Skip to content

എയ്ഞ്ചൽ – പാർട്ട് 79

  • by
angel story

പിന്നീട് തുടർന്നുള്ള ബാക്കി ദിവസങ്ങളിലേ എല്ലാ പരീക്ഷകളും കഴിയുന്നത് വരേ ആ സ്ക്കൂളിൽ മാത്രം ഒതുങ്ങി ഞങ്ങളുടേ സൗഹൃദം …

 

അങ്ങനേ   അവസാനം ഇനി ഒരിക്കലും തിരിച്ച് കിട്ടില്ല എന്ന് കരുതിയ ഞങ്ങൾ ഒന്നിച്ചുള്ള ആ അവസാന ദിവസവും വന്നടുത്തു… 

 

അതേ ..ഞങ്ങളുടേ സ്ക്കൂളിലേ അവസാന ദിവസം . സ്ക്കൂൾ സെന്റോഫ് ഡേ ….

 

ഒരു പക്ഷേ ഈ സ്ക്കൂളിന്റേ പടി ഇന്നിവിടിന്നിറങ്ങി കഴിഞ്ഞാൽ പിന്നീട് പരസ്പരം ഒരിക്കലെങ്കിലും കാണുമോ എന്ന്   പോലും നിശ്ചയമില്ലാതേ പിരിയേണ്ടി വരുന്ന  ഞാനും എന്റേ കളിക്കൂട്ടുകാരി പാത്തൂസും ഒന്നിച്ചുള്ള അവസാന ദിവസം …..

 

ഓർമ്മ വെച്ച കാലം തൊട്ട് ജീവിതത്തിൽ  എന്റേ കൂടേ ഉണ്ടായ അത്രയും കാലം ഞങ്ങൾ രണ്ട് പേരുടേയും സൗഹൃദത്തിൽ വിള്ളലേൽക്കുമെന്ന് പോലും കരുതി മറ്റാരേയും കൂടേ കൂട്ടാതേ ഒരു മനസ്സെന്നപോൽ  ഒന്നിച്ച് ഉണ്ണുകയും ഉറങ്ങുകയും , കളിച്ച് , ചിരിച്ച് ,  ,  ജീവിതം നന്നായി ആസ്വദിച്ച ഞങ്ങൾ രണ്ട് ഇണപ്രാവുകൾ ഒടുക്കം ചങ്ക് പറിച്ചെടുക്കുന്ന വേദനയോടേ മനസ്സില്ലാ മനസ്സോടേ  ദിശ തെറ്റി നടന്നകന്ന  ആ ദിവസം …

 

അതിന് ശേഷം വീണ്ടും ആരോരുമില്ലാതേ തനിച്ചായെന്ന് എന്റേ മനസ്സ് കൊണ്ട് ഞാൻ ശരിക്കും അനുഭവിച്ചു തുടങ്ങിയ പിന്നീടുള്ള ഭ്രാന്തമായ കുറച്ച് ദിനരാത്രങ്ങൾ … 

 

തുടർന്നുള്ള ഏകാന്തമായ എന്റേ  ജീവിതത്തിൽ  എന്നെങ്കിലും നാട്ടുകാരുടേയും സമൂഹത്തിന്റേയും മുന്നിൽ വീണ്ടും ഞാൻ  പ്രത്വക്ഷപ്പെടേണ്ടി വരുമ്പോൾ  അവരിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന കളിയാക്കലിനും പരിഹാസങ്ങൾക്കും മുന്നിൽ അടിപതറാതേ ജീവിച്ച് കാണിച്ചു കൊടുക്കാനുള്ള ധൈര്യമൊന്നും സത്യത്തിൽ എനിക്കന്നുണ്ടായിരുന്നില്ല.. 

 

ഭ്രാന്താലയത്തിന്റേ കൈവരിക്കമ്പികൾക്കുള്ളിൽ വെള്ള പുതച്ച് കിടത്തിയ എന്റേ  ഉമ്മയേ കൂടി യാത്രയാക്കി പറഞ്ഞയച്ചപ്പോൾ പിന്നീട് ശരിക്കും ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടു… 

 

ഇനി എന്തിനു ജീവിക്കണമെന്നോ ആർക്കുവേണ്ടി ജീവിക്കണമെന്നോ അറിയാതേ എങ്ങോട്ട് പോകണമെന്ന് പോലും നിശ്ചയമില്ലാതേ ഇരുട്ടെന്നോ പകലെന്നോ അറിയാതേ എന്റേ വീട്ടിൽ ഞാൻ തനിച്ച് അങ്ങനേ കഴിയാൻ തുടങ്ങി…. 

 

കഴിഞ്ഞു പോയ ഓരോന്നും അവിടേ കിടന്നുകൊണ്ട് ദിവസങ്ങളോളം ആലോചിച്ചു നോക്കിയപ്പോൾ നശിച്ച പാഴ്ജന്മമായി മാറിയ എന്റേ നരക ജീവിത  സാഹജര്യം സൃഷ്ടിച്ചെടുത്ത എന്റേ ഉപ്പാ എന്ന് പോലും വിശേഷിപ്പിക്കാൻ മാത്രം അറപ്പ് തോന്നിപ്പോകുന്ന ആ മനുഷ്യനോടുള്ള പ്രതികാരം മാത്രമായി പിന്നേയെനിക്ക് ….

 

ആദ്യം എന്റേ പെങ്ങളേ ഇല്ലാതാക്കി… പിന്നേ ഇഞ്ചിഞ്ചായി എന്റേ ഉമ്മയേ … പിന്നേ ഷാനാ നിന്റേ ഉപ്പയേയും നിന്നോടും ചെയ്തത്… പോരാത്തതിന് എന്റേ കളിക്കൂട്ടുകാരിയേ പ്പോലും എന്നിൽ നിന്നും അകറ്റിയതിന് … എന്റേ ജീവിതം തന്നേ നശിപ്പിച്ചതിന്… ഇതിനൊക്കേ പകരമായി പ്രതികാര ചിന്ത മാത്രമായി എനിക്കന്നയാളോട് .. 

 

എന്റേ ഉപ്പ ചെയ്ത എല്ലാ കൊള്ളരുതായ്മക്കും ഒരു തെറ്റും ചെയ്യാത്ത എന്നേ എന്റേ നാട്ടുകാരൊക്കേ ചേർന്ന് ഒരു കുറ്റവാളിയേ പോലേ കണ്ട് കൊണ്ട് എന്നോട് പെരുമാറി തുടങ്ങിയപ്പോൾ പിന്നീട് ആ ഉപ്പയോടുള്ള പ്രതികാരമൊന്നും എനിക്ക്  ഒരു പ്രശ്നമായി തോന്നിയതേയില്ല…

 

കാരണം അതിന് മുമ്പേ  നാട്ടുകാർ  കുറ്റവാളി എന്ന മുദ്ര എനിക്കും പതിപ്പിച്ചു കഴിഞ്ഞിരുന്നു…

 

അങ്ങനേ ഉപ്പ ജയിലിൽ നിന്നിറങ്ങുന്ന ദിനവും കാത്ത് ഞാനും എന്റേ ജീവിതം  എണ്ണി തുടങ്ങി… 

 

അങ്ങനെയിരിക്കാണ് ഒരു ദിവസം നല്ല കോരിച്ചൊരിയുന്ന മഴയിൽ ചോർന്നൊലിച്ച് വെള്ളക്കളമായി മാറിയ എന്റേ വീടിന്റേ വാതിലുകളിൽ ആരോ കൊട്ടി വിളിക്കുന്ന ശബ്ദം കേട്ടത്…

 

ആർക്കും തന്നേ പെട്ടെന്നൊന്നും എത്തിപ്പെടാൻ കഴിയാത്ത ഒരു പുഴക്കരയിൽ ഒറ്റപ്പെട്ടു കിടക്കുന്ന എന്റേ ഈ വീട്ടിൽ ഇതാരാ ഈ പെരുംമഴയത്ത് എന്ന് ചിന്തിച്ച് കൊണ്ട് ഞാൻ ഡോറിലേ ചെറിയ ദ്വാരത്തിലൂടേ നോക്കിയപ്പോൾ ശരിക്കും ഞാൻ ഞെട്ടി പോയി…  ഒരു കുടയും ചൂടി വിറങ്ങലിച്ച് കൊണ്ട് എന്റേ പാത്തൂസ് …. 

 

ഒന്നും ചിന്തിക്കാതേ ഞാൻ വേഗം  വാതില് പോയി തുറന്നതും അവള് അകത്തേക്ക് കയറി കൊണ്ട് ഡോർ അടച്ചു…

 

പുഴക്കരയായത് കൊണ്ട് തന്നേ വീട്ടിലാകേ വെള്ളം കയറി കാൽ മുട്ടിന് മുകളിൽ എത്തി നിൽക്കുന്ന വല്ലാത്തൊരു അവസ്ഥയായിരുന്നു പാത്തൂസ് കയറിയപ്പോൾ കാണാനിടയായത്… 

 

എന്താ …. എന്താ നീ ഇപ്പോ ഇവിടേ … അതും ഈ മഴയത്ത്…. എന്തെങ്കിലും പ്രശ്നം…

 

അവൾ ചുറ്റും നോക്കിക്കൊണ്ട് ….ടാ … നിച്ചൂ… എങ്ങനെയാടാ നീ ഇതിന്റേയുള്ളിൽ ഇങ്ങനേ ഒറ്റക്ക് കഴിയുന്നേ….   അതും ഇമ്മാതിരി മഴയത്ത് … ഞാൻ വല്ലാതേ നിന്നേ മിസ്സ് ചെയ്യുന്നുണ്ട്… എത്ര ദിവസമായടാ നിന്നേ കുറിച്ച് ഒരു വിവരവും ഇല്ലാതേ ….  എനിക്ക് നിന്നേ കുറിച്ച് ഓർത്തിട്ട് ഒരു സമാധാനവും കിട്ടണില്ല.

 

അതിനാണോ നീ ഇപ്പോ ഇങ്ങട് കയറി വന്നത്…. വേണ്ടാ … വീട്ടിലേക്ക് പോകാൻ നോക്ക് …. പ്ലീസ് … എന്റേ ഉപ്പ കാരണം എല്ലാവരുടേയും ജീവിതം നശിച്ചൂ… ഇനി നിന്റേ ജീവിതം ഞാൻ കാരണം നശിച്ചെന്ന് കൂടേ പറയുന്നത് എനിക്ക് കേൾക്കാൻ വയ്യ.. പ്രത്യേകിച്ച് നാട്ടുകാരുടേ കണ്ണിൽ ഈ വീട് അത്രയും കൊള്ളരുതാത്തതാണ്. പ്ലീസ് ..നീ ഇപ്പോ പോ  ഇവ്ട്ന്ന് … നിന്റേ ഉമ്മ പറഞ്ഞതൊക്കേ നീയും കേട്ടതല്ലേ…. പോ.. പോ… എന്ന് ഞാൻ യാചനയോടേ പറഞു കൊണ്ടേയിരുന്നു…  ഞാൻ മാനസികമായി ശരിക്കും തളർന്നു നിൽക്കുന്ന ഒരു സമയം കൂടെയായിരുന്നു അത്…. 

 

എടാ നിച്ചൂ… ആര് എന്തൊക്കേ പറഞ്ഞാലും എനിക്കറിയില്ലടാ നിന്നേ … പിന്നെന്താ ….

 

അന്ന് എന്റേ ഉമ്മ അങ്ങനെയൊക്കേ നിന്നോട് പറഞ്ഞ് പോയെന്ന് കരുതി… ഒന്നില്ലെങ്കിലും നമുക്ക് രണ്ടാക്കും കൊറേ ചോറൊക്കേ വാരിത്തന്നിട്ടുള്ളതല്ലെടാ എന്റേ ഉമ്മാ …. അപ്പോ ആ ഉമ്മാന്റേ മനസ്സിലും കുറച്ച് സ്നേഹമെങ്കിലും എവിടേലും അവശേഷിക്കാതിരിക്കോടാ …

 

നിന്റേ പേരും പറഞ്ഞ് ഞാൻ എന്റേ ഉമ്മാനോട് തർക്കിക്കാത്ത ദിവസങ്ങളില്ലടാ….  ഈ ഇരുട്ട് നിറഞ്ഞ വീട്ടിൽ ഒന്ന് ഉറക്കേ നിലവിളിച്ചാൽ പോലും ഒന്ന് ഓടിയെത്താൻ ചുറ്റിലും ആരോരുമില്ലാതേ  കോരിച്ചൊരിയുന്ന ഈ മഴയിൽ നീ ഇങ്ങനെ ഒറ്റക്ക് കിടക്കുമ്പോൾ എനിക്ക് എങ്ങനെയാടാ ഉറക്ക് വരാ … 

 

എത്ര ദിവസമായെന്നറിയോ മര്യാദക്ക് ഒന്ന് കണ്ണടച്ച് ഉറങ്ങിയിട്ട് … എപ്പോഴും എനിക്ക് നിന്റേ ചിന്ത മാത്രമേ ഉള്ളൂ… 

 

അവസാനം സഹികെട്ട് ഞാൻ മരിക്കുമെന്ന ഭീഷണി വരേ മുഴക്കിയിട്ടാണ് എന്റേ ഉമ്മച്ചിന്റേ സമ്മതം എങ്ങനെയൊക്കെയോ വാങ്ങിച്ച് ഞാനിപ്പോ ഇങ്ങട് വന്നത്… 

 

നീ എങ്ങനേയാടാ നിച്ചൂ ഈ വെള്ളക്കെട്ടിൽ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്…

 

ഹ.ഹ..ഞാൻ ഇവിടേ ഡബിൾ ഹാപ്പിയാ പാത്തൂസേ… നീ ഇത് കണ്ടോ …  വിശക്കുമ്പോൾ കുടിച്ച് വയറ് നിറക്കാനുള്ള വെള്ളം പോലും പടച്ചോൻ ന്റേ കാലിന്റേ ചോട്ടിൽ വരേ കൊണ്ട് വെച്ച് തന്നത്…

 

അന്തിയോടടുക്കുമ്പോൾ ഒന്ന് തല ചായ്ക്കാനാണേൽ ഉറക്കം എന്ന ഒന്ന് എന്താണെന്ന് പോലും ഞാനറിങ്ങിട്ട് ദിവസങ്ങളായി…

 

പിന്നേ എങ്ങനേ ഞാൻ ഹാപ്പി ആകാതിരിക്കും… 

 

എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും പുറത്ത് പെയ്തു കൊണ്ടിരിക്കുന്ന മഴത്തുള്ളികളേക്കാൾ വേഗത്തിലായിരുന്നു എന്റേ ഓരോ മിഴിനീർ തുള്ളികളും ഉറ്റിറ്റ് വീണ് കൊണ്ടിരുന്നത്…

 

പിന്നീട് ഒരുപാട് നേരം പാത്തൂസ് എന്നേ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് കൊണ്ടേയിരുന്നു…. 

 

എന്റേ വീടിനകത്ത് ആകേ ഉണ്ടായിരുന്നു എന്ന് പറയാവുന്ന  വർഷങ്ങൾ പഴക്കമുള്ള  തകരപ്പെട്ടിയുടേ മുകളിൽ ഞാനങ്ങനേ ഒരുപാട് നേരം പാത്തൂസിന്റേ മടിയിൽ തല ചായ്ച്ചു  കിടന്നു…

 

നിച്ചൂ… നീ വാ എന്റേ വീട്ടിലേക്ക് പോകാം നമുക്ക് … എനിക്ക് നിന്റേ ഈ  കോലം കണ്ടിട്ട് സഹിക്കണില്ലടാ … പ്ലീസ് എന്റേ കൂടേ വീട്ടിലേക്ക് വാ… ഇല്ലെന്ന് മാത്രം പറയരുത് …

 

നിന്റേ വീട്ടിലേക്കോ … ഞാനില്ലാ പാത്തൂസേ.. നിന്റേ ഉമ്മ പറഞ്ഞതൊന്നും ഇപ്പോഴും എനിക്ക് എന്റേ മനസ്സിൽ നിന്ന് മായ്ച്ചു കളയാൻ കഴിഞ്ഞിട്ടില്ല…

 

എനിക്ക് ഒരിക്കലും നിന്റേ ഉമ്മ പറഞ്ഞത് തെറ്റായി തോന്നിയിട്ടും ഇല്ല … ഒരു പെൺകുട്ടി ജനിച്ച് നിശ്ചിത പ്രായം കഴിഞ്ഞാൽ പിന്നീട് അവളേ കാര്യത്തിൽ രക്ഷിതാക്കൾക്ക് നല്ല ടെൻഷ്യൻ കാണും … അത് മറ്റാരെക്കാളും നന്നായിട്ട് ഞാനെന്റേ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞതാ…

 

എന്റേ ഇത്താത്ത പോലും സ്വന്തം ഉപ്പാന്റേ കാലിന്റേ ചോട്ടിൽ കിടന്ന് ജീവന് വേണ്ടി കരയുന്നത് എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട് പല രാത്രികളിലും … 

 

അപ്പോ പിന്നേ നമ്മളെയൊക്കേ കാര്യം പറയണോ… പ്രത്യേകിച്ച് എന്റേ കാര്യത്തിൽ … നിന്റേ ഉമ്മ പറഞ്ഞത് തന്നേയാണ് ശരി പാത്തുസേ… ആ നീചനായ ഉപ്പാക്ക് ജനിച്ച മകനാ ഈ ഞാൻ .. അതേ രക്തത്തിൽ ഉണ്ടായത്.  അപ്പോ  എന്റെ കാര്യത്തിൽ നിന്റേ ഉമ്മാക്ക് വേവലാതിയും ടെൻഷ്യനും ഒക്കേ എന്തായാലും കാണാതിരിക്കില്ല …  

 

അത് കൊണ്ട് നീ എനി എന്നേ കാണാൻ ശ്രമിക്കരുത്…. അതെന്റേ അപേക്ഷയാണ്…

 

വാട്ട് … നിച്ചൂ…. യൂ…. 

 

വേണ്ടാ… നീയൊന്നും ഇങ്ങോട്ട് ഇനി പറയാൻ നിൽക്കണ്ട .. ഞാൻ പഴയ നിന്റേ നിച്ചുവേയല്ലാ ഇപ്പോൾ പാത്തൂസേ ….  

 

ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത് പോലും ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടിയാണ്.. അത് നീ വൈകാതേ തന്നേ തിരിച്ചറിയും… അത് കൊണ്ട് നിന്റേ നന്മക്കായ് ആണ് ഞാൻ പറയുന്നത്… എന്നേ നീ ഇനി കാണാൻ ശ്രമിക്കരുത്…

 

എന്താടാ നിച്ചു … നീ ഈ പറയ്ണതിന്റേയൊക്കേ അർത്ഥം… എന്തിന് വേണ്ടിയുള്ള പുറപ്പാടാണ് നീ… 

 

ആവശ്യല്ലാത്തതൊന്നും ചിന്തിച്ച് ഓരോന്ന് വരുത്തി വെക്കരുത്. പ്ലീസ്.. ടാ …നമ്മള് കണ്ട ഒരുപാട് സ്വപ്നങ്ങളില്ലേ … നന്നായി പഠിച്ച് നല്ല ജോലിയൊക്കേ വാങ്ങി…. നല്ലൊരു ജീവിതമൊക്കേ … 

 

നീയങ്ങനേ ചിന്തിക്ക് ഇപ്പോ … നമ്മക്ക് ജയിക്കണമെടാ… നിന്നേ നീയല്ലാതാക്കിയവരുടേ മുന്നിലൊക്കേ നമുക്ക് ജയിച്ച് കാണിച്ച് കൊടുക്കണം. 

 

ഹും … പഠനം… ജോലി… വിജയം … ഇതെല്ലാം നിച്ചു സ്വപ്പനം കണ്ടു കൂട്ടിയ ഒരു കാലമുണ്ടായിരുന്നു പാത്തൂസേ…  ഞാനെന്നും എന്റേ ഉമ്മാക്ക് കൊടുത്തിരുന്ന വാക്ക് … ഇന്ന് ആ ഉമ്മയും എന്നേ തനിച്ചാക്കി പോയി കഴിഞ്ഞു… ഇനിയെന്ത് ജീവിതം … എന്ത് സ്വപ്നം … കഴിഞ്ഞില്ലേയെല്ലാം …

 

ഇനിയുള്ളത് ഒരേ ഒരു ലക്ഷ്യം മാത്രം … അത് ആരൊക്കേ എതിർത്താലും ഞാൻ നടപ്പിലാക്കും… എന്റേ ഉപ്പ… അയാളേ ഞാൻ ഒരിക്കലും വെറുതേ വിടില്ല… കൊല്ലണം എനിക്ക് ഞങ്ങളേ ജീവിതം നശിപ്പിച്ച അയാളേ എനിക്ക് കൊല്ലണം…. കൊല്ലണം…

 

നിച്ചു… എന്താ …എന്താ ..നീ .. ഇങ്ങനേ … കൂൾ …കൂൾ ആവടാ …. എന്താ നിൻക് പറ്റിയത്… കരയല്ലേ … ടാ … നിച്ചു… ഒന്നും ഇല്ല … കരയല്ലേ നീ .. ഒന്നും ഇല്ലാന്നല്ലേ പറഞ്ഞത്… കൂൾ ആവടാ .. .

 

എന്നും പറഞ്ഞ് ഞാനവനേ മാറോട് ചേർത്ത് സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു…

 

പാവം ഇവനെങ്ങനേയാ അള്ളാ എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി ഇവിടേയിങ്ങനേ ഒറ്റക്ക് നിൽക്കണത്… എന്ത് ജീവിതമാണ് ഇവന്റേത്… എന്ത് പരീക്ഷണമാണള്ളാ … ഇവനേ പരീക്ഷിച്ചതൊന്നും മതിയായില്ലേ നിനക്ക് …

 

ഇവനെയിവിടേയൊറ്റക്കിട്ട് ഞാൻ വീട്ടിലേക്ക് പോയിട്ടങ്ങാനുമിനി അവസാനം ഈ  പാവത്തിന് എന്തേലും സംഭവിച്ചാൽ …..

 

എന്റേ വീട്ടിൽക്ക് വരുന്നോ എന്ന് ഇവനോട് ഞാൻ നേരത്തേ ചോദിച്ചെന്നല്ലാതേ അവിടേക്ക് ഇവനേം കൂട്ടി ചെന്നാൽ തന്നേ എന്റേ ഉമ്മച്ചി എങ്ങനെ പ്രതികരിക്കും എന്നു പോലും എനിക്കറിയുന്നില്ലല്ലോ അള്ളാ …

 

എന്തെങ്കിലും ഒരു വഴി കാണിച്ച് താ അളളാ എനിക്ക് … ഇവിടേ ഇവനേ ഒറ്റക്കാക്കി പോകാൻ മാത്രം എന്റേ മനസ്സാണേൽ സമ്മതിക്കുന്നും ഇല്ലാ … 

 

എന്ത് തന്നേ വന്നാലും ഇവനേ ഇവിടേ ഒറ്റക്കിട്ട് പോകില്ലെന്ന് ഞാനുറപ്പിച്ച് കൊണ്ട് രണ്ടും കൽപ്പിച്ച് ഇവനേം കൂട്ടി വീട്ടിലേക്ക് പോകാം എന്ന് കരുതി…  ബാക്കിയെല്ലാം അവിടേയെത്തിയിട്ട് തീരുമാനിക്കാം … എന്ന തീരുമാനത്തിൽ ഞാനുറച്ചു നിന്നു… 

 

പക്ഷേ ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടും നിച്ചു വരാൻ കൂട്ടാക്കിയതേയില്ലേ… 

 

അവസാനം അവനേ തനിച്ചാക്കി ഞാനും പോകില്ലെന്ന് ഈ നിമിഷം  വാശി പിടിച്ചപ്പോൾ 

നിവർത്തിയില്ലാതേ അവന് വരാമെന്ന് സമ്മതിക്കേണ്ടി വന്നു.. കാരണം നേരം ഒരുപാട് ആയിരുന്നു ഞാൻ അവന്റേ അടുത്തെത്തിയിട്ട്… വീട്ടിൽ എന്നേക്കാണാതേ പ്രശ്നമാകും എന്ന് കരുതിയാകും അവൻ ഒരു പക്ഷേ എന്റേ കൂടേ വരാമെന്ന് സമ്മതിച്ചത്…

 

അങ്ങനേ ഒരു കുടക്കീഴിൽ എന്റേ വീട് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു നീങ്ങി… 

 

ഓരോ അടി ചുവടു വെക്കുമ്പോഴും നിച്ചുവിന് എന്റേ ഉമ്മയേ ഫേസ് ചെയ്യാനുള്ള ഭയം നന്നായിട്ട് തന്നേ നിഴലിക്കുന്നുണ്ടായിരുന്നു… എന്റേ കാര്യം  പിന്നേ ഞാൻ പറയേ വേണ്ടല്ലോ… 

 

എന്തായാലും  ഇവനേ ഈ മഴയത്ത് അതും ചോർന്നൊലിക്കുന്ന ആ വീട്ടിൽ ഒറ്റക്കാക്കി തിരിച്ച് എന്റേ വീട്ടിലേക്ക്  വരാൻ  എനിക്ക് എന്തായാലും ഉദ്ദേശ്യമില്ല…  

 

വീട്ടിൽന്ന് ഉമ്മച്ചി ഇവനേ  ഇറക്കി വിട്ടാലും കൂടേ ഞാനും ഇവന്റേ കൂടേ ഉണ്ടാകുമെന്ന് ഉറപ്പിച്ചു കൊണ്ടായിരുന്നു എന്റേ ഓരോ ചുവടുവെപ്പും ..

 

അങ്ങനേ കോരിച്ചൊരിയുന്ന മഴയത്ത് ഞങ്ങൾ രണ്ടും ഏകദേശം നടന്ന് വീടിന്റേ അടുത്തെത്താറായപ്പോൾ ആയിരുന്നു ആ കാഴ്ച്ച കണ്ടത്… 

 

വീടിനടുത്തായിട്ടുള്ള  നബീസത്താത്താന്റേ വീടിന്റേ മുറ്റത്ത്  മൂപ്പത്തിയാര് മഴയും കൊണ്ട് 

ചോർന്നൊലിക്കുന്ന ഒരു ഭാഗം ഒറ്റക്ക് ശരിയാക്കുന്നു… 

 

ഞങ്ങളേ കണ്ടതും മുൻകൂട്ടി അറിയാവുന്നത് കൊണ്ട് തന്നേ മോളൊന്ന് വരാമോ എന്ന് ചോദിച്ച് കൊണ്ട് സഹായത്തിന് അവിടേക്ക് വിളിച്ചു…

 

ഞങ്ങളുടെ അപ്പോയത്തേ സിറ്റുവേഷൻ വെച്ച് പോകാൻ തോന്നിയില്ലെങ്കിലും നബീസത്താ ത്താന്റേ പ്രായം വെച്ച് അവർ ഒറ്റക്ക് കഷ്ടപ്പെടുന്നത് കണ്ടപ്പോൾ സഹായിക്കാൻ തുനിഞ്ഞു…

 

വീടിന്റേ ചോർച്ചയൊക്കേ ശരിയാക്കി കഴിഞ്ഞപ്പോഴേക്കും ആ ഒരു വീട്ടിൽ തനിച്ച് കഴിയുന്ന പ്രായമായ നബീസാത്താന്റേ ജീവിതവും നിച്ചുവിന്റെ ജീവിതവും തമ്മിൽ എന്തൊക്കെയോ സാദൃശ്യങ്ങൾ ഒക്കേ തോന്നി തുടങ്ങി ഞങ്ങൾക്ക്…

 

നിച്ചുവിന് വീണ്ടും ഉയർത്തെഴുന്നേൽക്കാനുള്ള

ഒരു പ്രചോദനം ആ വീട്ടിൽ നിന്നും തിരിച്ച്കിട്ടി എന്ന് പറയുന്നതാകും കൂടുതൽ ശരി… 

 

പടച്ചോന്റേ കൃപയെന്നോണം നബീസത്താത്ത ഞങ്ങളേ പ്രശ്നങ്ങൾ മനസ്സിലാക്കി കഴിഞ്ഞപ്പോഴേക്കും നിച്ചുവിനേ സ്വന്തം ഉമ്മയുടേ  സ്ഥാനത്ത് നിന്നും ഇരു കൈകളും നീട്ടി സ്വീകരിക്കാൻ അവരും തയ്യാറായി…

 

അത് വരേ ആരോരുമില്ലാതേ ഒരൊറ്റപ്പെട്ട ജീവിതമായിരുന്നു അവരുടേതും… 

 

അവന് താൽപ്പര്യം തീരേ ഇല്ലായിരുന്നെങ്കിലും എന്റേ നിർബന്ധത്തിന് ഒരു ദിവസം ഇവിടേ തങ്ങി നോക്കാൻ ഞാനും പറഞ്ഞു.. പോരാത്തതിന് എന്റേ വീടിന്റേ അടുത്ത് തന്നേയെന്നുള്ള ഒരു സമാധാനവും എനിക്കുണ്ടായിരുന്നു…

 

വീട്ടിലെത്തി വീണ്ടും ഉമ്മച്ചി അവന് മുന്നിൽ വാതിലുകൾ കൊട്ടിയടക്കുമോ എന്ന പേടി എന്റേ മനസ്സിൽ ഉള്ളത് കൊണ്ട് മാത്രമാണ് സത്യത്തിൽ  അവിടേ നിൽക്കാൻ എനിക്ക് അവനേ നിർബന്ധിപ്പിക്കേണ്ടി വന്നത്… ഒരു പക്ഷേ അതവനും മനസ്സിലായിട്ടായിരിക്കാം അവനും സമ്മതിച്ചത്…

 

പോരാത്തതിന് മനസ്സിൽ എനിക്ക് നല്ല ആശ്വാസവും ഉണ്ടായിരുന്നു … നിച്ചുവിന്റേ പ്രശ്നങ്ങൾ അറിഞ്ഞപ്പോൾ തന്നേ ഇരു കൈയ്യും നീട്ടി സ്വീകരിക്കാൻ നേരം നബീസ ത്താത്താന്റേ മുഖത്ത് ഞാൻ കണ്ട ആ തെളിച്ചം  … 

…………………………………………………………….

 

പിന്നീട് ദിവസങ്ങൾ കടന്നുപോയി കൊണ്ടേയിരുന്നു… ഞാൻ ശരിക്കും മനസ്സ് കൊണ്ട് ഒരുപാട് മാറിക്കഴിഞ്ഞിരിക്കുന്നു…

ഒരുമ്മയിൽ നിന്നും കിട്ടാൻ കൊതിച്ച സ്നേഹമെല്ലാം എനിക്ക് നബീസാത്ത … അല്ലാ എന്റേ  പുതിയ ഉമ്മയിൽ നിന്നും കിട്ടിത്തുടങ്ങി.. 

 

വിധി ഞാൻ പോലും അറിയാതേ എനിക്കൊരു ഉമ്മയേ സമ്മാനിച്ചു…. ഞാൻ ശരിക്കും ആ ഉമ്മയുടേ മകനായി കൊണ്ട് പിന്നീട് കാലം   മാറ്റി എഴുതി കഴിഞ്ഞിരുന്നു… 

 

പക്ഷേ … മനസ്സിൽ എന്റേ ഉപ്പയോടുള്ള അണയാത്ത കനൽ അതെന്നും ആളിക്കത്തികൊണ്ടേയിരുന്നു…

 

പിന്നീട് പാത്തൂസും ഞാനും പഴയത് പോലേ വീണ്ടും ഒന്നിച്ചു ഓരോ സ്വപ്നങ്ങൾ കണ്ട് തുടങ്ങിയിരുന്നു…. ഞങ്ങൾ നല്ലൊരു ജീവിതാന്തരീക്ഷത്തിലേക്ക് ചുവടു വെച്ചു തുടങ്ങി.. 

 

അതിനിടയിലാണ് ഷാനാ ….  ഇടക്കിടക്ക് സ്വപ്നത്തിലെന്നോണം 

 നിന്റേ ഈ മുഖം പതിവായി എന്റേ മനസ്സിന്റേ സമനില തെറ്റിക്കാൻ തുടങ്ങിയത്…. 

 

അന്ന് നിനക്ക് എന്റേ  ഉപ്പയിൽ നിന്നും സംഭവിച്ചതും കുളിക്കടവിൽ വെച്ച് ഞാൻ നിന്റേ ഡ്രസ്സ് എടുത്ത് മാറ്റുന്നതും … അങ്ങനെയങ്ങനെ എന്തൊക്കെയോ ഓരോ രാത്രിയിലും എന്നേ നന്നായി പേടിപ്പെടുത്താൻ തുടങ്ങി… 

 

ഒടുക്കം സഹികെട്ട് നിവർത്തിയില്ലാതേ ആയപ്പോൾ എന്റേ പാത്തൂസിൽ നിന്നും ഞാൻ ഇത്രയും നാൾ മറച്ചു വെക്കേണ്ടി വന്ന ആ ഒരു കാര്യം തുറന്ന് പറയാൻ തന്നേ തീരുമാനിച്ചു. :

 

എല്ലാം കേട്ട് കഴിയുമ്പോൾ അവൾ എന്നോട് എങ്ങനേ പെരുമാറും എന്നെനിക്കറിയില്ലായിരുന്നു…  പക്ഷേ … എല്ലാം അവളറിയണം എന്നെനിക്ക് തോന്നി…

 

 പുഴയിൽ കുളിച്ചു കൊണ്ടിരിക്കേ എന്റേ ഉപ്പയുടേ നിർദ്ദേശപ്രകാരം നിന്റേ വസ്ത്രം എടുത്ത് മാറ്റിയത് ഞാനാണെന്നും ഞാൻ കാരണമാണ് നീ എന്റേ വീട്ടിലെത്തിയതെന്നും ഉടുത്ത തുണി പോലും എടുത്തെറിഞ്ഞ് നിന്റേ ശരീരത്തിൽ ഉപ്പ ചെയ്തു കൂട്ടുന്നതെല്ലാം  മാറി നിന്ന് എനിക്കന്ന്  പ്രതികരിക്കാൻ പോലും കഴിയാതേ നോക്കി നിൽക്കേണ്ടി വന്നെന്നും എല്ലാം ഞാൻ പാത്തൂസിനോട് പറഞ്ഞവസാനിപ്പിച്ചു… 

 

ഈ സമയം പാത്തൂസിൽ നിന്നും പലതും ഞാൻ പ്രതീക്ഷിച്ചെങ്കിലും അവളെന്നോട് പറഞ്ഞത്…

 

ഇത് നീ നിന്റേ ഇഷ്ടത്തിന് ഒരിക്കലും ചെയ്തതല്ലല്ലോ നിച്ചു… നിന്നേ കൊണ്ട് ചെയ്യിപ്പിച്ചതല്ലേ നിന്റേ ഉപ്പാ … വർഷങ്ങളായി ഇത്രേം കാലം നിന്നേ  ഞാൻ ഇത്രേം അടുത്തറിഞ്ഞിട്ടും ഇനിയും  നിന്നേ മനസ്സിലാക്കിയിട്ടില്ലേൽ വേറെയാരടാ മനസ്സിലാക്കാ… 

സാരല്ല … കഴിഞ്ഞതെല്ലാം കഴിഞ്ഞ് എന്ന് പറഞ്ഞ് അവളെന്നേ ആശ്വസിപ്പിക്കുകയായിരുന്നു ചെയ്തത്… സത്യത്തിൽ ഞാനവളുടേ അടുത്ത് നിന്നും അപ്പോൾ  ഒരാശ്വാസ വാക്കായിരുന്നില്ല പ്രതീക്ഷിച്ചത്…

 

എന്നെങ്കിലുമൊരിക്കൽ നീ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ ആ പെണ്ണിനേ തന്നേ നിന്റേ മുന്നിൽ   പടച്ചോൻ എത്തിച്ച് തരും നിച്ചു  … അങ്ങനേ സമാധാനിക്ക് നീ … പടച്ചോനല്ലേ നമുക്ക് വലുത് … 

 

എന്ന് പറഞ്ഞ് എന്നേ സമാധാനിപ്പിച്ച് കൊണ്ട് പാത്തൂസ് അവളുടേ വീട്ടിലേക്ക് പോയെങ്കിലും അവൾ പറഞ്ഞ ആ വാക്കുകൾ അതെന്നേ വീണ്ടും വീണ്ടും എനിക്ക് ജീവിക്കാനുള്ള പ്രചോദനം തന്ന് തുടങ്ങി…   

 

ഞാൻ  ചെയ്ത തെറ്റിന് പകരമായി എനിക്ക്  പ്രായശ്ചിത്തം ചെയ്യാൻ എന്റേ ഉപ്പാന്റേ മാംസ ക്കൊതിക്ക് മുന്നിൽ ഒന്നും ചെയ്യാൻ കഴിയാതേ അടിപതറിക്കൊണ്ട് നിസ്സഹായതയോടേ കിടന്ന് കൊടുക്കേണ്ടി വന്ന ഷാനാ ….  നീ എന്റേ മുന്നിൽ തന്നേ എന്നെങ്കിലും ഒരിക്കൽ എത്തും എന്ന എന്റേ പാത്തൂസിന്റേ ആ ഒരു വാക്ക് … 

 

അന്ന് മുതൽ ഞാൻ ചിന്തിച്ച് തുടങ്ങി… നീ എന്നേ കണ്ട് പിടിക്കിണതിന് മുമ്പ് തന്നേ …. അല്ലെങ്കിൽ എന്റേ ഉപ്പ ജയിലിൽ നിന്നും ഇറങ്ങി എനിക്കു മുന്നിൽ ഇരയാകുന്നതിന് മുമ്പ് തന്നേ …ഞാൻ  നിന്നേ കണ്ടുപിടിക്കുമെന്നത് …

 

നിന്നോട് ഞാൻ ചെയ്തതെല്ലാം സ്വയം ഏറ്റു പറഞ്ഞ് കൊണ്ട്  അതിന് പകരമായി നീ പറയുന്നതെന്തും ഞാൻ ചെയ്യുമെന്ന് മനസ്സുകൊണ്ട് അന്നുറപ്പിച്ചു …

 

പിന്നീട് എന്റേ ലക്ഷ്യം … ഉപ്പ ജയിലിലിറങ്ങുന്നതിന് മുമ്പ് തന്നേ നിന്നേ കണ്ടു പിടിക്കുക എന്നുള്ളതായിരുന്നു… 

 

പുറത്തിറങ്ങിയാൽ കളിയാക്കലും പരിഹാസവും മാത്രം എനിക്ക് സമ്മാനിച്ച സമൂഹത്തേ പേടിയോടേ കണ്ടിരുന്ന എനിക്ക് 

നിന്റേ വീട് കണ്ട് പിടിക്കാൻ പോലും ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നു… 

 

ഒടുക്കം കണ്ടു പിടിച്ചു കഴിഞ്ഞപ്പോയാണ് ഞാനറിഞ്ഞത് ഈ ഒരു പ്രശ്നത്തിന് ശേഷം നിങ്ങൾ ഈ  വീട് വിറ്റ് വേറെവിടേക്കൊ പോയീ എന്നുള്ളത്..

 

അതെന്നേ കൂടുതൽ നിരാശപ്പെടുത്തിയെങ്കിലും  രാത്രിയെന്നോ പകലെന്നോ ഇല്ലാതേ നിന്നേ കണ്ട് പിടിക്കാനുള്ള ശ്രമങ്ങൾ ഞാൻ തുടർന്ന് കൊണ്ടേയിരുന്നു  …

 

അങ്ങനെയാണ് നിങ്ങൾ  ഇവിടേ നിന്നും വിറ്റ് പോയതിന് ശേഷം ഈ വീട്ടിൽ പുതിയ താമസക്കാർ വന്നെന്നും അവർ വഴി എങ്ങനേലും എനിക്ക് നിന്റേ  അടുത്തെത്താൻ എന്തെങ്കിലും ഒരു വഴി തെളിഞ്ഞാലോ എന്ന് കരുതി ഈ വീട്ടിലെ പുതിയ താമസക്കാരായ ഷാനുവിലൂടേ പുതിയ ബന്ധം ഞാൻ സ്ഥാപിച്ചെടുക്കുന്നത്… 

 

പിന്നീടെങ്ങനെയോ ഞാനും ഷാനുവും തമ്മിൽ ദിവസങ്ങൾ കടന്ന് പോകും തോറും കൂടുതൽ കൂടുതൽ അടുത്ത് കൊണ്ടേയിരുന്നു… 

 

അവന്റേ വീട്ടിലും എനിക്ക് നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കാൻ ഷാനുവിലൂടേ കഴിഞ്ഞു….

 

ജീവിതത്തിൽ ഇത്രയും കാലം കിട്ടാത്ത സ്നേഹമാണ് എനിക്കവന്റേ വീട്ടിലും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞത്….

 

അത് കൊണ്ട് തന്നേ എന്റേ പൂർവ്വ കാല ചരിത്രം എല്ലാം തന്നേ അറിയുമ്പോൾ എന്നോടുള്ള ഇഷ്ടം കുറഞ്ഞു പോകുമോ എന്ന ഒരു ഭയം അതെന്റേ ഉള്ളിൽ നന്നായിട്ട് തന്നേയുണ്ടായിരുന്നു… 

 

എന്റേ പൂർവ്വ കാല ചരിത്രം ഷാനുവിന്റേ വീട്ടുകാര് അറിയാതിരിക്കാൻ ഞാൻ എന്നേക്കൊണ്ട് കഴിയുന്നത് പോലേയൊക്കേ ചെയ്തു കൊണ്ടേയിരുന്നു.

 

അവരുടേയൊക്കേ മുന്നിൽ ഞാൻ എത്രയോ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു പോയ ഒരുപ്പയുടേയും ഒരുമ്മയുടേയും  മകനാണ് ഇന്ന് ..  

 

നബീസുമ്മ എന്റേ വല്ലിമ്മയാണെന്നും അവരാണ് പിന്നീട് എന്നേ നോക്കി വളർത്തിയതെന്നും പറഞ്ഞു. അവസാനം ഒരു ദിവസം അവരും എന്നേ വിട്ട് പോയപ്പോയായിരുന്നു ഞാൻ തീർത്തും ഷാനുവിന്റേ വീട്ടിലേ ഒരംഗമായി അവരെന്നേ സ്വീകരിക്കുന്നത് … 

 

ഇപ്പോ ഈ ഒരു നിമിഷം  നീ ഇതെല്ലാം അറിയുന്നതിന് തൊട്ട് മുമ്പ് വരേ എന്റേ കഥകളെല്ലാം അറിയാവുന്ന ഒരേ ഒരാൾ അത് എന്റേ പാത്തൂസ് മാത്രമായിരുന്നു ഷാനാ… 

 

ഷാനുവിന്റേ വീട്ടുകാർക്കൊന്നും ഇപ്പോഴും എന്നേക്കുറിച്ചുള്ള പഴയ കാല ചരിത്രങ്ങളൊന്നും അറിയാനുള്ള ഇട ഞാനും പാത്തൂസും ഇത് വരേ ഉണ്ടാക്കിയിട്ടേയില്ലാ… 

 

അങ്ങനെയിരിക്കേ ഒരു ദിവസം ഒരു ക്ഷുഭ വാർത്തയോടേ ഷാനു എന്റേ അരികിൽ എത്തി…. 

 

തുടരും           

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

✍✍ *രചന – ഫർഷാദ് ഷ വയനാട്*

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!