Skip to content

ഒരു അഡാർ പെണ്ണുകാണൽ – 30

Izah-Sam-oru-adar-penukanal

ഞാൻ വേഗം കാൾ കട്ട് ചെയ്തു. ഫോൺ തിരിച്ചു വെചു …..ഞാൻ ചിരിച്ചു പോയി….അപ്പൊ അമ്മായിയും മരുമോളും ഒത്തുകളിയാണ്…..എന്റെ ശിവകൊച്ചെ എന്റെ പാവം അമ്മയെ പോലും നീ അഭിനയിപ്പിച്ചല്ലോ… …ഈ കുരിപ്പ് എന്നെ ഒരുപാട് വെള്ളം കുടിപ്പിക്കുമല്ലോ.

ഞാൻ ഒന്നുമറിഞ്ഞതായി ഭാവിചില്ല…. പക്ഷേ ഞാനും അവരുടെ സംഭാഷണങ്ങളും തമാശകളും ഒത്തുകളിയും ഒക്കെ ആസ്വദിച്ചു.ഇപ്പോൾ ഞാൻ രാത്രി നേരത്തെ വീട്ടിൽ എത്തും എന്തിനെന്നോ

എന്റെ ശിവയുടെയും എന്റെ അമ്മയുടെയും സംഭാഷണം കാണാൻ….അപ്പൊ എനിക്ക് തോന്നും

അവൾ എന്റെ വീട്ടിൽ എവിടെയോ ഉണ്ട് എന്നു…എന്റെ അമ്മയുടെ ഉന്മേഷവു ചിരിയും എന്തിനധികം അയൽക്കാരോടും ഒക്കെ ചിരിക്കാനും ആരംഭിച്ചിരിക്കുന്നു….അല്ലെങ്കിൽ ആരെയും നോക്കില്ലായിരുന്നു… പുള്ളിക്കാരി അങ്ങനാ….അച്ഛൻ നേരത്തെ പോയത് കൊണ്ട് ‘അമ്മ കൂടുതൽ ഒതുങ്ങുവായിരുന്നു….. എനിക്ക് എന്റെ ശിവയോടു അല്ല അവളോടൊത്തുള്ള ജീവിതത്തോട് അടക്കാനാവാത്ത കൊതി തോന്നി…… പ്രണയം അത് എന്നും ഉണ്ട് പക്ഷേ ഇപ്പൊ അതിനു പുതിയ ഭാവങ്ങൾ വന്നു തുടങ്ങി……അതോടൊപ്പം തന്നെ ഞാനും ഒരു സ്വാർത്ഥനാണ് എന്ന് തിരിച്ചറിയുകയായിരുന്നു…….എത്രയൊക്കെ ഞാൻ ശ്രമിച്ചിട്ടും എനിക്കു അരവിന്ദൻ അങ്കിൾ പറഞ്ഞ പോലെ എന്റെ ശിവയെ വിട്ടു കൊടുക്കാൻ എനിക്ക് കഴിയുന്നില്ല… അങ്ങനെ പലതും തിരിച്ചും മറിച്ചും ആലോചിച്ചിട്ടാണ് ഞാൻ ഇന്ന് ശിവയുടെ വീടിനു മുന്നിൽ നിൽക്കുന്നത്… അവൾ ഇന്ന് കോളേജിൽ പോയിട്ടുണ്ടാവും… എന്റെ ശിവകൊച് തന്നെ എന്റെ വഴികാട്ടി. അവൾ എന്റെ വീട്ടിൽ കയറി കളിചില്ലേ…..പക്ഷേ ഇത് കളിയല്ലാട്ടോ…എനിക്കവളെ വേണം…എങ്ങനാണേലും അരവിന്ദൻ അങ്കിളും നന്ദിനി ആന്റിയും എനിക്ക് കെട്ടിച്ചു തന്നേ പറ്റുള്ളൂ……….

ഞാൻ ബെൽ അടിച്ചു…..നന്ദിനി ആന്റി വന്നു വാതിൽ തുറന്നു……എന്നെ നോക്കി ചിരിച്ചു..എന്നിട്ട് പുറകിലേക്ക് എത്തി നോക്കി…….”‘അമ്മ വന്നിട്ടില്ല…..” ഞാൻ ആന്റിയെ നോക്കി പറഞ്ഞു…..

“അയ്യോ…ഞാനതല്ല നോക്കിയത്…ശിവയുണ്ടോ എന്നു നോക്കിയതാ…. കോഴ്സ് തീരാറായല്ലോ ഇപ്പോ….ഇനി എന്തും സംഭവിക്കാലോ……..മോൻ വരൂ…..” ഈ ഒറ്റ ഡയലോഗ് കൊണ്ട് തന്നെ എനിക്കൊരു കാര്യം ഉറപ്പായി…എന്റെ ശിവയുടെ സ്വഭാവം അതിന്റെ ഉറവിടം ഇവിടെ നിന്നാണ് എന്ന്.

ഞാനകത്തേക്കു കയറിയിരുന്നു…..അപ്പോഴേക്കും അരവിന്ദൻ അങ്കിളും വന്നു…..

“മോൻ കഴിച്ചായിരുന്നോ…..?” ആന്റിയാണു…..

“ഉവ്വ്…”

“അരവിന്ദേട്ടൻ കഴിക്കുവാ…..”

“എനിക്ക് തിരക്കില്ല…..” ഞാൻ ഒരൽപം വിനയത്തോടെ പറഞ്ഞു. അങ്കിൾ എന്നെ ഒന്ന് ഇരുത്തി നോക്കി.

“ഇപ്പൊ വരാം ആദി….ഇരിക്ക്.” കനത്ത ശബ്ദത്തിൽ പറഞ്ഞിട്ട് അങ്കിൾ പോയി…..ആന്റി എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് ഇപ്പൊ വരാം എന്നും പറഞ്ഞു പോയി…. ഞാനവിടെ ഇരുന്നു. ചാരിയിരുന്നു കണ്ണടച്ച് ഓർക്കുവായിരുന്നു…ഞാനാദ്യമായി അവളെ കാണാൻ ഈ വീട്ടിൽ വന്നത്….പ്ലസ് ടുവിന് പഠിക്കുന്ന എന്റെ ശിവകൊച്ചു ……. എന്നെ ആദ്യം ഒട്ടും താൽപ്പര്യമില്ലാതെ നോക്കിയതു….. പിന്നെ കൗതുകത്തോടും ഭീഷണിയോടും ഒടുവിൽ അവൾ ഒളിച്ചു നിന്ന് നോക്കിയതും……

“ഒറ്റയ്ക്കിരുന്നു ചിരിക്കുവാണോ…….” നന്ദിനി ആന്റി യാണു ..ഞാൻ പെട്ടന്ന് കണ്ണ് തുറന്നു…..

“ഞാൻ വെറുതെ ഓരോന്ന്……….” ആന്റി എനിക്ക് ജ്യൂസ് നൽകി.

“ശിവ പറഞ്ഞിട്ടാണോ….വന്നത്….?” ആന്റി ആണു …….സ്വരം താഴ്ത്തി സംസാരിക്കുന്നു. അങ്കിൾ കേൾക്കാതിരിക്കാനാവും.

“ഞാനവളോട് സംസാരിച്ചുട്ടു രണ്ടു വര്ഷം ആവുന്നു ആന്റി…… ഞാൻ വരുന്നത് ഒന്നും അവൾക്കു അറിയില്ലാ……”

“മ്മ്….ആദി ….” ആനറ്റി എന്നെ ഗൗരവത്തിൽ വിളിച്ചു. എന്താണാവോ പറയാൻ പോണത്.

“അവൾക്കു അല്പം കുരുട്ടു ബുദ്ധി കൂടുതൽ ആണ്…….അവളോടൊപ്പം ഉള്ള ജീവിതം അത്ര എളുപ്പമല്ലാട്ടോ…….പിന്നീടൊരു അബദ്ധമായി എന്ന് തോന്നരുത്……തോന്നീട്ടും കാര്യമില്ല….അവള് വിടില്ല…..അവൾക്കു നിന്നിൽ നിന്ന് ഒരു തിരിച്ചു പോക്കില്ല ആദി….ഞാനതു എന്നേ മനസ്സിലാക്കിയതാ…..”

ഒരു നിമിഷം കൊണ്ട് എന്റെ കിളികളൊക്കെ പറന്നു പോയി… മറ്റൊന്നും കൊണ്ടല്ല …സന്തോഷം കൊണ്ട്… ഞാൻ ചിരിച്ചു ……

” ആ കുരുത്തക്കേടുകൾ ആണ് എന്നും ഞങ്ങളെ ചേർത്ത് വെച്ചത്…… ഇനിയും അതിനു മാറ്റമുണ്ടാവില്ല..ആന്റ്റി .”

ആന്റി എന്നെ നോക്കി ചിരിച്ചു…അപ്പോഴേക്കും അങ്കിളും എത്തി……അവിടെ കാർമേഘം ഉരുണ്ടു കൂടി ഇടിയും കോളും ഒക്കെ കാണിച്ചു നിൽപ്പുണ്ട്. അദ്ദേഹം വന്നു എനിക്ക് എതിർവശമിരുന്നു…..ചോദ്യ ഭാവത്തിൽ എന്നെ നോക്കി…..

“അങ്കിള്നു അറിയാലോ ഞാൻ എന്തിനാ വന്നത് എന്ന്….. ” ഞാനാ……ഒന്നു ആരംഭിച്ചതേയുള്ളു……

“എനിക്ക് ഒരു മാറ്റവുമില്ല ആദി…… നീ കാരണം ഞാൻ ഇപ്പൊ ശിവയോടു പോലും അധികം സംസാരിക്കാറില്ല…..പക്ഷേ അവൾ വന്നു സംസാരിക്കാറുണ്ട്….ഞാൻ അവഗണിക്കുന്നു എന്ന് മനസ്സിലാക്കിയാലും എന്നോട് വന്നു സംസാരിക്കും….അപ്പൊ എനിക്ക് ഒരു സന്തോഷമുണ്ടാവും അവളോട് ഒരുപാട് സ്നേഹം തോന്നും….പക്ഷേ അത് വൈകിട്ടോടെ തീരും….”

അങ്കിൾ ഒന്ന് നിർത്തി…..ആ കണ്ണുകളിൽ തെളിയുന്ന ഭാവം എനിക്ക് വ്യെക്തമല്ല…..പക്ഷേ വേദനയും അമർഷവും ആ സ്വരത്തിൽ ഉണ്ടായിരുന്നു.

“ ആ ബാൽക്കണി കണ്ടോ…ആദ്യമായി നിങ്ങൾ സംസാരിച്ചത് അവിടെ വെച്ചാണ്….ആദ്യമായി എനിക്ക് നിങ്ങളെ സംശയം തോന്നിയതും ആ ബാൽകണിയിൽ നിന്ന് നിന്നെ നോക്കുന്ന ശിവയുടെ മുഖത്തു നിന്നാണ്……അന്നാണ് എനിക്കവളോട് ദേഷ്യം തോന്നിയത്…..ഇപ്പൊ എല്ലാ ദിവസവു വൈകിട്ട് അവിടെയിരുന്നാ പഠിത്തം..ആ പഠിക്കുന്ന മുഖത്തും അവൾക്കു നിന്നോടുള്ള പ്രണയം ആണു എനിക്ക് കാണാൻ കഴിയുന്നത്… …..എനിക്കറിയാം നിങ്ങൾ തമ്മിൽ ഇപ്പൊ കോണ്ടാക്ട് ഒന്നുമില്ലാ എന്ന്.അതും ആദി മുൻകൈഎടുത്തിട്ടാണ് എന്നറിയാം…. എനിക്ക് നിന്നെ സ്വീകരിക്കാൻ കഴിയില്ലാ…എന്റെ ഈഗോ ആണ് എന്ന് കൂട്ടിക്കോളൂ…… വേണമെങ്കിൽ അവളെ വിളിച്ചു കൊണ്ട് പോയി രജിസ്റ്റർ ചെയ്‌തോ …..”

അത് പറയുമ്പോ അങ്കിൾ വിദൂരതയിലേക്കു നോക്കിയിരുന്നു….. നന്ദിനി ആന്റി അങ്കിളിനെയും എന്നെയും മാറി മാറി നോക്കുന്നുണ്ട്.

“ആദിയും ഒരച്ഛനാവുമ്പോഴേ എന്റെ വികാരം മനസ്സിലാവുള്ളൂ….എല്ലാ പുരുഷൻമാരും അവരെ പെണ്മക്കളെ രാജകുമാരികളെ പോലെയാണ് വളർത്തുന്നത്…. ഞാനും അതേ ….എനിക്കിഷ്ടമല്ല എന്ന് മനസ്സിലാക്കിയിട്ടും മാറി ചിന്തിക്കാനോ….എന്തിനു നിന്നെ ഒന്ന് മറക്കാനോ ശിവ ശ്രമിച്ചിട്ടില്ല…….. പിന്നെ നിന്നോടൊപ്പമുള്ള. ജീവിതം സുരക്ഷിതമല്ല എന്ന് പറഞ്ഞിട്ടും ഒരു കാര്യവുമില്ല…..അവൾക്കു അത് ഒരു വിഷയമല്ലാ……എന്നെക്കാളും അവൾക്കു വലുത് നിന്നയാണല്ലോ…അപ്പൊ നിങ്ങള് പോയി ജീവിക്കു….അല്ലേലും ഇപ്പൊ അവളിൽ എനിക്ക് എന്റെ രാജകുമാരിയെ കാണാൻ കഴിയുന്നില്ല……. “

ഇത്രയും പറഞ്ഞപ്പോ ആ കണ്ണുകൾ നിറഞ്ഞിരുന്നു…അദ്ദേഹം മറ്റെങ്ങോ നോക്കിയിരുന്നു.. എനിക്കും വാക്കുകളില്ലായിരുന്നു….ഏറെ നേരത്തെ മൗനത്തിനു ഞാൻ തന്നെ വിരാമമിട്ടു.

“അങ്കിൾ…..ഞാൻ അന്ന് ശിവയെ കാണാൻ വന്നപ്പോ കല്യാണം മുടങ്ങീല്ലാ എന്ന് വിചാരിക്കു…ഞാൻ അവളെ കല്യാണം കഴിച്ചു….എന്നിട്ടു എന്റെ ‘അമ്മ എന്നെ മാത്രം സ്നേഹിക്കുകയും അവളെ സ്നേഹിക്കാതിരിക്കുക ഞാൻ അവളെ സ്നേഹിക്കുന്നതിനു എന്നോട് പിണങ്ങുക…ഒക്കെ ചെയ്‌താൽ ശെരിയാണോ…….’അമ്മയുടെ പ്രവൃത്തി അങ്കിൾ ന്യായീകരിക്കുമോ……..?” ഞാൻ അങ്കിളിനെ നോക്കി….എന്നെ സൂക്ഷ്മതയോടെ നിരീക്ഷണം തന്നെ…..ഒപ്പം ഒരു മുൻവിധിയും.

” മുൻപും ഞാൻ പറഞ്ഞു……ഒരു വക്കീലിനെ പറഞ്ഞു മനസ്സിലാക്കാൻ എന്നെ കൊണ്ടാവില്ലാ എന്ന്…..നിങ്ങള്ക്ക് എന്നെ പലതിനോടും ഉപമിക്കാം….എന്റെ സ്വാർത്ഥത എന്നും വിശേഷിപ്പിക്കാം…..”

എനിക്ക് സംസാരിച്ചേ പറ്റുള്ളൂ…..

“ഞാൻ തർക്കിക്കാൻ വന്നതല്ല…..അങ്കിളിന്റെ രാജകുമാരിയെ തട്ടി എടുക്കാൻ വന്നതല്ല ഞാൻ…. ….മാത്രമല്ല…നിങ്ങളാണ് കല്യാണ ആലോചിച്ചതും മറ്റും…..ഇപ്പൊ അങ്കിലിനു അവളോടുള്ള അമിതമായ സ്നേഹം കൊണ്ട് അവളുടെ സന്തോഷം കാണാൻ ശ്രമിക്കുന്നില്ല…. എന്നോടുള്ള അവളുടെ സ്‌നേഹ പോലും അങ്കിളിനു ധിക്കാരമായി ആണ് തോന്നുന്നത്……..അങ്കിൾ പറഞ്ഞത് പോലെ അവൾ എന്നെ മറക്കാൻ ശ്രമിച്ചില്ല..കാരണം അവൾക്കു എന്നെ ആദ്യമായി പരിചയപ്പെടുത്തിയതും ആ ബാൽക്കണിയിൽ പോയി സംസാരിക്കാൻ അനുവാദം കൊടുത്തതും ഒക്കെ അവളുടെ അച്ഛനാണു…..അതുകൊണ്ടു തന്നെ എന്നയാലും അച്ഛൻ സമ്മതിക്കും എന്നൊരു ആത്മവിശ്വാസം അവൾക്കുണ്ട്….എല്ലാ പെണ്മക്കൾക്കും അവരുടെ ഹീറോ അവരുടെ അച്ഛനാണ്…..എത്ര വലിയ രാജകുമാരനെ പ്രണയിച്ചു കല്യാണം കഴിച്ചാലും അത് മാറാൻ പോവുന്നില്ല…..ഞാൻ അവളെ കൊണ്ട് പോയി പൊന്നുപോലെ നോക്കിയാലും അവള് പറയുക…അവളുടെ അച്ഛൻ വാങ്ങി തന്ന മിഠായി യുടെ സ്വാദായിരിക്കും…..” അത് പറയുമ്പോ ആ മുഖത്തു നീർത്തിളക്കം ഞാൻ കണ്ടിരുന്നു..

“ഈ രണ്ടു വര്ഷം ഞങ്ങൾ പരസ്പരം കാണാതെയും മിണ്ടാതെയും കാത്തിരുന്നത് ഒറ്റയ്ക്കു യ്ക്കു പോയി രജിസ്റ്റർ ചെയ്യാനല്ല……അങ്കിളിന്റെ അത്രയൊന്നുമല്ലെങ്കിലും ഞാനും അത്ര മോശമൊന്നുമല്ല….. അവളെ ഞാൻ ഒരുപാടൊന്നും കണ്ണീരുകുടിപ്പിക്കത്തില്ല……അവളില്ലാതെ പറ്റാത്തതുകൊണ്ടാണ്…സമ്മതിക്കണം….” ആ കൈപിടിച്ച് അത്രയും പറയുമ്പോഴും അങ്കിൾ നിശ്ശബ്ദനായിരുന്നു….

കുറച്ചു നേരം കൂടെ ഞാൻ കാത്തു…ഒരു മറുപടി ഉണ്ടാവില്ല എന്ന് മനസ്സിലായപ്പോ ഞാനിറങ്ങി….നന്ദിനി ആന്റിയും നിശ്ശബ്ദയായിരുന്നു…… തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലും എന്റെ മനസ്സിൽ എന്റെ ശിവയായിരുന്നു….. അവളെ അവസാനമായി കണ്ടപ്പോ എന്നെ കടിചിട്ടു പറഞ്ഞത് എന്നെന്നും ഓർക്കാൻ……ഇതൊക്കെ ഓർത്തു ഓർത്തു ഞാൻ കാലം കഴിക്കേണ്ടി വരുമോ ഈശ്വരാ…… പാവം എന്റെ ‘അമ്മ…..

അങ്ങനെ ഞങ്ങളുടെ കോഴ്സ് ഒക്കെ തീരാറായി….ഇനി ഒരു മാസവും കൂടെയുള്ളു….കുറച്ചു നാളും കൂടെ കഴിഞ്ഞാൽ ഏതെങ്കിലും അഭിഭാഷകന്റെ കൂടെ ജൂനിയറായി ചേരണം.മ്മൾക്കു സ്വന്തമായി ഒരു വക്കീലുള്ളപ്പോ പുറത്തു ചേരണമോ…അറിയില്ല….. ഇപ്പോഴും മ്മടെ വഞ്ചി കരയ്ക്ക്ടുത്തിട്ടില്ലാ…എന്താ

ചെയ്യാ…അച്ഛൻ എന്നോട് മിണ്ടുന്നില്ലാ.’അമ്മ ഒരു താളം ചവിട്ടലുണ്ട്..ജാനകി ആന്റിയും ഞാനും കട്ടയ്ക്കു മുന്നോട്ടു ആണ്…….പക്ഷേ കാര്യമില്ല ആദിയേട്ടനും അച്ഛനും കട്ടയ്ക്കു നിൽപ്പുണ്ട്…..ഇങ്ങടുമില്ല അങടുമില്ല…പാവം ഞാൻ നേടും തൂണായി ഒറ്റ നടുക്ക് നിൽപ്പുണ്ട്……

ഞാൻ എന്റെ അഭിഭാഷക സ്വപ്നത്തിനടുത്തു എത്തി.അതെനിക്ക് ഒരു വലിയ സന്തോഷമാണു. അമ്മുവും അതേ….സന്തോഷത്തിലാണ്….പക്ഷേ ഒറ്റ വ്യെത്യാസം ആനന്ദേട്ടനെ കല്യാണം കഴിക്കാലോ ഉടനെ…. അതിലാണ് സന്തോഷം…ഈ വരുന്ന ആഴ്ചയാ കല്യാണം….അപ്പോഴാണത്രെ നല്ല മുഹൂർത്തം ….നിശ്ചയം ലളിതമായിരുന്നു…ആദിയേട്ടൻ ഉണ്ടാവും എന്ന് വെച്ച് ഞാൻ നന്നായി ഒരുങ്ങി തളർന്നു പോയി…അറിയാലോ …ഉടുപ്പുകൾ ഇടുക….മാറുക…അവസാനം എന്നെത്തെയും പോലെ പോവുക…അങ്ങനെ പോയി….ലളിതമായ ചടങ്ങായതുകൊണ്ടു അധികമാരെയും വിളിച്ചില്ലത്രെ……. ആനന്ദേട്ടനും കുറച്ചു അപ്പൂപ്പന്മാരുംമാത്രം വന്നു.ആദിയേട്ടൻ ഇല്ലായിരുന്നു…. ഞാൻ അമ്മുവിന്റെ ചെവി പൊട്ടിച്ചു….. പാവം…. ഇനി ആകെ ഒരു പ്രതീക്ഷ കല്യാണം ആണ്…….അന്നു ആദിയേട്ടൻ വന്നില്ല എങ്കിൽ അവളുടെ ആദ്യരാത്രി ഞാൻ തകർക്കും എന്ന് പറഞ്ഞിട്ടുണ്ട്….

പിന്നെ മ്മടെ അമ്മുവിന്റെ അമ്മായി’അമ്മ ആരാ നമ്മുടെ സീതമ്മയി…. അമ്മുനോട് എന്താ സ്നേഹം…..എന്നോടാണെങ്കിൽ പറയുകയും വേണ്ടാ……പാവം പുള്ളിക്കാരി ഇപ്പോഴും വിചാരിച്ചു വെച്ചിരിക്കുന്നത് ഞാൻ വക്കീലും കൂടെ പഠിച്ചതുകൊണ്ടു എനിക്ക് പണ്ടത്തെ ആ പരാതി വെച്ച് പുള്ളിക്കാരിയുടെ ബ്രോക്കർ ഭാവി തകർക്കാൻ കഴിയും എന്നാണു…….ആനന്ദേട്ടന് ഇപ്പോഴും അറിയില്ലാ ആ കാര്യം..

മാത്രമല്ല… സീതമ്മയി എന്നോട് പറയുവാ…അന്ന് എന്നെ കാണാൻ വന്ന പയ്യനില്ലേ ആ ഞരമ്പുരോഗി അവനു സുന്ദരി ഒരു പെണ്ണുമായി കല്യാണം ഉറപ്പിച്ചു….നമിത പ്രമോദ് നെ പോലത്തെ കുട്ടിയാത്രെ…എന്നിട്ടു എന്നെ നോക്കി പുച്ഛം വാരി വിതറി നിന്നു…ഞാൻ ചിരിച്ചു പോയി…പാവം അങ്ങനയെങ്കിലും ഒന്ന് സന്തോഷിക്കട്ടെ…. ..അത്രയ്ക്ക് അന്ന് പേടിച്ചു വിറച്ചു പോയി പാവം…ഏഷണിയും ഒരുപാട് കുറച്ചു….അതൊക്കെ നല്ല മാറ്റമല്ലേ…….

പിന്നെ രാഹുൽ…..അവനായിരുന്നു കോളെജിലെ സീനിയർ ചേട്ടൻ…… എല്ലപ്പേരുടെയും കണ്ണിലുണ്ണി….വലിയ സൂപ്പർഹീറോ പരിവേഷമില്ലാത്ത ആഡംബരങ്ങളൊന്നുമില്ലാത്ത ജൂനിയേഴ്സിന്റെ ഇടയിലെ മിന്നും താരം…

അവൻ നന്നാ യി അത് ആസ്വദിച്ചു…ഒപ്പം ഞങ്ങളും…റിഷിയേട്ടൻ ഒരു വാക്കു പോലും പറയാതെ പാസ് ഔട്ട് ആയി പോയി…ഇപ്പൊ എവിടെയാണോ ആവോ…..പിന്നെ നമ്മുടെയാമിയുടെ മനസമ്മതം കഴിഞ്ഞു….കല്യാണം ഇപ്പോളൊന്നുമില്ല…..

എന്റെ ആദിയേട്ടൻ പഠിച്ച കോളേജിൽ എന്റെ വക്കീലിനു തണലും കാറ്റും നൽകിയ മരങ്ങളോടും , അയാളുടെ തല്ലുകൊള്ളിത്തരങ്ങൾക്ക് സാക്ഷിയായ ചുമരുകളോടും ബെഞ്ചുകളോടും….ആദിയേട്ടന്റെ ഘോര ഖരമായ പ്രസംഗങ്ങൾ മുഴങ്ങിയ ആഡിറ്റോറിയാത്തെയും തഴുകിയും തലോടിയും ഞാൻ നിശബ്ദം പ്രണയിച്ചു പോന്നു…….. ഇത്രയും നാൾ ഓടി കോളേജിൽ വരുമ്പോഴാണ് ഞാൻ ആ വിരഹദുഃഖം മറക്കുന്നത്…. കോളെജ് കഴിയുമ്പോ ആദിയേട്ടൻ വരും അച്ഛനോട് സംസാരിക്കും…എനിക്കുറപ്പുണ്ട്.

ഇന്നാണ് അമ്മുവിന്റെ കല്യാണം….ഡ്രസ്സ് എടുക്കലും തലേ ദിവസത്തെ റിസെപ്ഷനും ഒക്കെ എന്റെ മേൽനോട്ടത്തിൽ ഭംഗിയായി നടന്നു.

ഞാൻ അന്ന് അമ്മുവിന്റെ വീട്ടിലാ കിടന്നതു…..ഞങ്ങൾ പണ്ടത്തെ കാര്യങ്ങളും ആദ്യ രാത്രിയുടെ ചില പ്രധാനപ്പെട്ട വിവരങ്ങൾ പരസ്പരം കൈമാറിയും നേരം വെളുപ്പിച്ചു. വേഗം അമ്പലത്തിൽ പോയി…..തിരിച്ചു വന്നു അപ്പോഴേക്കും ബ്യൂട്ടീഷ്യൻ ചേച്ചിമാരും എത്തി അമ്മുന്റെ മേലുള്ള പണി ആരംഭിച്ചു….. പിന്നെ എന്റെ വേഷം അമ്മു സർപ്രൈസായി അവളുടെ മുറിയിൽ വെച്ചിരുന്നു….. എനിക്ക് കാണിച്ചു പോലും തന്നില്ല…..സാരീ ആയിരിക്കും എന്നെനിക്കു ഒരു ഊഹം ഉണ്ടായിരുന്നു….. അത് തെറ്റിയില്ല….ഒരു പട്ടു സാരി ആയിരുന്നു….വലിയ കമ്മലും പൂവും ഒക്കെ യുണ്ട്…വളകളും….മാറ്റി വേറെ ഇടാം എന്ന് വെച്ചാൽ വേറെ ഡ്രസ്സ് ഒന്നും ഞാൻ കൊണ്ട് വന്നില്ല…അവളുടെ ഡ്രസ്സ് ഒക്കെ പൂട്ടി വെച്ചിരിക്കുന്നു… പിശാശു…എല്ലാം നേരത്തെ പ്ലാൻ ചെയ്തു വെച്ചിരിക്കുന്നു….ഇന്ന് ആദിയേട്ടനും വരുമല്ലോ…. അങ്ങനെ ഞാൻ ആദ്യമായി സാരിയൊക്കെ ഉടുത്തു ….ഗൂഗിൾ ദേവിയുള്ളതു കൊണ്ടും വീട്ടിൽ സ്ഥിരമായി അമ്മയുടെ സാരി ഉടുത്തു കളിക്കാറുള്ളത് കൊണ്ടും എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല…..അങ്ങനെ ഞാൻ മുടിയും പിന്നി കെട്ടി പൂവും വെച്ച് ഇറങ്ങി…എനിക്കൊട്ടും ഇഷ്ടായില്ല…പിന്നെ വേറെ വഴിയില്ലാത്തതു കൊണ്ടും…എന്റെ അമ്മുന്റെ ആഗ്രഹം ആയതു കൊണ്ടും സഹിച്ചു…പിന്നെ എന്റെ ആദിയേട്ടന് ഇഷ്ടാണെങ്കിലോ…….

എന്നെ കണ്ടു എന്റെ ‘അമ്മ വരെ ഞെട്ടി പോയി….. അച്ഛനും എന്നെ ഒന്ന് അടി മുടി നോക്കി ഒന്ന് ഇരുത്തി മൂളി….. കാശിയും പാറുവും സൂപ്പർ എന്ന് പറഞ്ഞു….പിന്നെ അമ്മുക്കുട്ടി……ഏതോ പുരാണ സീരിയലിന്റെ സെറ്റിൽ നിന്നിറക്കി വിട്ടത് പോലുണ്ടായിരുന്നു…പക്ഷേ അതീവ സുന്ദരിയായിരുന്നു….

“ഈശ്വര എനിക്ക് ഇനി മരിച്ചാൽ മതി…..” അമ്മുവാണ്…. എന്നെ കണ്ടിട്ട് പറയുവാണു.

“അത്ര പെട്ടന്ന് ആനന്ദേട്ടനെ നീ രക്ഷിക്കല്ലേ അമ്മുക്കുട്ടിയേ ….ഈ അണക്കെട്ടിൽ ഇനി എന്ത് മാത്രം മുങ്ങി തരാനുള്ളതാ…ആ പാവത്തിന്….” അവൾ എന്നെ നോക്കി ചുണ്ടു കൊട്ടി.

ഞാൻ കല്യാണമണ്ഡപം മുഴുവനും അരിച്ചു പെറുക്കി…ആദിയേട്ടൻ എത്തീട്ടില്ല…..ചെക്കനും കൂട്ടരും വന്നു…കല്യാണ മേളം ആരംഭിച്ചു…ഞാൻ ജാനകി ആന്റിയെ വിളിച്ചു…. അമ്മ ഇന്നലെ ആനന്ദേട്ടന്റെ വീട്ടിൽ വന്നിരുന്നു…എന്നോട് പറഞ്ഞിരുന്നു….ആദിയേട്ടൻ ഇന്ന് വരും എന്ന് പറഞ്ഞു.

“ആ മോളെ….അവൻ അത്യാവശ്യമായിട്ടു ഓഫീസിൽ പോയി…അവിടന്ന് കല്യാണത്തിന് വരും എന്നാ പറഞ്ഞത്….. വരും കേട്ടോ……”

ഞാൻ അമ്മുവിന് പിന്നിലായി നിൽക്കുമ്പോഴും താലികെട്ട് നടക്കുമ്പോഴും ഒക്കെ മണ്ഡപം മൊത്തം എത്തി വലിഞ്ഞു നോക്കുവായിരുന്നു..ആദിയേട്ടനെ ….. എന്ത് പൊക്കമാണെന്നോ ഈ ആൾക്കാർക്കൊക്കെ….ഒന്നും കാണാൻ പോലും പറ്റുന്നില്ല…ഒടുവിൽ എല്ലാരും പൂക്കൾ എറിഞ്ഞപ്പോഴാ ഞാനറിഞ്ഞത് കെട്ടു നടക്കുവാണു എന്ന്…ഞാനും എറിഞ്ഞു പൂക്കൾ….അമ്മു നമ്രമുഖയായി ആനന്ദേട്ടനെടുത്തിരിക്കുന്നു…മാലയിടുന്നു…എല്ലാ പൂക്കളും വീണു കഴിഞ്ഞിട്ടും എന്റെ മേലിൽ പൂക്കൾ ഒറ്റയ്ക്ക് ഒറ്റയ്ക്ക് വീണുകൊണ്ടിരിക്കുന്നു…ആദ്യം ഒന്ന് തലയിൽ പിന്നെ കണ്ണിൽ നാലഞ്ചു റോസാപ്പൂക്കൾ…മറ്റെല്ലാവരും നവദമ്പതികളെ നോക്കി നിൽക്കുന്നു…..ചിരിക്കുന്നു വേണ്ട പുകില്….

ഞാൻ ചുറ്റും നോക്കിയതും…..

.”പിന്നിലോട്ടു നോക്ക് എൻ്റെ ശിവകൊച്ചെ……” ഞാൻ തിരിഞ്ഞു നോക്കിയില്ല …..പക്ഷേ ആ ശിവകൊച്ചെ എന്നുള്ള വിളിയുണ്ടല്ലോ…….

(കാത്തിരിക്കണം)

അടുത്ത ഒരു ഭാഗത്തോടെ “ഒരു അഡാർ പെണ്ണുകാണൽ” അവസാനിക്കുന്നു……

കമന്റസ് ഇട്ട എൻ്റെ ചങ്കുകളെ ഒരുപാട് സ്നേഹം…..വായിച്ചവരോടും ലൈക് ചെയ്തവരോടും നന്ദി.

ഇസ സാം

5/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “ഒരു അഡാർ പെണ്ണുകാണൽ – 30”

  1. Enthhhhh😳😳😳😲😲😲😲😲Ithra pettennoo🥺🥺🥺🤒🤒🤒🤒ennaalum ithrem pettenn theerkkanoo chechi😭😭😭😭😭😭😓🤕
    Shiva❤️ Aadi
    Oru 100+ part venamenn paranja njan aaraayi🤥😫😪😴(with besmo😭) Waiting for next part😒😣💔🥀

Leave a Reply

Don`t copy text!