Skip to content

എയ്ഞ്ചൽ – പാർട്ട് 80

  • by
angel story

ഇപ്പോ ഈ ഒരു നിമിഷം  നീ ഇതെല്ലാം അറിയുന്നതിന് തൊട്ട് മുമ്പ് വരേ എന്റേ കഥകളെല്ലാം അറിയാവുന്ന ഒരേ ഒരാൾ അത് എന്റേ പാത്തൂസ് മാത്രമായിരുന്നു ഷാനാ… 

 

ഷാനുവിന്റേ വീട്ടുകാർക്കൊന്നും ഇപ്പോഴും എന്നേക്കുറിച്ചുള്ള പഴയ കാല ചരിത്രങ്ങളൊന്നും അറിയാനുള്ള ഇട ഞാനും പാത്തൂസും ഇത് വരേ ഉണ്ടാക്കിയിട്ടേയില്ലാ… 

 

അങ്ങനെയിരിക്കേ ഒരു ദിവസം ഒരു ക്ഷുഭ വാർത്തയോടേ ഷാനു എന്റേ അരികിൽ എത്തി…. 

 

അവനേയും എന്നേയും ഒരേ സ്ക്കൂളിൽ അവന്റേ ഉപ്പ കൊണ്ട് പോയി ചേർത്താൻ പോവുകയാണെന്നും പറഞ്ഞ് കൊണ്ടായിരുന്നു അവന്റേ വരവ് …

 

പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട എന്റേ പഠനമെന്ന സ്വപ്നം വീണ്ടും എന്നേ തേടിയെത്തിയതിന്റേ സന്തോഷം കുറച്ചൊന്നുമല്ലായിരുന്നു എനിക്ക് .. 

 

എന്റേ കളിക്കൂട്ടുകാരിയാണ് പാത്തൂസ് എന്നും പറഞ്ഞ് കൊണ്ട് ഒരിക്കലും പാത്തൂസിനേയും ഷാനുവിനേയും   തമ്മിൽ പരസ്പരം പരിചയപ്പെടുത്താൻ പാടില്ലായെന്ന് ഞാനും പാത്തൂസും  തീരുമാനിച്ചു.. 

 

കാരണം അതൊരു പക്ഷേ ഷാനു ഞങ്ങളേ രണ്ട് പേരേയും കൂടുതൽ അടുത്തറിഞ്ഞ് കഴിഞ്ഞാൽ എന്റേ പഴയ കാല ചരിത്രം അവനും തിരിച്ചറിയും എന്ന് ഞങ്ങൾ രണ്ട് പേരും നന്നായി ഭയപ്പെട്ടു… 

 

അത് കൊണ്ട് തന്നേ മിക്ക ദിവസങ്ങളിലും എന്റേ വീട്ടിലേക്കെന്നും പറഞ്ഞ് ഞാൻ അവളേ കാണാൻ പോകാറാണ്  പതിവ്.. 

 

വീണ്ടും നഷ്ടപ്പെട്ടു പോയ സ്കൂൾ ജീവിതം എന്നെ തേടിയെത്തി എന്ന് ഞാൻ അവളെ അറിയിച്ചപ്പോൾ അതവൾക്കും വളരെ സന്തോഷമായി…..

 

അത്രയും കാലം ഒരേ ക്ലാസ്സിൽ ഒരുമിച്ച് പഠിച്ചിരുന്ന ഞങ്ങൾക്ക് രണ്ടുപേർക്കും ഇനിയും ഒരേ ക്ലാസ്സിൽ തന്നെ പഠിക്കണം എന്നുള്ളത് വലിയ ആഗ്രഹമായിരുന്നു…

 

പക്ഷേ … അതിന് ഷാനു ഞങ്ങളെ മുന്നിലെ വലിയൊരു വെല്ലുവിളിയായി മാറിയിരുന്നു … ഞങ്ങൾ മൂന്നും ഒരുമിച്ച് ഒരു ക്ലാസ്സിൽ എത്തിക്കഴിഞ്ഞാൽ ഷാനുവും പാത്തൂസും തമ്മിൽ എന്നെങ്കിലും പരിചയപ്പെടാനും പിന്നീട് ഞങ്ങളെ കുറിച്ച്  കഴിഞ്ഞു പോയ  എന്തെങ്കിലുമൊക്കേ ഷാനു അറിയുമോ എന്ന ഒരു പേടി അത് നന്നായിട്ട് തന്നെ ഞങ്ങളിൽ ഉണ്ടായിരുന്നു…

 

എന്നിരുന്നാലും ഞങ്ങൾക്ക് ഒരേ ക്ലാസ്സിൽ എങ്ങനെയെങ്കിലും എത്തിയേ മതിയാകൂ….

 

അങ്ങനെ അവസാനം ഷാനുവിന്റേ  മുന്നിൽ   ഞാനും പാത്തൂസും  തമ്മിൽ ഒരു അകലം എന്തായാലും വെച്ചിരിക്കും എന്ന ഉടമ്പടിയിൽ ഒരു ക്ലാസ്സിൽ തന്നേ ഞങ്ങൾക്ക് മൂന്ന് പേർക്കും എങ്ങനേലും എത്തിപ്പെടാൻ ഒരുപാട് പ്ലാനുകളും ഒരുപാട് സ്ക്കൂൾ സംബന്ധമായ രെജിസ്ട്രേഷൻ കഷ്ടതകളും അനുഭവിച്ച് അവസാനം ആ ദിവസം വന്നെത്തി…   

 

ഏത് ദിവസമാണെന്നറിയോ  ഷാനാ നിനക്ക് .. നമ്മുടേ എല്ലാവരുടേയും പുതിയ സ്ക്കൂളിലേ ആ ഫസ്റ്റ് ഡേ … എന്റേ ഒരുപാട് നാളത്തേ യാതനകൾക്കൊടുവിൽ ഞാനും പാത്തൂസും വീണ്ടും ഒന്നിക്കുന്ന ഞങ്ങളുടേ ക്ലാസ് …  ഒരു  പക്ഷേ ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് കരുതിയ എന്റേ പുതിയ ജീവിതം . അതു മല്ലെങ്കിൽ നമ്മളെല്ലാം പരസ്പരം കാണുന്ന ആ ആദ്യ ദിവസം … 

                            

ഒരുപാട് സ്വപ്നങ്ങളിലൂടെ ആയിരുന്നു ഞാൻ നമ്മുടെ ക്ലാസ്സിലേക്ക് അന്ന് കാലെടുത്തുവച്ചത്…. 

 

എന്റേ പാത്തൂസും ഞങ്ങൾടേ സ്വപ്നം പോലേ നന്നായി പഠിച്ച് നല്ലൊരു ജോലിയും നല്ലൊരു ജീവിതവും..പോരാത്തതിന് ഇതെല്ലാം ഒരിക്കൽ കൂടി എന്നേ തേടിയെത്തിയതിന് ഷാനുവിനോടും അവന്റേ വീട്ടുകാരോടും ഒരുപാട് ഞാൻ കടപ്പെടുകയും ചെയ്തിരുന്നു… 

 

അങ്ങനേയിരിക്കേയാണ് എന്റേയും ഷാനുവിന്റേയും മുന്നിൽ നീയും മിൻഹയും നാജിയും കൂടേ പ്രത്യക്ഷപ്പെടുന്നത്..

 

ഒറ്റ നോട്ടത്തിൽ തന്നേ നിങ്ങളേ കൂട്ടത്തിലേ നാജിയോട് എനിക്ക് ഒരു മുഹബത്ത് ഒക്കേ തോന്നിപ്പോയി എന്നത് പരമയാഥാർത്ഥ്യം… 

 

അന്ന് ഒരു പക്ഷേ  ഷാനു വിജാരിച്ച് കാണും   ബോയ്സിന്റേ ബെഞ്ചിലേ ഫസ്റ്റ് ബെഞ്ചിൽ തന്നെ ഞാൻ സ്ഥാനം പിടിച്ചപ്പോൾ അത് നാജിയായും നിങ്ങളും  ഗേൾസിന്റേ സൈഡിലേ ഫസ്റ്റ് ബെഞ്ചിൽ തന്നേ സ്ഥാനം പിടിച്ചത് കൊണ്ടാകുമെന്ന് .. 

 

പക്ഷേ നിങ്ങളുടേ ആ ബെഞ്ചിന്റേ അങ്ങേയറ്റത്ത് ഞങ്ങളുടേ ഒരുപാട് സ്വപ്നങ്ങളുമായി എന്റേ പാത്തൂസ് ഇരിക്കുന്നുണ്ടായിരുന്നെന്ന് അന്ന് ഷാനു അറിഞ്ഞിരുന്നില്ല…

 

ദിവസങ്ങളൊക്കേ പിന്നീട് പെട്ടന്ന് പെട്ടന്ന് കടന്ന് പോയി…

 

ഷാനു അറിയാതേ പലപ്പോഴും പാത്തൂസുമായി ഞാൻ സംസാരിക്കാറുണ്ടായിരുന്നു…  അവളേ എനിക്ക് മാറ്റി നിർത്തേണ്ടി വന്നതിൽ ഞങ്ങൾക്ക് പലപ്പോഴും നല്ല സങ്കടവും തോന്നിയിരുന്നു… 

 

എനിക്ക് ഇങ്ങനൊരു സ്ക്കൂൾ ജീവിതവും ഷാനുവിന്റേ ആ സ്നേഹ വീട്ടിലേ ഒരംഗമായി അവസാനം മാറുകയും അവരെല്ലാവരും എന്നെ ഒരു മകനേപ്പോലേ നന്നായി കെയർ ചെയ്യുകയും ചെയ്തു തുടങ്ങിയപ്പോൾ  അവരിൽ നിന്നും ഞാൻ മറച്ചു വെച്ച എൻറെ പഴയ കാല ചരിത്രങ്ങൾ അത് അവരോടു തന്നേ ഞാൻ ചെയ്ത വലിയൊരു ചതിയായി മാറിയോ എന്ന ഒരു കുറ്റബോധം  അതെന്നിൽ ഉടലെടുത്തു തുടങ്ങിയിരുന്നു.

 

ഒരിക്കൽ ഞാനും പാത്തൂസും ഇതിനെക്കുറിച്ച് ഒരുപാട് ചർച്ച ചെയ്തിരുന്നപ്പോൾ അവസാനമായി ഒരു തീരുമാനം ഞങ്ങൾക്ക് രണ്ട് പേർക്കും എടുക്കേണ്ടതായി വന്നു…. 

 

നിച്ചൂ… നമ്മുടേ സാഹചര്യങ്ങൾ കൊണ്ട് നമുക്ക് ഷാനുവിന്റേ വീട്ടുകാരോട് എല്ലാം ഇത്രയും കാലം മറച്ചു വെക്കേണ്ടതായി വന്നു… അത് കൊണ്ട് തന്നേ  ഇനി ഒരിക്കലും അവര് നിന്റേ കഴിഞ്ഞു പോയതൊന്നും  അറിയാനും പാടില്ല…

 

അത് പിന്നേ നിച്ചു… ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ …. കുട്ടിക്കാലം തൊട്ട് നമ്മൾ എങ്ങനേയായിരുന്നോ …. നാളിതു വരേ ആയിട്ട് അതിൽ നിന്നും ഒരുപാട് മാറ്റം നമ്മൾക്കിടയിൽ സംഭവിച്ചില്ലേ .. 

 

ഇന്ന് നിനക്ക് നിന്നേ നന്നായി കെയർ ചെയ്യുന്ന പുതിയ ഒരു ഉപ്പ ഉണ്ട് … ഒരു ഉമ്മ ഉണ്ട് ….ഒരു അനിയത്തിക്കുട്ടി ഉണ്ട് …. പിന്നെ ഷാനുവുമുണ്ട്…

 

നിൻറെ ഈ  പുതിയ ജീവിതം അത് ഇത് പോലേ തന്നേ ഇനിയുള്ള കാലവും മുന്നോട്ടു പോകണം … അതിനിടയിൽ ഞാൻ കാരണം നിനക്ക് ഒരു പ്രശ്നവും വരാൻ പാടില്ല… 

 

സോ… നമ്മൾ രണ്ടാളും ഇപ്പോൾ ഷാനുവിന്റേ മുന്നിൽ എങ്ങനെയാണോ നിൽക്കുന്നത് … അതുപോലെ തന്നേ വേണം തുടർന്നും മുന്നോട്ട് പോകാൻ…  നമ്മൾ സ്വപ്നം കണ്ടത് പോലേ ഒരു പക്ഷേ ഭാവി ജീവിതത്തിൽ   ഒരിക്കലും നമുക്ക് ഒന്നായി ജീവിക്കാൻ കഴിഞ്ഞെന്നു വരില്ല….

                  

കാരണം…നിന്നെ ഇത്രയും സ്നേഹിക്കുന്ന  ഷാനുവിന്റേ വീട്ടുകാരേ നീ ഇനി ഒരിക്കലും ചതിച്ചെന്ന തോന്നൽ ഇല്ലാതിരിക്കണമെങ്കിൽ അതിന് നമ്മൾ തമ്മിൽ ഈ അകലം നിർബന്ധമാണ്… നമുക്കെന്നും  പരസ്പരം നന്നായി അറിയാവുന്ന നല്ല ഫ്രണ്ട്സ് ആയി മാത്രം മുന്നോട്ടു പോകാം … 

 

അങ്ങനെ അവസാനം മനസ്സില്ലാമനസ്സോടെ ഞങ്ങൾക്ക് ആ ഒരു തീരുമാനത്തിൽ ഉറച്ചുനിൽക്കേണ്ടതായി വന്നു..

 

പിന്നീട്  ഒരിക്കലും പരസ്പരം ഒന്നിക്കാൻ ഞങ്ങൾക്ക് രണ്ട് പേർക്കും കഴിയില്ല എന്ന് സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് നല്ലൊരു സൗഹൃദം കെട്ടിപ്പടുത്തു കൊണ്ടിരുന്നു… 

 

ഒരിക്കൽ നമ്മളേ ക്ലാസിലെ പല കുട്ടികളെയും കുറിച്ച് ഞങ്ങൾ രണ്ടും സംസാരിക്കുന്നതിനിടയിൽ നാജിയോട് എനിക്ക് തോന്നിയ ആ ഒരിഷ്ടം പാത്തൂസിന് എങ്ങനേയോ എൻറെ മനസ്സിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞു… 

 

അവസാനം പാത്തൂസ് പറയുന്ന പെൺകുട്ടിയെ ഞാനും ഞാൻ പറയുന്ന പയ്യനേ ഭാവിയിൽ പാത്തൂസും കെട്ടിക്കോളാം എന്ന തീരുമാനത്തിൽ ഞാൻ പോലുമറിയാതേ പാത്തൂസ് നാജിയായേ കുറിച്ചുള്ള അനേഷണം ആരംഭിച്ചു…

 

അങ്ങനേയാണ് എനിക്ക് വേണ്ടി നാജിയയേ കുറിച്ച്  മനസ്സിലാക്കാനെന്നോണം നാജിയും നീയും മിൻഹയും മാത്രമായുള്ള നിങ്ങളുടെ കൂട്ടുകെട്ട്ലേക്ക്    എൻറെ പാത്തുസും  വന്നെത്തുന്നത്…. 

 

പിന്നീട് നിങ്ങൾ നാലും നല്ല കട്ട ചങ്കുകൾ ആയി മാറുകയും നിങ്ങൾ ഓരോരുത്തരുടെയും ഇടയിൽ നടക്കുന്ന വിശേഷങ്ങളെല്ലാം പാത്തൂസ് എന്നോടും വന്ന് പറയാറുണ്ടായിരുന്നു… 

 

അതിനിടയിൽ ഷാനു പലപ്പോഴും നിന്നേ ഇഷ്ടമാണെന്ന്  എന്നോട് പറഞ്ഞപ്പോഴും ഞാനത് കാര്യമാക്കിയിരുന്നില്ല ഷാനാ… 

 

കാരണം അന്നൊക്കെ ഹിജാബിനാൽ മാത്രം സ്ക്കൂളിലേക്ക് വരുന്ന കുട്ടിയായിരുന്നു നീ …

 

അപ്പോ പിന്നേ പുറത്ത് ആകെ കാണാനുള്ളത് നിൻറെ സുറുമകളെഴുതിയ സുന്ദരകണ്ണുകൾ മാത്രം.. 

 

ആ കണ്ണുകൾ കണ്ടുകൊണ്ട് മാത്രം ഷാനു നിന്നേ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവന് വട്ടാണെന്നേയ് എനിക്കും തോന്നിയുള്ളു….

 

ഞാൻ പലപ്പോഴും അവനേ പിന്തിരിപ്പിക്കാൻ മാത്രമേ ആ ഒരു സമയം ശ്രമിച്ചിട്ടുള്ളൂ…

 

പക്ഷേ അവന് നിന്നോടുള്ള മുഹബത്ത് കൂടിക്കൂടി വന്നപ്പോൾ ഞാനത് പലപ്പോഴും പാത്തൂസിനോടും  പറയാറുണ്ടായിരുന്നു… 

 

അന്നൊന്നും ഞാൻ ചോദിച്ചപ്പോൾ  പാത്തൂസിന്നും  ഈ ഹിജാബിനാൽ  മാത്രം നീ സ്കൂളിൽ പ്രത്യക്ഷപ്പെടാനുള്ള  കാരണം എന്താണെന്ന്   അറിയില്ലായിരുന്നു ….

 

അങ്ങനെ ഒരു നിമിഷം പോലും ഫ്രീ കിട്ടിയാൽ  ഷാനു നിന്റേ കണ്ണുകളെ കുറിച്ച് മാത്രം വർണ്ണിക്കാൻ സമയം കണ്ടെത്തിയപ്പോൾ …  അവന് നിന്നോടുള്ള ഇഷ്ടം എത്രത്തോളമുണ്ടെന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയപ്പോൾ ആ ഹിജാബിനുള്ളിലൊളിപ്പിച്ച നിന്റേ ഈ മുഖം ഒന്ന് ഷാനുവിന്റേ മുന്നിലെങ്കിലും തുറന്ന് കാണിക്കാൻ എന്തെങ്കിലും ഒരു വഴി ഉണ്ടാക്കി തരണം എന്ന് ഞാൻ പാത്തൂസിനോട് ആവശ്യപ്പെട്ടു… 

 

പിന്നീട് അവളും അതിനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്കിടയിൽ നടക്കുന്നതിനിടയിലാണ് നിന്റേ ഈ ഹിജാബിനുള്ളിലേ രഹസ്യം നീ തന്നേ നിന്റേ ചങ്ക്സ്നോട് തുറന്ന് പറയുന്നത് …

 

ആ ഒരു സമയം നിങ്ങളുടെ ഇടയിൽ നിന്ന് കൊണ്ട് തന്നേ ഇതെല്ലാം കേൾക്കേണ്ടി വന്നപ്പോൾ പാത്തൂസ് ശരിക്കും  ഷോക്കായി ഉരുകുകയായിയിരുന്നു   … 

 

കാരണം ഞാൻ ഒരുപാട് കാലം അന്വേഷിച്ചു നടന്നിട്ടും കണ്ടെത്താൻ കഴിയാതേ പോയ …. എന്റേ ഉപ്പയുടേ കാമഭ്രാന്തിന് മുന്നിൽ ഞാൻ കാരണം ഇന്ന് ഹിജാബിനേ കൂട്ട് പിടിക്കേണ്ടി വന്നവളാണ് ഞങ്ങളുടേ കൈയ്യെത്തും ദൂരത്ത് തന്നേ ഇത്രയും കാലം ഉണ്ടായിരുന്നതെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് രണ്ടാൾക്കും കഴിഞ്ഞതേയില്ല…                  

 

പാത്തൂസ് ഇതെന്റേ അരികിൽ വന്നു കൊണ്ട് പറഞ്ഞ നിമിഷം  നിന്നേ കണ്ട് പിടിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം എനിക്കപ്പോൾ തോന്നിയെങ്കിലും നിന്റേ വീട്ടിലേ അവസ്ഥ കൂടി അറിയേണ്ടി വന്നതിൽ എനിക്ക് എന്നോട് തന്നേ ഒരു തരം വെറുപ്പൊക്കേ തോന്നി പോയിരുന്നു… 

 

പിന്നീട് ചാൻസ് കിട്ടിയാൽ എല്ലാം നിന്നോട് തുറന്ന് പറയാനായുള്ള അവസരത്തിന് വേണ്ടി  കാത്തിരുന്നു ഞാൻ… 

 

പക്ഷേ … അതിനിടയിൽ ഷാനുവിന് നിന്നോടുള്ള ഇഷ്ടം  അതെന്റേ ഉറക്കം കിടത്തി തുടങ്ങിയിരുന്നു…               

 

നിന്നെ അത്രയും ജീവനോളം സ്നേഹിക്കുന്ന ഷാനുവിന്റേ  മുമ്പിൽ പോലും നിൻറെ ഹിജാബിനുള്ളിലൊളിപ്പിച്ച ഈ മുഖം പ്രദർശിപ്പിക്കാത്തതിന്റേ കാരണം എന്താണെന്ന് എന്നെങ്കിലും ഷാനു തിരിച്ചറിയുകയും അതിന് കാരണക്കാരൻ ഈ ഞാൻ കൂടിയാണെന്ന് അറിയുന്ന ആ ഒരു ദിവസമോർത്ത് എനിക്ക് പിന്നീട്  ടെൻഷൻ കൂടി കൂടി വന്നു…  

 

അതിനിടയിലായിരുന്നു നമ്മുടേ സ്കൂൾ പ്രോജക്ട് നമ്മൾക്കിടയിലേക്ക് കടന്നു വരുന്നതും ഷാനുവിന്റേ കൂടേ മത്സരിക്കാൻ നിന്നേ അവൻ  തിരഞ്ഞെടുക്കുന്നതും… 

 

അത് വീണ്ടും എന്റേ ടെൻഷ്യൻ കൂട്ടി തുടങ്ങി… ഷാനു നിന്നെക്കുറിച്ച് ഓരോന്ന് പറയുമ്പോഴൊക്കെ ഞാനത് -ve ആക്കിയായിരുന്നു അവന് തിരിച്ച് മറുപടി കൊടുക്കാറ്.. 

 

പ്രോജക്ടിൽ നിന്നേ പങ്കെടുപ്പിക്കാതിരിക്കുകയായിരുന്നു അന്നൊക്കേ എന്റേ ലക്ഷ്യം

 

അവസാനം നീ തന്നേ നിന്റേ ജീവിതത്തിലേ പ്രശ്നങ്ങൾ കാരണം ഷാനുവിൽ നിന്നും അകലാൻ ശ്രമിക്കുകയാണെന്ന് പാത്തൂസ് വന്ന് എന്നോട് പറഞ്ഞപ്പോൾ എനിക്ക് ചെറിയൊരു ആശ്വാസമൊക്കേ തോന്നി തുടങ്ങിയിരുന്നു… 

 

അവനോട് നിനക്കുള്ള ഇഷ്ടം എത്രത്തോളം ഉണ്ടെന്ന് പാത്തൂസ് പറഞ്ഞ് ഞാൻ അറിഞ്ഞിട്ടും നിൻറെ ജീവിതത്തിൽ നിനക്ക് സംഭവിച്ച കാര്യങ്ങൾ ഷാനു അറിയുന്നത് വരേ മാത്രമേ അവന് നിന്നോടുള്ള ഇഷ്ടം ഉണ്ടായിരിക്കൂ എന്ന്  നീ  കരുതി കൊണ്ട് സ്വമേധയാ അവനിൽ നിന്നും മനസ്സില്ലാമനസ്സോടെ അകലാൻ ശ്രമിക്കുമ്പോൾ അതിന് ഒരർത്ഥത്തിൽ ഞാൻ തന്നേയാണ് കാരണം എന്ന കുറ്റബോധം അതെന്നിൽ വല്ലാതെ ഉടലെടുത്തു തുടങ്ങിയിരുന്നു…. 

 

നിന്നേ കാണുമ്പോഴൊക്കേ എല്ലാം  ഒന്ന് തുറന്നു  പറയാഞ്ഞിട്ടാണേൽ എന്റേ മനസ്സ് നന്നായി വേദനിക്കാറുമുണ്ടായിരുന്നു…

 

അങ്ങനെയിരിക്കെയാണ് നിനക്കു പകരം മിൻഹയേ പ്രോജക്ടിൽ പങ്കെടുപ്പിക്കാൻ നിങ്ങൾ ഒരുക്കുന്ന ഡ്രാമയേ കുറിച്ച് പാത്തൂസിൽ നിന്നും ഞാൻ അറിഞ്ഞത്. 

 

അതാണ് ശരിയെന്ന് കരുതി ഞാനും  പാത്തൂസും നീയറിയാതേ അതിന് വേണ്ടി നന്നായിട്ട് പരിശ്രമിച്ചു കൊണ്ടേയിരുന്നു .. അതും നിന്നേ ഒഴിവാക്കി കൊണ്ട് മിൻഹയേ തന്നേ ഷാനുവിന്റേ കൂടേ പങ്കെടുപ്പിക്കാൻ …

 

ഞങ്ങൾക്ക് രണ്ടുപേർക്കും മനസ്സുകൊണ്ട് നീയും ഷാനുവും പങ്കെടുക്കുന്നത് തന്നെയായിരുന്നു ഇഷ്ടം … 

 

പക്ഷേ ഞങ്ങളുടെ സാഹചര്യങ്ങൾ അത് ഞങ്ങളെ ഇങ്ങനെയൊക്കെ ചിന്തിപ്പിച്ചു തുടങ്ങി…

 

അതിന് വേണ്ടി ഞാനും മിൻഹയേ സപ്പോർട്ട് ചെയ്തു കൊണ്ട് ഷാനുവിനോട് പലപ്പോഴും സംസാരിക്കാൻ തുടങ്ങി.

 

നിനക്കോർമ്മയുണ്ടോ ഷാനാ … നീ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞിട്ടാണ് പ്രോജക്ട് ഇങ്ങനേ വൈകിക്കൊണ്ടിരിക്കാൻ കാരണമെന്ന് ഞാൻ ക്ലാസ്സിൽ വെച്ച് എഴുന്നേറ്റ് നിന്ന് കൊണ്ട്  ടീച്ചറോട് പറഞ്ഞതും  ടീച്ചർ നിന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് ചീത്ത പറഞ്ഞതും .

 

അന്ന് സത്യത്തിൽ എനിക്ക് നല്ല കുറ്റബോധം തോന്നിയിരുന്നു… പക്ഷേ അങ്ങനെ പറയുമ്പോൾ ടീച്ചർ തന്നേ  നിന്നെ ആ സ്ഥാനത്തുനിന്നും മാറ്റുമെന്ന് ഞാൻ കരുതി…ഷാനുവിനോട് നിന്നെ മാറ്റാൻ ഞാൻ ഒരുപാട് പറഞ്ഞിട്ടും അവൻ കേൾക്കാതെ വന്നപ്പോൾ എനിക്ക് ഇതല്ലാതെ വേറെ മാർഗവും ഇല്ലായിരുന്നു… 

 

അങ്ങനെ  നിനക്ക് പകരം മിൻഹ തന്നേ പിന്നീട് ലാബിലേക്ക് വരാൻ തുടങ്ങിയപ്പോൾ ഷാനു അവന്റേ മനസ്സിൽ ഉദ്ദേശിച്ചിരുന്നത് ഫൈനൽ ആകുമ്പോഴേക്കും മിൻഹയേ ഉപയോഗിച്ച് കൊണ്ട് നിന്നേ തന്നേ  പ്രോജക്ടിൽ പങ്കെടുപ്പിക്കുക എന്നതായിരുന്നു… 

 

പക്ഷേ എന്റേ ശ്രമം   മുഴുവനും നിന്നേ ഒഴിവാക്കി കൊണ്ട് മിൻഹയേ  പങ്കെടുപ്പിക്കാനും ..

 

അതിനിടയിലാണ് മിൻഹ നിങ്ങളിലൊരാളായി നിങ്ങളേ കൂടേ ഉണ്ടായിട്ട് കൂടി    നിന്നേ ചതിക്കുകയായിരുന്നുവെന്നും  അവൾക്കും ഷാനുവിനേ ഇഷ്ടമാണെന്നും അത് നിന്നേ ഒരുപാട് സങ്കടപ്പെടുത്തുന്നുണ്ടെന്നും ഞാൻ അറിഞ്ഞത് .. 

 

പക്ഷേ ആ ഒരു സമയം തൽക്കാലം എനിക്ക് കണ്ടില്ലെന്ന് നടിക്കാനേ കഴിഞ്ഞുള്ളൂ… 

 

മിൻഹയേ സപ്പോർട്ട് ചെയ്യ്ത് അവളേ പങ്കെടുപ്പിക്കാതെ എനിക്ക് വേറെ മാർഗം ഇല്ലായിരുന്നു….

 

നീയും ഷാനുവും ഒന്നിക്കുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു…

 

ഒരിക്കൽ ഹിജാബൊന്നും ധരിക്കാതേ അതിരാവിലേ നീയും നിന്റേ കാക്കുവും  ബുള്ളറ്റിൽ വരികയും അന്ന് ചായക്കടയിൽ വെച്ച് ഞങ്ങൾ കാണാനിടയാവുകയും ഹിജാബിടാതേയുള്ള നിന്റേ ഈ മുഖം ഒന്ന് ശരിക്കും കാണാനുള്ള ആഗ്രഹം പെരുത്ത്  നിങ്ങളേ പുറകേ  ഷാനുവും ഞാനും ഓടി വന്ന അന്നും നിന്റേ കാക്കുവിന്റേ കൂടേയുള്ളത് നീയാണെന്ന് എനിക്കുറപ്പായിരുന്നിട്ട് കൂടി  നീയായിരിക്കില്ലാ  അതെന്നും പറഞ്ഞ് ഞാൻ ഷാനുവിനേ പിന്തിരിപ്പിക്കാൻ  ആണ് ശ്രമിച്ചത്…

 

എനിക്ക് പേടിയായിരുന്നു അവൻ നിന്നെ തിരിച്ചറിയുന്ന ദിവസത്തേ ഓർത്ത് … 

                        

അങ്ങനേയിരിക്കേയാണ് നമ്മൾ ലാസ്റ്റ് ആയി സ്ക്കൂളിലേക്ക് പോയ ആ ദിവസം  വൈകുന്നേര സമയം ഷാനു മിൻഹയുമായി തർക്കത്തിലാകുന്നത്…

 

അടുത്ത ദിവസം അവന്റേ വീട്ടിലേക്ക് പ്രോജക്ട് ആവശ്യത്തിന് മിൻഹ വരുമ്പോൾ അവളുടെ കൂടെ ഷാനയും ഉണ്ടായിരിക്കണം എന്നുള്ളതായിരുന്നു പ്രശ്നം … 

 

അത് വീണ്ടും എന്നേ ഒരുപാട് ടെൻഷ്യനിലേക്ക് കൊണ്ടെത്തിച്ചു… പക്ഷേ ആകെയുള്ള സമാധാനം എന്ന് പറയുന്നത് നീ പാത്തൂസിനോടും നാജിയോടും വീട്ടിലേക്ക് പോകാൻ നേരം പറഞ്ഞതാണ്… 

 

എന്തൊക്കേ സംഭവിച്ചാലും മിൻഹയുടേ  ഭീക്ഷണിക്ക് മുമ്പിൽ ഇനി ഒരിക്കലും  തോറ്റ് കൊടുക്കില്ലായെന്നും … ഷാനുവിന്റേ വീട്ടിലേക്ക് അടുത്ത ദിവസം നീ വരില്ല എന്നും അവരോട് പറഞ്ഞത് എനിക്കൊരുപാട് ആശ്വാസമേകി…. 

 

എന്നാൽ ആ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല… 

 

അന്ന് വൈകുന്നേരം നിന്നേ സ്കൂളിൽ നിന്നും കൂട്ടി കൊണ്ട് പോകുവാൻ വന്ന നിന്റേ കാക്കു ഞങ്ങളേ കൂടി ആ കാക്കുവിന്റേ അടുത്തേക്ക് വിളിപ്പിക്കുകയും 

ഓരോ കാര്യങ്ങൾ തിരക്കുകയും അതിനിടയിൽ ഷാനു ഒട്ടും പ്രതീക്ഷിക്കാതേ കാക്കുവിന്റേ നമ്പർ വാങ്ങിച്ചെടുക്കുകയും പിന്നീട് അന്ന് തന്നേ പാർക്കിൽ വെച്ച് കാണേണ്ടി വരികയും കൂടേ ചെയ്തപ്പോൾ എന്റേ ടെൻഷൻ കുത്തനെ വർധിച്ചു…

 

എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന  ഈ പ്രോജക്ടിൽ എന്ത് കൊണ്ട് നീ  പങ്കെടുക്കുന്നില്ലാ ഷാനായെന്ന്    ഞങ്ങളുടെ മുന്നിൽ വെച്ച് കൊണ്ട് നിന്റേ കാക്കു നിന്നോട് ചോദിച്ചപ്പോൾ എന്റേ കഷ്ടകാലത്തിനങ്ങാനും ആ ഒരു സമയത്ത് നീ പങ്കെടുക്കാമെന്ന് പറയുമെന്ന് കരുതി ഞാൻ വേഗം വിഷയം മാറ്റാൻ ശ്രമിച്ചു.. 

 

മിൻഹ  എന്നോട് മുമ്പ് പറഞ്ഞിരുന്നെന്നും പറഞ്ഞ്  കൊണ്ട് …. പ്രോജക്ടിൽ നിന്റേ ഈ മുഖം എല്ലാവർക്കും മുന്നിൽ പ്രദർശിപ്പിക്കേണ്ടി വരുമെന്ന് കരുതിയാണ് നീ പങ്കെടുക്കാത്തതെന്ന് … ഞാൻ കാക്കുവിന്റേ മുന്നിൽ പറഞ്ഞവസാനിപ്പിച്ചു.

 

അതോട് കൂടേ നിന്റേ കാക്കുവും അതാണ് കാരണമെന്ന് കരുതി അവസാനം നീ പങ്കെടുക്കുന്നില്ല എന്ന തീരുമാനത്തിൽ അവിടെ നിന്നും നമ്മൾ യാത്രയായി … 

 

പക്ഷേ പിറ്റേ  ദിവസം 

എന്നും മുഖം മറച്ച് കൊണ്ട് മാത്രം സ്ക്കൂളിൽ ഞങ്ങൾക്കു മുമ്പിൽ വരാറുള്ള നീ പ്രതീക്ഷിക്കാതെ ആയിരുന്നു  ഹിജാബ് പോലും ഇടാതെ മുഖം മറക്കാതേ ഷാനുവിന്റേ വീട്ടിലേക്ക് ഫെബിയുടേ ഫ്രണ്ട് ആണെന്നും പറഞ്ഞ് കൊണ്ട് കടന്ന് വന്നത്…

 

ആ ഒരു നിമിഷം എനിക്ക് എന്ത് കൊണ്ടോ … ഷാനുവിന്റേ വീട്ടിലേ പഴയ താമസക്കാരു കൂടിയാണ് നീ എന്ന് കൂടേ ഫെബിയിൽ നിന്നും അറിയാനിടയായപ്പോൾ പരിസരബോദം പോലും മറന്ന് കൊണ്ട് അവിടേ എല്ലാവരുടെയും മുന്നിൽ വച്ച് നിന്നേ ഞാൻ കെട്ടിപ്പിടിച്ചു കരഞ്ഞു പോയി… 

 

സ്ക്കൂളിൽ വെച്ച് എന്നും ഹിജാബിൽ നിന്നേ കണ്ടിട്ടും എല്ലാം ഒരിക്കൽ തുറന്നു പറയണമെന്ന് മനസ്സിൽ ഉണ്ടായിരുന്നെങ്കിലും  അപ്പോഴൊന്നും തോന്നാത്തത് എന്ത് കൊണ്ടോ ഹിജാബ് ഒന്നും ഇല്ലാതേ നിന്റേ മുഖം  തുറന്ന് കാണിച്ച് കൊണ്ട് എന്റേ മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ എനിക്ക് അങ്ങനേയൊക്കേ തോന്നിപ്പോയി…

 

ഒരു പക്ഷേ ഫെബി അവിടേ വെച്ച് പറഞ്ഞ നിമിഷം നിന്റേ മുഖത്ത് ഞാൻ കണ്ട നിശ്കളങ്കതയാകും.. അല്ലെങ്കിൽ എല്ലാത്തിനും കാരണം ഞാൻ കൂടി ആണെന്നുള്ള കുറ്റബോധവും ആയിരിക്കാം.. എനിക്കപ്പോൾ അങ്ങനെയൊക്കേ ചെയ്യാൻ തോന്നിയത് … 

 

ആ ഒരു നിമിഷം … കഴിഞ്ഞു പോയതെല്ലാം ഒരിക്കലും   ആരും തന്നേ അറിയരുത് എന്ന് കരുതിയ ഷാനുവിനേയും അവൻറെ വീട്ടുകാരെയും കുറിച്ച് ഞാൻ ആലോചിച്ചില്ല എന്നതാണ് സത്യം…. 

 

പിന്നീട്  നടന്നതെല്ലാം അന്ന് നിന്നോട് ഞാൻ ഏറ്റുപറയുകയും എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എന്നേ കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യേണ്ടവൾ തന്നേ ഒരു പെങ്ങളെന്ന സ്ഥാനം കൂടി തന്നപ്പോൾ ഈ ലോകം തന്നേ കീഴ്പ്പെടുത്തിയ ഒരു തരം പ്രതീതിയായിരുന്നു….

 

ആ ഒരു സ്ഥാനം കൂടേ നീ എനിക്ക് തന്ന് കഴിഞ്ഞപ്പോൾ പ്രോജക്ടിൽ മിൻഹക്ക് പകരം നീ തന്നേ ആയിരിക്കും മത്സരിക്കുക എന്ന് ഞാനും മനസ്സിൽ ഉറപ്പിച്ചു.. പിന്നീടുള്ള എന്റേ ശ്രമങ്ങളെല്ലാം അതിന് വേണ്ടിയായിരുന്നു… 

 

അങ്ങനേ എല്ലാം നല്ല രീതിയിൽ അവസാനിച്ചു വന്നപ്പോഴാണ് അടുത്തൊരു വലിയ ദുരന്തം കൂടേ  നമ്മളെ തേടിയെത്തിയത്…

 

നമ്മളേ ഷാനുവും കാക്കുവും …അവര് എത്രയും പെട്ടന്ന് തന്നേ തിരിച്ച് വരണം നമ്മൾക്കരികിലേക്ക് … അതിന് നാളേ നീ പോയേ തീരൂ ഹോസ്പിറ്റലിലേക്ക് … 

 

ആവശ്യമുള്ളത് മാത്രം ഈ ചെവിയിലൂടേ കേട്ടാൽ മതി നീ ഇപ്പോൾ … അല്ലാത്തത് വിട്ട് കളഞ്ഞേക്ക് … 

 

അന്ന് ഞാൻ പാത്തൂസിന്റേ ഉമ്മയുടേ വാക്ക് കേട്ട് ഒരു കയറിൽ ജീവിതം അവസാനിപ്പിച്ചിരുന്നെങ്കിലോ…

 

എനിക്ക് നിങ്ങളേ എല്ലാവരെയും നഷ്ടപ്പെടില്ലായിരുന്നോ … 

 

ഇന്ന് നാജി എന്നോട് ഇഷ്ടം തുറന്ന് പറഞ്ഞ ആ ഒരു നിമിഷം …  എന്റേ  കളിക്കൂട്ടുകാരി പാത്തൂസ് ..അവൾ ഏറ്റവും കൂടുതൽ സന്തോഷിക്കുകയും എന്നാൽ അതിനേക്കാളേറേ ഒരുപാട് മാറി നിന്ന് കൊണ്ട് ആരോടും ഒന്നും തന്നേ പറയാൻ കഴിയാതേ ഒറ്റക്കിരുന്ന് കരയുകയും ചെയ്ത ദിവസമായിരിക്കും ഒരു പക്ഷേ  …  

 

കുട്ടിക്കാലം തൊട്ടേ അവളേ ജീവനായിരുന്നു ഈ ഞാൻ  …  ഞങ്ങൾ തമ്മിലുള്ള ബന്ധം പാത്തൂസ് നിന്നോട് മറച്ചു വെച്ചതിന് അവളോട് ഒരിക്കലും നിനക്ക് ദേഷ്യം ഒന്നും തോന്നരുത് ഷാന… എന്നും എൻറെ നന്മക്ക് വേണ്ടി മാത്രമേ അവൾ പ്രവർത്തിച്ചിട്ടുള്ളൂ… അത്രക്ക് കാര്യമാ ഞങ്ങൾക്ക് രണ്ട് പേർക്കും പരസ്പരം …

 

                              തുടരും                   

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

       

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

✍✍ *രചന – ഫർഷാദ് ഷ വയനാട്*

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!