About the Daivathinte Charanmar book
നിരവധി കോപ്പികൾ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്‌സിനു ശേഷം ജോസഫ് അന്നംകുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം. ഓർമകളുടെ കൂടാരത്തിൽനിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകൾ. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ നിങ്ങളുമാകാം.
BOOK SUMMARY | |
---|---|
BOOK NAME | Daivathinte Charanmar - You Could Be One |
AUTHOR | JOSEPH ANNAMKUTTY JOSE |
CATEGORY | Biography & Autobiography |
LANGUAGE | Malayalam |
NUMBER OF PAGES | 232 |
PUBLISHER | DC BOOKS |
PUBLISHING DATE | 12-12-2019 |
EDITION | 12 |
ISBN | ISBN-10: 9352827279 ISBN-13: 978-9352827275 |
BINDING | Normal |
PRICE | 250 |
EBOOK | NA |
Summary of the book
ഇരുളടഞ്ഞ നമ്മുടെ ജീവിതത്തിൽ പ്രകാശത്തിന്റെ വിത്തുകൾ പാകുവാൻ ശക്തിയുള്ള പ്രചോദന ചിന്തുകളാണ് ഈ പുസ്തകത്തിലുള്ള ഓരോ വരികളും. അതുപോലെ തന്നെ നമുക്ക് നമ്മുടെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുവാൻ ഇതിലെ ചിന്തകൾ നമ്മെ പ്രേരിപ്പിക്കുന്നു.
നാം നമ്മുടെ ജീവിതത്തിൽ ഒരുപാട് വെക്തികളെ കണ്ടുമുട്ടിയിട്ടുണ്ടാകും. അതിൽ ചിലവർ നമ്മെ സ്നേഹിക്കുന്നവരാകാം.. ചിലവർ നമ്മുടെ സ്നേഹം നിഷേധിച്ചവർ ആകാം അതുപോലെ ബലഹീനതകളിൽ താങ്ങായി നിന്നവർ, സഹായിക്കാൻ കരം നീട്ടിയവർ, മുഖം തിരിച്ചവർ അങ്ങനെ ഒരുപാടാളുകൾ
നമ്മുടെ ജീവിതത്തിലൂടെ കടന്ന് പോയിട്ടുണ്ടാകും. അതുപോലെ ഈ എഴുത്തുകാരന്റെ ജീവിതത്തിൽ കണ്ടുമുട്ടിയവരുടെ കഥകളും അനുഭവങ്ങളും ഈ പുസ്തകത്താളിലൂടെ നമ്മൾ ഓരോരുത്തരോടും പങ്ക് വെക്കുകയാണ്. ആ അനുഭവങ്ങളിലൂടെ ജീവിതത്തെ പുതിയ കാഴ്ചപ്പാടോട് കൂടി നോക്കി കാണുവാൻ നമ്മെ സഹായിക്കുന്നു
എഴുത്തുക്കാരൻ പറയുന്നു.. “എന്റെ ജീവിതത്തിലും ഇതുപോലെ ഒരുപാടാളുകൾ വന്നു. അങ്ങനെ വന്നവരെ എന്നെ തൊട്ടവരെ എന്നെ കുറേക്കൂടി നല്ല മനുഷ്യനാകാൻ പ്രേരിപ്പിച്ചവരെ ഞാൻ വിളിക്കുന്ന പേരാണ് ‘ദൈവത്തിന്റെ ചാരന്മാർ’.”
ഈ പുസ്തകത്തിലെ ഓരോ അധ്യായത്തിലൂടെയും നമ്മുടെ ജീവിതത്തിൽ കൂടി പ്രാവർത്തികമാക്കാവുന്ന ഓരോ ഓരോ പാഠങ്ങൾ ആണ് പകർന്നു തരുന്നത്. ആദ്യ അധ്യായം തന്നെ വിവരിക്കുന്നത് കുറ്റബോധങ്ങളുടെ ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെടേണ്ടതല്ല ജീവിതം എന്ന പാഠമാണ്. ആദ്യ അധ്യായത്തിൽ
ഒരു കുമ്പസാരക്കൂട്ടിനുള്ളിൽ കുറ്റബോധത്താൽ നീറിപ്പുകഞ്ഞ്ഞ് വൈദികന്റെ മുൻപിൽ പഠിത്തത്തിലുള്ള തന്റെ പിന്നോക്കാവസ്ഥ പങ്കുവയ്ക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് നമുക്ക് കാണാൻ സാധിക്കുക. ആ ചെറുപ്പക്കാരൻ പഠിത്തത്തിൽ മുൻ പന്തിയിലായിരുന്നവനായിരുന്നു. എന്നാൽ പിന്നീട് കാലുകൾ ഇടറി പരീക്ഷയിൽ തളർന്നു പോകുന്നു. ഈ കാര്യങ്ങൾ എല്ലാം അയാൾ ഒരു യുവ വൈദികന്റെ മുൻപിൽ പങ്കുവയ്ക്കുന്നു. പരീക്ഷയ്ക്ക് ഇനിയും ഒരാഴ്ച മാത്രം ആണ് ഉള്ളത്. എന്നാൽ വൈദികന്റെ ഉപദേശം അയാളുടെ ജീവിതം മാറ്റിമറിച്ചു. ഗ്രന്ഥകർത്താവ് തന്റെ അനുഭവം തന്നെയാണ് ഇതിലൂടെ നമ്മോട് പറയുന്നത്. അതെ കുറ്റബോധങ്ങളുടെ ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെടേണ്ടതല്ല ജീവിതം എന്ന വലിയൊരു പാടം തന്നെയാണ് ഈ അനുഭവത്തിൽ കൂടി നമ്മെ ഓർമിപ്പിക്കുന്നത്.
മരണാസന്നനായ പിതാവിനെ ശുശ്രൂഷിക്കുന്ന ഗാന്ധിജിയുടെ ഭാഗവും ഒരു അധ്യായത്തിൽ നമുക്ക് കാണാൻ സാധിക്കും. തന്റെ പിതാവ് മരണാസന്നയായ അവസരം ആയിട്ട് പോലും അദ്ദേഹം അടുത്തമുറിയിൽ കിടന്നുറങ്ങുന്ന ഭാര്യ കസ്തൂർബയെ ഓർമിക്കുന്നു. ശരീരത്തിന്റെ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ അദ്ദേഹം ഭാര്യയുടെ അടുത്തേക്ക് പോകുകയാണ്. അൽപ്പസമയത്തിനുശേഷം മുറിയുടെ കതകിൽ തുടർച്ചയായി മുട്ടു കേൾക്കുന്നു. വാതിൽ തുറന്നപ്പോൾ അറിയുന്നത് പിതാവ് മരിച്ച വാർത്തയാണ്. ഗാന്ധിയുടെ ആത്മകഥയിലെ ഈ ഭാഗം ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ മഹത്വം കൊണ്ടാണെന്ന് പറയുന്ന എഴുത്തുക്കാരൻ തന്റെ മാതാവിനെ പലപ്പോഴും വേദനിപ്പിച്ച സന്ദർഭങ്ങളും തന്റെ എഴുത്തിൽ പരമാര്ശിക്കുന്നുണ്ട്. ഇതൊക്കെ വായിക്കുന്ന വായനക്കാർ അവർ അറിയാതെ തന്നെ സ്വന്തം ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിക്കും. തന്റെ ജീവിതത്തിൽ നടന്നിട്ടുള്ള ഇതുപോലുള്ള സമാനമായ അനുഭവങ്ങൾ അവരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കും.
ഇതുപോലുള്ള ഒരുപാട് ആളുകളെ (എഴുത്തുകാരന്റെ ഭാഷയിൽ ദൈവത്തിന്റെ ചാരന്മാരെ) അദ്ദേഹം ഓരോ ഓരോ അധ്യായത്തിലൂടെയും നമുക്ക് പരിചയപ്പെടുത്തുന്നു. അതിൽ ഒരാളാണ് വൃക്ക തകരാറിലായ പെൺകുട്ടിക്ക് മറ്റൊന്നും ആലോചിക്കാതെ വൃക്ക നൽകിയ ജീവന്റെ കാവൽക്കാരനായ സെക്യൂരിറ്റി സുനിലേട്ടൻ, പ്രതിഫലം ആഗ്രഹിക്കാതെ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ നമ്മുടെ ജീവിതത്തിലും നന്മ ചെയ്തവരെ ഒരു നിമിഷം ഓർമിക്കുവാൻ സഹായിക്കുന്നു. നാം അറിയാതെ തന്നെ അവരുടെ മുഖങ്ങൾ നമ്മുടെ മനസ്സിൽ നിറയുന്നു.
പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ തന്റെ പിതാവിന്റെ സ്നേഹിതനേൽപ്പിച്ച മുറിപ്പാടുകൾ ഉണക്കുവാൻ ആത്മവിശ്വാസം പകർന്ന് അവളുടെ കൂടെ നിന്ന അവളുടെ മാതാവിന്റെ കഥ പറയുകയാണ് മറ്റൊരധ്യായത്തിൽ തകർക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങൾക്ക് കരുത്തു പകരാൻ സഹായിക്കുന്ന ലേഖനം. രോഗിയും അവശയുമായ സ്ത്രീയ്ക്ക് രക്തം നൽകിയവർ മറ്റൊരിടത്ത്.
സ്ത്രീകളെ താഴ്ത്തിക്കെട്ടാൻ ഇടയാക്കുന്ന പരസ്യങ്ങളിൽ നിന്ന് പിന്മാറിയ പൃഥ്വിരാജ്, പെപ്സിയുടെയും ഫെയർ ആൻഡ് ലവ്‍ലിയുടെയും പരസ്യങ്ങളിൽ നിന്ന് പിന്മാറിയ വിരാട് കോഹ്‍ലി തുടങ്ങിയവരുടെ യഥാർഥ ഹീറോയിസം വ്യക്തമാക്കുമ്പോൾ ജീവിതത്തെ ഉയർന്ന നിലയിൽ കാണണമെന്ന സന്ദേശമാണ് പങ്കു വയ്ക്കുന്നത്.
ഉള്ളിൽ മുഴുവൻ കരച്ചിലുമായി ജീവിക്കുന്നവർ ഈ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നു. സ്നേഹത്തിന്റെ പേരിൽ മുറിവേറ്റ ഒരു പെൺകുട്ടിയുടെ കഥയുണ്ട്. നമുക്ക് പഴയ ജീവിതത്തിലേക്ക് പോയി എല്ലാം വീണ്ടും തുടങ്ങാൻ പറ്റില്ലല്ലോ. എന്നാൽ നന്നായി തുടങ്ങിയാൽ ഏറ്റവും നല്ല രീതിയിൽ ജീവിതം അവസാനിപ്പിക്കാം എന്ന ഉപദേശം അനേകർക്ക് ആത്മവിശ്വാസം പകരാൻ കഴിയുന്നതാണ്.
മക്കൾക്കു നൽകാവുന്ന ഏറ്റവും നല്ല സമ്മാനം എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം വീടിനുള്ളില്‍ ഉണ്ടെന്ന ഉറപ്പാണ്. മാതാപിതാക്കൾ മക്കൾക്ക് തണൽമരങ്ങളാകണം. നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് മക്കളെ വലിച്ചിഴയ്ക്കുമ്പോൾ ചവിട്ടി അരയ്ക്കപ്പെടുന്ന അവരുടെ സ്വപ്നങ്ങൾ കാണാതെ പോകരുത്. മാതാപിതാക്കളോട് പറയുന്നു. എത്രയോ പേരുടെ കരുണയുടെയും സ്നേഹത്തിന്റെയും കൂട്ടിവയ്പാണ് ജീവിതം. അതിന് ഒരു ഉദാഹരണം ചെറിയ ക്ലാസ്സിൽ തന്നെ സ്വാധീനിച്ച എൽസി ടീച്ചറിന്റെ കഥയാണ്.
മറ്റുള്ളവർക്കു വേണ്ടി ഓടാൻ പലതും വേണ്ടാ എന്നു വച്ചു കൊണ്ട് നിന്നവർ. ഓരോന്നു വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ കൂടെയുള്ളവരെ സ്നേഹിക്കാൻ കൂടി സമയം കണ്ടെത്തേണ്ടിയിരിക്കുന്നു.
വിദ്വേഷം മനസ്സിൽ നിന്നകറ്റാൻ കഴിയാത്തവരോട് പറയുന്നു. ‘‘നാളെ അവരുടെ വിളി കേൾക്കാൻ നമ്മളോ നമ്മുടെ വിളി കേട്ട് ഉത്തരം പറയാൻ അവരോ ഇല്ലെങ്കിലോ? സ്നേഹത്തിനുവേണ്ടി വിശക്കുന്ന ആരൊക്കെയോ നമുക്ക് സമീപം ഉണ്ടെന്നുള്ളത് നാം കാണാതെ പോകരുത്.
പ്രയാസം നിറഞ്ഞ നിങ്ങളുടെ ജോലി തൊഴിൽരഹിതന്റെ സ്വപ്നമാണ്. ശല്യപ്പെടുത്തുന്ന നിങ്ങളുടെ മക്കൾ, കുട്ടികൾ ഇല്ലാത്തവരുടെ സ്വപ്നമാണ്. നിങ്ങളുടെ കൊച്ചു വീട്, വീടില്ലാത്തവന്റെ സ്വപ്നമാണ്. നിങ്ങളുടെ ആരോഗ്യം രോഗികളുടെ സ്വപ്നമാണ്. നിങ്ങളുടെ പുഞ്ചിരി വിഷമിക്കുന്നവന്റെ സ്വപ്നമാണ്.
അമ്മയുടെ പേര് സ്വന്തം പേരിനോടൊപ്പം ചേർത്ത എഴുത്തുക്കാരൻ ജീവിതത്തെ പ്രണയിക്കാൻ അനുവാചകരോട് ആവശ്യപ്പെടുകയാണ്. നിരാശയിൽനിന്ന് ഏകാന്തതയിൽ നിന്ന് വേദനയിൽ നിന്ന് പരിഹാസത്തിൽ നിന്ന് പുറത്തു കടക്കാൻ ആഗ്രഹിക്കുന്നവർക്ക് മഴവിൽ വർണങ്ങൾ പകരുന്ന ശ്രദ്ധേയമായ പുസ്തകം.
About Author Joseph Annamkutty Jose
ജീവിതത്തെ പ്രണയിക്കുന്ന, ജീവിതത്തിലെ ദുഖങ്ങളും സന്തോഷങ്ങളും ആഘോഷിക്കുന്ന, ഏത് കാര്യത്തെയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു ചെറുപ്പക്കാരൻ ആണ് ജോസഫ് അന്നംക്കുട്ടി ജോസ് എന്ന് അറിയപ്പെടുന്ന Joseph K Jose.
സ്വന്തം അമ്മയുടെ പേര് സ്വന്തം പേരിനോട് ചേർന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഒരു എഴുത്തുക്കാരൻ കൂടിയാണ് അദ്ദേഹം. എഴുത്തുക്കാരൻ എന്ന പദവിയോടൊപ്പം തന്നെ അദ്ദേഹം നല്ല ഒരു മോട്ടിവേഷൻ സ്‌പീക്കറും വ്ലോഗറും അതുപോലെ ഒരു റേഡിയോ ജോക്കിയും ഫിലിം ആക്ടറും കൂടിയാണ്.
The author’s words about the book
എന്റെ ജീവിതത്തിലും ഒരുപാടാളുകള്‍ വന്നു. അങ്ങനെ വന്നവരെ, എന്നെ തൊട്ടവരെ, എന്നെ കുറെക്കൂടി നല്ലൊരു മനുഷ്യനാകാന്‍ പ്രേരിപ്പിച്ചവരെ ഞാന്‍ വിളിക്കുന്ന പേരാണ് ദൈവത്തിന്റെ ചാരന്മാര്‍. ഇവരെ പരിചയപ്പെട്ടു കഴിയുമ്പോള്‍ നിങ്ങള്‍ ഒരുപക്ഷേ, സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങിയെന്നിരിക്കും, നിങ്ങളുടെ ജീവിതത്തിലേക്ക് അയയ്ക്കപ്പെട്ട ദൈവത്തിന്റെ ചാരന്മാരെ കണ്ടെത്താന്‍. പല വേഷങ്ങളില്‍ അവര്‍ നിങ്ങളുടെ ചുറ്റിലുമുണ്ട്. അവരെ കാണുവാനും കേള്‍ക്കുവാനും മനസ്സിലാക്കുവാനും ഈശ്വരന്‍ നിങ്ങള്‍ക്ക് പുതിയൊരു കണ്ണും ചെവിയും ഹൃദയവും നല്‍കട്ടെ – ജോസഫ് അന്നംകുട്ടി ജോസ്.
എഴുത്തുക്കാരൻ തന്റെ ഈ പുസ്തകത്തെ കുറിച്ച് എന്തായിരിക്കും പറയുക.. വീഡിയോ കാണു
Awesome lines in the book
“എന്റെ ജീവിതത്തിലും ഇതുപോലെ ഒരുപാടാളുകൾ വന്നു. അങ്ങനെ വന്നവരെ എന്നെ തൊട്ടവരെ എന്നെ കുറേക്കൂടി നല്ല മനുഷ്യനാകാൻ പ്രേരിപ്പിച്ചവരെ ഞാൻ വിളിക്കുന്ന പേരാണ് ‘ദൈവത്തിന്റെ ചാരന്മാർ’.”
“തിരിച്ച് സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും നീണ്ടു നിന്നേക്കില്ല എന്നറിഞ്ഞിട്ടും പിന്നേയും സ്നേഹിക്കാൻ പറ്റുന്നതാണ് ‘സ്നേഹം’ എന്ന വാക്കിനെ അത്ഭുതമാക്കുന്നത്.”
Readers’ Comments
“ഈയിടെ കുറെ ബുക്ക്സ് വാങ്ങിയപ്പോൾ കൂട്ടത്തിൽ വാങ്ങിയ രണ്ടു ബുക്ക്സ് ജോസഫ് എന്ന ഈ ചെറുപ്പക്കാരന്റേതായിരുന്നു . burried thoughts എന്ന ഇംഗ്ലീഷ് ബുക്കും ദൈവത്തിന്റെ ചാരന്മാർ എന്ന മലയാളം ബുക്കും .രണ്ടും ഒരേ സമയത്തു വായിച്ചു തുടങ്ങി . ഇപ്പോൾ ദൈവത്തിന്റെ ചാരന്മാർ വായിച്ചു തീർത്തു .
വളരെ ലളിതമായി ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും പറഞ്ഞു പോവുന്ന, ബന്ധങ്ങളുടെ വിലയും ആഴവും മനസിലാക്കി തരുന്ന ഒരു ജീവിത വിവരണം മാത്രമാണ് ഈ ബുക്ക്.
വലിയ മുൻധാരണയില്ലാതെ വായിക്കുന്ന ഏതൊരാൾക്കും സ്വന്തം ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടവും മുന്നോട്ടുള്ള യാത്രയിലേക്കു വെളിച്ചവുമാവും ഈ പുസ്തകം എന്ന് എനിക്കുറപ്പുണ്ട് . ഇടക്ക് നമ്മൾ പോലും അറിയാതെ നമ്മുടെ കണ്ണിൽ നനവ് പടരുന്നുണ്ടെങ്കിൽ നമ്മളിലെ നന്മയും സ്നേഹത്തിന്റെ ഉറവയും വറ്റിപോയിട്ടില്ല ,അത് തിരിച്ചറിയാൻ ഈ പുസ്തകം നമ്മളെ സഹായിക്കും . വലിയ ജീവിത തത്വങ്ങളോ ഫിലോസഫിസിയോ പ്രതീക്ഷിക്കരുത് , എങ്കിലും കുറെ നല്ല പാഠങ്ങൾ നിങ്ങളെ ഓര്മപ്പെടുത്താൻ ഈ പുസ്തകം സഹായിക്കും .
ഒന്നും പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതയാത്രയിൽ നമ്മോടൊപ്പം അൽപനേരം സഞ്ചരിച്ചു പിരിഞ്ഞു പോവുന്ന ചിലർ ,നമ്മോടൊപ്പം ജനനം മുതൽ കൂടെ സഞ്ചരിക്കുന്ന, നമ്മൾ അറിയാതെ പോവുന്ന സ്നേഹത്തിന് നിറകുടങ്ങൾ ആയവർ ,നമ്മളെ കരയിക്കുകയും പിന്നെ ശക്തരാക്കുകയും ചെയ്യുന്ന ചിലർ അങ്ങനെ പലതരം വേഷങ്ങൾ ആടി തിമിർക്കുന്നവർ ഉണ്ട് നമ്മുടെ ജീവിതത്തിൽ.ചിലർക്ക് നാം കൊടുക്കുന്ന സ്നേഹത്തിന്റെ വില അവർ അറിയാതെ പോവുന്നു, ചിലരുടെ സ്നേഹത്തിന്റെ വില നമ്മൾ അറിയാതെ പോവുന്നു അല്ലെ.
മനുഷ്യൻ എത്ര നിസ്സാരനാണ് ,ഒരു വികാരത്തിന് പുറത്തു പൊട്ടിത്തെറിക്കുന്നവൻ ,പിന്നെ അത് കാരണത്താൽ ജീവിതാന്ത്യം വരെ സ്വയം നീറുന്നവൻ.ക്ഷമിക്കാനും പൊറുക്കാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മാത്രമാണ് ദൈവം നമ്മളെ ഭൂമിയിലേക്കയച്ചത് എന്ന വളരെ ലളിതമായ പാഠം മനസ്സിലാവുന്നിടത്തു ജീവിതം ഒരു സുന്ദരമായ യാത്രയായി മാറുന്നു.
( വായന മരിക്കുന്നു എന്ന് വിലപിക്കുന്ന പുതിയ കാലത്തു ജീവിതത്തെ വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തരുന്ന ഈ പുസ്തകം പുതിയ തലമുറയെ വീണ്ടും വായനയുടെ ലോക ത്തേക്ക് കൈ പിടിച്ചു കൊണ്ട് വരും , മാത്രമല്ല, ജീവിത മൂല്യങ്ങളെ കുറിച്ചും ബന്ധങ്ങളുടെ ഊഷ്മളതയെ കുറിച്ചും നമ്മളോട് വളരെ മധുരമായി സംവദിക്കുന്നുമുണ്ട് ഈ ചെറുപ്പക്കാരൻ ഈ കൊച്ചു പുസ്തകത്തിലൂടെ .
നന്ദി ജോസഫ് ,അറിയാതെ ഞാനുമൊരു കുറെ ചാരന്മാരെ ഓർത്തു പോയി , എന്റെ ജീവിതം ധന്യമാക്കി തന്ന ദൈവത്തിന്റെ ചാരന്മാരെ .( ചിലരെ എങ്കിലും വീണ്ടും ഓർത്തെടുക്കാനും ബന്ധപ്പെടാനും അടങ്ങാത്ത ആഗ്രഹം ജനിപ്പിച്ചു ).ഒരു പാട് നന്ദിയുണ്ട് സുഹൃത്തെ .നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ നല്ല ചാരന്മാരെ തിരിച്ചറിയാനും , മറ്റുള്ളവരുടെ ജീവിതത്തിലെ നല്ല ചാരന്മാരായി നമ്മളെ മാറ്റാനും ഈ പുസ്തകത്തിനും എഴുത്തുകാരനും കഴിയട്ടെ എന്ന് ആശംസിക്കുന്നു
എന്റെ സുഹൃത്തുക്കളോട്,നിങ്ങളും വായിക്കണം, ചിലവഴിക്കുന്ന കുറച്ചു നിമിഷങ്ങൾ പാഴാവില്ല എന്നെനിക്ക് ഉറപ്പ്പറയാൻ കഴിയും”
Muhammad Hussain
ഞാൻ ഇദ്ദേഹത്തിന്റെ ഒരു ആരാധകനല്ല. പുള്ളിയുടെ പോസ്റ്റുകൾ ഒന്നും വായിച്ചിട്ടുമില്ല, മോട്ടിവേഷൻ വീഡിയോ ഒന്നും കണ്ടിട്ടുമില്ല. ചില വാട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോകൾ ഒഴികെ.
ജോസഫ് അന്നംകുട്ടിയുടെ ആദ്യ പുസ്തകം “Buried Thoughts” ആണ്. ദൈവത്തിന്റെ ചാരന്മാർ രണ്ടാമത്തെ പുസ്തകമാണ്. ഓർമക്കുറിപ്പുകളിലൂടെ, ചില ജീവിത സന്ദർഭങ്ങളിലൂടെ വായനക്കാർക്ക് മോട്ടിവേഷൻ നൽകുക എന്നതാണ് പുസ്തകത്തിന്റെ ലക്ഷ്യം. ഒരുപരിധിവരെ അതിൽ വിജയിച്ചിട്ടുമുണ്ട്. ലക്ഷ്യം വയ്ക്കുന്ന വായന സമൂഹം യുവാക്കളാണ്.
എന്നിരുന്നാലും എഴുത്തുകാരൻ ആമുഖത്തിൽ മുൻകൂർ ജാമ്യം എടുക്കുന്നുണ്ട്.
“ഇതൊരു മോട്ടിവേഷൻ പുസ്തകമല്ല. മലയാള സാഹിത്യത്തിലേക്കുള്ള സംഭാവനയും ഇതിലില്ല. ഇത് എനിക്ക് മാത്രം ശരിയെന്നു തോന്നുന്ന ചില കാര്യങ്ങളാണ്.
ഇത് എന്നെ അതിശയിപ്പിച്ച ചില ആളുകളുടെ ചിത്രങ്ങളാണ്. ഇത് എന്നെ ചിന്തിപ്പിച്ച ചിലരെ കുറിച്ചുള്ള ഓർമകളാണ്. “
യഥാർത്ഥ ജീവിതത്തിലുള്ള ഡ്രാമയുടെ പകുതി പോലും ഒരു കഥയിലും ഇല്ല എന്നതുപോലെ ഉള്ള കുറച്ച് ജീവിതങ്ങളെ ഇവിടെ അവതരിപ്പിക്കുന്നുണ്ട്. തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വന്നുപോയ ചില വ്യക്തികൾ, സംഭവങ്ങൾ, അബദ്ധങ്ങൾ, സന്തോഷങ്ങൾ… തന്നെ അത്ഭുതപ്പെടുത്തിയവർ, തുണയായി ഒപ്പം നിന്നവർ, അധ്യാപകർ, അച്ഛനമ്മമാർ, സഹോദരങ്ങൾ… ഇത്തരത്തിൽ ജീവിതത്തെ സ്വാധീനിച്ച കുറച്ചാളുകൾ… അവരെയാണ് ദൈവത്തിന്റെ ചരന്മാരായി ജോസഫ് കാണുന്നത്.
അച്ചൻ പട്ടത്തിനു പഠിക്കാൻ പോയ ഒരാൾ RJ ആയി മാറുന്നതിന്റെ രസകരമായ ജീവിതവഴികൾ പല അധ്യായത്തിൽ നിന്നായി വായിച്ചെടുക്കാം. 21 ഓർമക്കുറുപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. ആഴത്തിൽ വേരിറങ്ങിയ ജീവിത വഴികളൊന്നും എടുത്തുപറയാൻ ഇല്ല. എങ്കിലും താൻ കണ്ടുമുട്ടുന്ന വ്യക്തികൾക്ക് ചിലത് പറയാനുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം ജീവിതത്തെക്കാൾ ഓരോ അധ്യായവും താൻ പറയുന്ന വ്യക്തികളുടെ ജീവിതമാണ് വരച്ചിടുന്നത്.
ലക്ഷ്യം വയ്ക്കുന്ന സമപ്രയക്കാർക്ക് അപ്പുറത്തേക്ക്, കഴിഞ്ഞ ഒരു തലമുറയിലെ വായനസമൂഹത്തിലെ വ്യക്തികൾക്ക് എത്രത്തോളം ഈ പുസ്തകം ഇഷ്ടമാവും എന്ന് കണ്ടുതന്നെ അറിയണം.
എന്നിലെ വായനക്കാരന് മടുപ്പില്ലാത്ത വായിച്ചിരിക്കാവുന്ന ഒരു പുസ്തകം തന്നെയായിരുന്നു.
GOKULKRISHNA
“”നമ്മുടെ സ്നേഹത്തെ ഊറ്റികുടിച്ചുകൊണ്ട് ഒടുവിൽ നമ്മെ തനിച്ചാക്കി നടന്നകന്ന പ്രണയിനി…. “”
എന്നെപ്പോലെ തുടക്കക്കാരായ വായനക്കാർക്ക്, വായനയുടെ മനോഹാര്യത അനുഭവിക്കാൻ പറ്റുന്ന നല്ലൊരു പുസ്തകമാണ് “”ദൈവത്തിന്റെ ചാരന്മാർ”” എന്ന ഈ പുസ്തകം ഒരു ഓർമ്മകുറിപ്പും നമ്മളെ ഒരു യാത്ര കൂട്ടി കൊണ്ടുപോകും.
ജോസഫിനു പകരം ഓരോ കഥയിലും നമ്മൾ നമ്മളെ തന്നെ കാണും.
വായിക്കുന്ന കഥകളിൽ വായനക്കാരനെ തന്നെ കണ്ടെത്താൻ ഒരു പുസ്തകത്തിനു സാധിച്ചാൽ അവിടെ ഒരു നല്ല എഴുത്തുകാരൻ ജനിക്കിന്നു “
രൂബിൻ ശ്രീപുരം
സത്യത്തിൽ നാം ഓരോരുത്തരും ആരുടെയൊക്കെയോ ജീവിതത്തിലെ ദൈവത്തിന്റെ ചാരന്മാർ ആണെന്ന് ഒരു നിമിഷം ചിന്തിച്ചു പോകും ഈ പുസ്തകം വായിച്ചു അടക്കുമ്പോൾ….
Shameer KS
ജീവിത വഴിയിലെവിടെയോ മറന്നു പോയ ഒരാളെയെങ്കിലും ഓർത്തെടുക്കാൻ…
കളഞ്ഞു പോയ നന്മയുടെ ഒരു ചെറു കണികയെങ്കിലും വീണ്ടെടുക്കാൻ…
ഹൃദയത്തെ കുറച്ചു കൂടി വിശാലമാക്കാൻ…
Krishna Kichu
ചുറ്റുമുള്ള കാഴ്ചകളെ ഇനിയും സുന്ദരമായി കാണാൻ ഈ പുസ്തകം സഹായിക്കുമെന്നുറപ്പ്….❤️
നല്ലൊരു പുസ്തകം ആണ്, ഒരുപാട് ഓർമ്മപ്പെടുത്തലുകൾ ഉണ്ട് ഇതിൽ. തുടക്കക്കാർക്ക് വായിക്കാൻ പറ്റിയ ബുക്ക്.
Sibi Jose
പുസ്തകത്തിൽ പരാമർശിച്ച ചില സന്ദർഭങ്ങൾ
ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ചില അനുഭവങ്ങൾ വിശദമായി എഴുത്തുക്കാരൻ തന്നെ നിങ്ങളോട് പറയുന്നു. വീഡിയോ കാണു..
ഈ പുസ്തകം വായിച്ച എഴുത്തുകാരന്റെ അമ്മ പുസ്തകത്തെ പറ്റി പറഞ്ഞത് എന്താകും.. വീഡിയോ കാണു.
Ratings
- Flipkart: 4.6/5
- Amazon: 4.5/5
- GoodReads: 4.1/ 5
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ജോസെഫിന്റെ ബുക്ക് അതായത് ദൈവത്തിന്റെ ചാരന്മാര്‍ എന്ന പൂസ്തകം എന്നെ വളരെ അധികം ഇസ്പിരെ ആക്കിയിട്ടുണ്ട് കാരണം അത് വായിച്ചവര്‍ക്ക് വെക്തമാണ്ണ്‍ വളരെ സാധാരണ ഭാഷയില്‍ ഒരു പാട് അര്യ്തങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടാണ്ണ്‍ സത്യത്തില്‍ ന്ഹനും മറ്റാരുടെ ഒക്കെ ജീവിത്തിലെ ചാരന്‍ ആയിരിക്കും ദൈവത്തിന്റെ ഭാഗത്തുള്ള