അപ്രതീക്ഷിതമായി ഹരിയേട്ടനെ കണ്ടു എനിക്ക് അത്ഭുതം തോന്നി..
“ഇയാളിപ്പോൾ എന്തിനാണ് ഇങ്ങോട്ട് കെട്ടി എടുത്തത് എന്നും പറഞ്ഞു ശ്രീക്കുട്ടി പിറു പിറുത്തു..
ഹരിയേട്ടന്റെ മുഖത്താകെ പരിഭ്രമം പടർന്നു പന്തലിച്ചു നിന്നിരുന്നു..
“ശ്രീ എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം..
“ഹരിയേട്ടാ ഏട്ടനിപ്പോൾ പൊക്കോ.. സംസാരിക്കാൻ പറ്റിയ മൂഡില്ലല്ല ചേച്ചി എന്ന് ശ്രീക്കുട്ടി കേറി പറഞ്ഞു..
“ശ്രീക്കുട്ടി ഒരു അഞ്ചു മിനിറ്റ് മതി അവളോട് സംസാരിച്ചിട്ട് ഞാൻ പൊക്കോളാം..
“ഹരിയേട്ടന് ഇപ്പോൾ എന്താ വേണ്ടത് എന്നും ചോദിച്ചു ഒരൽപ്പം ദേഷ്യത്തോടെ തന്നെ ഞാൻ ഏട്ടന്റെ അടുത്തേക്ക് ചെന്നു..
“ശ്രീ ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കാനുള്ള മനസ്സ് നീ കാണിക്കണം..
“പണ്ടാരം അടങ്ങാൻ പറഞ്ഞു തൊലക്ക്..
അപ്പോഴേക്കും ഞങ്ങൾക്കിടയിൽ നിന്നും ശ്രീക്കുട്ടി മാറി തന്നു..
“ശ്രീ എനിക്ക് അറിയാം നിനക്കെന്നോട് ദേഷ്യം ആണെന്ന്..
നിന്നെ ഞാൻ കുറ്റം പറയില്ല കാരണം നിന്നോട് ഞാൻ ചെയ്തത് വലിയ ചതി തന്നെ ആയിരുന്നു..
ജാതകത്തിന്റെ പേരിൽ നിന്റെ സ്നേഹം ഞാൻ കണ്ടില്ലെന്ന് നടിച്ചു ഒടുവിൽ ജാതകം നോക്കി പൊരുത്തം ഉറപ്പിച്ചു കെട്ടിയവൾ മറ്റൊരുത്തന്റെ കൂടെ പോയി..
നിന്നെ വേദനിപ്പിച്ചതിന് ദൈവം എനിക്ക് തന്ന ശിക്ഷയാണത്..
നിന്റെ സ്നേഹത്തിന്റെ ആഴം ഞാൻ തിരിച്ചറിയാതെ പോയി ക്ഷെമിക്കടി.. തെറ്റ് പറ്റി പോയി..
ആ തെറ്റ് തിരുത്താൻ എനിക്ക് ഒരു അവസരം തന്നു കൂടെ..
“ഹരിയേട്ടൻ എന്താണ് പറഞ്ഞു വരുന്നത്.. എനിക്ക് മനസ്സിലായില്ല..
“അതുപിന്നെ കഴിഞ്ഞ ദിവസം നിന്റെ കൂട്ടുകാരി ഹേമയെ ഞാൻ കണ്ടിരുന്നു..
അവളാണ് എന്നോട് പറഞ്ഞത് നിന്റെ മനസ്സിൽ ഇപ്പോഴും ഞാൻ ആണെന്നും ശിവയുമായി നിനക്ക് ഒരുമിച്ച് ജീവിക്കാൻ ആവില്ലെന്നും നീ അവളോട് പറഞ്ഞിരുന്നു എന്ന്….
അതുകേട്ടു ശെരിക്കും ഞാൻ തകർന്നു പോയി..
നിന്നെ അവിടെ വന്നു കണ്ടു എല്ലാം തുറന്നു പറഞ്ഞു മാപ്പ് പറഞ്ഞു എന്റെ ജീവിതത്തിലേക്ക് ക്ഷെണിക്കാൻ ഇരുന്നത് ആണ് അപ്പോഴേക്കും നീ ഇങ്ങോട്ട് വന്നെന്ന് അറിഞ്ഞു..
അതു കൊണ്ട് ഇത് തുറന്നു പറയാൻ ആണ് ഞാൻ വന്നത്..
നിനക്കെന്നോട് ക്ഷമിക്കാൻ കഴിയില്ലേ ശ്രീ..??
“ഡോ മനുഷ്യാ താൻ എന്നെക്കുറിച്ച് എന്താണ് വിചാരിച്ചു വെച്ചേക്കുന്നത്….
താൻ അങ്ങ് വന്നു മാപ്പ് പറഞ്ഞ ഉടൻ തന്റെ പിന്നാലെ വാലും ചുരുട്ടി വരുമെന്നോ..??
തനിക്ക് നാണമുണ്ടോടോ.. അന്ന് ഞാൻ തന്റെ മുന്നിൽ പട്ടിയെ പോലെ നിന്ന് കരഞ്ഞു പറഞ്ഞതാണ് എന്നെ ഉപേക്ഷിക്കരുത് എന്നും പറഞ്ഞു എന്നിട്ട് താൻ കേട്ടോ ഇല്ലല്ലോ എന്നിട്ടിപ്പോൾ വന്നിരിക്കുന്നു ക്ഷെമ പറഞ്ഞു കൂടെ കൂട്ടാൻ.. കഷ്ടം
പിന്നെ ഒരുത്തന്റെ താലി കഴുത്തിൽ ഇട്ടു മറ്റൊരുത്തന്റെ കൂടെ പോവുന്ന സ്വഭാവം തന്റെ ഭാര്യ ആയിരുന്നവളെ പോലെ എനിക്കില്ല..
ഞാൻ ഇപ്പോഴും ശിവേട്ടന്റെ ഭാര്യ തന്നെ ആണ്….
ആ സ്നേഹം തിരിച്ചറിഞ്ഞ നിമിഷം മുതൽ എന്റെ മനസ്സിലിപ്പോൾ ശിവേട്ടനെ ഉള്ളൂ..
പിന്നെ ഹേമയോട് ഞാൻ പറഞ്ഞിരുന്നു എന്ന് പറഞ്ഞത് എന്റെ ഏട്ടന്റെ സ്നേഹം തിരിച്ചറി യുന്നതിന് മുൻപ് ആയിരുന്നു….
അതും കേട്ട് കുറ്റിയും പറിച്ചു ഒരു നാണവും ഇല്ലാതെ എന്റെ മുന്നിൽ ഇങ്ങനെ വന്നു നിൽക്കുന്ന തന്നോട് എനിക്കിപ്പോൾ തോന്നുന്നത് പുച്ഛം മാത്രം ആണ്..
ഇനി മേലിൽ ഇതും പറഞ്ഞു എന്റെ കണ്മുന്നിൽ പോലും കണ്ടു പോവരുത് ഇറങ്ങി പോടോ എന്നും പറഞ്ഞു കൊണ്ട് ഞാൻ ഹരിയേട്ടന്റെ നേരെ ദേഷ്യപ്പെട്ടു..
എന്നിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഒരിക്കലും ഹരിയേട്ടൻ പ്രതീക്ഷിച്ചു കാണില്ല..
അതു കൊണ്ടാവും ആൾ അന്തം വിട്ട് എന്നെ നോക്കി നിന്നു..
“എന്താടോ നോക്കി നിൽക്കുന്നെ ഇനിയും ഇവിടെ നിന്നാൽ ഹരിയേട്ടൻ എന്ന് വിളിച്ച നാവു കൊണ്ട് ഞാൻ വേറെ വല്ലതും ഒക്കെ വിളിച്ചു പോവും..
അതുകൊണ്ട് എത്രയും വേഗം പോവാൻ നോക്ക്
ഒന്നാമത് ഞാൻ ആകെ ആകെ സമനില തെറ്റി നിൽക്കുവാ എന്ന് കൂടി ഞാൻ എന്ന് പറഞ്ഞതും
ഒന്നും മിണ്ടാതെ പ്രതീക്ഷകൾ എല്ലാം വാടി കരിഞ്ഞ മുഖഭാവത്തോടെ ഹരിയേട്ടൻ അവിടെ നിന്നും നടന്നകന്നു..
പെട്ടെന്ന് കലക്കി ചേച്ചി എന്നും പറഞ്ഞു കൈയടിച്ചു കൊണ്ട് ശ്രീക്കുട്ടി എന്റെ അടുത്തേക്ക് വന്നു…..
“ചേച്ചി ഇപ്പോൾ ആണെന്റെ കാന്താരി കുട്ടി ആയത്..
അയാൾക്ക് അത് തന്നെ വേണം.. ഒരു കരിയേട്ടൻ എന്നും പറഞ്ഞവൾ ചിരിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുക ആയിരുന്നു….
“എന്താ ചേച്ചി എന്തുപറ്റി..??
“എനിക്ക് ശിവേട്ടനില്ലാതെ പറ്റില്ലെടി എന്നും പറഞ്ഞു ഞാൻ അവളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു..
“അയ്യേ എന്റെ ചേച്ചിപ്പെണ്ണ് എന്തിനാണ് കരയുന്നത്..
ഏട്ടൻ ചേച്ചിയുടെ തന്നെ ആണ്..
നമുക്ക് എല്ലാം സംസാരിച്ചു ശെരിയാക്കാം..
“ഇല്ല മോളെ എല്ലാം കൈവിട്ടു പോയി.. ആ സ്നേഹം മനസ്സിലാക്കാൻ ഞാൻ ഒരുപാട് വൈകി പോയി..
“ചേച്ചി എന്തൊക്കെയാണ് ഈ പറയുന്നത്.. ഒന്നും വൈകിയിട്ടില്ല..
ചേച്ചി ഇപ്പോളെങ്കിലും ഏട്ടനെ മനസ്സിലാക്കിയല്ലോ…..
ഇതറിയുമ്പോൾ ഏട്ടന് ഒരുപാട് സന്തോഷമാവും നോക്കിക്കോ..
“ഇല്ല മോളെ ഇനി ഇതൊക്കെ അറിഞ്ഞിട്ടും കാര്യമില്ല നാളെ ഏട്ടന്റെ കല്യാണമാണ്..
“ഏട്ടന്റെ കല്യാണമോ..?? ചേച്ചി എന്തൊക്കെയാണ് ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല എന്നവൾ പറഞ്ഞതും കണ്ണീരിന്റെ നനവോടെ എല്ലാം ഞാൻ അവളോട് തുറന്നു പറഞ്ഞു …..
എല്ലാം കേട്ട് കഴിഞ്ഞതും ശ്രീക്കുട്ടിയുടെ മുഖംഭാവം ആകെ മാറി..
“ഇതങ്ങനെ വിട്ടു കൊടുക്കാൻ പറ്റില്ല ചേച്ചി.. നിയമ പ്രകാരം ചേച്ചി ഇപ്പോഴും ശിവേട്ടന്റെ ഭാര്യയാണ്..
അങ്ങനെ ഉള്ളപ്പോൾ മറ്റൊരുത്തിയെ എങ്ങനെ കെട്ടും..??
വേണി ആയാലും കൊള്ളാം ഏണി ആയാലും കൊള്ളാം എന്റെ ചേച്ചിയുടെ മനസ്സ് വേദനിപ്പിച്ചാൽ അവളുടെ എല്ലു ഞാൻ ഊരും..
നമുക്ക് നാളെ തന്നെ അങ്ങോട്ട് പോണം ചേച്ചി..
“വേണ്ട മോളെ എന്തിനാണ് വെറുതെ..
ഏട്ടന്റെ ഇഷ്ടം അതാണെങ്കിൽ അത് നടക്കട്ടെ..
“ഓ അപ്പോൾ ഏട്ടൻ മറ്റൊരു പെണ്ണിനെ കെട്ടി ജീവിക്കുന്നതും കണ്ടു ചേച്ചി സന്തോഷത്തോടെ ഇരിക്കുമോ ഇല്ലല്ലോ..??
വെറുതെ ത്യാഗി കളിച്ചു ജീവിതം കളയല്ലേ എനിക്കറിയാം ചേച്ചിയുടെ മനസ്സ്..
ഇപ്പോൾ ആ മനസ്സ് നിറയെ ശിവേട്ടനോടുള്ള സ്നേഹമാണ് അതൊന്ന് തുറന്നു പറഞ്ഞു കൂടെ..
ഒരുപക്ഷേ ചേച്ചിക്ക് ഇഷ്ടമല്ല എന്ന് കരുതിയാവും ഏട്ടൻ ഇങ്ങനൊക്കെ ചെയ്യുന്നത്..
ഇനിയെങ്കിലും ഞാൻ പറയുന്നത് കേൾക്ക് ചേച്ചി കൂടുതൽ ആലോചിക്കാൻ ഒന്നുമില്ല നാളെ രാവിലെ തന്നെ അച്ഛനെയും അമ്മയെയും കൂട്ടി നമ്മൾ പോവുന്നു എന്നും പറഞ്ഞവൾ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോയി….
അവൾ പറയുന്നത് ശെരിയാണ് എന്നെനിക്കും തോന്നി..
എന്തായാലും ശെരി മനസ്സിലുള്ളത് ഏട്ടനോട് തുറന്നു പറയണം വേദമിപ്പിച്ചതിന് ക്ഷെമ ചോദിക്കണം ബാക്കിയൊക്കെ ഏട്ടൻ തീരുമാനിക്കട്ടെ എന്നും ചിന്തിച്ചു ഞാൻ കിടന്നു..
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ഞാൻ ഒരുവിധം നേരം വെളുപ്പിച്ചു….
പിറ്റേന്ന് പുലർച്ചെ തന്നെ കുളിച്ചു റെഡിയായി ഞങ്ങൾ കാവിലേക്ക് യാത്ര തിരിച്ചു..
മനസ്സിലാകെ എന്തെന്നില്ലാത്ത ഭയം നിറഞ്ഞു….
നെഞ്ചിടിപ്പിന്റെ വേഗതയേറി കൊണ്ടിരുന്നു..
മുഹൂർത്തിന് മുൻപ് അങ്ങ് എത്തി ചെല്ലാൻ ആവുമോ ഈശ്വരാ എന്നതായിരുന്നു എന്റെ ചിന്ത..
ഒടുവിൽ പ്രതീക്ഷിച്ചതിനേക്കാൾ മുന്നേ ഞങ്ങൾ അവിടെ എത്തി ചേർന്നു..
കാറിന്റെ ഡോർ തുറന്നു ഞാൻ കാവിലേക്ക് ഓടി ചെന്നു നോക്കുമ്പോൾ റോസ് കളർ സാരി ഉടുത്തു തലയിൽ മുല്ലപ്പൂവും ചൂടി നാഗത്തറക്കു മുന്നിലായി വേണി നിൽക്കുന്നു..
അവൾക്ക് എതിരായി കൈയിൽ താലിയും പിടിച്ചു ഏട്ടൻ നിൽക്കുന്നു..
ഏട്ടന്റെ അടുത്തായി അമ്മയും ഉണ്ട്…..
ഒരു ഞെട്ടലോടെ ആണ് ഞാനാ കാഴ്ച്ച കണ്ടത്….
ഒടുവിൽ അമ്മയും ഇതിന് കൂട്ടു നിന്നോ ഭഗവതി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് നിറ കണ്ണുകളോടെ ഞാൻ അവർ ക്കരുകിലേക്ക് ചെന്നു….
അപ്രതീക്ഷിതമായി എന്നെ കണ്ടത് പോലെ ഏട്ടൻ അത്ഭുതത്തോടെ എന്നെ നോക്കി..
അമ്മ നിറ കണ്ണുകളോടെ എന്നെ നോക്കി..
ഒരൽപ്പ സമയം ഞങ്ങൾക്ക് ഇടയിൽ നിശബ്ദത തളം കെട്ടി നിന്നു..
നിശബ്ദത ഭേദിച്ചു കൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി..
“ഏട്ടാ എനിക്ക് ഏട്ടനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്..
“എനിക്കൊന്നും കേൾക്കണ്ട ശ്രീ..
“അങ്ങനെ പറഞ്ഞാൽ പറ്റില്ല ഏട്ടൻ ഇത് കേട്ടേ പറ്റൂ….
“മ്മം ശെരി സമയം പോവുന്നു വേഗം പറ.. മൂഹൂർത്തം ആവാറായി..
“ഏട്ടാ അതുപിന്നെ ഞാൻ ഏട്ടനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്..
വെറുപ്പിച്ചിട്ടുണ്ട് പക്ഷേ അന്നൊന്നും ഏട്ടന്റെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞി രുന്നില്ല പക്ഷേ ഇപ്പോൾ ആ സ്നേഹത്തിന്റെ ആഴം ഞാൻ അറിയുന്നുണ്ട്….
“ശ്രീ നീ അറിഞ്ഞു വന്നപ്പോഴേക്കും ഒരുപാട് വൈകി പോയി….
“അങ്ങനെ പറയല്ലേ ഏട്ടാ.. എല്ലാത്തിനും ഏട്ടന്റെ കാലുപിടിച്ചു ഞാൻ മാപ്പ് പറയാം എന്നോട് ക്ഷമിച്ചൂടെ..
എനിക്ക് ഇനി ഏട്ടനില്ലാതെ ജീവിക്കാൻ പറ്റില്ല ഏട്ടാ…..
“ശ്രീ എനിക്കൊന്നും കേൾക്കണ്ട മൂഹൂർത്തം ആവാറായി എനിക്ക് താലി കെട്ടണം..
“പറ്റില്ല ഞാൻ സമ്മതിക്കില്ല..
“അതിന് എനിക്ക് നിന്റെ സമ്മതം വേണ്ട..
“വേണം എന്റെ സമ്മതം വേണം ഞാനിപ്പോഴും നിങ്ങളുടെ ഭാര്യയാണ്….
ഞാൻ ജീവനോടെ ഉള്ളപ്പോൾ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടാൻ നിങ്ങളെ ഞാൻ സമ്മതിക്കില്ല എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് തന്നെ ഏട്ടന്റെ ഷർട്ടിൽ കേറി ഞാൻ പിടിച്ചു ഉലച്ചു……
ആ നിമിഷം ഏട്ടൻ എന്റെ കഴുത്തിലേക്ക് താലി ചാർത്തി..
പെട്ടെന്ന് വേണി താഴെ ഇരുന്നിരുന്ന പൂക്കൾ എല്ലാം കൈയിൽ എടുത്തു കൊണ്ട് ഞങ്ങളുടെ ദേഹത്തേക്ക് എറിഞ്ഞു……
ഒന്നും മനസ്സിലാവാതെ ഞാൻ ഏട്ടനെ നോക്കുമ്പോൾ ഏട്ടൻ നിന്ന് ചിരിക്കുവായിരുന്നു ….
ഞാൻ ചുറ്റും നോക്കി എന്റെ അമ്മയും അച്ഛനും ശ്രീക്കുട്ടിയും ഏട്ടന്റെ അമ്മയും എല്ലാവരുടെയും മുഖത്ത് ചിരി വിരിഞ്ഞു….
“ഡി പൊട്ടിക്കാളി നിനക്ക് തോന്നുന്നുണ്ടോ ഞാൻ മറ്റൊരു പെണ്ണിനെ കേട്ടുമെന്ന്..??
ഈ കാലമത്രയും നിന്നെ നെഞ്ചിൽ കൊണ്ടു നടന്നത് പാതി വഴിയിൽ ഇട്ടിട്ട് പോവാനല്ല മരണം വരെ കൂടെ കൂട്ടാൻ തന്നെ ആണ്..
പിന്നെ നീ എന്നെ ഒരുപാട് വേദനിപ്പിച്ചു അതിന് ചെറിയൊരു മധുരപ്രതികാരം ചെയ്യണം എന്ന് തോന്നി..
നിനക്കെന്നെ ഇഷ്ടം ആയി തുടങ്ങി എന്നെനിക്ക് അറിയാം പക്ഷേ അത് നീ ഒരിക്കലും തുറന്നു പറയില്ല അതുകൊണ്ട് ആണ് ഇങ്ങനെ ഒരു നാടകം കളിച്ചത് എന്നും പറഞ്ഞു ഏട്ടൻ ചിരിക്കുമ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്..
“അതേ ചേച്ചി.. ഞങ്ങൾ ചേച്ചിയെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ ആണ് അന്ന് ഒരുമിച്ചു വിളക്ക് വെച്ചത്..
അതും നിങ്ങൾ എന്നും ഒന്നായിരിക്കണേ എന്ന പ്രാത്ഥനയോടെ ആയിരുന്നു എന്ന് വേണി പറയുമ്പോൾ വിഡ്ഢിയായി പോയതിന്റെ ചെറിയൊരു ദേഷ്യം കൂടി എന്നിൽ നിറഞ്ഞു..
“ഓഹോ അപ്പോൾ നിങ്ങൾ എന്നോട് പകരം വീട്ടുവായിരുന്നു അല്ലേ..??
“എന്റെ പൊന്നു ശ്രീ നീ ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ..
നീ വിചാരിക്കും പോലെ ഇതൊന്നും എന്റെ ഐഡിയ അല്ല..
ഞാനും വേണിയും ഒക്കെ വെറും അഭിനേതാക്കൾ മാത്രം..
ഇതിന്റെ കഥ,തിരക്കഥ,സംഭാഷണം ഒക്കെ നിന്റെ പൊന്നനിയത്തി ശ്രീക്കുട്ടിയാണ്..
ഈ നിൽക്കുന്ന വേണി അവളുടെ കൂടെ കോളേജിൽ പഠിക്കുന്ന കുട്ടിയാണ്.. അവളുടെ കൂട്ടുകാരി..
അതുകേട്ടതും ഞാൻ ശ്രീക്കുട്ടിയെ തുറിച്ചൊന്നു നോക്കി..
എന്നെ നോക്കി അവളൊരു ഇളിഞ്ഞ ചിരി പാസ്സാക്കി..
“ശ്രീയേച്ചി….ചേച്ചിയെ കൊണ്ടു ഇഷ്ടം തുറന്നു പറയിക്കണമെന്നും പറഞ്ഞു ഏട്ടൻ എന്റെ പിന്നാലെ വന്നപ്പോൾ പെട്ടെന്ന് എന്റെ കുരുട്ടു ബുദ്ധിയിൽ തോന്നിയ ഒരു ഐഡിയ ഞാൻ പറഞ്ഞു കൊടുത്തു എന്നേ ഒള്ളൂ…… അല്ലാതെ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല….
“മോളെ ഞങ്ങൾക്ക് ആർക്കും ഇതിൽ ഒരു പങ്കുമില്ല ഇവിടെ വന്നപ്പോൾ ആണ് ഞങ്ങളും എല്ലാം അറിയുന്നത് …..
ഇതെല്ലാം ഇവർ ഒപ്പിച്ച പണിയാണ് എന്നു പറഞ്ഞു കൊണ്ട് അച്ഛനും അമ്മയും ഏട്ടന്റെ അമ്മയും തടി തപ്പി…..
എന്റെ മുഖഭാവം കണ്ടപ്പോളെ സംഗതി പന്തി അല്ലെന്ന് അവർക്ക് മനസ്സിലായി..
“ഒന്ന് ക്ഷമിക്കെടോ.. തന്നെ വേദനിപ്പിച്ചതിന് സോറി എന്നും പറഞ്ഞു കൊണ്ട് ഏട്ടൻ എത്തമിട്ടപ്പോൾ അറിയാതെ എനിക്ക് ചിരി വന്നു പോയി..
“ഓ നീ ഒന്ന് ചിരിച്ചു കണ്ടല്ലോ വാ നമുക്കൊരുമിച്ച് വിളക്ക് കത്തിക്കാം എന്നും പറഞ്ഞു ഏട്ടൻ എന്റെ കൈയിലേക്ക് വിളക്ക് നീട്ടി തന്നു..
ഞാനാ വിളക്ക് വാങ്ങി ഞങ്ങൾ ഒരുമിച്ച് ആ നാഗത്തറയിൽ വിളക്ക് വെക്കുമ്പോൾ മനസ്സ് കൊണ്ട് നാഗമ്മയോട് ഒരായിരം നന്ദി ഞാൻ പറഞ്ഞു കൊണ്ടിരുന്നു….
“ഓ അങ്ങനെ എന്തായാലും എന്റെ ഐഡിയ കാരണം നിങ്ങളുടെ പ്രശ്നങ്ങൾ എല്ലാം സോൾവ് ആയില്ലേ എന്ന് ചോദിച്ചു കൊണ്ട് ശ്രീക്കുട്ടി എന്റെ അടുത്തേക്ക് വന്നു….
“എന്റെ പൊന്നു ശ്രീ ഇവളൊറ്റ ഒരുത്തിയുടെ കുരുട്ടു ബുദ്ധി കാരണം ആണ് നിനക്ക് കരയേണ്ടി വന്നത്..
ഞാൻ അപ്പോഴേ പറഞ്ഞത് ആണ് ഇതൊന്നും വേണ്ട എന്ന്….
“ഡാ ദുഷ്ടാ..കാലു മാറി.. കാര്യം നടന്നു കഴിഞ്ഞപ്പോൾ എനിക്കിട്ട് പണിയുന്നോ എന്നും ചോദിച്ചു ശ്രീക്കുട്ടി ഏട്ടന്റെ അടുത്തേക്ക് ചെല്ലാൻ ഒരുങ്ങി..
പെട്ടെന്ന്
“നിന്നെ ഇന്ന് ഞാൻ ശെരിയാക്കി തരാമെടി..
നിന്റെ ഒടുക്കത്തെ ഒരു കുരുട്ടു ബുദ്ധി എന്നും പറഞ്ഞു ഞാൻ അവളുടെ ചെവിയിൽ പിച്ചാനായി കൈ നീട്ടിയതും
“വേണി ജീവൻ വേണമെങ്കിൽ ഓടിക്കോടി..
ഇനി ഇവിടെ നിന്നാൽ നമ്മുടെ കാര്യം പോക്കാണ് എന്നും പറഞ്ഞു കൊണ്ട് എന്റെ കൈ തട്ടി മാറ്റി കൊണ്ട് അവൾ ഓടി…..
അതു കണ്ട് നിന്ന എല്ലാവരുടെയും മുഖത്ത് ചിരി വിടർന്നു..
അപ്പോഴേക്കും വലതു കൈയാൽ അരക്കെട്ടിൽ ചുറ്റി പിടിച്ചു കൊണ്ട് ഏട്ടനെന്നെ ചേർത്ത് നിർത്തി..
നഷ്ടപ്പെട്ടെന്ന് കരുതിയ സ്നേഹം തിരികെ കിട്ടിയ സന്തോഷത്തിൽ കണ്ണീരിന്റെ ചെറിയൊരു നനവോടെ ഞാനാ മാറിലേക്ക് മുഖം പൂഴ്ത്തി നിന്നു…..
ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് ആവണം കാവിലെ ദീപങ്ങൾ കാറ്റിൽ അണയാതെ ജ്വലിച്ചു നിന്നു…
———————–ശുഭം ————————-
ജാതകം പലരുടെയും ജീവിതത്തിൽ വില്ലൻ വേഷം അണിയാറുണ്ടെങ്കിലും ശ്രീലക്ഷ്മിയുടെ ജീവിതത്തിൽ നന്മയുടെ പരിവേഷം അണിഞ്ഞു..
സ്വാർത്ഥത നിറഞ്ഞ ഹരിയുടെ പ്രണയത്തെ തുറന്നു കാട്ടി ശിവയുടെ ആത്മാർത്ഥ പ്രണയം അവൾക്ക് മുന്നിൽ എത്താൻ ജാതകദോഷം വഴിവെച്ചു..
രണ്ടാം വിവാഹമേ വാഴു എന്ന അവളുടെ ജാതകം പൂർത്തിയാവാനുള്ള വിധിയുടെ വിളയാട്ടം ആവാം ശ്രീയെ കൊണ്ട് താലി പൊട്ടിക്കാൻ ഇടയാക്കിയത്….
ജാതകം തിരുത്തി കെട്ടിയിട്ടും വിധി പോലെ വീണ്ടും അവളുടെ കഴുത്തിൽ താലി അണിയിക്കാൻ ശിവക്ക് ആയത് ആത്മാർത്ഥ പ്രണയത്തിന് ദൈവം കൂട്ടു നിന്നത് കൊണ്ടാവാം..
ജാതക പൊരുത്തങ്ങളേക്കാൾ വിവാഹത്തിന് ആവശ്യം മനപ്പൊരുത്തം ആണെന്ന് ഞാൻ വിശ്വസിക്കുന്നു….
യഥാർത്ഥ ജീവിതത്തിൽ ജാതകത്തിനും
ജാതക ദോഷങ്ങൾക്കും കൊടുക്കുന്ന പരിഗണന വിശ്വാസമോ അന്ധവിശ്വാസമോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം….
ആത്മാർത്ഥമായി പ്രണയിക്കുന്ന വരുടെ പ്രണയങ്ങൾ പൂവണിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാത്ഥനയോടെ….
(സ്നേഹപൂർവ്വം…ശിവ )
(ശ്രീലക്ഷ്മിയേയും ശിവയെയും നെഞ്ചോടു ചേർത്തു പിടിച്ചു സ്നേഹിച്ച എല്ലാവർക്കും നന്ദി..
ക്ലൈമാക്സിൽ ശ്രീലക്ഷ്മി യേയും ശിവയെയും തമ്മിൽ ഒന്നിപ്പിച്ചില്ലെങ്കിൽ തട്ടി കളയുമെന്ന് ഇൻബോക്സിലും കമന്റ് ബോക്സിലും വന്നെന്നെ ഭീഷണിപ്പെടുത്തി യവരോട്
നിങ്ങൾ ആഗ്രഹിച്ച പോലെ തന്നെ അവരെ തമ്മിൽ ഒന്നിപ്പിച്ചിട്ടുണ്ട്..
എന്നെ ഇനി ആരും തിരക്കേണ്ട..
ഞാനാ പാവം വേണിയെയും അടിച്ചോണ്ടു നാടു വിടുന്നു … )
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
😆😆😆😁😁😁😁😁😁😁🥰🥰🥰🥰🥰thanks….സത്യം പറയാല്ലോ ഞാൻ ആദ്യംതന്നെ വായിച്ചത് ഈ കഥയുടെ അവസാനത്തേ വരികളാണ്…. പ്രതീക്ഷിച്ച രീതിയിൽ അവസാനിച്ചില്ലങ്കിൽ രണ്ട് 👊👊തരാന്ന് കരുതീതാ😂… ഇപ്പോൾ happy…അല്ലെങ്കിലും ഈ ജാതകത്തിൽ ഒന്നും അത്ര കാര്യമില്ലന്നാ എന്റെ വിശ്വാസം.( ഒരുപാട് ഉദാഹരണങ്ങൾ
എനിക്ക് ചുറ്റും ഉണ്ട്)….മനപ്പൊരുത്തം അതല്ലേ വലുത്…. 😊😊😊☺ ഇനിയും നല്ലൊരു കഥയുമായി വീണ്ടും വരിക..stay safe….
ഒത്തിരി സന്തോഷമായി ….. സൂപ്പർ…. അവരുടെ പ്രണയം അങ്ങെനെ പൂത്തുലയെട്ടെ ….
ആദ്യം മുതലേ ഈ യാത്രയിൽ ഞാനുണ്ടായിരുന്നു.ചില ഭാഗങ്ങൾ മനസ്സിനെ ഒരുപാട് സ്പർശിച്ചു.അവരെ അകറ്റിയതിലുളള നീരസം ഒന്നിപ്പിച്ചപ്പോൾ മാറി. വളരെ നന്നായിരിക്കുന്നു.ഇനിയും ഇതു പോലെ കാത്തിരിക്കുന്നു.
ഇഷ്ടയട്ടോ ഒരുപാട്….. ഇനിയും ഇതുപോലുള്ള സ്റ്റോറി എഴുതണേ 😘😍😍😍😍
ishttayeeeee…