രാവിലെ എണീറ്റു വല്യ തിരക്ക് ഒന്നും ഇല്ലാത്തോണ്ട് 10 മണി ഒക്കെ ആയി ശെരിക്ക് ഒന്ന് എണീറ്റു വന്നപ്പോൾ.
പല്ലൊക്കെ തേച്ചു നല്ല പുട്ടും കടലയും ആയിരുന്നു. കുറെ നാള് ഹോസ്റ്റലിൽ നിന്ന് കഴിച്ചോണ്ട് അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിനു വല്ലാത്ത രുചി ആയിരുന്നു. വെക്കേഷൻ ആയോണ്ട് ഇനി എന്താ പ്ലാൻ എന്നാ ആലോചിക്കുന്നേ. അമ്മേടെ വീട്ടിൽ പോണം.
കുറച്ചു ദിവസം നിൽക്കണം. അമ്മൂമ്മയെ കണ്ടട്ട് കുറച്ചു കാലം ആയി. അമ്മക്ക് രണ്ടു അനിയൻമാർ ആണ്. അവർ കല്യാണം ഒക്കെ കഴിഞ്ഞു 4 പിള്ളേരും ആയി. 4 ആളും പെൺകുട്ടികൾ ആണ്. ഞാൻ ആണ് ഏക ആൺതരി. നാളെ അമ്മേടെ വീട്ടിൽ പോകാം എന്നിട്ട് രണ്ടീസം നിന്നിട്ട് വരാം. കുറെ ആലോചിച്ചു കാട് കേറാൻ നിന്നില്ല. ഫോൺ എടുത്തു കല്ലുവിന് മെസ്സേജ് അയച്ചു.
പകൽ അവൾക്ക് വലിയ തിരക്ക് ഇല്ലെങ്കിലും വൈകിട്ടു ആളെ കാണാൻ കിട്ടില്ല. 5 മണി കഴിഞ്ഞാൽ ആള് കടയിലേക്ക് പോകും പിന്നെ ഒരു 10 ഒക്കെ വരെ കടയിൽ ആവും. ആളെ ഓൺലൈൻ ഒന്നും കണ്ടില്ല. എവിടെ പോയാവോ ഏതാണ്ട് ഉച്ച ഒക്കെ ആയപ്പോൾ ആണ് അവളുടെ മെസ്സേജ് വന്നത്. ഞാൻ വീടിന്റെ അവിടെത്തെ കുറച്ചു ഫോട്ടോസ് ഒക്കെ അയച്ചു കൊടുത്തു.
ഹായ് കല്ലു
പറയടാ
എങ്ങനെ ഉണ്ട് ഞങ്ങടെ നാട്
നന്നായിട്ടുണ്ട് മലപ്പുറം അല്ലേ ഞാൻ ഒരു തവണ അങ്ങോട്ട് വന്നിട്ടുണ്ട്
പിന്നെ എന്താടി പരിപാടി
വെറുതെ ഇരിക്ക ഇപ്പൊ ഉച്ചക്കത്തെ ചോറും കറിയും വെച്ചു ഫ്രീ ആയത് ഇപ്പോഴ
ആ പിന്നെ എന്താ
പിന്നെ കുന്തം ഒന്ന് പോടാ
ഇവിടെ നല്ല ബോറിങ് ആണെടാ
ആണോ എന്നാ തലയും കുത്തി നിൽക്കു.
ഞാൻ പോട്ടെ രാത്രിയിലേക്ക് കടയിലേക്ക് ഉള്ള സാധനങ്ങൾ ശെരിയാക്കാൻ ഉണ്ട്
എന്നാ ശെരി കാണാം. …
അമ്മാ ചോറ്
ആ ഇങ്ങോട്ടു വാടാ അവിടെ കിടന്നു ഓളി ഇടാതെ
എന്നുട്ട അമ്മേ കറി. ചാള ആണെടാ ഓ സെറ്റ് സെറ്റ്.
എന്താവോ അമ്മേ അവിടെത്തെ ഭക്ഷണം കഴിച്ചു ഇപ്പൊ അമ്മ എന്തുണ്ടാക്കി തന്നാലും വല്ലാത്ത ടേസ്റ്റ് ആണ്.
ഡാ നീ പണിക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നില്ലേ ഓ അത് വിട്ടില്ലേ. ഞാനെ രണ്ടീസം അമ്മെടെ വീട്ടിൽ പോയി നിക്കട്ടെ എന്നിട്ട് വന്നട്ട് പൊക്കോളാം എന്റെ ദേവകി കൊച്ചേ. ഹാ മതി. അമ്മ കഴിച്ചോ ഇല്ല എന്നാ ഇരിക്കു ഇവിടെ വേറെ ആരും ഇല്ലാലോ കഴിക്കാൻ . അമ്മ അമ്മ എന്താ ഈ ചെക്കന്. അതെ ഇത്തിരി ചോറ് വാരി തരുവോ. ഹ്മ്മ് അയ്യോടാ.
അമ്മ വാരി തരുമ്പോ ഓ എന്താ ഒരു സ്വാദ്. ചോറുണ്ട് പോയി കിടന്നു ഉറങ്ങി . അച്ഛന്റെ വിളി കേട്ടാണ് ഞാൻ എണീറ്റെ. ആ അച്ഛൻ വന്ന ഇല്ലടാ അച്ഛൻ പോയി. എന്ത് കോമഡി ആണച്ച. അതെ ഞാൻ നാളെ നിങ്ങടെ ഭാര്യ വീട് വരെ ഒന്ന് പൂവാ രണ്ടീസം കഴിഞ്ഞേ വരു.ഓ ആയിക്കോട്ടെ. അച്ഛനും അമ്മയും ഞാനും കൂടെ ചായ കുടിച്ചു. അമ്മെ അച്ഛാ നമുക്ക് കുറച്ചു നേരം ലുഡോ കളിച്ചാലോ.
എനിക്ക് ഇവിടെയിരുന്ന് ബോറടിച്ചു തുടങ്ങി. വാ അച്ഛാ. ഈ ചെക്കൻ ഒരു കാര്യം. അങ്ങനെ കളിയൊക്കെ കഴിഞ്ഞു. ഞാനും അമ്മയും എട്ടുനിലയിൽ പൊട്ടി. പൊട്ടിയത് കാരണം അച്ഛന്റെ വക ചെലവായിരുന്നു. ഞങ്ങൾ മൂന്നാളും പുറത്തുപോയി ഓരോ ഐസ്ക്രീം കഴിച്ചു. വീട്ടിൽ വന്നപ്പോൾ വലിയ വിശപ്പ് ഉണ്ടായിരുന്നില്ല.വേഗം കിടന്നുറങ്ങി. രാവിലെ നേരത്തെ എണീറ്റു. ഒരു 8 മണിയായി. കുളിച്ചു ഡ്രസ്സ് മാറി അമ്മയുടെ വീട്ടിലേക്ക് പോയി.
ഇവിടുന്ന് ഒരു 30 കിലോമീറ്റർ അടുത്തുണ്ട്. അമ്മയുടെ വീട്ടിൽ എത്തിയപ്പോൾ ഏതാണ്ട് ഒരു പത്ത് മണി 11 മണി ആയിട്ട് ഉണ്ടായിരുന്നു. വീട്ടിൽ പെങ്ങമ്മാരും പിന്നെ മാമന്റെ ഭാര്യമാരും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഒരു മാമൻ ജോലിക്ക് പോയിരുന്നു.മറ്റേ മാമൻ ഗൾഫിൽ ആണ്. അല്ല ആരാ ഇത് അരുൺ അല്ലേ. നീയെന്താ ഇവിടേക്കുള്ള വഴി ഒക്കെ മറന്നോ. അമ്മൂമ്മ ഒന്നു ദേഷ്യത്തോടെ ചോദിച്ചു. കോട്ടയത്ത് അല്ലേ അമ്മൂമ്മെ. നേരം കിട്ടാഞ്ഞിട്ട.എടി കുഞ്ഞി രാഗി അമ്മുസേ പൊന്നൂസേ.ഓ ഏട്ടൻ ഞങ്ങടെ പേര് ഒന്നും മറന്നില്ല അല്ലേ.
രാഖിയുടെ വക ഒരു കമന്റ്. ഒന്നു പോടീ കാന്താരി. നിങ്ങടെ പരാതി ഒക്കെ തീർത്തു തരാം. ഏട്ടൻ രണ്ടുദിവസം കഴിഞ്ഞ് പോകു. പിന്നെന്താ വിശേഷങ്ങൾ. എടാ അരുണേ എന്താ ആന്റി. നിനക്ക് നാരങ്ങാവെള്ളം എടുക്കട്ടെ.വേണ്ട ഞാൻ കഴിച്ചിട്ട വന്നേ.
ഇനി ഉച്ചക്ക് കഴിക്കാം. നീ ക്ഷീണിച്ചു പോയല്ലോടാ ചെക്കാ. രണ്ടാമത്തെ ആന്റിടെ വക അടുത്തത്. അത് അത് പിന്നെ ഹോസ്റ്റലിൽ നിന്നല്ലേ ഭക്ഷണം ഒക്കെ. ഇതെന്താ അരുണെ ചാക്കില്. ആ അതു മറന്നു. അമ്മാമ്മക്ക് തരാൻ വേണ്ടി അമ്മ കൊടുത്തു വിട്ടതാ വീട്ടിൽ ഉണ്ടായ കായക്കുല. പിന്നെ അവർക്ക് രണ്ടാൾക്കും സുഖല്ലേ. ആ അങ്ങനെ പോണു. എന്താ പത്താം ക്ലാസ് ഒക്കെ എവിടം വരെയായി കുഞ്ഞി.
പത്താം ക്ലാസ് ഒക്കെ അങ്ങനെ പോണു ഇപ്രാവശ്യത്തെ ഫുൾ A+ ആണ്. രാഗിയെ നിന്റെ പ്ലസ് ടു അല്ലേ. അമ്മുസേ നീ പ്ലസ് ൺ അല്ലേ സീറ്റ് കിട്ടിയോ. പോന്നുസേ ഓ ഞാൻ അവസാനം അല്ലേ പിന്നെ നീ അല്ലേ ഇവിടെത്തെ അവസാനത്തെ പെൺകുട്ടി. നിന്റെ കളി കൂടുന്നുണ്ട്. 9 ക്ലാസ്സിൽ ആണ് മറക്കണ്ട.അമ്മൂമ്മേ അസുഖം ഒക്കെ കുറവുണ്ടോ. ആ ഉണ്ണികുട്ടാ അങ്ങനെ പോണു. ആ പേര് വിളിക്കല്ലേ എനിക്ക് 20 വയസ്സ് ആയി.ഓ നീ വല്യ ചെക്കൻ അല്ലേ ഒന്ന് പോടാ.
ചെറുപ്പത്തിൽ തുണി പോലും ഇടാതെ ഇതിലൂടെ ഓടി നടന്ന ചെക്കനാ.മൂക്കള ഒലിപ്പിച്ചു. എല്ലാരും കൂടെ കൂട്ട ചിരി ആയി. എന്തോന്നടി ഇത്ര കിണിക്കാൻ. അമ്മൂമ്മേ നിങ്ങള് എന്നെ നാണം കെടുത്തോ. ഓ ഇനി ഇപ്പോൾ എന്തോന്ന് നാണം കെടാൻ പോന്നുസേ ടീ വേണ്ട ട്ടാ. അമ്മായിയെ ആ നേരത്തെ പറഞ്ഞ നാരങ്ങ വെള്ളം ഉണ്ടോ വല്ലാത്ത ക്ഷീണം. അയ്യോടാ ഞാൻ അത് കുടിച്ചു. കഞ്ഞി എടുക്കട്ടെ നിനക്ക്. ഓ ഇനി വേണ്ട കഞ്ഞി ആയി ഇപ്പൊ തന്നെ.
ഉച്ചക്ക് എല്ലാരും കൂടെ ഭക്ഷണം കഴിച്ചു. അമ്മായിമാരുടെ വക മെഴുക്കു വരട്ടിയും തോരനും അമ്മൂമ്മേടെ സ്പെഷ്യൽ ചമ്മന്തിയും. ഓ വയറു അങ്ങ് നിറഞ്ഞു.
അതെ ഞാൻ ഉറങ്ങാൻ പോണു. വന്നു ഉറക്കം കളയല്ലേ ട്ടാ കേട്ടോടി. ഇല്ല ഏട്ടാ ഞങ്ങൾ വരുന്നില്ലേ. അധിക നേരം ഉറങ്ങാൻ കാന്താരികൾ സമ്മതിച്ചില്ല. ഡാ ദേ ചായ. ഏട്ടൻ വേഗം ചായ കുടിക്ക്. ആ തിരക്ക് പിടിക്കല്ലേ.
ചായ മര്യാദക്ക് കുടിയ്ക്കാൻ അവളുമാർ സമ്മതിച്ചില്ല. ഏട്ടാ നമ്മുക്ക് പുറത്തോട്ട് ഒക്കെ വെറുതെ പോകാം. എനിക്ക് ഐസ് ക്രീം വാങ്ങി തരുവോ. ഏട്ടാ നമുക്ക് ഷട്ടിൽ കളിക്കാം.നിനക്ക് ഒന്നും പറയാൻ ഇല്ലേ രാഗി. ഇതൊക്കെ കഴിഞ്ഞു ഏട്ടൻ ബാക്കി ഉണ്ടാവോ എന്ന് നോക്കട്ടെ എന്നിട്ട് പറയാം. ഹ്മ്മ്. പിള്ളേരുടെ കൂടെ പുറത്തേക്ക് ഒക്കെ പോയി. ഞാൻ പോയി ഐസ് ക്രീം ഒക്കെ വാങ്ങി വന്നു.എല്ലാരും കൂടെ ഐസ് ക്രീം ഒക്കെ കഴിച്ചിരുന്നപ്പോൾ ആണ് മൂത്ത മാമൻ വന്നത് ആ അരുണേ എപ്പോ എത്തിടാ. ആ രാവിലെ വന്നു മാമ. സുഖല്ലേ ആ സുഖം.
മാമനോ. ആ അങ്ങനെ പോണു. ഞാൻ കുളിച്ചിട്ടു വരാം. ആ ശെരി മാമ. ഏട്ടാ വാ നമുക്ക് ചീട്ട് കളിക്കാം. ആ എന്നിട്ട് കഴിഞ്ഞ പ്രാവശ്യത്തെ പോലെ തല്ല് ഉണ്ടാക്കാൻ അല്ലേ. ഏയ് അല്ലല്ല. ഏട്ടൻ വാ.കുറച്ചു നേരം ഇരുന്നു കളിച്ചു. ടാ അരുണേ ടീ എല്ലാരും വാ കഴിക്കാം ഓ നേരം കുറെ ആയല്ലേ. ഭക്ഷണം കഴിക്കാൻ ഇരുന്നു. അതെ ഞാൻ നാളെ പോകും ട്ടാ അടുത്ത വട്ടം വരുമ്പോൾ കുറെ ദിവസം നിക്കാം ട്ടാ.
ഭക്ഷണം കഴിച്ചു ഞങ്ങൾ കുറച്ചു നേരം കൂടെ വർത്താനം പറഞ്ഞിരുന്നു. കിടന്നപ്പോൾ സമയം 12 ഒക്കെ ആയി. രാവിലെ എണീറ്റത് 10 മണി ആയിട്ടാ. വിളിച്ചത് പൊന്നു ആയിരുന്നു. ഏട്ടാ നേരം ഒരുപാട് ആയി എണീക്കാൻ നോക്ക്.
ഓ എണീറ്റു എണീറ്റു. പോയ് പല്ല് തേച്ചു കുളിച്ചു വന്നു ഭക്ഷണം കഴിച്ചു. പിള്ളേരോട് കുറച്ചു നേരം കൂടെ കത്തി വെച്ചു.2 മണി ഒക്കെ ആയപ്പോൾ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി. അപ്പൊ എന്റെ പെങ്ങൾമാരോട് ഞാൻ പോയി വരാം. പോട്ടെടി ശെരി ട്ടാ അമ്മൂമ്മേ അപ്പൊ പിന്നെ കാണാം.
(തുടരും)
ഒരു ഭ്രാന്തന്റെ തൂലിക…. ✍️
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission