മനമറിയാതെ…
Part: 25
✍️ F_B_L
[തുടരുന്നു…]
അതുകേട്ടപ്പോൾ അക്കുവിന് സംശയം തോന്നി.
എങ്കിലും ജുമിയോട്
“പടച്ചവനാണെ, നീയാണെ സത്യം. ഞാൻ സത്യം പറയാം. നീ ചോദിക്ക് പെണ്ണെ”
“ഇക്കാക്ക് എന്നെ ഇഷ്ടമായിരുന്നു എന്നെനിക്കറിയാം. ഇന്ന് ഇക്കയെന്നെ ഇഷ്ടപ്പെടുന്നത് മറ്റുള്ളവരുടെ കണ്ണീര് കാണരുത് എന്നുകരുതിയാണോ. ഞാൻ പഴയപോലെ അല്ലല്ലോ ഇക്കാ… ചീത്തയായില്ലേ. അതൊക്കെ അറിഞ്ഞിട്ടും എന്നെ ഇഷ്ടപ്പെടുന്നത് മനസ്സറിഞ്ഞിട്ടാണോ. അതോ മറ്റുള്ളവരുടെമുന്നിൽ നാടകം കളിക്കുകയാണോ എന്നെനിക്കറിയണം. ഇക്ക പറയുന്നത് എന്തുതന്നെ ആണെങ്കിലും എനിക്ക് കുഴപ്പമില്ല. പറയുന്നത് സത്യമായിരിക്കണം” ഇടറിയ ശബ്ദത്തോടെ ജുമി പറഞ്ഞപ്പോൾ തകർന്നുപോയത് ആത്മാർത്ഥമായി ജുമിയെ സ്നേഹിച്ച അക്കുവിന്റെ മനസ്സാണ്. തകർന്ന മനസ്സ് ജുമിക്ക് കാണാനായില്ല.
ഉള്ളിലെ തകർച്ച പുറമെകാണിക്കാതെ അക്കു മുഖത്തൊരു പുഞ്ചിരിവിടർത്തി.
“ജുമീ… ഞാൻപോലുമറിയാതെ… ഞാണെന്ന് തിരിച്ചുവരുമെന്നറിയാതെ കാത്തിരുന്ന പെണ്ണല്ലേ നീ, അന്ന് ഞാൻ കിടപ്പിലായപ്പോ എന്നെ താങ്ങിനടന്നതും നീയല്ലേ… ഞാൻ സനയെ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞപ്പോൾ നെഞ്ചുപൊട്ടി കരഞ്ഞതും നീയല്ലേ. ആ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. എന്നാലിപ്പോ…” അക്കു അത്രയും പറഞ്ഞ് ജുമിയെ ഒന്ന് നോക്കി.
“ഇപ്പൊ…” ജുമിയുടെ കണ്ണുനിറയാൻ തുടങ്ങി.
“ഇപ്പൊ… അറ്റംകാണാത്ത കടലിനെയും , ക്ഷീണമില്ലാതെ കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകളെയും, ആ കാണുന്ന അസ്‌തമിക്കാനൊരുങ്ങുന്ന സൂര്യനെയും സാക്ഷിയാക്കി പറയുകയാണ് പെണ്ണെ. നിന്നോട് അന്നും ഇന്നും, ഇനി എപ്പോഴും സ്നേഹം മാത്രമേയുള്ളു. ഇതല്ല ഇതിനപ്പുറം എന്തുതന്നെ സംഭവിച്ചാലും ഈ ഞാൻ എന്നും നിന്റെകൂടെത്തന്നെ ഉണ്ടാകും. മരിക്കുന്മവരെ ഒന്നിനുവേണ്ടിയും നിന്നെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല. നിനക്ക് എന്നെ വിശ്വസിക്കാം ജുമീ”
പറഞ്ഞുകേൾക്കേണ്ട താമസം,
ജുമി അക്കുവിന്റെ തോളിൽ ചാഞ്ഞു.
“ഇക്കാ… ഞാനൊരു സത്യം പറയട്ടെ. എനിക്ക് പേടിയായിരുന്നു എല്ലാം അറിയുമ്പോ ഇക്കയെന്നെ ഉപേക്ഷിക്കുമോ എന്ന്” അക്കുവിന്റെ തോളിൽചാഞ്ഞ് ജുമി പറയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“വാ എഴുനേൽക്ക്” അക്കു അവളെ പിടിച്ച് ആ മണൽപരപ്പിൽനിന്നും എഴുനേൽപ്പിച്ചു.
“ഇനി എന്തിനാ എന്റെ പെണ്ണ് കണ്ണുനിറക്കുന്നത്. നിന്റെ പേടിയൊക്കെ മാറിയില്ലേ. ഇനി കരയരുത്. ഇനിയും നീ കരഞ്ഞാൽ അത് കാണുന്ന ഞങ്ങൾക്ക് കണ്ടുനിൽക്കാൻ ആവില്ല”
അക്കു ജുമിയുടെ കണ്ണുനീരിനെ തുടച്ചുമാറ്റി.
“ഇല്ല… ഇനി ഞാൻ കരയില്ല. എന്നും എന്റെകൂടെ എന്റെ ഇക്കയുണ്ടെങ്കിൽ എനിക്ക് കരയേണ്ടിവരില്ല”
ജുമിയുടെ കവിളിൽ ഇരിക്കുന്ന അക്കുവിന്റെ കൈപിടിച്ച് അവൾ പുഞ്ചിരിയോടെ പറഞ്ഞു.
“എങ്കിൽ നമുക്ക് പോയാലോ. വീട്ടിലുള്ളവർ നമ്മളെ കാണാതെ വിഷമിക്കുന്നുണ്ടാകും”
“പോവാം”
“ഒരുമിനിറ്റ്… എനിക്ക് ഒരാളെ വിളിക്കാനുണ്ട്. അത് കഴിഞ്ഞിട്ട് പോകാം”
“ആരെയാ…” ജുമി സംശയത്തോടെ ചോദിച്ചു.
“നിന്നെ എനിക്ക് തിരികെത്തന്ന ഡോക്ടർ വിശ്വൻ. അദ്ദേഹത്തെ ഒന്ന് വിളിക്കണം”
അക്കു ഫോണെടുത്ത് ഡോക്ടറെ വിളിച്ച് ജീപ്പിനടുത്തേക്ക് നടന്നു.
“ഹലോ… ഡോക്ടർ ഇത് ഞാനാ അക്കു”
“ആ അക്കു, പറയെടോ… എന്തായി”
“എല്ലാം ശെരിയായി. ഡോക്ടർ പറഞ്ഞപോലെ എനിക്ക് എന്റെപെണ്ണിനെ തിരികെകിട്ടി. ഒരുപാട് നന്ദിയുണ്ട് ഡോക്ടർ”
“എന്നോട് എന്തിനാ നന്ദിപറയുന്നത്. ജുമിയെ പരിചരിച്ചത് നീയല്ലേ അക്കു. ഞാനൊക്കെ വെറും നിമിത്തമാണെടോ. ആളെവിടെ ഒന്ന് കൊടുത്തേ”
അക്കു ജുമിക്കുനേരെ ഫോൺനീട്ടി.
ജുമി ഫോൺ വാങ്ങി കാതോരം ചേർത്ത്
“ഹലോ” എന്ന് പറഞ്ഞതും
“ഹലോ ജുമീ… ഞാൻ ഡോക്ടർ വിശ്വൻ. ഇപ്പൊ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ല്ലേ”
“ഇല്ല”
ഫോണിലൂടെയാണ് പറഞ്ഞത് എങ്കിലും ജുമിയുടെ നോട്ടം അക്കുവിലായിരുന്നു.
“തന്റെ ഭാഗ്യമാണ് മോളെ നിന്റെ അരികിലുള്ള അക്കു. തനിക്കുവേണ്ടി, തന്റെ രക്ഷക്കുവേണ്ടി എന്നും എന്നെ വിളിക്കുമായിരുന്നു. ഇടക്ക് ഇവിടെവന്ന് എന്നെ കാണുമായിരുന്നു. കുറച്ചുനാളത്തെ പരിജയമേയുള്ളു ഞങ്ങൾതമ്മിൽ. എന്നാലും എനിക്ക് അവനെ ഒരുപാട് മനസ്സിലായി. ഇയാളെ അവന് ഒരുപാട് ഇഷ്ടമാണെടോ. സ്നേഹിക്കുന്നവർക്കുവേണ്ടി എന്തും അവൻചെയ്യും. ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കുവാൻ ഈശ്വരൻ തുണകട്ടെ. ഫോൺ അവനുകൊടുക്ക്”
ജുമി ഫോൺ അക്കുവിന് കൈമാറി.
“എടൊ അക്കു. സന്തോഷമായില്ലേ നിനക്കിപ്പോ”
“ആ ഒരുപാട്. നഷ്ടപ്പെട്ടു എന്നുകരുതിയത് തിരികേക്കിട്ടിയ ഒരു അവസ്ഥയാണ് എന്റേത്”
“ഓക്കേ. അപ്പൊ ശെരി അക്കു. ഞാൻ കുറച്ച് തിരക്കിലാണ്. നമുക്ക് ഇനി കല്യാണത്തിൽ കാണാം”
“ശെരി ഡോക്ടർ” അക്കു ഫോൺ വെച്ച് ജുമിയെ നോക്കി.
തന്നെതന്നെ നോക്കിനിൽക്കുന്ന ജുമിയെ കണ്ടതും അക്കു
“എന്താ പെണ്ണെ, എന്തിനാ ഇങ്ങനെ നോക്കുന്നത്”
“ഒന്നുല്ല. നമുക്ക് പോയാലോ…?”
“ശെരി. വണ്ടിയിൽ കയറ്”
ഇരുട്ട് വീണുതുടങ്ങുന്ന വഴിയിലൂടെ രണ്ടുപേരും വീട്ടിലേക്ക് യാത്രതുടങ്ങി.
യാത്രക്കിടയിൽ അക്കു ഫോണെടുത്ത് കുഞ്ഞോളെ വിളിച്ചു.
“കുഞ്ഞോളെ… നീ ഉമ്മയെയും ഉപ്പയെയും കൂട്ടി ജുമിയുടെ വീട്ടിലേക്ക് വായോ”
“എന്തുപറ്റി. ജുമിക്ക്”
“അതൊക്കെ വന്നിട്ട് പറയാം” എന്നുപറഞ്ഞ് അക്കു ഫോൺ വെച്ചു.
“ഇക്കാ… ഞാൻ ഇതുവരെ തട്ടുകടയിൽനിന്ന് ചായ കുടിച്ചിട്ടില്ല. എനിക്കൊരു ചായ വാങ്ങിത്തരുമോ”
“അതിനെന്താ വാങ്ങിത്തരാലോ. രാമേട്ടന്റെ കടയിൽ ഇപ്പൊ നല്ല ചൂടുപരിപ്പുവട കിട്ടും. അവിടെന്നായാലോ…?” അക്കു ജുമിയോട് ചോദിച്ചു.
“ആ അതുമതി”
വണ്ടി ബാബുവേട്ടന്റെ കടയുടെ മുന്നിൽ ചെന്നുനിന്നു.
_______________________________
“ഉപ്പാ.. ഇക്ക വിളിച്ചിരുന്നു. നമ്മളോടൊക്കെ പെട്ടെന്ന് ജുമിടെ വീട്ടിലേക്ക് പോകാൻ പറഞ്ഞു”
അക്കുവിന്റെ വിളിയിൽ എന്തോ സംശയം തോന്നിയ കുഞ്ഞോള് ഉപ്പയുടെ അരികിലെത്തി വെപ്രാളപ്പെട്ടുകൊണ്ട് പറഞ്ഞതും
അബ്‌ദുക്ക ചാടിയെണീറ്റു.
“റബ്ബേ… ജുമിക്ക് എന്തെങ്കിലും” അബ്‌ദുക്ക നെഞ്ചിൽ കൈവെച്ചു.
“നീ ഉമ്മയെയുംകൂട്ടി അങ്ങോട്ട് വായോ. ഞാൻ പോയിനോക്കട്ടെ എന്താണെന്ന്. ഇനി മജീദിന് വല്ലതും” അബ്‌ദുക്കയും തിടുക്കത്തിൽ മജീദ്ക്കയുടെ വീട്ടിലേക്ക് നടന്നു.
അബ്‌ദുക്ക തുറന്നുകിടന്ന വാതിലിൽ ഒന്ന് തട്ടി അകത്തുകയറി.
മജീദ്ക്കയും റസിയാത്തയും അവിടെ കുഴപ്പങ്ങളൊന്നും ഇല്ലാതെ ഇരിക്കുന്നുണ്ടായിരുന്നു.
വെപ്രാളപ്പെട്ടുകൊണ്ട് ഓടിക്കയറിവന്ന അബദദുക്കടയെ കണ്ടതും മജീദ്ക്ക എണീറ്റു.
“എന്താടോ അബ്ദു, എന്തുപറ്റി”
ചോദിച്ചുതീരർന്നില്ല ആയിഷത്തയും കുഞ്ഞോളും അബ്‌ദുക്ക വന്നപോലെ തിടുക്കപ്പെട്ട് കയറിവന്നു.
“എന്താത് എല്ലാവരും ഉണ്ടല്ലോ. എന്താ എന്തുപറ്റി എല്ലാവരുടെയും മുഖമെന്താ ഇങ്ങനെ…?”
മജീദ്ക്ക സംശയത്തോടെ ചോദിച്ചു.
“ഒന്നുല്ല… ഞങ്ങൾ വെറുതെ വന്നതാ. ഈ പെണ്ണ് എന്നെയിട്ട് ഓടിച്ചു” എന്ന് കുഞ്ഞോളെ ചൂണ്ടിക്കൊണ്ട് അബ്‌ദുക്ക പറഞ്ഞു.
“അതായിരുന്നോ. ഞാനാകെ പേടിച്ചുപോയി” എന്ന് റസിയാത്തയും.
“ഇക്ക വിളിച്ചായിരുന്നോ റസിയുമ്മാ” കുഞ്ഞോള് റസിയതയോട് ചോദിച്ചു.
“ഇല്ല ഇതുവരെ വിളിച്ചില്ല”
അബ്‌ദുക്ക ഉമ്മറത്തേക്കിറങ്ങി അക്കുവിന്റെ വരവിനായി കാത്തുനിന്നു. അബ്‌ദുക്കയുടെ പ്രവർത്തികൾ കണ്ട് മജീദ്ക്കക്കും സംശയം തോന്നി.
“എടൊ അബ്ദു. നീയിതെന്താ നിപ്പിരിപ്പില്ലാതെ നട്ടംതിരുന്നുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടോ…?”
“ഇല്ല മജീദെ. കുഴപ്പൊന്നൂല്ലല്ലോ”
“അല്ല എന്തോ പ്രശ്നമുണ്ട്. എന്തോ ഒന്ന് നിങ്ങൾ മൂന്നുപേരും ഒളിക്കുന്നുണ്ട്” എന്ന് മജീദ്ക്ക പറഞ്ഞതും ഗേറ്റുകടന്ന് അക്കുവിന്റെ ജീപെത്തി.
ജീപ്പിന്റെ ശബ്ദംകേട്ട് വീടിനകത്തുണ്ടായിരുന്നവരും ഉമ്മറത്തേക്കെത്തി.
ജീപ്പിന്റെ ഡോർ തുറന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്തിറങ്ങിയ ജുമി ഉമ്മറത്തെത്തി.
അക്കു പുറകിലും.
ജുമിയുടെ മുഖത്തുവിരിഞ്ഞ പുഞ്ചിരികണ്ട് ആ കുടുംബാങ്കങ്ങളുടെ മനസ്സുനിറഞ്ഞു.
“മോളെ…” റസിയാത്ത ജുമിയുടെ കവിളിൽ തലോടി.
“ഇനി ആരും സങ്കടപ്പെടരുത്. ജുമിക്ക് കുഴപ്പമൊന്നുല്ല. ഇവളുടെ ഈ പുഞ്ചിരി കാണാൻ വേണ്ടിയാണ് നിങ്ങളോട് നിങ്ങളോട് ഞാനിങ്ങോട്ട് വരാൻ പറഞ്ഞത്”
അക്കു പറഞ്ഞു.
“പേടിപ്പിച്ചുകളഞ്ഞല്ലോ മോനെ നീ” അബ്‌ദുക്ക പരാതി പറഞ്ഞു.
“ഒന്ന് പേടിച്ചെങ്കിലെന്താ… ഇപ്പൊ എല്ലാവർക്കും സന്തോഷമായില്ലേ” എന്ന് അക്കു.
“എന്നാലും ഇതെങ്ങനെ സാധിച്ചു എന്റെ ഇക്കാ” കുഞ്ഞോളായിരുന്നു.
“നേരത്തേ പരീക്ഷിക്കേണ്ടകായിരുന്നു”
“എന്താണ് ഉണ്ടായതെന്ന് പറ” ആയിഷാത്ത കുഞ്ഞോളെ ഏറ്റുപിടിച്ചു.
“പറയാം. ആദ്യം എല്ലാരും അകത്തുകയറ്”
ഹാളിലെത്തി അബ്‌ദുക്കയും മജീദ്ക്കയും അക്കുവും ഇരിപ്പുറപ്പിച്ചു.
“വിശ്വൻ എന്നുപേരുള്ള ഡോക്ടറെ ഓർമ്മയുണ്ടോ ആർക്കെങ്കിലും”
“ആ ഉണ്ട്. അന്ന് ജുമിയെ കാണാൻവന്ന ഡോക്ടർ”
“ആ അതുതന്നെ. അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചാണല്ലോ നമ്മളിപ്പോ അടുത്ത ആഴ്ച കല്യാണം നടത്താൻ തീരുമാനിച്ചത്.
ഇടക്കൊക്കെ ഞാൻ ആ ഡോക്ടറെ കാണാൻ പോകാറുണ്ട്. മാനസികമായി ഒരുപാട് തളരുമ്പോ ഞാനവിടെപോവും. മൂപ്പരുടെ ഒരു ക്ലാസ്സുണ്ടാവും. അത് കേട്ടുകഴിഞ്ഞാൽ കുറെയൊക്കെ ആശ്വാസം തോന്നും. ദൂരം കുറച്ചുള്ളതുകൊണ്ട് മൊബൈൽ നമ്പർ തന്നു. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാമതി എന്നാണ് പറഞ്ഞത്.ജുമിയുടെ അവസ്ഥയിൽ മാറ്റമൊന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ മൂപ്പരാ പറഞ്ഞത് ഒന്ന് പുറത്തുകൊണ്ടുപോകാൻ. കഴിയുമെങ്കിൽ ആ ബാസിതിനുമുന്നിൽ ജുമിയെ എത്തിക്കാൻ. ഒരു പരീക്ഷണം മാത്രമായിരുന്നു. അവനെ കണ്ടാൽ, അവന്റെ കിടപ്പുകണ്ടാൽ, ആ സമയത്ത് അവൻ ക്ഷമചോദിച്ചാൽ ജുമിക്ക് അവനോടുള്ള പേടിമാറും എന്ന് ഡോക്ടർ പറഞ്ഞു. ചിലപ്പോ ഉണ്ടായിരുന്ന അവസ്ഥയെക്കാൾ മോശമായ അവസ്ഥയായിരിക്കും പിന്നീട് ഉണ്ടാവുക എന്നും പറഞ്ഞിരുന്നു.
രണ്ടും കൽപ്പിച്ചാണ് ഞാൻ ഇതിന് ഇറങ്ങിതിരിച്ചത്.
കുഞ്ഞോള് പറഞ്ഞപ്പോ ഇവുടെവന്നു. അന്നേരത്തെ ജുമിയുടെ ഇരിപ്പ് കണ്ടപ്പോൾ പിന്നെ വെച്ചുനീട്ടുവാനും തോന്നിയില്ല.
ഇവിടുന്ന് ഇറങ്ങി ആദ്യം ഹോട്ടലിൽ പോയി.
അന്നേരമൊക്കെ നല്ല പേടിയുണ്ടായിരുന്നു ജുമിക്ക്.
അവിടെന്നിറങ്ങി നേരെ ബാസിതിന്റെ വീട്ടിൽപോയി.
ജുമിയോട് പറഞ്ഞില്ല അവിടെക്കാണ് പോകുന്നതെന്ന്. അവിടെയെത്തി അവിടെയുള്ളവരെകണ്ടു. അവസാനം ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്ന ബാസിതിന്റെ റൂമിൽകയറി. അവനെ കണ്ടപ്പോൾ ജുമി എന്റെ പുറകിലൊളിച്ചു. എനിക്കും പേടിയുണ്ടായിരുന്നു എന്നാലും ഞാൻ ബലംപ്രയോഗിച്ച് ജുമിയെ അവന്റെ മുന്നിൽനിർത്തി. പ്രതീക്ഷിച്ചപോലെ അവൻ മാപ്പുപറഞ്ഞു. കൂതലായി എന്തെങ്കിലും പറയുന്നമുൻപ് ജുമിക്ക് തലകറങ്ങി.
അവരുടെ വീട്ടിൽത്തന്നെ മറ്റൊരു മുറിയിൽ ജുമിയെ കിടത്തി ഡോക്ടറെ വിളിച്ചു. കുഴപ്പമൊന്നും ഉണ്ടാവില്ല എന്ന് എനിക്ക് ധൈര്യം തന്നു.
ജുമി പിന്നെ കണ്ണുതുറന്ന് പുഞ്ചിരിച്ചപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ആ സന്തോഷം നിങ്ങളും അറിയണമെന്നുണ്ടായിരുന്നു. അതാണ് കുഞ്ഞോളെ വിളിച്ച് ഞാൻ ഇങ്ങോട്ട് വരാൻ പറഞ്ഞത്.
അതിനുശേഷം അവിടെന്നിറങ്ങി വണ്ടിയിൽകയറിയ ജുമി ചിന്തകളുടെ ലോകത്തായിരുന്നു.
നേരെ ബീച്ചിൽപോയി അവിടെയിരുന്നു. അവിടെന്ന് അവളുടെ അടുത്ത പേടിയും സങ്കടവും ഞാൻ മാറ്റി. എല്ലാം വളെരെ പെട്ടന്നായിരുന്നു”
അക്കു പറഞ്ഞുനിർത്തി.
“എന്നാലും എന്റെ ഇക്കാ… ഈ ബുദ്ധി നേരത്തേ തോന്നിയില്ലല്ലോ” കുഞ്ഞോള് ചോദിച്ചു.
“അതിനെന്താ… നേരത്തേ തോന്നാത്തതുകൊണ്ട് വരുന്ന ഞായറാഴ്ച ഇവരുടെ കല്യാണമായില്ലേ” എന്ന് അബ്‌ദുക്ക.
“അപ്പൊ ഇന്ന് എല്ലാവർക്കും സന്തോഷത്തോടെ സമാധാനത്തോടെ ഉറങ്ങാലോ. നമുക്ക് പോയാലോ കുഞ്ഞോളെ” അക്കു കുഞ്ഞോളോട് ചോദിച്ചു.
“നിങ്ങൾ പൊയ്ക്കോ. ഞാൻ വരാം”
“അറിയാമായിരുന്നു ഇങ്ങനേ നീ പറയൂ എന്ന്”
“അപ്പൊ ഇൻശാ അല്ലാഹ്… ഉപ്പാ ഞാൻ ഇറങ്ങി” അക്കു മജീദ്ക്കയോടും റസിയതയോടും യാത്രപറഞ്ഞ് ജീപ്പെടുത്ത് ഇറങ്ങി.
വീട്ടിലെത്തിയ അക്കു ഫോണെടുത്ത് നൗഷാദ് ഇക്കയെ വിളിച്ചു.
“മറന്നുവല്ലേ ഇക്കാ നമ്മളെയൊക്കെ”
“ഇല്ലടാ. മനപ്പൂർവം വിളിക്കാത്തിരുന്നതാ”
“എന്താണ് അവിടെ വിശേഷങ്ങൾ. പറ കേൾക്കട്ടെ”
“കുഴപ്പങ്ങളൊന്നുമില്ല. നിനക്ക് സുഖല്ലേ അക്കു”
“ആ ഇക്കാ. ഇപ്പൊ അൽഹംദുലില്ലാഹ് കുഴപ്പമൊന്നുല്ല. സുഖം. താത്ത എന്ത്യേ…?”
“ഇവിടെയുണ്ട്. ഞാൻ കൊടുക്കാം”
“മോനെ അക്കു. എത്രനാളായി നീ വിളിച്ചിട്ട്. എന്താണ് വിശേഷം. സുഖല്ലേ മോനെ നിനക്ക്”
“ആ കുഴപ്പൊന്നുല്ല”
ഫാത്തിമതാത്തയോട് കുറച്ചൊക്കെ സംസാരിച്ച് അക്കു സനയെ ചോദിച്ചു.
“ഇവിടെയുണ്ട് കൊടുക്കാം”
“ഇക്കാ… ഓർമ്മയുണ്ടോ നമ്മെയൊക്കെ”
“നല്ല ചോദ്യം. ഞാൻ ആരെയും മറന്നിട്ടില്ല. അതുകൊണ്ടാണ് വിളിച്ചത്. ഒഴിവാക്കിയതും ഉപേക്ഷിച്ചതും നീയല്ലേ സനാ”
“ഇക്കാ ഞാൻ… എന്നോട്…”
“ഞാൻ വെറുതെ പറഞ്ഞതാ സനാ. അത് വിട്ടുകള. നിന്റെ ബിലാൽ വിളിക്കാറില്ലേ”
“ആ വിളിക്കാറുണ്ട്”
“ഉമ്മയും ഉപ്പയും അടുത്തുണ്ടോ…?”
“ഉണ്ട്. എന്തെ ഇക്കാ”
“പറയാം. നീ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടേ”
“ആ ഇട്ടു”
“അപ്പോഴേ മൂന്നുപേരോടുമായി ഒരു കാര്യം പറയാനാ ഞാൻ വിളിച്ചത്. ഈ വരുന്ന പതിനഞ്ച് ഞായറാഴ്ച എന്റെ കല്യാണമാണ്. പെട്ടെന്നുള്ള തീരുമാനമായിരുന്നു. ഇവിടെ തിരക്കാണ് അതുകൊണ്ടാണ് അവിടെവന്ന് നിങ്ങളെ ക്ഷണിക്കാത്തത്. മറ്റൊന്നും വിചാരിക്കരുത്. അപ്പൊ മൂന്നുപേരും നേരത്തേ ഇങ്ങെത്തിയേക്കണം. ഇനി പറയണ്ടല്ലോ…?”
“വേണ്ട മോനെ. ഞങ്ങൾ തീർച്ചയായും വന്നിരിക്കും… എന്തായാലും നിന്നെ വന്നുകാണാൻ ഇരിക്കുകയായിരുന്നു ഞാൻ”
എന്ന് നൗഷാദ്ക്ക പറഞ്ഞപ്പോൾ
“എന്തെ, എന്തെകിലും പ്രശ്നമുണ്ടോ..?”
“ഇല്ലടാ. പ്രശ്നം ഒന്നുമല്ല. നിനക്ക് അവകാശപ്പെട്ട കുറച്ച് പണം എന്റെകയ്യിലുണ്ട്. അത് തരാൻ വേണ്ടിയായിരുന്നു”
“എന്ത് പണം”
“വർക്ഷോപ്പിൽ നിനക്കുണ്ടായിരുന്ന നിന്റെ പങ്ക് നിന്നോട് ചോദിക്കാതെ ഞാൻ മറ്റൊരാൾക്ക് വിറ്റു. ലോണെടുത്താണെങ്കിലും നീ എന്റെപേരിൽ സ്വന്തമാക്കിയ ആ ഭൂമി, അന്നത്തേക്കാൾ വില ഇന്നത്തിനുണ്ട്. നീയില്ലാതെ അതങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ എനിക്കൊരു വിഷമം. അപ്പൊ ഞാനത് വിറ്റു”
“ആ അത് നന്നായി. കല്യാണമൊക്കെ ആയിട്ട് എങ്ങനെ കാശുണ്ടാക്കും എന്ന് ആലോചിച്ച് നടക്കുകയായിരുന്നു ഞാൻ. ഇനിയിപ്പോ ഇതിനുപുറകെ കുഞ്ഞോളുടെ കല്യാണവും ഉണ്ടാവുമല്ലോ. പൈസക്കൊക്കെ ഒരുപാട് ചിലവുണ്ട്. ഇപ്പൊ ആ ടെൻഷനും മാറി”
“അങ്ങനെയാണെങ്കിൽ അക്കൗണ്ട് നമ്പർ തന്നാൽ ഞാൻ അതിൽ ഇട്ടേക്കാം. ഇതിവിടെ വെച്ചിരിക്കാൻ എനിക്കും ചെറിയ പേടിയുണ്ട്”
“അതൊന്നുംവേണ്ട. വരുമ്പോ കൊണ്ടുവന്നമതി”
“അതല്ല അക്കു… ലക്ഷങ്ങളാണ്. അത് ഇവിടെ ഇങ്ങനെയിരിക്കുമ്പോൾ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല. അതുകൊണ്ടാണ് പറഞ്ഞത്”
“എങ്കിൽ ഞാൻ അയച്ചേക്കാം. നാളെ അകൗണ്ടിൽ ഇട്ടോളൂ”
“സമാധാനായി”
“ഇനി കല്യാണത്തിന് വരാതിരിക്കുമോ”
“ഇല്ല. എന്തായാലും വരും”
“എങ്കിൽ ശെരി, ഞാൻ വെക്കുകയാണ്”
അക്കു ഫോൺ വെച്ച് ബെഡിലേക്ക് വീണു.
“ഇനിയിപ്പോ പൂർണമായും എന്നെ ഒഴിവാക്കാൻ വേണ്ടിയായിരിക്കുമോ ആ ഭൂമി വിറ്റത്” എന്ന് അക്കു വെറുതെ ചോദിച്ചുകിടന്നു.
കുറെ ദിവസമായി അക്കു നന്നായൊന്ന് ഉറങ്ങിയിട്ട്. ഇന്ന് എന്തായാലും വേദനകളില്ലാതെ, സങ്കടങ്ങളില്ലാതെ നന്നായി ഉറങ്ങാൻ കഴിയുമെന്ന് അവനുതോന്നി.
[തുടരും…]
[അടുത്ത ഭാഗത്തോടുകൂടി മനമറിയാതെ എന്ന ഈ നോവൽ അവസാനിക്കുകയാണ്.]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
F_B_L ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission