“എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്…..”
അയാളുടെ അട്ടഹാസം മുറിയിലാകമാനം നിറഞു നിന്നു..
പയ്യെ പയ്യെ അയാളെന്റെ അടുത്തേക്കു വന്നു….
തിരിഞോടാൻ ശ്രമിച്ചെങ്കൈലും അപ്പോഴേക്കും അയാളുടെയാ വൃത്തി കെട്ട കൈകൾ എന്നെ വട്ടം ചുറ്റിയിരുന്നു………..
അയാളെ ഞാൻ ശക്തിയിൽ തള്ളിമാറ്റി….പുറത്തെ വാതിൽ വഴി ഓടാൻ തുനിഞപ്പോഴേക്കും അയാൾ ആ ഭാഗത്തേക്ക് വന്നു…..നിൽക്കകള്ളിയില്ലാതെ ഞാൻ അടുക്കശയിലേക്കോടി…..
“ടീ മോളേ….പറയാനുളളത് ഞാൻ നിനോട് പറഞു….നീ ഇങ്ങോട്ട് വാ….”
പെട്ടന്നായിരുന്നു എൻ്റെ കണ്ണുകൾ പാതകത്തിന് അടിയിലിരുന്ന വെട്ടുകത്തിയിലേക്ക് പതിച്ചത്……..
മറിച്ചൊന്നും ചിന്തിക്കാതെ അതു ഞാൻ കൈയ്യിലെടുത്തു….
“എന്റെ അടുത്തേക്ക് വന്നാൽ……….,സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും ഒക്കെയും നഷ്ടപ്പെട്ടു നിൽക്കുന്നവളാ ഞാൻ….
മര്യാദയ്ക്ക് ഇവിടുന്ന് പുറത്തു പോകുന്നതാ തനിക്കു നല്ലത്……”
അയാളുടെ വഷളൻ ചിരിയുടെ ശബ്ദം അടുക്കള ചുവരുകൾക്കുള്ളിൽ തട്ടി വീണ്ടും വീണ്ടും പ്രതിഫലിച്ചു…..
അയാളെനിക്കടുത്തേക്ക് നടന്നു തുടങ്ങി…..വെട്ടുകത്തി ഞാൻ അയാൾക്കു നേരെ വീശി………
നിനിഷ നേരത്തിനുള്ളിൽ ആ ചാവാലിപ്പട്ടിയുടെ ബലിഷ്ടനായ കൈകളെന്നെ വരിഞു മുറുക്കി……..കൈയ്യിലിരുന്ന വെട്ടുകത്തി ഒരു വലിയ ശബ്ദത്തോടെ നിലത്തേക്കു പതിച്ചു…….
അയാളെന്നെയും കൊണ്ട് നിലത്തേക്ക് വീണു…………സർവ്വ പ്രതീക്ഷയും നഷ്ടപ്പെട്ട നിമിഷം….
എങ്ങനെയോ തട്ടിപ്പിടഞെണീറ്റ് നിലത്തു കിടന്ന വെട്ടുകത്തി ഞാൻ കൈയ്യിലെടുത്തു…..
എന്റടുത്തേക്ക് വീണ്ടും നടന്നടുത്ത അയാളുടെ വലം കൈയ്യിലേക്കെന്റെ ആദ്യ വെട്ട്…….. അയാളുടെ കൈയ്യിൽ നിന്നും ചോരയൊഴുകി തുടങ്ങിയിരുന്നു…….
അത് വക വെയ്ക്കാതെ അയാളെനിക്കു നേരെ വീണ്ടും നടന്നടുത്തു………
പിന്നെ വെട്ടിയത് അവന്റെ നെഞ്ചിലേക്കായിരുന്നു…..വെട്ടു കൊണ്ടയാൾ നിലത്തേക്കു വീണു….
എന്നിലെ ദേഷ്യം ആളികത്തി…..
“നിനക്കറിയുവോ നീ നശിപ്പിച്ചത് ആരെയൊക്കെയാണെന്ന്….നീ ഇല്ലാണ്ടാക്കിയത് ആരെയൊക്കെയാണെന്ന്…എന്റെ അച്ഛനെ…എന്റെ അമ്മയെ….അവരുടെ സ്വപ്നങ്ങളെ ……ഞങ്ങളുടെ ജീവിതത്തെ….പിന്നെ…പിന്നെന്റെ ജോയെ……”
എന്നിലെ ദേഷ്യം അടങ്ങുന്നത് വരെ എന്റെ കൈയ്യിലെ കത്തി അയാളുടെ ശരീരത്തിലൂടൊഴുകി നടന്നു…..
രക്ത തുള്ളികളോരോന്നും എന്റെ ദേഹത്തേക്കും മുഖത്തേക്കും തെറിച്ചു വീണു…കൈ രക്തത്താൽ കുതിർന്നു…..കണ്ണീരിനു പോലും ചുവപ്പു നിറം…….
പയ്യെ പയ്യെ ആ വൃത്തികെട്ടവന്റെ കണ്ണുകൾ അടഞു…..ശ്വാസം നിലച്ചു……… എന്റെ ചുണ്ടിൽ കണ്ണീരാൽ കുതിർന്നൊരു പുഞ്ചിരി വിടർന്നു…
കൈയ്യിലേ കത്തി നിലത്തേക്കിട്ട് അടുക്കളയുടെ ഭിത്തിയിൽ ചാരി ഞാനാ വെറും തറയിൽ ഇരുന്നു…..
കുറേ നേരം ആ ഇരുപ്പിരുന്നു……
കുറച്ചു കഴിഞപ്പോൾ മുറ്റത്തേക്കൊരു കാറ് വന്ന് നിന്നു….അത് ആരവ് ആണെന്ന് എനിക്കു മനസ്സിലായിരുന്നു….
“ഗംഗേ…. ഗംഗേ…. ആരവിന്റെ കാലടികൾ എനിക്കടുത്തേക്ക് നടന്നടുത്ത് തുടങ്ങിയിരുന്നു…..
“ഗംഗേ……”
ആരവിന്റെ ആ അലർച്ചയിൽ ഞാൻ ഞെട്ടിയില്ല……..
“ഗംഗേ… എന്താ ഇത്….ഇയാൾ എങ്ങനെയാ…..”
ആരവ് വാക്കുകൾക്കായി പരതി……..ഞാൻ ഇരുന്നിടത്ത് നിന്നെണീറ്റു….
“ഞാൻ കൊന്നു….ഇയാളെ ഞാൻ കൊന്നു….”
സർവ്വ നിയന്ത്രണവും വിട്ട് രക്തം പുരണ്ട കൈകളാൽ ഞാൻ ആരവിനെ കെട്ടിപ്പിടിച്ചു…….
ആരവ് എന്റെ നെറുകയിൽ ചുംബിച്ചു……..
ഒന്നും മിണ്ടാതെ ഞാനാ നിൽപ് നിന്നു…….
അപ്പോഴും എന്റെ ശരീരം മൊത്തത്തിൽ വിറയ്ക്കുന്നുണ്ടായിരുന്നു…..
“ആരവ് ഞാൻ കൊന്നു……അയാളെന്നെ ആരുല്ലാത്തപ്പോൾ……..”
ഇനൈയെന്ത് പറയണമെന്നറിയാതെ ഞാൻ പൊട്ടിക്കരഞു…….
“അയാളെന്റെ അച്ഛനെ…അമ്മയെ….ജോയെ…..ഇപ്പോഴെന്നെ……”
ഇത്രയും പറഞ് ബാക്കി പറഞു പൂർത്തിയാക്കാനാവാതെ ഞെട്ടറ്റു പോയൊരു താമരത്തണ്ടുപോൽ ആരവിന്റെ നെഞ്ചിലൂടെ ഞാൻ ഊർന്ന് താഴേക്കിറങ്ങി…..
ബോധം തെളിയുമ്പോൾ ഞാൻ റൂമിലെ കിടക്കയിൽ ആയിരുന്നു……അടുത്ത് തന്നെ ആരവ് ഉണ്ടായിരുന്നു……ആരുടെയൊക്കെയോ അടക്കിപ്പിടിച്ച സംസാരങ്ങൾ ഞാൻ അവ്യക്തമായി കേട്ടു……….
“ആരവ് ഫോൺ താ…..ആരാ അവിടെ……?”
“എന്തിനാ ഫോൺ….??”
“പോലീസിനെ വിളിക്കാൻ …..അയാളെ ഞാൻ കൊന്നെന്ന് പറയാൻ…..”
“നിനക്കെന്താ വട്ടാണോ…….??”
“ഇനിയുള്ള കാലം നിങ്ങൾക്കൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലത് ആ ജയിലറയിലെ ഇരുട്ടിൽ ശിഷ്ടകാലം ജീവിച്ചങ്ങ് തീർക്കുന്നതാണ്……”
അപ്പോഴായിരുന്നു സച്ചൂ മുറിയിലേക്ക് കയറി വന്നത്……
“ഗംഗേ……”
“സച്ചു പോലിസിനെ വിളിക്ക്……”
“എന്തൊക്കെയാ ഗംഗേ നീ ഈ പറയുന്നത്……പോലീസുകാർക്ക് നിന്നെ വിട്ടു കൊടുക്കാണാണോ ഞങ്ങൾ ഈ കഷ്ടപ്പെട്ടതു മുഴവനും….
ആ കവറിനുള്ളിൽ നിനക്കുള്ള ഡ്രസ്സുണ്ട്….നീ വേഗം ആ രക്തക്കറ കഴുകി കളഞ് വേഷം മാറി അച്ചുനൊപ്പം വീട്ടിലേക്ക് പോ…….മ്ം ചെല്ല്….പറയുന്നത് അനുസരിക്ക്……..
മറ്റു നിവർത്തിയില്ലാതെ വേഷം മാറി ഞാൻ ആരവിനൊപ്പം ഇറങി……….
മംഗലത്ത് ഇല്ലത്തിനു മുന്നിൽ ചെന്നിറങ്ങുമ്പോൾ എല്ലാവരും പുറത്ത് തന്നെയുണ്ടായിരുന്നു…….. ആദ്യം അടുത്തേക്കോടി വന്നത് ഗാഥയായിരുന്നു……..
“ഗംഗേച്ചി എവിടെ ഞങ്ങള് പറഞ പുസ്തകങ്ങൾ…..??”
“പുസ്തകം ഞാൻ……”
“അല്ല നിങ്ങള് രണ്ടാളും പോകുമ്പോൾ ഈ വേഷം ആയിരുന്നില്ലല്ലോ….?”
സുഭദ്രാമ്മായി അത് ചോദിച്ചു നിർത്തി.. ….
ചോദ്യങ്ങളോരോന്നും എനിക്ക് നേരെ ഉയർന്നു വന്നപ്പോൾ എന്തുത്തരം പറയണമെന്നറിയാതെ മരവിച്ച മനസ്സുമായ് ഞാൻ നിന്നു……
പെട്ടന്ന് ആരവ് ആയിരുന്നു അതിനുത്തരം പറഞത്…..
“ഹോ അതൊന്നും പറയാത്തതാ ഭേദം…..പുസ്തകം എടുക്കാൻ പോകുന്ന വഴി ഗംഗക്ക് കടല് കാണണമെന്ന് ഭയങ്കര ആഗ്രഹം…..”
ഞെട്ടിത്തിരിഞ് ഞാൻ ആരവിന്റെ മുഖത്തേക്ക് നോക്കി……അയാള് വീണ്ടും തുടർന്നു……
“അപ്പോ ഞങ്ങള് നേരെ ബീച്ചിലേക്ക് പോയി…തിര അടിച്ചു കയറി വേഷമെല്ലാം നനഞു…..ഷോപ്പിൽ കയറി ഡ്രസ്സ് മാറി….എല്ലാം കഴിഞപ്പോൾ നേരം വൈകി….അതാ പിന്നെ ബുക്കെടുക്കാൻ പോകാതെ നേരെ ഇങ്ങോട്ട് വന്നത്……”
ആരവ് പറഞു നിർത്തി…..
“ആഹാ…രണ്ടാളും കൊള്ളാലോ….ചന്ദ്രിക ചേച്ചിയേ രണ്ടാളേം വേഗം പിടിച്ച് കല്ല്യാണം കഴിപ്പിക്ക്…എന്നിട്ടവര് ഒന്നിച്ചങ്ങ് കറങ്ങി നടക്കട്ടെ……”
മീനാക്ഷി അമ്മായി തമാശ രൂപേണ അതു പറഞു……..
മീനാക്ഷി അമ്മായിയുടെ ആ വാക്കുകൾ കേൾക്കാൻ കാത്തിരുന്നെന്ന പോലെ മുത്തശ്ശനപ്പോഴേക്കും പറഞ് തുടങ്ങി…….
“ആ കണിയാനോട് നാളെ തന്നെ ഇവിടേക്ക് വരാൻ ഞാൻ പറഞിട്ടുണ്ട്….ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ കുട്ടികളുടെ വിവാഹം നടത്തണം….എത്രയും പെട്ടന്ന്….”
“അതെങ്ങനെയാ അച്ഛാ ഇത്ര പെട്ടന്ന്……”
“ആ ബാക്കിയെല്ലാം നാളെ കണിയാൻ വന്നിട്ട് തീരുനാനിക്കാം…….”
മുത്തശ്ശനത് പറഞ ശേഷം എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പോയി…..
ഞാനവിടെ ഒരു ശില കണക്കെ നിന്നു…..
“എന്റെ പേര് ആ നാവ് കൊണ്ട് ഉച്ചരിക്കാനുള്ള യോഗ്യത പോലും നിങ്ങൾക്കില്ല മിസ്റ്റർ ആരവ്….
കള്ളനാ നിങ്ങൾ സമർത്ഥനായ കള്ളൻ……എല്ലാം അറിഞു വെച്ചിട്ട് വീണ്ടും…….”
ഞാൻ പൊട്ടിക്കരഞു….
“എന്താടി നിന്നോട് ഞാൻ എന്ത് കള്ളത്തരമാ പറഞത്…..?പിന്നെ ഇപ്പോൾ പറഞത് അത് ഞാൻ ആരേ രക്ഷിക്കാൻ വേണ്ടിയാണ് പറഞതെന്ന് നീ തന്നെ ഒന്നോർത്തു നോക്ക്….
നിനക്ക് ഈ വിവാഹത്തിന് താൽപര്യം ഇല്ലേൽ നീ തന്നെ അത് എല്ലാവരോടും പറ…..
അല്ലാതെ എന്റെമേൽ കുതിര കയറാൻ വരുവല്ലാ ചെയ്യേണ്ടത്…….”
അതും പറഞ് ദേഷ്യത്തിൽ ആരവ് മുറിയിലേക്ക് പോയി….
ഒന്നും മിണ്ടാതെ പിന്നാലെ ഞാനും നടന്നു…….
ആരെയാ സ്നേഹിക്കേണ്ടത്….ആരെയാ വെറുക്കേണ്ടത്…..ആരാ ശത്രു…ആരാ മിത്രം…..ഒന്നും തിരിച്ചറിയാനാവാത്തൊരു അവസ്ഥ…..
എന്തൊക്കെയോ ഓർത്തു മുറിയിലേക്ക് നടക്കുമ്പോൾ…….,
ഒന്ന് കുളിക്കണമെന്നുണ്ടായിരുന്നു… പക്ഷേ തല പൊട്ടിപ്പിളരുന്ന വേദന പതിയെ ഞാൻ കിടക്കയിലേക്ക് വീണു…..
മനസ്സിലെരിയുന്ന കനലിന്റെ ചൂട് എന്റെ ശരീരത്തിലേക്കും വ്യാപിച്ചിരുന്നു…..മൂടി പുതച്ച് ഞാനാ കിടപ്പ് കിടന്നു…..
ഇടയ്ക്കെപ്പോഴോ നെറ്റിയിലൊരു നനവ് പടർന്നപ്പോഴായിരുന്നു ഞാൻ കണ്ണ് തുറന്നത്….
നോക്കുമ്പോൾ എനിക്ക് ചുറ്റും എല്ലാവരും ഉണ്ട്….
“എന്താ മോളേ….ഇത്രയും വയ്യാഞിട്ട് ഞങ്ങളെയൊന്നും വിളിക്കാഞ്ഞത്…..
ഗാഥ മോള് അത്താഴം കഴിക്കാൻ വിളിക്കാനായി വന്നത് കൊണ്ടല്ലേ മോൾക്ക് വയ്യന്ന് പോലും ഞങ്ങളൊക്കെ അറിഞത്……
“എനിക്കങ്ങനെ വയ്യായ്ക ഒന്നും ഇല്ല അമ്മായി…..”
അതും പറഞു കൊണ്ട് ഞാൻ കിടക്കയിൽ നിന്നെണീറ്റു…..
“വാ മോളെ ഹോസ്പിറ്റലിൽ പോവാം…..”
“വേണ്ടമ്മായി ഒരു പാരസെറ്റാമോൾ കഴിച്ചാൽ തീരാവുന്നതേയുള്ളു…..”
“ആഹാ അത് കുട്ടിയാണോ തീരുമാനിക്കുന്നത്…. എഴുനേൽക്ക്….”
“എഴുനേൽക്ക് ഗംഗേച്ചി…..”
ഗൗരിയുടെയും ഗാഥയുടേയും നിർബന്ധം കൂടിയായപ്പോൾ ഞാനെണീറ്റു…..
കൈവരിയിൽ വിരൽ ചേർത്തു പിടിച്ച് കോണിപ്പടികൾ ഓരോന്നും ഞാൻ താഴേക്കിറങ്ങി….
താഴെ എത്തിയപ്പോഴേക്കും സച്ചു കാറ് സ്റ്റാർട്ട് ചെയ്തു….
ഞാൻ പിന്നിൽ കയറി….എനിക്കൊപ്പം ആരവും കയറി….
പോകുന്ന വഴി കുറേ നേരം മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നു…..
“സച്ചൂ വണ്ടി നിർത്ത്……..”
മൗനത്തിന് വിരാമമിട്ടുകൊണ്ട് ഞാനായിരുന്നു സംസാരിച്ചു തുടങ്ങിയത്…..
“എന്തിനാ ഗംഗാ……”
“നിർത്ത്….”
പതിയെ ആ കാറ് നിന്നു…….അതിൽ നിന്നും ഞാൻ പുറത്തേക്കിറങ്ങി….. സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചം അവിടാകെ ഒഴുകി പരന്നിരുന്നു……ഞാൻ കാറിന്റെ ഡോറ് അടച്ച് അതിൽ ചാരി നിന്നു……
അപ്പോഴേക്കും സച്ചുവും ആരവും പുറത്തേക്കിറങ്ങി…..
“സച്ചൂ പറ….അയാളേ , അയേളെ എന്ത് ചെയ്തു……??”
“അതൊന്നും നീ അറിയണ്ടാ ഗംഗാ…..നിനക്കിനി ഒരു പ്രശ്നവും ഉണ്ടേവില്ല…..”
“എന്നാലും എനിക്കറിയണം സച്ചൂ…… .”
“എന്തിനാ ഗംഗാ…….
അയാള് മുത്തശ്ശനൊപ്പം നമ്മുടെ വീട്ടിൽ വരുന്നുമ്പോൾ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്…അഭിയുടെയും സ്വാതിയുടേയും നേരെയുള്ള അയാളുടെ നോട്ടം പോലും ശരിയല്ലാ….
നീ ചെയ്തതിൽ തെറ്റൊന്നും ഇല്ലാ ഗംഗ….അതാണ് ശരി…നമ്മൾ അയാളെ നിയനത്തിനു മുന്നിലേക്ക് വിട്ടു കൊടുത്തിരുന്നേൽ നിഷ്പ്രയാസം അയാൾ പുറത്തു വന്നേനെ…….
ംഅയാൾക്കുള്ള ശിക്ഷ മരണം തന്നെയാ……
പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു അന്വേഷണവും നമുക്ക് നേരെ വരില്ല…….”
“എന്നെയൊന്ന് വീട്ടിൽ കൊണ്ട് പോ സച്ചൂ…..”
“അപ്പോൾ ഹോസ്പിറ്റലിൽ…..”
“വേണ്ടാ ഒന്ന് സ്വസ്ഥമായി കിടന്ന് ഉറങ്ങിയാൽ തീരാവുന്നതേയുള്ളു ഇത്….”
ഞങ്ങൾ വീട്ടിലെത്തിയപ്പോഴേക്കും എല്ലാവരും കിടന്നിരുന്നു……
പിറ്റേന്ന് രാവിലെ ഞാൻ താഴേക്കിറങ്ങി വരുമ്പോൾ തന്നെ എല്ലാവരും താഴെ ഉണ്ടായിരുന്നു…….
നിലത്തൊരു പായ വിരിച്ച് അതിലിരുന്ന് വിവാഹത്തിന് മുഹൂർത്തം നോക്കുകയായിരുന്നു കണിയാൻ…..ബാക്കി എല്ലാവരും അയാൾക്ക് ചുറ്റും കൂടി നിൽക്കുന്നു….
“ഈ രണ്ടു നാളുകൾ തമ്മിൽ ചേർത്തു വെയ്ക്കാൻ പറ്റിയ ഏറ്റവും നല്ല മുഹൂർത്തം ഈ വരുന്ന ഞായറാഴ്‌ചയാണ്……
അല്ലേൽ പിന്നെ മിഥുന മാസത്തിൽ വേറൊരു ശുഭ മുഹൂർത്തം ഇല്ലാ…..
പിന്നെ അടുത്തത് കർക്കിടകം….
കർക്കിടക മാസത്തിൽ കല്ല്യാണം നടത്താറില്ലാ….അത് കഴിഞ്ഞാൽ ചിങ്ങം….വിവാഹം നടത്താൻ ഏറ്റവും ഉത്തമമായ മാസം…..”
“വേണ്ട…..വേണ്ട അത്രയ്ക്കങ്ങട് നീട്ടി കൊണ്ടു പോകണ്ടാ….അച്ചൂന് അപ്പോഴേക്കും തിരികെ ക്യാനടയിൽ പോകണം…….”
“എന്നാൽ പിന്നെ ഏറ്റവും ഉത്തമം ഈ വരുന്ന ഞായർ ആണ്……….”
ദക്ഷിണ വാങ്ങി കണിയാൻ മടങ്ങുമ്പോൾ പിന്നെ വീട്ടിലെ ചർച്ചകളെല്ലാം വിവാഹത്തെ പറ്റിയായിരുന്നു……
“ഈ ഞായറാഴ്‌ച എന്നു പറയുമ്പോൾ ഇനി ആറ് ദിവസം കൂടിയല്ലേ ഉള്ളു…….എങ്ങനെയാ അച്ഛാ ഇത്ര പെട്ടന്നൊരു വിവാഹം…..”
“തൽക്കാലം നമ്മുടെ കുട്ടികളുടെ ഭാവിയാണ് നമുക്ക് വലുത്……കുടുംബ ക്ഷേത്രത്തിൽ വെച്ചൊരു താലികെട്ട്….അതും നമ്മുടെ അടുത്ത ബന്ധുക്കളെ മാത്രം വിളിച്ച്….”
മുത്തശ്ശനതു പറഞ് നിർത്തി…..അപ്പോഴായിരുന്നു പാതി ഇറങ്ങിയ കോണിപ്പടിയിൽ എല്ലാം കേട്ടു കൊണ്ട് നിൽക്കുന്ന എന്നെ എല്ലാവരും കണ്ടത്….
“ഏഹാ….കല്ല്യാണ പെണ്ണ് ഇവിടെ എല്ലാം കേട്ടു നിൽക്കുവായിരുന്നോ…….എന്താ മോളുടെ അഭിപ്രായം…..??”
“അത്……അത് നിങ്ങളൊക്കെ പറയും പോലെ….എത്ര വേഗം എനിക്ക് അച്ചുവേട്ടന്റെ സ്വന്തനാകാൻ കഴിയുന്നുവോ…..അത്രയും കൂടുതൽ സന്തോഷം…….”
അത് പറഞ് നാണത്താൽ ഞാനാ കോണിപ്പടികൾ തിരികെ ഓടി കയറുമ്പോൾ ശരിക്കും ഞെട്ടിയത് ആരവും മുത്തശ്ശനും ആയിരുന്നു………… കാരണം അവര് രണ്ടു പേരും എന്നിൽ നിന്നിങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല…..
നാണം കൊണ്ട് ചുവന്ന മുഖം പാതി വഴിയിൽ കണ്ണീരിനു വഴി മാറി കൊടുത്തു…….
ആ കണ്ണീരിനെ കൈത്തണ്ടയാൽ തുടച്ചെടുത്തു കൊണ്ട് മനസ്സിലുറപ്പിച്ചൊരു തീരുനാനമായിരുന്നു ഇനി ഈ കരയാൻ പാടില്ലാ എന്നത്…..
ഒരുപാട് കരഞ്ഞിട്ടുണ്ട് ആർക്കൊക്കെയോ വേണ്ടി……..
കാലചക്രത്തിൽ നിന്ന് ദിവസങ്ങളോരോന്നും തെന്നിമാറി കൊണ്ടേയിരുന്നു…….
നാളെയാണ് എന്റെ വിവാഹം…
ഇതിനിടയിൽ പല തവണ ആരവ് എന്നോട് മിണ്ടാനായ് വന്നു…..മനപൂർവ്വം ഒഴിഞു മാറി എല്ലാത്തിൽ നിന്നും…..
ഈ വിവാഹം നടക്കേണ്ടത് എന്റെ ആവശ്യമാണ്……ജോയേ ഓർക്കോമ്പോഴെല്ലാം അറിയാതെന്റെ കണ്ണിൽ നിന്ന് ഇത്തിരി കണ്ണീര് ഊർന്നിറങ്ങും.. എന്തിനോ വേണ്ടി….
“ഗംഗ മോളിത് എന്തോർത്ത് നിക്കുവാ…..ചെല്ലു ചെന്ന് കിടക്കു….നാളെ കാലത്തേ എണീക്കാനുള്ളതല്ലേ…..”
“അമ്മായി ഞാൻ….”
“എന്താ കുട്ടി ചെന്ന് കിടക്ക്….”
“മ്ംമ്ം…”
ഞാൻ മുറിയിൽ കിടക്കാൻ ചെല്ലുമ്പോഴായിരുന്നു ഗൗരിയും ഗാഥയും അങ്ങോട്ടേക്ക് വന്നത്…..
“ചേച്ചി….ഞങ്ങളിന്ന് ചേച്ചീടെ കൂടെയാ കിടക്കുന്നത്……”
ആ…ഇന്നൂടെയല്ലേ അവർക്ക് അവരുടെ ചേച്ചിക്കൊപ്പം കിടക്കാൻ പറ്റു…..നാളെ മുതൽ ഞാൻ മറ്റൊരാൾക്ക് സ്വന്തമാവാൻ…അല്ല…മറ്റൊരാളെന്നെ സ്വന്തമാക്കാൻ പോവല്ലേ…..
“മ്ം….കിടക്ക് രണ്ടാളും……”
“ചേച്ചീ….ഞങ്ങൾക്ക് ചേച്ചിയോട് കുറച്ച് സംസാരിക്കാനുണ്ടായിരുന്നു…..
“എന്താ…..?”
“അത്….”
“എന്താന്ന് വെച്ചാ പറ….എനിക്ക് ഉറങ്ങണം…കാലത്ത് എണീക്കാനുള്ളതാ…..”
“ചേച്ചിക്കെന്ത് മാറ്റവാ…..”
“എന്താ…..”
“അല്ല …എത്ര വേഗന്നാ ആ ജോ ചേട്ടനെയും ആ ചേട്ടന്റെ സ്നേഹവും എല്ലാം മറന്നു കളഞത്…..”
ഗാഥയുടെ ആ ചോദ്യം വന്നു തറച്ചതെൻ്റെ നെഞ്ചിലായിരുന്നു……
“നീ ഒന്ന് കിടന്നുറങ്ങാൻ നോക്ക്…..”
“ഞങ്ങള് ഉറങ്ങിക്കോളാം…..ആ പാവം ജോ ചേട്ടന്റെ കണ്ണീരിന്റെ ശാപം ഞങ്ങടെ ചേച്ചിക്ക് കിട്ടാതിരിക്കാൻ ഞങ്ങള് പ്രാർത്ഥിക്കാം….”
ഗൗരിയും കൂടി അത് പറഞപ്പോൾ ഞാനാകെ തളർന്നു പോയിരുന്നു.. ഉറങ്ങാതെ എന്തൊക്കെയോ ഓർത്തു കിടന്ന് ഞാൻ നേരം വെളുപ്പിച്ചു…..
പിറ്റേന്നു രാവിലെ അമ്മായി ആയിരുന്നു ഞങ്ങളെ മൂന്നാളെയും വിളിച്ചുണർത്തിയത്….
എഴുനേറ്റു…കുളിച്ചു…അമ്മായിമാരും സ്വാതി യും അഭിയും എല്ലാവരും കൂടി ചേർന്നെന്നെ ഒരുക്കി…കണ്ണാടിയിലേക്ക് നോക്കാൻ പോലും താൽപര്യമില്ലാതെ ഞാൻ നിന്നു…..
വീട്ടിലെല്ലാവർക്കും ദക്ഷിണ കൊടുത്ത് ക്ഷേത്രത്തിലേക്ക് നടന്നു…..
അമ്മയെയും അച്ഛനെയും എല്ലാം മനസ്സിലോർത്തു കൊണ്ട് കതിർമണ്ഡപത്തിലേക് ഞാൻ വലം കാലെടുത്തു വെച്ചു….
(തുടരും)
എല്ലാവർക്കും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു ഒത്തിരിയിഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി
രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Daily 2 parts ittude