ഒരു കൊറോണ പ്രണയം (ഭ്രാന്തൻ)
ശിവേട്ട അടുക്കളയിൽ നിന്ന് അനിയത്തി രേണുവാണ് വിളിച്ചത്. ഇത്തിരി കടുപ്പത്തിൽ ആണ് അവൻ മറുപടി പറഞ്ഞത്. ഓ എന്റെ പൊന്നോ എന്ത് ഗൗരവം ആണ്. ആ ചേട്ടൻ ഇന്ന് പോകുമ്പോൾ ഞാനും ഉണ്ട്. എന്നെ ആ കോളേജിൽ ഇറക്കിയേക്ക്. വേഗം ആവോ. അവളുടെ ഒരു മേക്കപ്പ്.ആ കഴിഞ്ഞു. എന്താ ശിവ രാവിലെ തന്നെ അടിയാണോ. ഒന്നുല അമ്മേ ഞാൻ അവളെ അങ്ങ് സ്നേഹിച്ചതല്ലേ. അടുത്ത കൊല്ലം പഠിപ്പ് കഴിഞ്ഞാൽ ഇവളെ അങ്ങ് കെട്ടിക്കാൻ ഉള്ളതല്ലേ.
പിന്നെ ഞാൻ ആരായിട്ട തല്ല് കൂടുന്നെ. അയ്യടാ മോനെ ഞാൻ പഠിപ്പ് കഴിഞ്ഞു ജോലി ഒക്കെ കിട്ടിയിട്ടേ കല്യാണത്തിന് സമ്മതിക്കു. ചേട്ടന് വയസ്സ് 27 കഴിഞ്ഞില്ലേ ആദ്യം ചേട്ടൻ. ഓ മ്മള് പാവം ഓട്ടോ ഡ്രൈവർ. പെണ്ണ് കിട്ടുന്നതെ വല്യ കാര്യം. ആ മതി മതി പോകാൻ നോക്ക് രണ്ടാളും. അപ്പൊ ശെരി അമ്മേ. അങ്ങനെ അവളെ കോളേജിൽ ഇറങ്ങിയിട്ട് ഞാൻ സ്റ്റാൻഡിലേക്ക് പോന്നു.
എന്താ ശിവ ഇന്ന് നേരം വൈകിയല്ലോ അനിയത്തിയെ കോളേജിൽ വിടാൻ പോയി അതാ.മിക്കവാറും ഓട്ടം ഉണ്ടാകാറുണ്ട്. ഈ കൊല്ലം കൊറോണ എന്ന് പേര് ഇങ്ങനെ നിക്കുന്നത്കൊണ്ടാണോ എന്തോ ഈ മാസം ഓട്ടം കുറവാണ്. അങ്ങനെ വല്യ ശല്യം ഇല്ലാതെ പോയ് കൊണ്ടിരിക്കുന്ന സമയത്താണ് നമ്മടെ ഗവണ്മെന്റ് ആ തീരുമാനം എടുത്തത്. കൊറോണ വ്യാപകമായി പടരുന്നു. അതുകൊണ്ട് 21 ദിവസം ലോക്ക് ഡൌൺ.
വീട്ടിൽ ഇരുപ്പ് ആയി. ലോക്ക് ഡൌൺ കഴിഞ്ഞു എങ്കിലും പടരുന്നത് കുറവില്ല. അതുകൊണ്ട് തന്നെ ഓട്ടം കഷ്ടമായി. രാത്രിയിൽ ഓടിയാലും ഒന്നും കിട്ടാത്ത അവസ്ഥയിൽ ആയി. എന്നാലും അങ്ങനെ ഇങ്ങനെ ഒക്കെ തട്ടി മുട്ടി പോകുമായിരുന്നു.
ഓട്ടം കുറഞ്ഞപ്പോ ഓട്ടോ മാത്രമല്ല പറ്റുന്ന ജോലിക്ക് പോയി തുടങ്ങി.അമ്മേനെയും പെങ്ങളെയും നോക്കണ്ടേ. ജൂൺ ജൂലൈ ഒക്കെ ഏതാണ്ട് തീർന്നപ്പോൾ കൊറോണയെ നമ്മടെ രാജ്യവും ജനങ്ങൾക്കും അതിഥിയെ പോലെ ആയി. അതിനു അത്രക് വില കൊടുക്കാതെ ആയി. ഏതാണ്ട് ചൈനയിൽ നിന്ന് വന്ന ബന്ധുവിനെ പോലെ ആയിരുന്നു ചിലർക്ക്. ഹാ ബാക്കി ഉള്ളോരെ പട്ടിണിക്ക് ഇടാൻ അല്ലാതെ എന്താ.
ഞാൻ ഇങ്ങനെ സ്റ്റാൻഡിലെ ആൽച്ചുവട്ടിൽ ഇരുന്നു ഓരോ കാര്യങ്ങൾ ആലോചിക്കുന്നത് കണ്ടു ദാസേട്ടൻ ആണ് എന്നെ തട്ടി വിളിച്ചത്. അല്ല ശിവ എന്താ ഈ ആലോചിക്കുന്നേ കുറെ നേരമായല്ലോ. ഒറ്റക് ഇരുന്നു ഇങ്ങനെ. ഈ കൊറോണ കാരണം ഈ കൊല്ലം പോകുമെന്ന തോന്നുന്നേ. വീട്ടിലെ കാര്യങ്ങൾ ഒക്കെ കഷ്ടമാ ദാസേട്ട. ഒക്കെ ശെരിയാവും ടാ. എല്ലാരുടെയും അവസ്ഥ ഇത് തന്നെ.
ഹാ എന്നാ ഞാൻ പോട്ടെ ശിവ നേരം ഇരുട്ടിയില്ലേ. നീ രാത്രിയിൽ ഓടുന്നുണ്ടോ. ഏയ് ഇപ്പൊ ഓടുന്നില്ല. പിന്നെ രാത്രി റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡിൽ ഒക്കെ കിടന്നു അലയണം. എന്നിട്ട് ഒരു ഓട്ടം കിട്ടിയാൽ ഭാഗ്യം. പെട്രോൾ കാശ് നഷ്ടം ആണ്. ഹ്മ്മ്. ദാസേട്ടൻ പോയി. ഞാൻ പിന്നെയും കുറച്ചു നേരം അവിടെ തന്നെ ഇരുന്നു. നേരം ഇരുട്ടുമ്പോഴേക്കും വീട്ടിലേക്ക് പോയി. അമ്മേ അമ്മേ എന്താടാ ഇവിടെ ഉണ്ട്.
ആ തോർത്തു ഇങ്ങു എടുക്ക്. ഞാൻ ഒന്നു കുളിക്കട്ടെ. കുളിച്ചു വന്നു ഭക്ഷണം കഴിച്ചു. മനഃപൂർവം തല്ലു കൂടാൻ വേണ്ടി എന്നും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ എന്തെങ്കിലും ഒക്കെ കുറുമ്പ് കാണിക്കും എന്റെ കാന്താരി പെങ്ങൾ. അമ്മേടെ കയ്യിൽ നിന്ന് കേൾക്കുന്നത് എനിക്കും. ഭക്ഷണം കഴിച്ചു റൂമിൽ വന്നു കിടന്നു. ഫോൺ അധികം അങ്ങനെ ഇപ്പൊ ഉപയോഗിക്കാറില്ല. അതിനു കാരണം ഉണ്ട്. ഓരോന്ന് ആലോചിച്ചു ഞാൻ അങ്ങനെ കിടന്നു.
ഓട്ടോ ഡ്രൈവർ ആയ അച്ചന്റെ അകാലത്തിൽ ഉള്ള മരണവും എന്റെ MBA പകുതിക്ക് വെച്ച് കുടുംബത്തെ നോക്കാൻ ഇറങ്ങിയതും പെട്ടന്നായിരുന്നു. രേണു പ്ലസ് ടു പഠിക്കുമ്പോൾ ആണ് അച്ഛന്റെ മരണം. രാത്രിയിലെ ഓട്ടം കഴിഞ്ഞു വരുമ്പോൾ അറ്റാക്ക് വന്നതാണ്. വീടിന്റെ ഭാരം മുഴുവൻ എന്റെ തോളിൽ ആയി. അത് വരെ ഹോസ്റ്റലിൽ നിന്ന് പഠിച്ച ഞാൻ അച്ഛന്റെ മരണ ശേഷം ആണ് ജീവിതം എന്താണ് എന്ന് പഠിച്ചത്.
ആലോചിച്ചു ആലോചിച്ചു കണ്ണ് നിറഞ്ഞു. കണ്ണീർ എല്ലാം മുണ്ടിൽ തുടച്ചു ഞാൻ കിടന്നുറങ്ങി. എന്നത്തേയും പോലെ രാവിലെ എണീറ്റു ഓട്ടോ ഓടിക്കാൻ പോയി. ഉച്ച ആയപ്പോൾ ആണ് വീട്ടിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞത് രേണുവിനു പനിയാണ് ഹോസ്പിറ്റലിൽ കൊണ്ടുപോകണം എന്ന്. എത്രയൊക്കെ തല്ല് കൂടിയാലും അവൾ എന്റെ ജീവൻ ആണ്.വേഗം വീട്ടിലേക്ക് പാഞ്ഞു. അവളെ കൊണ്ട് ഹോസ്പിറ്റലിൽ പോയി.
അമ്മയും ഞാനും കൂടെ ആണ് പോയെ. ഹോസ്പിറ്റലിൽ ചെന്നപ്പോൾ കൊറോണ ടെസ്റ്റ് ചെയ്യാൻ ലാബിൽ പോകാൻ പറഞ്ഞു. ഞങ്ങൾ മൂന്നു പേരും ലാബിൽ പോയി ടെസ്റ്റ് ചെയ്തു. 5 മണിക്കൂർ എടുത്തു റിസൾട്ട് വരാൻ. വീട്ടിൽ എനിക്ക് മാത്രം കോവിഡ് പോസിറ്റീവ് ആയിരുന്നു. ഓട്ടോ സ്റ്റാൻഡിൽ ഉള്ളവരോട് കൂടെ കോറിന്റൈൻ പോകാൻ പറഞ്ഞു. പിന്നെ ഉള്ള 14 ദിവസം വീട്ടിൽ തന്നെ ആയിരുന്നു.
14 ദിവസം വീട്ടിലെ ആ മുറിയിൽ ഒറ്റക്കിരിക്കുന്നതിനേക്കാൾ വലിയ വിപ്ലവം വേറെ ഒന്നും ഉണ്ടായിരുന്നില്ല. എന്തായാലും ഞാൻ കാരണം ആർക്കും വരണ്ട എന്ന് കരുതി വീട്ടിലെ മുറിയിൽ ഫോണിൽ തോണ്ടി കൊണ്ട് ഇരുന്നു. അത് കൂടെ ഇല്ലെങ്കിൽ പ്രാന്ത് പിടിച്ചേനെ. 14 ദിവസം ഒരു വിധത്തിൽ തള്ളി നീക്കി. ആദ്യം ടെസ്റ്റ് ചെയ്യാൻ പോയത് അമ്മയും രേണുവും ആണ്. അവരുടെ നെഗറ്റീവ് ആയിരുന്നു. പിറ്റേ ദിവസം ആംബുലൻസ് വന്നാണ് എന്നെ കൊണ്ടുപോകുന്നത്.
പോസിറ്റീവ് ആണേൽ ആ വഴി ക്യാമ്പിലേക്ക്.പോസിറ്റീവ് ആകാതെ ഇരിക്കാൻ ഞാൻ പ്രാർത്ഥിച്ചു. വിധി എന്റെ മുന്നിൽ കൊഞ്ഞനം കുത്തി കാണിച്ചു ജീവിക്കാൻ അനുവദിക്കില്ല എന്നും പറഞ്ഞു തിരിഞ്ഞ് ഒരു പോക്കാണ്. കള്ള ഹിമാറ്. പോസിറ്റീവ് ആയിരുന്നു എന്റെ റിസൾട്ട്. നേരെ എന്നെ ക്യാമ്പിലേക്ക് കൊണ്ടുപോയി. അമ്മയെയും അനിയത്തീടെയും കാര്യം ആയിരുന്നു എനിക്ക് ടെൻഷൻ അവർ ഒറ്റക്ക് അല്ലേ. നല്ലവരായ നാട്ടുകാരും ആരോഗ്യ പ്രവർത്തകരും ഉള്ളോണ്ട് അവര്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.
മെഡിക്കൽ കോളേജിൽ ആയിരുന്നു ക്യാമ്പ്. ഇവിടെ എന്നെ പോലെ നിറയെ പോസിറ്റീവ് ആയ ആൾകാർ ഉണ്ടായിരുന്നു. വണ്ടർ ലായിൽ ടൂറിനു വന്ന പോലെ ആയിരുന്നു ചിലരൊക്കെ. എനിക്ക് ഉള്ള മുറി കിട്ടി അവിടെ ഒരു നേഴ്സ് ഉണ്ടായിരുന്നു. അവർ മൂന്ന് മണിക്കൂർ കൂടുമ്പോൾ മാറി വരും. 3 നേരം ഭക്ഷണം കിട്ടും. സുഖമായി ഉറങ്ങാം. എന്റെ മുറിയിൽ നാലോളം ആൾക്കാർ ഉണ്ടായിരുന്നു.
നോക്കാൻ ആണേൽ ഒരു ഡോക്ടർ ഉണ്ട് 3 നേഴ്സ് ഉണ്ട് അവർ ഷിഫ്റ്റ് എടുത്താണ് വരുന്നത്. അവിടെ വരുന്ന നഴ്സ്മാരെ ആരെയും കാണാൻ പോലും പറ്റിയിരുന്നില്ല. അത്രക്ക് സുരക്ഷ മുൻകരുതൽ അവർ എടുത്തിരുന്നു. അവരുടെ ഡ്രസ്സ് കണ്ടപ്പോ നീൽ ആംസ്ട്രോങ്ങ് ആണ് എന്റെ മനസ്സിൽ വന്നത്. എന്നെ ഒരു ദിവസം നോക്കാൻ വന്ന നഴ്സ് ആയിരുന്നു ശ്രീ കുട്ടി.വന്നു കാര്യങ്ങൾ അനേഷിച്ചു പോയി.
എനിക്ക് കോറോണയുടെ ഒരു രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. മരുന്നുകൾ മാത്രം ഉണ്ടായിരുന്നു പ്രതിരോധത്തിനു വേണ്ടി. എന്നും വീട്ടിലേക്ക് വിളിക്കും സംസാരിക്കും. മിക്കവാറും രേണുവിന്റെ ഫോണിലേക്ക് വീഡിയോ കാൾ വിളിക്കും. രാവിലെ എന്നെ ഉറക്കത്തിൽ നിന്ന് വിളിക്കുന്നതും രാവിലത്തെ ഭക്ഷണം തരുന്നതും ശ്രീകുട്ടി ആണ്.ആളെ കാണാൻ പറ്റിയില്ലെങ്കിലും സംസാരിചിരിക്കാൻ രസമാണ്.
ശ്രീ കുട്ടി അവരുടെ ചെയറിൽ ഇരുന്നും ഞാൻ എന്റെ കട്ടിലിൽ ഇരുന്നു സംസാരിക്കുമായിരുന്നു. കാണണം എന്ന ആഗ്രഹം ദിവസം കഴിയുംതോറും മനസ്സിൽ പെരുകി വന്നു. അവിടെ നിന്ന് പോരുന്ന ദിവസം നല്ലൊരു സുഹൃത്ത് എന്ന നിലയിൽ ശ്രീ കുട്ടിക്ക് എന്റെ നമ്പർ ഞാൻ കൊടുത്തു. വിളിക്കുമോ മെസ്സേജ് അയക്കുമോ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. എല്ലാം കഴിഞ്ഞു വീട്ടിൽ വന്നു അമ്മയെയും രേണുവിനെയും കണ്ണു നിറച്ചു കണ്ടു സന്തോഷമായി.
രണ്ടീസം കൂടെ കഴിഞ്ഞു വണ്ടി എടുക്കാൻ പോകാം എന്നായിരുന്നു അമ്മയുടെ നിർദ്ദേശം അങ്ങനെ ആവട്ടെ എന്ന് ഞാനും കരുതി. ഈ ഒരു ആഴ്ച കഴിഞ്ഞാൽ സെപ്റ്റംബർ മാസം അങ്ങോട്ട് തീർന്നു. എന്ത് പെട്ടന്നാണ് മാസങ്ങൾ കടന്ന് പോയത്. രാത്രിയിൽ ആണ് എനിക്ക് പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് ഒരു വോയിസ് മെസ്സേജ് വന്നത്. ഹലോ ഞാൻ ശ്രീക്കുട്ടി ആണ് മറന്നോ എന്നെ. വേഗം തന്നെ തിരിച്ചു മെസ്സേജ് അയച്ചു.
ഏയ് ഇല്ല. കഴിച്ചോ. ഇല്ല ഞാൻ ഡ്യൂട്ടിക്ക് കേറാൻ പോകുവാ കാണാം. പിനീട് ഉള്ള ദിവസങ്ങളിൽ മെസ്സേജ് അയക്കൽ തുടർന്നു. കൂടുതൽ അടുക്കാൻ അത് കാരണമായി. കാണണം എന്ന ആഗ്രഹം ഞാൻ അവളോട് പ്രകടിപ്പിച്ചു. അടുത്ത ഞായറാഴ്ച കാണാം എന്നായിരുന്നു അവളുടെ മറുപടി. കൊറോണ ആയാലും പുറത്തു പോകാൻ സീൻ ഇല്ലാത്ത സിറ്റുവേഷൻ ആയിരുന്നു. ഞായറാഴ്ച ഓട്ടോ എടുത്തു അവൾ പറഞ്ഞ പോലെ ഗാന്ധി പാർക്കിൽ പോയി.
അവൾക് എന്നെ കണ്ടാൽ അറിയാം എനിക്ക് അറിയില്ലെങ്കിലും. ഗാന്ധി പാർക്കിൽ പോയി വണ്ടിയിൽ വെയിറ്റ് ചെയ്തു ഞാൻ ഇരുന്നു. ഒരു പെൺകുട്ടി എന്റെ നേരെ നടന്നു വരുന്നു. അത് അവൾ തന്നെ ആണെന്ന് ഞാൻ ഉറപ്പിച്ചു. അത് അവൾ തന്നെ ആയിരുന്നു. ഹലോ ശിവ ആ ശ്രീക്കുട്ടി. ആ അതെ അതെ. മറ്റേ ഡ്രെസ്സിൽ കണ്ടത് കൊണ്ട് നേരിട്ട് കാണുമ്പോൾ മനസിലായില്ല. അത് കുഴപ്പമില്ല. പിന്നെ എന്താണ് പരിപാടി.
ഓട്ടോ ഓടിക്കൽ ഒക്കെ എങ്ങനെ പോണ്. ആ ശോകം ആണ് എന്നാലും സീൻ ഇല്ല. പിന്നെ തന്റെ വിശേഷം എന്താണ്. എന്ത് പറയ ശിവ കൊറോണ ഡ്യൂട്ടി ആയോണ്ട് പ്രാന്ത് പിടിക്കുന്നുണ്ട്. വീട്ടിൽ പോകാനോ ഒന്നിനും പറ്റുന്നില്ല. വെള്ളിയാഴ്ച ആണ് വീട്ടിൽ പോകുന്നത്. തിങ്കളാഴ്ച തിരിച്ചു പോണം. എന്ന് തീരുവോ ആവോ. അതെ എന്റെ കാര്യവും കഷ്ടം തന്നെ ആണ്. അല്ല നിന്റെ വീട്ടിൽ ആരൊക്കെയാ ഉള്ളത് ശ്രീ കുട്ടി.
അച്ഛൻ അമ്മ ഞാൻ . ശിവ അല്ല ശിവേട്ടന്റെ വീട്ടിലോ. അമ്മ അനിയത്തി. അച്ഛനോ അച്ഛൻ മരിച്ചു 4 കൊല്ലം ആയി. ഓ സോറി. ഏയ് കുഴപ്പമില്ല. അന്ന് ഞങ്ങൾ എന്റെ കാര്യങ്ങൾ ഒക്കെ അവളോടും അവൾ എന്നോടും സംസാരിച്ചു. മനസ് തുറന്ന്. ശ്രീ കുട്ടി എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. MBA ക്ക് പഠിക്കുമ്പോൾ. അച്ഛന്റെ പെട്ടന്ന് ഉണ്ടായ മരണം കാരണം പഠിപ്പും പ്രണയവും എനിക്ക് ഉപേക്ഷിക്കേണ്ട വന്നു.
അതൊക്കെ പോട്ടെ. ചേട്ടന് നല്ല കൊച്ചിനെ കിട്ടും. ചേട്ടനെ അറിയുന്ന മനസിലാക്കുന്ന ഒരു അടിപൊളി കൊച്. ആ വീട്ടിൽ അനേഷണം ഉണ്ടായിരുന്നു പെണ്ണ് അനേഷണം. കൊറോണ ആയോണ്ട് അത് കുറഞ്ഞു കിട്ടി. ആശ്വാസം. ശ്രീ കുട്ടി പൊക്കോ. നേരം ഇനിയും വൈകിയാൽ വീട്ടിൽ അനേഷിക്കും. ശെരി ചേട്ടാ ഞാൻ വിളിക്കാം. കാണാം ട്ടോ. അല്ല എങ്ങനെയാ പോണേ ബസ് ഇല്ലല്ലോ. അത് ഞാൻ ഓട്ടോ പിടിച്ചോളാം.
ഇങ്ങോട്ടു കേറിക്കോ ഞാൻ കൊണ്ട് വിടാം. വേണ്ട ഞാൻ പൊക്കോളാം. ചുമ്മാ കളിക്കാതെ ഞാൻ കൊണ്ടു വിടാം. അങ്ങനെ അവളെ വീട്ടിൽ കൊണ്ടു വിട്ടു. വാ കേറീട്ടു പോകാം. വേണ്ട പിന്നെ ആവാം. എന്നാലും. വേണ്ട പിന്നെ ആവാം. എന്നാ ശെരി. കാണാം. ബൈ. കുറച്ചു ദിവസം കൂടെ കടന്ന് പോയി. ഒരു ദിവസം അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു അവൾ വിളിച്ചു. ഞാൻ പോയി കണ്ടു ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുന്നേ ഉള്ളു അവൾ.
ആ എന്തെ ശ്രീ കുട്ടി.. കുറച്ചു ദിവസം ആയി ഞാൻ ആലോചിക്കുന്നു. നമ്മുക്ക് അങ്ങോട്ട് കെട്ടിയാലോ ശിവേട്ട. അത് കേട്ടതും എനിക്ക് ഒരു ഷോക്ക് ആയിരുന്നു. കുട്ടി കളി അല്ല ശ്രീ. ഞാൻ കാര്യമായി തന്നെ പറഞ്ഞതാ. എനിക്ക് ഇഷ്ടാണ്. ശിവേട്ടനോ. ഓട്ടോ ഓടിക്കുന്നത് ഒരു കുറവാണോ. പഠിപ്പ് വേണേൽ ഇനിയും തുടരാം. അല്ലേൽ psc നോക്കാം. അങ്ങനെ എന്തൊക്കെ.എല്ലാം കൊണ്ടും എനിക്ക് ചേർന്ന ആളാണെന്നു തോന്നി.
വീട്ടിൽ പറഞ്ഞതും കല്യാണം നടന്നതും പെട്ടന്നായിരുന്നു. ആരെയും വിളിക്കാതെ നടത്തിയ കൊറോണ കല്യാണം ആയത് കൊണ്ട് വിരുന്നോ കാര്യങ്ങളൊ കുറവായിരുന്നു. ദേ നവംബർ തീരാൻ പോകുന്നു ഇപ്പൊ ഞങ്ങൾ മൂന്നാമത് ഒരാൾക്ക് വേണ്ടി കാത്തിരിപ്പാണ്.
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission