കാറിൽ ഇരിക്കുമ്പോൾ വീട്ടിൽ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു അവൾ.
അവളുടെ മുഖത്തെ സന്തോഷം കണ്ട് ചിരിയോടെ അവൻ ഡ്രൈവ് ചെയ്തു.
കടയിൽ കുറച്ചു സ്വീറ്റ്സും ഡ്രസ്സും വാങ്ങി അവർ തറവാട്ടിൽ എത്തിയപ്പോൾ ഉച്ചയോട് അടുത്തിരുന്നു.
അവരുടെ കാർ പടി കടന്നു മുറ്റത്തു വന്നു നിന്നപ്പോഴേ അകത്ത് നിന്ന് ആമി ഓടി എത്തിയിരുന്നു. പിന്നെ അങ്ങോട്ട് ആമിയുടെയും ശ്രീയുടെയും സ്നേഹപ്രകടനങ്ങൾ ആയിരുന്നു. അതിനിടയിൽ അഭി വന്നു ഋഷിയെ ചൊറിഞ്ഞു നടുപ്പുറം നോക്കി തിരികെ ഒന്ന് കിട്ടിയപ്പോൾ അവന് തൃപ്തിയായി.
തറവാട്ടിൽ എല്ലാവരും തങ്ങളെ വന്നു പൊതിയും എന്ന് കരുതിയ പെൺപിള്ളേരുടെ സ്വപ്നങ്ങളെ കാറ്റിൽ പറത്തികൊണ്ട് അമ്മമാർ അവരെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ മരുമക്കളുടെ അടുത്തേക്ക് കുതിച്ചു. അമ്മമാർ അവരെ ഊട്ടുന്നതും നോക്കി പാവം പിള്ളേർ പല്ല് കടിച്ചു നിന്നു.
ഇതിപ്പോ ഞങ്ങളാണോ അവരാണോ ഈ തറവാട്ടിലെ കുട്ടികൾ എന്ന ഗാഢമായ ചിന്തയിൽ ആയിരുന്നു അവർ. അത് കണ്ട് അഭി അവരെ കളിയാക്കി ചിരിച്ചു. സഹികെട്ടു രണ്ടുപേരും അവനെ കുനിച്ചു നിർത്തി കുമ്പസരിച്ചപ്പോൾ അവൻ നല്ല കുട്ടിയായി.
ഇനിയും നോക്കിയിരുന്നാൽ ശരിയാവില്ല എന്ന് മനസ്സിലാക്കിയ പെൺപിള്ളേർ പിന്നൊന്നും നോക്കിയില്ല ഇടിച്ചു കയറി നിരഞ്ജന്റെയും ഋഷിയുടെയും പത്രത്തിൽ നിന്ന് കയ്യിട്ട് വാരി കഴിക്കാൻ തുടങ്ങി.
ഇത് കണ്ടാണ് മുത്തശ്ശി താഴേക്ക് വരുന്നത് രണ്ടിന്റെയും ചെവി അവർ പൊന്നാക്കി.
പിന്നെ ഒരു നിമിഷം അവരവിടെ നിന്നില്ല ചവിട്ടി കുലുക്കി രണ്ടുപേരും മുറിയിലേക്ക് പോയി.
—————————————————————
ബാത്‌റൂമിൽ നിന്നുയർന്നു കേൾക്കുന്ന അച്ഛന്റെയും മകളുടെയും പൊട്ടച്ചിരിയും സംസാരവും കേട്ടാണ് ശീതൾ രാവിലെ കണ്ണ് തുറക്കുന്നത്. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
അവളുടെ മനസ്സിൽ രാത്രി നടന്ന സംഭവങ്ങൾ തെളിഞ്ഞു.
രാത്രി എപ്പോഴോ പനിച്ചു വിറച്ച അവളെ അവൻ ഉറങ്ങാതെ പരിചരിച്ചതും ആ നെഞ്ചിലെ ചൂടേറ്റ് മയങ്ങിയതും ഓർത്തവളിൽ അവനോട് ഒരേ സമയം സ്നേഹവും വിശ്വാസവും ആരാധനയും നിറഞ്ഞു.
ഓരോന്നാലോചിച്ച് കട്ടിലിൽ ചാരി ഇരിക്കുമ്പോഴാണ് പൊന്നുമോളെയും എടുത്തവൻ മുറിയിലേക്ക് വരുന്നത്.
എഴുന്നേറ്റോ????? ഇപ്പൊ എങ്ങനുണ്ട്????
അവളുടെ നെറ്റിയിൽ തൊട്ട് കൊണ്ടവൻ പറഞ്ഞു.
ഇപ്പൊ നല്ല കുറവുണ്ട്.
അവൾ ചിരിയോടെ പറഞ്ഞു.
അമ്മാ…………….
ശരണിന്റെ കയ്യിലിരുന്ന പൊന്നു മോളവളെ വിളിച്ചു.
എന്താടാ പൊന്നൂസേ??????
അമ്മക്ക് ഉവ്വാവൂ ആണോ??????
ചുണ്ട് പിളർത്തി കുഞ്ഞു ചോദിച്ചു.
അവൾ അതേന്ന് തലയാട്ടി.
അത് കണ്ട് കണ്ണ് നിറച്ചവൾ ശരണിനെ നോക്കി.
അച്ഛേ അമ്മക്ക് ഉവ്വാവൂ………
അതിനെന്റെ കുഞ്ഞി എന്തിനാ കരയുന്നെ???? അച്ഛ അമ്മക്ക് മരുന്ന് കൊടുത്തിട്ടുണ്ട് അമ്മ നല്ല കുട്ടിയായി അടങ്ങിയിരുന്നു കഞ്ഞിയൊക്കെ കുടിച്ച് മരുന്നൊക്കെ കഴിച്ചാൽ പനി പേടിച്ചു ഓടി പോവൂലോ.
അവൻ വാത്സല്യത്തോടെ അവളുടെ കണ്ണുനീർ തുടച്ചു കൊഞ്ചിച്ചവൻ പറഞ്ഞു.
ആണോ?????
നിഷ്കളങ്കമായി അവൾ അവനെ നോക്കി ചോദിച്ചു.
ആണെന്റെ പൊന്നൂട്ടി. പക്ഷെ ഇന്നെന്റെ മോൾ വാശി പിടിക്കാതെ കുറുമ്പ് കാട്ടാതെ അമ്മയെ ബുദ്ധിമുട്ടിക്കാതെ ഇരിക്കണം എന്നാലേ അമ്മേടെ ഉവ്വാവൂ മാറൂ. നല്ല കുട്ടിയായി ഇരിക്കുവോ അച്ഛേട പൊന്നൂട്ടി.
അവളുടെ ഉണ്ടകവിളിൽ നുള്ളിയവൻ ചോദിച്ചു.
മ്മ്മ്മ്മ്……..
അവൾ തലയാട്ടി സമ്മതിച്ചു.
ആഹ് ഗുഡ് ഗേൾ. എന്നാലേ നമുക്ക് ഉടുപ്പൊക്കെ ഇട്ട് അമ്മക്കുള്ള കഞ്ഞി ഉണ്ടാക്കാൻ പോവാം.
അവളുടെ നെറ്റിയിൽ മുത്തി അവൻ കുഞ്ഞിനെ ഉടുപ്പ് ഇടീക്കാൻ തുടങ്ങി.
കുഞ്ഞിന് ഡ്രസ്സ് ഇടീച്ച് കൊടുത്തവൻ അവളെ കയ്യിലെടുത്തു ശീതളിന് നേരെ തിരിഞ്ഞു.
പോയി ബ്രഷ് ചെയ്തോ തണുത്ത വെള്ളത്തിൽ കുളിക്കാൻ നിക്കണ്ട. ഞാനപ്പോഴേക്കും കഞ്ഞി ഉണ്ടാക്കികൊണ്ട് വരാം.
അത് വേണ്ട ഞാൻ തന്നെ ഉണ്ടാക്കിക്കോളാം.
അവൾ അവനെ തടഞ്ഞു.
എന്റെ പൊന്നു ശീതൾ ഈ പനി പിടിച്ചിരിക്കുന്ന നേരത്തെങ്കിലും അടങ്ങി ഒതുങ്ങി ഇരിക്കാൻ നോക്ക്. അത്യാവശ്യം അടുക്കള ജോലി ഒക്കെ എനിക്കറിയാം. എനിക്കെന്നും ഭക്ഷണം ഉണ്ടാക്കി തരുന്നത് നീയല്ലേ ഇന്നൊരു ദിവസം നിനക്ക് വയ്യാതായപ്പോൾ ഞാനുണ്ടാക്കുന്നു അത്രേ ഉള്ളൂ. മര്യാദക്ക് ഇവിടെ അടങ്ങി കിടന്നില്ലെങ്കിൽ ഞാൻ പിടിച്ചു കെട്ടിയിടും പറഞ്ഞില്ലെന്നു വേണ്ട.
കപടദേഷ്യത്തിൽ അത്രയും പറഞ്ഞവൻ താഴേക്ക് പോയി.
അവൾ ഒരു ചിരിയോടെ ബാത്‌റൂമിലേക്ക് കയറി.
താഴെ ചെന്ന് പൊന്നുമോളെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചു. അമ്മക്ക് ശ്വാസം മുട്ടൽ കാരണം ഹോസ്പിറ്റലിൽ ഒക്കെ അഡ്മിറ്റ് ആക്കിയത് കൊണ്ട് അവർ നിർബന്ധം പിടിച്ചിട്ടും അവനമ്മയെ അടുക്കളയിൽ കയറ്റിയില്ല.
അടുക്കളയിൽ ചെന്ന് അവൻ തന്നെ അവൾക്കായി കഞ്ഞിയും ചമ്മന്തിയും അമ്മയ്ക്കും കുഞ്ഞിനും അവനുമായി ദോശയും ഉണ്ടാക്കി.
പൊന്നുവിന് അമ്മ ദോശ കൊടുക്കുന്ന നേരം അവൻ കഞ്ഞിയുമായി ശീതളിന്റെ അടുത്തേക്ക് ചെന്നു. അവൻ തന്നെ അവൾക്ക് കഞ്ഞി കോരി കൊടുത്തു. ഓരോ നിമിഷവും അവന്റെ സ്നേഹവും കരുതലും അവൾ അറിയുകയായിരുന്നു.
—————————————————————
ശ്രീലകത്ത് തറവാട്ടിൽ ഈ സമയം ഗൗരവ ചർച്ച നടക്കുകയാണ്. വിഷയം മറ്റൊന്നുമല്ല അഭിയുടെയും ഐഷുവിന്റെയും കല്യാണകാര്യം തന്നെ.
ആമിയുടെയും ശ്രീയുടെയും അതേ പ്രായത്തിൽ തന്നെയുള്ള ഐഷുവിന്റെ വിവാഹം ഒരുപാട് നീട്ടികൊണ്ട് പോവാൻ കൃഷ്ണന് താല്പര്യമില്ലായിരുന്നു. ഏതൊരച്ഛന്റെയും പോലെ അവളുടെ വിവാഹകാര്യത്തിൽ അയാൾക്ക് ടെൻഷൻ ഉണ്ടായിരുന്നു.
അവസാനം ഒരുപാട് നേരത്തെ ചർച്ചകൾക്കൊടുവിൽ ഒരു മാസത്തിനുള്ളിൽ കല്യാണം നടത്താൻ തീരുമാനമായി. ആമിയും ശ്രീയും പോയതിന് ശേഷം തറവാട് ഉറങ്ങിപോയിരുന്നു. ഐഷുവിന് ഏറെക്കുറെ അവരുടെ വിടവ് നികർത്താനാവും എന്നവർക്ക് അറിയാമായിരുന്നു.
ഇത് കേട്ട് അഭിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി.
ഹരിയും ശിവനന്ദനും ജ്യോത്സ്യനെ പോയി കണ്ട് വിവാഹതിയതി കുറിച്ചു.
പിറ്റേ മാസം ഒന്നാം തിയതി രാവിലെ 11നും 11:15നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചത്.
തിയതിയും മുഹൂർത്തവും അറിഞ്ഞപ്പോൾ തന്നെ ആമിയും ശ്രീയും ഐഷുവിനെ വിളിച്ചു സന്തോഷം പങ്കുവെച്ചു.
—————————————————————-
ശ്രീ അത്താഴം കഴിഞ്ഞു റൂമിലേക്ക് പോവാൻ നിൽക്കുമ്പോഴാണ് ഐഷുവിനെ വിളിച്ചു സംസാരിച്ചപ്പോൾ ഫോൺ ആമിയുടെ മുറിയിൽ വെച്ച് മറന്ന കാര്യം ഓർക്കുന്നത്. അവൾ തലക്കൊരു കൊട്ടും കൊടുത്ത് ആമിയുടെ മുറിയിലേക്ക് നടന്നു. വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അങ്ങോട്ട് ചെന്നു.
വാതിൽ പടിയിൽ എത്തിയപ്പോൾ അകത്തെ കാഴ്ച കണ്ട് പകച്ചു പണ്ടാരമടങ്ങി നിന്നുപോയി.
ഈ സമയം ശ്രീയെ കാണാതെ തിരക്കി ഇറങ്ങിയ ഋഷി കാണുന്നത് കണ്ണ് മിഴിച്ച് ആമിയുടെ മുറിയുടെ വാതിൽക്കൽ നിൽക്കുന്ന അവളെയാണ്.
അവളുടെ നിൽപ്പ് കണ്ടവൻ അവളുടെ അരികിലായി ചെന്ന് നിന്ന് അവൾ നോക്കുന്ന ദിശയിലേക്ക് കണ്ണ് പായിച്ചു.
അകത്തെ കാഴ്ച കണ്ടവന് ചിരി വന്നു. ആമിയെ ഭിത്തിയിൽ ചാരി നിർത്തി മത്സരിച്ചു ശ്വാസം കൊടുക്കുന്ന തിരക്കിലാണ് നിരഞ്ജൻ.
അവൻ പെട്ടെന്ന് അവളെ പിടിച്ചു മാറ്റി.
ഡീ നീയെന്തിനാ അവരുടെ പ്രൈവസിയിൽ പോയി എത്തി നോക്കുന്നത്??????
അവൻ അവളോടായി ചോദിച്ചു.
ഞാനെന്റെ ഫോൺ എടുക്കാൻ പോയതാ എനിക്കറിയോ അവരവിടെ ഉമ്മ വെച്ച് കളിക്കുവായിരുന്നെന്ന്.
അവൾ കെറുവിച്ച് അവനോടു പറഞ്ഞു.
എടി ഒരാളുടെ മുറിയിൽ ചെല്ലുമ്പോൾ വാതിൽ നോക്ക് ചെയ്യണം പണ്ടവിടെ ആമി മാത്രേ ഉണ്ടായിരുന്നുള്ളൂ പക്ഷെ ഇപ്പൊ അങ്ങനെയല്ല അവളുടെ കല്യാണം കഴിഞ്ഞു നിരഞ്ജനും കൂടി ഉണ്ടെന്ന് ഓർക്കണം.
അതിന് വാതിൽ തുറന്നിട്ടാൽ പിന്നെ എവിടെ പോയി നോക്ക് ചെയ്യാനാണ്???
അവൾ തിരിച്ചു ചോദിച്ചു.
അതും ശരിയാണ്.
രണ്ടിനും ഒരു ബോധവുമില്ല നമ്മൾ അവിടെ ചെന്നതൊന്നും അവർ അറിഞ്ഞിട്ടില്ല. ഇങ്ങനെ ആണ് നിൽപ്പെങ്കിൽ ഇവിടെ ആരെങ്കിലും ഇത് വന്നു കാണും.
അവൾ നഖം കടിച്ചവനോട് പറഞ്ഞു.
മ്മ്മ്മ്…….. ഒരു വഴിയുണ്ട്……..
അവൻ അവളെ നോക്കി പറഞ്ഞു.
എന്ത് വഴി??????
നീ കണ്ടോ.
അതും പറഞ്ഞവൻ ഫോൺ എടുത്തു നിരഞ്ജന്റെ നമ്പറിലേക്ക് വിളിച്ചു. സ്പീക്കർ ഫോണിലിട്ടു.
എന്താ അളിയാ???????
കാൾ അറ്റൻഡ് ചെയ്തതും നിരഞ്ജന്റെ ചോദിച്ചു.
അതേ അളിയാ സ്വന്തം ഭാര്യയെ കേറി ഉമ്മ വെക്കുന്നതൊക്കെ കൊള്ളാം പക്ഷെ വാതിലൊക്കെ അടച്ചിട്ടിട്ട് വേണ്ടേ ഇതൊക്കെ.
ഋഷി അവനെ ആക്കി ചോദിച്ചു.
അത്….. പിന്നെ…….. അളിയാ…… ഞാൻ………..
മ്മ്മ്മ് നിന്ന് വിക്കണ്ട പോയാ ഡോർ അടക്കാൻ നോക്ക് അല്ലെങ്കിൽ പിന്നെ നാളെ തല വഴി മുണ്ടിട്ട് നടക്കേണ്ടി വരും.
അത്രയും പറഞ്ഞു ചിരിയോടെ അവൻ കാൾ കട്ട് ചെയ്തതും ശ്രീ ചിരിക്കാൻ തുടങ്ങി.
ഹഹഹ…….. അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ………… ആമിയുടെയും രഞ്ജുവിന്റെയും ഇഞ്ചി കടിച്ചത് പോലെയുള്ള ആ നിൽപ്പൊന്ന് കാണാൻ പറ്റിയില്ലല്ലോ ദേവീ…………..
അവൾ വീണ്ടും ചിരിക്കാൻ തുടങ്ങി.
അത് കണ്ട് ഋഷിയും അവളുടെ ഒപ്പം ചിരിച്ചു.
മതി ചിരിച്ചത് വാ കിടക്കാം……
അവൻ അവളെയും വലിച്ചു മുറിയിലേക്ക് കയറി.
—————————————————————-
ശീതളിന്റെ കൂടെ കിടത്തിയാൽ ചിലപ്പോൾ പനി പിടിച്ചാലോ എന്ന് കരുതി രാത്രി പൊന്നുമോളെ തോളിലിട്ട് ഉറക്കി അവൻ അമ്മയുടെ അടുത്ത് കിടത്തി.
കുഞ്ഞിനെ കിടത്തി അവളുടെ നെറ്റിയിൽ ചുംബിച്ചവൻ ശീതളിനുള്ള മരുന്നും എടുത്തു മുറിയിലേക്ക് നടന്നു.
അവൻ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ കിടക്കുകയായിരുന്നു.
അവനെ കണ്ടവൾ എഴുന്നേറ്റിരുന്നു.
മരുന്നും ഒരു ഗ്ലാസ് വെള്ളവുമായി അവൻ അവളുടെ അരികിൽ ഇരുന്നു.
ഇന്നാ ഇത് കഴിക്ക് ഇന്നത്തോടെ പനി മാറിക്കോളും. മോളെ ഞാൻ അമ്മയുടെ കൂടെ കിടത്തി ഇവിടെ കിടന്നാൽ ചിലപ്പോൾ പനി മോൾക്കും പിടിച്ചാലോ?????
അവൾ ഒന്നും പറയാതെ മരുന്ന് കഴിച്ചു കിടന്നു.
അവൻ വാതിൽ കുറ്റിയിട്ട് അവളോട് ചേർന്ന് കിടന്നു.
അതേ എന്റെ കൂടെ കിടന്നാൽ ഏട്ടന് പനി പിടിക്കില്ലേ??????
അവന്റെ കരവലയത്തിൽ കിടന്നവൾ ചോദിച്ചു.
ഇല്ലല്ലോ…. ഇനി പിടിച്ചാലും ആ പനിച്ചൂടിൽ ഒരു പുതപ്പിനടിയിൽ ചേർന്ന് കിടന്നാൽ മതി.
ആർദ്രമായവൻ അവളോടായി പറഞ്ഞു.
അവന്റെ ചൂട് നിശ്വാസം മുഖത്ത് തട്ടുന്നതും അവളിലേക്ക് മുഖം താഴ്ന്നു വരുന്നതും അവൾ അറിയുന്നുണ്ടായിരുന്നു.
അരണ്ട വെളിച്ചത്തിലും തിളങ്ങുന്ന അവന്റെ കണ്ണുകൾ അവളെ കൊത്തി വലിച്ചു.
അവന്റെ കണ്ണുകളിലെ പ്രണയത്തിൽ നീന്തി തുടിക്കാൻ അവളുടെ മനസ്സ് വെമ്പി.
മൃദുലമായ അവന്റെ അധരങ്ങൾ അവളുടെ കണ്ണിലും നാസികയിലും അധരങ്ങളിലും കഴുത്തിലും അലഞ്ഞു നടക്കുന്നത് അവളറിഞ്ഞു. അവളുടെ കൈകൾ അവന്റെ പുറത്ത് അമർന്നു.
അവളുടെ ശരീരത്തിലെ ചൂട് അവനിലേക്കും പടർന്നു.
രാത്രിയുടെ ഏതോ യാമത്തിൽ ആലസ്യത്തോടെ അവന്റെ നെഞ്ചിൽ വിയർത്തു കുളിച്ചു കിടന്ന അവളുടെ സിന്ദൂരം പടർന്ന നെറുകിൽ അവൻ അമർത്തി ചുംബിച്ചു.
നിന്റെ പനി മാറ്റാനുള്ള വിദ്യയൊക്കെ എന്റെ കയ്യിൽ ഉണ്ടെന്നിപ്പൊ നിനക്ക് മനസ്സിലായില്ലേ???????
അവളുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു കണങ്ങളെ തുടച്ചു നീക്കികൊണ്ടവൻ ചോദിച്ചു.
അവന്റെ വാക്കുകൾ കേട്ട് നാണത്താൽ അരുണാഭമായ മുഖം അവൾ അവന്റെ നെഞ്ചിലേക്ക് പൂഴ്ത്തി.
തന്റെ പ്രണയം അവളിലേക്കൊഴുക്കിയ സന്തോഷത്തിൽ അവനും എല്ലാം കൊണ്ടും അവന്റെ പാതിയായി മാറിയ സന്തോഷത്തിൽ അവളും സംതൃപ്തിയോടെ നിദ്രയെ വരവേറ്റു.
തല്ല് കൂടിയും കുറുമ്പ് കാണിച്ചും പ്രണയിച്ചും രണ്ടു ദിവസം ശ്രീയും ഋഷിയും രഞ്ജുവും ആമിയും തറവാട്ടിൽ നിന്നു.
അവർ തിരികെ വീട്ടിലേക്ക് പുറപ്പെടാൻ ഇറങ്ങിയപ്പോൾ തറവാട്ടിൽ എല്ലാവരുടെയും മുഖത്ത് വിഷാദം തളംകെട്ടി.
അവർ കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ ഹരി ഋഷിയെയും രഞ്ജുവിനെയും പിടിച്ചു നിർത്തി.
അടുത്ത മാസം ഒന്നാം തിയതി അഭിയുടെ വിവാഹം ആണെന്ന കാര്യം പ്രേത്യേകിച്ചു പറയണ്ടല്ലോ അഭിയുടെ എല്ലാമെല്ലാമായവർ ആണിവർ രണ്ടുപേരും അതുകൊണ്ട് കല്യാണത്തിന് ഒരാഴ്ച്ച മുന്നേ നിങ്ങൾ ഇവിടെ ഉണ്ടാവണം.
ഹരി അവരോടായി പറഞ്ഞു.
അതിനെന്താ ചെറിയച്ഛ ഞങ്ങൾ ഉറപ്പായും ഇവിടെ ഉണ്ടാവും.
രഞ്ജു സമ്മതം അറിയിച്ചു.
ഹരി ഋഷിയുടെ മറുപടിക്കായി അവനെ നോക്കി.
അച്ഛാ അഭി എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് അവന്റെ കല്യാണത്തിന് ഒരാഴ്ച്ച അല്ല ഒരു മാസം മുന്നേ വന്നിവിടെ നിൽക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ പക്ഷെ ഐഷു അവൾ എനിക്കെന്റെ ഋതു മോളെ പോലെയാണ് അവൾക്കും തിരിച്ചു അങ്ങനെ തന്നെയാണ്. ഇന്നേവരെ രണ്ടുപേരെയും ഞാൻ വേർതിരിച്ചു കണ്ടിട്ടില്ല. അവളുടെ വിവാഹത്തിന് ഒരാങ്ങളയുടെ സ്ഥാനത്ത് നിന്നെല്ലാം ചെയ്യാൻ ഞാൻ മാത്രമല്ലെ ഉള്ളൂ അതുകൊണ്ട് എനിക്ക് ഒരാഴ്ച്ചയൊന്നും വന്നു നിൽക്കാൻ കഴിയില്ല.
അവൻ ഹരിയുടെ കയ്യിൽ പിടിച്ചു പറഞ്ഞു നിർത്തി.
അത് കേട്ട് ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
മോൻ പറഞ്ഞത് എനിക്ക് മനസ്സിലായി നമ്മുടെ ആവശ്യം ഏറ്റവും കൂടുതൽ ആവശ്യമുള്ളിടത്താണ് നമ്മൾ പോവേണ്ടത്. ഇവിടെ ഇപ്പൊ എല്ലാത്തിനും ഞങ്ങൾ എല്ലാവരും ഉണ്ട് പക്ഷെ അവിടെ അങ്ങനെയല്ല എല്ലാത്തിനും ഒറ്റക്ക് ഓടി നടക്കാൻ കൃഷ്ണനെ കൊണ്ടാവില്ല അതുകൊണ്ട് മോന് പറ്റുന്നത് പോലെ ഇവിടെ വന്നാൽ മതി.
ഹരി അവന്റെ തലയിൽ തഴുകി പറഞ്ഞു.
നിനക്ക് വരാനല്ലേ ബുദ്ധിമുട്ടുള്ളൂ എന്റെ പെങ്ങൾക്കില്ലല്ലോ അവളെ ഒരാഴ്ച്ച മുന്നേ ഇവിടെ എത്തിച്ചേക്കണം.
അഭി അവന്റെ തോളിലൂടെ കയ്യിട്ട് പറഞ്ഞു.
അതപ്പോഴല്ലേ സമയം ആവട്ടെ എന്റളിയാ……..
അവൻ ചിരിച്ചുകൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞു കാറിലേക്ക് കയറി.
ശ്രീ അഭിയെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്ത് ചിരിയോടെ കാറിൽ കയറി.
അവൾ കയറിയതും അവൻ വണ്ടി എടുത്തു.
————————————————————–
മംഗലത്തെത്തിയപ്പോൾ കാർ മുറ്റത്ത് നിർത്തി ഋഷിയും ശ്രീയും പുറത്തേക്കിറങ്ങി ഇറങ്ങി.
മാവിൻ ചുവട്ടിൽ നിന്ന് മുകളിലേക്ക് നോക്കി എന്തൊക്കെയോ പറയുന്ന വിച്ചുവിനെ കണ്ടവർ അങ്ങോട്ട് നടന്നു.
അതല്ല പൊട്ടാ അപ്പുറത്തേത്……..
വിച്ചു മാവിന്റെ മോളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
പൊട്ടൻ നിന്റെ അച്ഛൻ റൗഡി വാസു……
അശരീരി കേട്ട് ആ ശബ്ദത്തിന്റെ ഉറവിടം തിരിഞ്ഞ അവർ കാണുന്നത് മാവിന്റെ മണ്ടക്കിരിക്കുന്ന മനുവിനെയാണ്.
നീയെന്താടാ ഇതിന്റെ മോളിൽ?????
ഋഷി അവനെ നോക്കി വിളിച്ചു ചോദിച്ചു.
ഒന്നും പറയണ്ട അളിയാ ഈ മറുതയ്ക്കിപ്പോ പച്ച മാങ്ങാ തിന്നണം പോലും ഞാൻ കടയിൽ പോയി മേടിച്ചു തരാമെന്ന് പറഞ്ഞതാ അവൾക്കപ്പോ ഇതിന്റെ മണ്ടയിൽ കാണുന്നത് തന്നെ വേണം പോലും എന്ത് പറയാനാ എന്റെ വിധി.
മനു മാങ്ങാ പറിച്ചു കൊണ്ട് നെടുവീർപ്പിട്ടു.
മറുത തന്റെ കുഞ്ഞമ്മ കാട്ടുകോഴി.
ഇനി വാ മോളെ വിച്ചൂ എന്ന് പറഞ്ഞു മണപ്പിച്ച് അപ്പൊ കാണിച്ചു തരാം.
അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി.
എടി പയ്യേ പോടീ എന്റെ കൊച്ചു വയറ്റിലുണ്ട്…………..
അവൻ അവളെ നോക്കി വിളിച്ചു പറഞ്ഞു താഴേക്കിറങ്ങി. ഉടുപ്പിൽ കയറിയ പുളിയുറുമ്പിനെ അവൻ തട്ടി കളയാൻ തുടങ്ങി. ഇടക്ക് അതിന്റെ കടി കൊണ്ട് നിന്നിടത്ത് നിന്ന് ചാടുന്നുമുണ്ട്.
ഋഷിയും ശ്രീയും ഇതെല്ലാം കണ്ടു ചിരിക്കാൻ തുടങ്ങി.
ആ ചിരിയെടാ ചിരി……..
പച്ചില വീഴുമ്പോൾ പഴുത്തില ചിരിക്കും പക്ഷെ ഒരുനാൾ അതിനും ഈ ഗതി വരുമെന്ന് ഓർക്കണം.
എനിക്കും വരുമെടാ ഇതുപോലെ അവസരം അന്ന് നിന്നെ ഞാൻ കണ്ടോളാം.
മനു അവനെ നോക്കി പറഞ്ഞു അകത്തേക്ക് നടന്നു.
മോളെ വിച്ചൂ…….. നോക്ക് ചേട്ടൻ മോൾ പറഞ്ഞ മാങ്ങാ തന്നെ പറിച്ചോണ്ട് വന്നിട്ടുണ്ട്.
അവൻ വിച്ചുവിന്റെ അടുത്ത് വന്നിരുന്നു പറഞ്ഞു.
പോടാ പട്ടി……………..
തേഞ്ഞു………….
അവൻ ആത്മഗതിച്ചു.
ദിൽവാലെ പുച്ദേ നേ ചാ……… ഓഓഓ………………
അസ്ഥാനത്തുള്ള പാട്ട് കേട്ടവൻ തിരിഞ്ഞു നോക്കുമ്പോൾ അവനെ നോക്കി കളിയാക്കി ചിരിക്കുന്ന ഋതുവിനെയാണ് കാണുന്നത്.
ഏത് നേരത്താണോ ഇതിനെയൊക്കെ…………….
അവൻ അവളെ നോക്കി പിറുപിറുത്തു.
ഋതു അപ്പോഴാണ് അങ്ങോട്ട് വരുന്ന ശ്രീയേയും ഋഷിയേയും കാണുന്നത്.
ഏട്ടത്തി……………….
സന്തോഷത്തോടെ അവൾ ഓടി ശ്രീയെ കെട്ടിപിടിച്ചു.
ഡീ ഡീ ഇറുക്കി ഇറുക്കി എന്റെ കെട്ട്യോളെ നീ കൊല്ലുവോ?????
ഋഷി അവളെ കളിയാക്കി.
ഹും……..
ശ്രീയുടെ കയ്യും പിടിച്ചു വെട്ടിത്തിരിഞ്ഞവൾ വിച്ചുവിന്റെ അടുത്തേക്ക് പോയി.
അപ്പോഴേക്കും അകത്ത് നിന്ന് ലക്ഷ്മി അങ്ങോട്ട് എത്തിയിരുന്നു.
എല്ലാവരോടും തറവാട്ടിൽ പോയ വിശേഷം പറയുന്ന അവളെ നോക്കി ചിരിച്ചവൻ മുറിയിലേക്ക് പോയി.
അന്ന് പകൽ ഋഷിക്ക് അവളെ ഒന്ന് കാണാൻ പോലും കിട്ടിയില്ല മുഴുവൻ സമയവും അവൾ വിച്ചുവിന്റെയും ഋതുവിന്റെയും കൂടെ ആയിരുന്നു.
രാത്രി അത്താഴം കഴിഞ്ഞു മുറിയിൽ എത്തിയിട്ടും ശ്രീയെ കാണാതെ ഋഷി കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.
ഇവളിത് എവിടെ പോയി കിടക്കുവാ ഇന്നേരം വരെ എന്റെ മുന്നിൽ ഒന്ന് വന്നിട്ടില്ല പിശാശ്.
ഏത് നേരവും ആ കുരുപ്പിനെയും കെട്ടിപിടിച്ചിരിക്കും. ഇത്രയും നേരമായിട്ടും അവൾക്കിങ്ങോട്ടൊന്ന് വരാൻ തോന്നിയോ???????
ഓരോന്ന് പിറുപിറുത്തവൻ ബെഡിൽ ഇരുന്നു.
ഈ സമയത്താണ് ശ്രീ അങ്ങോട്ട് കയറി വരുന്നത്.
അവളെ കണ്ട ഉടനെ അവൻ വലിച്ചു ഭിത്തിയിലേക്ക് ചേർത്ത് നിർത്തി.
ഔ……… ഋഷിയേട്ടാ എന്തായിത് കയ്യീന്ന് വിട് എനിക്ക് വേദനിക്കുന്നു…….
അവൾ നിന്ന് കുതറി.
ഞാൻ നിന്റെ ആരാ??????????
ദേഷ്യത്തിൽ അവൻ ചോദിച്ചു.
നിങ്ങൾക്കെന്താ മനുഷ്യാ വട്ടാണോ?????
അവൾ സംശയത്തോടെ അവനെ നോക്കി ചോദിച്ചു.
ഞാൻ ചോദിച്ചതിന് ഉത്തരം താടി പുല്ലേ.
അവൻ അലറി.
ഋഷിയേട്ടൻ എന്റെ കഴുത്തിൽ കിടക്കുന്ന താലിയുടെ അവകാശി…… എന്റെ ഭർത്താവ്.
അവന്റെ കണ്ണിൽ നോക്കി അവൾ പറഞ്ഞു.
ഭാഗ്യം അപ്പൊ അതോർമ്മയുണ്ട് മറന്നിട്ടില്ല.
അവൻ പുച്ഛിച്ചു.
എനിക്ക് അൽഷിമേഴ്‌സൊന്നുമില്ല സ്വന്തം ഭർത്താവിനെ മറന്നു പോവാൻ.
അവൾ വീറോടെ പറഞ്ഞു.
പിന്നെ എവിടെ ആയിരുന്നെടി കോപ്പേ ഇത്രയും നേരം?????????
ഇന്ന് രാവിലെ ഇവിടെ വന്നുകഴിഞ്ഞു നീയെന്നെ ഒന്ന് അന്വേഷിച്ചോ???????
എന്നിട്ട് ഭർത്താവാണ് പോലും.
അവൻ ദേഷ്യത്തിൽ അവളെ വിട്ട് കട്ടിലിൽ പോയിരുന്നു.
അവൻ പറയുന്നത് കേട്ടവൾക്ക് ചിരി വന്നു.
അപ്പൊ അതാണ് കാര്യം. ഞാൻ ഋതുവിന്റെ കൂടെ പോയിരുന്നത് പിടിച്ചിട്ടില്ല. എന്റെ ദൈവമേ എന്തൊരു കുശുമ്പാണിത്.
അവൾ ചിരിയോടെ മനസ്സിൽ ഓർത്തു.
അവൾ ചെന്നവന്റെ കഴുത്തിലൂടെ കൈ ചുറ്റി മടിയിൽ ഇരുന്നു.
അവൻ അവളെ മൈൻഡ് ചെയ്യാതെ മുഖം തിരിച്ചു.
ഇങ്ങോട്ട് നോക്ക്……….
അവൾ അവന്റെ മുഖം അവൾക്ക് നേരെ തിരിച്ചു.
അവൻ കൈ തട്ടി മാറ്റി മുഖം വെട്ടിച്ചു.
എന്തൊരു കുശുമ്പാണ് ഋഷിയേട്ടാ ഇത്?????????
ഋതുകുട്ടന് ഒരു പ്രൊജക്റ്റ് ചെയ്യാനുണ്ടായിരുന്നു അവളെ ഒന്ന് ഹെൽപ് ചെയ്യാൻ പോയിരുന്നതല്ലേ അല്ലാതെ ഋഷിയേട്ടന്റെ കാര്യം മറന്നിട്ടല്ല.
ഞാൻ മുറിയിൽ വന്നു നോക്കിയപ്പോൾ ഏട്ടൻ ബാൽക്കണിയിൽ ഇരുന്നു ലാപ്പിൽ എന്തോ വർക്ക് ചെയ്യുവായിരുന്നു ശല്യം ചെയ്യണ്ടല്ലോ എന്ന് കരുതി ഞാൻ തിരിച്ചു പോയി. സോറി ഇനി ആവർത്തിക്കില്ല.
അവൾ അവന്റെ ബെനിയനിൽ പിടിച്ചു പറഞ്ഞു.
സോറി ഋഷിയേട്ടാ എന്നോട് മിണ്ടാതെ ഇരിക്കല്ലേ………..
അവൾ വീണ്ടും അവനോടു പറഞ്ഞു.
എന്നിട്ടും അവൻ നോക്കുന്നില്ല എന്ന് കണ്ട അവൾ അവന്റെ കവിളിൽ ചുംബിച്ചു.
ഋഷിയേട്ടാ………….
കൊഞ്ചലോടെ അവന്റെ ബെനിയനിൽ പിടിച്ചു വലിച്ചു.
അവളുടെ വിളി കേട്ടവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പക്ഷെ അവനത് സമർത്ഥമായി മറച്ചു ഗൗരവത്തോടെ ഇരുന്നു.
അത് കണ്ടവൾ ഒരു കുസൃതി ചിരി ചിരിച്ചവന്റെ മൂക്കിൻ തുമ്പിൽ കടിച്ചു.
ആഹ്………….
വേദനയോടെ അവൻ അവളെ നോക്കി കണ്ണുരുട്ടി.
അവൾ ഒന്ന് കണ്ണിറുക്കി അവന്റെ മൂക്കിൽ ചുണ്ട് ചേർത്തു.
അവളുടെ പ്രവർത്തി അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി. വല്ലാത്തൊരു ഭാവത്തോടെ അവൻ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി അവളെ ചേർത്ത് പിടിച്ചു.
അതോടെ അവളുടെ ചുണ്ടിലെ ചിരി മാഞ്ഞു. ഒരു തരം വെപ്രാളം അവളിൽ ഉടലെടുത്തു. കണ്ണിലെ കൃഷ്ണമണി നാലുപാടും ഓടി നടന്നു. മേൽച്ചുണ്ടിൽ വിയർപ്പു പൊടിഞ്ഞു.
അവളിലെ ഓരോ മാറ്റങ്ങളും അവൻ കണ്ണുകളാൽ ഒപ്പിയെടുത്തു.
കുസൃതി ചിരിയോടെ അവൻ അവളുടെ മേൽചുണ്ടിലെ വിയർപ്പു കണങ്ങൾ വിരലിനാൽ ഒപ്പിയെടുത്തു.
അവന്റെ കയ്യിലെ ചൂടിൽ അവളൊന്ന് പൊള്ളിപ്പിടഞ്ഞു.
അവന്റെ മുഖം അവളിലേക്കടുത്തു.
അവൾ കണ്ണുകൾ ഇറുകെ പൂട്ടി.
കഴുത്തിൽ അവന്റെ ചുടുനിശ്വാസം ഇക്കിളിപെടുത്തുന്നത് അവളറിഞ്ഞു.
അവളൊന്ന് പിടഞ്ഞു.
അത് കണ്ടവൻ ചിരിയോടെ അവളുടെ കഴുത്തിൽ പല്ലുകൾ ആഴ്ത്തി.
സ്സ്……………..
എരിവ് വലിച്ചവൾ കണ്ണ് തുറന്നു.
തന്നെ നോക്കി എങ്ങനുണ്ട് എന്നർത്ഥത്തിൽ പിരികം പോകുന്ന അവനെ കണ്ടവൾ കൂർപ്പിച്ചു നോക്കി.
പക അത് വീട്ടാനുള്ളതാണ്.
അവളെ നോക്കി മീശയുടെ അറ്റം കടിച്ചു കൊണ്ടവൻ പറഞ്ഞു.
അത് കണ്ടു മുഖം ചുവപ്പിച്ചു പോകാൻ നിന്ന അവളെ അവൻ കട്ടിലിലേക്ക് വലിച്ചിട്ടവളുടെ മേലേക്ക് ചാഞ്ഞു.
—————————————————————-
പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമായി ഋഷിയുടെയും നന്ദുവിന്റെയും പ്രണയനാളുകൾ കടന്നു പോയി.
അവന്റെ പ്രണയം ഓരോ നിമിഷവും അവളിലേക്ക് ഒഴുക്കി. കുസൃതിയും കുറുമ്പും കാണിച്ചവൾ അവന്റെ മാത്രം നന്ദൂട്ടനായി മാറി.
അവനില്ലാതെ അവൾക്കോ അവളില്ലാതെ അവനോ പറ്റില്ലെന്നായി.
ഋഷി ഹോസ്പിറ്റലിൽ പോയി തുടങ്ങി കൂടെ നന്ദുവും. കഷ്ടപെട്ട് പഠിച്ച് ഡോക്ടറായ അവളെ വീട്ടിൽ ഇരുത്താൻ അവന് താല്പര്യമില്ലായിരുന്നു. അവൾക്കും ജോലിക്ക് പോവാൻ തന്നെ ആയിരുന്നു താല്പര്യം.
വിച്ചുവിന്റെ പ്രസവം നാട്ടിൽ തന്നെ വേണം എന്ന് ഗംഗ നിർബന്ധം പിടിച്ചു. അതുകൊണ്ട് തന്നെ എല്ലവരും ഇപ്പോൾ മംഗലത്ത് വീട്ടിൽ തന്നെയാണ് താമസം. ബാംഗ്ലൂറുള്ള കമ്പനി നാട്ടിലോട്ട് ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചു. മനുവും ഋഷിയും അതിന്റെ കാര്യത്തിലുള്ള ഓട്ടത്തിലാണ്.
ഓഫീസ് കാര്യങ്ങൾ നോക്കി വീട്ടിൽ വരുമ്പോൾ കാണുന്നത് വിച്ചു ഛർദിക്കുന്നതാണ്. പിന്നെ അവളുടെ പിറകെ നടക്കും.
വിച്ചു ആണെങ്കിൽ അന്ന് അവളെ മറുതേ എന്ന് വിളിച്ചതിന്റെ പ്രതികാരം തീർക്കാൻ പാതിരാത്രി ആവുമ്പോൾ എഴുന്നേറ്റു മാങ്ങയും പേരക്കയും ഒക്കെ ചോദിക്കും. പാവം ചെക്കനിപ്പോൾ പാതിരാത്രി ഉറുമ്പിന്റെ കടിയും കൊണ്ട് കണ്ട മാവിലും തെങ്ങിലും കയറലാണ് പണി.
ദിവസങ്ങൾ കടന്നു പോയി.
ഇന്നാണ് അഭിയുടെയും ഐഷുവിന്റെയും കല്യാണത്തിന് ഡ്രസ്സ് എടുക്കാൻ പോവുന്നത്.
രാവിലെ ശ്രീലകത്തേക്ക് പോവാൻ റെഡി ആവുകയാണ് ശ്രീ. മുഖം ഒരു കൊട്ടയ്ക്കുണ്ട്.
അവളുടെ മുഖം വീർപ്പിക്കൻ കണ്ടു ഋഷിക്ക് ചിരി വന്നു.
അവളുടെ മുഖം വീർപ്പിക്കലിന്റെ കാരണം മറ്റൊന്നുമല്ല അവിടെ കൊണ്ടുപോയി ഒരാഴ്ച്ച അവളെ നിർത്തണം എന്നാണ് അഭിയുടെ കല്പന. ഋഷിക്ക് കല്യാണതിരക്കും പിന്നെ കമ്പനി കാര്യവും കാരണം നിന്ന് തിരിയാൻ സമയം കാണില്ല. അതുകൊണ്ട് അവളുടെ കൂടെ അവിടെ പോയി നിൽക്കാൻ പറ്റില്ല. അവനില്ലെങ്കിൽ അവളും പോവില്ലെന്ന് വാശി പിടിച്ചിട്ടും ചെക്കൻ സമ്മതിച്ചില്ല.
അതിന്റെ കലിപ്പിലാണ് കക്ഷി.
അവനെ നോക്കി ചവിട്ടി കുലുക്കി അവൾ ബാഗുമായി താഴേക്ക് പോയി എല്ലാവരോടും യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി. അവരുടെ കൂടെ ഋതുവും ബാഗുമായി എത്തി. അവളും ശ്രീയുടെ കൂടെ തറവാട്ടിലേക്ക് പോവുന്നുണ്ട്. വിച്ചുവിനും അവരുടെ കൂടെ പോവണം എന്നുണ്ടായിരുന്നു പക്ഷെ അവൾക്ക് ഈ അവസ്ഥയിൽ പോവാൻ കഴിയില്ല. ഒരു മാതിരിപെട്ട ഫുഡും അതിന്റെ സ്മെലും ഒന്നും അവൾക്ക് പിടിക്കില്ല. ഭയങ്കര ഛർദി ആണ്.
ശ്രീ ഋതുവിന്റെ കൂടെ ബാക്കിൽ കയറി ഇരുന്നു. അത് കണ്ട് ഋഷി മിററിലൂടെ അവളെ നോക്കി. അത് കണ്ടവൾ മുഖം വെട്ടിച്ചിരുന്നു.
അവളുടെ കാട്ടിക്കൂട്ടൽ കണ്ട് ചിരിയോടെ അവൻ കാർ മുന്നോട്ടെടുത്തു.
തുടരും………………………..
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission