മേശക്ക് ചുറ്റും ഇരുന്നു…. മെർലിൻ നോക്കിയാൽ കാണാൻ പാകത്തിന് ഞാൻ കസേര കുറച്ചു അഡ്ജസ്റ്റ് ചെയ്തു ഇരുന്നു…. പോക്കറ്റിൽ നിന്നു ഫോൺ എടുത്തു..മെർലിന്റെ നമ്പറിലേക്ക് വിളിച്ചു. ഫോൺ റിംഗ് ചെയ്തു തുടങ്ങിയപ്പോൾ മുഖം ഉയർത്തി അവളെ ശ്രദ്ധിച്ചു….. ഫോൺ റിംഗ് ചെയുന്നത് അവൾ അറിഞ്ഞു എന്ന് മനസിലായി….
അവളെ തന്നെ നോക്കി ഇരുന്നു ഫോൺ കൈയിൽ എടുത്തു അവൾ കട്ട് ചെയ്തു…. ഫോൺ ചിക്കി ചിതയുന്നതു കണ്ടപ്പോൾ മനസിലായി സൈലന്റ് ചെയ്യനോ സ്വിച്ച് ഓഫ് ചെയ്യാനോ ഉള്ള തയ്യാറെടുപ്പിൽ ആണെന്നു
പെട്ടന്ന് വാട്സ്ആപ്പ് തുറന്ന് അതിൽ നിന്നു മെസ്സേജ് അയച്ചു
“മെർലിൻ വേദന എങ്ങനെ ഉണ്ട്? ”
മെസ്സേജ് റീഡ് ചെയ്തു കഴിഞ്ഞു അവളുടെ മെസ്സേജ് വന്നു
“കുറവില്ല വരുൺ കിടക്കുന്നു… കഴിയുമ്പോൾ ഞാൻ അങ്ങോട്ട് വിളിക്കാം ”
“ഓക്കേ ”
ഫോൺ മേശപ്പുറത്തു വച്ചു ….
മെർലിനെ ശ്രദ്ധിക്കാത്ത രീതിയിൽ എന്നാൽ അവളുടെ ശ്രദ്ധിച്ചു മറ്റൊരു ദിശയിൽ നോക്കി ഇരുന്നു..
ഒരു നിമിഷത്തിനു ശേഷം എബി എന്റെ കയ്യിൽ പിടിച്ചു കൊണ്ടു ചോദിച്ചു..
“ടാ അത് അവളല്ലേ? ”
എബിയുടെ കണ്ണുകൾ മെർലിൻ ഇരിക്കുന്ന ദിശയിലേക്ക് തിരിച്ചു കാണിച്ചു
ഞാൻ തലയാട്ടി കാണിച്ചു….
“ഞങ്ങൾ അന്നേ പറഞ്ഞില്ലേ ടാ അവൾ ഉടായിപ്പ് ആണെന്ന് അപ്പോൾ നിനക്ക് അല്ലേ അവൾ ദേവത…. ”
സംസാരം കേട്ട് പ്രണവ് ഇങ്ങോട്ട് ശ്രദ്ധിച്ചു
“എന്താടാ? ”
“അങ്ങോട്ട് നോക്ക് അളിയാ “എബി മെർലിന്റെ ടേബിൾ ചൂണ്ടി കാട്ടി…
അത് കണ്ടു പ്രവീൺ ചിരിച്ചു… “അതിനെന്താ അളിയാ ഞാനിതു കുറെ കണ്ടതാ ഇവന്റെ തലയ്ക്കു കേറാത്തതു എന്റെ കുറ്റമല്ലല്ലോ? ”
അപ്പോഴേക്കും അഭി ഇടപെട്ടു…. ഇതു വരെ ഉള്ള കാര്യങ്ങൾ രണ്ടുപേരോടും ചുരുക്കി പറഞ്ഞു…. ബാക്കി ഭാഗങ്ങൾ ഞാനും പൂരിപ്പിച്ചു.
“എന്നിട്ട് എന്താടാ ണെ മിണ്ടാതെ കൊണ്ടു നടന്നത്…. നമുക്ക് അവളെ പൊളിച്ചു അടുക്കി അന്നേ കയ്യിൽ കൊടുക്കാമായിരുന്നു ”
“പോട്ടെടാ….. ഒന്നും വേണ്ട ഇനി അവൾക്ക് മനസിലായി കൊള്ളും പൊളിക്കാനും അടുക്കാനും നിൽക്കണ്ട ”
“ടാ മിത്ര എക്സാം കഴിഞ്ഞു ഇപ്പോൾ വീട്ടിൽ അല്ലേ? ”
“എം അവളുടെ വീട്ടിൽ ആണ് ”
“നീ ഒന്നു വിളിച്ചു പത്തു മിനിറ്റ് കൊണ്ടു റെഡി ആകാൻ പറ ”
“എന്തിനു? ”
“അവളും കൂടി വരട്ടെടാ, അവളും അറിയണ്ടേ അതുമല്ല അവൾ കൂടി ഉള്ളത് നമ്മൾ കൊടുക്കുന്ന പണിക്ക് ഒരു എഫക്ട് വരും “എബി പറഞ്ഞു
ബാക്കി ഉള്ളവർ അതിനു സപ്പോർട്ട് ചെയ്തു…
മെർലിന്റെ മേശപ്പുറത്തു ഫുഡ് വന്നു തുടങ്ങി….
ഓർഡർ കൊടുത്തതിനു ശേഷം ആണ് ഫുഡ് പ്രിപ്പയർ ചെയ്യുന്നത് അതുകൊണ്ട് സമയം എടുക്കും….
എന്തായാലും സ്പെഷ്യൽ ലഞ്ച് ആണ് അപ്പോൾ സമയം ഉണ്ട് നീ അവളെ വിളിച്ചു പറ
എല്ലാവരും കൂടി പറഞ്ഞപ്പോൾ ഞാൻ ഫോൺ എടുത്തു മിത്രയെ വിളിച്ചു
“ഹെലോ എന്താ ഏട്ടാ? ”
“ഭക്ഷണം കഴിച്ചോ? ”
“ഇല്ല ”
“എന്നാൽ പത്തു മിനിറ്റിൽ റെഡി ആയി നിൽക് ഞാൻ ഇപ്പോൾ വരും ”
“എം ”
അപ്പോഴേക്കും എബി ഫോൺ പിടിച്ചു വാങ്ങി മിത്ര നല്ല സുന്ദരി ആയി വാ നിനക്ക് സന്തോഷം ഉള്ള കാര്യത്തിന് ആണ് അതുകൊണ്ട് മിടുക്കി ആയിട്ട് ഒരുങ്ങി നിൽക്.
“എം ”
അവൻ ഫോൺ എന്റെ കയ്യിൽ തന്നു
“എന്താ ഏട്ടാ കാര്യം? ”
“പറയാം ഒരുങ്ങി നിൽക്ക് ”
“എം ”
അവൾ ഫോൺ കട്ട് ചെയ്തു
നീ ഇറങ്ങിക്കോ…. അവൾ റെഡി ആകുമ്പോൾ അവിടെ ചെല്ലാം “പ്രണവ് പറഞ്ഞു
ഞാൻ പതുക്കെ എഴുനേറ്റു… മെർലിന്റെ ടേബിളിന്റെ അടുത്ത് കൂടി വേണം പോകാൻ എന്തായാലും പതുക്കെ എഴുനേറ്റു വെളിയിലേക്ക് നടന്നു…. പോകുന്ന വഴിക്ക് ആ ടേബിളിലേക്ക് പാളി നോക്കി…. മെർലിന്റെ കണ്ണുകൾ എന്റെ മുഖത്തിന് നേരെ വന്ന ആ നിമിഷം തന്നെ മുഖം തിരിച്ചു അറിയാത്ത ഭാവത്തിൽ പുറത്തേക്ക് നടന്നു……
വണ്ടി എടുത്തു മിത്രയുടെ വീട്ടിലേക്ക് പോയി……
വീടിന്റെ വെളിയിൽ ചെന്നു വണ്ടി തിരിച്ചു ഗേറ്റിനോട് ചേർത്തു നിർത്തി ഹോൺ അടിച്ചു….
രണ്ടു നിമിഷം കഴിഞ്ഞപ്പോൾ മിത്ര വരാന്തയിലേക്ക് ഇറങ്ങി വന്നു…..
സ്കൈ ബ്ലു കളറിൽ സ്റ്റോൺ വർക്ക് ചെയ്ത ടോപ്പും മെറൂൺ കളർ ബോട്ടം കാസവുതുന്നിയ അരികുകളോട് കൂടിയ ഷാളും. ഷാൾ ഒരു വശത്തു വിടർത്തി ഇട്ടിരിക്കുന്നു. നീളമുള്ള മുടി കെട്ടി വിടർത്തി ഇട്ടിരിക്കുന്നു. ആകെ കൂടെ നല്ല ഭംഗി ഉണ്ടായിരുന്നു…… അവൾ കാറിനടുത്തേക്ക് നടന്നു വരുന്നതും നോക്കി ഞാൻ ഇരുന്നു…
അവൾ പുറത്ത് ഇറങ്ങി ഗേറ്റ് അടച്ചു.. അപ്പോഴേക്കും ചെറിയമ്മ വരാന്തയിൽ നിന്നു മുറ്റത്തേക്ക് വന്നു…
“ഇറങ്ങുന്നില്ല മോനെ വാ കഴിച്ചിട്ട് പോകാം ”
“വേണ്ടമ്മ ഞങ്ങൾ കഴിക്കാൻ ഇറങ്ങിയതാ. അവർ അവിടെ കാത്തിരിക്കുന്നു. പോയിട്ട് വരാം ”
“ശരി ”
“മിത്ര പുറകിലേക്ക് പോയി ഡോർ തുറക്കാൻ തുടങ്ങിയപ്പോൾ ഞാൻ അത് ലോക്ക് ചെയ്തു. ഒന്ന് രണ്ടു വട്ടം ശ്രമിച്ചിട്ട് അവൾ എന്നെ നോക്കി..
ഞാൻ കൈകൊണ്ടു മുന്നിലേക്ക് വരാൻ ആംഗ്യം കാണിച്ചു… നിന്നിട്ട് കാര്യമില്ലന്ന് അറിഞ്ഞു അവൾ മുന്നിലേക്ക് വന്നു ഞാൻ കൈ എത്തി ഡോർ തുറന്നു കൊടുത്തു….
അവൾ ഷാൾ ഒതുക്കി പിടിച്ചു കാറിൽ കയറി… ചെറിയമ്മയ്ക്ക് കൈവീശി, കാർ മുന്നോട്ടു പോയി….
“താൻ എല്ലാം ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നുണ്ട് അല്ലേ? ‘
അതിനു അവൾ മറുപടി ഒന്നും പറഞ്ഞില്ല…
“സാരമില്ല ഇന്ന് കൊണ്ട് എല്ലാം മാറിക്കൊള്ളും.. “ഞാൻ അത് പറഞ്ഞപ്പോൾ അവൾ തല തിരിച്ചു എന്നെ നോക്കി
ഞാൻ അവളെ കണ്ണുകൾ അടച്ചു കാണിച്ചു….ചെറിയ പുഞ്ചിരി അവളുടെ കവിളത്തു വിരിയാൻ തുടങ്ങി.. ഞാൻ അത് കാണാതെ ഇരിക്കാൻ അവൾ മുഖം തിരിച്ചു വെളിയിലേക്ക് നോക്കി…
ഞാൻ ഇടതു കൈകൊണ്ടു മടിയിൽ ഇരുന്ന അവളുടെ കൈപിടിച്ചു പെട്ടന്ന് അവൾ തല തിരിച്ചു എന്നെ നോക്കി
“ഇങ്ങോട്ട് നോക്കെടി….. വെളിയിൽ നോക്കാതെ അവിടെ ആര് ഇരിക്കുന്നു ”
അവൾ അത്ഭുതത്തോടെ എന്നെ നോക്കി
“എന്തുവാടി നോക്കി പേടിപ്പിക്കുന്നത്… ഇങ്ങോട്ട് നോക്കി ഇരിക്കടി “….
അത്രയും അവളുടെ മുഖത്ത് നോക്കി പറഞ്ഞപ്പോഴേക്കും എനിക്ക് ഉള്ളിൽ പിടിച്ചു വച്ചിരുന്ന ചിരി പൊട്ടി……..
അവൾ പുഞ്ചിരിച്ചു കൊണ്ടു നേരെ നോക്കി ഇരുന്നു. ഉച്ചക്ക് ആയത് കൊണ്ട് തിരക്ക് കുറച്ചു കുറവുണ്ടായിരുന്നു… സാമാന്യം നല്ല സ്പീഡിൽ തന്നെ പോയി….
അവിടെ എത്തി വണ്ടി പാർക്ക് ചെയ്തപ്പോൾ മിത്രയോടു കാര്യത്തിന്റെ ചെറിയ ഒരു രൂപം കൊടുത്തു…. അവൾ എന്നെ നോക്കി തലയാട്ടി…
ഞങ്ങൾ അകത്തേക്ക് കയറി ചെന്നു മെർലിന്റെ ടേബിൾ ഞാൻ അവൾക്ക് കണ്ണുകൾ കൊണ്ട് കാട്ടി കൊടുത്തു…
ഞങ്ങൾ ടേബിളിന്റെ നേർക്ക് നടന്നു ഞങ്ങൾ ചെല്ലുമ്പോൾ ക്രിസ്റ്റി എന്തിനോ നിവർന്നു നോക്കി ഞങ്ങളെ തന്നെ നോക്കുന്നത് കണ്ടു..
ഞാൻ മിത്രയുടെ കൈയിൽ പിടിച്ചു ചേർന്നു നടന്നു….
അവരുടെ ടേബിളിന്റെ അടുത്തു എത്തിയപ്പോൾ മിത്ര കുറച്ചു വേഗം കുറച്ചു ഞാൻ ഒരടി മുന്നിൽ എത്തി തിരിഞ്ഞു നോക്കി…. മിത്ര മെർലിനെ നോക്കി ചിരിച്ചു.
“ഹായ് മെർലിൻ ”
“ഹായ്”
അവൾ തിരിച്ചു വിഷ് ചെയ്തു. ചിരിയോ ദേഷ്യമോ നാണക്കേടോ എന്തൊക്കെയോ അവളുടെ മുഖത്ത് കാണാമായിരുന്നു അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു.
ഞാനും മെർലിനെ നോക്കി ചോദിച്ചു “അസുഖമൊക്കെ കുറഞ്ഞോ? ”
“അവൾ തലയാട്ടി ” മുഖത്ത് നോക്കിയില്ല
“ഇതു !!…?”
ക്രിസ്റ്റിയെ കൈ ചൂണ്ടി മിത്ര ചോദിച്ചു
മെർലിൻ ക്രിസ്റ്റിയേയും എന്നെയും നോക്കിയിട്ട് പറഞ്ഞു “ഇതു…. ഇത് ക്രിസ്റ്റി….. “എന്റെ ഫ്രണ്ട് ആണ്.
“ഹെലോ ക്രിസ്റ്റി “ഞാൻ വിഷ് ചെയ്തു
“ഹെലോ ”
“വരുൺ……. ഇൻഫോപാർക്കിൽ വർക്ക് ചെയുന്നു ”
“നൈസ് ടു മീറ്റ് യൂ”
“ഇതു? ”
“മണി മിത്ര മൈ വൈഫ് ”
“ഓ…. ലുക്കിങ് പ്രെറ്റി മെയിഡ് ഫോർ ഈച്ച് അദർ ”
“താങ്ക് യൂ ”
ഞങ്ങൾ ഒരുമിച്ചു അവനെ നോക്കി പറഞ്ഞു
അപ്പോഴേക്കും എബി അടുത്ത ടേബിളിൽ ഇരുന്നു വിളിച്ചു
“ഷാൽ വീ? “ഞാൻ ക്രിസ്റ്റിയെ നോക്കി ചോദിച്ചു.
“ഓ യെസ് ”
“ഞാൻ മിത്രയെ പുറകിൽ കൂടി കൈ ചുറ്റി ചേർത്തു പിടിച്ചു നടന്നു… ”
അവിടെ ചെന്നപ്പോൾ എബി ചോദിച്ചു “അവളെ കരിച്ചു അല്ലേ? ”
“ഇതു എന്താടാ മീൻ ആണോ പൊരിച്ചും കരിച്ചും എടുക്കാൻ പ്രണവ് ചോദിച്ചു.
“അവളെ പൊരിക്കുക്ക അല്ല വേണ്ടത് കൂട്ടത്തിൽ ഇവനും കൊടുക്കണം രണ്ടു. കണ്ടല്ലോ നീ കണ്ണു നിറയെ “എബി എന്നെ നോക്കി പറഞ്ഞു
“ഇരിക്കട … ഇരിക്ക് മിത്ര ”
ഞങ്ങൾ അടുത്ത് അടുത്ത് ഉള്ള കസേരകളിൽ ഇരുന്നു. ഓർഡർ ചെയ്ത ഫുഡ് വന്നു തുടങ്ങി…. എബി മിക്കവാറും എല്ലാം നോൺ വെജ് ആണ് ഓർഡർ ചെയ്തത്. മിത്ര അധികം നോൺ വെജ് കഴിക്കില്ല… മിത്രയ്ക്ക് വേണ്ടി വെജിറ്റേറിയൻ ഫുഡിന് ഓർഡർ കൊടുത്തു.
ഇടക്ക് അപ്പുറത്തെ ടേബിളിലേക്ക് പാളി നോക്കി…. മെർലിൻ ഇടക്ക് ഇടക്ക് ഇങ്ങോട്ട് നോക്കുന്നുണ്ട്.. അവളുടെ മുഖഭാവത്തിൽ നിന്നും എത്രയും പെട്ടന്ന് ഈ സാഹചര്യത്തിൽ നിന്ന് പുറത്തു പോയാൽ മതി എന്നായിരുന്നു…
അവൾ നോക്കുമ്പോൾ എല്ലാം മിത്രയോടു സംസാരിച്ചും ചിരിച്ചും ഇരുന്നു….
മിത്രയുടെ ഫുഡ് വരുന്നത് വരെ ഞാൻ വെയിറ്റ് ചെയ്തു….. അവൾക്ക് ഫുഡ് വന്നപ്പോൾ അവൾ അത് എന്റെ പ്ലേറ്റിൽ കൂടി സെർവ് ചെയ്തു….. അങ്ങനെ അന്നത്തെ ഫുഡ്. ഞങ്ങൾ പങ്കിട്ടു കഴിച്ചു.
ഫുഡ് കഴിഞ്ഞു മെർലിനും ക്രിസ്റ്റി യും പോകാൻ എഴുനേറ്റപ്പോൾ മെർലിൻ തിരിഞ്ഞു നോക്കാതെ ഇറങ്ങി പോയി അതുകണ്ടു എബി പറഞ്ഞു “അവൾക്ക് ഇപ്പോൾ ജീവൻ ഉണ്ടോ എന്തോ? ”
ഫുഡ് കഴിഞ്ഞു വാഷ് റൂമിലേക്ക് പോയപ്പോൾ ഞാൻ പതുക്കെ മിത്രയോടു ചോദിച്ചു “വീട്ടിൽ കൊണ്ടു വിടണോ? ഫ്ലാറ്റിൽ ആക്കട്ടെ ”
“ഫ്ലാറ്റിലോ? ”
“എം രണ്ടു ദിവസം ഫ്ളാറ്റിൽ തങ്ങാം ”
“വേണ്ട “അതും പറഞ്ഞു അവൾ പുറത്തേക്ക് പോയി.
എബി യും പ്രവിയും കൂടി ഒരു ഓട്ടോയിൽ കയറി പോയി. ഞാൻ മിത്രയെ കൊണ്ടു വിട്ടിട്ടു ചെല്ലാം എന്നു പറഞ്ഞു.
ഞാൻ വണ്ടി തിരിച്ചു കൊണ്ടു വന്നു അവൾക്ക് കയറാൻ പാകത്തിൽ വണ്ടി നിർത്തി.
വാച്ചിലേക്ക് നോക്കി ഞാൻ പറഞ്ഞു പെട്ടന്ന് പോയാൽ ഒരു സിനിമ കാണാം ”
“വേണ്ട ലേറ്റ് ആകും ലെച്ചുവിന് എന്തൊക്കെയോ ആവിശ്യങ്ങൾ ഉണ്ട് പോണം ”
“തനിക്ക് എന്നോട് ഉള്ള പിണക്കം മാറിയില്ലേ? ”
“എനിക്ക് പിണക്കം ഒന്നും ഇല്ല…. ”
പക്ഷേ തന്റെ പെരുമാറ്റം കണ്ടിട്ട് അങ്ങനെ അല്ലല്ലോ?
കുറച്ചു നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല….
വണ്ടി പാർക്കിന്റെ ഗേറ്റ് കടന്നു പാർക്ക് ചെയ്തു……
ഞാൻ പുറത്ത് ഇറങ്ങി നടന്നു…. ഞാൻ നടന്നു തുടങ്ങിയിട്ട് ആണ് മിത്ര ഇറങ്ങി വന്നത്.
മ്യൂസിയത്തിന്റെ പരിസരത്ത് ധാരാളം തണൽ മരങ്ങൾ ഉണ്ട്. ആളൊഴിഞ്ഞ ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു… അവൾ നടന്നു വരുന്നത് നോക്കി ഇരുന്നു…
വളരെ പതുക്കെ നടന്നു അവൾ അടുത്തു വന്നു നിന്നു….
“ഇവിടെ എന്താ? വീട്ടിൽ പോകാം”
“പോകാം ഒരു പത്തു മിനിറ്റ് എനിക്ക് തന്നോട് കുറച്ചു സംസാരിക്കണം. ഇരിക്ക് ”
അവൾ അവിടെ ഇരുന്നു.
“മിത്രയ്ക്ക് എന്നോട് എന്തെകിലും ഇഷ്ടക്കേട് ഉണ്ടോ? ”
“ഇല്ല ”
“പിന്നെ എന്തിനാണ് താനിപ്പോഴും അകലം പാലിക്കുന്നത്?”
“ഞാൻ അടുപ്പം കാണിച്ചപ്പോൾ ഏട്ടനല്ലേ അകന്നു പോയത് ”
“അതിന്റെ കാരണം നിനക്ക് അറിയില്ലേ. ചതിക്കാൻ കഴിയാത്തത് കൊണ്ടല്ലേ….. ഞാൻ ചിന്തിക്കുന്നതു പോലെ ആണ് എല്ലാവരും എന്നു ഞാൻ കരുതി. ചതി മനസ്സിൽ വച്ചു ആരോടും കൂട്ടുകൂടാൻ എനിക്ക് അറിയില്ല. ഞാൻ അങ്ങനെ പഠിച്ചിട്ടില്ല. ഞാൻ മാറി നിന്നതിന്റെ കാരണം നിനക്ക് അറിയില്ലേ..? ഇപ്പോൾ അതിന്റെ അവസ്ഥയും നിനക്ക് അറിയില്ലേ….. ഇനി ഞാൻ എന്താ വേണ്ടത് ”
“ഏട്ടൻ ഒന്നും ചെയ്യണ്ട…. ഏട്ടൻ എല്ലാവരെയും മനസിലാക്കി തിരിച്ചു വരാൻ ഇപ്പോൾ ഒരു നാലുമാസം എടുത്തു. ഇത്രയും ദിവസം ഞാൻ എന്റെ വിഷമം ചുമര്കളോട് പറഞ്ഞു… എനിക്കും സമയം വേണം ഏട്ടാ എല്ലാം മനസിലാക്കാൻ. ”
“എന്താടോ…. തെറ്റ് പറ്റി പോയി ക്ഷെമിച്ചുടെ തനിക്ക്… ”
“ക്ഷെമിച്ചു….നമുക്ക് സ്വന്തം എന്ന് തോന്നുന്നതിനെ ഒക്കെ സ്വതന്ത്രമായി വിടുക, നമുക്ക് ഉള്ളത് ആണെങ്കിൽ അതൊക്കെ നമ്മളിലേക്ക് തിരികെ വരും…. ഏട്ടനെ ഞാൻ സ്വതന്ത്രമാകി വിട്ടിരിക്കുന്നു തിരിച്ചു വരുന്നതും കാത്തു. .. അങ്ങനെ എന്നിലേക്ക് വരുന്നത് വരെ “.ഒറ്റ രാത്രി കൊണ്ടു ആ ജീവിതത്തിലേക്ക് കയറി വന്നത് അല്ലേ ഞാൻ പൊരുത്തപ്പെടാൻ ഉള്ള സമയം എനിക്കും തരൂ……. ”
“പോകാം… “ഞാൻ എഴുനേറ്റ് കൊണ്ടു പറഞ്ഞു.
”
നടപ്പിന് വേഗതകൂടുതൽ ആയിരുന്നു മനഃപൂർവം അല്ല ഇഷ്ടപെട്ട ആളുടെ മൗനവും അകലവും നാടികളിൽ തളർച്ചയും മരവിപ്പും കൊണ്ടു വരുന്നു…. മനസ് എത്തുന്നിടത്തു ശരീരം എത്തുന്നില്ല…..
കാറ് സ്റ്റാർട്ട് ചെയ്തപ്പോഴേക്കും മിത്ര വന്നു കയറി….യാത്രയിൽ രണ്ടുപേരും മൗനം പാലിച്ചു….. മിത്രയുടെ വീട്ടിലേക്ക് തിരിയുന്ന ജംഗ്ഷനിൽ വണ്ടി സൈഡ് ചേർത്തു നിർത്തി അടുത്ത് കണ്ട ബേക്കറിയിൽ നിന്നു കുറച്ചു സ്വീറ്റ്സ് വാങ്ങി… ആ പാക്കറ്റ് മിത്രയുടെ കയ്യിൽ കൊടുത്തു
“ലെച്ചുവിന് കൊടുതേക്ക് ”
അവൾ അത് വാങ്ങി. വീടിന്റെ കുറച്ചു മുന്പോട്ട് പോയി വണ്ടി തിരിച്ചു. തിരികെ വന്നപ്പോൾ വീടിന്റെ മുന്നിൽ നിർത്തി…
“ഡോർ തുറന്നു അവൾ ഇറങ്ങിയപ്പോൾ ഞാൻ പോകാൻ ഒരുങ്ങി… അവൾ കുനിഞ്ഞു എന്നോട് ചോദിച്ചു
“കയറുന്നില്ലേ…? ”
“ഇല്ല അവരോടു പറഞ്ഞേക്ക്. ഇപ്പോൾ വന്നാൽ ശരിയാവില്ല.വീട്ടിലേക്ക് വരുമ്പോൾ വിളിക്ക്, വിളിക്കില്ല എന്നറിയാം എന്നാലും പറഞ്ഞതാ? “അത് പറഞ്ഞു ഞാൻ വണ്ടി എടുത്തു മുന്നോട്ട് പോയി…..
ഉള്ളിൽ നിറഞ്ഞ സങ്കടം കടിച്ചു അമർത്തിയിട്ടും പുറത്തേക്ക് ഒഴുകി വന്നു….
ആഴ്ചകൾ കഴിഞ്ഞുപോയി…..
മിത്ര വിശേഷങ്ങൾ ചോദിക്കാൻ വിളിക്കും അവൾ വിളിച്ചില്ലെങ്കിൽ അങ്ങോട്ട് വിളിക്കും. അഞ്ചു മിനിറ്റിൽ കൂടാത്ത ഒരു സംഭാഷണം… വീക്കെൻഡിൽ ശനിയാഴ്ച വൈകിട്ട് പോയി ഞായറാഴ്ച തിരികെ വരും.. വീട്ടിൽ എല്ലാവരോടും സന്തോഷത്തോടെ ഇടപെട്ടു മിത്ര…. എല്ലാവരും ഉള്ളപ്പോൾ ഒന്നോ രണ്ടോ വാചകങ്ങൾ എന്നോടും പറയും ചിരിക്കും…
വിവേക് വീട്ടിൽ ഉള്ളപ്പോൾ അവനുമായി ആണ് കൂട്ടു. മിത്രയോട് കൂടി കുറച്ചു നല്ല ശീലങ്ങൾ അവനു ഉണ്ടായി…. ഞങളുടെ ആൽബത്തിൽ ഉണ്ടായിരുന്ന മിത്രയുടെ കുട്ടി കാലത്തെ ഫോട്ടോ വലുതാക്കി ഫ്രെയിം ചെയ്തു ഹാളിലെ അലമാരയിൽ വച്ചിരിക്കുന്നു….
മുട്ടിനു മുകളിൽ ഉള്ള ഒരു ഫ്രോക്ക് കാലിൽ ചെരുപ്പ് ഒരു കയ്യിൽ ഒരു ടോയ് നെഞ്ചോടു ചേർത്തു പിടിച്ചു മറ്റേ കൈ വിവേകിന്റെ ചുമലിൽ വച്ചു നിൽക്കുന്നു….. ഇപ്പോഴും അവളുടെ മുഖത്ത് ആ കുട്ടിത്തം കാണാം…..
ഒരു വീക്കെൻഡിൽ വീട്ടിൽ വന്നപ്പോൾ….. ഭക്ഷണം കഴിച്ചു റൂമിലേക്ക് വന്നു… പില്ലോയും ഷീറ്റും എടുത്തു സോഫയിൽ കിടക്കാൻ പോയപ്പോൾ ഒരു കവർ എന്റെ നേരെ നീട്ടി മിത്ര പറഞ്ഞു…
” അച്ഛൻ തന്നത് ആണ് വായിച്ചു നോക്കി ഒപ്പിട്ട് കൊടുക്കാൻ പറഞ്ഞു ”
ഞാൻ കവർ തുറന്നു അതിൽ ഉണ്ടായിരുന്ന പേപ്പർ വെളിയിൽ എടുത്തു…..
ഡിവോഴ്സിനു വേണ്ടിയുള്ള മ്യൂച്വൽ പെറ്റിഷൻ…..
പേപ്പർ എല്ലാം മറിച്ചു നോക്കിയിട്ട് ഞാൻ മിത്രയോടു ചോദിച്ചു “മിത്ര ഒപ്പിടുന്നില്ലേ?
“എം ”
“എന്റെ ഒപ്പിന്റെ താമസമേ ഉള്ളൂ അല്ലേ? ഞാൻ ഒപ്പിടുന്നില്ലെങ്കിലോ? ”
“അത് ഏട്ടന്റെ ഇഷ്ടം ”
“തനിക്ക് ഞാൻ ഒപ്പിടുന്നത് ആണോ ഇഷ്ട്ടം? ”
“ഏട്ടന് എതാ ഇഷ്ട്ടം? ”
“എനിക്ക് ഒപ്പ് ഇടാൻ ഇഷ്ട്ടമല്ല ”
“എന്നാൽ ഏട്ടൻ അതുപോലെ ചെയ് ”
“താൻ ഒപ്പിടുമോ? ”
“എം ”
“ഇത്രയും വലിയതെറ്റാണോ ചെയ്തതു, ഇതല്ലാതെ പരിഹാരം ഇല്ലേ? “”
അവൾ ഒന്നും മിണ്ടിയില്ല ഞാൻ അത് മേശപ്പുറത്തു വച്ചു എന്നിട്ട് മിത്രയെ നോക്കി പറഞ്ഞു
“ഒരിക്കലും തനിക്ക് എന്നോടൊപ്പം ഒരുമിച്ച് പോകാൻ സാധിക്കില്ല…. ഞാൻ വേണം എന്ന് വാശി പിടിച്ചാലും തനിക്ക് ഒരിക്കലും കഴിയില്ല, ഇതു അനിവാര്യമാണ് എന്ന് തനിക്ക് തോന്നുന്നുണ്ട് എങ്കിൽ താൻ ഒപ്പിടൂ…….. !”
ഞാൻ പേന എടുത്തു അവൾക്ക് നേരെ നീട്ടി
അവൾ പതുക്കെ കയ്യിൽ നിന്നും പേന വാങ്ങി….
കുറച്ചു നേരം അങ്ങനെ നിന്നു…
“തനിക്ക് എന്നോട് ക്ഷേമിക്കാൻ കഴിയില്ല എങ്കിൽ ഒപ്പിടൂ പിന്നെ ഞാൻ തന്നെ തടയില്ല…. ”
അവൾ കുനിഞ്ഞു പേപ്പറിലേക്ക് നോക്കി നിന്നു…. കണ്ണുകൾ നിറഞ്ഞു താഴേക്ക് മുത്തുകൾ പോലെ ഉരുണ്ടു ഇറങ്ങി…..
ഇടതു കൈകൊണ്ടു അത് തുടച്ചു മാറ്റി ഒന്നാം നമ്പർ പേര് മണിമിത്രയ്ക്ക് നേരെ അവൾ ഒപ്പിട്ടു പേന പേപ്പറിൽ വച്ചു തിരിഞ്ഞു………. (തുടരും )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ഞാൻ ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു 💞💞💞💞💞
ഞാനും….