നമുക്കറിയാം വളരെയേറെ പ്രശസ്തനും വളരെയധികം ചർച്ചയേറിയ പല കേസുകളും അദ്ദേഹത്തിന്റെ വ്യത്യസ്തമായ നീതിപരമായ ഇടപെടലുകൾ കൊണ്ടും പരിഹരിക്കപ്പെടുകയും നീതിപരമായ വിധി യിൽ കൊണ്ടെത്തിച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് അഭിനന്ദനങ്ങളും പ്രശംസയും പിടിച്ചു പറ്റിയ ഈ കോളേജിന്റെ പൂർവ വിദ്യാർത്ഥിയുമായ അദ്വൈത് കൃഷ്ണയെ ഞാൻ സ്വാഗതം ചെയ്യുന്നു.” എല്ലാരും കയ്യടിച്ചു.
ഒരു പെൺകുട്ടി പൂവുമായി വന്നു. ആ പെൺകുട്ടി യാമിയായിരുന്നു. എനിക്കവളെ കണ്ടപ്പോൾ ആദി യേട്ടനെ ഓർമ്മ വന്നു.. ഇവൾക്ക് മാത്രം ഇത്രയും സൗന്ദര്യം എവിടയാനാവോ ഞാൻ ഒന്നും കണ്ടില്ലാ…ഞാൻ യുവ അഭിഭാഷകനെ നോക്കി…യാമി നിൽക്കുന്ന കാരണം കാണാൻ പറ്റുന്നില്ല. യാമി ഒന്ന് മാറിയതും..ഞാൻ ഞെട്ടി പോയി…ഞാൻ വേഗം വീണ്ടും പേര് വായിച്ചു…
“അദ്വൈത് കൃഷ്ണ”. അപ്പൊ ആധിയേട്ടൻ…ആദിത്യനുമല്ല …ആദിദേവുമല്ല….ഈശ്വരാ…എന്നെ കാത്തോളനേ ……
ഞാൻ വീണ്ടും വീണ്ടും പേര് വായിച്ചു ആദിയേട്ടനെയും നോക്കി. എന്റെ മനസ്സ് ഒരു നിമിഷം കൊണ്ട് ശൂന്യമായി. കിളികളൊക്കെ ജില്ലാ വിട്ടു. അടുത്തെങ്ങും പ്രതീക്ഷിക്കണ്ട തിരിച്ചു വരവ്.
..എന്റെ ചെവിയിൽ എന്നെ പെണ്ണുകാണാൻ വന്നപ്പോ ഞാൻ പറഞ്ഞ ഡയലോഗ് മുഴങ്ങി.
“പിന്നെ ചെട്ടാ എന്നെ പോലത്തെ ഒരു പ്ലസ് ടു കാരി കുട്ടിയെ കല്യാണം ആലോചിച്ചു വന്നു എന്നും ഭയപ്പെടുത്തിന്നും ഉപദ്രവിച്ചു എന്നും പറഞ്ഞു ഞാൻ മനുഷ്യ അവകാശ കമ്മീഷൻ നിലോ ഒരു പരാതി കൊടുത്താൽ മതി… ചേട്ടനും വീട്ടുകാരും ആ സീതമ്മായിയും കുടുങ്ങും …..പിന്നെ എൻ്റെ അച്ഛനും അമ്മയും.. .അവർക്കും ഒരു പണി ആവശ്യമാണൂ….എന്റെ കയ്യിൽ ഹെല്പ്പ് ലൈൻ നമ്പരൊക്കെ ഉണ്ട് “
അവിടെ ഞാൻ നിർത്തിയോ എന്നെ ഫോൺ ചെയ്തപ്പോൾ സൈബർ സെല്ലിൽ പരാതി കൊടുക്കും എന്ന് പറഞ്ഞു…അതും മിടുക്കനായ ഒരു അഭിഭാഷകനോട്…സീതമ്മായിയെ കള്ള പരാതി കാണിച്ചു ഭീഷണിപ്പെടുത്തി. അത് ഇയാള് അറിഞ്ഞിട്ടുണ്ടാവില്ല..ഇങ്ങനെ പലതും ആലോചിച്ചു നിസ്സംഗയായി ഞാൻ നിന്നു. എങ്ങും നിശബ്ദത . ഇത് എന്ത് പറ്റി . ഞാൻ ചുറ്റും നോക്കി. കുട്ടികളൊക്കെ മുറുമുറുക്കുന്നു. സ്റ്റേജിന്റെ സൈഡിൽ നിന്ന് ഋഷിയെട്ടനും അമ്മുവും പറയു പറയു എന്ന് പറയുന്നു. അപ്പോഴാ ശെരിക്കും സ്ഥലകാല ബോധം വന്നത് . ആധിയേട്ടനാടങ്ങുന്ന സ്റ്റേജിലിരിക്കുന്ന വ്യെക്തികളും എന്നെ നോക്കുന്നു. അതുവരെ തലയുയർത്തി സ്വാഗതം പറഞ്ഞ ഞാൻ വേഗം കുനിഞ്ഞു നേർച്ച പോലെ എല്ലാം യാന്ത്രികമായി വായിച്ചു സ്റ്റേജിൽ നിന്നിറങ്ങി.
“എന്ത് പറ്റിയടി നിനക്ക് ….?” അമ്മുവാണ്.
ഞാൻ വേഗം സ്റ്റേജിൽ നിന്നിറങ്ങി അവളുടെ കയ്യും പിടിച്ചു ഹാളിനു പുറത്തിറങ്ങികൊണ്ട് പറഞ്ഞു…..
“അമ്മു നാണം കെട്ടു …..മാനം പോയി ഡീ”
“എന്ത് പറ്റി ? നീ കാര്യം പറയ് ശിവാ …”
“ഡീ അതാണ് ആദിയേട്ടൻ .”
“ആര് ആ അദ്വൈത് കൃഷ്ണയോ ” അവൾ അത്ഭുതത്തോടെ ചോദിച്ചു .
ഞാൻ അതേ എന്ന് തലയാട്ടി. അവൾ ഒരു നിമിഷം കിളി പറന്ന പോലെ നിന്നു . പിന്നെ അടുത്ത നിമിഷം തൊട്ടു ചിരിക്കാൻ തുടങ്ങീലെ….പിശാശു പൊട്ടിചിരിക്കുന്നു.
“ഇപ്പോഴാ എനിക്ക് വിശ്വാസമായതു …”
“എന്ത് ?” ഞാൻ പരിഭവവും ദേഷ്യവും കലർന്ന സ്വരത്തിൽ ചോദിച്ചു.
“ദൈവം ഉണ്ട് എന്ന്. എൻ്റെ ശിവക്ക് ഇതിലും വലിയ പണി വരാനുണ്ടോ ?”
ഈ പിശാശിനെ അടിക്കാനുള്ള ആരോഗ്യം പോലും എനിക്കില്ല…കാരണം ഞാൻ അത്രക്ക് ഞെട്ടി പോയി. എന്റെ ബാല്യം വരെ പകച്ചു പോയി എന്ന് കേട്ടിട്ടില്ലേ…അതെന്നെ …. ആദിയേട്ടൻ ഒരു എഞ്ചിനീയറോ ബാങ്ക് ഉദ്യോഗസ്ഥനോ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രൊഫഷനോ ആയിരിക്കും …ഒരിക്കലും ഇത് ഞാൻ പ്രതീക്ഷിച്ചില്ല. ഞാൻ എന്തൊക്കെയാ പറഞ്ഞതു. ഇയാൾക്ക് എനിക്ക് പണി തരാനാണേൽ എന്നെ ആവാമായിരുന്നു. അപ്പൊ പണി ഒന്നും കാണില്ലായിരിക്കും. എന്ന്നാലും രാവിലെ എന്നെ വിളിച്ചത്….സമയമില്ല എന്ന് പറഞ്ഞു…ഓഹോ … അപ്പൊ ഞാൻ കോളേജിൽ പോവുന്നൂ എന്നറിയാൻ വിളിച്ചതാവും . എന്നോടൊരിക്കലും ജോലിക്കാര്യം ഒന്നും സംസാരിച്ചിട്ടില്ല… അതിനു ഞങ്ങൾ എന്താ സംസാരിച്ചിട്ടുള്ളത്…വഴക്കുകൂടീട്ടേയുള്ളു…പരസ്പരം അറിയാൻ ഞങ്ങൾ ഒന്നും സംസാരിച്ചിട്ടില്ല.. പക്ഷേ ഓരോതവണ സംസാരിക്കുമ്പോഴും എനിക്ക് ഒട്ടും അകൽച്ച തോന്നീരുന്നില്ല..കൂടുതൽ അടുപ്പവും…എന്റെ ആരൊക്കയോ ആണ് എന്ന് തോന്നും..എന്തിനു എന്നെ കുറെ കാലങ്ങളായി അറിയുന്ന ആരോ…എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…ഒപ്പം ആദിയേട്ടനെ ലൈവായി കുറേ നേരം കാണാലോ. എന്നിൽ കുസൃതിയുള്ള ചിരിയും വന്നു.ഈ പ്രണയത്തിനു എന്തൊരു മായാജാലമാണ്. എത്ര നിമിഷങ്ങൾ കൊണ്ടാണ് നമ്മളിലെ വികാരങ്ങളെ മാറ്റി മറിക്കുന്നതു. ഭയവും ആശങ്കയും മാറി അവിടെ പുഞ്ചിരി നിറയാൻ നിമിഷങ്ങൾ മതി .
ആധിയേട്ടന്റെ ശബ്ദം സ്പീക്കറിൽകൂടെ കേൾക്കാൻ തുടങ്ങി.ഞാൻ ഫോണിൽ കേൾക്കാറുള്ള ശബ്ദം. പക്ഷേ ആ സ്വരത്തിനു പ്രണയത്തിന്റെയും കുസുര്തിയുടെയും ഈണമായിരുന്നു . പക്ഷേ ഇത് ഭയങ്കര മുഴക്കമുള്ള പരുക്കൻ ഭാവം. അമ്മു ആദിയേട്ടനെ കാണാൻ ഹാളിലേക്ക് പോയിട്ടുണ്ട്. ദാ തിരിച്ചു വരുന്നു.
“എന്തൊരു ജാഡയാണ്….അയാള് ചിരിക്കുന്നു പോലും ഇല്ല…ഭയങ്കര സീരിയസ് …ഇയാളാണോ നിന്നെ ഫോൺ ബില്ലിലൂടെ പ്രണയിപ്പിക്കുന്ന…ആദിയേട്ടൻ ….” അവളൊരു സംശയ ഭാവത്തിൽ നില്ക്കാണ് .
“എന്റെ അമ്മുക്കുട്ടി നീ ഒന്ന് മിണ്ടാതിരിക്കു… ഞാൻ ഇപ്പൊ ഒന്ന് നോർമൽ ആയതേയുള്ളൂ…”
അങ്ങനെ ഞാൻ ഹാളിലേക്ക് കയറി. ആദിയേട്ടൻ മാത്രമേ സ്റ്റേജിലുള്ളു.. മൈക്കിൽ സംസാരിക്കുകയാണ്. ഞാൻ ആരും ശ്രദ്ധിക്കപെടാതെ മധ്യഭാഗത്തിരിക്കാം എന്ന് വിചാരിച്ചു. സ്ഥലം കിട്ടീല. അങ്ങനെ സീറ്റ് തപ്പി തപ്പി സൈഡിലായി കിട്ടി.
“എന്താ നിഷ്ക് ഭാവം..നിനക്ക് ഇങ്ങനയൊക്കെ ഇരിക്കാൻ അറിയോ ശിവാ…”
അമ്മുവാണ്. ഞാൻ അവളെ നോക്കി നന്നായി വെളുക്കെ ചിരിച്ചു. അതൊരു ചിരിയല്ല. ഇളിക്കുക എന്ന് പറയും. ആദിയേട്ടൻ റെ പ്രസംഗം പൊതുവേ സീരിയസ് ആയിരുന്നു എങ്കിലും എല്ലാർക്കും രസിക്കുന്നുണ്ടു. കാരണം പുള്ളിയുടെ ശൈലിക്കും കാര്യങ്ങൾ പറയുന്ന രീതിയും നല്ലതായിരുന്നു. ഒരു മണിക്കൂറോളം ആദിയേട്ടൻ സംസാരിച്ചു. പിന്നെ അടുത്ത അഭിഭാഷകൻ. മൈക്ക് കൈമാറുമ്പോഴും സ്റ്റേജിൽ നിന്നിറങ്ങുമ്പോഴും പുള്ളി ആകമൊത്തം നോക്കുന്നുണ്ട്. എവിടെ …അങ്ങനെയിപ്പോ എന്നെ കാണണ്ട. ഞാൻ എല്ലാരേയും പോലെ ഇരുന്നു. ബാക്കി രണ്ടു പേരും സംസാരിച്ചു. ആദ്യമായി ഞാൻ ഒരു സെമിനാർ അനങ്ങാതെ കേട്ടു. അമ്മുന് എന്റെ ശുഷ്കാന്തി കണ്ടു ചിരി സഹിക്കാൻ വയ്യായിരുന്നു.
ലഞ്ച് ബ്രേക്ക് ആയി. അതിനു ശേഷം എന്തോ ഡെമോ ക്ലാസ് ആണ് എന്ന് പറഞ്ഞു. ഞങ്ങൾ വിട്ടു ക്യാന്റീനിൽ പോയി. ആധിയേട്ടനും ബാക്കി രണ്ടുപേരും റിഷിയേട്ടനുമായി പുറത്തു പോയി.
എൻ്റെ ശുഷ്കാന്തിയിൽ പകച്ചു നിൽക്കുവായിരുന്നു രാഹുൽ. അവൻ സെമിനാർ ഹാളിൽ പോലും വന്നില്ലേ .
“ശിവാ….വേറെ ആരോടെങ്കിലും ചോദിച്ചു നിനക്ക് റിപ്പോർട്ട് സുബ്മിറ്റ് ചെയ്താൽ പോരെ…ഇനി ഉച്ചക്കും കേറണോ…”
“ഞങ്ങൾ ഒന്ന് കറങ്ങാൻ പ്ലാൻ ചെയ്യുവായിരുന്നു. നിങ്ങളും വാ…..വീട്ടിൽ വിളിച്ചു പറഞ്ഞിട്ട് വാ….” വീണ്ടും രാഹുൽ വിളിച്ചു.
അമ്മുനു ഒരു ചാഞ്ചാട്ടം ഉണ്ട്… എന്റെ തുറിച്ചു നോട്ടത്തിൽ അവൾ ഒതുങ്ങി. ഞങ്ങൾ ഒരുവിധം രാഹുൽ നെ പറഞ്ഞു സമ്മതിപ്പിച്ചു. അവൻ പിന്നെ എന്റെ ക്ലാസ്സിലെ പുരുഷ കേസരികളുമായി കറങ്ങാൻ പോയി.
ഞങ്ങൾ ഹാളിൽ എത്തി. അപ്പോഴേക്കും എന്റെ മൊബൈലിൽ ഒരു കാൾ വന്നു. നമ്പർ അറിയില്ലായിരുന്നു. ഞാൻ സംശയത്തോടെ കാൾ എടുത്തു.
“ഹലോ “
“മിസ് ശിവാനി തല കറങ്ങി പോയോ…. അതോ ഓടി പോയോ….” ഒരു പരിഹാസത്തോടെയുള്ള ശബ്ദമായിരുന്നു. ആദിയേട്ടനായിരുന്നു.
“ഞാൻ എന്തിനാ തല കറങ്ങി വീഴുന്നെ….എന്റെ നമ്പർ എങ്ങനെയറിയാം …” എന്നെ മിസ് ശിവാനി എന്ന് വിളിച്ചപ്പോ എനിക്ക് എന്തോ ഒരു അകലം അനുഭവപ്പെട്ടു . എന്തോ ഒരു വേദന എന്റെ ഹൃദയത്തിൽ കുടുങ്ങുന്ന പോലെ.
“കുട്ടിക്ക് ഇപ്പോഴും എന്നെ മനസ്സിലായിട്ടില്ല……തന്നെ പോലെ ഒരു സാധാരണ കുട്ടിയുടെ നമ്പർ എടുക്കുന്നത് എനിക്ക് ഒരു വിഷയമേ അല്ലാ….”
ആദിയേട്ടന്റെ ശബ്ദത്തിനു ഒരു മാറ്റം ….എനിക്ക് എന്തോ ഒരു ദുഃഖം വന്നു നിറയുന്ന പോലെ.
ഇനിയും ആ ശബ്ദം കേൾക്കാൻ ഞാനിഷ്ടപ്പെട്ടില്ല .
“എത്ര ഒളിച്ചിരുന്നാലും ഞാൻ നിന്നെ പുറത്തെടുത്തിരിക്കും ശിവകൊച്ചേ ….”
അതും പറഞ്ഞു ഫോൺ കട്ട് ആയി. എന്റെ മനസ്സിൽ ഒരു അപായസൂചന …..
അടുത്ത സെഷൻ ആരംഭിച്ചു. ആദിയേട്ടനായിരുന്നു .
“നമ്മൾ ഓരോ വ്യെക്തികളും വെത്യസ്തരാണ്. അതുപോലെ തന്നെ ഒരോ അഭിഭാഷകരും. ഒരു കൊലക്കേസ് വാദിക്കുന്ന ആളും ,പീഡനക്കേസ് വാദിക്കുന്നവർ, മാനനഷ്ട കേസ് വാദിക്കുന്നവർ എല്ലാരും
ഒരേ രീതിയിൽ അല്ല അതിനെ സമീപിക്കുന്നത്…അങ്ങനെ ഓരോന്നിനും ഓരോ സ്വഭാവമാണ്. അതുകൊണ്ടു തന്നെ നമ്മൾക്ക് വഴങ്ങുന്ന അല്ലെങ്കിൽ നമ്മൾക്ക് സ്ഥാപിക്കാൻ നന്നായി വാദിക്കാൻ കഴിയുന്നത് അവരവർ തന്നെ തിരഞ്ഞെടുക്കണം. ഏതെങ്കിലും തരത്തിൽ ആത്മ വിശ്വാസക്കുറവുള്ളവർ വക്സമർഥ്യമില്ലാത്തവർ നിങ്ങൾക്കു പറ്റുന്നതു എടുക്കണം ഉദാഹരണത്തിന് …നിങ്ങളിൽ ഒരു ധൈര്യവുമില്ലാത്ത ഒരാളെ പറയു…നിങ്ങൾക്കു തോന്നിയ വ്യെക്തി …ഞാനിപ്പോൾ ഒരു സിമ്പിൾ ടോപ്പിക്ക് തന്നാൽ അല്ലെങ്കിൽ ഒരു കേസ് തന്നാൽ ആ കുട്ടി നന്നായി പറയും…നമുക്ക് ഒന്ന് ട്രൈ ചെയ്യാം ….”
ഒരു ഫസ്റ്റ് എയറിലെ പെൺകുട്ടിയെ വിളിച്ചു …എല്ലാരും കൂടെ അവളുടെ പേര് പറഞ്ഞു പണി കൊടുത്തതാണ് . അവൾക്കു ഒരു ചെറിയ വസ്തു തർക്കത്തിന്റെ പരാതിയാണ് കൊടുത്തതു. അവൾ അതിന്റെ രണ്ടു ഭാഗവും പറഞ്ഞു. ഒരു നല്ല ഒത്തു തീർപ്പുകാരിയായി. ആധിയേട്ടനും അവളെ നന്നായി സഹായിച്ചു.
“അപ്പൊ നമ്മൾക്ക് അടുത്ത ഇതിന്റെ വിപരീത സ്വഭാവമുള്ള ആളെ വിളിക്കാം….നല്ല ആത്മവിശ്വാസവും എന്തും പോസിറ്റീവായി എടുക്കുന്ന ആളെ ….”
ഒരു നിമിഷം എന്റെ ശ്വാസം നിന്ന് പോയി…..ആ കുറുക്കൻ ആദിയേട്ടൻ ഞാനിരുന്ന ഭാഗത്തേക്ക് നോക്കുന്നു. എന്റെ കൃഷ്ണാ പണി വന്നു വാതിലിൽ മുട്ടുന്നു. എല്ലാരും എന്നെ നോക്കി …അപ്പോൾ തന്നെ ആ യാമി പിശാശും സംഘവും ഇരുന്നു എന്റെ പേര് വിളിക്കാൻ തുടങ്ങി…..പിന്നെ പറയണ്ടല്ലോ ബാക്കി എല്ലാരും കൂടെ ഏറ്റു പിടിച്ചു. ആ കുറുക്കൻ ആധിയേട്ടൻ ഗൂഢമായി ചിരിക്കുന്നു…ഞാൻ അമ്മുനെ ദയനീയമായി നോക്കി ….അവൾ തിരിച്ചും ….
“എന്താ ആ കുട്ടീടെ പേര്…?” ആ അലമ്പൻ കുട്ടികളോട് ചോദിക്കുവാണ് .
“കമ്മോൺ ശിവാനി ….” ദേ വിളിക്കുന്നു…. എൻറെ കൃഷ്ണാ എന്നോടിതു വേണ്ടായിരുന്നു. ഞാൻ വേഗം എണീറ്റ് നടന്നു സ്റ്റേജിൽ കയറി. ഞാൻ ആധിയേട്ടന്റെ മുഖത്തേക്ക് നോക്കി. ആലുവാ മണൽപ്പുറത്തു വെച്ച് കണ്ട പരിചയം പോലുമുണ്ടായിരുന്നില്ല.
“ഫുൾ നെയും എന്താ ?” എന്നോട് ചോദിക്കുവാന് ആ ഞരമ്പുരോഗി.
“ശിവാനി അരവിന്ദൻ”
“അപ്പൊ ശിവാനി ഇയാള് ഭയങ്കര ധൈര്യശാലിയെന്ന ഇവരൊക്കെ പറയുന്നേ. പക്ഷേ കാണാൻ അത്ര ധൈര്യം തോന്നുന്നില്ലാലോ….വെറുതെ കൂട്ടുകാരെ നാണംകെടുത്തരുത് കേട്ടോ …”
ഈ സാധനത്തിന്റെ ഞാൻ ഇന്ന് കൊല്ലും….ഞാൻ തുറിച്ചു നോക്കി….
എന്റെ പിറകിലൂടെ ചെന്ന് ഒരു മൈക്കു എടുത്തു തന്നു ….എന്നിട്ടു ഓൺ ആക്കാനായി വരുന്നപോലെ വന്നിട്ടു പതുക്കെ എന്റെ ചെവിയിൽ പറയുവാ…”ഓൾ ദി ബെസ്ററ് ശിവനികൊച്ചെ….”
ഞാൻ ദേഷ്യത്തിൽ നോക്കി.
“അപ്പോൾ എനിക്ക് കിട്ടിയ പരാതിയാണ്…അത്ര വലിയകാര്യം ഒന്നുമല്ല…..ഒരു ചെക്കൻ ഒരു പെണ്കുട്ടിയയെ പെണ്ണുകാണാൻ പോയി …” ഒന്ന് നിർത്തി.
ഞാൻ ഞെട്ടി ….ഈശ്വരാ…..
“എന്നിട്ടു വീട്ടുകാർ അവരെ ഒറ്റയ്ക്ക് സംസാരിക്കാൻ വിട്ടു. ഇതുവരെ എല്ലാം നാട്ടുനടപ്പാണ്. പക്ഷേ ഈ ചെക്കൻ ഈ പെൺകുട്ടിയെ ലിപ്ലോക്ക് ചെയ്തു. അപ്പൊ ഈ പെൺകുട്ടി ബഹളം ഒന്നും വെച്ചില്ല…എല്ലാം കഴിഞ്ഞു ഒരു മാസമായി .എന്നിട്ടു കേസുമായി വന്നു. അപ്പോൾ ശിവാനി ഈ കേസിൽ നിന്ന് ഈ ചെക്കനെ എങ്ങനെ രക്ഷിക്കും. ശിവാനിയാണ് ഈ ചെക്കന്റെ വക്കീൽ . ഇത്രയേ യുള്ളൂ…ചെറിയ ഒരു കേസ് ആണ്….ലിപ്ലോക്ക് അതാണ് പ്രശ്നം….അപ്പൊ ശിവാനി ചെക്കന്റെ ഭാഗത്തെ വക്കീലാണ് .”
(കാത്തിരിക്കുമല്ലോ )
ഒരുപാട് സ്നേഹം ….പ്രത്യേകിച്ചും കമന്റ്സ് ഇടുന്ന എൻ്റെ ചങ്ക്സിനു
ഇസ സാം
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Aadhi polichooto 🥰🥰
orupaadu sneham nandi…
Uff🔥🔥🔥🔥🔥🔥pani kodukkumenn paranjappol ithrayum pratheekshichilla😂😂😂😂Ente ponnooo🙌🙌Namichu🙏😂😂😂Paavam shivakkoch🤣🤣Chechi lawyer aano?