Skip to content

2 Best Joseph Annamkutty Jose Books You Must Read

Joseph Annamkutty Jose Books

Joseph Annamkutty Jose Books

ജോസഫ് അന്നംകുട്ടി ജോസ് (Joseph K Jose) ഒരു എഴുത്തുകാരൻ, വ്ലോഗർ, മോട്ടിവേഷണൽ സ്പീക്കർ,  സാമൂഹിക സ്വാധീനം ചെലുത്തുന്നയാൾ,  ഫിലിം ആക്ടർ  എന്ന നിലയിൽ എല്ലാം അദ്ദേഹം പ്രശസ്തനാണ്.

റേഡിയോ മിർച്ചിയിലെ റേഡിയോ ജോക്കിയാണ് ജോസഫ് അന്നംകുട്ടി ജോസ്. പക്ഷേ അദ്ദേഹം കേവലം റേഡിയോ ജോക്കിയല്ല. 2 പുസ്തകങ്ങൾ, Buried Thoughts,  ദൈവത്തിന്റെ ചാരൻമാർ എന്നി പുസ്തകങ്ങൾ രചിച്ച മികച്ച എഴുത്തുകാരനാണ് കൂടിയാണ് അദ്ദേഹം. അവ ഇന്ത്യൻ സാഹിത്യത്തിലെ സാഹിത്യ മാസ്റ്റർപീസ് അല്ലെങ്കിലും അത് വായിക്കുന്ന ഏവർക്കും പോസിറ്റീവ് എനർജി നൽകും എന്നത് ഉറപ്പാണ്.. “ദൈവത്തിന്റെ ചാരന്മാർ”എന്ന പുസ്തകം ഇപ്പോൾ ആമസോണിൽ ഏറ്റവും ബെസ്റ്റ് സെല്ലിങ് ബുക്കുകളിൽ ഒന്നായി സ്‌ഥാനം പിടിക്കുകയും ചെയ്തിരിക്കുന്നു. അതിൽ നിന്ന് തന്നെ ആ നോവലുകൾ വായനക്കാർക്ക് എത്ര പ്രിയപ്പെട്ടവയാണെന്ന് മനസിലാക്കാവുന്നതേ ഉള്ളു. 

അദ്ദേഹം തന്റെ 27-ാം വയസ്സിൽ എഴുതിയ “Buried Thought” എന്ന പുസ്തകം അദ്ദേഹത്തിന്റെ ആത്മകഥ തന്നെയായിരുന്നു. 27 വയസ്സുള്ള ഒരു പയ്യൻ തന്റെ ആത്മകഥ എഴുതുക എന്ന് പറഞ്ഞാൽ,  ജോസഫ് അന്നംക്കുട്ടിയെ അറിയാത്ത ഒരാളാണെങ്കിൽ ആരും നിഷേധിക്കും.  ഈ ചെക്കനെ ആത്‌മകഥയോക്കെ എഴുതുവാനുള്ള പ്രായവും വിവരവുമെല്ലാം  ഇത്രവേഗം ആയോ എന്ന് കരുതി കളിയാക്കും. എന്നാൽ ഒരു മോട്ടിവേഷൻ സ്പീക്കർ കൂടി ആയ ജോസഫ് അന്നക്കുട്ടിയുടെ ഈ ആത്മകഥ വായിക്കാൻ തുടങ്ങിയാൽ  പിന്നെ പറയാൻ വന്നതെല്ലാം അതേപടി വിഴുങ്ങും.  അതെ ജീവിതത്തെ പ്രണയിക്കുന്ന,  ജീവിതത്തിലെ  ദുഖങ്ങളും സന്തോഷങ്ങളും ആഘോഷിക്കുന്ന,  ഏത്‌ കാര്യത്തെയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു ചെറുപ്പക്കാരൻ കൂടിയാണ് അദ്ദേഹം. സ്വന്തം അമ്മയുടെ പേര് സ്വന്തം പേരിനോട് ചേർന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഒരു എഴുത്തുക്കാരൻ.  

രചയിതാവിനെക്കുറിച്ച് കൂടുതലറിയാൻ

അദ്ദേഹം ഐ.ഐ.എം, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, എസ്.സി.എം.എസ് സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് എന്നിവിടങ്ങളിലെ ക്യാമ്പസ് ജീവിതത്തിനു ശേഷം കൊച്ചിയിൽ സ്വകാര്യ കമ്പനിയിൽ മാനേജരായി ജോലിയിൽ പ്രവേശിച്ചു. എങ്കിലും അദ്ദേഹത്തിന് തന്റെ ജീവിതത്തിൽ ഒരു പൂർണത വരാത്തതുപോലുള്ള അസംതൃപ്തിയായിരുന്നു. തന്റെ ജീവിതത്തിൽ എന്തൊക്കെയോ  കുറവുകൾ ഉള്ളതുപോലെ തോന്നിതുടങ്ങി. 

എന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചത്.. നഷ്ടബോധമോ,.. കുറ്റബോധമോ.. ഒന്നും തീർച്ചയാക്കാനും കഴിയാത്ത അവസ്ഥ.  അവസാനം തന്റെ മാനസിക സംഘർഷം അദ്ദേഹത്തെ പേന കൈയിലെടുപ്പിച്ചു.ഒടുവിൽ ജോസഫ് 4 വർഷം കൊണ്ട് 301 പേജിൽ, തന്റെ ‘കുഴിച്ചു മൂടപ്പെട്ട ചിന്തകൾ’ ഒരു ആത്മകഥയായി ‘buried thoughts’ എന്ന പേരില്‍ ഇംഗ്ലീഷിൽ  എഴുതി വെച്ചു. അദ്ദേഹത്തിന്റെ വാക്കുകളിൽ,  അദ്ദേഹത്തെ  സ്‌നേഹിച്ചവരും  സ്‌നേഹം നിഷേധിച്ചവരുമാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയത്.

‘the unexamined life is not worth living’ എന്ന സോക്രട്ടീസിന്റെ വാക്കുകളാണ് തന്റെ ഈ  പുസ്തകത്തിന്റെ ആധാരശിലയെന്ന് ജോസഫ് തന്നെ നമ്മോട്  പറയുന്നു. തന്റെ ഇതുവരെയുള്ള ജീവിത കാലയളവിനുള്ളിൽ ബാല്യ കൗമാര കാലത്തെ അനുഭവങ്ങൾ 25 ഭാഗങ്ങളിലൂടെയാണ് ജോസഫ് അവതരിപ്പിക്കുന്നത്. 

ഇത്രയും ചെറുപ്പത്തിൽ ആത്മകഥ എഴുതുവാൻ സാധിക്കുമോ എന്ന് ചോദിക്കുന്നവരോട് ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന ജോസെഫിനു ഒന്നേ പറയാനുള്ളൂ.. ഗാന്ധിജിയും ആന്ദ്രെ അഗാസിയും മണ്ടേലയും മലാലയുമൊക്കെ അവരുടെ ആത്മകഥകളിലൂടെ തന്നെ വല്ലാതെ സ്വാധീനിച്ചു. ആ ഒരു സ്വാധീനം മാത്രം മതി ഒരൊറ്റ ജീവിതത്തിലെ അനേകായിരം ജീവിതാനുഭവങ്ങൾ ഒരു ആത്മകഥയായി രൂപം പ്രാപിക്കുവാൻ.

ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത,  ഈ ഒരു ആത്മകഥക്ക്  പരമ്പരാഗതമായി നമ്മൾ കണ്ടിട്ടുള്ള ആത്മകഥയുടെയോ ജീവചരിത്രത്തിന്റേയോ ഒരു ഘടന അല്ല. വളരെ വ്യത്യസ്തമായി ലളിതമായ ഭാഷയിൽ ആദ്യമായി വായന തുടങ്ങുന്നവർക്ക് പോലും മനസിലാകുന്ന ഭാഷയിൽ ആണ് അദ്ദേഹത്തിന്റെ ഈ Buried Thoughts എന്ന ആത്മകഥ. യഥാർത്ഥത്തിൽ ഈ ഒരു പുസ്തകം ഒരു സാഹിത്യസൃഷ്ടി പോലെയും തോന്നുകയില്ല,  വളരെ ലളിതമായി ഒരു സാധാരണക്കാരനോട് സംവദിക്കുന്ന രൂപത്തിലാണ് എഴുതിയിരിക്കുന്നത്..

  1. Buried Thoughts
Buried Thoughts Book Review

Buried Thoughts എന്നാൽ കുഴിച്ചിട്ട ചിന്തകൾ. ഓരോ വ്യക്തിയുടെയും ജീവിതം ആയിരക്കണക്കിന് കഥകളുടെ ഒരു വലിയ തുകയാണ്, പറഞ്ഞതും പറയാത്തതും, അതിന്റെ കയറ്റവും താഴോട്ടും, ശോഭയും മഹത്വവും നിറഞ്ഞതാണ്. ഇവിടെ, ജോസെഫ് തന്റെ ജീവിതാനുഭവം ഏവരെയും വിസ്മയിപ്പിക്കുന്ന അത്രെയും സത്യസന്ധതയോടെ വിവരിക്കുന്നു. നമ്മുടെ ജീവിതത്തെ പുന -പരിശോധിക്കാനും അതിൽ അർത്ഥം കണ്ടെത്താനും ഈ പുസ്തകം  നമ്മെ പ്രേരിപ്പിക്കുന്നു

 എത്ര ഇരുണ്ട സന്ധ്യയാണെങ്കിലും, പ്രഭാതം എല്ലായ്പ്പോഴും ചക്രവാളത്തിന്റെ അവസാനത്തിൽ കാത്തിരിക്കുന്നുവെന്ന ഒരു തോന്നൽ രചയിതാവ് നൽകുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ എഴുത്ത് അവസാനം വരെ നിങ്ങളെ ആകർഷിക്കുകയും “ലൈഫ്’ എന്ന് വിളിക്കുന്ന സ്ലാബിനടിയിൽ നിങ്ങൾ ജീവനോടെ കുഴിച്ചിട്ട ഓർമ്മകൾ തിരികെ കൊണ്ടുവരാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. വീഡിയോ കാണു..

Joseph Annamkutty Talks about Buried Thoughts Book

ഈ ബുക്കിനെ പറ്റി നിങ്ങൾ അറിയാത്ത കൂടുതൽ കാര്യങ്ങൾ അറിയുവാൻ – Buried Thoughts Book Review

  1. Daivathinte Charanmar
Daivathinte-Charanmar-Book-PDF

നിരവധി കോപ്പികൾ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്‌സിനു ശേഷം ജോസഫ് അന്നംകുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം. ഓർമകളുടെ കൂടാരത്തിൽനിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകൾ. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ നിങ്ങളുമാകാം.

ഇരുളടഞ്ഞ നമ്മുടെ ജീവിതത്തിൽ പ്രകാശത്തിന്റെ വിത്തുകൾ പാകുവാൻ ശക്തിയുള്ള പ്രചോദന ചിന്തുകളാണ് ഈ പുസ്തകത്തിലുള്ള ഓരോ വരികളും. അതുപോലെ തന്നെ നമുക്ക് നമ്മുടെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുവാൻ ഇതിലെ ചിന്തകൾ നമ്മെ പ്രേരിപ്പിക്കുന്നു.

നാം നമ്മുടെ ജീവിതത്തിൽ ഒരുപാട് വെക്തികളെ കണ്ടുമുട്ടിയിട്ടുണ്ടാകും.  അതിൽ ചിലവർ നമ്മെ സ്നേഹിക്കുന്നവരാകാം..  ചിലവർ നമ്മുടെ സ്നേഹം നിഷേധിച്ചവർ ആകാം അതുപോലെ ബലഹീനതകളിൽ താങ്ങായി നിന്നവർ, സഹായിക്കാൻ കരം നീട്ടിയവർ, മുഖം തിരിച്ചവർ അങ്ങനെ ഒരുപാടാളുകൾ

നമ്മുടെ ജീവിതത്തിലൂടെ കടന്ന് പോയിട്ടുണ്ടാകും. അതുപോലെ ഈ എഴുത്തുകാരന്റെ ജീവിതത്തിൽ കണ്ടുമുട്ടിയവരുടെ കഥകളും അനുഭവങ്ങളും ഈ പുസ്തകത്താളിലൂടെ നമ്മൾ ഓരോരുത്തരോടും പങ്ക് വെക്കുകയാണ്. വീഡിയോ കാണു.

ദൈവത്തിന്‍റെ ചാരന്മാര്‍ | Joseph Annamkutty Jose

ഈ ബുക്കിനെ പറ്റി നിങ്ങൾ അറിയാത്ത കൂടുതൽ കാര്യങ്ങൾ അറിയുവാൻ – Daivathinte Charanmar Book Review

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!