Skip to content

മനുഷ്യൻ ഒന്നുമല്ലെന്നുള്ള തിരിച്ചറിവ് (കൊറോണ വൈറസ് )

covidvirus story

മനുഷ്യന്റെയ് ബുദ്ധിക്കതീതമായി യാതൊന്നും തന്നെ ഇല്ല എന്ന അഹങ്കാരത്തിലാരുന്നു നാമെല്ലാവരും.പല കണ്ടുപിടുത്തങ്ങളും ഒരു പരിധിവരെ അതിനെ ശെരിവെക്കുന്നു.നമ്മുടെ ശാസ്ത്രലോകം എല്ലാതലത്തിലു കുതിച്ചുയരുകയാണ്.എത്ര എത്ര കണ്ടുപിടുത്തങ്ങളാണ് ദിനം പ്രതി നാം വീക്ഷിക്കുന്നത്.

മനുഷ്യന്റേ എല്ലാ കഴുവുകളെയും കണ്ടുപിടുത്തങ്ങളെയും നിസ്സഹായകമാക്കി ആണ് ലോകത്തേയ്ക് കൊറോണ വൈറസ് അതവാ കോവി ഡ് -19 എന്ന മഹാമാരി കടന്നുവന്നത്.ലോകമെമ്പാടും ഇപ്പോൾ കൊറോണ പിടിയിൽ ആയിരിക്കുകയാണ്. നമ്മുടെ സ്വന്തം കേരളത്തിലും കൊറോണ പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു.

ഈ ദുരന്തത്തെ പിടിച്ചുകെട്ടാൻ നാം എത്ര പണിപെടുന്നു, എന്നിട്ടും അനിയന്ത്രിതമായി മനുഷ്യനിൽനിന്നും മനുഷ്യനിലേക് കടന്നു കെയറിക്കൊണ്ടേ ഇരിക്കുന്നു.

മനുഷ്യ ശരീരത്തെ വൈറസ് കാർന്നു തിന്നുന്ന അവസ്ഥ നിസ്സഹായകതയോടെ ശാസ്ത്ര ലോകത്തിന്‌ നോക്കി നിൽക്കാനെ കഴിയുന്നുള്ളു. വൈറസിനെ തടുക്കാൻ പരിജയായി നാം ഉപയോഗിക്കുന്ന മാസ്കും ഹാൻഡ് വാഷും ഇപ്പോൾ നിത്യജീവിതത്തിന്റെയ്ഭാഗമായി മാറിയിരിക്കുന്നു.

രാജ്യത്തെ ജനസംഖ്യാതോതും ദുര്ബലമായ ആരോഗ്യസംവിധാനങ്ങളും കണക്കിലെടുക്കുമ്പോള് വൈറസ് ബാധ അതിവേഗം പടര്ന്നു പിടിച്ചാല് മരണസംഖ്യ ഉയരുന്നത് ഒഴിവാക്കാനാകില്ലെന്നാണ് റിപ്പോര്ട്ട് പറയുന്നത്. ”Predictions and role of interventions for Covid-19 outbreak in India” എന്ന റിപ്പോര്ട്ടിലാണ് ഈ പ്രവചനം.

മനുഷ്യന് അസാദ്യംഎന്ന് കരുതിയ എത്ര എത്ര നേട്ടങ്ങൾ കൈവരിച്ചവരാണ് നമ്മൾ. എന്തുകൊണ്ടാണ് കൊറോണ വൈറസിന് മുന്നിൽ നമ്മൾക്ക് പരാചിതരാകേണ്ടി വരുന്നത്. നമ്മളുടെ അഹങ്കാരവും, അഹന്തയും,ആർഭാടവും അതിരുകടന്നപ്പോൾ ദൈവ ശിക്ഷ ഭൂമിയിലേയ്ക് ഇറങ്ങിയതാണോ എന്ന് ചിന്തിക്കേണ്ടതായിരിക്കുന്നു. എന്താണ് ഇപ്പോഴത്തെ ലോകത്തിന്റെ അവസ്ഥ , പാറി പറന്ന് നടന്നിരുന്ന നാമെല്ലാം എത്ര പെട്ടെന്നാണ് ഒന്ന് പുറത്തേയ്ക് ഇറങ്ങാൻപോലും സാധിക്കാത്ത അവസ്ഥയിൽ വീടിന്റെയ് ചുവരുകൾക്കിടയിൽ ഒതുങ്ങി കൂടി പോയത്.

മനുഷ്യന്റെയ് സന്തോഷത്തിനും താല്പര്യത്തിനും വേണ്ടി വളർത്തു പക്ഷികളെ അതിന്റെയ് സ്വാതന്ത്രം നിഷേധിച് കൂട്ടിലടയ്കപെടുമ്പോൾ അവയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയില് നിന്നും അവ വേര്പെടുത്തപെടുന്നു.ഇതേ അവസ്ഥയാണ് ഇന്ന് വീടുകൾക്കുള്ളിൽ തളക്കപെട്ട മനുഷ്യർ അനുഭവിക്കുന്നത്. പക്ഷിയെ കൂട്ടിലടച്ച് വളര്ത്തുന്നത് ഉടമയ്ക്ക് സാമ്പത്തിക നഷ്ടവും ദാരിദ്ര്യവും ഉണ്ടാക്കും എന്നാണ് പറയപെടുന്നത് .

വാസ്തുശാസ്ത്രമനുസരിച്ചാണ് ഇത്തരമൊരു വിശ്വാസം.ഇന്ന് പക്ഷിക്കുപകരം കൂട്ടിലടക്കപ്പെട്ടിരിക്കുന്നത്‌ നാം ഓരോരുത്തരെയുമാണ് ഇനിവരാനിരിക്കുന്നത് സാമ്പത്തിക നഷ്ടവും ദാരിദ്ര്യവും.

ദിനം പ്രതിഎത്ര എത്ര അനീതികളും അക്രമങ്ങളുമാണ് നമ്മുക്ക് ചുറ്റും നടക്കുന്നത്,പണ്ട് കാലങ്ങളിൽ ഒട്ടിയ വയറിന്റെയ് വിശപ്പുമാറ്റാനായി സമ്പന്നരുടെ സ്വത്തും മുതലും അപഹരിചിരുന്നു എന്ന് കേട്ടിട്ടുണ്ട്.

എന്നാൽ ഇന്ന് ആവിഷത്തിനതികം ഭക്ഷണം കഴിച്ചു വീർപ്പിച്ച കുംഭ വീണ്ടും നിറക്കാനായി പാവപെട്ടവനെന്നോ പണക്കാരാനെന്നോ വ്യത്യാസമില്ലാതെ സമ്പത്ത് അപഹരികുന്നു.ലൈംഗികദാഹം ശമിപ്പിക്കാന് ലിംഗ,പ്രായ ഭേത മില്ലാതെ നടത്തുന്ന പീഡനങ്ങൾ ,ആഹ്‌ളാതത്തില് മതി മറന്ന് കൂത്താടുന്നവർ, സന്തോഷ/സന്താപാവസരങ്ങളില് മദ്യത്തിലും മയക്കുമരുന്നുകളിലും അഭയം തേടുന്നവർ.

ഇത്തരത്തിൽ ദൈവത്തെ മറന്ന് എണ്ണിയാൽ ഒടുങ്ങാത്തത്രയും ചെറുതും വലുതുമായ തെറ്റുകൾചെയ്യുന്നവരുടെ നടുവിലാണ് നമ്മൾ ജീവിക്കുന്നത് .ഇപ്പോൾ ചിലരെങ്കിലും ദൈവത്തെ ഓർക്കുന്നുണ്ട്, ദൈവത്തെ ഓർക്കാൻ സമയം കിട്ടുന്നുണ്ട് എന്ന്പറയുന്നതാകും ശെരി.

നമ്മൾ ചെയ്ത തെറ്റിന്റെയ് കർമ്മ ഫലമാണോ ഇപ്പോൾ അനുഭവിക്കുന്ന ഈ ദുരന്തം എന്ന് വെറുതെയെങ്കിലും ചിന്തിക്കുന്നവർ ഉണ്ടോ?.അങ്ങനെ ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ സ്വയമേ നിങ്ങൾ എന്ന വ്യക്തിയെ ഒന്ന് സ്കാൻ ചെയ്തു നോക്കു.

ശേഷം നിങ്ങളുടെ പ്രവർത്തനങ്ങളെ നന്മയും തിന്മയും ആയി രണ്ടായ് തരം തിരിക്കാം .ഏതിനാണ് തൂക്കം കൂടുതൽ എന്ന് സ്വയം വിലഇരുത്തി നോക്കൂ . തിന്മയേക്കാൾ ഒരു അണു തൂക്കമെങ്കിലും കൂടുതലായി നന്മയുടെ തുലാസ് ഉയര്ന്നുണ്ടോ?….

Stay Safe,
Stay Home,
Stay Secure,
Use 😷
✍🏻 സുധീർഖാൻ.ഇ
സലാല

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!