Skip to content

നഷ്ടപ്പെട്ട നീലാംബരി – 11

nashttapetta neelambari aksharathalukal novel

സന്ദീപ് എന്തോ ഒരു പിണക്കം മനസിൽ സൂക്ഷിക്കുന്നുണ്ട്.എന്നോട് ഉള്ളതു ആണ് ഇല്ലെങ്കിൽ എന്നെ അവോയ്ഡ് ചെല്ലായിരുന്നു.

അറിയാൻ എന്താ ഒരു വഴി!?

വിളിച്ചുനോക്കാം

വേണ്ട ചിലപ്പോ എന്തെങ്കിലും പറഞ്ഞാൽ അതു താങ്ങാൻ ആകില്ല

ഒരു സമാധാനം കിട്ടാഞ്ഞിട്ട് ഞാൻ ഫോൺ എടുത്തു അനുവിനെ വിളിച്ചു

“”എന്താ ചേച്ചി പതിവ് ഇല്ലാതെ വൈകുന്നേരം?””

“ഒന്നുമില്ല നിനക്കു എന്താ വിശേഷം””

ഒന്നുമില്ല ചേച്ചി ഇപ്പൊ ഭയങ്കര ഷീണം ക്ലാസ് കഴിഞ്ഞു വന്നാൽ ഒന്നു കിടന്നാൽ മതി അപ്പോഴേ ഉറങ്ങും

അനു നീ കിടക്കാൻ നേരം 12 മണി മുതൽ അലാറം വയ്ക്കണം.ഓരോ മണിക്കൂർ ഇടവിട്ട് .വന്നിട് നിനക്കു എപ്പോൾ ഷീണം തോന്നുന്നോ അപ്പോൾ കിടന്നു ഉറങ്ങണം.ഉറക്കം തീർന്നു എപ്പോൾ എഴുനേക്കാൻ പറ്റുന്നോ അപ്പോൾ അലാറം ഓഫ്‌ ചെയ്തു.പിന്നെ ഉറങ്ങാതെ പഠിക്കുക

“”ശരി ചേച്ചി ആ ടെക്‌നിക് പരീക്ഷിച്ചു നോക്കാം””

“”ഞാൻ ഒരു കാര്യം ചോദിക്കട്ടെ അനുവിനോട്”””

“”ചോദിക്ക് ചേച്ചി!!!”

“”കളിയാക്കല്ലേ മോളെ””

“ഇല്ല ചേച്ചി””

“ചേട്ടൻ എങ്ങനെയാ വീട്ടിൽ പൊതുവെ””

“സന്ദീപ് ഏട്ടൻ ആണോ?””

എം

വീട്ടിൽ ചേട്ടൻ അച്ചു ഞാൻ ആമി ചേച്ചീടെ വീട്ടിലെ പോലെ തന്നെ .അച്ചുവേട്ടൻ ഭയങ്കര ജോളി ടൈപ്പ് ആണ്.പക്ഷെ പഠിക്കുന്ന കാര്യത്തിൽ സ്ട്രിക്ട് ആണ്.അമ്മയോട് ആണ് കൂടുതൽ കൂട്ടു. വീട്ടിൽ ഉള്ളപ്പോഴൊക്കെ അമ്മയുടെ കൂടെ അടുക്കളയിൽ ചുറ്റി തിരിഞ്ഞു നിൽക്കും.ചേച്ചിയെ പോലെ നല്ല ഫുഡ് ചേട്ടന്റെ വീക്നെസ് ആണ്.’അമ്മ ഉണ്ടാക്കുന്നത് ആണ് കൂടുതൽ ഇഷ്ട്ടം.

ആരോടും വിരോധം ഇല്ല .എല്ലാവരോടും കൂട്ടുകൂടും.ചെറിയ കാര്യത്തിന് പോലും പിണങ്ങും. കോച്ചു കുട്ടികളെ പോലെ .ഇഷ്ടമുള്ളത് പൊന്നു പോലെ സൂക്ഷിക്കും ഒരു പേന ആണെങ്കിൽ പോലും.ദേഷ്യപ്പെടാറില്ല പക്ഷെ പിണങ്ങി നടക്കും.ഞാൻ പോയ്‌ കൂട്ടു കൂടും ചേട്ടൻ പിണങ്ങി ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.ഇത്രയൊക്കെയെ ഉള്ളു ചേച്ചി ആളൊരു പാവമാ

നന്ദേട്ടനും ചേച്ചിയും തമ്മിൽ ഉള്ളതുപോലെ ഓപ്പൺ ആയിട്ട് ഒന്നും കാണിക്കില്ല എല്ലാം കൊണ്ടു നടക്കും മനസിൽ.നന്ദേട്ടന്റെ കാര്യത്തിൽ എനിക്ക് ചേച്ചിയോട് കുറച്ച് അസൂയ ഉണ്ട് കെട്ടോ

“…ഭയങ്കരി….””

“”പോ ചേച്ചി ഞാൻ വെറുതെ പറഞ്ഞതാ തെറ്റിദ്ധരിക്കേണ്ട””

“”ഞാൻ ഒന്നും ധരിച്ചില്ല”””

“”ചേച്ചി എന്താ ചേട്ടനെ കുറിച്ച് ചോദിച്ചത്””?

“അറിഞ്ഞിരിക്കേണ്ട അതിനു വേണ്ടി ചോദിച്ചതാ മോളെ?””

“എം “”പാവമാ ചേച്ചി ഒന്നും മനസിൽ വയ്ക്കില്ല എല്ലാം പറയും.ചേച്ചീടെ കോളേജിൽ അന്ന് പ്രശനം ഉണ്ടായിട്ടു സ്റ്റേഷനിൽ നിന്നു വന്നിട് ഭയങ്കര സങ്കടം ആയിരുന്നു”.””

“”എന്തിനു””?

“”ചേച്ചിക്ക് ഇനി കോളേജിൽ വരാൻ പറ്റുമോ,പിള്ളേരൊക്കെ എന്ത് പറയും എന്നൊക്കെ പറഞ്ഞു”””

“”എന്നിട്ടോ””?

“”””അതുകൊണ്ടല്ലേ ഞാൻ ചേച്ചിയോട് കൂട്ടു കൂടിയത്.അതിനു മുൻപേ കണ്ടിട്ടുണ്ടെങ്കിലും അപ്പോഴാ മിണ്ടി തുടങ്ങിയത്. പിന്നെ ഞാൻ വന്നു ചേച്ചിയുടെ വിശേഷങ്ങൾ ഒക്കെ പറഞ്ഞപ്പോൾ സമാധാനം ആയി”””

“”നീ എന്ന വരുന്നത്?””

“”ഞാൻ വെള്ളിയാഴ്ച ആകും ഒരാഴ്ച്ച ക്ലാസ് കളയാൻ പറ്റില്ല ചേച്ചിക്ക് അറിയാമല്ലോ”””

“”എം “”മോളുടെ സൗകര്യം പോലെ വാ ഞാൻ ഈ ശനിയാഴ്ച പോകും.

“ചേട്ടനും ഉണ്ടോ കൂടെ””

ശനിയാഴ്ച വരുന്നുണ്ട് പക്ഷെ ലേറ്റ് ആകും എന്നോട് പോകാൻ പറഞ്ഞു.

“എം.”” കല്യാണം കഴിഞ്ഞു അധികം അവിടെ ഉണ്ടാവില്ല എറണാകുളത്തു ആയിരിക്കും””

“”എം പറഞ്ഞിരുന്നു എനിക്കും ക്ലാസ്സിനു വരണ്ടേ മോളെ”””

ചേച്ചി കൂടെ ഉള്ളതുകൊണ്ട് കുഴപ്പമില്ല .വെളിയിൽ നിന്നു ഫുഡ് കഴിച്ചു പാവത്തിന് വയ്യ

“”എം നമുക്ക് ശരിയാക്കാം””

“ശരി ചേച്ചി ഫുഡിന് സമയം ആയി ഞാൻ പോയ്‌ എടുത്തു വയ്ക്കട്ടെ””

“”എം”””പോയിട്ടു വാ

അനു ഫോൺ കട്ട് ചെയ്തു പോയി.

“”അപ്പോൾ എന്തോ പിണക്കം ഉണ്ട് നോക്കാം”””

ഗ്രീഷ്മ വന്നപ്പോൾ അവളുടെ ലാപ്ടോപ്പ് വാങ്ങി ഞാൻ ഫ്ബി ഓപ്പൺ ചെയ്തു.

സന്ദീപിന്റെ ഫ്ബി അരിച്ചു പെറുക്കി നോക്കി.തന്റെ പ്രണയമോ തിങ്കിങ്ങോ ഒന്നും അതിൽ കണ്ടില്ല. അതിൽ എൻഗേജ് മെന്റിന്റെ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.അതിൽ ഒരുഫോട്ടോ സന്ദീപിന്റെ നെഞ്ചിൽ ചാരി നിൽക്കുന്ന എന്നെ സന്ദീപ് പുറകിൽ കൂടി ചുറ്റിപിടിച്ചിരിക്കുന്നു.ഞാൻ മുഖമുയർത്തി സന്ദീപിനെ നോക്കുന്നു.അന്ന് സന്ദീപ് ചുറ്റിപിടിച്ചപ്പോൾ ശരീരത്തിലൂടെ ഒരു വൈദ്യുതി കടന്നുപോകുന്നതുപോലെ തോന്നി അപ്പോഴാണ് ഞാൻ മുഖം തിരിച്ചു നോക്കിയത് അതു കറക്റ്റ് സമയത്തു ക്ലിക്ക് ചെയ്തു.

ഗ്രീഷ്മയോട് പറഞ്ഞു ആ ഫോട്ടോയും വേറെ രണ്ടു ഫോട്ടോയും ഞാൻ ഫോണിലേക്ക് സെന്റ് ചെയ്തു.

ഞാൻ ഫോണിൽ സെന്റ് ചെയ്ത ഫോട്ടോയിൽ നോക്കി

“സന്ദീപ് നിങ്ങൾ ആരെ പ്രണയിച്ചാലും നിങ്ങളെ ഞാൻ പ്രണയിക്കുന്നു.എന്റെ ജീവനായി.തിരിച്ചു കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും ഒരു നിമിഷം പോലും എനിക്ക് നിങ്ങളെ ഓർക്കാതെ ഇരിക്കാൻ പറ്റുന്നില്ല.ഒരുപാടു ശ്രമിച്ചു നോക്കി.പറ്റുന്നില്ല.നിങ്ങളുടെ പ്രണയം നിങ്ങൾക്ക് കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം .എന്നാലും നിങ്ങളെ ഞാൻ പ്രണയ്ക്കും.

ഉള്ളിൽ നിന്നു ഒരു നോവ് വന്നു തൊണ്ടയിൽ തട്ടി നിന്നു എത്ര പിടിച്ചു നിർത്തിയിട്ടും ഞാൻ ആഗ്രഹിക്കാതെ സങ്കടം പുറത്തു വന്നു വിങ്ങിപൊട്ടി .

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി. ഫോൺ എടുത്തു സന്ദീപിന്റെ നമ്പർ സെലക്ട് ചെയ്തു
എഡിറ് ഓപ്ഷനിൽ പോയ്‌ പേര് എഡിറ് ചെയ്തു.””അച്ചു”””
വേണ്ട അതു തിരുത്തി”സന്ദീപ്്‌””ആക്കി മാറ്റി.

വെള്ളിയാഴ്ച എല്ലാം പാക്ക് ചെയ്തു റെഡി ആക്കി വച്ചു കോളേജിൽ എല്ലാവരെയും ക്ഷെണിച്ചു. വാർഡിനോടും പറഞ്ഞു.ഗ്രീഷ്മ അച്ഛന്റെയും അമ്മയുടെയും കൂടെ ശനിയാഴ്ച എത്താം എന്നു പ്രോമിസ് ചെയ്തിട്ടുണ്ട്.രണ്ടു ദിവസം സന്ദീപ് വിളിച്ചില്ല.

കിടക്കാൻ നേരം ഞാൻ അങ്ങോട്ടു വിളിച്ചു ഫുൾ ബെൽ അടിച്ചിട്ടും എടുത്തില്ല ചെറിയ വിഷമം തോന്നി.പിണക്കം അത്രയ്ക്കും വലുത് ആണോ

അരമണിക്കൂർ കഴിഞ്ഞു സന്ദീപ് തിരിച്ചു വിളിച്ചു

“”വിളിച്ചിരുന്നോ?”””

“എം””

“എന്തിനാ വിളിച്ചത്””?

ഞാൻ നാളെ 7 മണിക്കുള്ള ബസിനു പോകും

“”എം””ഞാൻ പറഞ്ഞില്ലേ ഞാൻ ഉണ്ടാവില്ല.

“ഞാൻ പറഞ്ഞു എന്നെ ഉള്ളു””

“ഫുഡ് കഴിച്ചോ?””

“എപ്പോഴേ കഴിച്ചു ഏഴരയ്ക്ക് മെസ് തുടങ്ങും ഇപ്പൊ മാണി 10 ആയില്ലേ””

ഞാൻ വന്നതെ ഉള്ളു.ബൈക്കിൽ ആയിരുന്നു അതുകൊണ്ടു കേട്ടില്ല.

“കഴിച്ചിട്ട് ആണോ വന്നത്””

“അല്ല ,പുറത്തു നിന്ന് പരമാവധി കഴിക്കില്ല “”

“”പിന്നെ പട്ടിണി കിടക്കുമോ?””

“ഓട്‌സ് വാങ്ങിയത് ഇരുപ്പുണ്ട് അതു മതി നാളെ വീട്ടിലേക്ക് അല്ലെ””

“”തനിച്ചു ഉണ്ടാക്കി കഴിക്കുമോ””?

“”അങ്ങനെ വേണ്ടി വന്നാൽ ചെയ്യണ്ടേ?””

“”എം””

കിടക്കാൻ ആയെങ്കിൽ കിടന്നോ രാവിലെ പോകണ്ടേ ഞാൻ വന്നതെ ഉള്ളു കുറച്ചു പണി ഉണ്ട്.

“”ശരി”

“”ഗുഡ് നൈറ്റ്””

“”ഗുഡ് നൈറ്റ്.””

പിറ്റേന്ന്‌ രാവിലെ ബാഗ് എല്ലാം കൊണ്ട് ഞാൻ ഒരു ഓട്ടോയിലാണ് ബസ് സ്റ്റോപ്പിലേക് പോയത്.തിരിച്ചു ഇനി ഇങ്ങോട്ട് വരവ് ഉണ്ടാകില്ലല്ലോ അതുകൊണ്ടു അത്യാവശ്യം ലഗേജ് ഉണ്ടായിരുന്നു.കുറെ ഞാൻ നേരത്തെ പോയപ്പോൾ കൊണ്ടു പോയിരുന്നു.

ബസ് സ്റ്റോപ്പിൽ എത്തി ഒരു കുപ്പി വെള്ളം വാങ്ങി ഒരു കൂട് ബിസ്ക്കറ്റും. രാവിലെ തിരക്കിനിടയിൽ കഴിക്കാൻ പറ്റിയില്ല.ഞാൻ ഒരു ഒഴിഞ്ഞ സീറ്റിൽ പോയ്‌ ഇരുന്നു.

ബസ് വരാൻ ഇനിയും 20 മിനിറ്റ് ഉണ്ട്.അവിടെ ഒക്കെ ഒന്നു കണ്ണോടിച്ചു .വീക് ആയതിനാൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു.

അവിടെ ഇവിടെ വായ്നോക്കി കുറെ കുറച്ചു സമയം പോയി. ആളുകൾ വന്നും പോയും നിന്നു.കുറച്ചു നേരം കഴിഞ്ഞപ്പോൾ ആ സുഗന്ധം എനിക്ക് അനുഭവപ്പെട്ടു.

ഞാൻ അവിടെ എല്ലാം നോക്കി ആരെയും കണ്ടില്ല.മറ്റാരോ കടന്നു പോയപ്പോൾ തോന്നിയതാ

ഞാൻ ബസ് വരുന്നതും നോക്കി ഇരുന്നു.

കുറച്ചു കഴിഞ്ഞു എന്റെ തൊട്ടടുത്തു സീറ്റിൽ ആരോ വന്നിരുന്നു.ഞാൻ പതുക്കെ അങ്ങോട്ട് നോക്കി

എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല ബാഗുമായി സന്ദീപ് വന്നു ഇരുന്നു. ഉള്ളിൽ ഒരു പൂക്കാലം വന്ന സന്തോഷം ഉണ്ടായിരുന്നു അതൊന്നും പുറത്തു കാണിക്കാതെ ഞാൻ ബസ് നോക്കി ഇരുന്നു.

അഞ്ചുമിനിറ്റിനുള്ളിൽ ബസ് വന്നു ഞാൻ എഴുനേറ്റ് കൂടെ സന്ദീപും

“ഇത് തന്റെ ആണോ?””

“ബാഗ് ചൂണ്ടി സന്ദീപ് ചോദിച്ചു”

ഞാൻ “അതേ” എന്നു തലയാട്ടി

ഞാൻ എടുത്തോളം നടന്നോ

ഞാൻ രണ്ടു ബാഗ് എടുത്തു മുന്നിൽ നടന്നു വലിയ ബാഗ് സന്ദീപ് എടുത്തു
ബസിൽ കയറി ഒരു വിൻഡോ സീറ്റ് പിടിച്ചു അവിടെ ഇരുന്നു.സന്ദീപ് പുറകെ വന്നു ബാഗ് എല്ലാം ഒരിടത്തു അടുക്കി വച്ചു .ചെറിയ ബാഗ് ബെർത്തിൽ വച്ചു .

രണ്ടു പേരുടെ സീറ്റ് ആയിരുന്നു ഞാൻ നീങ്ങി ഇരുന്നു .ബാഗ് വച്ചിട്ട് സന്ദീപ് പുറകിൽ പോയ്‌ മറുവശത്ത് വേറൊരു സീറ്റിൽ ഇരുന്നു. എനിക്ക് കുറച്ചു വിഷമം തോന്നി .

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പെണ്കുട്ടി വന്നു സന്ദീപിന്റെ തൊട്ടു അടുത്ത സീറ്റിൽ ഇരുന്നു.ഞാൻ സന്ദീപിനെ നോക്കി.സന്ദീപ് എന്നെ നോക്കി ഒരു ചിരി വരുത്തിച്ചു.

മറ്റൊരു ബസ് സ്റ്റാൻഡിൽ പിടിച്ചപ്പോൾ സന്ദീപിന്റെ അടുത്തിരുന്ന കുട്ടി ഇറങ്ങി പോയ്‌ ആ ബസിൽ കയറി.

ഞാൻ ഇരുന്ന ഇടത്തു നിന്നു എഴുനേറ്റ് സന്ദീപിന്റെ സീറ്റിൽ ചെന്നു ഇരുന്നു.

“”കഴിച്ചിട്ട് ആണോ ഇറങ്ങിയത് സന്ദീപ് ചോദിച്ചു””

“ഇല്ല””

അതെന്താ?

7 മണി ആകും ഞാൻ അതിനു മുൻപേ ഇറങ്ങി

എങ്കിൽ വ കഴിച്ചിട്ട് അടുത്ത ബസിൽ പോകാം എന്നും പറഞ്ഞു സന്ദീപ്‌ ഏഴുനേറ്റു.

ഞാൻ സന്ദീപിന്റെ കൈത്തണ്ടയിൽ പിടിച്ചു അവിടെ ഇരുത്തി.
“എനിക്ക് വിശക്കുന്നില്ല ഇപ്പോൾ ഒന്നും കഴിക്കാൻ വേണ്ട”ഞാൻ പറഞ്ഞു.””

സന്ദീപ് അവിടെ ഇരുന്നു അപ്പോഴും ഞാൻ കൈത്തണ്ടയിലെ പിടി വിട്ടിരുന്നില്ല.

“”എന്നോട് എന്തെങ്കിലും പിണക്കം ഉണ്ടോ?””ഞാൻ ചോദിച്ചു

“”കുറച്ചു നേരം മിണ്ടാതിരുന്നിട്ടു പറഞ്ഞു “”എന്താ ഇപ്പൊ അങ്ങനെ തോന്നാൻ?”

“”ഞാൻ ആദ്യം കണ്ടതുപോലെ അല്ല ഇപ്പോൾ മൂന്നാലു ദിവസമായി ഒരു മാറ്റം.””എന്താ കാര്യം?

“അഹ് !!എനിക്ക് അങ്ങനെ തോന്നിയില്ല?””

“”എന്നാൽ എനിക്ക് തോന്നി കളിക്കാതെ കാര്യം പറ”””

“”ഒന്നുമില്ലടോ തനിക്ക് തോന്നിയത് തന്നെ ആണ്”‘

അല്ല. “” ഇനി സന്ദീപിന്റെ പെണ്കുട്ടിയെ കണ്ടു തുറന്നു പറഞ്ഞോ?വിവാഹത്തിന് എന്തെങ്കിലും തടസം ഉണ്ടോ?””

“”അതൊന്നും ഇല്ല”””

“”എന്തോ കാര്യം ഉണ്ട് പറയാൻ പറ്റുമെങ്കിൽ പറ”””

ഒന്നുമില്ല താൻ വേണ്ടത്തകര്യങ്ങൾ ഒന്നും
ആലോചിക്കേണ്ട

ബസ് പുറപ്പെട്ടു തിരക്ക് കൂടിയപ്പോൾ സന്ദീപ് എന്നെ വിൻഡോ സീറ്റിലേക്ക് മാറ്റിയിരുത്തി.പിന്നെ ഇവിടെ എത്തും വരെ ഒന്നും മിണ്ടിയില്ല ഞാൻ ചെവിയിൽ ഇയർ ഫോൺ തിരുകി പാട്ടും കേട്ടു ഇരുന്നു.എന്നാലും സന്ദീപിന്റെ സാന്നിധ്യവും,ഞാൻ മാത്രം ആസ്വദിക്കുന്ന സുഗന്ധവും എനിക്ക് ആ യാത്ര പുതിയ അനുഭവം ആക്കി.

ടൗണിൽ ഇറങ്ങി എനിക്ക് സന്ദീപ് ഓട്ടോ പിടിച്ചു തന്നു.കൂടെ വരാം എന്ന് പറഞ്ഞു ഞാൻ വേണ്ടാന്നു പറഞ്ഞു

ഓട്ടോ പുറപ്പെടാൻ നേരം കുനിഞ്ഞു ഓട്ടോയിൽ ഇരിക്കുന്ന എന്നോട് മുഖം ചേർത്തു സന്ദീപ് പറഞ്ഞു

“”ഒരു കാര്യം ഉണ്ട് പക്ഷെ പറയാൻ സമയം ആയിട്ടില്ല കുറച്ചു കഴിയട്ടെ അപ്പോൾ ഞാൻ തന്നെ പറഞ്ഞോളാം””

“ശരി പൊയ്ക്കോ ” ഓട്ടോ പുറപ്പെട്ടു.ഞാൻ ഓട്ടോയിലൂടെ തിരിഞ്ഞു സന്ദീപിനെ നോക്കി

ഇങ്ങോട്ടു നോക്കി നില്പുണ്ട്.ഞാൻ ആലോചിച്ചു എന്താണ് സന്ദീപിന് എന്നോട് പറയാൻ ഉള്ളതു. (തുടരും)

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “നഷ്ടപ്പെട്ട നീലാംബരി – 11”

Leave a Reply

Don`t copy text!