*💞•°°•Angry Babies In Love•°°•💞*
*~Part 35~*
*🔥റിച്ചൂസ്🔥*
അടുത്ത ക്ഷണം സനയുടെ കാൾ വന്നു….. അത് ആദിൽ സാറിന്ന് സന്തോഷിക്കാൻ വകയുള്ള ആദി – മെഹനു ബന്ധം അർത്തു മാറ്റാൻ തക്ക മൂർച്ചയുള്ള രണ്ട് കാര്യങ്ങൾ പറയാൻ വേണ്ടി ആയിരുന്നു…!!!
” ഹെലോ….ആദിൽ സാർ….ഞാൻ ഒരു പ്രധാനപെട്ട കാര്യം പറയാൻ ആണ് വിളിച്ചത്….”
” എന്താ സനാ.. വല്ല പ്രോബ്ലവുമുണ്ടോ… ”
” പ്രോബ്ലം തന്നെ ആണ്… റയാനും മെഹനുവും തമ്മിലുള്ള ബന്ധം കൈവിട്ട് പോയോ എന്നൊരു തോന്നൽ…. അതിന് തെളിവായി എനിക്ക് കുറച്ചു ഫോട്ടോസ് അവന്റെ ലാപ്പിൽ നിന്ന് കിട്ടി…. ”
” താൻ എന്താന്ന് വെച്ചാ ഒന്ന് തെളിച്ചു പറ…”
” ആദിൽ സാർ.. ഞാൻ ഇന്ന് രാവിലെ റയാന്റെ റൂമിൽ പോയപ്പോ അവൻ കുളിക്കായിരുന്നു…ബെഡിൽ ലാപ് ഓപ്പൺ ആക്കി ഇട്ടിട്ടുണ്ട്… ഏതോ ബിസിനസ് പ്രൊജക്റ്റ്‌ന്റെ ഫയൽ മറ്റേതോ ഗ്രൂപ്പ് ന്ന് ട്രാൻസ്ഫർ ഇട്ടിട്ട് അത് ലോഡ് ആവുന്നേ ഉണ്ടായിരുന്നുള്ളു… അപ്പൊ പറ്റിയ അവസരമാണെന്ന് കരുതി അവന്റെ ബിസിനസ് ഡീൽസ് ഒക്കെ അറിയാൻ ഞാൻ ലാപ് പരതാൻ തീരുമാനിച്ചു… അന്നേരം ആണ് ഒരു പ്രൈവറ്റ് ഫോൾഡറിൽ ഞാൻ ഈ ഫോട്ടോസ് കണ്ടത്…. എന്റെ തൊലി ഉരിഞ്ഞു പോയി … അത് എന്ത് ഫോട്ടോസ് ആണെന്ന് ഞാൻ പറയുന്നതിനേക്കാൾ നല്ലത് സാർ നേരിട്ട് കണ്ടോ.. ഞാൻ ഇപ്പൊ തന്നെ അയക്കാം… ”
ഫോൺ ഹോൾഡിൽ ഇരിക്കെ അല്പ സമയം കൊണ്ട് ആദിൽ സാറുടെ വാട്സപ്പിലേക്ക് ഫോട്ടോസ് വന്നു… അത് കണ്ട് ആദിൽ സാറിന്ന് ദേഷ്യം ഇരച്ചു കയറി…. റയാൻ മെഹനുവിനെ കിഡ്നാപ് ചെയ്ത രാത്രി അവൾക്കൊരു പണി കൊടുക്കാൻ എടുത്ത ഫോട്ടോസ് ആയിരുന്നു അത്….
” ഹെലോ.. ആദിൽ സാർ.. കണ്ടില്ലേ ഫോട്ടോസ്…. അവർ ശരിക്കും പ്രണയത്തിൽ ആയന്നല്ലേ ഈ ഫോട്ടോസിന്റെ അർത്ഥം… അല്ലെങ്കിൽ അവർ ഒരുമിച്ച് ഇങ്ങനൊരു ഫോട്ടോസ്.. ച്ചെ…. ഇനിയിപ്പോ നമ്മൾ എന്താ ചെയ്യാ… ”
” ഞാൻ വേണ്ടത് ചെയ്തോളാം… നീ ഒന്നും അറിഞ്ഞ ഭാവം നടിക്കണ്ട….. പിന്നെ അവൻ കണ്ടിട്ടില്ലല്ലോ…. ”
” ഇല്ലാ.. അവൻ ഇറങ്ങിയപ്പഴേക്കും ഞാൻ അവിടെ നിന്ന് പോന്നു…. ”
” ഓക്കേ… എനിക്ക് നിന്നെ ഒന്ന് കാണണം…ഹോസ്പിറ്റലിലേക്ക് വരണ്ടാ..എന്റെ വീട്ടിലോട്ട് വന്നാൽ മതി… റയാൻ അറിയരുത് …. ”
” ഇന്ന് റയാന്ന് രാത്രി ബീച് റോഡ് ന്ന് അടുത്തുള്ള ലാവെൻഡർ ഐസ് റിസോർട്ടിൽ ഏതോ ഒരു റംസാൻ എന്ന ഫ്രണ്ട്ന്റെ ഒരു പാർട്ടി ഉണ്ട്… ഫോണിൽ പറയുന്നത് കേട്ടതാണ് .. അവൻ വൈകീട്ട് അവിടേക്കു ഇറങ്ങി കഴിഞ്ഞാ ഞാൻ ഷോപ്പിംഗ് ന്ന് ഇവിടെ ധരിപ്പിച്ചു അങ്ങോട്ട് എത്തിക്കോളാ… ”
” ഓക്കേ…. ”
അവൾ ഫോൺ വെച്ച് ആദിൽ സാർ ആ ഫോട്ടോ ആഷിക്നെ കാണിച്ചു…
” ഹേ…. എന്താ ഇത്… നമ്മൾ വിചാരിച്ച പോലെ ഒന്നുമല്ലല്ലോ കാര്യങ്ങളുടെ കിടപ്പ്… ഇവൾ അപ്പൊ ഈ ആദിയോട് കാണിക്കുന്നത് അഭിനയമാണോ… അങ്ങനെ എങ്കിൽ ഇത്ര റിസ്ക് എടുത്തു അവനെ ഒഴിവാക്കേണ്ടാ കാര്യമെന്താ.. ഇങ്ങനെ പോയാൽ അവൾ തന്നെ അവനെ വേണ്ടാന്ന് വെച്ചോളും….നമ്മൾ ഇത്രയൊക്കെ ചെയ്തത് വെറുതെ ആയല്ലോ… “(ആഷിക് )
” അപ്പൊ റയാനും മെഹനുവും ഒന്നിക്കുന്നതും കണ്ട് ഞാൻ കൈ കെട്ടി നോക്കി നിക്കണമെന്നാണോ….നമ്മൾ ചെയ്തത് ഒന്നും വെറുതെ ആയിട്ടില്ല…മെഹന്നു ഇപ്പോഴും ആദിയെ സ്നേഹിക്കുന്നുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്… അതിനിടയിൽ ഈ റയാൻ അവളുടെ ലൈഫിൽ അനാവശ്യമായി കയറി വരുന്നു… അതാണ് എനിക്ക് ഒഴിവാക്കേണ്ടത്… എന്തെങ്കിലും ഒരു തരി മതിപ്പ് അവൾക് റയാനോട് ഉണ്ടെങ്കിൽ അത് ഇല്ലാതാവണം…. എന്റെ വഴിയിൽ അവനൊരു തടസ്സം ആവരുത്…. നീ ഈ ഫോട്ടോസ് ഒന്ന് ശരിക്ക് നോക്ക്…. മെഹന്നുവിന്റെ മുഖഭാവങ്ങൾ… അവൾ താല്പര്യപെട്ട് അവന്റെ കൂടെ എടുത്തതായി തോന്നുന്നില്ല…. അവൻ ബലം പ്രയോഗിച്ചു എടുപ്പിച്ചതാവണം…..പക്ഷെ…. ഇത് ആദി കണ്ടാൽ എങ്ങനെ ഇരിക്കും… പ്രണയിതാകളായ റയാന്റെയും മെഹനുവിന്റെയും ഒരുമിച്ചുള്ള പ്രണയ നിമിഷങ്ങൾ അവന്റെ നെഞ്ച് തകർക്കും…. മെഹണുവിനും റയാനും മാത്രമറിയാവുന്ന ഈ ഫോട്ടോസ് ആദി കണ്ടന്ന് അവനിലൂടെ മെഹന്നു അറിയുന്ന നിമിഷം അവൾ ഉറപ്പിക്കും..റയാൻ ആണ് ഈ ഫോട്ടോസ് അവന്ന് അയച് കൊടുത്തത് എന്ന്… അതുവഴി മെഹന്നുവിനു റയ്നുനോട് കൂടുതൽ ദേഷ്യാവും… ”
” അത് പൊളിക്കും…. പക്ഷെ…എങ്ങനെ… നമ്മൾ അവനെ കാണിക്കുന്നത് ബുദ്ധി അല്ലാ.. അത് മെഹനുവിന്റെ ചെവിയിൽ എത്തിയാൽ പ്രശ്നമാകും…. ”
” നമ്മുക്ക് ഒരു പ്രശ്നവും വരാത്ത വിധം ആ ഫോട്ടോ അവനെ കാണിക്കാനുള്ള വഴി ഒക്കെ എന്റെ കയ്യിൽ ഉണ്ട്…. നീ വാ… അവൻ ക്യാബിനിൽ വെയിറ്റ് ചെയ്ത് ചടച്ചു കാണും… പാവം…. ”
💕💕💕
” മെഹന്നു.. നിന്റെ ഫോൺ എത്ര തവണ ആയി അടിക്കുന്നു എന്നറിയോ… ഒരു ഇഷ ആണ്… അർജെന്റ് കാൾ വല്ലതുമായിരിക്കും..തിരിച്ചു വിളിച്ചു നോക്ക്… ”
മെഹന്നു ഏതോ പേഷ്യന്റ്ന്റെ ബിപി ചെക് ചെയ്ത് കൊണ്ടിരിക്കെ സ്മിത മെഹന്നുവിന്റെ ഫോൺ വന്നു അവൾക് കൊടുത്തിട്ട് പോയി…. മെഹന്നു ഇഷക്ക് തിരിച്ചു വിളിച്ചു…
” ആ.. ഡാ… ഞാൻ ജോലിയിൽ ആയിരുന്നു.. ഫോൺ ബാഗിൽ ആയോണ്ട് ഞാൻ കേട്ടില്ല… എന്താ വിശേഷിച്…. ”
” ഡാ.. ഇന്ന് രാത്രി ബീച് റോഡ് ന്ന് അടുത്തുള്ള ലാവെൻഡർ ഐസ് റിസോർട്ടിൽ റംസാൻ ഒരു പാർട്ടി അറേജ്ജ് ചെയ്തിട്ടുണ്ട്….. അവന്റെ നാട്ടിലെ ഫ്രെണ്ട്സ് ഒക്കെ പങ്കെടുക്കുന്ന ഒരു ചെറിയ പാർട്ടി ആണ്….എന്നെ ക്ഷണിച്ചിട്ടുണ്ട്…അവിടെ ആരേം എനിക്ക് അറിയില്ല.. അത്കൊണ്ട് നീയും എന്റെ കൂടെ വരണം…. ”
” ഞാൻ എന്തിനാടി… അവിടെ ചെന്നാൽ നീ അവന്റെ കൂടെ അങ്ങ് പോകും.. ഞാൻ കട്ട പോസ്റ്റാവേം ചെയ്യും …neനീ റംസാനോട് നിന്നെ വന്നു പിക് ചെയ്യാൻ പറ…”
” അവന്ന് കുറച്ചു തിരക്കുള്ളത് കാരണം കൂട്ടാൻ വരാൻ പറ്റില്ല.. നിന്റെ കൂടെ വരാനാ പറഞ്ഞത്.. പ്ലീസ് ഡി…. നീയില്ലെങ്കിൽ വീട്ടിൽ സമ്മതിക്കില്ല.. നമുക്ക് വേം പോയി പോരാം.. ഒരു 1ഹൗർ ലെ കാര്യമേ ഒള്ളു… മുത്തല്ലേ.. ചക്കരല്ലേ…. ഒന്ന് സമ്മതിക്കെടി…. ”
” എടി… എനിക്ക് ഇന്ന് നൈറ്റ് ഷിഫ്റ്റ് ഉള്ളതാ.. പിന്നെ എങ്ങനാ…. ”
” അത് നീ ആദിൽ സാറോട് പറഞ് ക്യാൻസൽ ആക്ക്… നീ പറഞ്ഞാൽ ആദിൽ സാർ കേൾക്കും…ഒരു തവണ അല്ലെ.. പ്ലീസ് ഡി.. ”
“ഹ്മ്മ്..ഈ പെണ്ണിന്റെ ഒരു കാര്യം … ഞാൻ ചോദിച്ചു നോക്കട്ടെ… എന്നിട്ട് വിവരം തരാം…”
” ഓക്കേ..ഇയ്യ് മുത്താണ് …”
💕💕💕
ആദിയും ആഷിക്കും ക്യാബിനിൽ എത്തിയപ്പോൾ ആദി അവിടെ ഓരോന്ന് ചിന്തിച്ചു ഇരിക്കുന്നത് ആണ് കണ്ടത്….
” ഹേയ്..ആദി…. കാത്തിരുന്നു മടുത്തോ… ഓക്സിജൻ സിലിണ്ടർ ഞാൻ മറ്റൊരു ഹോസ്പിറ്റലിൽ നിന്ന് തല്കാലത്തേക്ക് എത്തിക്കാം…. അവരുമായിട്ടുള്ള ഒരു മീറ്റിംഗ് ആയിരുന്നു… അവർ നമ്മളോട് കോപറേറ്റ് ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്… ചിലവർ പണി തരുമ്പോ നമ്മൾ തളരാൻ പാടില്ലല്ലോ അല്ലെ … അത് വിട്…. നമ്മുടെ കയ്യിൽ ഉള്ളതിന്റെ exact കൗണ്ട് ആദി റെഡി ആക്കിയോ…. ”
അവൻ ആദിൽ സാറിന് നേരെ ഫയൽ നീട്ടി കൊണ്ട്
” ഉവ്വ് സാർ.. ഇതാ ഫയൽ.. എന്നാ ഞാൻ അങ്ങോട്ട് .. ”
ആദി പോകാൻ വേണ്ടി തിരിഞ്ഞതും
” എന്ത് പറ്റി.. മുഖം വല്ലാതെ ഇരിക്കുന്നു.. Any പ്രോബ്ലം…. ”
” nothing സാർ… ഒരു ചെറിയ തലവേദന പോലെ…. ”
” എന്നാൽ താൻ ഹാഫ് ഡേ ലീവ് എടുത്തോ…. ”
” its ok സാർ…. ”
അതും പറഞ്ഞു ആദി പോയി….
ആദിയുടെ മട്ടും ഭാവവും കണ്ട് സംഗതി നന്നായി വർക്ക് ഔട്ട് ആയതിന്റെ സന്തോഷത്തിൽ ആഷിക് നെ നോക്കി ആദിൽ സാർ ഒരു പരിഹാസ ചിരി ചിരിച്ചു…
ആദി ഡോർ തുറന്നു പുറത്തു വന്നതും മെഹന്നു അവിടേക്കു വന്ന് കൊണ്ടിരിക്കുന്നത് കണ്ടു … മെഹനുവിനെ ആദി കണ്ടെങ്കിലും ആദി അവളെ കാണാത്ത പോലെ നടിച്ചു അവിടെ നിന്നും പോയി….
മെഹന്നുവിനു എന്തോ പോലെ ആയെങ്കിലും ആദിൽ സാറോട് ലീവ്ന്റെ കാര്യം പറഞ്ഞിട്ട് ആദിയെ പോയി കാണാമെന്നു കരുതി അവൾ ക്യാബിനിലേക്ക് കയറി….
അപ്പോൾ ആദിൽ സാർ ആഷിക്നോട് എന്തൊക്കെയോ പറയാൻ തുടങ്ങായിരുന്നു…. അവളെ കണ്ടതും ആദിൽ സാർ പെട്ടെന്ന് വിഷയം മാറ്റി..
” എന്താ മെഹന്നു…. പറഞ്ഞോളൂ.. ”
” അത് പിന്നെ സാർ… എനിക്ക് ഇന്നത്തെ നൈറ്റ് ഷിഫ്റ്റ് ഒന്ന് ഒഴിവാക്കിത്തരാവോ.. ഇഷ ഇല്ലേ.. ഇന്ന് രാത്രി ഒരു പാർട്ടി ക്ക് അവളുടെ കൂടെ പോകാൻ ആയിരുന്നു…. ”
അത് കേട്ട് ആദിൽ സാർ ഒന്ന് ശങ്കിച്ചു…ഒന്നുടെ കാര്യങ്ങൾ വ്യക്തമാക്കാൻ വേണ്ടി
” അതിനെന്താ മെഹന്നു….ഇതൊക്കെ ചോയ്ക്കണോ….അല്ലാ… എന്ത് പാർട്ടി ആണ്.. മീറ്റ് അപ്പ് ആണോ.. ഫ്രെണ്ട്സ് എല്ലാരും കൂടി.. ”
” അല്ലാ ആദിൽ സാർ…ഇഷയെ കെട്ടാൻ പോണ ചെക്കൻ റംസാൻ വെച്ച പാർട്ടി ആണ്…. അവൾക് ഒറ്റക്ക് പോകാൻ ഒരു മടി…അതാ എന്നെ കൂടി കൂട്ടുന്നത്….”
” ആയ്കോട്ടെ… എന്നാ ഫ്രണ്ട് നെ മുഷിപ്പിക്കണ്ടാ….കൂട്ട് പൊക്കോ…നൈറ്റ് ഷിഫ്റ്റ് ന്ന് വേറെ ആരേലും വെക്കാൻ പറയാ… ”
” ഓക്കേ സാർ ”
മെഹന്നു പോയതും ഒരുപാട് സന്തോഷത്തോടെ ആദിൽ സാർ ആഷിയോട്…
” പടച്ചോൻ നമ്മുടെ കൂടെ തന്നെ ഉണ്ട് എന്നതിന് ഇതിലും വലിയ തെളിവ് വേണോ.. കേട്ടോ ആഷി… ഇന്നത്തോടെ ആദി എന്ന ചാപ്റ്റർ അവസാനിക്കും… മെഹനുവും ആദിയും തമ്മിൽ വേർപിരിയും….റയാനിൽ നിന്ന് എന്നന്നെകുമായി മെഹന്നു അകലും… എല്ലാം ശുഭം… ഹഹഹ….. ”
” സാർ എന്തൊക്കെയാ ഈ പറയുന്നേ.. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല…. ”
” എടാ… നീ മെഹന്നു പറഞ്ഞത് കേട്ടില്ലേ…അവളുടെ ഫ്രണ്ട് ഇഷയുടെ ചെക്കൻ ആണ് റംസാൻ എന്ന്… കുറച്ചു മുൻപ് സന വിളിച്ചപ്പോ പറഞ്ഞത് റയാൻ അവന്റെ ഫ്രണ്ട് റംസാന്റെ പാർട്ടിക്ക് രാത്രി ബീച് റോഡിലുള്ള ലാവെൻഡർ ഐസ് റിസോർട്ടിൽ പോകുന്നുണ്ട് എന്ന്… ഇതിന്ന് എന്ത് മനസ്സിലായി…. മെഹനുവും റയാനും ഇന്ന് ഒരുമിച്ച് ഒരേ റിസോർട്ടിൽ എത്തുന്നു….. അവിടെ ആദി വന്ന് അവരെ ഒരുമിച്ച് കണ്ടാൽ എങ്ങനെ ഇരിക്കും…. പൊളിക്കില്ലേ… ഇന്നത്തോടെ എല്ലാം അവസാനിക്കും…. ”
” അപ്പൊ മെഹനുവിന് ഇന്ന് റയാൻ അവിടെ വരുന്ന കാര്യം അറിയോ…. ”
” അറിയാം… അറിയാതിരിക്കാം…. പക്ഷെ… ആദിയോട് അവൾ ഇന്നത്തെ പാർട്ടിയുടെ കാര്യം പറയുന്നുണ്ടോ ഇല്ലയോ.. ഉണ്ടെങ്കിൽ എന്ത് പറഞ്ഞു എന്ന് നമുക്ക് അറിയണം…എന്നാലേ പ്ലാൻ ചെയ്യാൻ പറ്റു….താൻ ചെന്ന് ഒന്ന് അവരെ നിരീക്ഷിക്ക്…”
” ഓക്കേ സാർ…. ”
” ഇന്നത്തെ ദിവസം നമുക്ക് വേണ്ടി ഉള്ളതാണ്…. ഇന്ന് നമ്മുടെ തിരക്കഥയിൽ അവർ നിറഞ്ഞാടും….. എനിക്ക് ഉറപ്പ് ഉണ്ട്.. എല്ലാം എനിക്ക് അനുകൂലമായിരിക്കും…. മെഹനുവിന്റെ ലൈഫിൽ ആദി എന്നൊരാളുണ്ടെങ്കിൽ അത് ഞാൻ മാത്രം ആയിരിക്കും ഇനി…. ഹഹഹ….. ”
അങ്ങനെ ആദിൽ സാർ പലതും തീരുമാനിച്ചുറപ്പിച്ചു…. നമുക്ക് നോക്കാം വിധി ആരുടെ കൂടെ ആണെന്ന്….
💕💕💕
കോളേജിൽ
” ഒരു ദിയൂസ്… എന്തൊരു സ്നേഹാ രണ്ടാളും… എനിക്ക് അത് കണ്ട് അങ്ങ് കേറി വന്നതാ…. “(അനു )
കോളേജിൽ എത്തി അനുവും ജാനുവും ക്ലാസിൽ കയറാതെ നേരെ പോയത് ക്യാന്റിനിലോട്ട് ആണ്.. ഒന്ന് തണുക്കാൻ രണ്ട് ജീരകസോടയും ഓർഡർ ആക്കി രണ്ടാളും ഇന്ന് കണ്ട പുതിയ അവതാരതെ
പറ്റിയുള്ള ചർച്ചയിൽ ആണ്…
” എന്റെ അനു.. നമുക്ക് എന്ത് ചെയ്യാൻ പറ്റും.. നിന്നെക്കാൾ മുൻപ് പരിജയം ഉണ്ട് അവന്ക് അവളെ…. അതാരാണ് എന്നാണ് ഇനി നമ്മൾ കണ്ടു പിടിക്കേണ്ടത്….”
” റാഷിയോട് ചോദിച്ചാലോ…?. ”
” റാഷിക്ക എന്തോ ജോലി പരമായ ആവശ്യത്തിന് ബാംഗ്ലൂർ പോയി… ഒരാഴ്ചത്തേക് ഇനി നോകണ്ടാ… പിന്നെ റാഷിക്കാക് ഷാനൂനെ അല്ലെ അറിയൂ…. കൂടുതൽ ആയിട്ട് ഒന്നും അറിയില്ലാന്നുമ് അന്ന് പറഞ്ഞതല്ലേ… ഇനി ഇങ്ങനെത്തെ കാര്യൊക്കെ റാഷിക്കാക് ഷാനൂനോട് ഫോൺ ചെയ്ത് ചോയ്ക്കാൻ പറ്റോ..അപ്പോ ഒന്നില്ലെങ്കിൽ റാഷിക്ക വരുന്ന വരെ കാത്തിരിക്കാ.. അല്ലെങ്കിൽ വേറെ വഴി നോക്കാ…. ”
” ഏയ്യ്… ഒരാഴ്ചയോ… അതൊന്നും പറ്റില്ല… വേറെ ആരോടെങ്കിലും അന്യോഷിക്കണ്ടരും ….. എടി… അതെങ്ങാനും ഷാനൂൻറെ lover ആണെകിൽ എന്തോ ചെയ്യും… എനിക്ക് പേടി ആവുന്നേടി… ”
” എന്ത് ചെയ്യാൻ… അവളെ ഒഴിവാകീട്ട് നിന്നെ സ്നേഹിക്കാൻ പറയാൻ ഒന്നും പറ്റില്ലല്ലോ… അപ്പൊ നീ അവനെ അങ്ങ് മറന്ന് കളയേണ്ടി വരും… അല്ലാതെന്താ…. ജസ്റ്റ് ഒരു അട്ട്രാക്ഷൻ അല്ലെ…. അവൻ അല്ലെ മറ്റൊരുത്തൻ… ”
” നിനക്ക് നിന്റെ റാഷിയുടെ സ്ഥാനത് മറ്റൊരാളെ കാണാൻ പറ്റോ….? ”
” ഒരിക്കലും ഇല്ലാ… റാഷിക്ക ഇല്ലെങ്കിൽ പിന്നെ ഞാൻ ഇല്ലാ… ”
” എന്നാ അങ്ങനെ തന്നെ ആണ് എനിക്കും… ”
അത് കേട്ട് ജാനു അമ്പരന്നു..
” അപ്പൊ നീ അവനെ ശരിക്കും ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടോ….നീ ശരിക്കും ആലോയ്ച്ചിട്ടാണോ പെണ്ണെ.. പിന്നെ ഒരിക്കലും തിരുത്താൻ പറ്റില്ലാട്ടോ… ”
” ഞാൻ ശരിക്കും ആലോചിച്ചിട്ട് തന്നെ ആടി… ഇന്ന് അവനോട് മറ്റൊരു പെണ്ണ് അത്രയും അടുപ്പം കാണിച്ചപ്പോൾ ആണ് ഞാൻ ശരിക്കും അവനോടുള്ള എന്റെ സ്നേഹം തിരിച്ചറിഞ്ഞത്…. അതെ… എന്റെ ഉള്ള് നിറയെ അവനോടുള്ള സ്നേഹമാണ്… അവൻ മറ്റൊരു പെണ്ണുമായി ഇടപഴകുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്… ഹൃദയം കുത്തി കീറുന്ന വേദന ആണ്… എന്റെ ജീവിതത്തിൽ ഒരു പാതി ഉണ്ടെങ്കിൽ അത് ഷാനു മാത്രം ആയിരിക്കും…. അത് ഞാൻ ഉറപ്പിച്ചു…. ”
” എടി അനു… ഇങ്ങനെത്തെ കടുത്ത തീരുമാനങ്ങൾ ഒന്നും പെട്ടെന്ന് എടുക്കല്ലേ…അവനെ കുറിച് എല്ലാം അറിഞ്ഞിട്ട് പോരെ….”
” എന്റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ലാ… നീ എന്റെ കൂടെ നിക്കോ ഇല്ലയോ… എനിക്ക് അത് മാത്രം അറിഞ്ഞാൽ മതി… ”
” കൂടെ നിക്കല്ലാതെ വേറെ നിവർത്തി ഇല്ലല്ലോ… നീ എന്റെ ചങ്ക് ആയി പോയില്ലേ
.. എന്നിട്ട് നിന്റെ നെക്സ്റ്റ് പ്ലാൻ എന്താ…. ”
” നമുക്ക് അമിയോട് ചോദിച്ചാലോ…അമിക്ക് ചിലപ്പോ ഷാനൂനെ അറിയുമായിരിക്കും.. അവൻ വിചാരിച്ചാൽ അവൾ ആരാണ് എന്താണ് എന്നൊന്നും അറിയാൻ പ്രയാസമുണ്ടാവില്ല…. ”
” അത് നല്ലൊരു ഐഡിയ ആണ്… വാ എന്നാ ഇപ്പൊ തന്നെ ചോദിച്ചു കളയാം…. ”
💕💕💕
ഇതേ സമയം അമി കട്ട കലിപ്പിൽ ഇരിക്കായിരുന്നു….
” ഞാൻ അപ്പഴേ പറഞ്ഞില്ലേ… എന്തൊക്കെയോ വശ പിശക് ഉണ്ടെന്ന്…. അനു കോളേജ് പോലും മുടക്കി അവിടെ അവനെ കാണാൻ പോകണമെങ്കിൽ അതിൽ എന്തോ ഇല്ലേ…. “(അജു )
” നിങ്ങൾ കണ്ടതല്ലേ… ഷാനൂനോട് ആ മറ്റേ പെണ്ണ് അടുത്തിടപഴകുന്നത് കണ്ട് അവളുടെ മുഖം ചുമന്നു തുടുത്തത്…. അതിനർത്ഥം അവൾക് അത് ഇഷ്ടപ്പെട്ടിട്ടില്ല എന്നല്ലേ… അവൾക് അവനെ ഇഷ്ടമാണ് എന്നാണ് എനിക്ക് തോന്നുന്നത്… “(സാം )
“അല്ലാ… ആ പെണ്ണ് ഏതാ….അവനോട് കൊഞ്ചിക്കുഴഞ പെണ്ണ്… അഡാർ പീസ് ആണല്ലോ… അവന്റെ lover ആയിരിക്കോ ഇനി…. അങ്ങനെ എങ്കിൽ നമ്മൾ വറീഡ് ആവേണ്ട കാര്യമില്ലല്ലോ… ഷാനു ഒരിക്കലും അനുവിന്റെ പ്രണയം അക്‌സെപ്റ് ചെയ്യില്ലല്ലോ….”(രാഹുൽ )
” അവൾ ഷാനൂന്റെ മുറപ്പെണ്ണ് ആണ്….ഷാനൂന്റെ ഉമ്മാന്റെ ഏട്ടന്റെ മോൾ… നമ്മടെ ഈ കോളേജിൽ തന്നെ ആണ് പഠിക്കുന്നെ…. ഷാനൂന്റെ വീട്ടിൽ നിന്നു കൊണ്ട്…. പക്ഷെ… അവർ തമ്മിൽ പ്രണയം ഒന്നും ഉള്ളതായി എന്റെ അറിവിൽ ഇല്ലാ….” ( അമി )
” ഓഹോ… അപ്പൊ പേടിക്കണം….. “(സാം )
” ഇനിയിപ്പോ നമ്മൾ എന്താ ചെയ്യാ….പെട്ടെന്ന് ഇതിനൊരു തീരുമാനമാക്കിയില്ലേ കൈ വിട്ടുപോകെ അമി… ഞാൻ പറഞ്ഞില്ലാ വേണ്ടാ…. “(അജു )
” അങ്ങനെ അവളെ വിട്ടു കളയാൻ ഞാൻ ഒരുക്കം അല്ലാ… എന്താ വേണ്ടത് എന്ന് എനിക്ക് അറിയാം…. “(അമി )
അപ്പൊ ആണ് അനുവും ജാനുവും അങ്ങോട്ട് വരുന്നത് അവർ കണ്ടത്….
” എന്താ അനു… ഈ വഴി ഒക്കെ…. ”
” ഹെയ്… അമിയോട് ഒന്ന് സംസാരിക്കാൻ ആയിരിന്നു… അമി ഒന്ന് ഇങ്ങോട്ട് വരോ…. ”
അമിയോട് ചെല്ലാൻ അജു കണ്ണ് കൊണ്ട് അംഗ്യം കാണിച്ചതും അവൻ അവളുടെ അടുത്തേക് പോയി….
” എന്താ… അനു കാര്യം…. ”
” അത് പിന്നെ അമി… എനിക്ക് ഒരു ചെറിയ ഹെല്പ് വേണം…. ”
” മടിക്കാതെ പറ അനു… എന്നോട് മുഖവരയുടെ ഒക്കെ ആവശ്യം ഉണ്ടോ… ”
” അത് പിന്നെ അമി…. നിനക്ക് നമ്മടെ വായനശാല നോക്കി നടത്തുന്ന മാഷൊക്കെ ആയ ഷാനു എന്ന ആളെ അറിയോ…?? “”
അമിയുടെ ഉത്തരത്തിനായി അനു കാതോർത്തു….. തന്റെ കസിൻ ആണ് ആ പറഞ്ഞ ഷാനു എന്ന് അമി പറയുമോ ??
*തുടരും…..*
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission