ഷിബു ഉണ്ണിയുടെ കാർ ഓട്ടോയുടെ പിന്നിൽ ഇടിച്ചതും നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ പാഞ്ഞ് ചെന്ന് ഒരു ഇലട്രിക് പോസ്റ്റിൽ ഇടിച്ചു… പക്ഷെ ഷൈനി അതിന് മുൻപ് ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടി കഴിഞ്ഞിരുന്നു..
ആ രംഗം ജീപ്പിൽ പാഞ്ഞു വന്ന എസ് ഐ വിജേഷ് കണ്ടു ഞെട്ടി…
“ഇർഷാദേ ഇവന്മാർ ആരാ.. ” അമ്പരപ്പോടെ വിജേഷ് തിരക്കി…
“വല്ല സി ഐഡികണോ മറ്റോ ആയിരിക്കും സാർ… ” ഇർഷാദ് സംശയം പങ്കുവെച്ചു..
റോഡിൽ വീണ് ഉരുണ്ടു പോയ ഷൈനി പെട്ടന്ന് ചാടി എഴുന്നേറ്റ് ഓടി….
കാറിൽ നിന്ന് ചാടി ഇറങ്ങിയ ഷിബു ഉണ്ണി അവളുടെ പുറകെ കുതിച്ചു… ഉണ്ണികൃഷ്ണൻ കാർ അവരുടെ പുറകേ വിട്ടു…
“ഇർഷാദേ ഫോളോ ദെം.. ” വിജേഷ് അലറി…
പക്ഷെ മുന്നോട്ട് പോയ ജീപ്പ് പെട്ടന്ന് എഞ്ചിൻ ഓഫ് ആയി നിന്നു പോയി…
“ഇർഷാദേ…. “
വിജേഷ് വെമ്പിരി കൊണ്ടു…
ഇർഷാദ് കീ തിരിച്ച് വശം കെട്ടു.. ജീപ്പിന്റെ എഞ്ചിൻ സ്റ്റാർട്ട് ആയിട്ട് പെട്ടന്ന് ഓഫായി പൊയ്ക്കൊണ്ടിരുന്നു.. വിജേഷ് തലയ്ക്ക് കൈകൊടുത്ത് ക്ഷമ നശിച്ചിരുന്നു.. പെട്ടന്ന് ജീപ്പ് സ്റ്റാർട്ട് ആയപ്പോൾ എസ് ഐ പൊട്ടിച്ചിരിച്ചു.. ഇർഷാദ് ജീപ്പ് ഷിബു ഉണ്ണിയുടെ കാർ പോയ വഴിയേ കത്തിച്ചു വിട്ടു….
****
ഷൈനി ഓടി ഓടി ഒരു പഴയ ബംഗ്ലാവിന്റെ മുന്നിലെത്തി… അവൾ പരിസരമാകെ ഒന്ന് വീക്ഷിച്ച ശേഷം ആ ബംഗ്ലാവിനുള്ളിൽ കയറി ഒളിച്ചു…
ആ ബംഗ്ലാവിനുള്ളിൽ ബന്ദിയാക്കപ്പെട്ട നിലയിൽ റഷീദ് റഹ്മാനെ കണ്ട ഷൈനി ഞെട്ടിപ്പോയി…
“ങേ.. നിന്നെയും അവർ തട്ടിക്കൊണ്ടു വന്നോ… “
റഷീദ് റഹ്മാന്റെ ചോദ്യം കേട്ട് ഷൈനി അമ്പരന്നു…
“വേഗം ഈ കെട്ടഴിക്ക്… “
റഷീദ് ധൃതി വെച്ചു…
ഷൈനി റഷീദിന്റെ കയ്യിലെ കെട്ടുകൾ അഴിക്കാൻ തുടങ്ങിയതും അവൾക്ക് നേരെ ഒരു വലിയ സ്പാനർ പാഞ്ഞു വന്നു…
തലയ്ക്ക് ശക്തിയായി സ്പാനർ വന്ന് കൊണ്ട് ഷൈനി ബോധം കെട്ട് മറിഞ്ഞു വീണു…
അപ്പോൾ ഷിബു ഉണ്ണിയുടെ പൊട്ടിച്ചിരി അവിടെയാകെ പ്രകമ്പനം കൊണ്ടു…
പക്ഷെ പെട്ടന്ന് ഒരു വെടി ഒച്ച കേട്ട് ഷിബു ഉണ്ണിയും ഉണ്ണികൃഷ്ണനും ഞെട്ടി തിരിഞ്ഞതും, വിജേഷ് അവർക്ക് നേരെ കുതിച്ചു ചാടി ചെന്ന് അവരെ ഇടിച്ചു വീഴ്ത്തി കഴിഞ്ഞിരുന്നു…
പൊരിഞ്ഞ ഇടി ആയിരുന്നു പിന്നെ നടന്നത്…!
ബോധം തിരിച്ചു കിട്ടിയ ഷൈനി ഭയന്നു വിറച്ചു….
ഷിബു ഉണ്ണി നിലത്തു കിടന്ന ആ സ്പാനർ എടുത്ത് വിജേഷിന് നേർക്ക് ആഞ്ഞു വീശി പെട്ടന്ന് വിജേഷ് ഒഴിഞ്ഞു മാറിയിട്ട് ചാടി ഭിത്തിയിൽ ചവിട്ടി മറ്റേ കാൽ കൊണ്ട് ഷിബു ഉണ്ണിയെ പ്രഹരിച്ചു…
ഷിബു ഉണ്ണി ദൂരേയ്ക്ക് തെറിച്ചുപോയി.
ഇതേസമയം ഇർഷാദ് ഉണ്ണികൃഷ്ണനെ ഇടിച്ചു പിഴിഞ്ഞു കഴിഞ്ഞിരുന്നു ..
“ഈ എസ് ഐ ഈഗിൾ വിജേഷിന്റെ സ്റ്റേഷൻ പരിധിയിൽ കടന്ന് കിഡ്നാപ്പ് നടത്താൻ നിനക്കൊക്കെ എങ്ങനെ ധൈര്യം വന്നടാ.. “
ഷിബു ഉണ്ണിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് അയാളെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി വിജേഷ് ആക്രോശിച്ചു…
“പറയടാ എന്താ നിന്റെയൊക്കെ പ്ലാൻ.. “
വിജേഷ് കണ്ണുരുട്ടിക്കൊണ്ട് ഷിബു ഉണ്ണിയോട് ചോദിച്ചു…
ഷിബു ഉണ്ണി ഒന്നും പറയാൻ കൂട്ടാക്കിയില്ല.. പെട്ടന്ന് വിജേഷ് മുട്ടുകാൽ കൊണ്ട് ഷിബുവിന്റെ നാഭിക്ക് ഒന്നു താങ്ങി… അയാൾ അലറി…
“പറഞ്ഞോ ഇല്ലേൽ പണി പാളും..”
വിജേഷ് സൂചിപ്പിച്ചു…
പറയുക അല്ലാതെ ഷിബു ഉണ്ണിയ്ക്ക് വേറെ വഴിയില്ലായിരുന്നു…
“അഞ്ഞൂറ് കോടിയോ… എവിടെ അവൾ… “
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ വിജേഷ് ഞെട്ടലോടെ ഷിബു ഉണ്ണിയോട് ചോദിച്ചു…
“അവൾ എവിടെയെന്ന് ഇവർക്ക് അറിയാം.. ഇവർ അഞ്ജലി സാബിന്റെ ആളുകളാ..”
ഷിബു ഉണ്ണി ഷൈനിയുടെയും റഷീദിന്റെയും നേർക്ക് വിരൽ ചൂണ്ടി പറഞ്ഞു…
“അയ്യോ.. അല്ല.. ” ഷൈനിയും റഷീദും ഒരുപോലെ പറഞ്ഞു..
“കരിമ്പടൻ കാവിന്റെ മുന്നിൽ കിടന്ന് ആ ബാഗ് എനിയ്ക്ക് കിട്ടീന്നുള്ളത് നേരാ.. ഞാനാ ബാഗ് വീട്ടിലെ വിറക്പുരയിൽ കൊണ്ടുവന്ന് വെച്ചതും നേരാ.. പിന്നെ ആ ബാഗ് എങ്ങോട്ട് പോയെന്ന് എനിയ്ക്ക് അറിയില്ല… ഞാൻ നിരപരാധിയാണ് സാർ.. ഇതിന് പിന്നിൽ ഒരു ഗ്യാങ് ഉണ്ടെന്ന് ഇപ്പഴാ സാറെ ഞാൻ അറിയുന്നത്.. ” ഷൈനി ഭീതിയോടെ വിജേഷിനോട് പറഞ്ഞു..
“മിക്കവാറും അവളാ കാവിൽ ബാഗ് ഒളിപ്പിച്ചിട്ടുണ്ടാകും.. ഉം.. “
വിജേഷ് ഉറപ്പോടെ പറഞ്ഞു…
അത് കേട്ട് ഷിബു ഉണ്ണിയുടെയും ഉണ്ണികൃഷ്ണന്റെയും ചുണ്ടി പുഞ്ചിരി നിറഞ്ഞു…
“ഇർഷാദേ.. ഇവന്റേം അവന്റെം കൈകൂട്ടി വിലങ് വെയ്ക്ക്.. “
എസ് ഐ അത് പറഞ്ഞപ്പോൾ ഷിബു ഉണ്ണിയുടെയും ഉണ്ണികൃഷ്ണന്റെയും മുഖത്ത് വിരിഞ്ഞ പുഞ്ചിരി മാഞ്ഞു… ഇർഷാദ് പാന്റിന്റെ പോക്കറ്റിൽ നിന്ന് വിലങ്ങെടുത്ത് അവരുടെ കൈകൾ തമ്മിൽ ബന്ധിച്ചു..
പെട്ടന്ന് പോലീസ് വാഹനങ്ങൾ ബംഗ്ളാവിന്റെ മുറ്റത്ത് വന്നു നിന്നു… വാഹനങ്ങളിൽ ഇറങ്ങിയ പോലീസുകാർ ബംഗ്ളവിനുള്ളിലേക്ക് കുതിച്ചു..
“ഇവരെയെല്ലാം പൊക്കിക്കോ.. “
പോലീസുകാരോട് വിജേഷ് നിർദേശിച്ചു.
****
ഇതേസമയം 11.50ന് മുംബൈ എയർപോർട്ടിൽ വന്നിറങ്ങിയ അഞ്ജലി സാബ് ഒരു ടാക്സി പിടിച്ച് മാർവാടിയുടെ അപ്പാർട്ട്മെന്റിലേക്ക് കുതിച്ചു…
**
അപ്പോൾ കസേരയിൽ കൈ പുറകോട്ട് കെട്ടിയ നിലയിൽ ഇരുന്ന ജിഷ്ണുവിനു നേർക്ക് തോക്ക് ചൂണ്ടി മാർവാടിയുടെ നിർദ്ദേശം കാത്ത് അയാളുടെ ഗുണ്ട നിറ ഒഴിക്കാനായി കാത്തുനിൽക്കുകയായിരുന്നു…
ജിഷ്ണുവിന്റെ മുന്നിൽ ഇരുന്ന മാർവാടി ഭിത്തിയിലെ ക്ലോക്കിലേക്ക് ഇടക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു… ജിഷ്ണുവും ഭയത്തോടെ ക്ലോക്കിലേക്ക് നോക്കിക്കൊണ്ടിരുന്നു ..
**
“തും കഹാ ജാ രഹെ ഹോ.. “
അഞ്ജലി പറഞ്ഞ റൂട്ടിൽ അല്ല കാർ ഓടുന്നതെന്ന് മനസിലായപ്പോൾ അവൾ ഡ്രൈവറോട് ദേഷ്യത്തോടെ ചോദിച്ചു..
അത് കേട്ട് അയാൾ പൊട്ടിച്ചിരിച്ചു..
“ചിംതാ മത് കരോ മേഡം.. ” ചിരിക്കിടയിൽ അയാൾ പറഞ്ഞു..
“സ്റ്റോപ്പ് ദ കാർ… ” അഞ്ജലി ഗർജ്ജിച്ചു…
അയാൾ വീണ്ടും ചിരിച്ചു..
“ഐ വിൽ ഷൂട്ട് യൂ.. സ്റ്റോപ്പ് ദ കാർ.. “
പെട്ടന്ന് അഞ്ജലി ഗൺ എടുത്ത് അയാളുടെ തലയ്ക്ക് പിന്നിൽ മുട്ടിച്ചു കൊണ്ട് അടക്കം പറഞ്ഞു..
****
ഭിത്തിയിൽ ഇരുന്ന ക്ലോക്കിൽ മണി പന്ത്രണ്ട് അടിക്കാൻ തുടങ്ങിയപ്പോൾ ജിഷ്ണുവിന്റെ ഹൃദയം പട പടാന്ന് ഇടിയ്ക്കാൻ തുടങ്ങി..
മാർവാടിയുടെ ചുണ്ടിൽ പൈശാചികമായൊരു പുഞ്ചിരി വിരിഞ്ഞു.. ജിഷ്ണു അരവിന്ദിന്റെ കണ്ണുകളിൽ ഭയം ഉറഞ്ഞു കൂടി… ബോസിന്റെ നിർദ്ദേശം കിട്ടിയാൽ ഉടനെ ജിഷ്ണുവിനെ വെടിവെക്കാനായി ഗുണ്ടയുടെ കൈകൾ തരിച്ചുകൊണ്ടിരുന്നു….!
A rajeev rajus story (തുടരും.. )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission