Skip to content

മിന്നു – ഭാഗം 5

minnu novel

എങ്ങനെയോ നേരം വെളുപ്പിച്ചു. കുളിച്ചു കുട്ടപ്പനായി നേരെ വിപിന്റെ വീട്ടിലേക്ക്. വീട്ടിൽ ചെന്ന് ആന്റി ഉണ്ടാക്കിയ പുട്ട് ഒരു പ്ലേറ്റ് അടിച്ചു. രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയതാ. പുട്ട് കഴിച്ചു ഞങ്ങൾ ഉമ്മറത്തു ഇരുന്നു വർത്താനം പറച്ചിൽ തുടങ്ങി.

അപ്പൊ അതാ മുന്നിലെ വഴിയിൽ കൂടെ ഒരു സുന്ദരി കൊച്ചു കുറി ഒക്കെ തൊട്ട് അമ്പലത്തിൽ നിന്നും വരുന്നു. ഞാൻ അവനോട് ചോദിച്ചു ആരാടാ അത് . ഓ എന്റെ മോനെ നിന്റെ മിന്നു തന്നെ ഇത് കേൾക്കാൻ അല്ലേ ഈ കണ്ട വർത്താനം ഒക്കെ പറഞ്ഞെ നീ.

അതേലോ. ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ കടന്നു പോയി. ഞങ്ങളുടെ വർത്താനം പറച്ചിൽ വീണ്ടും തുടർന്നു. മുപ്പതു മിനിറ്റ് ഒക്കെ കഴിഞ്ഞിട്ടുണ്ടാവും അവളും അവളുടെ വീടിന്റെ ഉമ്മറത്ത് വന്നിരുന്നു.

അപ്പൊ നിങ്ങൾ ആഗ്യ ഭാഷയിൽ സംസാരിക്ക് ഞാൻ കുളിക്കാൻ നോക്കട്ടെ. ഞങ്ങളുടെ ആഗ്യ ഭാഷയിൽ ഉള്ള സംസാരം തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ അമ്മ വിളിച്ചു അവൾ അകത്തേക്ക് പോയി. പിന്നീടുള്ള പല ദിവസങ്ങളിലും ഇത് തന്നെ ആയിരുന്നു പരിപാടി.

ഫോൺ വിളിക്കും അല്ലെങ്കിൽ വീട്ടിൽ പോയി കാണും. അങ്ങനെ 10 ക്ലാസ്സ്‌ റിസൾട്ട്‌ വന്നു. കണക്കിൽ തോൽക്കും എന്ന ഉറപ്പുണ്ടായിരുഎനിക്ക്. സ്കൂളിലേക്ക് ഓടി. ചെന്ന് നോക്കിയപ്പോൾ എനിക്ക് ഒരു A+ 3A കണക്കിൽ D+ തിരിച്ചും മറച്ചും നോക്കി എന്റെ റിസൾട്ട്‌ തന്നെ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ ഞാൻ അവിടെ നിന്നു.

വിപിനെ ഞാൻ പാസ്സ് ആയി .

ഞാനും.

അവൾക്ക് എത്ര + ഉണ്ട്

അനുവിന് 5എണ്ണം മിന്നുവിനോ അവൾക്ക് 9 എണ്ണം ടാ. പഠിപ്പ് തന്നെ അല്ലേ.

മ്മ് എന്നാ ശെരി ഞാൻ വീട്ടിൽ പോണു. വരുന്നുണ്ടോ വിപി നീ ഇല്ലടാ പിന്നെ വരാം.

റിസൾട്ട്‌ വീട്ടിൽ പറഞ്ഞപ്പോൾ അവർക്കും അത്ഭുദം. അലോട്മെന്റ് മറ്റന്നാൾ ആണ്. നാളെ വിപിന്റെ വീട്ടിൽ പോണം.

പതിവുപോലെ അവന്റെ വീട്ടിലേക്ക് പോയി. അമ്മ ദേ എന്തേലും ഉണ്ടാക്കിയിട്ടുണ്ടോ പ്രിൻസ് വന്നിട്ടുണ്ട്. എനിക്ക് എന്തേലും ബാക്കി വെക്കണേ. ഞാൻ കുളിക്കട്ടെ. കഴിച്ചു കഴിഞ്ഞു ഉമ്മറത്തു വന്നു ഇരുന്നു.

അവൻ ദോശയും കൊണ്ട് ഉമ്മറത്തേക്ക് വന്നു. ഞങ്ങൾ അലോട്മെന്റിനെ കുറിച്ച് ആലോചിച്ചു. ടാ വിപി എനിക്ക് എന്തായാലും കിട്ടില്ല. നീ കിട്ടുന്ന എവിടേലും കേറിക്കോ ട്ടാ. എന്നെ നോക്കണ്ട. നമ്മുക്ക് നോക്കാമെടാ. ഞാൻ ഉണ്ടെടാ നിന്റെ കൂടെ. ഹാ എന്നാൽ ഓക്കെ. അമ്മേ ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ. ടാ വിപി ദേ അവള് പുറത്തേക്ക് ആണെന്ന് തോന്നുന്നു.

ശെരി നാളെ അലോട്മെന്റ് കൊടുക്കാൻ ഒരുമിച്ച് പോകാം ടാ. ആന്റി ഞാൻ നാളെ വരാം. ഞാൻ റോഡിലേക്ക് ഇറങ്ങി. ദേ മിന്നു നിന്നെ. പോടാ ആരേലും കാണും.ഒക്കെ. അതെ നാളെ അലോട്മെന്റ് ആണ് കാണണം.

ആ ശെരി ശെരി നീ പോ. അങ്ങനെ വീട്ടിൽ വന്നു സ്റ്റുഡിയോയിൽ പോയി ഫോട്ടോ അങ്ങ് പെടച്ചു. പിറ്റേന്ന് സ്കൂളിൽ പോയി. മിന്നുവും വിപിയും അവിടെ ഉണ്ടായിരുന്നു. മിന്നു അതെ ഏതെങ്കിലും ലോക്കൽ സ്കൂളിൽ കൊടുക്ക് ട്ടാ.

എന്നാൽ നമ്മുക്ക് ഒരുമിച്ചു പഠിക്കാം. ഒന്ന് പോടാ നീ ഞാൻ നല്ല വല്ല സ്കൂളിലും ചേരും. ആണോ അങ്ങനെ ആണോ ആ അതെ നിനക്ക് എന്താ. എന്നാ ശെരി. അലോട്മെന്റ് കൊടുത്തു ഞാൻ വീട്ടിലേക്ക് പോന്നു. ഒന്ന് രണ്ടു ദിവസം അങ്ങനെ പോയി. ഒരു ദിവസം വിപി വിളിച്ചു എന്താടാ ഇങ്ങോട്ടുള്ള വഴി മറന്നോ കാണാൻ ഇല്ലല്ലോ.ഒന്നുല്ലടാ. ഹ്മ്മ് നീ അവളായിട്ട് ഉടക്കി അല്ലേ. ഏയ് അത് ശെരിയാവും.

അങ്ങനെ ആദ്യത്തെ അലോട്മെന്റ് വന്നു രണ്ടാമത്തെ വന്നു 4 മത്തെ അലോട്മെന്റ് വന്നപ്പോൾ ആണ് എനിക്ക് വീടിന്റെ അടുത്തുള്ള സ്കൂളിൽ തന്നെ കിട്ടി. അവസാന അലോട്മെന്റ് ആയിരുന്നു കിട്ടിയത് തന്നെ ഭാഗ്യം. പുതിയ കോളേജ് പുതിയ പിള്ളേർ പുതിയ ലോകം. അവിടെയും ഉണ്ടായിരുന്നു എനിക്ക് കൂട്ടുകാർ. വീടിന്റെ അടുത്തുള്ള ഒന്ന് രണ്ടു പേര് അവിടെ കണ്ടു. എല്ലാവരും ആയിട്ട് നല്ല കമ്പനി ആയി.

അവൾ തൃശൂർ ഉള്ള ഒരു കോളേജിൽ ആയിരുന്നു. ശനിയാഴ്ച വിപിന്റെ വീട്ടിൽ പോയി അവളെ കണ്ടു സംസാരിച്ചു പിണക്കങ്ങൾ ഒക്കെ തീർത്തു. വീണ്ടും ഞങ്ങൾ പഴയതു പോലെ ആയി. ദിവസവും ക്ലാസ്സ്‌ കഴിഞ്ഞു അവൾ വരുന്ന ബസും നോക്കി നിൽക്കും. മിക്കവാറും ദിവസവും കാണാറുണ്ട് സംസാരിക്കാറുണ്ട്. പ്ലസ്വൺ പ്ലസ്റ്റു ഒക്കെ വല്ലാത്ത ഒരു ഫീലിംഗ് ആണ്.

കാരണം അതുപോലെ ആഘോഷിച്ച മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. ഇപ്പോഴും വല്ലാത്ത നൊസ്റ്റു ആണ് അത്. ആ സമയത്ത് ഒരുപാട് നല്ല കൂട്ടുകാർ ഉണ്ടായിരുന്നു. ഇപ്പോഴും അവരുമായുള്ള സൗഹൃദം നല്ലപോലെ മുന്നോട്ടു പോകുന്നു.

അങ്ങനെ ആ രണ്ടു വർഷം വേഗത്തിൽ കടന്ന് പോയി. ഞങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും അതുപോലെ തന്നെ മുന്നോട്ടു പോയി. ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി. ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു വന്ന അവളെ കൂട്ടി കോഫി ഷോപ്പിലേക് പോയി. കൂട്ടുകാരന്റെ ഷോപ്പ് ആയത് കൊണ്ട് പ്രശ്നം ഇല്ല. ഞങൾ ഒരു ഷേക്ക്‌ കഴിച്ചു. ടാ പെട്ടു അച്ഛൻ. എവിടെ ദ അച്ഛാ ഇത് പ്രിൻസ് എന്റെ കൂടെ..

കരണത്തു ഒന്ന് കിട്ടി അവൾക്ക്. എന്റെ കണ്ണു തള്ളി പോയി. വീട്ടിലേക്ക് നടക്കടി.ബാക്കി ഞാൻ അപ്പൊ പറയാം. ആകെ മൊത്തം പ്രശ്നം ആയി. എല്ലാം അവസാനിച്ചു എന്ന് എനിക്ക് മനസിലായി. അവൾ കരഞ്ഞു കൊണ്ട് അച്ഛന്റെ കൂടെ വീട്ടിലേക്ക് പോയി. ഞാൻ തിരിച്ചു വീട്ടിൽ വന്നു ആകെ ഒരു മരവിപ്പ് ആയിരുന്നു അപ്പോൾ എനിക്ക്. ഞാൻ വിപിനെ വിളിച്ചു. എടാ ആകെ പ്രശ്നം ആയി.

എന്തെടാ എന്ത് പറ്റി അവളുടെ വീട്ടിൽ അറിഞ്ഞു. ഞാൻ ഉണ്ടായത് മൊത്തം അവനോട് പറഞ്ഞു. നിക്ക് ഞാൻ നോക്കട്ടെ ഒരു 10 മിനിറ്റ് കഴിഞ്ഞു അങ്ങോട്ട്‌ വിളിക്കാം. ആ ശെരി. മറക്കല്ലേ. ഞാൻ വീട്ടിൽ ആകെ ടെൻഷൻ ആയി ഇരിക്കുകയായിരുന്നു.

ഒരു 10 15 മിനിറ്റ് കഴിഞ്ഞപ്പോൾ ആണ് അവൻ വിളിച്ചെതു. ഡാ മൊത്തം പ്രശ്നം ആണെടാ അവൾക്ക് നല്ല അടി ഒക്കെ കിട്ടി. ഇനി കുറച്ചു കാലത്തേക്ക് നോക്കണ്ട എല്ലാം ഒതുങ്ങട്ടെ. എന്നിട്ട് നോക്കാം.

ആ ശെരിയടാ ഞാൻ വിളിക്കാം. റൂമിൽ വന്നു കതകടച്ചു കിടന്നു. എല്ലാം ശെരിയാവും എന്ന ശുഭപ്രതീക്ഷയിൽ. കുറച്ചു നാൾ അവളെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇടക്കൊക്കെ വിപിന്റെ വീട്ടിൽ പോകുമ്പോൾ കാണുമെങ്കിലും സംസാരിക്കാനോ അവൾ മുഖത്തു പോലും നോക്കിയിരുന്നില്ല.

പ്ലസ്ടു ഏതാണ്ട് അവസാനിക്കാറായപ്പോൾ ആണ് ഞങ്ങൾ വീണ്ടും സംസാരിക്കാനും കാണാനും തുടങ്ങിയത്. വീട്ടിൽ പ്രശ്നമാകാതെ ഞങ്ങൾ അത് എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനിച്ചു. അങ്ങനെ സംസാരിക്കാൻ ആയി പുതിയ മാർഗം കണ്ടെത്തി.

ഞാൻ ക്ലാസ്സ്‌ കഴിഞ്ഞു പറയാൻ ഉള്ള കാര്യങ്ങൾ തുണ്ട് ആക്കി എഴുതി കൂട്ടുകാരന്റെ കടയുടെ മുന്നിൽ വെക്കും. അവൾ അത് എടുത്തു വായിച്ചിട്ട് കളയും. അവളുടെ വീട്ടിൽ ആരുമില്ലെങ്കിൽ മാത്രം ഫോൺ വിളിക്കും.

അവൾ കടയുടെ മുന്നിലൂടെ പോകുമ്പോൾ തുണ്ട് എടുക്കുമ്പോൾ അവളെ കാണും അല്ലാതെ കണ്ടിരുന്നില്ല. ഇതായിരുന്നു എന്റെ ഒരു ഐഡിയ.ഈ പദ്ധതി അടിപൊളി ആയി മുന്നോട്ടു പോയി. കുറെ കാലം ഈ ഒരു ബുദ്ധി കൊണ്ട് മുന്നോട്ടു പോയി.

പ്ലസ്ടു അവസാനിക്കാറായി. പഠിക്കാൻ പണ്ടേ പുറകിൽ ആയിരുന്നു എങ്കിലും പ്ലസ്ടു ആയപ്പോൾ ചെറിയ രീതിക്ക് പഠിച്ചു തുടങ്ങി. പ്ലസ്ടു പരീക്ഷ വന്നു. പരീക്ഷ ഒക്കെ അടിപൊളി ആയി എഴുതി. പ്ലസ്ടു കഴിഞ്ഞ് മുന്നോട്ട് എന്താ എന്ന് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല.

ഒരു ദിവസം ഞാൻ അവളെ നേരിട്ട് കണ്ട് സംസാരിക്കാൻ അവസരം കിട്ടി. ടീ മിന്നു എന്തൂട്ടാ ഇനി പഠിക്കുന്നെ. ഞാൻ ഇനി ഡിഗ്രിക്ക് പോകുവാ ടാ പ്രിൻസെ . എനിക്ക് എന്താ ചെയ്യണ്ടേ എന്ന് അറിയില്ല. നീ നോക്ക് ടാ എന്നിട്ട് പറ ഞാൻ പോകുന്നു.

ഏയ് പോകുവാണോ ആട വീട്ടിൽ അനേഷിക്കും ഫ്രണ്ടിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞിട്ട ഞാൻ വന്നേ. ശെരി ടാ കാണാം. തിരിച്ചു വീട്ടിൽ വന്നു. കുറെ ആലോചിച്ചു അവൾ ഡിഗ്രിക്ക് ചേരാൻ പോകുന്നു. എനിക്ക് അവിടെ സീറ്റ്‌ കിട്ടില്ല എന്ന് ഉറപ്പായിരുന്നു. ഇനി എന്താ ചെയുക.

അപ്പൊഴാണ് അപ്പനും അമ്മയും പറഞ്ഞത് ഡിപ്ലോമക്ക് പൊക്കോ അതാകുമ്പോൾ പഠിപ്പ് കഴിഞ്ഞു ജോലി കിട്ടുമല്ലോ. നാട്ടിൽ എനിക്ക് സീറ്റ്‌ കിട്ടിയില്ല. അതുകൊണ്ട് തന്നെ കോയമ്പത്തൂർ ആണ് പഠിക്കാൻ തീരുമാനീച്ചത്.

അങ്ങനെ അവൾ ഡിഗ്രിക്ക് ചേർന്നു. ഞാൻ കോയമ്പത്തൂർ ഡിപ്ലോമക്കും……….

(തുടരും)

ഒരു ഭ്രാന്തന്റെ തൂലിക…. ✍️

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ

എന്റെ മീനുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!