*💞•°°•Angry Babies In Love•°°•💞*
*~Part 36~*
*🔥റിച്ചൂസ്🔥*
അമിയുടെ ഉത്തരത്തിനായി അനു കാതോർത്തു….. തന്റെ കസിൻ ആണ് ആ പറഞ്ഞ ഷാനു എന്ന് അമി പറയുമോ ??
എന്നാൽ അമിയുടെ പ്ലാൻ മറ്റൊന്നായിരുന്നു…..
” ഷാനുവോ… ഏയ്യ്… ഇല്ലാ… എനിക്ക് അങ്ങനെ ഒരാളെ അറിയില്ല…എന്താ കാര്യം.. നീയത് പറ …”
” അത് പിന്നെ…ഒന്നൂലാ… വെറുതെ ഒന്നറിഞ്ഞിരിക്കാൻ വേണ്ടി …..ഇന്ന് ജാനൂന്റെ കൂടെ ലൈബ്രയിൽ പോയപ്പോ കണ്ടതാ…അത്കൊണ്ട് ചോയ്ച്ചതാ…”
ഹ്മ്മ്… അനു… അപ്പൊ നന്നായി അഭിനയിക്കാൻ പഠിച്ചല്ലോ… നിനക്ക് ഞാൻ ഇപ്പൊ തികച്ചു തരാം.. പിന്നെ നീ അവന്റെ പിന്നാലെ പോകില്ലാ…..
” ഓഹ്… ചിലപ്പോ സാമിനോ രാഹുൽനോ അജൂനോ ഒക്കെ അറിയായിരിക്കും… അവരോട് ചോയ്ക്കാം..വാ ”
അമി അവരുടെ അടുത്ത് എത്തിയപ്പോൾ കണ്ണുകൊണ്ട് ഒരു ആഗ്യം കാണിച്ചു.. ശേഷം
” ഡാ… അജു…നിങ്ങൾക് നമ്മടെ വായനശാല നോക്കി നടത്തുന്ന മാഷ് ഷാനുനെ അറിയോ ….?”
” അറിയാതെ പിന്നെ…. മൂപ്പരും മൂപ്പരെ പെണ്ണും ദാ കുറച്ചു മുൻപ് നമ്മുടെ കോളേജിന്റെ മുമ്പിലൂടെ പോയപ്പോ എന്നെ കണ്ട് നിർത്തി ഞങ്ങൾ സംസാരിച്ചില്ലേ….അതാടാ ഷാനു…. “(അജു )
” അതാണോ… അയ്ശരി…. ഞാൻ കരുതി കൂടെ ഉള്ളത് പെങ്ങളോ മറ്റോ ആയിരിക്കുമെന്ന് … അപ്പൊ കല്യാണം കഴിഞ്ഞതാണല്ലേ…. “(അമി )
” ഇന്റെ അമി… കല്യാണം കഴിഞ്ഞിട്ടില്ല… കഴിക്കും… മൂപ്പർ കെട്ടാൻ പോണ പെണ്ണാണ് അത്… മുപ്പരെ മുറപ്പെണ്ണ്.. “(സാം )
” അതിന് ഇപ്പൊ കെട്ടാൻ പോണ പെണ്ണാണ് എന്ന് എടുത്തു പറയേണ്ടാ ആവശ്യമൊന്നുമില്ല… സ്വന്തം ഭാര്യയെ പോലെ തന്നെ ആണ് ഓൻ ഓളെ കൊണ്ട് നടക്കുന്നത്… കണ്ടില്ലേ.. ഓരുടെ അടുത്ത് പെരുമാറ്റവും ഇടപഴകലും ഒക്കെ… നാട്ടുകാരുടെ മുമ്പിൽ ഇങ്ങനെ… അപ്പൊ അല്ലാതെ എങ്ങനെ ഒക്കെ ആവും…ഞാൻ കുറ്റം പറയുന്നതല്ലാട്ടോ.. മറ്റുള്ളവർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്… ഇനി അതിൽ വല്ല സത്യോം ഉണ്ടോന്ന് എനിക്ക് അറിയില്ല… “(രാഹുൽ )
ഇതെല്ലാം കേട്ട് അനുവും ജാനുവും ഞെട്ടി നിക്കാണ്… ഷാനുവിനെ കുറിച് ഇങ്ങനെ ഒരു കാര്യം അവർ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കുന്നത് അല്ലല്ലോ…
” നാട്ടുകാർ വെറുതെ പറയോ… എന്തെങ്കിലും ഇല്ലാതെ…. അവസാനം കെട്ടുന്നതിന് മുൻപ് ഓള് ചീത്തപേര് കേൾപ്പിക്കാത്തിരുന്നാൽ മതി…”(അജു )
“അല്ലെങ്കിലും ഇപ്പൊ നമുക്ക് എന്താ….അവന്റെ മുറപ്പെണ്ണല്ലേ.. കെട്ടാൻ പോണ പെണ്ണിന്റെ അടുത്ത് അല്പം സ്വാതന്ത്ര്യം ഒക്കെ ആവാം… “(അമി )
” അല്ലാ.. നീയിമ്പോ എന്തിനാ അമി അവന്റെ കാര്യം ചോദിച്ചേ…. “(സാം )
” അത് ഞാൻ ചോദിച്ചിട്ടാ.. ചുമ്മാ ഒന്നറിഞ്ഞിരിക്കാൻ … “(അനു )
അനു ആകെ വല്ലാതെ ആയിരുന്നു… കേൾക്കാൻ സുഖമുള്ള കാര്യങ്ങൾ അല്ലല്ലോ ഇവർ പറഞ്ഞത്…
” എന്റെ പുന്നാര അനു.. നിന്നോടുള്ള സ്നേഹം കൊണ്ട് പറയാ… അവനോട് അല്പം ഡിസ്റ്റൻസ് ഇട്ട് നിന്നോ… നാട്ടുകാരെ കൊണ്ട് അതും ഇതും പറയിപ്പിക്കണ്ടാ… അവനൊന്നും നമുക്ക് പറ്റിയ കൂട്ടല്ലാ…. “(അജു )
അജു അവസാനമായി ആ സംഭാക്ഷണത്തിന് ഒരു വിരാമമിട്ടു….അനു ഒന്ന് മൂളിക്കൊടുത്ത് സങ്കടത്തോടെ അവിടെ നിന്നും ജാനൂനെ കൂട്ടി പോയി….
അവർ പോയതും അമി…
” മച്ചാന്മാരെ.. നിങ്ങൾ പൊളിച്ചു…. എന്തായാലും അവൾ ശരിക്കും വിശ്വസിച്ക്ണ്…. ”
” അതെ…. ഓന്ന് വേറെ പെണ്ണ് ഉണ്ട് എന്നറിഞ്ഞപ്പോ ഓൾടെ മുഖം കണ്ടോ ഇയ്യ്….ഓൾക് നല്ലോണം കൊള്ളാൻ വേണ്ടി തന്യാ ഞാൻ കുറച്ചു എരിവും പുളിയും ചേർത് പറഞ്ഞത്… “(രാഹുൽ )
” അതെന്തായാലും നന്നായി.. ഇനി ഓള് ഓന്റെ പിന്നാലെ പോവൂലല്ലോ…. ഇനി സത്യാവസ്ഥ ഓള് അറിഞ്ഞാ എന്താ ചെയ്യാ.. ഇതും പിന്നെ നീയവന്റെ കസിൻ ആണെന്ന് ഒക്കെ .. “(സാം )
” എന്തായാലും ഓള് ഓന്റെ മുറപ്പെണ്ണ് ആണ്….അവർ തമ്മിൽ ഇഷ്ടത്തിൽ അല്ലാ എന്നല്ലേ ഒള്ളു…….ഇനി ഷാനു ഫ്രീ ആണ് എന്ന് അനു അറിയുന്നതിന് മുൻപ് നീ അവളുടെ മനസ്സിൽ ഇടം പിടിക്കണം… അവളോട് അടുക്കണം…കസിൻ ആണെന്ന് അവൾ അറിയണമെങ്കിൽ നീയും അവളും തമ്മിൽ ഫ്രെണ്ട്സ് ആണെന്ന് ആ ഷാനു അറിയുമ്പോൾ അല്ലെ.. അല്ലാതെ ആര് പറയാനാ .. അതിനുള്ള ഇട വരുത്താതിരുന്നാൽ മതി.. ആ ഒരുകാര്യം മാത്രം നമ്മൾ സൂക്ഷിച്ചാൽ മതി… “(അജു )
” ഹ്മ്മ്….അവൻ എന്റെ കസിൻ ആണെങ്കിലും അനുവിന്റെ കാര്യം വരുമ്പോ അവൻ എന്റെ ശത്രു ആണ്….അത്കൊണ്ട് ഒരിക്കലും അവന്ന് ഞാൻ അനുവിനെ വിട്ട് കൊടുക്കില്ല… എത്രയും പെട്ടെന്ന് എന്റെ ലക്ഷ്യം നടപ്പാകണം… ”
ഇതേസമയം അനു അമിയും കൂട്ടുകാരും പറഞ്ഞത് കേട്ട് ഭയങ്കര വിഷമത്തിൽ ഇരിപ്പാണ്…
” എടി നീയെന്തിനാ ഇങ്ങനെ വിഷമിക്കുന്നത്…. അവർ കെട്ടീട്ടൊന്നും ഇല്ലല്ലോ… മുറപ്പെണ്ണ് അല്ലെ… അതിനിപ്പോ എന്താ… എല്ലാരും മുറപെണ്ണിനെ തന്നെ കെട്ടണം എന്നുണ്ടോ…. ”
“നീയെന്താടി പറയുന്നേ… അവർ പറഞ്ഞത് കേട്ടില്ലേ… ഷാനു അവളെ ഭാര്യയെ പോലെ ആണ് കൊണ്ട് നടക്കുന്നെ എന്ന്…”
” അത് നാട്ടുകാർ പറയുന്നതല്ലേ.. നാട്ടുകാർ ഇക്കാലത്ത് എന്താ പറയാൻ പാടില്ലാത്തത്… ഒരു പെണ്ണും ചെക്കനും ഒരുമിച്ച് ഒന്ന് സംസാരിച്ചാൽ വേണ്ടാത്തത് പറഞ്ഞുണ്ടാകുന്ന നാട്ടുകാരാ നമുക്ക് ചുറ്റുമുള്ളത്… ഇയ്യതൊന്നും കാര്യക്കണ്ടാ…. അവർക്ക് ഉറപ്പുള്ള കാര്യല്ല.. കേട്ടറിവുള്ള കാര്യാ അമിയും കൂട്ടരും നമ്മളോട് പറഞ്ഞെ.. അതോണ്ട് നമ്മൾ അതൊന്നും കേട്ടപാടെ വിഴുങ്ങാൻ നിക്കണ്ടാ… ”
” എന്നാലും അവൾ അവന്റെ മുറപ്പെണ്ണ് അല്ലെ.. നീ അവളുടെ സ്വന്തന്ത്രമ് കണ്ടില്ലേ.. അവനും അതൊന്നും എതിർകുന്നില്ല.. എനിക്ക് ഉറപ്പാ.. അവർ തമ്മിൽ ഇഷ്ടത്തിൽ തന്നെ ആയിരിക്കും… ”
” എന്ന് ഷാനു നിന്നോട് പറഞ്ഞോ.. ഇല്ലല്ലോ….അതോണ്ട് ഇയ്യ് ബേജാറാവണ്ടാ…. നിനക്ക് ഷാനൂനെ ആണ് പടച്ചോൻ കെട്ടിയോൻ ആയി വിധിച്ചിരിക്കുന്നെ എങ്കിൽ എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും നിനക്ക് തന്നെ ഓനെ കിട്ടും…”
ജാനു ഒരുവിധത്തിൽ അനുവിനെ പറഞ്ഞു സമാധാനിപ്പിച്ചു… എന്നാൽ അമി ഉണ്ടാക്കിയ നുണ ഒരു കരടായി അനുവിന്റെ മനസ്സിൽ തങ്ങി നിന്നു….. അമിയുടെ കളികൾ മറികടന്നു അനുവിന്റെ പ്രണയം സാഫല്യമാകുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം…
💕💕💕
മെഹന്നു ആദിൽ സാറുടെ ക്യാബിനിൽ നിന്ന് ഇറങ്ങി നേരെ പോയത് ആദിയുടെ അടുത്തേക്ക് ആയിരുന്നു…അവിടെ എത്തിയപ്പോൾ സ്റ്റോക്ക് വെക്കുന്ന മുറിയിൽ ആദി എന്തൊക്കെയോ ആലോചിച്ചിരിക്കുന്നതാണ് അവൾ കണ്ടത്….അവൾ അവന്റെ അടുത്ത് ചെന്നിരുന്നു…
” ആദി… എന്ത് പറ്റി.. വല്ലാതെ ഇരിക്കുന്നല്ലോ… സുഖമില്ലേ…. ”
അവൻ വലിയ താല്പര്യമില്ലാത്ത പോലെ
” ഒന്നുമില്ല.. ചെറിയ ഒരു തലവേദന.. അത്രേ ഒള്ളു…. ”
“തലവേദനയോ.. നോക്കട്ടെ…”
അവൾ വ്യാകുലപ്പെട്ട് അവന്റെ നെറ്റിയിൽ തൊട്ട് നോക്കി…എന്നാൽ അവൻ അവളുടെ കൈ തട്ടി മാറ്റി …
” എന്താ ആദി.. നോക്കട്ടെ ഞാൻ.. ചൂടോന്നുമില്ലലോ… ടാബ്ലറ്റ് കഴിച്ചോ… നമക് ഏതേലും ഡോക്ടർനെ കാണിച്ചാലോ… ”
ആദി ദേഷ്യപ്പെട്ട് കൊണ്ട്..
” നീയെനിക്കു കുറച്ചു മനസ്സമാധാനം തരോ… നിനക്ക് അവിടെ ജോലി ഒന്നുമില്ലേ… ”
” എന്തിനാ ആദി ചുമ്മാ എന്നോട് ദേഷ്യപെടുന്നേ.. ഞാൻ ഇപ്പൊ എന്താ ചെയ്തേ.. ഇത് നല്ല കഥ… വേറെ എന്തേലും പ്രശ്നം ഉണ്ടോ…. ”
അവൻ ഒന്നും മിണ്ടുന്നില്ല… അവളാണ് ഇപ്പൊ അവന്റെ പ്രശ്നം എന്നവന്ന് പറയണമെന്നുണ്ട്… കൂടാതെ റയാനും അവളുമായുമായുള്ള ഇതുവരെയും താൻ കണ്ടതും കേട്ടതുമായ കാര്യങ്ങളിലെ സത്യാവസ്ഥ അവനറിയണമെന്നുണ്ട്…അതെല്ലാം അവന്റെ ഉള്ളിൽ കിടന്ന് നീറി പുകയുകയായിരുന്നു.. പക്ഷെ അവൻ മൗനം പാലിച്ചു…
” ആദി… എന്താ ഇങ്ങനെ.. ഞാൻ കൂട്ടില്ലാട്ടോ.. നല്ല ആദി അല്ലെ….. ഒക്കെ…. സുഖമില്ലാത്തത് കൊണ്ടല്ലേ.. ആദി റസ്റ്റ് എടുത്തോ… ഞാൻ പൊയ്ക്കോളാ..”
അവൾ എഴുനേറ്റ് പോകാൻ നിന്നതും ആദി അവളുടെ കൈ വലിച്ചു അവളെ അവനിലേക്ക് അടുപ്പിച്ചു.. എന്നിട്ട് അരായിലൂടെ കയ്യിട്ട് അവളെ അവനിലേക്ക് ചേർത് നിർത്തി…
മെഹന്നു ആകെ വിയർത്തു…അവൾക് എന്തോ പോലെ ആയി… ആദി ഇതുവരെ ഇങ്ങനെ ഒന്നും അവളോട് പെരുമാറിയിട്ടില്ല… അവൾ അവനിൽ നിന്ന് വിട്ടു മാറാൻ ശ്രമിച്ചു.. പക്ഷെ.. ആദി അവളെ അതിന് അനുവദിക്കാതെ കയ്കൊണ്ട് അരയിൽ കൂടുതൽ കൂടുതൽ വരിഞ്ഞു മുറുക്കി……
” ആദി… എന്താ ഇത്..ആരേലും കാണും… ഞാൻ പോട്ടെ… എന്നെ വിട്…. ”
” ആരും കാണില്ല… നീ ചുമ്മാതിരി… ”
ആദി പതിയെ അവന്റെ മുഖം അവളുടെ ചുണ്ടുകളിലേക്ക് അടുപ്പിച്ചു…. അവൾ ഒട്ടും താല്പര്യമില്ലാതെ മുഖം തിരിച്ചു…
” ആദി.. പ്ലീസ്… വിട്.. എന്താ ഈ കാണിക്കുന്നേ…. എനിക്ക് പോണം.. എന്നെ വിട്…. ”
ആദി അതൊന്നും കേട്ട ഭാവമേ കാണിക്കുന്നില്ല…. അവൻ അതിൽ നിന്ന് പിന്തിരിയാനും ഒരുക്കമല്ല…
” എന്താ നിന്റെ പ്രോബ്ലം.. നീ എന്തിനാ ഇങ്ങനെ വെപ്രാളംപെടുന്നേ…. നീയെന്റെ പെണ്ണല്ലേ..നമ്മൾ കല്യാണം കഴിക്കാൻ പോകുന്നവർ അല്ലെ.. പിന്നെ എന്താ… നിനക്ക് എന്നെ വിശ്വാസം ഇല്ലേ…. ”
” വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല ആദി..ഇപ്പൊ ഇതൊന്നും വേണ്ടാ..എനിക്ക് ഇതൊന്നും ഇഷ്ടല്ലാ… കല്യാണം കഴിഞ്ഞിട്ട് മതി ഇങ്ങനൊക്കെ ….”
“‘കല്യാണം കഴിഞ്ഞിട്ട് മതി..തത്കാലം എനിക്ക് ഒരു കിസ്സ് വേണം…..”
അവൻ വീണ്ടും അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു …. അവൾ കുറെ തള്ളിമാറ്റാൻ നോകിയെങ്കിലും നടന്നില്ല…
” ആദി…പ്ലീസ്.. ഒന്ന് പറയുന്ന കേൾക്… എന്നെ വിട്…. ആദി…. ”
ഒടുവിൽ കൂടുതൽ ശക്തിയോടെ അവൾ അവനെ തള്ളി മാറ്റി അന്നേരത്തെ ഒരു മനപ്രയാസത്തിൽ അവൾ അവന്റെ മുഖത്തടിച്ചു ….. അവന്ന് ദേഷ്യം വന്നെങ്കിലും അവനത് കടിച്ചമർത്തി അവിടെ സീറ്റിൽ ഇരുന്നു … ആദി എന്താണിങ്ങനെ വിചിത്രമായി പെരുമാറുന്നത് എന്നവൾ ഓർത്തു….എന്നാൽ പിന്നീട് തല്ലേണ്ടിയിരുന്നില്ല എന്നവൾക് തോന്നി…അവൾ അവന്റെ അടുത്ത് പോയി ഇരുന്ന് അവന്റെ കവിളിൽ തലോടി…
” ആദി.. I am സോറി.. അറിയാതെ തല്ലിയതാട്ടോ… ആദി എന്തിനാ ഇങ്ങനൊക്കെ പെരുമാറുന്നത്… അത്കൊണ്ട് അല്ലെ ഇപ്പൊ ഇങ്ങനെ ഒക്കെ സംഭവിച്ചത്… ക്ഷമിച്ചു കള… നൂറ് വട്ടം സോറി….. ആദിയുടെ മൈൻഡ് ഒട്ടും relax അല്ല ഇപ്പൊ… അത് കൊണ്ട് റസ്റ്റ് എടുക്ക്.. ഞാൻ പോയിട്ട് പിന്നെ വരാം.. അന്നേരം നമുക്ക് സംസാരിക്കാം….
അവൾ എഴുനേൽക്കാൻ നിന്നതും ആദി അവളുടെ മുഖത്തു നോക്കാതെ
” ഇന്ന് രാത്രി നമുക്ക് പുറത്ത് നിന്ന് ഡിന്നർ കഴിക്കാം.. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്…നൈറ്റ് ഷിഫ്റ്റ് ഉണ്ടേ ഞാൻ ആദിൽ സാറോട് പറഞ്ഞു ഒഴിവാക്കിച്ചോളാം… ”
“അയ്യോ… അത് പറ്റില്ല ആദി …. ഇന്ന് രാത്രി ബീച് റോഡ്ന് അടുത്തുള്ള ലാവെൻഡർ ഐസ് റിസോർട്ടിലെ പാർട്ടിക്ക് ഇഷയുടെ കൂടെ പോകാമെന്നു ഞാൻ ഏറ്റിട്ടുണ്ട് .. അവൾടെ ചെക്കൻ വെച്ച പാർട്ടി ആണ്…. അവൾ അത്രേം നിർബന്ധിച്ചത് കൊണ്ടാ…..എനിക്ക് അത് ഒഴിവാക്കാൻ പറ്റില്ലാ…നമുക്ക് നാളെ രാത്രി പോകാം …”
” നാളെ ഒന്നും പറ്റില്ല.. ഇന്ന് തന്നെ വേണം… അവളോട് എന്തേലും എസ്ക്യൂസ് പറഞ്ഞാൽ മതി…. ”
” നാളെ എന്താ തിരക്ക് .. എന്താ സംസാരിക്കാൻ ഉള്ളത് എന്ന് വെച്ചാ ഇപ്പൊ പറ… അവൾക് ഞാൻ വാക്ക് കൊടുത്ത് പോയി ആദി… അവൾ തനിച്ചു പോകില്ല… അവൾ ചെന്നില്ലേ സീൻ ആവും…അതാ…. നാളെ നമുക്ക് പോകാം.. ”
ആദി വീണ്ടും ദേഷ്യത്തിൽ
” നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ… നിനക്ക് ഞാൻ ആണോ അവൾ ആണോ വലുത്…ഞാൻ ആണെങ്കിൽ എന്റെ കൂടെ വാ… അവളാണെങ്കിൽ അവളുടെ കൂടെ പൊക്കോ… ”
” എന്നെ ഇങ്ങനെ ധര്മസങ്കടത്തിൽ ആകല്ലേ.. എനിക്ക് രണ്ടാളും ഒരുപോലെ ആണ്… ആദിക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവില്ലേ… എന്തിനാ ഇങ്ങനെ വാശി കാണിക്കുന്നത്…എന്റെ മുത്ത് അല്ലെ… പാർട്ടിക്ക് പോകാതിരിക്കാൻ എനിക്ക് പറ്റില്ല… ആദി എന്റെ അവസ്ഥ മനസ്സിലാക്കണം…”
അപ്പഴേക്കും സ്മിത വന്നു അർജെന്റ് ആയി മെഹനുവിനോട് icu വിലോട്ട് ചെല്ലാൻ പറഞ്ഞു…അവൾ ഇപ്പോ വരാമെന്ന് പറഞ് അവളെ പറഞ്ഞു വിട്ടു…
” ആദി.. അപ്പോ ഞാൻ അങ്ങോട്ട് ചെല്ലട്ടെ… എന്റെ മുത്തല്ലേ.. എന്നോട് പിണങ്ങല്ലേ… നാളെ ഞാൻ ഫുൾ ഡേ ലീവ് എടുക്കാം… ആദിയും എടുക്ക്.. എന്നിട്ട് നമക് കറങ്ങാൻ പോകാ.. എന്താ.. അപ്പൊ ശരി… ഞാൻ നൈറ്റ് വീട്ടിൽ എത്തീട്ട് വിളിക്കണ്ട്.. പിന്നേ… റസ്റ്റ് എടുക്ക് ട്ടാ.. ”
മെഹന്നു അതും പറഞ്ഞു അവിടെ നിന്നും പോയി…. അവൾ തന്നിൽ നിന്ന് വല്ലാതെ അകന്നു എന്നൊരു തോന്നൽ ആദിക്കുണ്ടായി… അവളുടെ ഈ മാറ്റത്തിനുള്ള കാരണം റയാൻ ആണെന്ന് ഓർത്തപ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു തുടുത്തു….
ഇതെല്ലാം മറന്നു നിന്നു ആഷിക് വീക്ഷിക്കുന്നുണ്ടായിരുന്നു…. അവൻ വിചാരിച്ചതിനേക്കാൾ കൂടുതൽ മനോഹരമായ പ്രകടനം കണ്ടപ്പോൾ അവന്ന് സന്തോഷമായി…. തീ കത്തിക്കൊണ്ടിരിക്കുന്നു….
അവസാനമായി കുറച്ചു കൂടുതൽ എണ്ണ കൂടി ഒഴിച്ചാൽ പിന്നെ എല്ലാം കത്തി ചാമ്പലായെ കനൽ അടങ്ങു…. അതിനായി അവൻ ആദ്യം ആദിൽ സാറെ ചെന്ന് കണ്ട് എല്ലാം പറഞ്ഞു…ആദി എന്ന ചാപ്റ്റർ ക്ലോസ് ചെയ്യാനുള്ള അവസാന പ്ലാൻ അവിടെ തീരുമാനിച്ചുറപ്പിച്ചു…..
ആദിക് ജോലിയിൽ ഒന്നും ശ്രദ്ധിക്കാതെ ഈ കാര്യം തന്നെ ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു….
അപ്പഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്…. നോക്കിയപ്പോൾ ഒരു unknown നമ്പർ… അവൻ അതെടുത്തു…
തകർന്നിരിക്കുന്ന ആദിയുടെ മനസ്സിൽ വീണ്ടും കനൽ തീ കോരിയിടാൻ ആദി സാർ -ആഷി ഒരുക്കിയ അവസാന തിരക്കഥ അവിടെ അരങ്ങേരുകയായിരുന്നു ……
*തുടരും……*
യച്ചു ന്റെ ഭാഗങ്ങൾ ഒക്കെ എഴുതണം കരുതീതാണ്.. വിചാരിച്ചപോലെ പറ്റീല്ല..എന്തായാലും നാളെ ഒരു സൂപ്പർ പാർട്ട് ആയിരിക്കും ട്ടോ….എല്ലാവരും എനിക്ക് വേണ്ടി ഒരു രണ്ട് വരി കുറിക്കണെ…
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Kuredivasathinu. Shesham aanu ennittum part length illa
Daily oro part idu bro ennum ith vanno vanno enn nokalan main parupadi ipo