ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ എനിക്ക് റിസൾട്ട് വന്നു. 4റാങ്ക് ഉണ്ടായിരുന്നു. എം എ ക്ക് അപ്പ്ളിക്കേഷൻ കൊടുക്കണം എന്നു പറഞ്ഞു.
വൈകിട്ട് സന്ദീപിന്റെ അച്ഛനും അമ്മയും സമ്മാനങ്ങളും കൊണ്ടു വന്നു.ഒന്നുരണ്ടു ജോടി ഡ്രസ് സ്വീറ്റ്‌സും.
സന്ദീപിന്റെ അച്ഛൻ എന്നോട് ഏതു കോളേജിൽ ചേരണം എന്നു എന്നോട് ചോദിച്ചു
“രണ്ടു മൂന്നു എണ്ണം ഉണ്ട് ഏതായാലും ഹോസ്റ്റലിൽ നിൽക്കേണ്ടി വരും പോയ് വരാൻ പറ്റില്ല”
“”അവനോടു ചോദിക്ക് മോളെ അവൻ എന്തൊക്കെയോ പറയുന്നത് കേട്ടു”””
പറയാം അച്ഛാ
“അവൻ ഒക്ടോബറിൽ വരും ട്രെയിനിങ് കഴിഞ്ഞു.അപ്പോൾ ആ മാസത്തിൽ ഉള്ള നല്ലൊരു മുഹൂർത്തം നോക്കി വയ്ക്കാം അല്ലെ? സന്ദീപിന്റെ അച്ഛൻ ചോദിച്ചു”
“രണ്ടു പേർക്കും കൂടി പോയ് നോക്കാം ഒന്നു രണ്ടു തീയതി എടുക്കാം സൗകര്യം ഉള്ള ഒരെണ്ണം തിരഞ്ഞെടുക്കാം എന്താ? അച്ഛൻ ചോദിച്ചു”
“”അതു മതി “”പോകുന്ന സമയം അറിയിച്ചാൽ മതി എനിക്ക് വരാൻ പറ്റിയില്ലെങ്കിൽ അരുന്ധതിയുടെ സഹോദരൻ വരും ദത്തൻ.
ശരി അതു ഞാൻ സൗകര്യം പോലെ വിളിച്ചു പറയാം അച്ഛൻ പറഞ്ഞു
കുറച്ച് കഴിഞ്ഞു അവർ പോയ്.റിസൾട്ട് വന്നതിന്റെ ഭാഗമായി അമ്മയുടെ വക അവിൽ പായസം ഉണ്ടായിരുന്നു.ചേട്ടന്റെ പ്രോൽസാഹനം കൊണ്ട് മാത്രം ആണ് ഇത്രയും മാർക്ക് കിട്ടിയതു. പക്ഷെ ഏട്ടൻ വലിയ സന്തോഷം ഒന്നും കാണിച്ചില്ല.
റിസൾട്ട് പറഞ്ഞപ്പോൾ ഒന്നു അഭിനന്ദിച്ചു അത്രമാത്രം.വൈകിട്ട് ചേട്ടൻ വന്നു കുളിക്കാൻ കയറി കയറുന്നതിനു മുൻപ് എന്നോട് റെഡി അകാൻ പറഞ്ഞു
എന്തിനാ നന്ദേട്ടാ?
വൈകിട്ട് കാവിൽ ഭഗവതിയുടെ അടുത്തു പോയ് ഒന്നു തൊഴുതിട്ട് വരാം
ചേട്ടൻ കുളിച്ചു വരുമ്പോഴേക്കും ഞാൻ റെഡി ആയി.ചേട്ടനും പെട്ടന്ന് റെഡി ആയി ഇറങ്ങി
പോകാൻ നേരം അച്ഛൻ വന്നു.
“”അച്ഛാ ഞാൻ മോളേയും കൊണ്ടു പുറത്തു പോകുവാ.ഉച്ചയ്ക്ക് പറഞ്ഞില്ലേ?””‘
“എം “‘പോയിട്ടു വാ സൂക്ഷിച്ചു പോണം.””
ഞാൻ അപ്പോൾ മനസിൽ ഓർത്തു കാവിൽ പോകുന്നതിനു എന്താ ഇത്ര സൂക്ഷിക്കാൻ.ഞാൻ ചേട്ടന്റെ പിന്നിൽ കയറി
അമ്പല പടിക്കൽ ബൈക്ക് വച്ചു ചേട്ടനും ഞാനും അകത്തു കയറി
“”വായ്നോക്കി നിൽക്കാതെ പെട്ടന്ന് തൊഴുതു ഇറങ്ങണം കെട്ടോ”‘
“”പതുക്കെ പോകാം നന്ദേട്ടാ…എനിക്ക് രാത്രിയിൽ ബൈക്കിൽ യാത്ര ചെയ്യുന്നതാ ഇഷ്ട്ടം””
“”അതു എനിക്ക് അറിയാം അതുകൊണ്ടു തന്നാ പറഞ്ഞതു. വാ പെട്ടന്ന് നടക്ക്”‘
ഞാൻ ചേട്ടന്റെ ഒപ്പം നടക്കാൻ നടത്തിനു സ്പീഡ് കൂട്ടി ഭഗവതിയെ നല്ലപോലെ കണ്ടു തൊഴുതു.
മനസിൽ അടക്കി വച്ചിരിക്കുന്ന വേദനയ്ക്ക് എല്ലാം പരിഹാരം തരണേ എന്നു ദേവിയോട് പ്രാർത്ഥിച്ചു
പത്തു പതിനഞ്ചു മിനിറ്റു കൊണ്ടു തൊഴുതു ഇറങ്ങി.
തിരിച്ചു വന്നു ബൈക്കിൽ കയറി
“”എന്താ നീലി പെണ്ണിന് ഒരു പരിഭവം”””
“”ദേ!! നന്ദേട്ടാ എന്റെ പേര് നീലിമ എന്നാണ് അല്ലാതെ നീലി അല്ല””
“”ആണോ!!””
“””നീലാംബരി എന്നു് വിളിക്കാമോ””
“ഓ!!!””
വീട്ടിലേക്ക് ഉള്ള വഴി തിരിയാതെ നന്ദേട്ടൻ ബൈക്കു നേരെ വിട്ടു.
“”ഇത് എങ്ങോട്ടാ നന്ദേട്ടാ?””
“”പോകുവല്ലേ ചെല്ലുമ്പോൾ കാണാം”
അര മണിക്കൂർ ഓടി ബൈക്കു ടൗണിലെ ഒരു വലിയ ഷോപ്പിംഗ് ക്ലോപ്ലക്സിന്റെ മുന്നിൽ നിന്നു
“ഇറങ്ങു…”
ഇവിടെ എന്താ ?
വാ…ചേട്ടൻ എന്റെ കൈ പിടിച്ചു നടന്നു
ഒരു ജൂവലറിയുടെ അകത്തു കയറി.
“നല്ല വെള്ള കല്ലു വച്ച ലേഡീസ് റിംഗ് വേണം ചേട്ടൻ പറഞ്ഞു”””
സെയിൽസ് മാൻ ഒരു പെട്ടി റിങും കൊണ്ടു വന്നു
അതിൽ നിന്നും എനിക്ക് ഇഷ്ട്ടമുള്ള റിംഗ് എടുക്കാൻ പറഞ്ഞു
ഞാൻ നോക്കി അവസാനം പത്തു കല്ലു പിടിപ്പിച്ച ഒരു മോതിരം സെലക്ട് ചെയ്തു .ചേട്ടനും അതു ഇഷ്ടമായി.ബില്ല് പേയ് ചെയ്തു ചേട്ടൻ അതു എനിക്ക് വിരലിൽ ഇട്ടു തന്നു
“”റാങ്ക് വാങ്ങിയതിന് എന്റെ നീലാംബരിക്ക് ചേട്ടന്റെ വക പൊൻമോതിരം “”ഇപ്പൊ ഇതേ ഉള്ളു കെട്ടോ .ഇത് കൊണ്ടു തൃപതി പെടണം”
ഞാൻ ചേട്ടനെ നോക്കി . ചേട്ടന്റെ സമ്മാനവും സന്തോഷവും കൊണ്ടു എനിക്ക് കണ്ണു നിറഞ്ഞു.കടയിൽ നിന്ന് ഇറങ്ങി ചേട്ടൻ കൈപിടിച്ചു നടന്നു.പണ്ട് ചേട്ടന്റെ കൈപിടിച്ചു സ്കൂളിൽ പോയത് ഓർമ വന്നു.നടക്കാൻ വയ്യന്നു പറഞ്ഞാൽ എടുത്തു കൊണ്ട് പോകുമായിരുന്നു
അറിയാറാകുന്ന പ്രായം വരെ ചേട്ടൻ തന്നെയാണ് കുളിപ്പിച്ചു പൊട്ടു വച്ചു സുന്ദരി ആക്കിയിരുന്നത്. ചോറു വാരി തരുന്നതും ചേട്ടന്റെ പുസ്തകത്തിലെ കഥ പറഞ്ഞു തരുന്നതും എല്ലാം .അത്രയ്ക് ഇഷ്ട്ടം ഉണ്ട് ചേട്ടന് എന്നോട്.അതു എനിക്ക് നന്നായ് അറിയാം
“”സിനിമ കാണണോ നിനക്കു””?
“വേണ്ട ഏട്ടാ”
പേടിക്കണ്ട അച്ഛനോട് പറഞ്ഞിട്ടാണ് വന്നത്.നിനക്കു കാണണോ?
വേണ്ട എനിക്ക് ഇവിടൊക്കെ ചുറ്റി നടന്നാൽ മതി.
അങ്ങനെ അവിടെ ഒക്കെ ചുറ്റി നടന്നു കണ്ടു.നല്ല തിരക്ക് ഉണ്ടായിരുന്നു. ഇടക്ക് ലേഡീസ് സ്റ്റോറിൽ ഒക്കെ കയറി അവിശ്യമുള്ള സാധനങ്ങൾ ഒക്കെ വാങ്ങിച്ചു
ഒന്നു രണ്ടു ചുരിദാർ നോക്കി കൊണ്ടു നിന്നപ്പോൾ ചേട്ടന്റെ ഫോൺ ബെല്ലടിച്ചു
ഫോൺ എടുത്തു നോക്കിയിട്ട് എന്നെ നോക്കി പറഞ്ഞു സന്ദീപേട്ടൻ ആണ്.
ചേട്ടൻ അങ്ങോട്ടു മാറി നിന്നു സംസാരിച്ചു.
കുറച്ചു കഴിഞ്ഞു ഫോൺ എനിക്ക് കൊണ്ടു വന്നു തന്നു
“”ഞാൻ ഫോൺ വാങ്ങി ഹലോ പറഞ്ഞു””
“ഇന്ന് ചേട്ടനും അനിയത്തിക്കും ഷോപ്പിംഗ് ആണ് അല്ലെ”?
“അതേ ചേട്ടൻ കൂട്ടി കൊണ്ടു വന്നതാ”””
“”എന്തൊക്കെ വാങ്ങി””?
“”ഒരു പാട് ഒന്നുമില്ല കുറച്ചു അത്യാവശ്യ സാധനങ്ങൾ മാത്രം”””
“”കഴിയാറായോ”
ആകുന്നു,രണ്ടു ഡ്രസ് കൂടി സെലക്ട് ചെയ്യണം
”
“”ഇപ്പോൾ തുണി കടയിൽ ആണോ?””
അതേ
“”നീലിമയ്ക്ക് ഏതു കളർ ആണ് ഇഷ്ട്ടം, ?”
എല്ലാം ഇഷ്ട്ടം ആണ് .
എനിക്ക് നല്ല മഞ്ഞയും ചുമപ്പും കോമ്പിനേഷൻ ഇഷ്ട്ടമാണ് അതു ഉണ്ടൊന്നു നോക്ക് .നീലിമ ഫോൺ എടുത്തില്ല അല്ലെ?
“”””ഇല്ല”””
“എം ശരി നടക്കട്ടെ വീട്ടിൽ എത്തിയിട്ടു വിളിക്കാം”.
ശരി. ഞാൻ ഫോൺ കട്ട് ചെയ്തു ചേട്ടന്റെ കയ്യിൽ കൊടുത്തു
ഡ്രസ് എടുത്തു കഴിഞ്ഞു കഴിക്കാൻ റസ്റന്റിൽ കയറി .ഇഷ്ടമുള്ളത് ഓർഡർ ചെയ്യാൻ ചേട്ടൻ പറഞ്ഞു.ഞാൻ ഇഷ്ടമുള്ളതൊക്കെ ഓർഡർ ചെയ്തു.ചേട്ടൻ അധികം ഒന്നും ഓർഡർ ചെയ്തില്ല
ഞാൻ കഴിക്കുന്നതും നോക്കി ചിരിച്ചു കൊണ്ട് ഇരുന്നു.എന്നിട്ട് പറഞ്ഞു””നീ കഴിക്കുന്നത് കണ്ടാൽ പട്ടിണി കിടക്കുന്ന വീട്ടിലെ ആണെന്ന് തോന്നും
“”ആണോ സാരമില്ല നല്ല ടേസ്റ്റ് ഉണ്ട് കഴിച്ചു നോക്ക്”””
“എനിക്ക് വേണ്ട നീ കഴിച്ചാൽ മതി ,ഈ സോസ് ചേരുന്നത് ഒക്കെ വയറിനു കേടാ അതികം കഴിക്കല്ലേ മോളെ””
“”വല്ലപ്പോഴും അല്ലെ ഉള്ളു നന്ദേട്ടാ…””
എം കഴിക്ക്.
കഴിച്ചു കഴിഞ്ഞു വീട്ടിലേക്ക് പോകാൻ ഇറങ്ങി വണ്ടിയിൽ കയറാൻ നേരം നന്ദേട്ടൻ ചോദിച്ചു ആഗ്രഹമുള്ള എന്തെങ്കിലും കാര്യങ്ങൾ സാധിക്കാൻ ഉണ്ടോ നിനക്കു.
ഇല്ല ഏട്ടാ ഇനി ഒരു നൈറ്റ് ഡ്രൈവ് ,ഇപ്പൊ വീട് എത്തുമ്പോൾ അതും ആകും
അങ്ങനെ ചേട്ടന്റെ പുറകിൽ ആസ്വദിച്ചു ഇരുന്ന് ഞങ്ങൾ വീട്ടിൽ എത്തി.അച്ഛനും അമ്മയും കാത്തിരുപ്പുണ്ടായിരുന്നു. റിംഗ് അച്ഛനെ അമ്മെയെ കാണിച്ചു അവർക്ക് ഇഷ്ടമായി.
അത്താഴം എനിക്ക് വേണ്ടാന്നു പറഞ്ഞു.ചേട്ടൻ കുറച്ചു കഴിച്ചു .ഞാൻ പതുക്കെ കട്ടിലിലേക്ക് മറിഞ്ഞു.
കണ്ണിൽ ഉറക്കം വന്നു പിടിച്ചപ്പോൾ ഫോൺ ബെല്ലടിച്ചു. ഞാൻ ഫോൺ എടുത്തു നോക്കി.സന്ദീപ് ആണ് ഞാൻ ഫോൺ ഓണ് ചെയ്തു
“”ഹാലോ ഷോപ്പിംഗ് കഴിഞ്ഞു വീട്ടിൽ വന്നോ?”
വന്നു
എന്താ പെട്ടന്ന് ഒരു ഷോപ്പിംഗ്? വിളിച്ചിട്ട് എടുക്കാതെ ആയപ്പോൾ തന്റെ അച്ഛനെ വിളിച്ചു അച്ഛൻ ആണ് പറഞ്ഞതു
“”ചേട്ടൻ കൂട്ടി കൊണ്ടു പോയതാ.””
“”എന്താ കാര്യം പെട്ടന്ന്””
“”റിസൾട്ട് വന്നതിന്റെ ചിലവ്””
“”അപ്പോൾ തന്റെ റിസൾട്ട് വന്നു അല്ലെ?””
അപ്പോഴാണ് റിസൾട്ട് വന്ന കാര്യം സന്ദീപിനോട് പറഞ്ഞില്ല എന്നു ഓർത്തത്
“വന്നു”””
നല്ല മാർക്ക് ഉണ്ടോ?
അറിഞ്ഞിട്ടാണ് ചോദിക്കുന്നത് ,ഒരു പരിഭവം ഉണ്ട് സംസാരത്തിൽ .അതുകൊണ്ടു കുറച്ചു കടുപ്പിച്ചാണ് ചോദ്യം
ഉണ്ട്
“ഇനി എന്താ പ്ലാൻ”?
“”എം.എ ക്ക് പോകണം””
“”കോളേജ് സെലക്ട് ചെയ്യുമ്പോൾ എറണാകുളം നോക്ക് എനിക്ക് പോസ്റ്റിംഗ് അവിടെ ആയിരിക്കും അപ്പോൾ പിന്നെ ഹോസ്റ്റലിൽ നിൽക്കേണ്ട ഒരു വീടോ ഫ്ലാറ്റ് നോക്കാം താല്പര്യം ഉണ്ടെങ്കിൽ മതി ഇല്ലെങ്കിൽ വേണ്ട കെട്ടോ”””
“”ചെയ്യാം””
ശരി ഗുഡ് നൈറ്റ്.ഫോൺ വെച്ചു കഴിഞ്ഞു
ഞാൻ ഫോണും നോക്കി ഇരുന്നു. “”ഛെ!!! റിസൾട്ട് വന്നതു വിളിച്ചു പറയാതിരുന്നത് മോശം ആയിപ്പോയി.അതിന്റെ ദേഷ്യത്തിൽ ഫോൺ വച്ചതാ
പിന്നെ രണ്ടു ദിവസത്തേക്ക് വിളി ഒന്നും വന്നില്ല.അതിനു ശേഷം വന്നതൊക്കെ ഫോർമൽ കാൾ ആയിരുന്നു.ഞാൻ ഒന്നും പറയാൻ പോയില്ല.
എല്ലാം എറണാകുളം കോളേജ് തന്നെ സെലക്ട് ചെയ്തു.
മഹാരാജാസ് കോളേജിൽ അഡ്മിഷൻ കിട്ടി.ജൂലായിൽ ക്ലാസ് തുടങ്ങി .കോളേജ് ഹോസ്റ്റലിൽ തങ്ങി എല്ലാ ശനിയാഴ്ച്ച രാവിലെയും വീട്ടിലേക്ക് തിരിക്കും തിങ്കളാഴ്ച കാലത്തു മടങ്ങി പോകും.
ചിലപ്പോൾ ആ സമയത്തു അനു ഉണ്ടാകും അപ്പോൾ രണ്ടുപേരും കൂടി ഒരുമിച്ചു ആയിരിക്കും യാത്ര ഒരു വീക് എൻഡിന് അവൾ വീട്ടിൽ പോയില്ല രണ്ടു ദിവസവും എന്നോടൊപ്പം വീട്ടിൽ തന്നെ ഉണ്ടായിരുന്നു
ഞാൻ അവളെ അവിടെ ഒക്കെ ചുറ്റി നടന്നു കാണിച്ചു തോട്ടിലും കുളത്തിലും എല്ലാം പോയ്.അവൾ അവളുടെ ചേട്ടനെ വിളിച്ചു വിശേഷങ്ങൾ പറയുന്നുണ്ടായിരുന്നു.
അങ്ങനെ മൂന്നു മാസം പെട്ടന്ന് പോയി. മാസം അവസാനത്തെ വെള്ളിയാഴ്ച ഹോസ്റ്റലിൽ വന്നു
പിറ്റേന്നു വീട്ടിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പ് ഒക്കെ നടത്തി റൂംമേറ്റ് ഗ്രീഷ്മയോട് കത്തി വച്ചു കൊണ്ടിരുന്നപ്പോൾ വാർഡൻ വന്നു പറഞ്ഞു “””നീലിമയ്ക്ക് ഒരു വിസിറ്റർ ഉണ്ട്””
ഞാൻ അത്ഭുതപെട്ടു എനിക്ക് വിസിറ്ററോ???
“ഹാളിൽ ഉണ്ട് 10 മിനിറ്റു അതിൽ കൂടുതൽ എടുക്കരുത്”
ഞാൻ ഇടനാഴിയിലൂടെ ഹാളിലേക്ക് നടന്നു
ഹാളിൽ ചെന്നു, പെണ്കുട്ടികൾ അവിടെ ഇവിടെ ഇരുന്നു വായിക്കുന്നു ഹാളിലെ കസേരയിൽ എല്ലാം നോക്കി ആരെയും കണ്ടില്ല
അപ്പോൾ പുറത്തേക്കുള്ള വാതിലിൽ നിന്നു ഒരു വിളി വന്നു. “”നീലിമ….”””
“ദേ വാതുക്കൽ സന്ദീപ് നിൽക്കുന്നു”
ബാംഗ്ലൂര് നിന്നു തിരിച്ചു വന്നോ ആരും പറഞ്ഞില്ലല്ലോ വിളിച്ചപ്പോഴും പറഞ്ഞില്ല.
ഞാൻ ചിരിച്ചു അടുത്തേക്ക് ചെന്നു
“”എപ്പോൾ വന്നു”””?
“”രാവിലെ എത്തി””
“”ഇവിടെയൊ?””
എം പോസ്റ്റിംഗ് ഇവിടെ ആണ് പനമ്പള്ളി നഗറിൽ ഒരു അപ്പാർട്ട്‌മെന്റ് റെഡി ആക്കിയിട്ടുണ്ട്, “ലോട്ടസ് “”
“”വീട്ടിൽ പോയില്ല വന്നു ജോയിൻ ചെയ്തു.നാളെ നീലിമ വീട്ടിലേക്ക് പോകുന്നില്ലേ ?””
“”പോകുന്നുണ്ട്””
“”വിരോധം ഇല്ലെങ്കിൽ ഒരുമിച്ചു പോകാം എപ്പോഴാണ് ബസ്?
“”രാവിലെ 6.15 ന് ഹബ്ബിൽ നിന്ന്ന്പുറപ്പെടും
“പിന്നെ ബസ് ഇല്ലേ?””
“”7 മണിക്ക്””
“”അതിൽ പോയാൽ മതിയോ””
“”മതി””
“ഒരുമിച്ചു പോകാം അല്ലേ?”””
“പോകാം”
“” ഇവിടെ നിന്നു കൂട്ടികൊണ്ടു പോകാൻ വരണോ?””
വേണ്ട വേറെ കുട്ടികൾ ഉണ്ട്
അപ്പോഴേക്കും വാർഡൻ പ്രത്യക്ഷപ്പെട്ടു സമയം ആയി എന്ന അറിയിപ്പുമായി
“ശരി പൊയ്ക്കോ നാളെ കാണാം സന്ദീപ് യാത്ര പറഞ്ഞു ഇറങ്ങി””
നിന്റെ പേരു കൊത്തിയ മോതിരം കാണിച്ചു തന്നു.അല്ലാതെ ഇതുവരെ വന്നു ചോദിക്കില്ലല്ലോ അതുകൊണ്ടു ആണ് വീട്ടുകാർ അല്ലാതെ ഒരാളെ കാണാൻ അനുവദിച്ചത്
ഞാൻ വാർഡനെ നോക്കി നന്ദി പൂർവം ചിരിച്ചു
പിറ്റേന്ന് ഹോസ്റ്റലിലെ മറ്റു കുട്ടികൾക്ക് ഒപ്പം ഞാനും ഓട്ടോയിൽ ബസ് സ്റ്റോപ്പില്ലേക്ക് പോയ്
7 മണിക്ക് മുന്നേ എത്തിയതു കൊണ്ട് ഞാൻ അവിടെ ഒഴിഞ്ഞ കസേരയിൽ ഇരുന്നു
10 മിനിറ്റു കഴിഞ്ഞു ബസ് പുറപ്പെടുന്ന സ്ഥലത്തു വന്നു ആളുകൾ കയറി തുടങ്ങി
ഞാൻ സന്ദീപിനെ വിളിച്ചു ഫോൺ എടുക്കുന്നില്ല. ഡ്രൈവർ കയറി ബസ് പുറപ്പെടാൻ ആയി .ഞാൻ അവിടെ എല്ലാം സന്ദീപിനെ നോക്കി കണ്ടില്ല.ഒന്നുകൂടി വിളിച്ചു നോ റെസ്പോൻസ്. സ്റ്റാർട്ട് ചെയ്തപ്പോൾ ഞാൻ പതുക്കെ ബാഗും എടുത്തു എണീറ്റു. (തുടരും)
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission