ആലിംഗനത്തിൽ നിന്നു വിട്ടുമാറി രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു….
“”ഓർമ ഉണ്ടോ എന്നെ? “”മെർലിൻ ചോദിച്ചു
“”മറന്നിട്ടില്ല….. ഇപ്പോൾ എന്തു ചെയ്യുന്നു.? ”
ഞാൻ ബി ടെക് അവസാന വർഷം
“മിത്രയോ? ”
ഞാൻ പിജി ലാസ്റ്റ് ഇയർ….
എൻട്രൻസ് കളഞ്ഞിട്ട് പോയതല്ലേ?
“എം ”
“ശരി മിത്ര പിന്നെ കാണാം ഞാൻ അങ്ങോട്ട് ചെല്ലട്ടെ
ശരി..
മെർലിൻ എന്നെ ഒന്ന് നോക്കിയിട്ട് വഴി മാറി പോയി…..
ഞാൻ തലതിരിച്ചു മിത്രയെ നോക്കി…. “”മെർലിനെ നേരത്തെ അറിയാമോ? “”
“അറിയാം ”
“”എങ്ങനെ? “”
ഞങ്ങൾ ഒരുമിച്ചു ആയിരുന്നു പ്ലസ് വൺ പ്ലസ് ടു സെന്റ് മേരീസിൽ.. ”
പിന്നെ ഒന്നും പറഞ്ഞില്ല….. അതിഥികളെ പുഞ്ചിരിയോടെ സ്വീകരിച്ചു…
രാഹുൽ ഓടി വന്നു എന്നെ കെട്ടിപിടിച്ചു. ഇവിടെ നിന്നു പോയതിലും നല്ല മാറ്റങ്ങൾ അവനിൽ ഉണ്ടായിരുന്നു….
“”നീ ആകെ തടിച്ചു ഉരുണ്ടല്ലോ ടാ..?
“”
“അമ്മ ഉണ്ടാക്കി തരുന്നത് ഒക്കെ കഴിച്ചു വീർത്തതാ…..””
“”സുഖമല്ലേ നിനക്ക് അവിടെ? പോയ കാര്യങ്ങൾ ഒക്കെ റെഡി ആയോ? “”
“സുഖം, എല്ലാം ഒരുവിധം ശരിയായി.. “”
“”എന്നാൽ ഇങ്ങു പോരെടാ “”
“അമ്മ ഇനി എങ്ങോട്ടും വിടില്ലടാ… ഇപ്പോൾ തന്നെ തിരുവനന്തപുരത്തു പോകുന്നു എന്നു പറഞ്ഞപ്പോഴേ അമ്മ പേടിച്ചു..പിന്നെ നിന്റെ കല്യാണം കൂടാൻ പോകുവാണെന്നു പറഞ്ഞപ്പോഴാ സമാധാനം ആയത് “”
“”അപ്പോൾ നീ ഇനി ഇങ്ങോട്ടു വരില്ലേ?.. പ്രണവ് ചോദിച്ചു “”
“”നോക്കട്ടെടാ… “”വരുൺ നിന്റെ കൂട്ടുകാരിയെ പരിചയപ്പെടുത്തി താ “”
ഞാൻ തിരിച്ചു മിത്രയെ നോക്കി.. മിത്ര ചിരിച്ചു കൊണ്ട് രാഹുലിനെ സ്വാഗതം ചെയ്തു.. രാഹുൽ അവളോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു…
“”തിരക്ക് ഒക്കെ കഴിഞ്ഞിട്ട് എല്ലാവരും കൂടി തൃശൂർക്ക് വാ…. കുറച്ചു ദിവസം നമുക്ക് അവിടെ കൂടാം…. “”
“”വരാമെടാ നീ വിളിച്ചില്ലെങ്കിലും ഞങ്ങൾ വരും “”പ്രണവ് പറഞ്ഞു..
എബി മുന്നോട്ടു വന്നു മിത്രയുടെ മുഖത്തേക്ക് നോക്കി വിളിച്ചു… “മിത്രാ…… പിണക്കം മാറിയില്ലേ…. ”
മിത്രാ ഒന്നും മിണ്ടാതെ കുനിഞ്ഞു നിന്നു….
ഇവൻ കാരണം ഇപ്പോൾ ദേഷ്യം മുഴുവൻ എന്നോട് ആണ് എബി എന്നെ നോക്കി പറഞ്ഞു.. ”
“സാരമില്ലടാ ഒക്കെ നമുക്ക് പറഞ്ഞു സോൾവ് ആക്കാം കുറച്ചു കഴിയട്ടെ…. നീ വാ… “പ്രണവ് എബിയെയും രാഹുലിനെയും കൂട്ടി മുന്നോട്ട് നടന്നു….
“ടാ തിരക്ക് കഴിഞ്ഞിട്ട് നീ കൂടി വാ… പോകുന്ന വഴിക്ക് പ്രണവ് വിളിച്ചു പറഞ്ഞു. ”
ലെച്ചു മിത്രയുടെ ഫോൺ കൊണ്ട് കൊടുത്തു, എല്ലാവരോടു ചിരിച്ചു സന്തോഷിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു….
വൈകിട്ട് ഏകദേശം പാർട്ടി കഴിഞ്ഞപ്പോൾ ആണ് മിത്രയുടെ അച്ഛനും ചെറിയമ്മയും ലെച്ചുവും പോകാൻ ഇറങ്ങിയത്…. പതിവിനു വിപരീതമായി മിത്രാ യാത്ര പറയാൻ നേരം അച്ഛന്റെ നെഞ്ചിൽ ചുറ്റിപിടിച്ചു മുഖം പൂഴ്ത്തി വിങ്ങി പൊട്ടി….
“”അയ്യേ…. എന്താ മണി…. ഒരു സങ്കടം. “”
എന്താ മോളെ ഇത്രയും നേരം ചിരിച്ചു സന്തോഷത്തോടെ നിന്നിട്ട്…. ഇതിപ്പോ എന്താ ഒരു സങ്കടം വരാൻ….. അമ്മ ഓടി വന്നു മിത്രയെ അച്ഛന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി ചോദിച്ചു..
“”ചെറിയമ്മയും ഓടി വന്നു… എന്താ മണി മോളെ എന്തേലും വിഷമം ഉള്ളിൽ ഉണ്ടോ പറയ് “”
“”ഒന്നുമില്ല ചെറിയമ്മേ ചടങ്ങുകൾ ഒക്കെ കഴിഞ്ഞില്ലേ…. ഞാൻ ഇനി എന്റെ വീട്ടിലെ വിരുന്നുകാരി അല്ലേ… “”
“”അങ്ങനെ ഒന്നും കരുതണ്ട നീ എപ്പോഴും ഞങളുടെ മകൾ തന്നെ ആണ്. കെട്ടിച്ചു വിട്ടു അന്നു കരുതി നിന്നെ ഉപേക്ഷിക്കുക ഒന്നും അല്ല. “”ബാലൻ അങ്കിൾ പറഞ്ഞു
“”ആവിശ്യമില്ലാതെ കാടു കയറി ചിന്തിക്കേണ്ട, നിനക്ക് എപ്പോൾ വേണമെങ്കിലും എത്ര നല്ല വേണമെങ്കിലും അവിടെ വന്നു നിൽക്കാം അതു നിന്റെ വീട് ആണ് നീ വിരുന്നുകാരി അല്ല വീട്ടുകാരി ആണ്…. കെട്ടോ “”ചെറിയമ്മ പറഞ്ഞു…
“”ഇറങ്ങട്ടെ മോളെ…. “അച്ഛൻ മിത്രയെ നോക്കി ചോദിച്ചു
മിത്ര കണ്ണീർ തുടച്ചു ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു…..
മിത്രാ ആരും അറിയാതെ ഒരു മുൻകൂർജാമ്യം എടുത്തിരിക്കുന്നു… വീട്ടിലേക്ക് പോകാൻ. മിത്ര മനസ്സിൽ എന്തൊക്കെ കൂട്ടി വച്ചിട്ടുണ്ട് എന്നു എനിക്ക് മനസിലായി…. എന്നെ എന്റെ ജീവിതത്തിലേക്ക് വിട്ടിട്ട് ഒഴിഞ്ഞു പോകാൻ നോക്കുക ആണോ..? അറിയില്ല.
പാർട്ടി കഴിഞ്ഞു ഓരോരുത്തർ ആയി പോയി കഴിഞ്ഞു….. വീട്ടിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പ് ആയി…
പ്രണവും എബിയും രാഹുലും കൂടി ഫ്ലാറ്റിലേക്ക് പോകാൻ ഇറങ്ങി…
“”നീ നാളെ വരില്ലേ…? “”എബി ചോദിച്ചു
മിക്കവാറും നാളെ ഉണ്ടാകും…. രാഹുൽ എപ്പോഴാ പോകുന്നത്? “”
“ഞാൻ രണ്ടു ദിവസം കൂടി ഉണ്ടെടാ “എല്ലാവർക്കും കൂടി ഒരു ദിവസം ഒന്ന് കൂടിയിട്ട് വേണം പോകാൻ മിത്രാ ആണ് ഗസ്റ്റ് കേട്ടോ രാഹുൽ മിത്രയെ നോക്കി പറഞ്ഞു ”
“”ശരി എന്നാൽ നിങ്ങൾ ഫ്ലാറ്റിലേക്ക് പൊയ്ക്കോ, നാളെ കാണാം “”
അവർ യാത്ര പറഞ്ഞു പോയി കഴിഞ്ഞു ഞങ്ങളും വീട്ടിലേക്ക് ഇറങ്ങി
ഞാൻ ആണ് ഡ്രൈവ് ചെയ്തത്…
വിവേകും ആന്റെ കൂടെ മുന്നിൽ കയറി… അച്ഛനും അമ്മയും മിത്രയും പുറകിൽ ഇരുന്നു..
“”വരുൺ നീ നാളെ പോകുന്നുണ്ടോ? “”അച്ഛൻ ചോദിച്ചു
“”നോക്കട്ടെ… “”
“മോൾ നാളെ പോകുന്നുണ്ടോ? “”
“”നാളെ പറ്റില്ല അച്ഛാ നാളെ കഴിഞ്ഞു പോകാം… “”
“എം മോൾക്ക് എത്ര മാസം കൂടി ഉണ്ട്? “”
“”എക്സാം കഴിയുമ്പോൾ മൂന്ന് മാസം ആകും “”
“എം.. അപ്പോഴേക്കും വരുൺ ഒരു ഫ്ലാറ്റ് നോക്ക്… കെട്ടോ? ”
“”നോക്കാം “”
“”നിങ്ങളുടെ അപ്പാർട്മെന്റിൽ കിട്ടുമോ? ”
“അറിയില്ല…. നോക്കട്ടെ… “”
“”സാവകാശം അധികം എടുക്കണ്ട… മൂന്നു മാസം പെട്ടന്ന് പോകും “”
“”നോക്കാം അച്ഛാ “”
“”നിനക്ക് വീട്ടിൽ വരാൻ പറ്റില്ലേ വരുൺ? “”അമ്മ ചോദിച്ചു
“”പറ്റും അമ്മേ ഒരുപാടു ലേറ്റ് ആകും ചിലപ്പോൾ ഷിഫ്റ്റ് കഴിയുമ്പോൾ… പിന്നെ ഡ്രൈവ് ചെയ്തു ഇങ്ങു വരണ്ടേ….. മുക്കാൽ മണിക്കൂർ ഡ്രൈവ് ഉണ്ട്…. അതുകൊണ്ടാ.. ”
“”എന്നാൽ നോക്ക് മോളുടെ കാര്യം ആലോചിച്ചിട്ട് പറഞ്ഞതാ.. അതാകുമ്പോൾ മോൾക്ക് വീട്ടിൽ തന്നെ നിന്നാൽ മതിയല്ലോ? “”
“”എന്തിനാ വസുന്ധരേ അവർ അവരുടെ ജീവിതം ഇഷ്ടം പോലെ ജീവിക്കട്ടെ “”
“എം ”
വീട്ടിൽ എത്തി എല്ലാവരും കിടക്കാൻ പോയി…. ഞാൻ വണ്ടി ഒതുക്കി ഇട്ടിട്ടു വന്നപ്പോൾ മിത്ര ബാത്‌റൂമിൽ ആയിരുന്നു… കുറച്ചു കഴിഞ്ഞു ഇറങ്ങി വന്നു.
ബെഡിൽ ഷീറ്റ് വിരിച്ചു പില്ലോ എല്ലാം വച്ചു ഞാൻ ഡ്രസ്സ് മാറി വന്നു ടേബിളിൽ ഫോൺ ചാർജിൽ ഇട്ടു.
“”ഏട്ടൻ നാളെ പോകുന്നുണ്ടോ?””
“നോക്കട്ടെ “എന്താ തനിക്ക് എവിടെ എങ്കിലും പോകാൻ ഉണ്ടോ? ”
“”വീട്ടിൽ പോകണമായിരുന്നു പോയി ബുക്കും ബാഗും ഒക്കെ എടുത്തിട്ട് വരണം ”
“”എന്നാൽ പോകാം ”
“”തിരക്ക് ആണെങ്കിൽ ഞാൻ അമ്മയെ കൂട്ടി പോകാം “”
“”വേണ്ട ഞാൻ വരാം ”
അതുപറഞ്ഞു കഴിഞ്ഞു മിത്ര കട്ടിലിന്റെ ഒരറ്റത്ത് പോയി ചരിഞ്ഞു കിടന്നു..
ഇപ്പോൾ ആവിശ്യത്തിന് മാത്രം ആയി ഞങ്ങൾ തമ്മിലുള്ള സംഭാക്ഷണം.. കഴിവതും അവൾ അതു ഒഴിവാക്കാറാണു പതിവ്… മുറിക് വെളിയിൽ ഉള്ള പരിചയം മുറിക് ഉള്ളിൽ ഇല്ല….
മിത്രയെ കുറിച്ച് ആലോചിച്ചാൽ മനസ് അവൾക്ക് ഒപ്പം നിൽക്കും അപ്പോഴേക്കും മെർലിന്റെ ഓർമ്മകൾ തള്ളി കയറി വരും… എങ്ങനെ ഇതു മുന്നോട്ട് കൊണ്ടുപ്പോകും എന്താകും എന്ന് ഒന്നും ഒരു പിടിയും കിട്ടുന്നില്ല…..
പിറ്റേന്ന് രാവിലെ ചായ കൊണ്ട് തന്നപ്പോൾ വീട്ടിൽ പോകാൻ റെഡി ആയിക്കൊള്ളാൻ മിത്രയോടു പറഞ്ഞു
കാപ്പി കുടി കഴിഞ്ഞു ഞങ്ങൾ ഇറങ്ങി വിവേക് കൂടെ വരാൻ ആഗ്രഹം പറഞ്ഞു പക്ഷെ അമ്മ പോകണ്ടാന്നു പറഞ്ഞു അവനെ പിടിച്ചു നിർത്തി….
മിത്രയോടു കുറച്ചു കാര്യങ്ങൾ ചോദിക്കണം എന്ന് കരുതി ആണ് പോയത് പക്ഷെ വണ്ടിയിൽ കയറി അവൾ ഒരക്ഷരം മിണ്ടിയില്ല വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു….
അധികം താമസിക്കാതെ വീട്ടിൽ എത്തി. വിളിച്ചിട്ട് ചെന്നില്ല എന്ന് പറഞ്ഞു ചെറിയമ്മ പരിഭവം പറഞ്ഞു. ലെച്ചു സ്കൂളിൽ പോയിരുന്നു അങ്കിൾ ഡ്യൂട്ടിക്ക് പോയി… സ്വീകരണം മുറിയിലെ സെറ്റിയിൽ വെറുതെ ടിവിയുടെ റിമോട്ടും കൊണ്ട് ഞാൻ ഇരുന്നു. കുറച്ചു കഴിഞ്ഞു ചെറിയമ്മ ഒരു ഗ്ലാസിൽ ജ്യൂസും പലഹാരങ്ങളും ആയി വന്നു.
ജ്യൂസ് കുടിച്ചു പ്ലേറ്റിൽ നിന്നു ഒരു ഉണ്ണിയപ്പം എടുത്തു കഴിച്ചു…. അപ്പോൾ പോക്കറ്റിൽ കിടന്നു ഫോൺ റിങ് ചെയ്തു
മിത്രയുടെ അച്ഛൻ….. വന്ന വിശേഷം ചോദിച്ചു… ഊണ് കഴിച്ചിട്ട് ഇറങ്ങിയാൽ മതി എന്ന് പ്രത്യേകം പറഞ്ഞു… ഫോൺ വച്ചു.
കുറച്ചു കഴിഞ്ഞു മിത്ര വന്നു വിളിച്ചു
“വാ വീടൊക്കെ കാണണ്ടേ? “”
ഞാൻ എഴുനേറ്റ് അവളുടെ പുറകെ പോയി ഓരോ മുറികളും കാട്ടി തന്നു..
“”അവിടുത്തെ വീടുപോലെ വിശാലമല്ല കെട്ടോ.. മിത്ര എന്നെ നോക്കി പറഞ്ഞു ”
അവളുടെ മുറിയിൽ എത്തി ചെറുത് ആണെന്കികും വിര്ത്തിയായി സൂക്ഷിച്ചിരിക്കുന്നു. എല്ലാം അടുക്കി പെറുക്കി വച്ചിരിക്കുന്നു… ഷെൽഫിൽ പുസ്തകങ്ങൾ ഫയൽ പ്രൊജക്റ്റ് വർക്കുകൾ എല്ലാം സൂക്ഷിച്ചു വച്ചിരിക്കുന്നു ഒരു പേപ്പറോ തുണിയോ എവിടെയും അനാവശ്യമായി ഇല്ല…. നല്ല അച്ചടക്കം പാലിക്കുന്ന മുറി
ഒരു ബാഗിൽ ബൂക് എല്ലാം എടുത്തു വച്ചു ചെറിയ ഒരു ക്രിസ്റ്റലിൽ തീർത്ത ഗണപതി വിഗ്രഹം അതും അവൾ എടുത്തു ബാഗിൽ വച്ചു…..
“”ചിലപ്പോൾ ഇന്ന് വൈകിട്ട് തന്നെ പോകേണ്ടി വരും “”
“”അതു എന്താ? “”
നാളെ ചൊവ്വ അല്ലേ നാളെ പോകണ്ടാന്നു ചെറിയമ്മ പറയുന്നു. പിന്നെ ബുധൻ ആകും …. അതുകൊണ്ട് ഇന്ന് തന്നെ പോകാൻ നോക്കാം. അവിടെ അമ്മയെ വിളിച്ചു പറഞ്ഞിട്ടുണ്ട്.
“അതിനു ടിക്കറ്റ് കിട്ടുമോ? “ഞാൻ ചോദിച്ചു
അറിയില്ല അച്ഛൻ നോക്കട്ടെ എന്ന് പറഞ്ഞു ഇല്ലെങ്ങിൽ ബസിനു പോകാം
ഒരു നിമിഷത്തേക്ക് ഞാൻ ഒന്നും മിണ്ടിയില്ല…. കുറച്ചു കഴിഞ്ഞു മിത്ര മുറി വിട്ടു പുറതേക്ക് പോയി…. ഞാൻ ആ കട്ടിലിൽ ഇരുന്നു.. പോകുന്നു എന്നു പറഞ്ഞപ്പോൾ ഒരു വല്യയിക… എന്തോ കൂടെ ഉള്ള ഒന്നു വിട്ടുപോകുന്നത് പോലെ… കുറച്ചു നേരം എ കട്ടിലിൽ കിടന്നു.. ഒരു പ്രത്യേക മണം അനുഭവപ്പെട്ടു… അങ്ങനെ കുറച്ചു നേരം കിടന്നു…
കുറെ കഴിഞ്ഞു മിത്ര വന്നു തട്ടി വിളിച്ചു…. ഞാൻ കണ്ണ് തുറന്നു നോക്കി… കണ്ണടച്ചപ്പോൾ കണ്ട രൂപം കൺമുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോലെ…
“”ഉണ് കഴിക്കാൻ വാ “”
ഞാൻ വാച്ചിലേക്ക് നോക്കി.. പതിനൊന്നര “””ഇപ്പൊഴെയോ? “”
“എം കഴിച്ചിട്ട് ഇറങ്ങാം ചിലപ്പോൾ രണ്ടരയുടെ ടികെറ്റ് കിട്ടും എന്ന് അച്ഛൻ വിളിച്ചു പറഞ്ഞു ”
ഞാൻ എഴുനേറ്റ് ചെന്നു കൈ കഴുകി ഇരുന്നു.. ചെറിയ സമയം കൊണ്ട് ഒരു കുറെ വിഭവങ്ങൾ ഒക്കെ ചെറിയമ്മ ഉണ്ടാക്കി മേശപ്പുറത്തു നിരത്തി
“”മോൾ വിളമ്പി കൊടുക്ക് എന്നിട്ട് നീയും കഴിക്ക് അപ്പോഴേക്കും കുറച്ചു അച്ചാർ നിനക്ക് കൊണ്ട് പോകാൻ ഉള്ളത് കുപ്പിയിൽ ആക്കട്ടെ “”
മിത്ര എനിക്ക് പ്ലേറ്റിലേക്ക് ചോറ് വിളമ്പി എന്റെ പ്ലേറ്റിലേക് നീണ്ടു വരുന്നു കൈ ഞാൻ നോക്കി ഞാൻ അന്ന് രാത്രി ഇട്ടു കൊടുത്ത വള മാത്രം ആണ് കയ്യിൽ…
വിശപ്പ് ഉണ്ടായിരുന്നില്ല എന്നാലും അവൾ വിളമ്പി തന്നപ്പോൾ വിശപ്പ് മറന്ന് വിളമ്പിയത് മുഴുവൻ കഴിച്ചു എഴുനേറ്റു.
ഭക്ഷണം കഴിഞ്ഞ് ഉടനെ ഇറങ്ങി…. ടിക്കറ്റ് കിട്ടിയ കാര്യം അച്ഛൻ വിളിച്ചു പറഞ്ഞു…. ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും വിവേക്ക് ടിക്കറ്റ് വാങ്ങാൻ പോയി…
കുറച്ചു കഴിഞ്ഞു വിവേക്ക് ടിക്കറ്റും കൊണ്ട് വന്നു….
കൊണ്ടുപോകാൻ ഉള്ള ബാഗ് ഒക്കെ റെഡി ആക്കി അത്യാവശ്യ ഡ്രസ്സ് എടുത്തു അവൾ പോകാൻ റെഡി ആയി വന്നു…. അമ്മയും കൂടെ വന്നു റെയിൽവേ സ്റ്റേഷനിലേക്ക്…. അവിടെ എത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്തു വെയിറ്റ് ചെയ്തു. ആകെ കൂടി ഒരു അസ്വസ്ഥത…. പോകണ്ട എന്ന് പറയാൻ മനസ് കൊതിച്ചു….. ഇടക്ക് ഇടക്ക് അവളെ നോക്കി… ഇല്ല അവൾ നോക്കുന്നില്ല. അതുകൂടി കണ്ടപ്പോൾ മനസിന്റെ പിടി വിടുന്നത് പോലെ തോന്നി
അപ്പോൾ ആണ് മിത്ര പേഴ്സിൽ നിന്നും ഫോൺ എടുക്കുന്നത് കണ്ടത്… ആരോ വിളിച്ചു അവരോട് സംസാരിക്കൻ അവൾ കുറച്ചു മാറി നിന്നു
അപ്പോഴാണ് അവളുടെ നമ്പർ വാങ്ങിയില്ലല്ലോ എന്ന് ഓർമ വന്നത് അവളുടെ അടുത്തേക്ക് ചെന്നു അപ്പോഴേക്കും അവൾ ഫോൺ കട്ട് ചെയ്തിരുന്നു….
“എന്റെ നമ്പർ കയ്യിൽ ഉണ്ടോ? ”
ഉണ്ട് എന്ന് അവൾ തലയാട്ടി… ഞാൻ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അതിൽ എന്റെ നമ്പർ ഡയൽ ചെയ്തു….
സ്‌ക്രീനിൽ ഏട്ടൻ അന്ന് എഴുതി കാണിച്ചു. എനിക്ക് വന്നു നമ്പർ ഞാൻ സേവ് ചെയ്തു ഫോൺ തിരികെ കൊടുത്തു.
“”എന്തുണ്ടെങ്കിലും വിളിക്കണം…. വരുമ്പോൾ വിളിച്ചാൽ മതി ഞാൻ വന്ന് കൂട്ടിക്കൊള്ളാം
“എം ”
വാ വെള്ളം വാങ്ങി തരാം
അടുത്ത് കണ്ട ഷോപ്പിൽ നിന്നും വെള്ളവും ബിസ്ക്കറ്റും വാങ്ങി കൊടുത്തു….
തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ പെട്ടന്ന് തിരിഞ്ഞു മുഖത്തേക്ക് നോക്കി പറഞ്ഞു “”പതിനൊന്നു മാസം കാത്തിരികണം ….. ഞാൻ ഒഴിഞ്ഞു പോകാൻ…. അതുവരെ ക്ഷെമിക്കണം. അതു കഴിഞ്ഞാൽ ഏട്ടൻ ഫ്രീ ആകും “”അത്രയും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. ….. (തുടരും )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission