Skip to content

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 8

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

താൻ വന്നേ….

അനന്തൻ ആര്യന്റെ തോളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു…

തോളിൽ ചേർത്ത് പിടിച്ചു  മുന്നോട്ടു നടന്നു…

നൂറായിരം ചോദ്യങ്ങൾ ആര്യന്റെ ഉള്ളിൽ ഒരേ സമയം വന്നു…

ആരാ.. ആരാ…

അവൻ സ്വയം ചോദിച്ചു…

ചിന്തകൾ കാട് കയറി ആര്യന്റെ…

കൂടെ നിന്ന ആൾക്കൂട്ടത്തിനു ഇടയിലേക്ക് ഇരുവരും ചെന്നു നിന്നു…

പറ…

എന്തിനാ നീ നിഹാരയെ കൊന്നത്…

മുഖവുര ഇല്ലാതെ അയ്യാളുടെ കയ്യിൽ പിടിച്ചു അനന്തൻ ചോദിച്ചു…

ആളെ കണ്ടു  ആര്യൻ നടുങ്ങി..

അവന്റെ തല പൊട്ടി ചിതറുന്നത് പോലെ തോന്നി അവനു….

കൂടി നിന്നവർ എല്ലാം ഞെട്ടി തരിച്ചു പോയി…..

ആര്യൻ ഒന്നുടെ കണ്ണ് ചിമ്മി തുറന്നു…

സത്യമാണ്….

താൻ കാണുന്നത്…

ന്തിനാടാ നീ കൊന്നത്…

ദിലീപിന്റെ കയ്യിലെ പിടുത്തം മുറുക്കി കൊണ്ടു അനന്തൻ ചോദിച്ചു….

ദിലീപേ നീ…

വിശ്വാസം വരാത്തത് പോലെ ആര്യൻ അവനെ നോക്കി ചോദിച്ചു…

ന്തിനാ…

ന്തിനാടാ…

നീ ഈ പാതകം ചെയ്തത്….

നിന്നോട് അവൾ ന്ത് തെറ്റ് ചെയ്തൂടാ…

അലറി വിളിച്ചു കൊണ്ടു ആര്യൻ അവന്റെ നേർക്ക് പാഞ്ഞടുത്തു…

പോലീസുകാർ ആര്യനെ പിടിച്ചു നിർത്തി….

നിന്നെ ഞാൻ കൊല്ലുമെടാ..

കൊല്ലും നിന്നെ ഞാൻ…

അലറി വിളിച്ചു ആര്യൻ…

ചുറ്റും കൂടിയവർ ഞെട്ടി തരിച്ചു നിൽക്കുകയാണ്..

അവർക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല…

ദിലീപ് ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്നു..

ഇവൻ മാത്രമല്ല ഉണ്ടായിരുന്നത്..

അനന്തൻ പറയുന്നത് കേട്ട് എല്ലാരും വീണ്ടും ഞെട്ടി…

ആര്യൻ അനന്തനെ നോക്കി…

ന്താ സാർ…

സാർ ന്താ പറഞ്ഞത്…

ആര്യൻ പോലീസുകാരുടെ പിടുത്തം വിടിവിച്ചു കൊണ്ടു അനന്തന്റെ അടുത്തേക്ക് ഓടിയെത്തി…

പിന്നെ ആരാ..

പിന്നെ ആരാ ഇനിയും ഇവന്റെ കൂടെ ഉണ്ടായത്….

എല്ലാരും ഞെട്ടി തരിച്ചു നിൽക്കുകയാണ്…

അനന്തൻ മുഖം തിരിച്ചു ഒരാളെ നോക്കി…

പറ…

ന്തിനാ നിങ്ങൾ ആ പാവം കുട്ടിയെ കൊന്നത്…

പറയടാ നായിന്റെ മോനേ..

ഒറ്റ ചവിട്ടായിരുന്നു അനന്തൻ…

രേമേഷ് ദൂരേക്ക് തെറിച്ചു വീണു…

എല്ലാരും ഞെട്ടി തരിച്ചു നിക്കുകയാണ്‌…

രേമേഷേട്ടാ…

ആര്യൻ അലറി വിളിച്ചു….

നിങ്ങളോ….

നിങ്ങളോ…

താഴെ വീണു കിടന്ന രമേഷിന്റെ കോളറിൽ പിടിച്ചു എഴുന്നേൽപ്പിച്ചു അവന്റെ അടിവയറ്റിൽ മുട്ടുകാല് കൊണ്ടു ആഞ്ഞിടിച്ചു… പലതവണ..

എന്നിട്ടും കലി മാറാതെ അവനെ എടുത്തുയർത്തി വട്ടം കറക്കി താഴേക്ക് ഇട്ടു…

ആ സമയം തന്നെ അവന്റെ മുട്ടുകാല് രമേഷിന്റെ നട്ടെല്ല് തകർത്തുകളയും പോലെ ആഴ്ന്നിറങ്ങി…

അമ്മേ…

രേമേഷ് അലറി വിളിച്ചു…

കരയുന്നോടാ നായെ.. നീ..

വീണു കിടക്കുന്ന രമേഷിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി കൊണ്ട് ആര്യൻ ചോദിച്ചു…

അപ്പോളേക്കും പോലീസുകാർ അവനെ പിടിച്ചു മാറ്റി….

ആര്യാ വേണ്ട…

വേണ്ട…

അനന്തൻ രമേഷിനെ മാറ്റി ദൂരേക്ക് കൊണ്ട് പോയി….

പിടിച്ചു വണ്ടിയിൽ കയറ്റിക്കൊ..

ഈ നായിന്റെ മക്കളെ…

പോകും വഴി അനന്തൻ വിളിച്ചു പറഞ്ഞു…

പോലീസുകാർ രണ്ടാളെയും ജീപ്പിൽ കയറ്റി…

************************************

രണ്ട് ദിവസത്തിന് ശേഷം…

ന്തിനാ സാറേ അവര് ഇങ്ങനെ ചെയ്തത്…..

അതും എന്റെ നിഴല് പോലെ കൂടെ നടന്ന രണ്ട് പേര്….

രേമേഷേട്ടൻ……

ദിലീപ്….

എന്തിനാ സാറേ…

ആര്യൻ അനന്തനോട്‌ ചോദിച്ചു…

ആര്യാ താൻ ഇവിടെ ഇരിക്ക്..

അടുത്തുള്ള കസേരയിൽ ആര്യനെ നിർബന്ധിച്ചു പിടിച്ചിരുത്തി അനന്തൻ..

ശ്യാമും സാബുവും ആര്യന്റെ തോളിൽ മുറുക്കി പിടിച്ചു…

എങ്ങനെ…

എങ്ങനെ തോന്നിടാ അവർക്ക്..

നമ്മുടെ നിഹാരയെ പിച്ചി ചീന്താൻ…

വീണ്ടും വീണ്ടും ആര്യൻ അവരോടു ചോദിച്ചു കൊണ്ടിരുന്നു….

നിങ്ങളോടു പറയുന്നത് ഒരു പോലീസുകാരൻ ആയിട്ടല്ല…

അനന്തൻ അവരെ നോക്കി പറഞ്ഞു….

കാരണം ഇതൊന്നും എനിക്ക് നിങ്ങളോട് പറയേണ്ട കാര്യമില്ല….

പക്ഷെ നിങ്ങൾ അറിയണം എന്ന് കരുതി മാത്രം….

നിങ്ങൾ കരുതുന്നത് പോലെ ഉള്ള ആളുകൾ അല്ല അവര് രണ്ട് പേരും..

അവര് കാരണം പുറത്ത് പറയാൻ കഴിയാതെ നെഞ്ചുരുകി കഴിയുന്ന ഒരുപാട് പേരുണ്ട് ഈ നാട്ടിൽ..

മനസിലായില്ല….

ആര്യൻ നെറ്റി ചുളിച്ചു കൊണ്ടു അനന്തനെ നോക്കി ചോദിച്ചു..

മ്മ്..

പക്കാ ക്രിമിനലുകൾ ആണ് അവർ…

പക്ഷെ ഒരു വ്യത്യാസമുണ്ട്…

കാരണം ഇവർ ചെയ്യുന്നത് ഒരാൾ പോലും അറിഞ്ഞിരുന്നില്ല എന്നുള്ളതാണ് ഞെട്ടിക്കുന്ന കാര്യം..

തെളിയിച്ചു പറ സാറേ….

ഞങ്ങൾക്ക് ഒന്നും മനസിലാവുന്നില്ല…

നാട്ടിലെ അറിയപ്പെടുന്ന രണ്ടാളുകൾ ആണ് രമേഷും ദിലീപും ..

പദവി കൊണ്ടും അന്തസ് കൊണ്ടും..

സമ്പാദ്യം കൊണ്ടും..

പിന്നെ അവരെ പറ്റി ന്ത് പറഞ്ഞാലും ആളുകൾ വിശ്വസിക്കില്ല എന്നുള്ള ഒരു ബലവും അവർക്ക് ഉണ്ടായിരുന്നു…

ഇവർ പിച്ചി ചീന്തിയ മൂന്ന് സ്ത്രീകൾ കൂടെ ഈ നാട്ടിൽ..

മൂവരും ഞെട്ടി..

ന്താ സാറേ…

സാറ് ന്തൊക്കെയാ പറയുന്നത്…

സത്യമാണ്..

പുറത്ത് പറയാൻ പേടിച്ച്….

ന്തിന് സ്വന്തം ഭർത്താവിനോട് പോലും മറച്ചു വെച്ച രണ്ട് സ്ത്രീകൾ..

പിന്നെ ആരോടും പരാതി പറയാൻ ഇല്ലാതെ പോയ വേറൊരു പെൺകുട്ടിയും….

ഇവരെ പറ്റി പറഞ്ഞാൽ ആ സ്ത്രീകളെ മോശമായി പറഞ്ഞു പരത്തി ഇവർ സുരക്ഷിതരായി കഴിയുമെന്ന് ആ സ്ത്രീകൾ ഭയന്നു…

അത് ഇവർക്ക് ഒരു ബലമായി…

അവരെ കുറിച്ചു നിങ്ങൾ ചോദിക്കരുത്….

ഇവരുടെ ചെയ്തികൾ പുറത്ത് പറയാത്തവർ ഇനിയും ഉണ്ടാവാം ഇവിടെ…

ഇതൊരു ട്രാപ് ആണ്…

അവിടെ ആണ് നിഹാരയും വീണു പോയത്…

പക്ഷെ നിഹാരയെ ഇവർക്ക് തടയാൻ കഴിഞ്ഞില്ല…

ഇത് ഇപ്പോൾ പുറത്ത് വരാൻ ഉണ്ടായകാരണം അറിയുമോ നിങ്ങൾക്ക്….

അനന്തൻ ചോദിക്കുന്നത് കേട്ട് മൂവരും ഇല്ല എന്ന രീതിയിൽ തലയാട്ടി…

അന്ന് അമ്പലത്തിൽ തല്ല് ഉണ്ടായില്ലേ…

ദിലീപുമായി…

ഉവ്വ..

ആര്യൻ പറഞ്ഞു…

അതാണ് ഇവരുടെ കള്ളകളികൾ പുറത്ത് വരാൻ ഉണ്ടായ കാരണം..

എങ്ങനെ…

സ്വപ്ന…

ആ കുട്ടിയെ ആക്രമിച്ചു എന്നല്ലേ പറഞ്ഞത് ആരോ…

മ്മ്…

അതേ..

ആര്യൻ എങ്ങനെ അതറിഞ്ഞു..

രേമേഷേട്ടൻ വിളിച്ചു പറഞ്ഞു…

ന്താ വിളിച്ചു ചോദിച്ചത്..

അമ്പല പറമ്പിൽ എന്തെങ്കിലും വിഷയം ഉണ്ടോ എന്ന്…

മ്മ്…

അതാണ് വഴി തിരിവ്..

അതിന് മുൻപേ നിഹാരയെ അവർ ടാർജറ്റ് ചെയ്തു…

അതിനാണ് ആ വിവാഹ ആലോചന കൊണ്ട് വന്നത്….

ന്തിന്…

നിഹാരയെ കേരളത്തിന്‌ വെളിയിലേക്കു കൊണ്ടു പോകാൻ ആയിരുന്നു അവരുടെ പ്ലാൻ…

വിവാഹം കഴിഞ്ഞു അവളെ വിൽക്കും….

ആർക്കു..

ആര്യൻ ഞെട്ടി തെറിച്ചു കൊണ്ട് ചോദിച്ചു…

ആ വിവാഹം കഴിച്ചുകൊണ്ടു പോകുന്നവൻ..

പക്ഷെ അവിടെ ആണ് ആര്യൻ വരുന്നത്..

ഒരിക്കലും ആര്യന്റെ വീട്ടുകാർ ഈ വിവാഹത്തിന് സമ്മതിക്കും എന്ന് ഇവർ കരുതിയില്ല..

കാരണം ആര്യന്റെ പ്രായം…

പക്ഷെ അവിടെയും അവർ വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നില്ല….

വിവാഹം നിശ്ചയിച്ചു എന്ന് അറിഞ്ഞതും പിന്നെ അവർ ആര്യനെ ഒഴിവാക്കാൻ ശ്രമിച്ചു…

അതായത് ഇല്ലാതാക്കാൻ…

കൊല്ലാൻ….

ആര്യൻ വീണ്ടും ഞെട്ടി..

മ്മ്…

അന്ന് സ്വപ്നയെ കേറി പിടിച്ചത് അവരുടെ അറിവോടെ ആയിരുന്നു..

പക്ഷെ…

സ്വപ്ന ദിലീപിനെ തിരിച്ചറിഞ്ഞു അവിടെ വെച്ച്…

ദിലീപ് പക്ഷെ ഇത് അറിഞ്ഞില്ല…

ദിലീപ് ഫോൺ ചെയ്യുന്ന സ്ഥലത്തേക്ക് പിന്നെ സ്വപ്നയെ അവർ എടുത്തു കൊണ്ടു പോയി…

അവിടെ വെച്ച് മുൻകൂട്ടി തയ്യാറാക്കിയത് പോലെ ദിലീപും അവരുടെ ഇടയിൽ വന്നു…

അടിയായി…

അപ്പോൾ ആണ് രമേഷിന്റെ ഫോൺ ആര്യന് വരുന്നത്…

രമേഷിനോട് ചോദിക്കാതെ ഒന്നും ചെയ്യരുത് എന്നും പറഞ്ഞത് അത് കൊണ്ടാണ്…

പക്ഷെ അവിടെ അവർക്ക് പാളി…

നിങ്ങൾ ആ സ്പോട്ടിൽ അവർക്കു പണി കൊടുക്കാൻ പോയി…

ഒരു പക്ഷെ രമേഷിനോട് പറയാൻ അഥവാ അവൻ വിളിച്ച ഫോൺ ആര്യൻ അറ്റൻഡ് ചെയ്തിരുന്നു എങ്കിൽ ഒരുപക്ഷെ നിങ്ങൾ ചെല്ലുന്നത് അവർ അറിയുമായിരുന്നു….

അത് മാത്രമല്ല ഈ വഴക്കിനു ഇടയിൽ ദിലീപിന്റെ ഫോൺ മിസ് ആയിരുന്നു…

അതുകൊണ്ട് ദിലീപിനും കാര്യങ്ങൾ അറിയിക്കാൻ കഴിഞ്ഞില്ല…

അറിഞ്ഞിരുന്നു എങ്കിൽ ആര്യനെ അവിടെ വെച്ച് കൊല്ലും..

അതൊരു രാക്ഷ്ട്രീയ കൊലപാതകം…

ഇല്ലേ ഒരു ഹിന്ദു മുസ്ലിം ലഹളയിൽ എത്തിക്കും..

പക്ഷെ അവിടെ ഒന്നും നടന്നില്ല…

നിങ്ങൾ പോയി അവരെ പഞ്ഞിക്കിട്ടു..

രമേഷിന്റെ വിളി കാത്ത് നിന്ന ആ കൂട്ടർക്ക് നിങ്ങളുടെ മിന്നൽ ആക്രമണം തടയാൻ കഴിഞ്ഞില്ല….

പക്ഷെ ഈ സമയം ഒരു ദാരുണ സംഭവം ഉണ്ടായിരുന്നു…

നിങ്ങൾ അവിടെ അവരെ അടിച്ചു നിരത്തുമ്പോൾ രമേഷ് ഇവിടെ  സ്വപ്നയെ നശിപ്പിച്ചു…

ദിലീപ് വഴി കാണിച്ചു കൊടുത്തത് രമേഷിന്റെ അടുത്തേക്ക് ആയിരുന്നു…

നിന്നെ അവിടെ ഇട്ടു കൊല്ലാനുള്ള പ്ലാനും സ്വപ്നയോട് പറഞ്ഞു അവസാനം രേമേഷ്…

കാരണം എല്ലാം കഴിഞ്ഞപ്പോൾ സ്വപ്ന അവനോടു പറഞ്ഞിരുന്നു ഈ കാര്യം നിന്നോട് പറയുമെന്ന്…

അതിനുള്ള മറുപടി ആയിരുന്നു രമേഷിന്റെ ആ വാക്കുകൾ..

ഇതൊന്നുമല്ല ആര്യാ…

പണ്ടേ നിനക്ക് അവർ വാളോങ്ങി വെച്ചിരുന്നു…

പക്ഷെ…

അതെല്ലാം എങ്ങനെയോ തട്ടി തെറിച്ചു പോയി…

അനന്തൻ ഇതെല്ലാം പറയുമ്പോൾ തലയിൽ കൈവെച്ചു ഇരുന്നു പോയി ആര്യൻ…

************************************

ആര്യേട്ടാ…..

ഇതെന്തൊരു ഇരിപ്പാണ്…

ഇന്ന് കമ്പനിയിൽ പോവണ്ടേ….

കവിളിൽ പതിയെ വന്നു തട്ടി കൊണ്ടു കാർത്തികയുടെ ചോദ്യം ആര്യനെ ഓർമയിൽ നിന്നും ഉയർത്തി…

************************************

ഇന്ന് ഇത്രയും മതി..

കൂട്ടുകാർക്കു ഒരുപാട് സംശയം ഉണ്ടാവുമെന്ന് അറിയാം…

ചോദിക്കാം…

ആ ചോദ്യങ്ങൾക്ക് എല്ലാം മറുപടി ഉണ്ടാവും ഇനിയുള്ള ഭാഗങ്ങളിൽ…

രേമേഷ്.. ദിലീപ് അവർക്ക് ന്ത് പറ്റിയിട്ടുണ്ടാവും..

അവരെ വെറുതെ വിട്ടോ…

ആരാണ് കാർത്തിക…

ഇതെന്താ ഇങ്ങനെ എന്നൊക്ക ഉള്ള ചോദ്യങ്ങൾ…

ചോദിക്കാം..

മറുപടി ഉണ്ട് എല്ലാത്തിനും…

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!