Skip to content

ഇസബെല്ല Part-09

  • by
isabella-novel-aksharathalukal

✍️ഖയ

 

 

ഇസയും റബേക്കയും കാന്റീനിലേക്കൊന്ന് തിരിഞ്ഞുനോക്കി.

 

 

ഇനി അവിടെ നിന്നിട്ട് കാര്യമില്ലാത്തതുകൊണ്ട് കോളേജിനു പുറത്തെ ഹോട്ടൽ ലക്ഷ്യമാക്കി നടന്നു.

 

 

 

 

 

കഴിക്കുന്നതിനിടയിലും ഇസയുടെ ചിന്ത മറ്റൊന്നായിരുന്നു.

 

“എന്നാലും എന്തായിരിക്കും തല്ലുണ്ടാവാൻ കാരണം?”

 

 

 

“ഇത് കഴിച്ചു കഴിഞ്ഞതിനു ശേഷം ഞാൻ പോയി അന്വേഷിച്ചിട്ട് നിനക്ക് പറഞ്ഞു തരാം കേട്ടോ.”

 

റബേക്കയുടെ മറുപടി കേട്ട് ഇസ അവൾക്ക് പറ്റിയ അമളിയോർത്ത് തലകുനിച്ചു

ഇനിയും സ്വയം വിഡ്ഢിയാകേണ്ട എന്നോർത്തു ഇസ ഭക്ഷണം കഴിക്കാൻ തുടങ്ങി.

 

 

തിരിച്ചു കോളേജിൽ കയറിയപ്പോൾ കാന്റീനിൽനിന്നും തല്ലുകിട്ടിയവർ എല്ലാം എഴുന്നേറ്റു പോയിരുന്നു.

 

കാന്റീനിലെ പൊട്ടിയ ചില്ലും മേശയും കസേരയും മാത്രം അവിടെ അവശേഷിച്ചു.

 

 

 

അവസാനത്തെ പിരിയഡിൽ ആയിരുന്നപ്പോൾ ആണ് സ്പീക്കറിലൂടെ പ്രിൻസിപ്പാൾ ആ കാര്യം പറഞ്ഞത്.

 

 

റോബിനെയും ഫിലിപ്പിനെയും പിന്നെ അവരുടെ ഗാങ് ആയ കുറച്ചുപേരെ കൂടി പത്ത് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു.

 

 

അതുകേട്ടതും പ്രശ്നം എന്താണെന്നറിയാതെ ക്ലാസ്സിലുള്ള പലരും മുറുമുറുപ്പ് തുടങ്ങിയിരുന്നു.

 

 

വൈകുന്നേരം ഇസയും റബേക്കയും കോളേജ് വിട്ട് പോകാൻ ഇറങ്ങിയപ്പോൾ

നിമിഷയും സഞ്ചനയും അവരെ പിന്നിൽ നിന്നും വിളിച്ചു.

 

 

“ഉച്ചക്ക് ശരിക്ക് പരിചയപെടാൻ പറ്റിയില്ല.

നിങ്ങളുടെ നാട് എവിടെയാ?

 

 

 

“എന്റെ നാട് കോട്ടയം ആണ്”

ഇസപറഞ്ഞു.

 

ഞാൻ വയനാട്ടിൽനിന്നാ വരുന്നത്”

റബേക്ക പറഞ്ഞു.

 

 

 

“അല്ല ചേച്ചി നിങ്ങൾ ഹോസ്റ്റലിലേക്കാണോ പോകുന്നത്?”

നിമിഷയുടെ മുഖത്തുനോക്കി ഇസ ചോദിച്ചു.

 

 

 

“ആ…അതെ ഞങ്ങൾ രണ്ടാളും ഹോസ്റ്റലിലേക്കാണ്

നിങ്ങൾ എവിടെയാ താമസം?”

നിമിഷ ചോദിച്ചു.

 

 

“ഇവിടെ വീടെടുത്തിട്ടുണ്ട് അവിടെയാ”

ഇസ പറഞ്ഞു.

 

 

“ഞാൻ എന്റെ കൊച്ചച്ചന്റെ വീട്ടിലാ നിക്കുന്നെ”

റബേക്കയും മറുപടി നൽകി.

 

അപ്പോഴാണ് ഇസക്ക് ഇന്ന് ഉണ്ടായ അടിയെ കുറിച്ച് ചോദിക്കാൻ തോന്നിയത്.

 

“അല്ല ചേച്ചി ഇന്നുണ്ടായ അടിയില്ലേ അതിനു റോബിനെയും ഫിലിപ്പിനെയും അവരുടെ കൂട്ടുകാരെയും സസ്പെൻഡ് ചെയ്തല്ലോ ശരിക്കും എന്താണ് പ്രശ്നം?”

 

 

“അതോ…ആ കാന്റീനിലെ ചേട്ടന് ഒരു മകളുണ്ടായിരുന്നു.

അതിനെ ആ ഫിലിപ്പിന്റെ കൂട്ടത്തിലെ ഏതോ ഒരുത്തൻ കേറി പിടിച്ചു.

അത് ചോദിക്കാൻ പോയതാ റോബിനും അവന്റെ കൂട്ടുകാരും.

അവസാനം ഇങ്ങനെയൊക്കെയായി”

നിസ്സാരമായി നിമിഷ പറഞ്ഞു നിർത്തി.

 

ഇസയും റബേക്കയും മറുപടിയൊന്നും പറയാതെ അവരെ നോക്കിനിന്നു.

 

 

“എന്നാൽ ശരി ഞങ്ങൾ പോകുവാണ് നാളെ കാണാം”

എന്ന് പറഞ്ഞ് നിമിഷയും സഞ്ചനയും നടന്നു നീങ്ങി.

 

 

റബേക്ക അതെല്ലാം വിട്ട് ഇസയെ വലിച്ചുകൊണ്ട് നടന്നുപോയി.

 

 

ജെയ്സൺ നേരത്തെ ഗേറ്റിനടുത്ത് കാത്തുനിൽപ്പുണ്ടായിരുന്നു.

 

റബേക്കയെ ഒന്ന് കാണാനായി അവൻ കാത്തിരുന്നു.

ഇസയുടെ കൈയിൽപിടിച്ചു അവളോട് ഓരോന്ന് ചിരിച്ചു സംസാരിച്ചു വരുന്ന റബേക്കയെ ജെയ്സൺ കണ്ണെടുക്കാതെ നോക്കിനിന്നു.

 

എന്നാൽ അത് കണ്ടുപിടിച്ച ഇസയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.

 

 

അടുത്തെത്തിയതും റബേക്ക ഒരു പുഞ്ചിരി നൽകി.

അതുമതിയായിരുന്നു ജെയ്‌സണ്….

ഇടയ്ക്കെപ്പോഴോ അവരുടെ കണ്ണുകൾ തമ്മിൽ കോർത്തിരുന്നു.

എന്നാൽ അപ്പോൾ തന്നെ റബേക്ക കണ്ണുകൾ പിൻവലിച്ചു.

 

 

റബേക്ക യാത്രപറഞ്ഞു പോയതും അവൾ ഓട്ടോയിൽ കയറിപോകുന്നത് വരെ ജെയ്സന്റെ കണ്ണുകൾ അവളെ പിന്തുടർന്നു.

 

 

ഇസ തോളിൽ തട്ടിക്കൊണ്ടു ഇന്നത്തേക്ക് മതിയെന്ന് പറഞ്ഞു.

 

ഒന്ന് പുഞ്ചിരിച്ച ശേഷം ജെയ്സൺ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു യാത്ര തുടർന്നു.

 

 

നാളുകൾ കഴിയെ ആ കോളേജും അന്തരീക്ഷവുമായി ഇസയും റബേക്കയും പൊരുത്തപ്പെട്ടിരുന്നു

 

 

ദിവസങ്ങൾക്ക് ശേഷം റോബിനും കൂട്ടരും ഫിലിപ്പും കൂട്ടരും സസ്‌പെൻഷൻ കഴിഞ്ഞു കോളേജിൽ എത്തി.

 

 

 

 

അങ്ങനെയിരിക്കെ ഇസയും റബേക്കയും ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് ഫ്രഷേഴ്‌സ് ഡേയെ പറ്റി സ്പീക്കറിലൂടെ അറിയിച്ചത്.

 

കോളേജ് തുറന്നു രണ്ടുമാസം ആവാറായപ്പോൾ ആണ് ഈ പരിപാടി.അത്രയും വൈകിയതുകൊണ്ട് ചെയർമാൻ ക്ഷമാപണം നടത്തി.

 

നാളെയാണ് പരിപാടി.

അതിന്റെ ഒരുക്കമെന്നോണം

കോളേജ് ഉച്ചക്ക് അവസാനിച്ചു.

 

എന്നാൽ ഇസയും റബേക്കയും നേരത്തെ പോകാതെ ലൈബ്രറിയിൽ കുറച്ചുനേരം ചിലവഴിക്കാം എന്ന് തീരുമാനിച്ചു.

 

 

അവർ രണ്ടുപേരും കൂടെ ലൈബ്രറിയിലേക്ക് കയറി.

 

 

റബേക്ക കയറിയ നേരത്ത് ഇസ തൊട്ടടുത്ത ക്ലാസ്സിൽ നിന്നും ഒരു ശബ്ദം കേട്ട് തിരിഞ്ഞുനോക്കി.

 

 

തുടരും….

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!