Skip to content

അസമയം – Part 6

അസമയം Malayalam horror novel

ഷിബു ഉണ്ണിയും ഉണ്ണികൃഷ്ണനും മോട്ടോർ വാഹന വകുപ്പിന്റെ വെബ് സൈറ്റിൽ കയറി ആ ഓട്ടോ നമ്പർ പരിശോധിച്ചു..

“ഷൈനി ജോൺ… ഉം ഇവൾ അഞ്ജലി സാബിന്റെ വലം കൈ ആകാനാണ് സാധ്യത.. ഒരു ഓട്ടോക്കാരിയുടെ വേഷത്തിൽ ഇവൾ നമ്മളെ ഫോളോ ചെയ്ത് വന്നതാ.. “

ഷിബു ഉണ്ണി ഉറപ്പിച്ചു പറഞ്ഞു…

” ഇവളെ പൊക്കിയാൽ മറ്റവൾ കാശും കൊണ്ട് എങ്ങോട്ട് പോയെന്ന് അറിയാൻ പറ്റും… “

ഉണ്ണികൃഷ്ണൻ പറഞ്ഞു…

അത് ശരിയാണെന്ന അർഥത്തിൽ ഷിബു ഉണ്ണി തല കുലുക്കി..

****

ഇതേസമയം.. പണി മുടങ്ങി കിടന്ന ഒരു ബിൽഡിങ്ങിൽ വെച്ച് അഞ്ജലി അഖിലും അരുൺ കൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തി…

നൂറു കോടി രൂപയുമായി അന്ന് രാത്രി തന്നെ അവരോടു മുംബൈയ്ക്ക് തിരിക്കാൻ അഞ്ജലി നിർദ്ദേശിച്ചു..

“ഈ ക്യാഷ് കയ്യിൽ വെച്ചോണ്ടിരിക്കുന്നത് അപകടമാണ്.. ഇത്രയും വേഗം ബാബയുടെ മകനെ മോചിപ്പിക്കണം.. “

അവൾ സൂചിപ്പിച്ചു…

****

ഷൈനിയുടെ വീട് തേടിപ്പിടിച്ച്‌ കൈപ്പട്ടൂര് എത്തിയ ഷിബു ഉണ്ണിയും ഉണ്ണികൃഷ്ണനും റഷീദ് റഹ്മാന്റെ കടയിൽ ചെന്ന് ഷൈനിയുടെ അഡ്രെസിലുള്ള ആ വീട് തിരക്കി..

റഷീദ് റഹ്മാൻ എന്തോ അപകടം മണത്തു..

അയാൾ അഡ്രെസ്സ് തെറ്റിച്ച്‌ പറഞ്ഞു കൊടുത്തു..

“ഷൈനി നിന്നെ തിരക്കി ബോംബയിൽ നിന്നൊരു ടീം ഇറങ്ങീട്ടുണ്ട്.. അവരെന്റെ കടയിൽ വന്ന് നിന്നെക്കുറിച്ച് ചോദിച്ചു.. ഞാൻ വഴി തെറ്റിച്ചു വിട്ടിട്ടുണ്ട്.. “

അവർ പോയശേഷം റഷീദ് റഹ്മാൻ ഫോണിൽ ഷൈനിയെ വിളിച്ച് അറിയിച്ചു..

അത് കേട്ട് ഷൈനി ഭയന്നു വിറച്ചു…

“നീ ഒന്ന്കരുതി ഇരിക്കുന്നത് നല്ലതാ..”

റഷീദ് ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു..

“റഷീദേ പോലീസിൽ അറിയിച്ചാലോ… “

“വേണ്ട.. അത് കൂടുതൽ കുഴപ്പമാകും ആ അഞ്ഞൂറ് കോടിയ്ക്ക് നീ സമാധാനം പറയേണ്ടി വരും.. “

“ശോ.. അഞ്ഞൂറ് കോടി കിട്ടിയതുമില്ല.. വെട്ടിലാകുകയും ചെയ്തല്ലോ.. എന്റെ കർത്താവെ.. “

ഫോൺ കോൾ അവസാനിപ്പിച്ച ശേഷം ഷൈനി സ്വയം പറഞ്ഞു..

****

(മുംബൈ – ധാരാവി ചേരിയിലെ ഒരു വീട്..)

രൂപേഷ് ബാബയെ മാർവാഡി അവസാനമായി വിളിച്ചു ഭീഷണിപ്പെടുത്തി …

“ബാബാ നിങ്ങൾക്ക് നാൻ തന്ന സമയം ഇന്ന് അർധറാത്രിയോട് കൂടി അവസാനിക്കുകയാണ്, തന്റെ മകനും സോ സോറി.. നാളെ മോർണിംങിൽ അവന്റെ ഡെഡ് ബോഡി ആയിരിക്കും മുംബൈ നഗരം കാണാൻ പോകുന്നത്..”

മാർവാഡിയുടെ ശബ്ദം ബാബയുടെ കാതുകളിൽ പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു.. അയാൾ ഫോണെടുത്ത് അഞ്ജലിയെ വിളിച്ചു…

“ഇന്ന് രാത്രി പന്ത്രണ്ട് മണി വരെ സമയമുണ്ടല്ലോ.. ബാബ. 11.50 ന്റെ ഫ്‌ളൈറ്റിൽ അഖിലും അരുൺ കൃഷ്ണനും പണവുമായി അവിടെ ലാൻഡ് ചെയ്തിരിക്കും.. “

അഞ്ജലിയുടെ ആ വാക്കുകൾ കേട്ടപ്പോൾ ബാബയ്ക്ക് ആശ്വാസമായി…

“സൂക്ഷിക്കണം അന്ധേരി ബാബുവിന്റെ ആളുകൾ തക്കം പാർത്തിരിക്കുകയാണ്.. “

ബാബ ഓർമ്മപ്പെടുത്തി..

അഞ്ജലി ഒന്ന് മിതമായി ചിരിക്കുക മാത്രം ചെയ്തു..

****

റഷീദ് റഹ്മാൻ ഷൈനിയുടെ വീട് തെറ്റിച്ച് പറഞ്ഞത് പ്രകാരം ഷിബു ഉണ്ണിയും ഉണ്ണികൃഷ്ണനും എത്തിച്ചേർന്നത് ഡാൻസ് ടീച്ചറായ ശരണ്യയുടെ വീട്ടിലായിരുന്നു..

ഷൈനി എന്നൊരാളെ തനിയ്ക്ക് അറിയില്ലെന്ന് ശരണ്യ പറഞ്ഞു..

“എടാ അവൻ നമ്മളെ വഴി തെറ്റിച്ചു വിട്ടതാ.. അവനും അഞ്ജലി സാബിന്റെ ആളാ.. ഐയാം ഷുവർ.. വാ അവനെ ശരിക്കൊന്ന് കുടഞ്ഞിട്ട് തന്നെ കാര്യം..”

ഷിബു ഉണ്ണി ഉണ്ണികൃഷ്ണനോട് പറഞ്ഞിട്ട് വേഗം കാറിനടുത്തേക്ക് നടന്നു..

****

തിരിച്ചു വന്ന ഷിബു ഉണ്ണിയും ഉണ്ണികൃഷ്ണനും ചേർന്ന് റഷീദ് റഹ്മാനെ തട്ടിക്കൊണ്ടു പോയി..

അത് കണ്ട് അടുത്ത കടക്കാർ പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ചു.. തന്റെ സ്റ്റേഷൻ പരിധിയിൽ ആദ്യമായൊരു കിഡ്നാപ്പ് നടന്നതിന്റെ സന്തോഷത്താൽ എസ് ഐ വിജേഷ് തുള്ളിച്ചാടി.. കാരണം അയാൾ ഒരു പ്രമോഷൻ കാത്ത് കഴിയാൻ തുടങ്ങിയിട്ട് കാലം കുറെയായി.. മാത്രവുമല്ല നല്ലൊരു കേസ് ഇതുവരെ വന്നു പെട്ടിട്ടുമില്ല..

“മോചനം ദ്രവ്യം ആവശ്യപ്പെട്ട് കിഡ്നാപ്പേഴ്സ് ഇപ്പോ വിളി തുടങ്ങും.. ഇർഷാദേ.. ജീപ്പെടുക്ക്… ” വിജേഷ് പോലീസ് ഡ്രൈവറോട് ആജ്ഞാപിച്ചു..

****

നല്ല ഇടി കിട്ടിയപ്പോൾ റഷീദ് റഹ്മാൻ തനിയ്ക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം ഷിബു ഉണ്ണിയോട് തുറന്നു പറഞ്ഞു…

“ആ ക്യാഷ് ഏതോ കള്ളൻ അന്ന് രാത്രി തന്നെ അടിച്ചോണ്ട് പോയി സാറന്മാരെ..”

റഷീദ് റഹ്മാൻ കരച്ചിലോടെ പറഞ്ഞു.

“കൂടുതലൊന്നും എനിയ്ക്ക് അറിയാൻ മേലാ.. എല്ലാം അവൾ ഒരുത്തി

… ആ ഷൈനി വരുത്തി വെച്ച വിനയാ.. ഞാൻ നിരപരാധിയാണെ.. “

റഷീദ് പറഞ്ഞു തീർന്നതും ഷിബു ഉണ്ണി അയാളുടെ തലയിൽ ബീയർ കുപ്പി കൊണ്ട് ഒറ്റ അടികൊടുത്തു…

**

പിന്നീട് കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്നതിനിടയിൽ അഖിലും അരുൺ കൃഷ്ണയും ഷിബു ഉണ്ണിയുടെ കണ്ണിൽ പെട്ടു… അവരെ ഫോളോ ചെയ്തു ചെന്ന് ഷിബു ഉണ്ണിയും ഉണ്ണികൃഷ്ണനും പിടികൂടി…

രഹസ്യസങ്കേതത്തിൽ വെച്ച് അഖിലിനെ കൊണ്ട് ഷിബു ഉണ്ണി അഞ്ജലി സാബിനെ വിളിപ്പിച്ചു..

“സാബേ.. നമ്മടെ പദ്ധതികൾ എല്ലാം പൊളിഞ്ഞു.. ഞാനിപ്പോൾ ഏതോ ഒരു ഷിബു ഉണ്ണിയുടെ കസ്റ്റഡിയിലാണ്…”

അവൻ പറഞ്ഞു….

“രൂപേഷ് ബാബയുടെ മകനെ രക്ഷിക്കാനാണ് ഞാനും അരുൺ കൃഷ്ണയും ഈ നൂറു കോടി രൂപയും കൊണ്ട് മുംബൈയ്ക്ക് പോകുന്നതെന്ന രഹസ്യം ഞാൻ ഇവരോട് പറഞ്ഞിട്ടില്ല സാബേ…”

അഖിൽ പറഞ്ഞു…

“എത്ര ഇടി കൊണ്ടാലും ഞങ്ങളാ രഹസ്യം ഇവനോട് പറയില്ല സാബേ.. “

ഫോൺ വാങ്ങി അരുൺ കൃഷ്ണൻ അഞ്ജലിയോട് പറഞ്ഞു…

ഷിബു ഉണ്ണിയുടെ പൊട്ടിച്ചിരി അഞ്ജലി കേട്ടു…

“കഴുതകൾ.. “

അഞ്ജലി അടക്കം പറഞ്ഞു…

****

“എല്ലാത്തിനും കാരണം ആ അഞ്ഞൂറ് കോടിയാ.. “

റഷീദ് റഹ്മാന്റെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞുകൊണ്ടിരുന്ന എസ് ഐ വിജേഷിനോട് ഷൈനി അറിയാതെ പറഞ്ഞു പോയി..

“ഏത് അഞ്ഞൂറ് കോടി.. “

എസ് ഐയുടെ ചോദ്യം കേട്ട് ഷൈനി വിരണ്ടു…

“ഞാൻ വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുവാ.. കുട്ടി എന്തോ ഒളിക്കുന്നുണ്ട്.. “

വിജേഷ് പറഞ്ഞത് കേട്ട് ഷൈനി അവിടെ നിന്നവരെയെല്ലാം ഭീതിയോടെ നോക്കി..

“ഹേ.. ഒന്നുമില്ല സാർ.. ” അവൾ പറഞ്ഞു..

“നോ. കുട്ടിയ്ക്ക് അറിയാം റഷീദ് റഹ്മാൻ എവിടെ ഉണ്ടെന്ന്..കുട്ടിയ്ക്ക് നന്നായിട്ട് അറിയാം.. ഉം പറയാതെ ഞാൻ വിടില്ല.. ഇതെന്റെ പ്രമോഷന്റെ കൂടി കാര്യമാ.. “

വിജേഷ് ഒച്ച വെച്ചു…

പെട്ടന്ന് ഷൈനി ഓടിപ്പോയി റോഡ് സൈഡിൽ നിർത്തി ഇട്ടിരുന്ന അവളുടെ ഓട്ടോയിൽ കയറി രക്ഷപെട്ടു..

എസ് ഐ വിജേഷും സംഘവും ഷൈനിയുടെ പുറകെ പാഞ്ഞു..

അപ്പോൾ ഷൈനിയുടെ വീട്ടിലേക്ക് വരുകയായിരുന്നു ഷിബു ഉണ്ണിയും ഉണ്ണികൃഷ്ണയും… പാഞ്ഞു വന്ന ഷിബു ഉണ്ണിയുടെ കാറിൽ ഇടിയ്ക്കാതെ ഷൈനി ഓട്ടോ വെട്ടിച്ചുപോയി.

“ദോ അവള്… “

ഉണ്ണികൃഷ്ണൻ ഷിബു ഉണ്ണിയോട് വിളിച്ചു പറഞ്ഞു..

ഷിബു ഉണ്ണി പെട്ടന്ന് കാർ തിരിച്ച് ഓട്ടോയ്ക്ക് പുറകെ വിട്ടു…

ഷൈനിയുടെ ഓട്ടോ മിന്നൽ വേഗത്തിൽ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു..

****

ഇതേസമയം അഞ്ജലി മച്ചിൻ പുറത്ത് കയറി ബാഗിൽ നിന്ന് നൂറു കോടി രൂപ എടുത്ത് മറ്റൊരു ബാഗിലാക്കി..

എന്നിട്ട് ട്രാവൽ ഏജൻസിയിൽ വിളിച്ച് മുബൈയ്ക്ക് ഒരു എമെർജൻസി ടിക്കറ്റ് ബുക്ക് ചെയ്തു…

അച്ഛന്റെ ട്രങ്ക്പെട്ടിയിൽ നിന്ന് നാടകത്തിന്റെ സാമഗ്രഹികൾ വലിച്ചിട്ട് ചികഞ്ഞ് പെറുക്കി ഒരു വിഗ്ഗും മീശയും അവൾ കൈക്കലാക്കി…

****

വൈകാതെ തലശേരിയിലെ ട്രാവെൽ ഏജൻസിയിൽ ചെന്ന് ടിക്കറ്റും വാങ്ങി കണ്ണൂർ എയർപോർട്ടിലേക്കുള്ള യാത്ര മദ്ധ്യേ അഞ്ജലി വിഗ്ഗും മീശയും വെച്ച് ആൺവേഷം കെട്ടി… പെട്ടന്ന് ഷിബു ഉണ്ണിയുടെ കണ്ണിൽ പെടാതിരിക്കാൻ ഒരു സൂത്രമായിരുന്നു അത്… എന്നിട്ട് അവൾ സ്കോർപിയോ എയർപോർട്ടിലേക്ക് കത്തിച്ചു വിട്ടു..

കാറിൽ ഇരുന്ന് അഞ്ജലി മാർവാഡിയെ വിളിച്ചു…

“തന്റെ ഘടികാരത്തിൽ മണി പന്ത്രണ്ടടിക്കുമ്പോൾ താൻ ആവശ്യപ്പെട്ട ക്യാഷുമായി ഞാൻ വന്നിരിക്കും.. “

അഞ്ജലി പറഞ്ഞു….

“ഓക്കേ നാൻ വെയ്റ്റ് ചെയ്യാം.. ” മാർവാഡി പറഞ്ഞു…

A rajeev rajus story (തുടരും.. )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!