Skip to content

ഇസബെല്ല Part-01

isabella-novel-aksharathalukal

✍️ഖയ

കാലുതളരുന്നുണ്ടെകിലും അവന്റെ കൈകളിൽ സുരക്ഷിതം ആണെന്നുള്ള തോന്നലാണ് എന്നെ മുന്നോട്ട് ഓടാൻ പ്രേരിപ്പിക്കുന്നത്.
ഓടുന്നതിനു ഇടയിൽ അവൻ ഇടക്ക് തിരിഞ്ഞുനോക്കുന്നുണ്ട്.

നീലകണ്ണുകളിൽ തടസ്സം സൃഷ്ടിക്കാൻ എന്നവണ്ണം മുടിയിഴകൾ പാറി വീഴുന്നുണ്ട്.

ഞങ്ങളെ പിടിക്കാൻ എന്നപോലെ ആരൊക്കെയോ പുറകിലുണ്ട്.
ഭയം കൊണ്ടായിരിക്കാം അവന്റെ കൈക്കുള്ളിൽ എന്റെ കൈ മുറുകുന്നത്.
പെട്ടന്ന് എന്തിലോ തട്ടി അവനും ഞാനും നിലംപതിച്ചിരുന്നു.
പിറകിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ച.

“ശ്ശെ എന്തൊരു സ്വപ്നമാണ് ഇതുതന്നെ ആണല്ലോ കർത്താവേ കുറച്ചുദിവസമായി കാണുന്നത്
കാലത്ത് തന്നെ മനുഷ്യന്റെ മൂഡ് കളയാൻ”

ആകെ വിയർത്താണ് എണീറ്റത്.
കട്ടിലിൽ നിന്ന് കാൽ നിലത്തോട്ട് വച്ചില്ല അപ്പോൾ തന്നെ ചേട്ടായി വാതിൽ തട്ടി വിളിക്കുന്നുണ്ട്….
എണീറ്റ്പോയി വാതിൽ തുറന്നു.

“എന്താ ബെല്ല ഞാൻ കൊറേ നേരാമായല്ലോ നിന്നെ വിളിക്കുന്നു.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം നീ മറന്നുപോയോ?”

“അത്..പിന്നെ ഇല്ല…സോറി ചേട്ടായി”

“എന്താ മോളെ വല്ലാതെ ഇരിക്കുന്നെ നീ വീണ്ടും ആ സ്വപ്നം തന്നെ കണ്ടോ?”

“ആ…ആഹ് കണ്ടു”
തലചൊറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു.

“ഹ്മ്മ സാരമില്ല അത് മറന്നേക്ക്.
ഇതാ കോഫീ കുടിച്ചിട് വേഗം റെഡി ആവാൻ നോക്ക്.
നിനക്കു ഇന്ന് ജോലിക്ക് പോയി തുടങ്ങണ്ടേ?”
ഒന്ന് പുഞ്ചിരിച്ചു എന്റെ കവിളിൽ തട്ടി ചേട്ടായി പോയി.

ഞാൻ കോഫീ വാങ്ങി കുടിച്ചു.

എന്നിട്ട് കുളിക്കാൻ കയറി.
ഷവറിന് ചുവട്ടിൽ നിൽക്കുമ്പോഴും മനസ്സ് ആ സ്വപ്നത്തിൽ ഉടക്കി നിൽക്കുന്നു.

എന്തുകൊണ്ടായിരിക്കും ഇപ്പോൾ കുറച്ചുദിവസങ്ങളായി ആ സ്വപ്നം തന്നെ കാണുന്നത്.
ആ നീലകണ്ണുകൾ എന്നെ വിടാതെ പിന്തുരുന്നപോലെ തോന്നുന്നു.

എന്തായാലും ഇന്ന് ജോലിക്ക് പോകുംമുൻപ് പള്ളിയിൽ ഒന്നു കയറണം…

അങ്ങനെ ഒരുപാട് ചിന്തകൾ മനസ്സിലൂടെ കടന്നു പോയി.

വേഗം റെഡി ആയി ഇറങ്ങി
ഒപ്പം ചേട്ടായിയും

പള്ളിയിൽ കയറണമെന്ന് ചേട്ടായിയോട് പറഞ്ഞതുകൊണ്ട് അടുത്തുള്ള പള്ളിയിൽ നിർത്തി.

ചേട്ടായിയെ ഇറങ്ങിവരാൻ നിർബന്ധിച്ചെങ്കിലും എന്തോ വന്നില്ല.

അകത്തേക്ക് കയറി യേശുദേവന്റെ ക്രൂശിതരൂപത്തിന് മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു.

ഇതുവരെ പ്രശ്നങ്ങളിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്.
അവൻ ജയിലിൽ നിന്നും ഇറങ്ങിയാൽ എന്നെ തേടിവരും എന്നുറപ്പാണ്.
അതുപേടിച്ചു തന്നെയാണ് ഒരു ഒളിച്ചോട്ടം എന്നപോലെ ചേട്ടായി എന്നെ നിർബന്ധിച്ചു ഇങ്ങോട്ട് കൊണ്ടുവന്നത്.
അവനെ എതിർക്കാൻ കഴിയില്ല എന്നറിയാം.
ഇനിയെന്ത് പറഞ്ഞാലും ചെയ്താലും അവൻ വിശ്വസിക്കില്ല.
എന്തെങ്കിലും ഒരു വഴി കാണിച്ചുതരണേ കർത്താവെ.

മാതാവിന്റെ മുൻപിൽ മെഴുകുതിരി കത്തിച്ചു ഒന്നുകൂടെ പ്രാർത്ഥിച്ചു ഇറങ്ങി.

എന്നെ കമ്പനിയിൽ ഇറക്കി വിട്ടു ചേട്ടായി  കോളേജിലേക്ക് പോയി.
കോളേജിലെ അദ്ധ്യാപകനാണ്.

അകത്തേക്ക് കയറി.
ആദ്യദിവസം ആയതുകൊണ്ട് ആരെയും വലിയ പരിജയം ഇല്ല.
റിസപ്ഷനിൽ എംഡിയുടെ റൂം എവിടെയെന്നു ചോദിച്ചറിഞ്ഞു അങ്ങോട്ട് പോയി.

“ജെറി ജോസഫ് മാനേജിങ് ഡയറക്ടർ ”
ബോർഡ്‌ ഒന്നുനോക്കി ശ്വാസം വലിച്ചു വിട്ടു വാതിൽ ഒന്ന് തുറന്നു അനുവാദം ചോദിച്ചു എന്നിട്ട് അകത്തേക്ക് കയറി.

അയാൾ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.
അതിനിടയിലും എന്നോട് ഇരിക്കാൻ പറഞ്ഞു.

ഫോൺ വെച്ചു എന്റെ മുഖത്തേക്ക് നോക്കിയപ്പോഴാണ് ഞാനും അയാളെ ശരിക്കും ശ്രദ്ധിക്കുന്നത്.
ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ തന്നെ ഞെട്ടിപ്പോയി.
ഞാൻ സ്വപ്നത്തിൽ കാണാറുള്ള അതെ നീലകണ്ണുകൾ തന്നെ.
ഏയ് അത് വെറും തോന്നലായിരിക്കും എന്നു സ്വയം ആശ്വസിച്ചു.

“ഇസബെല്ല ജോൺസ് നൈസ് നെയിം ആദ്യത്തെ അപ്പോയ്ന്റ്മെന്റ് ആണല്ലേ”

“അതെ സർ”
അയാളുടെ പെട്ടന്നുള്ള ചോദ്യമാണ് എന്നെ ഉണർത്തിയത്.

“വെൽക്കം ടു Zosh evants
എന്റെ പേർസണൽ സെക്രട്ടറി ആയിട്ടാണ് പോസ്റ്റ്‌ തന്നെ.കാര്യങ്ങൾ എല്ലാം ഇവിടത്തെ സ്റ്റാഫ്‌ മായ പറഞ്ഞു തരും.
എന്തെങ്കിലും ബുദ്ധിമുട്ടെന്തെങ്കിലും ഉണ്ടോ  ഉണ്ടെങ്കിൽ പറയാം”

“ഇല്ല സർ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല”
ഈ ജോലി എനിക്കിപ്പോൾ അത്യാവശ്യമാണ് പിടിച്ചു നിന്നെ പറ്റൂ.
ചുരുക്കിപ്പറഞ്ഞാൽ എല്ലാ പ്രശ്നത്തിൽ നിന്നുമുള്ള ഒരു ആശ്വാസം.

“എന്റെ കൂടെ ആയതുകൊണ്ട് എന്റെ റൂമിൽ തന്നെ സെപ്പറേറ്റ് ക്യാബിൻ ഉണ്ട് തനിക്ക് അവിടെ ഇരിക്കാം”

“ഓക്കേ താങ്ക്യൂ സർ”

ഫോൺ എടുത്തു ആരെയോ വിളിച്ചു.
അല്പസമയത്തിനുള്ളിൽ തന്നെ ഡോർ തുറന്നു മോഡേൺ ലുക്കുള്ള മുട്ടുവരെ ഇറക്കമുള്ള സ്കെർട്ടും ഷർട്ടും ധരിച്ച ഒരു പെൺകുട്ടി  വന്നു.
സർ മായ എന്നു വിളിച്ചു പരിചയപെടുത്തിയപ്പോൾ ആണ് എനിക്ക് മനസ്സിലായത്എന്നെ പരിചയപ്പെടുത്തി..
കണ്ടാൽ അഹങ്കാരം തോന്നിക്കുമെങ്കിലും സംസാരിച്ചു തുടങ്ങിയപ്പോൾ നല്ല കൂട്ടായി.
എനിക്ക് വേണ്ടതെല്ലാം പറഞ്ഞു തന്നു.
ഇനി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാനും പറഞ്ഞു.

അവളുടെ ക്യാബിൻ കാണിച്ചുതന്നു.

ആദ്യദിവസം ആയതുകൊണ്ട് വലിയ ജോലിയൊന്നും ഉണ്ടായിരുന്നില്ല.
സഹായത്തിനു കൂടെ മായ ഉള്ളതുകൊണ്ട് ബുദ്ധിമുട്ടില്ലായിരുന്നു.

പക്ഷെ  ആ നീലകണ്ണുകൾ തന്നെ വീണ്ടും വീണ്ടും മനസ്സിനെ അസ്വസ്തമാക്കാൻ തുടങ്ങി.

ഞാൻ സ്വയം നിയന്ത്രിച്ചുകൊണ്ട് ഇരുന്നു.

സർ മറ്റു സ്റ്റാഫുകൾക്കുകൂടി എന്നെ പരിചയപ്പെടുത്തി

അങ്ങനെ ആ ജോലി കഴിഞ്ഞു എന്നെ കൂട്ടികൊണ്ടുപോവ്വാൻ ചേട്ടായിയെ വിളിച്ചു .

ചേട്ടായി ജോലിയെ പറ്റിയും ഓഫീസിലെ ആൾക്കാരെ പറ്റിയൊക്കെ ചോദിച്ചു.
ആ നീലക്കണ്ണുകളുടെ കാര്യം മാത്രം പറഞ്ഞില്ല.

സാഹചര്യങ്ങൾ കൊണ്ടായിരിക്കാം ചേട്ടായി ഒന്ന് പുഞ്ചിരിച്ചു കാണാറുള്ളു ഞാനും.

എല്ലാം ഓർക്കാൻ ഇഷ്ടപ്പെടാത്തതാണ്.

മായയ്ക്ക് നമ്പർ കൊടുത്തിരുന്നു.
കുളികഴിഞ്ഞു ഫോൺ എടുത്തുനോക്കിയപ്പോൾ അവൾ മെസ്സേജ് അയച്ചിരുന്നു.
കമ്പനിയിലെ വാട്സ്ആപ്പ് ഗ്രുപ്പിലും ആഡ് ചെയ്തിട്ടുണ്ട് അവൾക്ക് മറുപടി കൊടുത്തു
ഫോൺ എടുത്തുവെച്ചു കട്ടിലിൽ കണ്ണുമടച്ചു ഓരോന്നോർത്തു കിടന്നു.

എന്തൊക്കെയോ മനസ്സിലേക്ക് ഓടിവന്നു കൂട്ടത്തിൽ ഒരുകാലത്ത് എന്റെ ഉറ്റ കൂട്ടുകാരിയായിരുന്ന റബേക്കയുടെ മുഖം തെളിഞ്ഞു വന്നപ്പോൾ കൺകോണിലൂടെ കണ്ണുനീർ അരിച്ചിറങ്ങി.

തുടരും…….

5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഇസബെല്ല Part-01”

  1. തുടക്കം അസലായിട്ടുണ്ട്…. അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു …..

Leave a Reply

Don`t copy text!