അമ്മേടെ വീട്ടിൽ നിന്ന് ഇറങ്ങി ബസ്‌സ്റ്റാന്റിലേക്ക് നടന്നു. തിരക്കില്ലാത്ത ഒരു ബസിൽ കേറിയിരുന്നു. എന്റെ പ്രധാന പരിപാടി പാട്ട് കേട്ട് സൈഡ് സീറ്റിൽ ഇരിക്കൽ ആണ്. അത് വല്ലാത്ത ഫീൽ ആണ്. പിന്നെ അവളെ കാണാൻ ഇടക്ക് ഇടക്ക് ഗാലറി തുറക്കാൻ മടി ആയോണ്ട് അവളുടെ ഫോട്ടോ അങ്ങ് വാൾപേപ്പർ ആക്കി. 5 മണി ഒക്കെ ആയപ്പോഴേക്കും വീട്ടിൽ എത്തി. അച്ഛൻ ജോലി കഴിഞ്ഞു വന്നട്ടില്ല.
അമ്മ ആ വന്ന ആ വന്നു വന്നു. ചായ ഇണ്ട ആട ഇണ്ട് കടിക്കാൻ എന്താ ഉള്ളെ പുറത്തു വിറക് ഇണ്ട് അത് കടിച്ചോ. ഉഫ് എന്ത് കോമഡി ആണ്. പിന്നെ അവിടെ എല്ലാർക്കും സുഖല്ലേടാ.
ആ അമ്മ എല്ലാർക്കും സുഖം. ആ ഇനി എന്താ നിന്റെ പരിപാടി.
ആ അമ്മേ സുധിയെട്ടനെ വിളിക്കണം പണിയുടെ കാര്യം ചോദിക്കണം. ഞാൻ റൂമിൽ ഉണ്ടാവും അമ്മേ അച്ഛൻ വരുമ്പോൾ വിളിക്ക്. ഞാൻ ഫോൺ എടുത്തു സുധിയേട്ടനെ വിളിച്ചു. ഇത്തിരി ലേറ്റ് ആയാണ് ആള് ഫോൺ എടുത്തേ…
ആ ഹലോ സുധിയേട്ടാ ഞാനാണ് അരുൺ
ആ പറയടാ എന്താ നാട്ടിൽ എത്തിയോ നീ
ആ എത്തീട്ടു രണ്ടീസം ആയി അമ്മേടെ വീട്ടിൽ ഒക്കെ പോയി. ഇന്നാണ് ഫ്രീ ആയെ.
ആ പിന്നെ എന്താണ്.
സുധിയേട്ടാ നിങ്ങടെ കൂടെ ആരെങ്കിലും പണിക്ക് വരുന്നുണ്ടോ
ഇല്ലടാ എന്തെ
അല്ല ഞാൻ വരട്ടെ എനിക്ക് ഈ മാസം വെക്കേഷൻ ആണ്
ആ നീ പോന്നോ അതിന് സീൻ ഇല്ല
ആ ശെരി ചേട്ടാ നാളെ ഞാനും വരാം.
ഡാ അതെ ഡെയിലി 350 രൂപ കിട്ടും രാവിലെ 9 തൊട്ട് വൈകിട്ടു 6 മണി വരെ കൂടിപ്പോയാൽ ജോലി ഉണ്ടാവും. നിനക്ക് വരാൻ പറ്റില്ലേ
ആ വരാം.
രാത്രി ഭക്ഷണം കഴിക്കാൻ നേരം അച്ഛനോട് ഞാൻ കാര്യം അവതരിപ്പിച്ചു. അച്ഛാ. എന്തെടാ അതെ ഞാൻ നാളെ തൊട്ട് സുധിയെട്ടന്റെ കൂടെ പോകുവാ. ആ പോയ് വാ. എന്റെ ഒരിഷ്ടത്തിനും എതിര് നിലക്കാത്ത ആളാണ് എന്റെ അച്ഛൻ.
ഭക്ഷണം കഴിച്ചു അവൾക്ക് ഒന്ന് രണ്ട് മെസ്സേജ് അയച്ചു.കല്ലു ഞാനെ നാളെ തൊട്ട് ടൈൽ പണിക്ക് പോകുവാ നീ ഫ്രീ ആയാൽ മെസ്സേജ് അയച്ചിട്ടോ ഞാൻ വായിച്ചോളാം. കടയിൽ ആയിരിക്കും തിരക്ക് ആവും എന്ന് അറിയാവുന്നത് കൊണ്ട് ഒരു gud ന്യ്റ്റ് അയച്ചു ഞാൻ ഉറങ്ങാൻ കിടന്നു. നാളെ ജോലിക്ക് പോകേണ്ടതല്ലേ . രാവിലെ ഒരു 7 മണി ഒക്കെ ആയപ്പോൾ എണീറ്റു. കുളിച്ചു വന്നു ചായ കുടിച്ചു.
അമ്മേ അതെ ഞാൻ ഇറങ്ങുവാ. എടാ അതെ ഒന്ന് രണ്ട് കിലോമീറ്റർ ഇല്ലേ സുധിടെ വീട്ടിലേക്ക്. അച്ഛൻ ബൈക്ക് വാങ്ങിയപ്പോൾ എടുത്തു വച്ച സൈക്കിൾ ഉണ്ട് ഇവിടെ അത് എടുത്തോ. നടക്കാൻ നിൽക്കണ്ട . കാർ പോർച്ചിൽ മൂടി പുതച്ചു കിടന്ന സുന്ദരിയെ ഞാൻ ഒന്ന് പൊടി തട്ടി എടുത്തു. അച്ഛന്റെ ജീവൻ ആണ് ഈ സൈക്കിൾ. പഴയ റാലി. അതും എടുത്തു സുധി ഏട്ടന്റെ വീട്ടിൽ എത്തി.
പിന്നെ അവിടെ നിന്ന് സുധി ഏട്ടന്റെ കൂടെ ആളുടെ ബൈക്കിൽ പണി സ്ഥലത്തേക്ക്. വണ്ടി ഒരു രണ്ടു നില വീടിന്റെ മുന്നിൽ ആണ് കൊണ്ടു ചെന്ന് നിർത്തിയത്. ഡാ അരുണേ ഈ ആഴ്ചയിൽ നമ്മുക്ക് ഇവിടെ ആണ് പണി. അപ്പൊ നീ വാ ഞാൻ എല്ലാം പറഞ്ഞു തരാം. നീ ഈ സിമന്റ് ചാക്ക് എനിക്ക് എടുത്തു തരണം. ഞാൻ ടൈൽ ഒട്ടിക്കുമ്പോൾ അതിനുമേൽ കല്ലു വെക്കണം. അത്രയേ ഉള്ളു.
ബാക്കി ഞാൻ വഴിയേ പറഞ്ഞോളാം. അങ്ങനെ പണി തുടങ്ങി. ഞാൻ വിചാരിച്ച അത്രക്കും പ്രശ്നം ഉണ്ടായിരുന്നില്ല. 5 മണി ഒക്കെ ആയപ്പോൾ പണി ഒക്കെ തീർന്നു. 5.30 ഒക്കെ ആയപ്പോ സുധി ഏട്ടൻ പൈസ ഒക്കെ കൊണ്ടു വന്നു തന്നു. ജീവിതത്തിൽ ആദ്യമായി കിട്ടിയ ശമ്പളം. പൈസ ഒക്കെ വാങ്ങിച്ചു കയ്യും കാലും കഴുകി വീട്ടിലെക്ക് പോന്നു.
സുധിയേട്ടന്റെ വീട്ടിൽ നിന്ന് ഏട്ടന്റെ ഭാര്യ ഒരു കട്ടൻ ഇട്ട് തന്നു. അത് കുടിച്ചു പത്തു മിനിറ്റ് അവിടെ ഇരുന്നു. പിന്നെ സൈക്കിൾ എടുത്തു ഇറങ്ങി.വീട്ടിൽ വരുന്ന വഴിക്ക് ആണ് മ്മടെ സുലൈമാൻ കാക്കന്റെ ഹോട്ടല്. ചെറുപ്പത്തിൽ ഈ വഴി സ്കൂളിൽ പോകുമ്പോൾ ഒരുപാട് ബിരിയാണി കഴിച്ചിട്ടുണ്ട്. അന്ന് ഒരു ബിരിയാണി 30 രൂപ ആയിരുന്നു. ഇപ്പൊ പൈസ ഒക്കെ കൂടി അത് 90 രൂപയായി.
കോട്ടയത്തു നിന്ന് നാട്ടിലേക്ക് വരുമ്പോൾ ഇവിടെ നിന്ന് ഞാൻ ചായയോ എന്തെങ്കിലും ഒക്കെ കഴിക്കും. ആ സുലൈമാൻ കാക്കേ ഒരു മൂന്നു ബിരിയാണി എടുക്കോ. വീട്ടിലേക്ക് ആണ്. ആ അരുണേ ഒരു 5 മിനിറ്റ് ഇപ്പൊ ശെരിയാക്കാം. അല്ല ആമിന താത്ത എവിടെ. ഓള് വെള്ളം കോരൻ പോയേക്കാണ്. ആ പിന്നെ എങ്ങനെ പോണു കച്ചോടം ഒക്കെ എന്തൂട്ടാ കച്ചോടം ടാ. അങ്ങനെ പോണു.
പണ്ട് ഇവിടെ മ്മടെ ഈ ഒരു ഹോട്ടൽ അല്ലേ ഉണ്ടായിരുന്നുള്ളൂ ഇപ്പൊ മൂന്നെണ്ണം ആയി. കച്ചോടം ഒക്കെ കുറവാണ്. പിന്നെ മ്മളെ അറിയണ സ്ഥിരം വരണ കുറെ ആൾക്കാർ ഉള്ളോണ്ട് കഴിഞ്ഞു പോണു. ഉമ്മുക്കുലുസു ആണ് ബിരിയാണി കൊണ്ടു വന്നു തന്നത്. ഉമ്മുക്കുലുസു കാക്കാന്റെ മോൾ ആണ്. അപ്പോ ശെരി പോട്ടെടി ഞാൻ ഒരു മാസം ഇവിടെ ഉണ്ട് വെക്കേഷൻ ആണ്.
ശെരി മോനെ. ഇന്ഷാ അള്ളാ.പൈസ കിട്ടിയതും ബിരിയാണി വാങ്ങിയതും ഒക്കെ ആദ്യം തന്നെ കല്ലുവിന് അയച്ചു കൊടുത്തു. വീട്ടിൽ എത്തി. അമ്മേ അമ്മേ ആ വന്നോ എന്റെ മോൻ. ഇന്ന എന്താടാ ഇത് അച്ഛന്റെ വക ഒരു ചോദ്യം. അത് പൈസ കിട്ടിയ സന്തോഷത്തിൽ ബിരിയാണി വാങ്ങിയതാ നമ്മുക്ക് മൂന്നാൾക്കും ഇണ്ട് വാ കഴിക്കാം. നീ ആദ്യം പോയി കുളിക്കട ചെക്കാ. എന്നിട്ട് കഴിക്കാം.
ആ വേഗം പോയി കുളിച്ചു വന്നു. ഞാനും അമ്മയും അച്ഛനും കൂടെ ബിരിയാണി കഴിച്ചു. കാലം എത്ര കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല അല്ലേ അച്ഛാ.
ഓ ഇനി ഇന്നിനി വേറെ ഒന്നും കഴിക്കാൻ വേണ്ട അമ്മേ. എന്റെ വയറു സെറ്റ് ആയി. നാളെ പണിക്ക് പോണം എന്നാ ഞാൻ പോയ് കിടന്നു ഉറങ്ങട്ടെ. എടാ ഒരു റൗണ്ട് ചീട്ട് കളിച്ചിട്ട് പോകാം ടാ നിക്ക്. ഓ ഇങ്ങനെ പിള്ളേരെ കേടാക്കുന്ന ഒരു അച്ഛൻ.
ആ അങ്ങനെ ആണോ ഇനി നീ ലുഡോ കളിക്കാൻ വിളിക്ക് അപ്പൊ കാണാം.അയ്യോ എന്റെ രാഘവേട്ട ഷമ്മിക്ക് നമ്മുക്ക് കളിക്കാം. കളിയും ചിരിയും സന്തോഷവും കൂടെ ഞങ്ങടെ വീട് സ്വർഗമായിരുന്നു.പണി ഒക്കെ നല്ല രീതിയിൽ ആയിരുന്നു നടന്നിരുത്. പണി ഓരോ ദിവസം കൂടും തോറും എളുപ്പം ആയി തുടങ്ങി. ഒരാഴ്ച അവിടെത്തെ പണി കഴിഞ്ഞു.
എടാ അരുണേ അടുത്ത ആഴ്ച പണി കുന്നംകുളത്താണ്. ആ അപ്പൊ സെറ്റ് ആണല്ലോ സുധിയേട്ടാ ആ ഡെയിലി പോകാനുള്ള ദൂരം അല്ലേ ഉള്ളു. പിന്നെ അവിടെ ഒരു മാളിൽ ആണ് ജോലി ഒരു മൂന്ന് നില ബിൽഡിംഗ് ആണ് നമ്മൾ മാത്രമല്ല കൂടെ ബംഗാളികളും ഉണ്ടാവും. ആ അപ്പൊ വെക്കേഷൻ കഴിയണ വരെ അവിടെ തന്നെ ആവും അല്ലേ ജോലി ഒക്കെ. ആ പിന്നെ പൈസ 500 കിട്ടും ട്ടാ.
അതെന്താ അങ്ങനെ ഓരോ സ്ഥലത്തു വേറെ വേറെ അല്ലേ. ഞാനെ പൈസ സെറ്റ് ആയാൽ കുറച്ചു കാര്യങ്ങൾ ഒക്കെ ഉണ്ട്. അപ്പൊ നീ നാളെ തൊട്ട് ഒരു 8 മണിക്ക് വീട്ടിൽ എത്തു ട്ടാ നീ.ആ വരാം വരാം. വീട്ടിൽ എത്തി അച്ഛാ നാളെ കുന്നംകുളത്താണ് പണി അപ്പൊ കാലത്ത് 7മണി ഒക്കെ കഴിഞ്ഞു ഇറങ്ങണം. ആ പോയ് വാടാ ടാ സൂക്ഷിച്ചു പൊക്കോളോ. ആ അമ്മ. എന്നാ അമ്മ ചോറ് എടുക്ക്.
വിശക്കുന്നു. നീ കൈ കഴുകഡാ ആദ്യം. കൈ കഴുകി വന്നു. ഭക്ഷണം കഴിക്കുമ്പോൾ അമ്മയും അച്ഛനും എന്തോ പിറുപിറുക്കുന്നുണ്ട്. എന്താ അച്ഛാ എന്താ അമ്മേ. അല്ലടാ അരുണേ ആരാ ഈ കല്ലു.കല്ലുവോ ആ എനിക്ക് അറിയില്ല.എന്തെ അല്ല നിന്റെ ഫോണിൽ ഒരു കാൾ വന്നിരുന്നു നീ കുളിക്കാൻ പോയപ്പോൾ.
ആ അത് അത് മ്മടെ കല്ല് പണിക്കാരൻ ഇക്ക ആണ് നാളത്തെ പണി കാര്യം ചോദിക്കാൻ വിളിച്ചത.ആദ്യം ഞാൻ ആണ് നിന്റെ അച്ഛൻ നീ അല്ല. ഫോൺ എടുത്തപ്പൊ ഒരു പെൺകുട്ടി.അരുൺ എവിട്യ എന്ന്.ആരാഡാ മോനെ പറയടാ കുട്ടാ.
അത് അത് അത് അമ്മേ അച്ഛാ എന്റെ ഫ്രണ്ട് ആണ്. കോട്ടയത്തു ഉള്ളതാ. നീ ആ ഫോൺ എടുക്ക്. എത്ര നേരം ഞങ്ങൾ രണ്ടാളും സംസാരിച്ചു എന്ന് നോക്ക്. ഈശ്വര നിങ്ങൾ അവളോട് സംസാരിച്ചോ ആ നിന്റെ ഫ്രണ്ട് അല്ലേ. ആ അതെ . അധികം നേരം അച്ഛനോടും അമ്മയോടും ഒളിച്ചു വെക്കാൻ ആയില്ല കാര്യങ്ങൾ ഒക്കെ അവരോട് പറഞ്ഞു. ഞാൻ പറയുന്നതിന് മുന്നേ കല്യാണി എല്ലാം അവരോട് പറഞ്ഞിരുന്നു.
ഓ അതാണ് എന്റെ മോൻ പണിക്ക് പോയിരുന്നത്. മ്മ് നടക്കട്ടെ. അല്ല എനിക്ക് അവളെ ഇഷ്ടാ അല്ല ഞങ്ങൾ ഇഷ്ടല്ല എന്ന് പറഞ്ഞില്ല അല്ലേ ദേവകി.ആ സമയം ആവട്ടെ നമ്മുക്ക് ആലോചിക്കാം. ശെരിക്കും.അച്ഛനും അമ്മയ്ക്കും ഒരു ഉമ്മ കൊടുത്തു റൂമിലേക്ക് ഓടി.
അതെ നിന്നെ ആദ്യം പഠിച്ചു സ്വന്ത കാലിൽ നിക്ക് എന്നിട്ട് ട്ടാ ആ അച്ഛാ മതി മതി. ഈ കാര്യം അവളെ വിളിച്ചു അറിയിക്കാതെ എനിക്ക് സമാധാനം ഉണ്ടായിരുന്നില്ല. വിളിച്ചു പറഞ്ഞു കുറച്ചു നേരം പാട്ട് കേട്ട് കിടന്നുറങ്ങി.
(തുടരും)
ഒരു ഭ്രാന്തന്റെ തൂലിക…. ✍️
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ബാക്കി ഭാഗം പെട്ടെന്ന് പോസ്റ്റുമോ?