Skip to content

നഷ്ടപ്പെട്ട നീലാംബരി – 15

nashttapetta neelambari aksharathalukal novel

ഞാൻ കുളി കഴിഞ്ഞു ഇറങ്ങി.സന്ദീപ് താഴെ പോയിട്ടുണ്ടാക്കും എന്നു വിചാരിച്ചു.

ഞാൻ തേഴേക്ക് വന്നു.അമ്മയും അനുവും കൂടി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു വർത്താനം പറയുന്നുണ്ടായിരുന്നു.ഞാനും ഒപ്പം ചെന്നിരുന്നു പോയ വിശേഷങ്ങൾ പറഞ്ഞു

ഞാൻ അവിടെ ഒക്കെ സന്ദീപിനെ നോക്കി എങ്ങും കണ്ടില്ല. കാണാതിരുന്നപ്പോൾ എന്തോപോലെ.

“നാളെ വീട്ടിലേക്ക് അല്ലെ പോകുന്നത്?””അമ്മ ചോദിച്ചു

“”അറിയില്ലമ്മേ””

“ഇന്നലെ അവൻ അങ്ങനെയാ പറഞ്ഞത്”

“എന്തായാലും പോകുമ്പോൾ അവർക്ക് ഉള്ള ഡ്രസ് ഒക്കെ എടുത്തിട്ട് പോകണം ഒക്കെ വാങ്ങി മുകളിൽ വച്ചിട്ടുണ്ട് കെട്ടോ””

“ചേച്ചിയുടെ വീട്ടിൽ പോകാൻ ഞാനും വരുന്നുണ്ട് അനു പറഞ്ഞു”

എന്നാൽ അമ്മയും കൂടി വാ നമുക്ക് ഒരുമിച്ചു പോകാം ഞാൻ പറഞ്ഞു

“അച്ഛൻ വരട്ടെ എന്നിട്ട് തീരുമാനിക്കാം”” അവൻ നാളെ കഴിഞ്ഞാൽ മടങ്ങി പോകണം എന്നാ പറഞ്ഞിരുന്നത്.

“മോൾക്ക് കഴിക്കാൻ ഒന്നും വേണ്ടേ?”

“”വേണ്ടമ്മേ “” വയറു നിറഞ്ഞു ഇരിക്കുവാ

ഞാൻ തിരിഞ്ഞു അനുവിനോട് പതുക്കെ ചോദിച്ചു”” നിന്റെ ചേട്ടൻ എവിടെ?”””

“അയോടി കുറച്ചു നേരം കാണാതെ ഇരിക്കാൻ പറ്റുന്നില്ല അല്ലേ? ഇത്രയും നേരം കണ്ടുകൊണ്ടല്ലേ ഇരുന്നത്.

“പോടി ,,പറ മോളെ എവിടെ പോയതാ?”

“”അറിയില്ല ചേച്ചി കാറും എടുത്തു പോകുന്നത് കണ്ടു ഇപ്പോ വരാം എന്ന് പറഞ്ഞു””

ഞാൻ കുറച്ചു നേരം കൂടി കാര്യം പറഞ്ഞു ഇരുന്നു.പിന്നീട് ഞാനും അനുവും കൂടി അവളുടെ മുറിയിലേക്ക് പോയ്‌.

അനു പോകാൻ ബാഗ് ഒക്കെ റെഡി ആക്കി വച്ചു.ഞാൻ ഓരോ കാര്യങ്ങൾ അവളോട്‌ ചോദിച്ചു മനസിലാക്കി

“”ഈ ആദർശ് ചേട്ടന്റെ അടുത്ത കൂട്ടുകാരൻ ആണോ?”

അതേ അവർ സ്കൂൾ ടൈം മുതൽ ഫ്രണ്ട്‌സ് ആണ് അവധി ദിവസങ്ങളിൽ ചേട്ടൻ അങ്ങോട്ടു പോകും ഇല്ലെങ്കിൽ ആദർശ് ചേട്ടൻ ഇങ്ങോട്ട് വരും.രണ്ടും കൂടി ഒരുമുറിക്കകത്തു കയറിയാൽ ഉത്സവം ആണ്.

അവിടുത്തെ അമ്മയെയും അച്ഛനെയും ചേച്ചി കണ്ടില്ലേ? പാവം ആണ് എന്തു വേണമെങ്കിലും ഉണ്ടാക്കി തരും.നമ്മൾ ചെല്ലുന്നത് തന്നെ ഭയങ്കര സന്തോഷം ആണ്.

അനു പറഞ്ഞതൊക്കെയും കേട്ടിരുന്നു സമയം പോയി. അവളോട്‌ കിടക്കാൻ പറഞ്ഞിട്ട് ഞാൻ റൂമിന്റെ വെളിയിൽ വന്നു അവിടൊക്കെ ചുറ്റി കറങ്ങി നിന്നിട്ട് മുകളിലേക്ക് പോയ്

ബാൽക്കണിയിൽ ചെന്നിരുന്നു ഓരോ വണ്ടിയുടെ മൂളലും അടുത്തു വരുമ്പോൾ ഞാൻ പ്രതീക്ഷ യൊടെ നോക്കി പക്ഷെ അതൊന്നും സന്ദീപ് ആയിരുന്നില്ല.

ഒരുപാട് സമയം ഞാൻ നോക്കി അവിടെ തന്നെ ഇരുന്നു.സന്ദീപ് വന്നില്ല ഞാൻ തിരികെ റൂമിൽ ചെന്നു ഫോണ് എടുത്തു

അതുമായി ബാൽക്കണിയിൽ വന്നു സന്ദീപിനെ വിളിച്ചു ഫുൾ ബെൽ അടിച്ചിട്ടും ഫോൺ എടുത്തില്ല.ഒരിക്കൽ കൂടി വിളിച്ചു അപ്പോഴും അവസ്ഥ അതു തന്നെ.

പിന്നെയും വഴികണ്ണുമായ്‌ ഞാൻ കാത്തിരുന്നു.

ഇല്ല ഇന്നുണ്ടായ കാര്യങ്ങൾ ഒന്നും എന്റെ മനസ്സിനെ ബാധിക്കില്ല എന്നു ഞാൻ ശപഥം ചെയ്തു.എല്ലാം സന്ദീപിനോട് പറയണം.ഒന്നും എനിക്ക് സന്ദീപിൽ നിന്നു മറച്ചു പിടിക്കാൻ ഇല്ല.
ഈ കാര്യം ഞാൻ മനപൂർവം മറച്ചു വച്ചതല്ല.

പ്രായത്തിന്റെ പക്വത ഇല്ലായിമയിൽ ഉണ്ടായ ഇഷ്ട്ടം.സത്യമാണ്‌ അന്ന് എനിക്ക് ഇഷ്ട്ടം തോന്നിയിരുന്നു.പിന്നെ എന്റെ വഴികളിൽ എവിടെയും ഞാൻ അയാളെ കണ്ടു മുട്ടിയില്ല.

ഓരോ സ്ഥലത്തു പോകുമ്പോഴും എന്റെ നേർക്ക് വരുന്ന നോട്ടത്തിൽ ആ കണ്ണുകളെ ഞാൻ ഒരുപാട് തേടിയിട്ടുണ്ട് കണ്ടെത്താൻ ആയിട്ടില്ല.

ഇപ്പോൾ എന്റെ വഴിയിൽ ആ കണ്ണുകൾ എന്നെ പിന്തുടരുന്നത് എന്തിനു? മനസിന്റെ ഉള്ളിൽ താഴ് ഇട്ടു പൂട്ടി ഇന്ന് വരെ ആരോടും പറയാതെ ഒരു കാര്യം ഇന്ന് ആ താഴ് പൊട്ടിച്ചു തന്നെ നോക്കി നിൽക്കുന്നു എന്തിനു?

ഓരോന്നു ആലോചിച്ചു അവിടെ ഇരുന്നു ഒന്നു മയങ്ങി. ആ മയക്കത്തിൽ ഞാൻ ഒരു പുഴക്കടവിലൂടെ നടക്കുക ആയിരുന്നു.പെട്ടന്ന് ആരോ വെള്ളത്തിൽ കിടന്നു കൈകൾ മുകളിലേക്ക് ഉയർത്തി സഹായം ചോദിക്കുന്നു. ഞാൻ ഓടി അവിടേക്ക് ചെന്നു

കോടമഞ്ഞിനെ അകറ്റാൻ ഞാൻ പുതച്ചിരുന്ന ഷാൾ എടുത്തു അദ്ദേഹത്തിന് ഇട്ടു കൊടുത്തു അയാൾ അതിന്റെ അറ്റത്തു പിടിച്ചു. ഞാൻ പതുക്കെ ശക്തിയായി വലിച്ചു .പെട്ടന്ന് ഒരാൾ വന്നു ആ ഷാളിന്റെ അറ്റം എന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി അതു ആ വെള്ളത്തിലേക്ക് ഇട്ടു.

എന്നിട്ട് എന്റെ കയ്യും പിടിച്ചു വേഗം നടന്നു പോയ്‌ .ഞാൻ വെള്ളത്തിൽ കിടക്കുന്ന ആളെ നോക്കി ഓർമയിൽ ആ മുഖം ഓർത്തെടുത്തു സന്ദീപ് ,””ഈശ്വരാ സന്ദീപ് അല്ലെ അതു””ഞാൻ പെട്ടെന്ന് കൈകൾ വലിച്ചു സന്ദീപിന്റെ അടുത്തേക്ക് ഓടി.പക്ഷെ ആ ബലിഷ്ടമായ കൈകൾ എന്നെ അവിടെനിന്നും വലിച്ചു കൊണ്ടു പോയ്‌.

ഞാൻ ഉറക്കെ സന്ദീപിനെ വിളിച്ചു കരഞ്ഞു.തൊണ്ടയിൽ നിന്നു ശബ്ദം വരുന്നില്ല .ആരെങ്കിലും വന്നു സന്ദീപിനെ രക്ഷിക്കുമോ? ഞാൻ പിന്നെയും ഉറക്കെ കരഞ്ഞു.പെട്ടന്ന് ആരോ എന്റെ പേര് വിളിച്ചു ഞാൻ കണ്ണു തുറന്നു ചുറ്റും നോക്കി. ഒരു നിമിഷം വേണ്ടി വന്നു എവിടെ ആണ് എന്ന് തിരിച്ചറിയാൻ

ഇത്ര പെട്ടെന്ന് സ്വപ്നം കണ്ടുവോ അപ്പോഴാണ് എന്നെ വിളിച്ചത് ആരാണെന്നു ഞാൻ ചുറ്റും നോക്കിയത്.എന്റെ ഒരു വശത്തിന് പുറകിലായി സന്ദീപ് നിൽക്കുന്നു.

“”താനിവിടെ ഇരുന്നു സ്വപ്നം കാണുവാണോ?

“”ചെല്ലു അകത്തു പോയ്‌ കിടക്ക്””

“”സന്ദീപ് എപ്പോൾ വന്നു?””

“വന്നിട്ട് 10 മിനിട്ട് ആയി”മറുപടി പറഞ്ഞെങ്കിലും മുഖത്തെ ഗൗരവം മാറിയിട്ടില്ല

“എവിടെ പോയതാ?””

“”ടൗണ് വരെ ഒരാളെ കാണാൻ ഉണ്ടായിരുന്നു”””

“”ഒന്നു പറഞ്ഞിട്ട് പൊയ്ക്കൂടെ സന്ദീപിന് “”അത്രയും ചോദിച്ചപ്പോഴേക്കും സങ്കടം കൊണ്ടു വാക്കുകൾ മുറിഞ്ഞു

“”ഞാൻ ഇറങ്ങുമ്പോൾ താൻ ബാത്റൂമിൽ ആയിരുന്നു”””

“”ഞാൻ വിളിച്ചിരുന്നല്ലോ?””

“”അപ്പോൾ ഞാൻ ഡ്രൈവ് ചെയ്യുവായിരുന്നു .താൻ കയറി വാ മഞ്ഞു കൊള്ളേണ്ട””

അതും പറഞ്ഞു സന്ദീപ് അകത്തേക്ക് പോയ്‌ ഞാൻ പുറകെ ചെന്നു

സന്ദീപ് ബാത്റൂമിൽ പോയ്‌ ഡ്രസ് മാറി വന്നു.

“”കഴിക്കാൻ എടുക്കട്ടെ?””

“”വേണ്ട “””

“”താൻ കഴിച്ചോ?””

“”ഇല്ല””

എന്താ കഴിക്കാഞ്ഞത്?

“”വേണ്ട വൈകിട്ട് കഴിച്ചത് മതി”””

“നാളെ വീട്ടിൽ പോകുന്നുണ്ടോ? അമ്മ ചോദിച്ചിരുന്നു”

“”പോകാം “””നാളെ തന്നെ തിരിച്ചു പോരണം വ്യാഴാഴ്ച പോകണം,പിന്നെ സൗകര്യം പോലെ വരാം

“”എം”””ഞാൻ തല കുലുക്കി

എന്നാൽ താൻ കിടന്നോ എനിക്ക് കുറച്ചു പണി ഉണ്ട് അതും പറഞ്ഞു ഷെൽഫ് തുറന്നു ലാപ്ടോപ്പും എടുത്തു കസേരയിൽ പോയ്‌ ഇരുന്നു.

“”താൻ എന്താ നിൽക്കുന്നത് പോയ്‌ കിടക്ക്.ഇനി അവിടെ നിന്നു സ്വപ്നം കാണാൻ വല്ല പ്ലാനും ഉണ്ടോ?”””

“”ഇല്ല””അതും പറഞ്ഞു ഞാൻ കട്ടിലിന്റെ ഒരറ്റത്ത് പോയ്‌ കിടന്നു

ഒരുപാട് സമയം ഓരോന്നു ആലോചിച്ചു കിടന്നു. കുറെ കഴിഞ്ഞപ്പോൾ സന്ദീപ് വന്നു കിടന്നത് ഞാൻ അറിഞ്ഞു

സന്ദീപ് എന്താ ആദർശ് പറഞ്ഞതിനെ കുറിച്ചു ചോദിക്കാത്തത്.എന്തിനാണ് ഇത്ര ഗൗരവം.എന്തായാലും സന്ദീപിനോട് ചോദിക്കാം പറയാനുള്ളത് തുറന്നു പറയാം ഞാൻ മെല്ലെ സന്ദീപ് കിടന്ന ഭാഗത്തേക്ക് തിരിഞ്ഞു കിടന്നു

നോക്കുമ്പോൾ സന്ദീപ് പുറംതിരിഞ്ഞു കിടക്കുന്നു.വിളിക്കണോ ? വേണ്ട ഉറങ്ങി കാണും ചിലപ്പോ.നാളെ പറയാം ഞാൻ വീണ്ടും തിരിഞ്ഞു കിടന്നു. സന്ദീപിന്റെ മൗനം എന്നെ ഒരുപാട് തളർത്തി. അങ്ങനെ കിടന്നു എപ്പോഴോ ഉറങ്ങി പോയി

രാവിലെ എഴുന്നേറ്റ് ഫ്രഷ് ആയി വന്നു സന്ദീപ് നല്ല ഉറക്കത്തിൽ ആയിരുന്നു.ഞാൻ പതുക്കെ സന്ദീപ്‌ന്റെ അടുത്തായി ബെഡിൽ ഇരുന്നു.കുനിഞ്ഞു സന്ദീപിന്റെ നെറ്റിയിൽ ഒരുമ്മ വച്ചു.

“”എന്നോട് പിണങ്ങല്ലേ എനിക്ക് താങ്ങാൻ പറ്റില്ല””ഉറങ്ങി കിടക്കുന്ന സന്ദീപിനെ നോക്കി അത്രയും പറഞ്ഞു ഞാൻ മുറി വിട്ടു പുറത്തിറങ്ങി താഴെ വന്നു

അടുക്കളയിൽ സതി ഉണ്ടായിരുന്നു.ചായ അടുപ്പിൽ വെച്ചിരിക്കുന്നു .വലിയ ഒരു ടിന്നിൽ നിന്നും അരിമാവ് ഒരു പാത്രത്തിൽ എടുക്കുക ആയിരുന്നു സതി ചേച്ചി.

“”ഇന്ന് എന്താ ചേച്ചി ഉണ്ടാക്കുന്നത് “”

“”അഹ്!! മോള് വന്നോ ഇന്ന് ഇടിയപ്പവും വെജിറ്റബിൾ കുറുമയും.മോൾക്ക് വേറെ എന്തെങ്കിലും വേണോ?””‘

“വേണ്ട ചേച്ചി ഇത് തന്നെ മതി””

“”ചേച്ചി അരി അടുപ്പത്ത് ഇട്ടോ ചേച്ചി?””

“”ഇല്ല മോളെ എന്താ?””

“”ചിലപ്പോ എല്ലാവരും കൂടി എന്റെ വീട്ടിലേക്ക് പോകും അമ്മയോട് ചോദിച്ചിട്ട് ഇട്ടാൽ മതി”‘

“”ശരി മോളെ”‘

“”ഞാൻ ചായ പകർതാം””

ചായ തിളച്ചപ്പോൾ ഞാൻ അതു ഫ്ലാസ്ക്കിലേക്കും കപ്പിലേക്കും പകർത്തി.

ഒരു ചായ ചേച്ചിക്കും ഒരു ചായ ഞാനും എടുത്തു. ബാക്കി ഉള്ളവർക്ക് ഉള്ളതു ഫ്ലാസ്കിൽ വെച്ചു.

ഒരു ഗ്ലാസ് വെള്ളം അടുപ്പിൽ വെച്ചു തിളപ്പിച്ചു സന്ദീപിന് കാപ്പി ഉണ്ടാക്കി.അതു കണ്ടു സതിചേച്ചി പറഞ്ഞു ആഹാ!!മോള് അച്ചു മോന്റെ ശീലങ്ങൾ ഒക്കെ പടിച്ചല്ലോ?

“പടിക്കണ്ടേ ചേച്ചി പോയ്‌ കഴിഞ്ഞാൽ പിന്നെ രണ്ടുപേരും മാത്രം അല്ലെ ഉള്ളു””

“”അതു ശരിയാ മോന് അങ്ങനെ നിര്ബന്ധങ്ങൾ ഒന്നും ഇല്ല ഉള്ളതു നല്ലപോലെ വെച്ചു ഉണ്ടാക്കി കൊടുത്താൽ മതി””

ഞാൻ കാപ്പി കപ്പിലേക്ക് പകർത്തി കൈയിൽ എടുത്തു .

“”ഞാൻ ഇതു കൊടുത്തിട്ട് വരാം””

ശരി മോളെ

ഞാൻ കാപ്പിയുമായി മുകളിൽ എത്തി ഡോർ തുറന്നു അകത്തു കയറിയപ്പോൾ തന്നെ സന്ദീപ് ബാത്റൂമിൽ നിന്നു പുറത്തു വന്നു.

ഞാൻ കാപ്പി സന്ദീപിന് നേരെ നീട്ടി എന്റെ കയ്യിൽ നിന്ന് കപ്പ് വാങ്ങി ഒരു പ്രാവശ്യം മൊത്തി കുടിച്ചു എന്നെ നോക്കി ചോദിച്ചു

“”താൻ ഉണ്ടാക്കിയതാണോ?””

ഞാൻ തലകുലുക്കി എന്താ അങ്ങനെ ചോദിച്ചത് ശരിയായില്ലേ?

“””കുഴപ്പമില്ല ,അമ്മ ഇടുന്ന കാപ്പിയും സതിച്ചേച്ചിടെ കാപ്പിയും എനിക്ക് അറിയാം ഇത് ഒരു പുതിയ രുചി അതുകൊണ്ടു ചോദിച്ചതാ””

സന്ദീപ് താഴെ വന്നു പേപ്പർ വായിക്കാൻ ഇരുന്നു.

“”അമ്മ വന്നപ്പോൾ വീട്ടിൽ പോകുന്ന കാര്യം അമ്മയോട് പറഞ്ഞു അമ്മ പറഞ്ഞു നിങ്ങൾ പോയിട്ടു വാ.””

അങ്ങനെ ഞാനും സന്ദീപും അനുവും കൂടി വീട്ടിലേക്ക് പുറപ്പെട്ടു. അനുവിന് കമ്പനി കൊടുക്കാൻ ഞാനും അനുവും കൂടി പുറകിൽ ഇരുന്നു

അവിടെ എത്തുന്നതുവരെ അനു വാ അടച്ചു വച്ചില്ല .ഞാനും എന്റെ നാടിന്റെ പ്രകൃതി രാമണീയത അവർക്ക് വിവരിച്ചു കൊടുത്തു.സന്ദീപ് ഇടക്ക് കണ്ണാടിയിൽ കൂടി പുറകിലേക്ക് നോക്കുന്നുണ്ടായിരുന്നു.

വീട്ടിൽ എല്ലാവരും ഞങ്ങളെ കാത്തിരിക്കുക ആയിരുന്നു .എല്ലാവരെയും കണ്ടു വിശേഷങ്ങൾ ഒക്കെ ചോദിച്ചു. അതു കഴിഞ്ഞു ഞാനും സന്ദീപും അനുവും നന്ദേട്ടനും കൂടി പറമ്പിൽ എല്ലാം ചുറ്റി നടന്നു താഴെ തോട്ടിൽ ഒക്കെ പോയി

അനുവിന് അവിടുന്നു കയറി വരാൻ മനസു ഉണ്ടായിരുന്നില്ല. പിന്നെ വല്ല വിധത്തിലും അവളെ പിടിച്ചു കൊണ്ട് വന്നു .ഉച്ചക്ക് എല്ലാവരും കൂടി ഇരുന്നു ഭക്ഷണം കഴിച്ചു.

“”വൈകിട്ട് എല്ലാവരും കൂടി കാവിൽ പോയ്‌ ഭഗവതിയെ തൊഴുതിട്ട് തറവാട്ടിൽ പോയ്‌ അച്ഛച്ഛനെ കണ്ടിട്ട് വരാം അച്ഛൻ സന്ദീപിനെ നോക്കി പറഞ്ഞു””

“”അതിനെന്താ പോകാം അച്ഛാ

ഭക്ഷണം കഴിച്ചു അനു കുറച്ചു നേരം കിടക്കണം എന്നും പറഞ്ഞു റൂമിലേക്ക് പോയ്‌

ഞാൻ വന്നു സന്ദീപിനോട് പറഞ്ഞു കിടക്കുന്നെങ്കിൽ കുറച്ചു കിടക്കു വാ റൂം കാണിച്ചു തരാം

സന്ദീപ് എന്റെ കൂടെ വന്നു ഞങ്ങൾ എന്റെ പഴയ റൂം തന്നെ യാണ് എടുത്തതു ഞാൻ എന്റെ കട്ടിലിൽ പുതിയ ഷീറ്റും തലയിണയും വച്ചു കൊടുത്തു സന്ദീപ് അതിൽ കിടന്നു അപ്പോൾ ഞാൻ പതുക്കെ മുറി വിട്ടു ഇറങ്ങി.

അടുക്കളയിൽ വന്നു അമ്മയോട് അവിടുത്തെ വിശേഷങ്ങൾ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.കുറച്ചു കഴിഞ്ഞു ഹാളിൽ വന്നപ്പോൾ ചേട്ടൻ ടീവി കണ്ടിരിക്കുന്നു

ഞാൻ ചേട്ടന്റെ അടുത്തു വന്നു കുറച്ചു നേരം ഇരുന്നു .ഇരുന്നപ്പോൾ എനിക്ക് ഉറക്കം .വന്നു തുടങ്ങി ഞാൻ പതുക്കെ ചേട്ടന്റെ മടിയിൽ തല വച്ചു കിടന്നു .ചേട്ടൻ എന്റെ തലമുടി മെല്ലെ തഴുകി തന്നു
ഞാൻ പതുക്കെ കണ്ണുകൾ അടച്ചു

എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ടു.ആരുടെയോ സംസാരം കേട്ടു കൊണ്ടു ഞാൻ പതുക്കെ കണ്ണുകൾ തുറന്നു.
അപ്പോഴും ഞാൻ ചേട്ടന്റെ മടിയിൽ തല വച്ചു കിടക്കുക ആയിരുന്നു.ചേട്ടൻ ആരോടോ കാര്യമായി വർത്തമാനം പറയുകയാണ്.

ഞാൻ തല ഉയർത്തി നോക്കി അപ്പോൾ സന്ദീപ് എതിർ വശത്തു ഇരിക്കുന്നു .””ഈശ്വരാ ഇത് ഉറങ്ങിയില്ലേ?””

ഞാൻ പെട്ടെന്ന് എഴുനേറ്റു. സന്ദീപിന്റെ മുഖത്തു വീണ്ടും കുശുമ്പിന്റെ പിണക്കം നിറയുന്നത് ഞാൻ കണ്ടു .ഞാൻ പെട്ടെന്ന് അടുക്കളയിലേക്ക് പോയ്‌

അവിടെ ചെന്നപ്പോൾ ദേ!!!അനു അവിടെ ഇരുന്നു ഉപ്പേരി തിന്നുന്നു അമ്മ ചായ തിളപ്പിക്കുന്നു

“”നീ എപ്പോൾ വന്നു””?

“”കുറച്ചു നേരമായി”””

“”എന്നിട്ട് എന്താ വിളിക്കാതെ ഇരുന്നത്””?

അതിനു ചേച്ചി പൂര ഉറക്കം ആയിരുന്നല്ലോ പിന്നെ ഇവിടുത്തെ മണം അടിച്ചപ്പോൾ ഇങ്ങോട്ടു പോന്നു

മോളെ നീ ഈ ചായ അവർക്ക് രണ്ടുപേർക്കും കൊടുക്ക് രണ്ടു കപ്പ് ചായ എന്റെ നേർക്ക് നീട്ടി ‘അമ്മ പറഞ്ഞു.

ഞാൻ ചായ രണ്ടു പേർക്കും കൊടുത്തു

കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടൻ എന്നെ വിളിച്ചു ഞാൻ അങ്ങോട്ടു ചെന്നു നീ സന്ദീപെട്ടനു കുളക്കടവ് ഒന്നു കാണിച്ചു കൊടുക്ക് .

“”എന്തിനാ ഇപ്പൊ കുളക്കടവ് ?””

ചേട്ടന് നീന്തി കുളിക്കാൻ ആഗ്രഹം നീ കൊണ്ടു പോയ്‌ കാണിച്ചു കൊടുക്ക് ഞാൻ പോയ്‌ അച്ഛനെ വിളിച്ചിട്ട് വരട്ടെ

“”നീയും റെഡി ആക്‌ കാവിൽ പോണ്ടേ ഒരുപാട് വൈകാൻ നിൽക്കേണ്ട””

ഞാൻ പോയ്‌ ഒരു സോപ്പ് തോർത്തും മാറി ഉടുക്കാനുള്ള തുണിയും കൊണ്ടു വന്നു.

പോകാൻ നേരം ഞാൻ വീണ്ടും ചോദിച്ചു “””ബാത്റൂമിൽ കുളിച്ചാൽ പോരെ?”””

എന്റെ കയ്യിൽ നിന്ന് സോപ്പ് തോർത്തും പിടിച്ചു വാങ്ങിയിട്ട്പറഞ്ഞു “”നീ വന്നു ബുദ്ധിമുട്ടണ്ട വഴി പറ ഞാൻ പോയിട്ടു വരാം”””

“”ഞാൻ വരാം”

അതും പറഞ്ഞു ഞാൻ മുന്നേ നടന്നു സന്ദീപ് എനിക്ക് പുറകിലായി നടന്നു വന്നു.

എന്തായാലും കുളക്കടവിൽ പോകാൻ പറഞ്ഞതു നന്നായി അവിടെ ആരുടെയും ശല്യം ഉണ്ടാകില്ല സന്ദീപ്‌നോട് ഉള്ളതൊക്കെ തുറന്നു പറയണം. .അതു മനസിൽ ഉറപ്പിച്ചു ഞാൻ നടന്നു. (തുടരും)

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.5/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നഷ്ടപ്പെട്ട നീലാംബരി – 15”

Leave a Reply

Don`t copy text!