കൈയ്യിലിരുന്ന ലെറ്റർ ചുരുട്ടി പിടിച്ച് താഴേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും എന്റെ ഫോൺ വീണ്ടും റിങ്ങ് ചെയ്തു…
ഡിസ്പ്ലേയിൽ ആ പേര് വീണ്ടും തെളിഞ്ഞു വന്നു
“ശ്രീ… “
എടുക്കണോ വേണ്ടയോ എന്നൊരു ആശങ്ക എനിക്കു ചുറ്റും വട്ടമിട്ടു പറന്നു…..
വിറയാർന്ന കൈകളോടെ ഫോണെടുത്ത് എന്റെ ചെവിയിലേക്ക് ചേർക്കുമ്പോൾ…
“ലച്ചു…… “
അൽപം മുൻമ്പ് കേട്ടതാണെങ്കിൽ പോലും ശ്രീയുടെ സ്വരം വീണ്ടും കേൾക്കുമ്പോൾ എന്റെ മനസ്സിലുണ്ടാകുന്ന സന്തോഷം വാക്കുകൾക്കതീതമായിരുന്നു……
മോളുടെ സ്വരം താഴെ നിന്ന് വീണ്ടും ഉയർന്നു വന്നു….
“അമ്മേ ഒന്നിങ്ങോട്ട് ഓടി വന്നേ….. “
” ശ്രീ… മോള് വിളിക്കുന്നു…. താഴെയാരോ വന്നിട്ടുണ്ട്… എന്തേലും പറയാൻ ഉണ്ടേൽ പിന്നെ വിളിക്കു…….. “
അത്ര മാത്രം പറഞ്ഞ് ഫോൺ വെച്ച് ഞാൻ കോണിപ്പടികളോരോന്നും താഴേക്കിറങ്ങി……
“എന്തിനാ മോളെ നീയിങ്ങനെ കിടന്ന് വിളിച്ചു കൂവുന്നത്….. “
അത് പറഞ്ഞ് ഞാൻ നേരെ നോക്കിയത് ഹാളിലിരുന്ന അമ്മയുടെയും ഏട്ടന്റെയും ഏടത്തിയുടെയും മുത്തശ്ശിയുടെയും മുഖത്തേക്കായിരുന്നു…..
കൺമുന്നിൽ കണ്ടതൊന്നും വിശ്വസിക്കാനാകത്ത വിധം ഞാനാകോണിപ്പടിയിൽ നിന്നു…..
“അമ്മ……”
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….
ഏഴര വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു കണ്ടുമുട്ടൽ…..
ഓടിച്ചെന്ന് അമ്മയുടെ മാറിലേക്ക് മുഖം ചേർക്കുമ്പോൾ എനിക്കറിയില്ലായിരുന്നു എന്തൊക്കെയാണ് ഇവിടെ നടക്കുന്നതെന്ന്…..
അമ്മയുടെ മാറിൽ നിന്ന് മുഖമടർത്തി ഞാൻ പതിയെ ചോദിച്ചു…
” അച്ഛൻ…….
വരില്ല അല്ലേ…..
ഇപ്പഴും അച്ഛനെന്നോടുള്ള ദേഷ്യത്തിന് ഒരു കുറവും ഇല്ല അല്ലേ അമ്മേ……?”
” പുറത്ത് നിൽപ്പൊണ്ട്….. “
അമ്മയത് പറഞ് നിർത്തിയപ്പോൾ തന്നെ ഞാൻ പുറത്തേക്കോടി….
ഉമ്മറപ്പടിയിൽ നിന്ന് വേറേങ്ങോട്ടോ നോക്കി നിൽക്കുകയാണ് അച്ഛൻ….
“അച്ഛാ……..”
വർഷങ്ങൾക്കിപ്പുറം വീണ്ടും വിളിക്കുമ്പോൾ എന്റെ സ്വരം അറിയാതെങ്കിലും ഒന്നിടറിയിരുന്നു……
അച്ഛനെന്റെ മുഖത്തേക്ക് നോക്കുമ്പോൾ എന്റെ മുഖം താഴേക്കു കുനിച്ച് ഒരു കള്ളിയെ പോലെ ഞാൻ നിന്നു…..
പതിയെ നിലത്തേക്കിരുന്ന് ആ കാൽപാദങ്ങളെ കെട്ടിപ്പിടിച്ച് എന്നോട് പൊറുക്കണം എന്നു പറയുമ്പോൾ എന്റെ കണ്ണുനീർ തുള്ളികൾ വരിവരിയായ് അച്ഛന്റെ കാലിലേക്ക് വീഴുന്നുണ്ടായിരുന്നു…..
ചെറു ചൂടോടെ തുള്ളി തുള്ളിയായ് എന്തോ ഒന്നെന്റെ നെറുകിലേക്ക് വീണപ്പോൾ താഴെ നിന്ന് മുഖമുയർത്തി ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി….
ആ കണ്ണുകളും നിറഞ്ഞു വന്നിരുന്നു…….
എന്റെ തോളിൽ പിടിച്ചെന്നെ എഴുനേൽപ്പിക്കുമ്പോൾ അച്ഛൻ പറയുന്നുണ്ടായിരുന്നു
“ഏഴര വർഷം വേണ്ടി വന്നു എനിക്കെന്റെ മോളോട് ക്ഷമിക്കാൻ…… മോള് അച്ഛനോട്…. “
ബാക്കി പറയുന്നതിനു മുൻപ് ഞാൻ അച്ഛന്റെ വാ പൊത്തി അച്ഛനോട് ചേർന്നു നിന്നു………
” അതേ അച്ഛനും മോളും സ്നേഹിച്ച് തീർന്നെങ്കിൽ ഒന്ന് അകത്തേക്ക് കയറി വരാവോ….
എനിക്ക് കേക്ക് കട്ട് ചെയ്യണം…… “
നന്ദൂട്ടിയുടെ ആ സംസാരത്തിൽ അച്ഛനും ഞാനും ഒന്നു പുഞ്ചിരിച്ചു…. എന്നിട്ട് അകത്തേക്ക് കയറി….
“ഇതെവിടുന്നാ നന്ദൂട്ടി ഈ കേക്ക്….?”
“മാമൻ വാങ്ങി കൊണ്ട് വന്നതാ….. “
“എന്തിനാ ഏട്ടാ ഈ അധിക ചിലവൊക്കെ….
അവളൊരു കേക്ക് കട്ടിംങ്ങ് ഒക്കെ കഴിഞ്ഞിട്ടിരിക്കുവാ…… “
”അതൊന്നും ഒരു ചിലവ് അല്ലെന്റെ ലെച്ചുവേ….! ഇവൾക്കല്ലാതെ വേറെ ആർക്ക് വാങ്ങി കൊടുക്കാനാ ഞങ്ങള്……”
ഏട്ടന് അത് പറഞ് നിർത്തിയപ്പോൾ ഞാനാദ്യം നോക്കിയത് ഏട്ടത്തിയുടെ മുഖത്തേക്കായിരുന്നു….
മക്കളില്ലാത്ത വിഷമം ആ മുഖത്ത് നല്ലത് പോലെ തെളിഞ്ഞു കാണാമായിരുന്നു…..
നന്ദൂട്ടി കേക്കൊക്കെ കട്ട് ചെയ്തു….
ആദ്യം അവൾ കൊടുത്തത് മുത്തശ്ശിക്കായിരുന്നു….
എല്ലാം കഴിഞ്ഞ് ഭക്ഷണമൊക്കെ കഴിച്ചിട്ടായിരുന്നു അച്ഛനൊക്കെ പോകാനിറങ്ങിയത്…..
“അച്ഛാ…. ശ്രാവന്ത് അവനെ പറ്റി എന്തേലും….?”
” ബാംഗ്ലൂർ അവിടെവിടെയോ ഉണ്ട്……. ”
നിസ്സാരമായ് അച്ഛനത് പറഞ്ഞു നിർത്തി…
ആ ജീവനോടെ ഉണ്ടല്ലോ അത് മതി…. ഞാൻ മനസ്സു കൊണ്ടോർത്തു….
എന്റെ ഏറ്റവും ഇളയ അനിയൻ…
ഇരുപത്തിരണ്ടാം വയസ്സിലെ പ്രണയം… വീട്ടിലറിഞപ്പോൾ അന്നവനെ അച്ഛനൊരുപാട് തല്ലി…
അമ്മയുടെ കണ്ണീരിനെ പോലും വകവെയ്ക്കാതെ അവനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു….
അന്ന് തൊട്ട് അവനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല……
പക്ഷേ, ആരുമറിയാതെ അമ്മയെ അവൻ വിളിക്കാറുണ്ടായിരുന്നു….
അമ്മയിൽ നിന്നായിരുന്നു അവന്റെ വിശേഷങ്ങളൊക്കെ ഞാനറിഞ്ഞു തുടങ്ങിയത്…..
” ലെച്ചു… ഇതെന്തോർത്ത് നിൽക്ക് വാ…?”
” ഒന്നൂല്ല അച്ഛാ…..”
“നാളെ തന്നെ വീട് പൂട്ടിയിറങ്ങി മോളെയും കൂട്ടി ഇല്ലത്തേക്ക് വരണം…..
ഇനി അവിടെ താമസിച്ചാ മതി
രണ്ടാളും…..”
“വേണ്ടച്ഛാ….
അച്ഛനാദ്യം ശ്രാവന്തിനെ തിരികെ വിളിക്കു…..
ആൺമക്കളെ പടിയടച്ചു പുറത്താക്കിയിട്ട് എന്തിന് മകൾക്കൊരു സ്ഥാനം….
എന്നേലും എന്റെ ശ്രീക്കുട്ടൻ ആ വീട്ടിൽ വരട്ടെ അന്ന് ഞാനുണ്ടാവും ആ വീട്ടുമുറ്റത്ത്……”
അത്രയും പറഞ്ഞാനൊന്നു നെടുവീർപ്പിട്ടു…
അവരെല്ലാരും യാത്ര പറഞ് കാറിൽ കയറി പോയി…..
ഞാൻ ഓരോന്നൊക്കെ ഓർത്ത് മുറ്റത്ത് തന്നെ നിന്നു…
“അമ്മ അകത്തേക്ക് വരുന്നില്ലേ….. “
“ഞാൻ വരുവാ….
നന്ദു നീ ചെന്ന് ആദ്യം ആ ഉടുപ്പ് മാറിയിട്….
കൊണ്ട് ചുരുട്ടി കൂട്ടിയിടാതെ അത് വിരിച്ചിടണം കേട്ടോ…… “
പിന്നെയും എന്തൊക്കെയോ ഓർത്ത് ഞാനാ മുറ്റത്ത് തന്നെ നിന്നു…..
എല്ലാവരും കഴിച്ച പാത്രങ്ങളോരോന്നും ടൈനിംഗ് ടേബിളിൽ നിന്ന് അടുക്കളയിലേക്ക്, എടുത്തു വെച്ച് കഴുകി ലൈറ്റും ഓഫ് ചെയ്തിട്ടായിരുന്നു ഞാൻ മുറിയിലേക്ക് പോയത്…..
” നന്ദൂ…. നീ എന്തെടുക്കുവാ അവിടെ……? “
“അമ്മേ എനിക്ക് ഹോം വർക്ക് ചെയ്യാനുണ്ട്… ചെയ്തിട്ട് ഞാൻ വന്ന് കിടന്നോളം….
അമ്മ കിടന്നോ…..”
ഒന്നമർത്തി മൂളികൊണ്ട് ഞാൻ ഒരു ചീപ്പെടുത്ത് മുടി ചീകി കൊണ്ട് കണ്ണാടിക്കു മുന്നിലേക്ക് നിന്നു……..
കണ്ണാടിയിലൂടെയാണ് ഞാൻ വീണ്ടും കണ്ടത് കട്ടിലിൽ നിവർന്നു കിടക്കുന്ന പീച്ചും ബ്ലൂവും ഇടകലർന്ന ആ സാരി….
വെറുതെ അതെടുത്ത് ഞാനെന്റെ ദേഹത്തോടൊന്ന് ചേർത്ത് വച്ചു….
നല്ല ചേർച്ചയുണ്ട്…. ഞാൻ മനസ്സിൽ പറഞ്ഞു….
അല്ലേലും എനിക്ക് ചേരുന്നതൊക്കെ എന്നേക്കാൾ നന്നായിട്ട് അറിയുന്നത് ശ്രീയ്ക്കാണല്ലോ…..
പണ്ട്, (ശീയോട് പ്രണയത്തിലായിരുന്ന സമയത്ത് പോലും ശ്രീ തരുന്ന ഗിഫ്റ്റുകൾ എല്ലാം ബ്ലൂവും പീച്ചും ചേർന്ന എന്തേലുമൊക്കെയാവും……
ശ്രീയുടെ കൂടെ കൂടിയേ പിന്നെയാ ഞാനും ഈ കളറുക്കളയൊക്കെ സ്നേഹിച്ചു തുടങ്ങിയത്…….
” അടിപൊളി….”
പിന്നിൽ നിന്ന് നന്ദു മോള് അത് പറഞപ്പോഴായിരുന്നു ശ്രീയെക്കുറിച്ചുള്ള പണ്ടത്തെ ഓർമ്മകളിൽ നിന്നു ഞാൻ മുക്തയായത്……
” അമ്മയ്ക്കിത് നന്നായി ചേരുന്നുണ്ട്… “
“എന്തായാലും അച്ഛന്റെയും അശ്വതിയാന്റി യുടെയും സെലക്ഷൻ തെറ്റിയില്ല…. “
“എന്താ അശ്വതി….?”
“മ്അശ്വതിയാന്റി…. അച്ഛൻ ഈ സാരി സെലക്ട് ചെയ്തപ്പോ ആന്റിയും പറഞ്ഞിരുന്നു അമ്മയ്ക്കിത് നന്നായി ചേരുമെന്ന്…”
” അപ്പോൾ അശ്വതിയും നിങ്ങൾക്കൊപ്പം ഡ്രസ്സെടുക്കാൻ വന്നോ…?”
” വന്നൂലോ…..”
“മോള് കിടന്നോ…. നാളെ സ്കൂള് ഉള്ളതല്ലേ….”
ഉറങ്ങി തുടങ്ങിയ മോൾക്കു മീതെ ബെഡ്ഷീറ്റ് പാതി വരെ പുതപ്പിച്ച് മുറിയിലെ ലൈറ്റും അണച്ച് ഓരോന്നോർത്തങ്ങനെ ഞാൻ ആ ഇരുട്ടത്തിരുന്നു…….
മുറിയിലിരുന്നിട്ടും ഒരു സമാധാനം കിട്ടാതായപ്പോ ഞാൻ ഫോണുമെടുത്ത് ബാൽക്കണിയിലേക്ക് നടന്നു….
ബാൽക്കണിയിലെ ചൂരൽ ഊഞ്ഞാലിലേക്ക് ഞാൻ മെല്ലെയിരുന്നു…
എങ്ങുനിന്നോ പരിജാതം പൂത്ത മണം ഇളം കാറ്റിൽ ഒഴുകിയെത്തി….
വീശിയടിക്കുന്ന ഇളം കാറ്റിനു പോലും ഒരു പ്രത്യേക സുഖമുള്ളത് പോലെ നിക്ക് തോന്നി…
മുറ്റത്താകമാനം നിലാവെളിച്ചം ഒഴുകി പടർന്നു..
പെട്ടന്നാണ് എന്റെ കൈയ്യിലിരുന്ന ഫോൺ ശബ്ദിച്ചത്….
ശ്രീയാണ് അതെന്ന് എനിക്ക് പൂർണ ബോധമുണ്ടായിരുന്നു’…..
ഇന്നേലും ശ്രീയോട് ചോദിക്കണം അശ്വതിയെ പറ്റി ….
അത് മനസ്സിലോർത്ത് തന്നെയായിരുന്നു ഞാൻ ഫോണെടുത്തത്…..
“ഹലോ ലെച്ചൂ…. “
”മം… “
“സാരി ഇഷ്ടായോ……?”
ഞാനൊന്നും മിണ്ടാതെ മൗനമായ് നിന്നു….
“ലച്ചു എനിക്ക് നിന്നെ വേണം നമ്മുടെ മോളെ വേണം… നമ്മുടെയാ പഴയ ജീവിതം വേണം…
നീയില്ലാതെനിക്ക് പറ്റില്ല…. “
“നിങ്ങളുടെ പഞ്ചാര വാക്കുകളിൽ മയങ്ങി വീഴാൻ ഞാനിന്ന് പണ്ടത്തെയാ പൊട്ടി പെണ്ണല്ല….. “
ഇത്രയും പറഞൊപ്പിക്കുമ്പോൾ തന്നെ എന്റെ ശബ്ദം വല്ലാതെ വിറച്ചു പോയിരുന്നു……
“നീയെന്തൊക്കെയാ ഇ പറയുന്നത്….”
ബാക്കി പറയാൻ നാവുയർത്തും മുന്നേ കണ്ണുകൾ പെയ്ത് തുടങ്ങിയിരുന്നു….
ചോദിക്കാൻ തുടങ്ങിയ കാര്യം പാതിവഴിയിൽ നിർത്തി ഞാനാ കോള് കട്ട് ചെയ്തു…
ബാൽക്കണിയിലേക്കുള്ള വാതിലടച്ച് ഫോൺ മേശമേൽ വെച്ച് ഞാൻ മോൾക്കരികിലേക്ക് ചേർന്ന് കിടന്നു……
അപ്പോഴും എന്റെ ചിന്ത ശ്രീയ്ക്കെങ്ങനെ എന്നെ ഇത്ര സമർത്ഥമായ് പറ്റിക്കാൻ കഴിയുന്നു എന്നായിരുന്നു…..
അത് മാത്രം ഓർത്തു കിടന്ന് എപ്പോഴോ ഞാനുറങ്ങി പോയിരുന്നു….
മാസങ്ങളോരോന്നും കാലചക്രത്തിൽ നിന്നടർന്നു മാറി കൊണ്ടേയിരുന്നു……
ഡ്യൂട്ടി റ്റെമിൽ ഫോണടിച്ചപ്പോൾ എടുക്കാൻ കഴിഞ്ഞിരുന്നില്ല…
റൗൺസ് എല്ലാം കഴിഞ് തിരികെയെത്തിയിട്ടാണ് ആ കാര്യം ഓർത്ത്…
ഫോണിൽ 7 മിസ്ഡ് കോൾസ്…
എല്ലാം നന്ദു മോൾടെ മിസ്സായിരുന്നു…
“ഹലോ…ദേവി മിസ്സ്…”
“അതെ… “
”ഞാൻ ശ്രീനന്ദ ശ്രീഹരിയുടെ മദർ ആയിരുന്നു…. “
” ആ…ഡോക്ടർ അത്യാവശ്യമായിട്ടൊന്ന് സ്കൂളിലേക്ക് വരണം…. “
“എന്താ മിസ്സ്…? മോൾക്കെന്തേലും……!!??”
എന്റെ ഹൃദയമിടിപ്പ് വല്ലാണ്ട് ഉയർന്നു….
“ഏയ് ഡോക്ടറ് പേടിക്കാനൊന്നും ഇല്ല….
അവള് മെച്ചുവേഡ് ആയി….
ഡോക്ടർ വരുമ്പോൾ മോൾക്ക് മാറിയിടാൻ ഒരു ഡ്രസ്സു കൂടി കൊണ്ടുവരണം…. “
എന്നുള്ളിൽ തിരതല്ലിയ സന്തോഷത്തിനപ്പോൾ അതിരുകളില്ലായിരുന്നു……
ഒരു അമ്മയെന്ന പദവിയിൽ ഞാനേറെ സന്തോഷിച്ച നിമിഷം…
എന്റെ മോളൊരു വല്യ കുട്ടിയായിരിക്കുന്നു….. കാലമത് തെളിയിച്ചിരിക്കുന്നു…..
ധൃതിയിൽ ഫോൺ വെച്ച് ഹോസ്പിറ്റലിൽ ലീവും പറഞ്ഞാൻ നേരെ പോയത് മോൾടെ സ്കൂളിലേക്കായിരുന്നു…
പോകുംവഴി മോൾക്ക് മാറിയിടാൻ ഡ്രസ്സും വാങ്ങി….
സൂളിലെത്തി ഞാൻ നേരെ സ്റ്റാഫ് റൂമിലേക്ക് ചെന്നു….
അതിനടുത്തുള്ള റെസ്റ്റ് റൂമിൽ മോളുണ്ടായിരുന്നു…
എന്നെ കണ്ടപാടെ മോളോടി വന്നെന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി….
ഞാൻ പതിയെ മോളുടെ നെറ്റിയിലും മുടിയിഴയിലു മെല്ലാം പതിയെ തലോടി….
‘
”പേടിക്കണ്ടാട്ടോ… അമ്മേടെ മോളു വല്ല്യ കുട്ടി ആയതല്ലേ….
കരയണ്ടാട്ടോ…”
ഞാനൊരു വിധം മോളെ സമാധാനിപ്പിച്ചു കൊണ്ട് ഡ്രസ്സും മാറ്റി സ്കൂളിൽ നിന്നിറങ്ങി….
വീട്ടിലേക്ക് പോകും വഴി മോൾക്കാവശ്യമായ പാഡും പലഹാരങ്ങളും എല്ലാം വാങ്ങി……
വീട്ടിൽ വന്ന് മോളെ കുളിപ്പിച്ച് ഡ്രസ്സെലാം മാറ്റിച്ചു….
മോളോട് റെസ്റ്റ് ചെയ്യാൻ പറഞ്ഞിട്ട് ഞാനടുക്കളയിലേക്ക് നടന്നു….
അവൾക്കിഷ്ടപ്പെട്ട ഏതേലും പലഹാരം ഉണ്ടാക്കാനായിട്….
അപ്പോഴാണ് മോള് താഴേക്ക് വന്നത്…..
“അമ്മാ ഇന്ന് അച്ഛനൊപ്പം പോവണ്ടേ….?”
മോളത് ചോദിച്ചപ്പോഴായിരുന്നു ഞാനും അതോർത്തത്…..
“മോളു പോയി അമ്മേടെ ഫോണിങ്ങ് എടുത്തിട്ടു വരു… ഞാൻ അച്ഛനെ വിളിച്ച് പറഞ്ഞേക്കാം…. മോളു ഇന്ന് വരില്ലന്ന്…”
അവള് പോയി ഫോണെടുത്തിട്ട് വന്നു….
കുറേ തവണ വിളിച്ചിട്ടും ശ്രീ ഫോണെടുക്കുന്നുണ്ടായിരുന്നില്ല….
” അച്ഛനിപ്പോ അവിടെ വന്ന് നിൽക്കുന്നുണ്ടാവും മോളെയും കാത്ത്….
ഇനിപ്പോ എന്താ ചെയ്ക….?”
“അമ്മ പോയി അച്ഛനോട് പറഞ്ഞിട്ട് വാ ഇന്ന് ഞാൻ വരില്ലന്ന്…. “
” ഓഅതൊന്നും വേണ്ട മോളു… “
“വേണം അമ്മാ…. ഇല്ലേൽ അച്ഛൻ അത്രയും നേരം വെയ്റ്റു ചെയ്ത് സമയം കളയും…..
അമ്മ പോ… എന്റെ ചക്കര അമ്മയല്ലേ….”
“ഓ മതി മതി അധികം സോപ്പിംഗ് ഒന്നും വേണ്ട…
നിനക്കിപ്പോ എന്താ വേണ്ടത് ഞാൻ പോണം അത്രയല്ലേ വേണ്ടു…. ഞാൻ പൊക്കോളാം…. “
“പിന്നെ….. “
”ഒ എന്താ മോളു…? ഇനിയെന്താ…”
” അച്ഛനന്ന് വാങ്ങി തന്ന സാരിയുടുത്തിട്ട് പോകുവോ…. അമ്മ അതിന്റെ ബ്ലൗസൊക്കെ തയിച്ചതല്ലേ…?
പ്ലീസ് നല്ല അമ്മ അല്ലേ….. “
ഒടുവിൽ മോളുടെ നിർബന്ധത്തിനു വഴങ്ങി ഞാനാ സാരിയുടുത്തു……
അവളെന്നെ കണ്ണിമ ചിമ്മാതെ നോക്കി….
എനിക്ക് നേരെ സിന്ദൂര ചെപ്പ് നീട്ടി…
ഞാനതിൽ നിന്നൊരു നുള്ള് കുങ്കുമമെടുത്തെന്റെ നെറുകിലൊരു കുറി വരച്ചു……
വിരിച്ചിട്ടിരുന്ന പ്ലീറ്റിനിടയിൽ ഒളിപ്പിച്ചു വച്ച എന്റെ താലിയെടുത്ത് മോള് സാരിക്ക് പുറത്തേക്കിട്ടു….
“അമ്മയെ ഇപ്പോ കണ്ടാൽ ഇന്നലെ കല്യാണം കഴിഞ്ഞത് പോലെ തോന്നിപോകും….. “
ഞാൻ കണ്ണാടിയിലേക്ക് നോക്കി….
ശരിയാണ് മുഖത്തിനെന്തൊക്കെയോ പ്രത്യേകതകൾ…..
മോളെ മഞ്ചുചേച്ചിയെ ഏൽപ്പിച്ച് ഞാൻ ശ്രീക്കടുത്തേക്ക് തിരിച്ചു….
മരച്ചുവട്ടിൽ എന്നേക്കാളും മുൻപെ ശ്രീയെത്തിയിരുന്നു…..
കാറ് നിർത്തി ഞാനിറങ്ങി…. മെല്ലെ ശ്രീക്കടുത്തേക്ക് നടന്നു….
ശ്രീയെന്നെ തന്നെ കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു….
“നന്ദ മോള് എവിടെ….?”
”ശ്രീ… മോള്… :”
“മോൾക്കെന്താ…. ലെച്ചു… “
“ഇല്ല ശ്രീ… മോള് മെച്ചുവേഡ് ആയി…..
അവളൊരു വലിയ പെണ്ണായെന്ന് കാലമൊരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു….. “
വിശ്വസിക്കാനാകാത്ത വിധം പുഞ്ചിരി തൂകി കൊണ്ട് ശ്രീയെന്നെ നോക്കി….
” ഇത് പറയാൻ വേണ്ടിയാണ് വന്നത്….
ശ്രീയുടെ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല അതോണ്ടാണ് നേരിട്ടു വന്നത്….”
”ഫോൺ സൈലന്റ് മോഡിലായിരുന്നു…. അതാ…”
” മo….ശരി… പോയേക്കുവാ ഞാൻ…”
” ഈ സാരി നന്നായിട്ടുണ്ട്… തനിക്ക് ചേരുന്നുണ്ട്…. “
തിരിഞ്ഞു നടക്കുന്നതിനിടയിൽ ഞാൻ ശ്രീയേനോക്കി താങ്ക്സ് പറഞ്ഞു….
“ലച്ചു… ഒരു നിമിഷം…. “
“എന്താ…?”
” വളർന്നു വന്നുകൊണ്ടിരിക്കുന്ന നമ്മുടെ നന്ദ മോൾക്ക് വേണ്ടിയേലും നമുക്കൊന്നായി കൂടെ….. നിനക്കെന്റെ പഴയ ലെച്ചു വായിക്കൂടെ… “
” ആഹ്…. പഴയ ലെച്ചു…. ആ ലെച്ചു എന്നന്നേക്കുമായ് മരിച്ചു കഴിഞ്ഞു…. ഇന്നിപ്പോൾ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് നന്ദ മോളുടെ അമ്മ മാത്രമാണ്….”
” ലെച്ചു…. “
“ശബ്ദമുയർത്തണ്ട…..
ശ്രീ… നിങ്ങളെന്റെയുള്ളിൽ പടർന്നു കയറിയ ഒരു ആൽമരമായിരുന്നു….
എത്ര തവണ ഞാൻ മുറിച്ച് മാറ്റാൻ ശ്രമിച്ചാലും അത് വീണ്ടും വേരിൽ നിന്ന് പൊട്ടി കിളിർക്കും
അത് പോലെ തന്നെയാണ് നിങ്ങളോടുള്ള എന്റെ പ്രണയവും… എത്ര തവണ മറക്കാൻ ശ്രമിച്ചാലും വെറുക്കാൻ ശ്രമിച്ചാലും എനിക്കതിനു കഴിയില്ല… കാരണം നിങ്ങളോടുള്ള പ്രണയത്തിന്റെ വിത്തുകൾ ഞാൻ പാകിയതെന്റെ ഹൃദയത്തിന്റെ ആഴങ്ങളിലായിരുന്നു….
എന്റെ മരണം കൊണ്ടു മാത്രമേ അതിനൊരു അവസാനമുള്ളു…. ദയവു ചെയ്ത് ശ്രീയെന്നെ ഇനി പിന്നാലെ വന്ന് ശല്യം ചെയ്യരുത്….
പ്ലീസ്…”
“ലച്ചൂ…. “
” ചതിയനാ നിങ്ങള് ചതിയൻ….”
അത് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു….
” നീയെന്തൊക്കെയാ ഈ പറയുന്നത്….?”
അത് ചോദിച്ചു കൊണ്ട് ശ്രീയെന്റെ വലം കൈയ്യിൽ കയറി പിടിച്ചു…..
” വിട്… ശ്രീ…. “
” ഇല്ല…”
“എന്റെ കൈവിടാൻ….: “
ഇടംകൈകൊണ്ട് നെറ്റി തടത്തിലെ സിന്ദൂരം മായിച്ച് ആ താലിയൂരി ശ്രീയുടെ നേർക്കു നീട്ടുമ്പോൾ…..
ഇതാണ് നമ്മള് തമ്മിലുള്ള അവസാന ബന്ധം അതും ഇവിടെ അവസാനിച്ചിരിക്കുന്നു…..
ഞാനത് പറഞ്ഞു നിർത്തിയതും ശ്രീയുടെ വലംകൈ എന്റെ ഇടം കവിളിലേക്ക് പതിച്ചതും ഒന്നിച്ചായിരുന്നു….
….
(തുടരും)
അടുത്തത് അവസാന ഭാഗം….
എല്ലാവരും എനിക്ക് ഇത് വരെ തന്ന സപ്പോർട്ടിനു ഒരു പാട് സ്നേഹം….
ഒത്തിരിയിഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി😘😘😍😍❤
രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
അവസാനം അവരെ ഒന്നിപ്പിച്ചൂടെ♥️♥️♥️♥️♥️♥️