ദേഹീ ദേഹം വിട്ടു പോകുന്നത് പോലെ ഉള്ളിലെ ജീവാംശം എന്നെ വിട്ടു പോയത് പോലെ തോന്നി….. മനസ് ശൂന്യമായ പോലെ…. മനസും ശരീരവും തമ്മിൽ ബന്ധമില്ല വിശപ്പും ദാഹവും ഒന്നും അറിയുന്നില്ല കൈകാലുകൾ ഒരു ബന്ധമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു….. ഇത്രമേൽ എന്നിൽ എന്റെ ഏട്ടൻ ജീവിച്ചിരുന്നു…. മനസ്സിനുള്ളിലെ ചിന്തകൾക്ക് പോലും ചിതൽ പിടിച്ചു……
രണ്ടു ദിവസം മുറി വിട്ടു പുറത്തേക്ക് വന്നില്ല….. ഏബിച്ചൻ പൂനെ ഓഫീസിലെ നമ്പർ വാങ്ങി തന്നു….. അച്ഛൻ ആണ് ആ നമ്പറിൽ വിളിച്ചത്….. ഏട്ടനെ കിട്ടിയപ്പോൾ ഒരു പാട് വഴക്ക് പറഞ്ഞു മിണ്ടാതെയും പറയാതെയും പോയി എന്ന് പറഞ്ഞു….. കമ്പനി അത്യാവശ്യമായി വിളിപ്പിച്ചു എന്നാണ് ഏട്ടൻ അമ്മയോടും അച്ഛനോടും പറഞ്ഞത്……
അമ്മയും സംസാരിച്ചു കഴിഞ്ഞിട്ട് ഫോൺ എന്റെ കയ്യിൽ തന്നു…. ഞാൻ അതും ചെവിയിൽ വച്ചു തിരിഞ്ഞു മുറിയിലേക്ക് നടന്നു……
“ഹെലോ “…,,,,,,,
“ഹെലോ “,,,,,,,,മറുവശത്തു നിന്നും ശബ്ദം എന്റെ കാതുകളിൽ വന്നു വീണു… അതിന്റെ ഉള്ളിലൂടെ കടന്നു സർവ നാഡി ഞരമ്പുകളിലും ചെന്നെത്തി….. തളർച്ച ബാധിച്ച ഓരോ അംശവും ജീവൻ വച്ചു ഉയർത്തെഴുന്നേറ്റു…….
സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ ശബ്ദം പുറത്തേക്ക് വരുന്നില്ല…. മറുവശത്തു നിന്നും ശബ്ദം കേൾക്കുന്നില്ല….. ഒന്ന് രണ്ടു നിമിഷം കഴിഞ്ഞപ്പോൾ മനസിന്റെ വിങ്ങൽ ശബ്ദത്തോടെ പുറത്തേക്ക് വന്നു…… അത് അടങ്ങും വരെ ഒന്നും മിണ്ടാൻ സാധിച്ചില്ല. കുറച്ചു കഴിഞ്ഞു മറുവശത്തു നിന്നും ശബ്ദം കേട്ടു…. “ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം…. “അത്രയും പറഞ്ഞു ഫോൺ കട്ടായി…
കുറച്ചു നേരം കൂടി അങ്ങനെ നിന്നിട്ട് മുഖം തുടച്ചു ഫോൺ അച്ഛന് തിരികെ കൊടുത്തു…..
വൈകിട്ട് ലെച്ചു വിളിച്ചു… അവൾക്ക് മിലിറ്ററി നഴ്സിംഗ് എൻട്രൻസ് കിട്ടി ആ സന്തോഷം പറയാൻ വിളിച്ചതാ..
അവളെ മനസറിഞ്ഞു അനുമോദിക്കാൻ പോലും മറന്നു…
“മണിക്ക് എന്താ ഒരു സന്തോഷം ഇല്ലാത്തതു? ”
“സന്തോഷം ഒക്കെ ഉണ്ട്…. നീ പോയാൽ പിന്നെ വല്ലപ്പോഴും ഒക്കെ അല്ലേ ലച്ചു നാട്ടിൽ വരാൻ പറ്റു ജോലി കിട്ടിയാലും അതും ദൂരെ ആയിരിക്കും…. ”
“അതിനെന്താ ചേച്ചി അങ്ങനെ ജോലി ചെയ്യുന്നതും ഒരു സുഖമല്ലേ…. ഒന്നുമില്ലെങ്കിലും ഞാനും എന്റെ രാജ്യത്തിന്റെ കാവലിന്റെ ഒരു ഭാഗമാവില്ലേ എനിക്ക് അതിൽ സന്തോഷമേ ഉള്ളു…. അപ്പോഴല്ലേ ഞാൻ ചെയ്യുന്ന സേവനം മഹത്തരം ആകുന്നതു….. ”
“എനിക്ക് നിന്നോട് പറഞ്ഞു ജയിക്കാൻ വയ്യ ലെച്ചു ”
“ചേട്ടൻ വിളിക്കുമ്പോൾ പറയണേ? ”
“പറയാം ”
“ചേച്ചി രണ്ടു ദിവസതേക്ക് ഇങ്ങോട്ട് വരുമോ? ”
“നോക്കട്ടെ മോളെ വരാം…. ചെറിയമ്മ സമ്മതിച്ചോ പോകാൻ? ”
“അമ്മ സമ്മതിച്ചാലും ഇല്ലെങ്കിലും ഞാൻ പോകും.അച്ഛൻ എനിക്ക് കട്ട സപ്പോർട്ട് കൊണ്ടു നിന്നതാ എന്നാലും പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒരു വിഷമം ഒക്കെ ഉണ്ട് ”
“നിനക്ക് എന്നാണ് പോകേണ്ടത്? ”
“അടുത്ത തിങ്കളാഴ്ച അവിടെ റിപ്പോർട് ചെയ്യണം. അപ്പോൾ ഇവിടുന്നു ബുധനാഴ്ച്ച പോകണം.. ”
“അപ്പോൾ ഇനി രണ്ടു മൂന്നു ദിവസം അല്ലേ ഉള്ളൂ ”
“എം ”
“അച്ഛൻ വരുമോ കൊണ്ടു വിടാൻ ”
“വരും ”
“നീയും അച്ഛനും മാത്രമോ? ”
“എം പറ്റുമെങ്കിൽ അമ്മാവൻ വരാം എന്ന് പറഞ്ഞിട്ടുണ്ട് ”
“എം നിങ്ങൾ പോകുമ്പോൾ ചെറിയമ്മ ഒറ്റയ്ക്ക് ആകില്ലേ? ”
“അമ്മയോട് ചേച്ചിയുടെ കൂടെ രണ്ടു ദിവസം നിൽക്കാൻ അച്ഛൻ പറഞ്ഞിട്ടുണ്ട്, ചേച്ചി ഇവിടെ നിന്നാലും രണ്ടുപേരും ഒറ്റക്ക് ആവില്ലേ അതുകൊണ്ട് ”
“എം ഞാൻ നാളെ അങ്ങോട്ട് വരാം മോളെ എന്നിട്ട് ചെറിയമ്മയെ കൂട്ടി തിരിച്ചു വരാം നിങ്ങൾ പോകുമ്പോൾ ”
“ശരി… എന്നാൽ വരുമ്പോൾ കാണമേ….. മണി…. ”
“പോടി കാന്താരി…. ”
“ഉമ്മ…. ”
“ഓ മതി… സോപ്പിട്ടതു…… ”
“ശരി ”
“അവളോട് സംസാരിച്ചു കഴിഞ്ഞപ്പോൾ കുറച്ച് സമാധാനം കിട്ടി…. “ഏട്ടനോട് എങ്ങനെ പറയും? ഏട്ടൻ വിളിക്കട്ടെ… വിളിക്കുമോ? അത് ആലോചിച്ചപ്പോൾ പിന്നെയും സങ്കടം….
എന്തായാലും വട്സപ്പ് നമ്പർ മാറില്ലല്ലോ. ഫോണിൽ വട്സപ്പ് മെസ്സേജ് ഇട്ടു… അത് വായിച്ചു നോക്കിയാൽ അത് അറിയാൻ പറ്റുമല്ലോ? ”
വൈകിട്ട് അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ ലെച്ചു വിളിച്ച കാര്യം പറഞ്ഞു. അച്ഛനു അത് കേട്ടപ്പോൾ സന്തോഷം ആയി. അമ്മ അവളെ അത്രയുദൂരത്തിൽ വിടുന്നത് കൊണ്ടുള്ള വിഷമം പറഞ്ഞു
“അമ്മേ അവൾ ഏട്ടത്തിയെ പോലെ അല്ല, അവൾക്ക് അതൊക്കെ മാനേജ് ചെയ്യാൻ പറ്റും. “വിവേക് പറഞ്ഞു.
“മോൾ എന്തായാലും നാളെ വീട്ടിലേക്ക് പൊയ്ക്കോ വിവേക്ക് കൊണ്ട് വിടും… പിന്നെ ബാലനെ ഞാൻ വിളിച്ചോളാം രണ്ടു മൂന്നു സുഹൃത്തുക്കൾ ഉണ്ട് ഡൽഹിയിൽ “അച്ഛൻ പറഞ്ഞു. ”
“എം ”
“ആരൊക്കെയാ മോളെ ലെച്ചുവിന്റെ കൂടെ പോകുന്നത്? ”
“അച്ഛൻ… അമ്മാവൻ പറ്റിയാൽ ചെല്ലാം എന്ന് പറഞ്ഞിട്ടുണ്ട് ”
“വിവേക് നിനക്ക് പറ്റുമെങ്കിൽ ഒന്ന് പോയി വാ ബാലന്റെ കൂടെ ”
“പോകാം അച്ഛാ.. ”
“ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വേണ്ട… ”
“ഒരു ബുദ്ധിമുട്ടും ഇല്ല. ഞാൻ പോകാം ”
“എന്നാൽ ശരി… ഞാൻ ബാലനെ വിളിക്കുമ്പോൾ പറഞ്ഞേക്കാം…. നീ രാവിലെ തന്നെ മോളെ കൊണ്ടു വിടണം ”
“ചെയ്യാം ”
കിടക്കാൻ നേരവും നോക്കി ഏട്ടൻ മെസ്സേജ് വായിച്ചോ എന്ന്.. നോക്കിയിട്ടില്ല…..
വട്സപ്പിൽ ഏട്ടന്റെ പ്രൊഫൈൽ നോക്കി ഇരുന്നു…. ഏതോ കടപ്പുറതിനു അഭിമുഖമായി കാറിൽ ചാരി നിൽക്കുന്ന ഒരു ഫോട്ടോ ഷർട്ടും തലമുടിയും കാറ്റിൽ ഒരു വശത്തേക്ക് പറക്കുന്നുണ്ട്….. കുട്ടിത്തം ഉള്ള മുഖം, വിവാഹത്തിന് മുൻപ് ഉള്ള ഫോട്ടോ ആണ്…. എന്തോ അത് കാണുമ്പോൾ ഉള്ളിൽ വേദന കൂടുന്നു…… ഒന്ന് വിളിച്ചിരുന്നെങ്കിൽ ആ കാലു പിടിച്ചു മാപ്പ് പറയാമായിരുന്നു……. പിന്നെയും മെസ്സേജ് ടൈപ്പ് ചെയ്തു…. കാണുമ്പോൾ കാണട്ടെ…..
രാവിലെ തന്നെ വിവേക്ക് റെഡി ആയി വന്നു കൊണ്ടു വിടാൻ…
“ലെച്ചുവിന് എന്തെങ്കിലും വാങ്ങണ്ടേ മോളെ?….. ” അമ്മ ചോദിച്ചു
“പോകുന്ന വഴിക്ക് മേടിക്കാം അമ്മേ? ”
“മോളുടെ കയ്യിൽ അതിനുള്ള ക്യാഷ് ഉണ്ടോ? ”
“ഉണ്ടമ്മേ ഏട്ടന്റെ എടിഎം കാർഡ് ഉണ്ട്… ”
“അവൻ അത് തന്നിട്ട് ആണോ പോയത് ”
“അതേ അമ്മേ “അത് പറഞ്ഞപ്പോൾ അന്ന് ഏട്ടൻ ഹോസ്റ്റലിൽ വന്നത് ഓർമ്മ വന്നു….
പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി…
“ഞാൻ കുറച്ചു കഴിഞ്ഞു വരാം ഏട്ടത്തി കയറി പൊയ്ക്കോ വിവേക്ക് ഗേറ്റിനു വെളിയിൽ എന്നെ വിട്ടിട്ടു പോയി….
വീടിനുള്ളിൽ ചെല്ലുന്നതു വരെ ആരും കണ്ടില്ല…. ചെറിയമ്മ അടുക്കളയിൽ എന്തോ പണിയിൽ ആണ്…. ലെച്ചു അടുക്കളയുടെ പുറത്തേക്ക് ഉള്ള വാതിലിൽ ഇരുന്നു പ്ലേറ്റിൽ എന്തോ കൊത്തി പെറുക്കി കഴിക്കുന്നുണ്ട്…
പാദസരത്തിന്റെ ശബ്ദം കേട്ട് ചെറിയമ്മ തിരിഞ്ഞു നോക്കി…
“ആഹാ മോൾ വന്നോ? ”
തിരിഞ്ഞു നോക്കിയ ലെച്ചു ഓടി വന്നു എന്നെ കെട്ടിപിടിച്ചു…
“വന്നോ….. എന്റെ മണി.. ”
“എന്റെ പൊന്നു ലെച്ചു ഇങ്ങനെ മുറുക്കി പിടിക്കല്ലേ ഞാൻ ബൊമ്മ അല്ല ”
“ആണോ എന്നാലും നല്ല സോഫ്റ്റ് ആണല്ലോ ”
തെളിച്ചമില്ലാതെ ഇരുന്ന ചെറിയമ്മയുടെ മുഖത്ത് വെട്ടം വീണു…
“മോൾ ഒറ്റയ്ക്ക് ആണോ വന്നത്? ”
“വിവേക്ക് കൊണ്ടു വിട്ടു ”
“എന്നിട്ട് ആ വിവേകം ഇല്ലാത്തതു എവിടെ? “ലെച്ചു ചോദിച്ചു
“ലെച്ചു നിനക്ക് ഇത്തിരി കൂടുന്നുണ്ട് ചെറിയമ്മ അവളെ അടിക്കാൻ കൈ ഓങ്ങി ”
“വിവേക് പിന്നെ വരാം എന്ന് പറഞ്ഞു നിന്നെ കൊണ്ടു വിടാൻ വിവിയും വരുന്നുണ്ട് ”
“അച്ഛൻ പറഞ്ഞു… ഇന്നലെ അവിടുത്തെ അച്ഛൻ വിളിച്ചിരുന്നു…
മണി…… നീ പോയി ഡ്രസ്സ് ഒക്കെ മാറ്റി വാ കഴിക്കാൻ തരാം…. വിശപ്പ് ഇല്ലായിരുന്നു എന്നാലും ചെറിയമ്മ വിളിച്ചപ്പോൾ എന്തേലും കുറച്ചു കഴിക്കാം എന്ന് കരുതി റൂമിൽ പോയി ഡ്രസ്സ് മാറ്റി വന്നു…
ചെറിയമ്മ ഒരു പ്ലേറ്റിലേക്ക് കപ്പ പുഴുങ്ങിയതും ഉണക്ക ചെമ്മീൻ ചെറിയ ഉള്ളിയും കാന്താരിയും തേങ്ങയും ചേർത്തു ചത്തു വെളിച്ചെണ്ണ ചാലിച്ച ചമ്മന്തിയും അതിന്റെ മണം കിട്ടിയപ്പോൾ വയറ്റിൽ ചെറിയ ഒരു കത്തൽ വന്നു….. പതുക്കെ ഒരു കഷ്ണം കപ്പ എടുത്തു ചമ്മന്തിയിൽ മുക്കി വായിൽ വച്ചു നല്ല സ്വാദ്.. ചെറിയമ്മയ്ക്ക് മാത്രം അവകാശപ്പെട്ട ക്രെഡിറ്റിൽ ഒന്ന്..
“ഇവൾക്ക് കഴിക്കാൻ ഉണ്ടാക്കിയത് ആണ് ഇവിടുന്നുപോയി കഴിഞ്ഞാൽ ഇതൊന്നും കഴിക്കാൻ കിട്ടില്ലല്ലോ എന്ന് കരുതി.. എന്നിട്ട് അവൾ രണ്ടു കഷ്ണം കഴിച്ചു….. ”
“ഇതൊക്ക എപ്പോൾ വേണമെങ്കിലും കഴിക്കാമല്ലോ? “ലെച്ചു പറഞ്ഞു
“അവൾക്ക് അല്ലെങ്കിലും വീട്ടിൽ ഉണ്ടാകുന്നതു ഒന്നും പിടിക്കില്ല കുറെ വീർത്തികെട്ട സോസ് കുഴച്ചു പകുതി വേവിച്ചു എടുക്കുന്നതേ അവൾക്ക് പിടിക്കു”
എന്തായാലും ചെറിയമ്മ തന്ന കപ്പ മുഴുവൻ കഴിച്ചു……
അത് കഴിഞ്ഞു അവളെയും കൂട്ടി മാളിൽ പോയി അവൾക്ക് ഇഷ്ട്ടപെട്ട ഒന്ന് രണ്ടു ജോഡി ഡ്രസ്സ് വാങ്ങി… മോഡേൺ ഡ്രസ്സ് ആണ് അവൾ സെലക്ട് ചെയ്തത്… പിന്നെ കമ്പിളി പോലുള്ള ഒന്ന് രണ്ടു എണ്ണം അവിടെ തണുപ്പിൽ ഇടാൻ…. അവൾ ഇഷ്ട്ടമുള്ളതു സെലക്ട് ചെയ്യുമ്പോഴും ഉള്ളിൽ ഒരു ചെറിയ സംശയം ഉണ്ടായിരുന്നു വലിയ ബില്ല് വന്നാൽ അതിനുള്ള കാശു ഉണ്ടാകുമോന്നു… പഴ്സിൽ കുറച്ചു കാശു ഉണ്ട് എന്നാലും…..
എന്തായാലും പർച്ചെയ്‌സ് കഴിഞ്ഞു കയ്യിൽ ഉള്ള കാശു മതിയാരുന്നു അത് കൊടുത്തു ബില്ല് അടച്ചു…..
വീട്ടിൽ വന്നു അവളുടെ ബാഗ് അടുക്കി വയ്ക്കാൻ സഹായിച്ചു. ചെറിയമ്മ അവൾക്ക് കൊണ്ടു പോകാൻ ചമ്മന്തി അച്ചാർ അങ്ങനെ കുറെ കൂട്ടം ഉണ്ടാക്കി അവൾ ഒന്നും കൊണ്ടു പോകുന്നില്ല എന്ന് വാശി പിടിച്ചു ….ചെറിയമ്മയുടെ വിഷമം കണ്ടപ്പോൾ ഞാൻ അവളെ നിർബന്ധിച്ചു കുറച്ചു അവൾ ബാഗിൽ വച്ചു
വൈകിട്ട് ഞങ്ങൾ ഒരുമിച്ചു കിടന്നു ഉറങ്ങി…..
പിറ്റേന്ന് വൈകിട്ട് ആയിരുന്നു അവർക്ക് ട്രെയിൻ അമ്മാവനും അമ്മായിയും രാവിലെ വന്നു. അമ്മാവൻ പോകുന്നില്ല എന്ന് പറഞ്ഞു… ഉച്ചക്ക് ഉണ് കഴിച്ചു കഴിഞ്ഞു പോകാൻ ഉള്ളതൊക്കെ റെഡി ആക്കിയപ്പോഴേക്കും വീട്ടിൽ നിന്നു വിവേകും അച്ഛനും അമ്മയും വന്നു….
ഞാൻ അയച്ച മെസ്സേജ് വായിച്ചു ഏട്ടൻ മറുപടി ഒന്നും അയച്ചില്ല….. അന്ന് രാവിലെ അച്ഛന്റെ ഫോണിൽ വിളിച്ചു…. ലെച്ചുവിനോട് സംസാരിച്ചു…. സംസാരിച്ചു തീരാൻ നേരം ലെച്ചു ചോദിക്കുന്നത് കേട്ടു “ചേട്ടാ ചേച്ചി ഉണ്ട് കൊടുക്കണോ? ”
അപ്പുറത്ത് നിന്നും വേണ്ട എന്നാണ് മറുപടി എന്ന് മനസിലായി
“ഓ പിന്നെ ഭാര്യയെ മാത്രം ആയി വിളിക്കാൻ ആയിരിക്കും… നടക്കട്ടെ ഞങ്ങൾ ശല്യം ചെയ്യുന്നില്ല “അതും പറഞ്ഞു അവൾ എന്നെ നോക്കി കണ്ണടച്ച് ഒരു ചിരി ചിരിച്ചു
ഞാൻ വെറുതെ അവളെ നോക്കി ചിരിച്ചു…. എല്ലാവരോടും സംസാരിക്കുന്നുണ്ട് എന്നോട് മാത്രം ആണ്………
അത് കഴിഞ്ഞപ്പോൾ എന്തോ മനസ്സിൽ പിന്നെയും കറുപ്പ് മൂടി….
ഇടയ്ക്ക് അമ്മാവൻ വന്നു ചോദിച്ചു.. നിനക്ക് സുഖമല്ലേ…? ”
“അതേ “എന്ന് തലയാട്ടി….
വരുൺ ഒരു വര്ഷത്തെ പ്രോജക്ടിന് പോയതാ അല്ലേ?
“ആര് പറഞ്ഞു അമ്മാവനോട്? ”
അളിയൻ പറഞ്ഞതാ…. വിളിച്ചപ്പോൾ അങ്ങനെ ആണ് വരുൺ പറഞ്ഞതു എന്ന് പറഞ്ഞു
“എം ”
“അധികം മിണ്ടാൻ നിൽക്കാതെ ഞാൻ അകത്തേക്ക് വലിഞ്ഞു
അഞ്ചു മണി ആയപ്പോൾ എല്ലാവരും റെഡി ആയി ഇറങ്ങി
ഞാൻ വീട്ടിലെ വണ്ടിയിൽ കയറി. അച്ഛനും ലച്ചുവും അമ്മാവനും ചെറിയമ്മയും അമ്മായിയും കൂടി അമ്മാവന്റെ കാറിൽ വന്നു…
റെയിൽവേ സ്റ്റേഷനിൽ എത്തി പ്ലാറ്റ് ഫോം ടിക്കറ്റ് എടുത്തു വെയിറ്റ് ചെയ്തു….
ആറു പത്തിന് ട്രെയിൻ പ്ലാറ്റുഫോമിൽ വന്നു ലെച്ചു എല്ലാവരോടും യാത്ര പറഞ്ഞു. വരുണേട്ടന്റെ അച്ഛന്റെയും ചെറിയമ്മയുടെയും അമ്മാവന്റെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി…. കണ്ണീർ സാരി തലപ്പിൽ ഒപ്പി അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു…..
“കരയാതെ സന്തോഷത്തോടെ യാത്ര ആക്കൂ “അമ്മ ചെറിയമ്മയോടു പറഞ്ഞു
ചെറിയമ്മ അവളെ കെട്ടിപിടിച്ചു കവിളിലും നെറ്റിയിലും എല്ലാം ഉമ്മ കൊടുത്തു എല്ലാവരോടും കണ്ണുകൾ കൊണ്ടു യാത്ര പറഞ്ഞു കയറി പോയി
“പോയിട്ടു വരട്ടെ ഏട്ടത്തി….. “വിവേകും എല്ലാവരോടും യാത്ര പറഞ്ഞു കയറി പോയി അവർ കയറി രണ്ടു മൂന്നു നിമിഷം കഴിഞ്ഞു വണ്ടി ഇളക്കി തുടങ്ങി……
വണ്ടി കണ്ണിൽ നിന്നും മറയുന്നതു വരെ ചെറിയമ്മ ഇമ വെട്ടാതെ നോക്കി നിന്നു…..
തിരിച്ചു പോകാൻ നേരം അമ്മാവൻ നിർബന്ധിച്ചു ചെറിയമ്മയെ കൂടെ ചെല്ലാൻ….
“രണ്ടു ദിവസം മോളുടെ കൂടെ നിൽക്കാം ”
ഇഷ്ട്ടം പോലെ….. എന്നാൽ ഞങ്ങൾ അങ്ങോട്ട് പോട്ടെ ”
അമ്മാവനും പ്പോയി കഴിഞ്ഞു ഞങ്ങൾ ചെറിയമ്മയെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു….
അന്ന് വൈകിട്ട് വിവേക്ക് ഓരോ സ്റ്റേഷനും എത്തുമ്പോൾ വിളിച്ചു വിവരം പറഞ്ഞുകൊണ്ടിരുന്നു…. അന്ന് ഒരുപാടു ലേറ്റ് ആയി ആണ് കിടന്നതു
ചെറിയമ്മ ഒന്നും കഴിച്ചില്ല കുറച്ചു ഓട്സ് നിര്ബനന്ധിച്ചു കുടിപ്പിച്ചു..
പിറ്റേന്ന് രാവിലെ ചെറിയമ്മ അടുക്കളയിൽ ചെന്നു രാധചേച്ചിയെ പരിചയപ്പെട്ടു… ആരെയെങ്കിലും കിട്ടിയാൽ പിന്നെ രാധ ചേച്ചി വാ അടക്കില്ല പണ്ട് തൊട്ട് ഉള്ള കഥ തുടങ്ങും…. ചേച്ചിയും ചെറിയമ്മയും കൂടി അടുക്കള ഏറ്റെടുത്തു… ചെറിയമ്മ എപ്പോഴും അടുക്കളയിൽ ആയിരിക്കും വീട്ടിൽ ആണെങ്കിൽ…. ഒരു ദിവസം അടുക്കളയിൽ കയറിയില്ലെങ്കിൽ ചെറിയമ്മയ്ക്ക് ഒരു വിമ്മിഷ്ടം ആണ്.. സമയം പോകുന്നില്ല അന്ന് പറഞ്ഞു ഇരിക്കും…
പിറ്റേന്ന് അവർ അവിടെ എത്തി റൂം എടുത്തു എന്ന് വിളിച്ചു പറഞ്ഞു. ചെറിയമ്മ ആശ്വാസത്തോടെ ദീർഘശ്വാസം എടുത്തു….
ഉച്ചക്ക് വെറുതെ ഇരുന്നപ്പോൾ ചെറിയമ്മയും എന്റെ കൂടെ വരാന്തയിലെ ചാരു ബെഞ്ചിൽ വന്നിരുന്നു…..
“മണി ഇവിടെ എല്ലാവർക്കും മോളോട് സ്നേഹമല്ലേ ”
“അതേ ചെറിയമ്മേ… ഒരു വിഷമവും ഇല്ല ”
“ഇവിടുത്തെ അമ്മയ്ക്കും മോളോട് വലിയ കാര്യം ആണല്ലേ? ”
“എം അതേ… ”
“മോൾകും അമ്മയെ വലിയ കാര്യമാണെന്ന് മനസിലായി… ”
“എന്താ ചെറിയമ്മേ? എന്താ അങ്ങനെ ചോദിച്ചത് ”
“ഒന്നുമില്ല… ഞാനും നിന്റെ അമ്മയല്ലേ… മോൾ എന്നെ ചെറിയമ്മേ എന്ന് വിളിക്കുന്നത് എന്തിനാ ഇനി എങ്കിലും “അമ്മേ “എന്ന് വിളിച്ചൂടെ ”
അച്ഛൻ ചെറിയമ്മയെ വീട്ടിൽ കൊണ്ടു വന്ന അന്ന് അച്ഛൻ തന്നെ ചൂണ്ടി കാട്ടി പറഞ്ഞതാ ഇതു മോളുടെ ചെറിയമ്മ അന്ന് മുതൽ അതു വിളിച്ചു ശീലിച്ചു…വിളിയിൽ മാത്രമേ ഏറ്റ കുറച്ചിൽ ഉള്ളൂ മനസ്സിൽ ഇല്ല….. എപ്പോഴും എനിക്ക് അമ്മ തന്നെയാ എന്റെയും ലെച്ചുട്ടിയുടെയും അമ്മ….. അങ്ങനെ വിളിക്കണ്ട എങ്കിൽ വിളിക്കുന്നില്ലഎനിക്ക് ” അമ്മ” തന്നെ…..
ചെറിയമ്മ പതുക്കെ എന്റെ തലയിൽ തഴുകി…… അകത്തേക്ക് കയറി പോയി…
കുറച്ചു നേരം കൂടി ഇരുന്നിട്ട് ഞാനും അകത്തേക്ക് പോയി…
അടുക്കളയിലേക്ക് ചെന്നപ്പോൾ രാധേച്ചി ചായ തന്നു… അമ്മയും ചെറിയമ്മയും അടുക്കളയുടെ വെളിയിൽ വർത്താനം പറയുന്നത് കേട്ടു…. ഞാനും അങ്ങോട്ട് ചെന്നു….
മുറ്റത്തു നിൽക്കുന്ന വഴുതനങ്ങായും പച്ച മുളകും ഒരു കൂടയിൽ പിച്ചി ഇടുന്നു രണ്ടു പേരും
പാകം ആയത് ഒക്കെ പൊട്ടിച്ചു എടുത്തു….
അമ്മ അകത്തേക്ക് പോയി എന്റെ അടുത്തു നിന്ന ചെറിയമ്മ പെട്ടന്ന് വയറിൽ കുത്തി പിടിച്ചു ഒന്ന് കുനിഞ്ഞു
“എന്താ അമ്മേ ….? ”
ഒന്നുമില്ല വായു കയറിയതാ….
അതും പറഞ്ഞു വേച്ചു വേച്ചു അകത്തേക്ക് പോയി
ചെറിയമ്മ പോയ വഴിയിൽ എല്ലാം രക്ത കറ വീണു പുള്ളിപ്പാടുകൾ നിരന്നു…….. (തുടരും )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
എന്തു കൊണ്ടോ ആകെ ഒരു മൂകത. അവർക്കിടയിൽ ഉരുണ്ടുകൂടി നിൽക്കുന്ന കാർമേഘം മഴയായ് പെയ്യുന്നതും കാത്ത് ഒരു വേഴാമ്പൽ കാത്തിരിക്കുന്നു. 💕💕💕💕💕💕