മനമറിയാതെ…
Part: 15
✍️ F_B_L
[തുടരുന്നു…]
“ഇൻശാ അല്ലാഹ്. എന്റെ വിശ്വാസം ശെരിയാണെങ്കിൽ അധികകാലം എനിക്കവിടെ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല പെണ്ണേ. പഴയപോലെയൊന്നുമല്ല അവിടെന്നുള്ള പെരുമാറ്റം”
“അതെന്തേ അങ്ങനെ”
“ഒന്നുല്ല പെണ്ണേ… നൗഷാദ്ക്കയും അയിഷാത്തയും വിളിച്ചാൽ പഴയപോലെ സംസാരിക്കാറില്ല. സന വിളിക്കാറുമില്ല, ഞാൻ വിളിച്ചാൽ എടുക്കാറുമില്ല. അതാണ് അവസ്ഥ”
“സാരല്ല ഇക്കാ… എല്ലാം ശെരിയാവൂട്ടാ. പിന്നേ എനിക്കിന്ന് കോളേജിൽനിന്ന് സീനിയറായ ഒരു ഇക്കയുടെ പ്രണയഭ്യർത്ഥന വന്നു” പുഞ്ചിരിയോടെ ജുമി പറഞ്ഞു.
തിരികെ ചിരിച്ചുകൊണ്ടുതന്നെ അക്കു ചോദിച്ചു
“എന്നിട്ട് നീയെന്തുപറഞ്ഞു”
“ഞാനൊന്നും പറഞ്ഞില്ല… എന്റെ നാത്തൂൻപറഞ്ഞു, ഇക്കാക്കാ ഇവളുടെ വിവാഹം ഉറപ്പിച്ചതാണ്, വേറെ ആരെയെങ്കിലും നോക്കിക്കോ എന്ന്”
“അടിപൊളി. എന്നിട്ട്…”
“എന്നിട്ടെന്താ… ആ ഇക്കാക്ക വന്നവഴി തിരിച്ചുപോയി”
“അല്ലാ കുഞ്ഞോള് ഇതിനെപറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്നോട്”
“കുഞ്ഞോൾക്ക് ഇക്കയോട് പറയാൻപേടി. കേട്ടപാതി ഇക്കയിനി പഴയ സ്വഭാവം കാണിച്ചാലോ എന്ന്”
“ഓ പിന്നേ… ന്റെ പെണ്ണേ നിങ്ങളൊക്കെ പോയത് കോളേജിലേക്കാണ്. കാണാൻകൊള്ളാവുന്ന പെൺകുട്ടികളോട് ഒന്നല്ല ഒരുപാടുപേർ ഇഷമാണെന്ന് പറയും. അതൊക്കെ സ്വഭാവികം. ദേ പിന്നേ… എന്നെതേച്ച് നീയിനി കോളേജിലെ ഏതെങ്കിലും ചെക്കന്മാരുടെകൂടെ പോവോ ജുമീ”
“ദേ ഇക്കാ… വേണ്ടാട്ടാ. അങ്ങനെ എന്റെ ഇക്കാനെ ഒഴിവാക്കിയിട്ട് വേറെ ആളുടെകൂടെപോവാൻ ഈ ജുമാന വേറെ ജനിക്കണം”
കളിയും ചിരിയും ചെറിയചെറിയ പരാതികളുമൊക്കെയായി ആ സംഭാഷണം മണിക്കൂറുകളോളം നീണ്ടുനിന്നു.
പിറ്റേന്ന് കാലത്ത് മജീദ്ക്കയുടെ കാറിൽ അബ്‌ദുക്കയും ആക്കുവും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. അങ്ങോട്ടേക്ക് പോകുന്നവഴിയിലാണ് കുഞ്ഞോളുടെയും ജുമിയുടെയും കോളേജ്.
അതുകൊണ്ട് അവരും കൂടെയുണ്ട്.
യാത്രയിലുടെനീളം ജുമി സൈലന്റ്മോഡിൽ ആയിരുന്നു.
കോളേജിന് മുന്നിലെത്തിയപ്പോൾ കാറിൽനിന്നും കുഞ്ഞോളും ജുമിയും പുറത്തിറങ്ങി.
അക്കുവും അബ്‌ദുക്കയും നേരെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
വൈകാതെ ഹോസ്പിറ്റലിലെത്തിയ അക്കുവിന്റെ കയ്യിലെയും കാലിലെയും പ്ലാസ്റ്ററൊക്കെ നീക്കംചെയ്ത് അക്കു തറയിൽ കാലുറപ്പിച്ച് ഒട്ടും ഇടറാതെ മുന്നോട്ട് നടന്നു.
“നടക്കാൻ ബുദ്ധിമുട്ട് ഒന്നുമില്ലല്ലോ അക്ബർ” ഡോക്ടർ ചോദിച്ചു.
“ഇല്ല ഡോക്ടർ. കുഴപ്പമൊന്നുമില്ല”
ഹോസ്പിറ്റലിൽനിന്നിറങ്ങിയ അവർ പിന്നെ ഷൊറൂമിലേക്കാണ് പോയത്.
കേടുപാടുകൾ സംഭവിച്ച അക്കുവിന്റെ ബുള്ളറ്റ് എല്ലാ കെടുപാടുകളും തീർത്ത് അക്കുവിനെയും കാത്തിരിക്കുകയായിരുന്നു.
“ഉപ്പാ… ഞാൻ വണ്ടിയുമായിട്ട് വന്നോളാം. ഉപ്പ പൊയ്ക്കോ” അക്കു അബ്‌ദുക്കയോട് പറഞ്ഞു.
“ശെരി… സൂക്ഷിച്ച് വരണേ മോനെ”
“ആ ഉപ്പാ…”
അബ്ദുക്ക കാറുമായി വീട്ടിലേക്ക് പുറപ്പെട്ടു.
ബില്ലൊക്കെ അടച്ച് ബുള്ളറ്റുമായി അക്കു പുറത്തിറങ്ങി നേരെ വീട്ടിലേക്ക് പുറപ്പെട്ടു.
ഉച്ചയൂണും കഴിച്ച് അക്കു കൂട്ടുകാരുടെ അടുത്തേക്ക് പുറപ്പെട്ടു.
എല്ലാവരെയും കാണാൻ കഴിഞ്ഞില്ല. പലരും ജോലിയും മറ്റുതിരക്കിലുമായി സ്ഥലത്തില്ല. ആകെ ക്ലബ്ബിലുണ്ടായിരുന്നത് വിഷ്ണു മാത്രം.
“എന്താ വിഷ്ണു നിനക്കുമാത്രമാണോ പണിയൊന്നും ഇല്ലാത്തത്”
“പണിയൊക്കെ ഉണ്ടാവാറുണ്ട്. ഇന്ന് അമ്മയെയുംകൊണ്ട് ഹോസ്പിറ്റലിൽ പോകേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ജോലിക്ക് പോയില്ല”
“എല്ലാവരും ഇവിടെയുണ്ടാകുമെന്ന് കരുതിയാ ഞാൻ വന്നത്”
“എന്താടാ വിശേഷം വല്ലതുമുണ്ടോ” വിഷ്ണു സംശയത്തോടെ അക്കുവിനെ നോക്കി.
“ഏയ് വിശേഷം ഒന്നുമില്ല. നാളെ വെളുപ്പിന് ഞാൻ പോകും. പറഞ്ഞിട്ട് പോകാമെന്നുകരുതി”
“ആ അടിപൊളി. വീണ്ടും നാടുവിടുകയാണോ നീ”
“അല്ലടാ… അവിടെയല്ലേ ജോലി. കുറെ ദിവസങ്ങളായി ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുകയല്ലേ. അപ്പൊ പോകാമെന്നുകരുതി”
“അപ്പൊ കുഴപ്പല്ല. പിന്നേ നിന്നോടൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. നിന്റെ പെങ്ങളും നീ കേട്ടാൻപോകുന്ന പെണ്ണും നിന്നോട് പറഞ്ഞിട്ടുണ്ടോ എന്നൊന്നും അറിയില്ല” വിഷ്ണു പറഞ്ഞു.
“എന്താടാ വിഷയം. പേടിക്കേണ്ടതാണോ”
“പേടിക്കേണ്ടതാണോ എന്നുചോദിച്ചാൽ കൃത്യമായി എനിക്കറിയില്ല. എന്നോട് വിബിനാ പറഞ്ഞത്. ജുമിയെ സ്ഥിരമായി അവരുടെ കോളേജിലെ ഏതോ ഒരു ഗാങ് ശല്യംചെയ്യുന്നുണ്ട്”
അത് കേട്ടതും അക്കു ഇരുന്നിടത്തുനിന്ന് ചാടിയെണീറ്റു.
“ഏതവനാടാ എന്റെപെണ്ണിനെ ശല്യംചെയ്യുന്നത്” അത്രയും കാലം ഉറങ്ങിക്കിടന്ന അക്കുവിന്റെ പഴയമുഖം ഒരുനിമിഷംകൊണ്ട് പുറത്തുവന്നു.
“അവിടെ സീനിയറായ ഒരു ബാസിത്. ബാസി എന്നാണ് എല്ലാവരും വിളിക്കുന്നത്. ക്യാമ്പസ് ഹീറോ. നീ പഠിച്ചിരുന്നകാലത്ത് നീ എങ്ങനെയായിരുന്നോ അതുപോലൊരു സ്വഭാവക്കാരൻ. റൗടി, തെമ്മാടി”
വിഷ്ണു പറഞ്ഞുനിർത്തി.
“നിനക്ക് ഈ ബാസിയെ നേരിട്ട് പരിചയമുണ്ടോ” അക്കു ചോദിച്ചു.
“ഇല്ലടാ… നിനക്കറിയില്ലേ എന്റെ അനിയൻ വിബിനെ. അവനും ഇവരുമൊക്കെ ഒരേ കോളേജിലാ. വിബി ഇന്നലെ എന്നോട്‌പറഞ്ഞ കാര്യങ്ങളാണ് ഇതൊക്കെ. നീയെന്തായാലും കുഞ്ഞോളോടും ജുമിയോടും കാര്യങ്ങളൊക്കെ ഒന്ന് ചോദിക്ക്. ബാസിക്ക് രണ്ടെണ്ണം കൊടുക്കേണ്ട സാഹചര്യമാണെങ്കിൽ അത് കൊടുത്തേക്കാം… എന്ത്യേ” വിഷ്ണു ചോദിച്ചു.
അക്കു ഒന്ന്മൂളിക്കൊണ്ട്
“നീ വാ. നമുക്കൊന്ന് കോളേജിന്റെ അവിടംവരെ പോയിട്ടുവരാം” അക്കു വിഷ്ണുവിനെയുംകൊണ്ട് ക്ലബ്ബിൽനിന്നും പുറത്തിറങ്ങി.
“എടാ അക്കു… കോളേജിലേക്കാണ് പോകുന്നത്. കയ്യാങ്കളിക്ക് നിക്കുന്നമുൻപ് നമുക്ക് ആൾബലം കുറവാണെന്ന് ഓർമ്മവേണം. കോളേജ് പിള്ളേരുടെ ഇടി… ദൈവമേ ഓർക്കാനുംകൂടി വയ്യ” ഓടിക്കൊണ്ടിരിക്കുന്ന ബുള്ളറ്റിന്റെ പുറകിലിരുന്ന് വിഷ്ണു പറഞ്ഞു.
“പേടിയുണ്ടോ നിനക്ക്. എങ്കിൽ ഇവിടെയിറങ്ങിക്കോ. പിന്നെ ഇന്നവനെ ഞാൻ തല്ലാനോ കൊല്ലാനോ അല്ല പോകുന്നത്. കഴിയുമെങ്കിൽ അവനെയൊന്ന് കാണാനാ”
അത് കേട്ടതും
“രക്ഷപ്പെട്ടു” വിഷ്ണു ആശ്വാസത്തോടെ പറഞ്ഞു.
കുറച്ചുദൂരം സഞ്ചരിച്ച് ബുള്ളറ്റ് കോളേജിനുപുറത്തുള്ള കടയുടെ മുന്നിൽച്ചെന്നുനിന്നു.
അക്കു കയ്യിൽകെട്ടിയ വാച്ചിലേക്കൊന്നുനോക്കി.
“ഇനിയും അരമണിക്കൂർ സമയമുണ്ട്. നിനക്ക് കുടിക്കാൻ എന്തെങ്കിലും വേണോ വിഷ്ണു” അക്കു വച്ചിൽ സമയംനോക്കി വിഷ്ണുവിനോട് ചോദിച്ചു.
“ചായ പറ” വിഷ്ണു മറുപടിപറഞ്ഞു.
കടയിൽനിന്നും ചായയുംവാങ്ങി അക്കു സൈഡ്സ്റ്റാന്റിൽ നിൽക്കുന്ന ബുള്ളറ്റിൽ, കോളേജിന്റെ ഗേറ്റിലേക്കുംനോക്കി ഒരു സൈഡിലേക്കായി ഇരുന്ന് ചൂടുചായ ഊതിക്കുടിച്ചു.
“എടാ അക്കു… ഇന്ന് കുഴപ്പമൊന്നും ഉണ്ടാക്കരുത് അപേക്ഷയാണ്. അവനെ രണ്ടെണ്ണം പൊട്ടിക്കാൻ ഇന്ന് തോന്നുകയാണെങ്കിൽ അവനെ ആരുംകാണാതെ നമുക്ക് ഇന്നുതന്നെ പൊട്ടിക്കാം. ഇവിടെവെച്ചൊരു സീനുണ്ടാക്കിയാൽ തടി കിട്ടില്ല. കോളേജ് ഹീറോയും അവന്റെ ഗാങ്ങും നമ്മളെ പഞ്ഞിക്കിടും” ചായകുടിച്ചുകൊണ്ടിരിക്കെ വിഷ്ണു പറഞ്ഞു.
“നോക്കട്ടെ…” അക്കു ഒരു പുഞ്ചിരിയോടെ പറഞ്ഞു.
ചായകുടികഴിഞ്ഞ് ഗ്ലാസും പൈസയും കൊടുത്ത് അക്കു വീണ്ടും ബുള്ളറ്റിൽവന്നിരുന്നു.
അപ്പോഴേക്കും കോളേജിന്റെ ഗേറ്റുകടന്ന് വിദ്യാർത്ഥികൾ ഓരോരുത്തരായും കൂട്ടമായും പുറത്തേക്ക് വരുവാൻതുടങ്ങി.
പലരും പലധിക്കിലേക്ക് മാറിമറി നടന്നുപോകുന്നു.
അതിനിടയിലായി കുഞ്ഞോളും ജുമിയും കോളേജിൽനിന്ന് പുറത്തുവന്നു.
അക്കു അവരെമാത്രമാണ് ശ്രദ്ധിച്ചത്.
എന്നാൽ വിഷ്ണു അങ്ങനെയല്ല.
“എടാ അക്കു. അവനാണെന്നാ തോന്നുന്നത് ബാസി”
കുഞ്ഞോളുടെയും ജുമിയുടെയും പുറകിലായി എന്തൊക്കെയോ പറഞ്ഞുകൊണ്ട് നടക്കുന്ന ഒരുത്തനെ ചൂണ്ടിക്കൊണ്ട് വിഷ്ണു പറഞ്ഞു.
അക്കു ബുള്ളറ്റിൽനിന്നും എഴുനേറ്റ്
“നീയിവിടെനിന്നോ… ഞാനിപ്പോ വരാം”
അക്കു വിഷ്ണുവിനോടായി പറഞ്ഞ് മുന്നോട്ട് നടന്നു.
“എടാ ഞാനുംകൂടെവരാം”
“വേണ്ടടാ. നീയിവിടെനിക്ക്” അക്കു വിഷ്ണുവിനെ തടഞ്ഞ് മുണ്ടും മടക്കികുത്തി കുഞ്ഞോളുടെയും ജുമിയുടെയും നേർക്ക് നടന്നു.
“ദൈവമേ… ഇവനോട് പറഞ്ഞ എന്നെതല്ലാൻ ആളില്ലാഞ്ഞിട്ടാ” വിഷ്ണു മനസ്സിൽപറഞ്ഞു.
കുഞ്ഞോളും ജുമിയും ഒന്ന് പിന്തിരിഞ്ഞുപോലും നോക്കാതെ കൈകോർത്തുപിടിച്ച് ബസ്റ്റോപ്പിലേക്ക് നടക്കുകയാണ്. അവരുടെ മുന്നിൽവരുന്ന അക്കുവിനെ അവർ ശ്രദ്ധിച്ചിട്ടില്ല.
അക്കു കുഞ്ഞോളെയും ജമിയെയും അവരുടെ പുറകെവരുന്ന ആ ചെറുപ്പക്കാരനെയും മാറിമാറിനോക്കിതന്നെ അവർക്കരികിലേക്ക് നടന്നു.
കുഞ്ഞോളുടെയും ജുമിയുടെയും കുറച്ചുമുമ്പിലായി അക്കു നിന്നു. അവർ അവന്റെ അടുത്തേക്ക് എത്തുന്നതുംകാത്ത്.
മുന്നോട്ട് നടന്നിരുന്ന ജുമി പെട്ടെന്ന് നിന്നു.
ജുമി നിന്നപ്പോൾ കുഞ്ഞോളും ബ്രെക്കിട്ടു.
“ദേ ജുമീ… നടന്നെ നീ… ആ തെണ്ടി പുറകെത്തന്നെയുണ്ട്” കുഞ്ഞോള് ജുമിയെ പിടിച്ചുവലിച്ചു.
“ഇനിയെന്തിനാ പേടിക്കുന്നത്. നീ മുന്നിലേക്കൊന്ന് നോക്കിക്കേ കുഞ്ഞോളെ” ജുമി ചിരിച്ചുകൊണ്ട് പറഞ്ഞതും കുഞ്ഞോള് മുന്നിലേക്ക് നോക്കി.
“ഇക്ക. ടീ ജുമീ ഇക്കയോട് ഇവന്റെകാര്യം പറയണ്ടാട്ടാ. അറിഞ്ഞാൽ ഇവിടെ പൂരപ്പറമ്പാവും”
കുഞ്ഞോള് ജുമിയോട് പതിയെ പറഞ്ഞു.
“എന്താണ് മൊഞ്ചത്തീ പോകുന്നില്ലേ നീ. അതോ എന്റെകൂടെ വരാൻ തീരുമാനിച്ചോ” എന്ന് പുറകിൽനിന്നും ചോദ്യംവന്നതും അവർ മുന്നോട്ട് നടന്നു.
അക്കുവിന്റെ തൊട്ടുമുന്നിൽ എത്തിയപ്പോൾ അവർ നിന്നു.
“ഇക്കയെന്താ ഇവിടെ…?” കുഞ്ഞോള് ചോദിച്ചു.
“ഇതുവഴി പോയാപ്പോൾ ചുമ്മാ…”
“കോളേജിലെ ആൺപിള്ളേരെയാണ് പറ്റാത്തത് അല്ലെ… പുറമെ നല്ല ഫാൻസ് ഉണ്ടല്ലേ”
അവരുടെ പുറകിൽനിന്നും അടുത്ത കമന്റ് വന്നതും അക്കു മുഷ്ഠിച്ചുരുട്ടി.
അത് കുഞ്ഞോള് കാണുകയും ചെയ്തു.
“ഇക്കാ പ്ലീസ്… അലമ്പാക്കരുത്” കുഞ്ഞോള് അക്കുവിന്റെ കൈപിടിച്ചു.
“ഏതാടീ ഇവൻ. സ്ഥിരമായിട്ട് നീ ഇവന്റെകൂടെയാണോ, ഇനിയെന്റെ മൊഞ്ചത്തിയും ഇവന്റെകൂടെയാണോ” എന്ന് അവൻ വീണ്ടും ചോദിച്ചു.
“അതേടോ… നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ…?” അക്കു ചോദിച്ചു.
“ഈ സുന്ദരിയെ എനിക്കുവേണം. ജുമാനയെ”
“നീയാണോ ബാസിത്” എന്ന് അക്കു ചോദിച്ചതും കുഞ്ഞോളും സനയും ഒരു ഞെട്ടലോടെ മുഖത്തോട് മുഖംനോക്കി.
“അതേ ഞാനാണ് ബാസിത്” ഒരു മടിയുംകാണിക്കാതെ ബാസിത് മറുപടിപറഞ്ഞു.
കുഞ്ഞോളെയും ജുമിയെയും മാറ്റിനിർത്തി അക്കു ബാസിത്തിന്റെ മുന്നിൽനിന്നു.
“എങ്കിൽ അനിയാ ബാസിത്തെ, ഈ നികുന്നത് എന്റെ അനിയത്തിയും ഞാൻ കേട്ടാൻപോകുന്ന എന്റെ പെണ്ണുമാണ്. അതുകൊണ്ട് പൊന്നുമോൻ ഇവരുടെ പുറകേനടന്ന് സമയം കളയാതെ ലൈനൊന്ന് മാറ്റിപ്പിടിക്കണം. അതുപറയാനാ ഞനിന്ന് വന്നത്” അക്കു വളരെ സൗമ്യമായി പറഞ്ഞതും ബാസിത് അക്കുവിന്റെ തോളിൽ കൈവെച്ചു.
“ഈ എന്നെ ഉപദേശിക്കാൻവരുന്നമുൻപ് എന്നെപ്പറ്റി ഒന്ന് അറിയാൻശ്രമിക്കാമായിരുന്നു. എന്നെ എന്റെ ഉപ്പപോലും ഉപദേശിക്കാറില്ല. അതുകൊണ്ട് നീ പോകാൻനോക്ക്. പിന്നെ നീ പറഞ്ഞ നിന്റെപെണ്ണ്… അവളൊരു സുന്ദരിയാണ്. ആരായാലും ഒന്ന് കൊതിച്ചുപോകും, ഈ കോളേജിൽ വന്നിട്ട് മാസമൊന്നേ ആയുള്ളൂ എങ്കിലും ഈ സുന്ദരിക്ക് എന്തോരം പ്രൊപോസൽ വന്നിട്ടുണ്ടെന്ന് അറിയോ നിനക്ക്. പക്ഷെ ഇനിയാരും അതിന് ധൈര്യംകാണിക്കില്ല. അതെന്താ കാരണമെന്ന് അറിയാമോ നിനക്ക്. ഈ ഞാൻ അവളുടെ പുറകെയുണ്ടാകുമ്പോൾ ഇവിടുന്ന് ഒരുതെണ്ടിയും ഇനിയിവളെ ശല്യംചെയ്യില്ല. പിന്നെ നീ ഒന്നൂടെ കേട്ടോളൂ… ഞാനൊരു പെണ്ണിനെ കണ്ണുവെച്ചിട്ടുണ്ടെങ്കിൽ ഞാനവളെ അനുഭവിച്ചിരിക്കും” അവസാന ഡയലോഗ് പറയുമ്പോൾ ബാസിത്തിന്റെ മുഖത്ത് ഒരു പുച്ഛഭാവമായിരുന്നു.
തന്റെ തോളിരിക്കുന്ന ബാസിതിന്റെ കൈ അക്കു എടുത്തുമാറ്റി.
“എടാ മോനെ ബാസിത്തെ… നിനക്കൊരു കാര്യമറിയാമോ… നിന്നെപ്പറ്റി അറിഞ്ഞിട്ടും മനസ്സിലാക്കിയിട്ടും തന്നെയാണ് ഞാനിന്ന് നിന്റെമുന്നിലേക്ക് വന്നത്. അത് എന്തിനാണെന്നറിയാമോ, നമ്മൾതമ്മിൽ നല്ലതല്ലാത്തരീതിയിൽ ഇനിയൊരു കണ്ടുമുട്ടൽ ഇല്ലാതിരിക്കാൻ വേണ്ടി. പഠിച്ചിരുന്നകാലത്ത് ഞാനും നിന്നെപ്പോലൊരു അലമ്പ് ആയിരുന്നു. ഇപ്പൊ ഡീസന്റാണ്. ഒരു അപേക്ഷയുണ്ട് നിന്നോട്… എന്റെ പഴയ സ്വഭാവം പുറത്തെടുപ്പിക്കരുത്. നീയായിട്ട് എന്നെ നന്നാവാൻ സമ്മതിക്കില്ലെങ്കിൽ നിന്നെയും നിന്നെ ഉപദേശിക്കാത്ത നിന്റെ വാപ്പാനെയും നന്നാക്കീട്ടെ അക്കു നന്നാവൊള്ളൂ. കോളേജ് ഹീറോ ബാസി… ഞാൻ പറഞ്ഞത് ഓർത്താൽ നിനക്ക്നല്ലത്”
ബാസിത് ഒന്നും മിണ്ടിയില്ല.
ഇതൊക്കെ കേട്ട് പേടിയോടെയാണ് രണ്ടുപെൺകുട്ടികൾ അക്കുവിന്റെ പുറകിൽനിന്നിരുന്നത്.
കുറച്ചാപ്പുറത്ത് ബുള്ളറ്റിനരികിൽനിന്ന വിഷ്ണു ഈ സമയംകൊണ്ട് അക്കുവിന്റെ പുറകിലെത്തിയിരുന്നു.
കോളേജ് ഹീറോക്ക് താക്കീത് നൽകുന്നരംഗം കണ്ടുകൊണ്ട് മറ്റുവിദ്യാർത്ഥികളും അവർക്കുചുറ്റിലും ഉണ്ടായിരുന്നു.
അത്രയുംപേരുടെ മുന്നിൽവെച്ച് വെല്ലുവിളിനടത്തി അക്കു ആളാവുന്നത് ബാസിത്തിനെ അപേക്ഷിച്ച് അവനൊരു വലിയ പ്രശ്നമായിരുന്നു.
അതുകൊണ്ടുതന്നെ തിരികെ നടക്കാനൊരുങ്ങിയ അക്കുവിനെ ബാസിത് വിളിച്ചു.
“ഒന്ന് നിന്നേ… അങ്ങനെയങ്ങുപോയാലോ… ഇവിടെവന്ന് ഈ ബാസിയെ വെല്ലുവിളിച്ച് ഒരുത്തനും വന്നപോലെ തിരികെപോയിട്ടില്ല”
അത് കേട്ടപ്പോൾ അക്കു വിഷ്ണുവിനെനോക്കി ഒന്ന് ചിരിച്ചു.
“എടാ വിഷ്ണു. നീ ഇവരേയുംകൊണ്ട് കുറച്ചുമാറിനിൽക്ക്. ഈ ചെറുക്കന് പറഞ്ഞാൽ മനസ്സിലാവില്ല എന്നാണ് തോന്നുന്നത്” അക്കു വിഷ്ണുവിനോട് ചിരിച്ചുകൊണ്ട്തന്നെ പറഞ്ഞു.
“ഇക്കാ… വേണ്ട, അവൻ മഹാ അലമ്പാണ്. എന്താചെയ്യാന്ന് പറയാൻ പറ്റില്ല” കുഞ്ഞോള് അക്കുവിന്റെ കൈപിടിച്ചു.
“ഈ ഞാൻ അലമ്പായിട്ട് നീ കണ്ടിട്ടില്ലല്ലോ… ഇപ്പൊ അതിനൊരു അവസരമുണ്ട്. മാറിനിന്ന് ശെരിക്കും കണ്ടോളൂ കുഞ്ഞോളെ” അക്കു കുഞ്ഞോളെയും ജുമിയെയും മാറ്റിനിർത്തി ബാസിതിനുനേരെ തിരിഞ്ഞു.
തുടക്കത്തിൽ തനിച്ചായിരുന്നെങ്കിലും ഇപ്പോൾ ബാസിത്തിന്റെ പുറകിൽ അവന്റെ ഗാങ്ങുണ്ട്.
അക്കു ബാസിതിന്റെ അടുത്തേക്ക്ചെന്ന്
“എന്താണ് ബാസിത്തെ, തല്ലണോ നിനക്ക്…?”
അക്കു ചോദിച്ചതും ബാസിത് അവനെപ്പിടിച്ചുതള്ളി.
പ്രതീക്ഷിക്കാതെയുള്ള തള്ളായതുകൊണ്ട് അക്കു പുറകിലേക്ക് പോയി. പക്ഷെ വീണില്ല.
മടക്കികുത്തിയ മുണ്ടിന്റെ കെട്ടഴിഞ്ഞു. അക്കു നേരെനിന്ന് മുണ്ടോന്ന് നന്നായി മടക്കുത്തി വീണ്ടും ബാസിത്തിന്റെ നേർക്ക് ചെന്നു.
“ദേ ചെറുക്കാ… തല്ലിയാൽ ജയിക്കും എന്നുണ്ടെങ്കിൽമാത്രം തല്ലാൻനിന്നാൽമതി. ഇല്ലേൽ നീ നാണംകെടും” അക്കു ബാസിയോട് പറഞ്ഞതും ബാസി മുഷ്ടിച്ചുരുട്ടി അക്കുവിന്റെ മുഖത്തിനുനേരെ ചലിപ്പിച്ചു.
ബാസിത്തിന്റെ നിർഭാഗ്യമെന്നുപറയാം അക്കുവിന്റെ ഇടത്കൈക്കുള്ളിൽ ബാസിതിന്റെ ചുരുട്ടിപ്പിടിച്ച കൈ അകപ്പെട്ടു.
അക്കു വലതുകൈവീശി ബാസിത്തിന്റെ കരണംപുകയുന്ന ഒരടി അടിച്ചതും ബാസിത് നിലത്തുവീണു.
ബാസിത്തിന്റെ ശിങ്കിടികൾ അതുകണ്ടതും ഒന്ന് പതറി.
അതുപിന്നെ അങ്ങനെയാണല്ലോ… കൂട്ടത്തിലെ ശക്തനായവൻ നിലത്തുവീണാൽ ശിങ്കിടികൾ വിറക്കും.
എന്നാലും അതിലൊരുത്തൻ അക്കുവിനുനേരെ പാഞ്ഞടുത്തു.
“എടാ…” പാഞ്ഞുവന്ന അവൻ കാലുയർത്തി അക്കുവിന്റെ നെഞ്ചിൽ ചവിട്ടിയതും അക്കു ദേ കിടക്കുന്നു താഴെ.
കുറച്ച് മാറിനിന്ന് ഇതുകണ്ട ജുമിയുടെയും കുഞ്ഞോളുടെയും കണ്ണുനിറയാൻതുടങ്ങി.
“വിഷ്ണുച്ചേട്ടാ… ഇക്കയോട് പോവാന്നുപറ, പ്ലീസ്” കുഞ്ഞോള് വിഷ്ണുമുന്നിൽ കെഞ്ചി.
“പേടിക്കാതിരി കുഞ്ഞോളെ. തുടങ്ങിയിട്ടല്ലെയൊള്ളു. നിങ്ങൾ നോക്കിക്കോ അക്കൂന്റെ നെഞ്ചിൽചവിട്ടിയവന്റെ നെഞ്ചിന്ന് തകരും” വിഷ്ണു നല്ല തൃല്ലടിച്ചുനിൽക്കുകയാണെന്ന് കുഞ്ഞോൾക്ക് മനസ്സിലായി.
വീണുകിടന്ന അക്കുവിനെ ആക്രമിക്കാനായി വീണുകിടന്ന ബാസിത് എഴുനേറ്റുവന്നു.
ബാസിത് കാലുയർത്തി അക്കുവിനെ ചവിട്ടാൻ ഒരുങ്ങിയതും ആ കാലുപിടിച്ച് അക്കു ബാസിത്തിനെ വലിച്ചിട്ടു. കിടന്നിടത്തുനിന്നും എഴുനേറ്റ് തന്റെ നെഞ്ചിൽചവിട്ടിയവന്റെ നേർക്ക് ഓടിച്ചെന്ന് ഒരുചാട്ടമായിരുന്നു അക്കു.
തന്നേക്കാൾ ഉയരത്തിൽ ചാടിയ അക്കു ഇരുകാളുകളുടെയും മുട്ടുമടക്കി തന്റെ നെഞ്ചിൽചവിട്ടിയവന്റെ നെഞ്ചിലേക്ക് കുത്തിനിർത്തി യതും ആ ചെറുപ്പക്കാരനും നിലംപതിച്ചു. മാത്രമല്ല ഒരു ഇടതുകൈകൊണ്ട് ഷർട്ടിൽ പിടിച്ചുകൊണ്ട് വലതുകൈ അവന്റെ മുഖത്തിട്ട് ഇടിച്ചു.
കോളേജ് ഹീറോയും കൂട്ടുകാരും കോളേജിനുപുറത്തുവെച്ച് ആവശ്യത്തിന് ഇടിവാങ്ങിക്കൂട്ടിയ അരമണിക്കൂർ നീണ്ടുനിന്ന ഒരു യുദ്ധമായിരുന്നു അവിടെ.
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
F_B_L ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission