✍️ഖയ
“ലുക്ക് ഇസാ…”
പെട്ടന്നുള്ള സാറിന്റെ പിൻവിളി കേട്ട് ഞാനൊന്ന് അമ്പരന്നു.
ഈ വിളി…ശബ്ദം എവിടെയോ കേട്ടുമറന്നതുപോലെ തോന്നി.
അമ്പരപ്പ് മുഖത്ത് കാണിക്കാതെ ഞാൻ തിരിഞ്ഞുനടന്നു.
“തന്നെ ഇസാ എന്നു വിളിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടൊന്നുമില്ലല്ലോ?”
“ഇല്ല സാർ”
അമ്പരപ്പ് ഇപ്പോഴും വിട്ടുപോകാതെ ഞാൻ പറഞ്ഞു
“ആ അപ്പോൾ പറയാൻ വന്നത്
ഇന്ന് നമുക്കൊരു മീറ്റിംഗ് ഉണ്ട്.
ഒരുപാട് കമ്പനികൾ ഉണ്ടാവും.
ചെറിയ പ്രസന്റേഷൻ ആണ്.
പ്രസന്റേഷൻ എന്റെ ലാപ്ടോപ്പിൽ ഉണ്ട് താൻ ആണ് ഇന്ന് പ്രെസെന്റ് ചെയ്യേണ്ടത്.
ഡീൽ ഇപ്പോൾ നമ്മുടെ കൈയിൽ തന്നെ ആണെങ്കിലും അത് കൈവിട്ടുപോകാതെ നിർത്തേണ്ടത് താൻ ആണ്.
പിന്നെ സൽവാർ ഒന്നും ചേരില്ല കുറച്ചു ഫോർമൽ ആയിട്ടുള്ള വേഷം വേണം.
അത് പോകുന്ന വഴി വാങ്ങാം.”
ചെറുചിരിയാലെ എന്റെ മുഖത്ത് നോക്കി അത് പറഞ്ഞുനിർത്തി.
“അത്….സാർ…എനിക്ക് പെട്ടന്ന് ഇതുപോലെ പ്രെസന്റ് ചെയ്യാനൊക്കെ….ധൈര്യം കുറവാണ്.
സാർ ഇന്നലെ ഒന്ന് സൂചിപ്പിച്ചിരുന്നെങ്കിൽ….”
“ഐയാം സോറി ഇസാ.
ആക്ച്വലി ഇത് ഇന്നലെ നൈറ്റ് ആയിരുന്നു കൺഫേം ചെയ്തത്
പിന്നെ തന്നോട് പറയാൻ കഴിഞ്ഞില്ല.
തനിക്ക് എന്തു ഹെല്പ് വേണമെങ്കിലും എന്നോട് ചോദിക്കാം.
ഇനി തനിക്ക് കോൺഫിഡൻസ് ഇല്ലെങ്കിൽ പറഞ്ഞോളൂ ഞാൻ തന്നെ ചെയ്യാം”
“വേണ്ട സാർ ഞാൻ തന്നെ ചെയ്തോളാം…
ഇത്തിരി പേടിയുണ്ട് പക്ഷെ അത് സാരമില്ല.
ഇപ്പോൾ ഇതിൽ നിന്നും ഞാൻ പിന്മാറിയാൽ ചിലപ്പോൾ ഒന്നിലും എനിക്ക് വിജയിക്കാൻ കഴിഞ്ഞെന്നുവരില്ല”
ഒരിക്കൽ പോലും,ഒന്നിന്റെ പേരിലും ആരുടെ മുന്നിലും തലക്കുനിക്കാൻ അനുവദിക്കരുതെന്ന് ചേട്ടായി പറഞ്ഞിട്ടുണ്ട്.
മുന്നിലേക്ക് വരുന്ന അവസരം എത്ര ചെറുതാണെങ്കിലും അത് ഉപയോഗപ്പെടുത്തണം.
എവിടെ നിന്നോ വന്ന ധൈര്യം കൊണ്ടാണ് ഞാൻ പറഞ്ഞത്.
അല്പം പേടിയുണ്ട്.
മറ്റുള്ള കമ്പനിക്കാരൊക്കെ ഉള്ളതല്ലേ.
എന്തായാലും ഇതിൽ പരാജയപ്പെടാതെ നോക്കണം എന്നു മനസ്സിൽ ഉറപ്പിച്ചു.
“ഓക്കേ താൻ ഇതാ ഇവിടെ തന്നെ ഇരുന്നു വർക്ക് ചെയ്തോളു”
എന്നുപറഞ്ഞു സാറിന്റെ ടേബിളിന്റെ അടുത്തുള്ള ചെയർ കാണിച്ചു തന്നു.
“ഓക്കേ താങ്ക്യൂ സാർ”
സാറിന്റെ ലാപ്ടോപ് എടുത്ത് ചെയറിലിരുന്നു.
എന്റെ ഓരോ സംശയങ്ങളും സാർ തീർത്തുതന്നു.
പ്രസന്റേഷനു ശ്രദ്ദിക്കേണ്ട കാര്യങ്ങളും പറഞ്ഞു തന്നു.
സാർ നല്ല സപ്പോർട്ട് ആയിട്ട് തന്നെ കൂടെ ഉണ്ടെന്ന് തോന്നി.
മീറ്റിംഗിനുവേണ്ടി ഉച്ചക്ക് മുൻപേ തന്നെ ഞങ്ങൾ ഇറങ്ങി.എനിക്ക് വേണ്ട ഡ്രെസ്സും എടുക്കണമെന്ന് സാർ പറഞ്ഞിരുന്നല്ലോ.
അത്യാവശ്യം വലിയ കടയിലേക്ക് തന്നെയാണ് സാർ എന്നെ കൊണ്ടുപോയത്.
ഒരുപാട് പറഞ്ഞുനോക്കിയെങ്കിലും അതൊന്നും സാർ ശ്രദ്ധിച്ചതെ ഇല്ല.
കടയ്ക്കുള്ളിലേക്കെത്തി രണ്ടാമത്തെ ഫ്ലോറിൽ എത്തിയപ്പോൾ ഒരുപാട് സ്റ്റാഫുകൾ സാറിന്റെ ആഞ്ജക്കനുസരിച്ചു നിൽക്കുന്നത് കണ്ടു ഒന്ന് അമ്പരന്ന്.
എന്റെ അമ്പരപ്പ് കണ്ടിട്ടോ കാണാതെയോ
ഇത് എന്റെ സ്ഥാപനം ആണ് എന്നു പറഞ്ഞു.
ഓരോ ഡ്രെസ്സും നോക്കി എന്റെ സൈസ് നു അനുസരിച്ചുള്ളത് എടുത്തു തന്നിട്ട് ധരിച്ചു വരാൻ പറഞ്ഞു.
തലയാട്ടി ഡ്രെസ്സിങ്റൂമിലേക്ക് നടന്നു പിന്നാലെ ഡ്രെസ്സും എടുത്ത് ഒരു സ്റ്റാഫും.
ഓരോന്ന് ഇട്ടുനോക്കി അവസാനം ഒരു മുട്ടിനുതാഴെ ഇറക്കമുള്ള ഡാർക്ക് ബ്ലൂ സ്കെർട്ടും ലൈറ്റ് കളറിലുള്ള ഷേർട്ടും അതിനനുസരിച്ചുള്ള ഒരു കോട്ടും എടുത്തു.
എന്റെ നീളമുള്ള അഴിച്ചിട്ട മുടി ഒതുക്കിയും കെട്ടിവെച്ചു.
പുറത്തേക്ക് വന്നപ്പോൾ സാറിന്റെ മുഖത്ത് ഒരു സന്തോഷം കണ്ടു.
ചിരിക്കുമ്പോൾ നീലക്കണ്ണുകൾക്ക് ഒരു പ്രത്യേക തിളക്കം.
*****************
മോഡേൺ ആയാലും എന്റെ പെണ്ണിനെ കാണാൻ നല്ല ഭംഗിയാണല്ലോ എന്നു ഞാൻ മനസ്സിൽ കരുതി.
എന്റെ കൂടെ നിൽകുമ്പോൾ അല്പം മോഡേൺ ആകാം.
അല്ലെങ്കിലും വേഷത്തില്ലല്ലോ എന്റെ പെണ്ണിന്റെ ചന്തം.
എപ്പോഴും ഒരു ദുഃഖഭാവം പോലെ.
ഒന്നുചിരിച്ചിരുന്നുവെങ്കിൽ ആ നുണക്കുഴി കാണാമായിരുന്നു.
അതിനു ഒന്ന് ചിരിപ്പിക്കാൻ എന്താണ് ഒരു വഴി.
ഇനി അവൾക്ക് എന്തെങ്കിലും സങ്കടം അലട്ടുന്നുണ്ടോ ആവോ.
അവളെ പറ്റി എനിക്ക് ഒന്നുമറിയില്ലാരുന്നു.
പേരോ നാടോ വീടോ ഒന്നും….
അന്വേഷിക്കാൻ പോലും ഒരു വിവരവും എനിക്കറിയില്ലാരുന്നു.
ജെറി ഇന്ന് ഈ നിലയിൽ എത്താൻ കാരണം ഇസയാണ്.
അവൾക്ക് എന്നെ മനസ്സിലായില്ല എന്നുതോന്നുന്നു ഓർമയുണ്ടാകില്ലായിരിക്കും.
അന്ന് അവളിൽ ഒരു പുഞ്ചിരിയും ഉണ്ടായിരുന്നു.
പക്ഷെ ഇന്ന്….
പെണ്ണിന്റെ പ്രശ്നം എന്താണെന്നു ഒക്കെ അറിയണം എന്നിട്ട് മതി ഞാൻ ആരാണെന്നു വെളിപ്പെടുത്തുന്നതും എല്ലാം തുറന്നുപറയുന്നതും.
ഷോപ്പിൽ നിന്നു കാറിലേക്ക് കയറി.
മീറ്റിങ് മറ്റൊരു കമ്പനിയിലായിരുന്നതുകൊണ്ട് അങ്ങോട്ട് തിരിച്ചു.
എന്റെ പെണ്ണിന് ആണെങ്കിൽ ടെൻഷൻ ആണെന്ന് തോന്നുന്നു.
പക്ഷെ പുറത്തു കാണിക്കുന്നില്ല.
എനിക്കറിയില്ലേ അതൊക്കെ.
“പേടിക്കണ്ട ഇസാ ഇതൊരു അനുഭവം ആയിക്കോളും.
ഈ ഡീൽ പോയാലും നമുക്ക് മറ്റൊന്ന് കിട്ടും.ഈ ഒരെണ്ണം കണ്ടിട്ടൊന്നുമല്ല ജെറി ഡിസൈനിങ്ങ് രംഗത്തേക്ക് വന്നത്.”
ഞാൻ പറഞ്ഞു.
അപ്പോൾ അവൾ എന്റെ നീലകണ്ണുകളിലേക്ക് ചൂഴ്ന്ന് നോക്കുന്നുണ്ടായിരുന്നു.
കാർ പാർക്ക് ചെയ്ത് കമ്പനിയിലെ ഹാളിലേക്ക് കയറി കൂടെ ഇസയും.
എല്ലാവരെയും ഒന്ന് പരിചയപ്പെട്ടു.
മീറ്റിങ്ങിനുള്ള സമയം ആയപ്പോൾ അകത്തേക്ക് കയറി ഓരോ കമ്പനിയും പ്രെസെന്റ് ചെയ്യുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് ഇസ.
ഇസയെ ഞാനും…..
അവളുടെ ഊഴമെത്തി.
നല്ല കോൺഫിഡൻസോടെയാണ് അവൾ അവതരിപ്പിച്ചത്.
തുടക്കം മുതൽ ഒടുക്കം വരെ അവളുടെ കണ്ണുകളിൽ ആയിരുന്നു എന്റെ ശ്രദ്ധ.
ഒട്ടും പതറാതെ അവൾ ഗംഭീരമായി ചെയ്തു തീർത്തു.
അല്ലേലും എന്റെ പെണ്ണിന് വല്ലാത്ത ധൈര്യമാണ്.
ആ ധൈര്യം തന്നെയാണ് എന്നെ അവളിലേക്ക് അടുപ്പിച്ചതും.
പക്ഷെ ചിലസമയത്ത് മാത്രം ആ ധൈര്യം കാണാറില്ല പതറിപോകാറുണ്ട്….
മീറ്റിങ്ങിന്റെ അവസാനം ആണ് ഡീൽ ആർക്കാണ് കിട്ടുക എന്നു അറിയുന്നത് ഏകദേശം കഴിയാറായി.
തുടരും……
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission