Skip to content

അനുരാഗ് – Part 7

anurag malayalam novel in aksharathalukal

✒️ഏട്ടന്റെ  കാന്താരി ( അവാനിയ )

പെട്ടെന്ന് ഉണ്ടായ അവന്റെ പ്രവർത്തി എന്നെ ഒന്ന് അമ്പരപ്പിച്ചു….😳😳😳

അവൻ എന്റെ കൈ എടുത്ത് അവന്റെ ചുണ്ടോടു ചേർത്തു 😳😳

____________________________

( രാഗ് )

സോറി പറഞ്ഞിട്ടും അവൾക് മൈൻഡ് ഒന്നും ഉണ്ടായില്ല…. അപ്പോഴാണ് അവളുടെ കൈ ഞാൻ ശ്രദ്ധിച്ചത്…. അന്ന് ഞാൻ ചൂട് ചായ ഒഴിച്ചപ്പോ അത് പൊള്ളിയിരുന്നൂ… ഇനിയും അത് ഉണങ്ങാൻ ഉണ്ട്…. അന്ന് നന്നായി പൊള്ളിയിരുന്ന്… എന്തോ അത് കണ്ടപ്പോൾ ഉള്ളിൽ ഒരു നീറ്റൽ… അതുകൊണ്ടാണ് ആ കൈയിൽ ഞാൻ ചുംബിച്ചത്…. 😘 അത് കണ്ട് പെണ്ണ് അന്തം വിട്ട് നോക്കുന്നുണ്ട്…. പെട്ടെന്ന് തന്നെ അവള് ആ കൈ എന്നിൽ നിന്നും അടർത്തി മാറ്റി…. എന്നിട്ട് നേരെ washbasin പോയി കഴുകി🙄😢

അത് കണ്ടപ്പോ ഒരു വിഷമം….. അവൾക് എന്നെ അങ്ങനെ പെട്ടെന്ന് ഒന്നും സ്നേഹിക്കാൻ ആവില്ല…. പക്ഷേ എന്തോ അവളോട് വല്ലാത്ത ഒരു സ്നേഹം തോന്നുന്നു….. സത്യത്തിൽ വൈരാഗ്യം ആയിരുന്നു അവളോട് എന്റെ ജീവിതം നശിപ്പിച്ചതിന്…. പക്ഷേ ഞാൻ അവളോട് ചെയ്തതും അത് തന്നെ അല്ലേ….. അവളുടെ ജീവിതവും ഞാൻ നശിപിച്ചില്ലെ…. അപ്പോ പിന്നെ ഞാനും അവളും തമ്മിൽ എന്ത് വ്യത്യാസം ആണ് ഉള്ളത്….. അത് പാടില്ല…. ഞാൻ കാരണം ആരുടെയും ജീവിതം ഇല്ലാതായി പോവരുത്…. പിന്നെ വിവാഹം കഴിഞ്ഞ ഞാൻ മറ്റൊരു പെണ്ണുമായി ബന്ധം പുലർത്തുന്നത് ഒരിക്കലും ശെരി അല്ല…. അപ്പോ പിന്നെ എനിക് വിധിച്ചത് അവളാവും…. അതിനെ ഇനി ജീവിതം മുഴുവൻ അങ്ങ് സഹികുക…. സ്നേഹിച്ച് സഹിക്കുക…. ഇതാണ് എന്റെ തീരുമാനം…..

ഇൗ എന്നോട് അവള് ചെയ്തത് കണ്ടില്ലേ…. എന്താല്ലേ….🙄🙄

നീ നോക്കിക്കോ മോളെ….. നീ എന്നെ സ്നേഹിക്കും….. ഞാൻ നിന്നെ കൊണ്ട് സ്നേഹിക്കുന്നു എന്ന് പറയിക്കും….. 😎😎

ഇത് വെല്ലത് ഉം നടന്നാൽ മതിയായിരുന്നു…. അവളുടെ സ്വഭാവം വെച്ച് മിക്കവാറും അവള് എന്നെ പടം ആകും🙄🙄….. നിങ്ങൾക്കും അറിയുന്നത് അല്ലേ അവളെ…. ദേഷ്യം വന്നാൽ അതിനു കണ്ണ് കാണില്ല…..🙄

ഞാൻ ഇതൊക്കെ ആലോചിച്ച് ഇരുന്നപ്പോൾ ആണ് പെണ്ണ് കൈയും മുഖവും ഒക്കെ കഴുകി വന്നത്…. അപ്പോ തന്നെ ഞാൻ എനിക് മുഖം കഴുകണം എന്ന് പറഞ്ഞു….

എനിക് ഒറ്റയ്ക്ക് പോവാൻ ആവില്ല എന്ന് പറഞ്ഞപ്പോൾ കൂടി ഒന്നും മിണ്ടുന്നില്ല…. അതുകൊണ്ട് ബാക്കിയും ഞാൻ തന്നെ പറയേണ്ടി വന്നു…..

” എനിക് തനിച്ച് നടക്കാൻ ആവില്ല….. അതുകൊണ്ട് നീ ഹെൽപ് ചെയ്യണം…. ” – രാഗ്

അതിനും അവള് മറുപടി ഒന്നും പറഞ്ഞില്ല….. പകരം എന്റെ അടുത്തേയ്ക്ക് വന്നു എന്നിട്ട് എന്റെ കൈയിൽ പിടിച്ച്…. ഞാൻ എഴുന്നേറ്റ് അവളെ അങ്ങ് ഇറുകി പിടിച്ച്… പെണ്ണ് കുറെ വിടുവിപ്പികൻ നോക്കുന്നുണ്ട്…. പക്ഷേ ഞാൻ ആരാ മോൻ😎😎

____________________________

( അനു )

ഞാൻ കൈ ഒക്കെ കഴുകി വന്നപ്പോൾ ഇവിടെ ഒരാള് വല്ലാത്ത ആലോചനയിൽ ആണ്…. സ്നേഹം ഇല്ലാത്തത് കൊണ്ടല്ല ഞാൻ കൈ കഴുകിയത്…. ഞാൻ ഐസു വിൽ കയറിയ അപ്പോള് പറഞ്ഞത് ഇപ്പോഴും കാതിൽ ഉണ്ട്…. ഞാൻ എന്ത് ചെയ്തിട്ട് ആണ്…. എന്നോട് അങ്ങനെ പറഞ്ഞത്😔😔

പെട്ടെന്ന് ആണ് അവൻ എന്നോട് കൈ കഴുകാൻ ഹെല്പ് ചോദിച്ചത്…. ഞാൻ അവന്റെ അടുത്തേയ്ക്ക് ചെന്ന് കൈയിൽ പിടിച്ച്…. ഉടനെ അവനെ എന്നെ ഇറുകി പിടിച്ച്😟 എനിക്കാണെങ്കിൽ ശ്വാസം മുട്ടുന്നു….😰😰 ഞാൻ കുറെ വിടുവിപ്പിക്കാൻ നോക്കി…. എവിടെ…. ഇവന് ഒടുകത്ത ശക്തി ആണ്😭

____________________________

( രാ ഗ് )

പെണ്ണിനെ നന്നായി ഇറുകി പിടിച്ചപ്പോ ഒരു വല്ലാത്ത ഫീൽ 😍😍😍 പക്ഷേ അവള് കുതറി മാറുകയാണ്…. പെട്ടെന്ന് കുതറിയപ്പോ ഞാൻ നിലത്ത് വീഴാൻ പോയി….🙄

But കട്ടിലിന്റെ അരികിൽ തന്നെ ആയത് കൊണ്ട് നേരെ കട്ടിലിലേക്ക് വീണു

അവള് എന്റെ മുകളിൽ ആണ് വീണത്…. കൈ ഒടിഞ്ഞത് കൊണ്ട് അതിനു മുകളിൽ അവള് വീണപ്പോൾ ഞാൻ സ്വർഗ്ഗം കണ്ട്😭😭😭

അവള് അപ്പോള് തന്നെ എഴുന്നേറ്റ് എന്നിട്ട് സോറി ഒക്കെ പറയുന്നുണ്ട് പാവം….😘 ഞാൻ ആണെങ്കിൽ വേദന കൊണ്ട് പുളഞ്ഞു പോകുകയാണ്…. പക്ഷേ അവളുടെ ഭാവം ഒക്കെ കണ്ടിട്ട്….. ചിരിച്ച് ചിരിച്ച് ഒരു വക ആയി…..
എന്റെ വലത്തേ കൈ ആണ് ഒടിഞ്ഞത്….. ഇടത്തേ കൈയിൽ കുഴപ്പം ഒന്നുമില്ല…. അവള് വന്ന് എന്റെ കൈ തടവി വേദന ഉണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട്…. പെട്ടെന്ന് ഞാൻ അവളെ എന്റെ ഇടത്തെ കൈ കൊണ്ട് വട്ടം പിടിച്ചു…. 🤗

____________________________

( അനു )

കുതറി മാറാൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് ഞാനും അവനും കൂടി കട്ടിലിലേക്ക് വീണു….

ഞാൻ അവന്റെ ഒടിഞ്ഞ കൈയുടെ മുകളിൽ ആണ് വീണത്…. അപ്പോള് തന്നെ അവൻ വേദന കൊണ്ട് പുളയുക ആയിരുന്നു…. കണ്ടപ്പോ എന്തോ നെഞ്ച് ഒന്നു പിടഞ്ഞു 💔

അതുകൊണ്ടാണ് അവന്റെ കൈയിൽ ഞാൻ തടവി കൊടുത്തത്…. പക്ഷേ പെട്ടെന്ന് ആണ് അവൻ എന്റെ വയറിലൂടെ കൈ ഇട്ട് എന്നെ ചുറ്റി പിടിച്ചത്…. പെട്ടെന്ന് എന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി💘

____________________________

( രാഗ് )

ഞാൻ അവളെ ഇങ്ങനെ ചേർത്ത് പിടിച്ച് നിന്നപ്പോൾ ആണ് പുറകിൽ നിന്നൊരു ശബ്ദം കേട്ടത്…..

നോക്കിയപ്പോൾ ശ്രീ…

ഇത് കണ്ടപ്പോൾ തന്നെ അവൻ ഞങ്ങളെ നോക്കി ഒരു ചമ്മിയ ചിരി പാസ്സാക്കി…..

ഉടനെ തന്നെ അവള് എന്റെ കൈ വിടുവിപിച്ച് അപ്പുറത്തേക്ക് പോയി…. അവൻ അകത്തേക്ക് വന്നപ്പോൾ സത്യത്തിൽ എനിക് ദേഷ്യം ആണ് വന്നത്😡

” സോറി എടാ ഞാൻ കട്ടുറുമ്പ് ആയല്ലെ…. അത്യാവശ്യം ആയി പോയത് കൊണ്ടാട… ” – ശ്രീ

” എന്ത് കോപ്പ് ആണെന്ന് വെച്ച പറഞ്ഞിട്ട് പോടാ…😡” – രാഗ്

” എടാ നീ ചൂടാവല്ലെ…. നിനക്ക് ഡിസ്ചാർജ് തന്നിട്ടുണ്ട്…. അത് പറയാൻ ആയി വന്നത് ആണ്…. ” – ശ്രീ

പെട്ടെന്ന് ആണ് മുറിയിലേക്ക് ഡോക്ടർ വന്നത്….

” എന്താ രാഗ് ഇപ്പോ കുഴപ്പം ഒന്നുമില്ലല്ലോ …. ” – ഡോക്ടർ

” I am fine ” -രാഗ്

” എങ്കിൽ നിങ്ങൾക്ക് ഇന്ന് തന്നെ ഡിസ്ചാർജ് തരാം…. പക്ഷേ വീട്ടിൽ ചെന്ന് ഏകദേശം 1 മാസത്തോളം റെസ്റ്റ് എടുക്കണം…. കൈയും കാലും അനക്കരുത്…. അല്ല നിങ്ങളുടെ ഭാര്യ എന്തെ…. ” – ഡോക്ടർ

” അനു മോളെ ” – ശ്രീ

അപ്പോ തന്നെ അനു അവിടേക്ക് വന്നു….

” ആ മോളെ രാഗ് നേ ഡിസ്ചാർജ് ചെയുകയാണ്…. ഇനിയും ഒരുപാട് റെസ്റ്റ് എടുക്കണം…. അപ്പോ ഒരു ഭാര്യ എന്ന രീതിയിൽ അവന്റെ കൈ കാലുകൾ ആയി മോൾ ഉണ്ടാവണം…” – ഡോക്ടർ

ഇതൊക്കെ കേട്ടപ്പോൾ സത്യത്തിൽ സന്തോഷം കൊണ്ട് എനിക് ഇരിക്കാൻ വയ്യായിരുന്നു…. ഇതിലൂടെ ഞാൻ നിന്റെ മനസ്സിൽ കയറി പറ്റും മോളെ💞😍 നിന്നിൽ ഞാൻ എന്നോടുള്ള അനുരാഗം💞 ഉണ്ടാകും…💘💘💘

ഇതൊക്കെ ആലോചിച്ച് ഇരുന്നപ്പോൾ ആണ് പുറത്ത് നിന്ന് ആ അപശബ്ദം കേട്ടത്😡😡

മറ്റാരും അല്ല നന്ദനയും വന്ദനയും….. 😡

” ഏട്ടാ ഇപ്പോ എങ്ങനെ ഉണ്ട്…. ” – വന്ദന

” ആര് ആ ടി നിന്റെ ഏട്ടൻ…. ” – രാഗ്

” എന്താ രാഗ് അവള് നിന്നോട് വല്ലാത്ത വിഷമത്തിൽ ചോദിക്കുമ്പോൾ ഇങ്ങനെ ഒക്കെ പറയുന്നത്…. ” – നന്ദന
“അവൾക് വല്ലാത്ത വിഷമം ഉണ്ടല്ലേ…. എങ്ങനെ ആണ് പ്രകടിപ്പിക്കാൻ പോകുന്നത്….. കണീരിലുടെയോ അതോ സ്നേഹ പ്രകടനം കൊണ്ടോ….😏” – രാഗ്

” ഏട്ടന് എന്നോട് ദേഷ്യം ആണെന്ന് അറിയാം…. ” – വന്ദന

” അതൊക്കെ അറിയാമെങ്കിൽ ശല്യം ചെയ്യാതെ പോയികൂടെ 😏” – രാഗ്

” എന്തിനാ രാഗ് നീ അവളോട് ഇങ്ങനെ പെരുമാറുന്നത്…. അവൾക് നിന്നോട് ഇപ്പോഴും എന്ത് സ്നേഹം ആണ്… ” – നന്ദന

അപ്പോ അവളെ നോക്കിയപ്പോൾ അതാ പൂ കണ്ണീരും ഒളിപ്പിച്ചൊണ്ട് നിൽക്കുക ആണ്…. കണ്ടപ്പോൾ തന്നെ എനിക് ദേഷ്യം വന്നു😡😡
ഇത്രയൊക്കെ കേട്ടിട്ടും ഇൗ അനു എന്താ ഒന്നും മിണ്ടാതെ🙄

” അങ്ങനെ മറ്റൊരു പെണ്ണിന്റെ ഭർത്താവിനെ സ്നേഹിക്കുന്ന ഇവളെ വിളിക്കേണ്ടത് മറ്റ് പലതും ആണ്…. ” – രാഗ്

” ഏട്ടനെ എന്നെ എന്ത് വേണമെങ്കിലും പറയാം… പക്ഷേ എനിക് എട്ടനോടുള്ള സ്നേഹം സത്യം ആണ്… ” – വന്ദന

” നീ ആരെ ആണ് രാഗ് ഭാര്യ എന്ന് പറയുന്നത്…. ഇത്രയും നേരം ആയിട്ടും നിന്റെ ഭാര്യ എന്ന് പറയുന്ന അവള് ഞങ്ങളോട് ഒരു അക്ഷരം പോലും എതിർത്ത് പറഞ്ഞില്ല…. സ്വന്തം ഭർത്താവിനെ മറ്റൊരു പെണ്ണ് ഇങ്ങനെ പറയുമ്പോ എല്ലാ ഭാര്യമാരും പ്രതികരിക്കും… ഇതിൽ നിന്ന് വ്യക്തം അല്ലേ നിങ്ങളുടെ ബന്ധം…. ” – നന്ദന

” പ്രതികരിച്ചാൽ മാത്രമേ ഭാര്യ ആകുകയുള്ളു എന്ന് ആരാണാവോ പറഞ്ഞത്…. ” – അനു

അവളുടെ ശബ്ദം കേട്ടപ്പോൾ എന്തോ ഒരു കുളിർ😍

” സാധാരണ ഭാര്യമാർ പ്രതികരിക്കും…. 😏” – നന്ദന

” അയ്യോ അതിനു ഒരു കൊടിച്ചി പട്ടി കെടന്നു കുരച്ചാൽ ബോധം ഉളളവർ പ്രതികരിക്കാൻ മുതിരില്ല…. 😏 ഞാനും നിന്റെ സംസാരത്തിന് അത്രയും വില നൽകുന്നു ഉള്ളൂ…. നീ എന്റെ ഭർത്താവിനോട് കുറെ കിടന്നു കുരകുന്നു….. പിന്നെ പണ്ടൊരു ചൊല്ല് ഉണ്ട് കുരക്കും പട്ടി കടിക്കില്ല…. അത്രേയുള്ളൂ നീ ഒക്കെ…. വെറുതെ കിടന്നു കുരക്കും…. വയ്യാതെ ആകുമ്പോൾ മതിയാകും….😏😏” – അനു

സത്യത്തിൽ പെണ്ണ് പറയുന്നത് കേട്ടപ്പോൾ കെട്ടിപിടിച്ചു ഒരു ഉമ്മ😘 കൊടുക്കാൻ ആണ് തോന്നിയത്….

” അപ്പോ നീ എന്താ പറഞ്ഞു വരുന്നത് ഞങ്ങളുടെ വാക്കിന് വില ഇല്ല എന്നാണോ… ” – നന്ദന

” വില ഇല്ല എന്ന് പറഞ്ഞു പറഞ്ഞു ഉള്ള വില ഇല്ലാതാക്കണം എന്നില്ല…. ” – അനു

” രാ ഗ് നീ ഇവളു പറയുന്നത് കേട്ടില്ലേ…. ഞങ്ങളുടെ വാക്കിന് പുല്ലുവില ആണെന്ന്…. നിനക്ക് ഒന്നും പറയാൻ ഇല്ലേ…. ” – നന്ദന

” പറയാനുള്ളത് എന്റെ ഭാര്യ പറഞ്ഞു കഴിഞ്ഞു ഇനി എന്ത് പറയാൻ ആണ്…😏” – രാഗ്

” രാഗ് നീ ഇങ്ങനെ ഒരു പെണ്ണ് കൊന്തൻ ആയി പോയല്ലോ…. ” നന്ദന

ഇതിന് മറുപടി കൊടുത്തത് അനുവാണ് ഒരു അടിയിലൂടെ അതും വന്ദനയുടേ മുഖത്ത്….

” ഇത് നിനക്കും നിന്റെ ചേച്ചിക്കും കൂടിയാണ്…. നിന്റെ ചേച്ചിയെ എന്റെ ഏട്ടത്തി ആയി കണ്ട് പോയത് കൊണ്ടാണ് അവളുടെ കരണത്ത് വീഴാത്തത്…. അപ്പോ ഇതിന്റെ ചൂട് നിന്റെ ചേച്ചിക്കും കൂടി പറഞ്ഞു കൊടുതോളു…. ” – അനു

” ടീ നീ എന്റെ അനിയത്തിയെ തല്ലി അല്ലേ…. നിന്നെ ഞാൻ…. ” – നന്ദന

” ഒരു പുല്ലും ചെയ്യില്ല…. 😎 അവളുടെ കെട്ടിയോൻ ആയി ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം നീയൊന്നും അവളുടെ രോമത്തിൽ പോലും തൊടില്ല…😎” – രാഗ്

” അതിനു അവൻ മാത്രം അല്ല…. ഞാൻ കൂടി വിചാരിക്കണം ”

ഇത് ഇവിടെ നിന്നാണ് വന്നത് എന്ന് നോക്കിയപ്പോൾ ആണ് ശ്രീയെ കണ്ടത്…. അതും വളരെ ദേഷ്യത്തിൽ….

” ശ്രീ നീ ഇത് കണ്ടില്ലേ അവള്… അനു … നിന്റെ പെങ്ങൾ എന്റെ അനിയത്തിയെ തല്ലിയത്…. നിനക്ക് ഇതിന് എന്ത് പ്രതിവിധി ആണ് പറയാൻ ഉള്ളത്…. ” – നന്ദന

പിന്നീട് കണ്ടത് ഠപെ എന്നൊരു അടിയാണ്😂😂

അതും ശ്രീ നന്ദനയെ…😂

” ഇത് അവൾക് തരാൻ പറ്റാത്ത അടിയാണ്…. ഇനി നിനക്ക് എന്തെങ്കിലും പറയുവാൻ ഉണ്ടോ ” – ശ്രീ

” വാ മോളെ വണ്ടി നിർത്തി ഇട്ടിരികുകയാണ് വേഗം ആകട്ടെ…. ” – ശ്രീ

” ഒകെ ശ്രീ ഞങ്ങള് ദ്ദേ ഇറങ്ങുകയാണ്” – രാഗ്

ഇത്രയും പറഞ്ഞു അവരെ ഒന്നു മൈൻഡ് കൂടി ചെയ്യാതെ ഞാനും അനുവും കൂടി മുറിയിൽ നിന്ന് പോയി…..

____________________________

( നന്ദന )

” ചേച്ചി ഏട്ടന് ആ അനുവിന ഭയങ്കര ഇഷ്ടം ആണ്…. ” – വന്ദന

” അപ്പോ അഞ്ജന പറഞ്ഞത് അവന് ഇപ്പോ അവളോട് ദേഷ്യം ഉണ്ടെന്ന് ആണല്ലോ…. അതിനു കുറച്ച് കൂടി ഞങ്ങള് തീ കോരി ഇട്ടതാണ്…. പക്ഷേ ഇവിടെ അങ്ങനെ ഒന്നും തോന്നുന്നില്ല”. – നന്ദന

____________________________

( നന്ദന )

” ചേച്ചി ഏട്ടന് ആ അനുവിന ഭയങ്കര ഇഷ്ടം ആണ്…. ” – വന്ദന

” അപ്പോ അഞ്ജന പറഞ്ഞത് അവന് ഇപ്പോ അവളോട് ദേഷ്യം ഉണ്ടെന്ന് ആണല്ലോ…. അതിനു കുറച്ച് കൂടി ഞങ്ങള് തീ കോരി ഇട്ടതാണ്…. പക്ഷേ ഇവിടെ അങ്ങനെ ഒന്നും തോന്നുന്നില്ല”. – നന്ദന

” അതേ ചേച്ചി അവർ പണ്ടത്തേക്കാളും സ്നേഹം ആണ്…. ” – വന്ദന

“നീ പേടിക്കണ്ട മോളെ അവരുടെ ഇൗ സ്നേഹം ഞാൻ അവസാനിപ്പിക്കും … പിന്നെ അനു അവള് ഇനി എന്റെ ഇര ആണ് ” – നന്ദന

____________________________

( അനു )

കാറിൽ കയറിയ അപ്പോള് ഏട്ടൻ മുമ്പിൽ ഇരുന്നു… ഞാനും രാഗ് ഉം പിന്നിൽ ഇരുന്നു….

ഇരുന്നപ്പോൾ മുതൽ രാഗ് എന്നെ നോക്കുന്നുണ്ട്…. എനിക് എന്തോ ശ്രദ്ധിക്കാൻ തോന്നിയില്ല…. ശെരിയാണ് അവൻ അങ്ങനെ ഒക്കെ പറഞ്ഞു പക്ഷേ അത് വന്ദനയെ ദേഷ്യം കയറ്റാൻ ആയികൂടെ…. ആയിക്കൂടെ എന്നല്ല അതാണ് കാരണം…. അതല്ലെങ്കിൽ എന്നോട് എന്തിനാ icu വിൽ വെച്ച് അങ്ങനെ ചോദിച്ചത്…..

ഇതൊക്കെ ആലോചിച്ച് ഇരുന്നപ്പോൾ ആണ് രാഗ് എന്റെ കൈയുടെ മുകളിൽ കൈ വെച്ചിട്ട് എന്നെ ഒന്ന് നോക്കിയത്…. ഞാൻ ഉടനെ കൈ പിൻവലിച്ചു…. എന്നിട്ട് പുറത്ത് കാഴ്ചയും നോക്കി ഇരുന്നു…..

സത്യത്തിൽ ആ നന്ദനയോട് ശ്രീ ഏട്ടനും രാഗ് ഉം ഒന്നിച്ച് പറയുന്നത് കേട്ടപ്പോൾ സന്തോഷം കൊണ്ട് എനിക് തുള്ളിച്ചാടാൻ ആണ് തോന്നിയത്….. എന്നും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ഓർത്തു…. പക്ഷേ രാഗ് അവരെ കാണിക്കുവാൻ വേണ്ടി ആണല്ലോ ഈ കോപ്രായങ്ങൾ ഒക്കെ ചെയ്യുന്നത് എന്ന് ഓർത്തപ്പോൾ ഒരു വിഷമം…. ഞങ്ങള് നേരെ വീട്ടിലേക്ക് പോയി….

അവിടെ ചെന്നപ്പോൾ തന്നെ അച്ഛൻ പുറത്തേക് വന്നു…. എന്നിട്ട് അച്ഛനും ശ്രീയും കൂടി അവനെ പിടിച്ച് സോഫയിൽ ഇരുത്തി….

അച്ഛൻ അകത്തേക്ക് പോയി എന്ന് കാണലും അവന് മുകളിൽ പോകണം പോലും…..

അച്ഛനെ വിളിക്കാൻ പോയപ്പോൾ അച്ഛന് അത് ബുദ്ധിമുട്ട് ആവും അതുകൊണ്ട് നീ പിടിച്ച മതിയെന്ന്….

അപ്പോ തന്നെ ഏട്ടൻ പറയുകയാണ് എനിക് ഇനി ചുമക്കാൻ വയ്യ…. നീ ഇനി ഒറ്റക്ക് അല്ലേ ഇതെല്ലാം ചെയ്യേണ്ടത് അതുകൊണ്ട് നീ തന്നെ ചെയ്തോളൂ എന്ന്…. എന്താണെന്ന് നോക്കിയേ🙄🙄

ഞാൻ അവനെ പിടിച്ച് മുകളിലേക്ക് കൊണ്ടുപോവാൻ പോയപ്പോൾ ആണ് അവൻ അവന്റെ മുഖം എന്റെ തോളത്ത് വെച്ചത്….. ചെക്കന്റെ താടി കൊണ്ടിട്ട് ആണെങ്കിൽ എനിക് ഇക്കിളി ആവുന്നുണ്ട്…..

ഇത് കൂടാതെ എന്റെ വയറിലൂടെ എന്നെ വട്ടം പിടിച്ചു🙄 ചുരിദാർ ആയത് കൊണ്ട് കുഴപ്പം ഇല്ല 🙄

ഞങ്ങള് നടക്കാൻ തുടങ്ങിയപ്പോൾ അവൻ കൂടുതൽ അടുത്തേയ്ക്ക് നീങ്ങി വരുകയാണ്….

ഇപ്പോ അവന്റെ ശ്വാസം എന്റെ കഴുത്തിൽ തട്ടുന്നുണ്ട്…😬
എന്റെ ഹൃദയം ആണെങ്കിൽ ഇവിടെ ഡിസ്കോ കളിക്കുന്നുണ്ട്…. അല്ലേലും ഇൗ ഹൃദയത്തിന് ഒന്നും അറിയണ്ട 😏

ഒട്ടും സഹിക്കാൻ വയ്യാതെ ആയപ്പോൾ ഞാൻ അവന്റെ കാതോരം ചെന്ന് അത് പറഞ്ഞത്….

” ഇനിയും വേഷം കെട്ടിയാൽ ഞാൻ ഇവിടെ ഇട്ടിട്ട് പോവും പിന്നെ അവിടെ വേദനിച്ചു ഇവിടെ വേദനിച്ചു എന്നൊന്നും മിണ്ടിപ്പോകരുത്…😏” – അനു

ചെക്കൻ അത് കേട്ട് ഒരു പൊടിക് ഒതുങ്ങി…. അങ്ങനെ എങ്ങനെയോ മുകളിൽ എത്തി….

____________________________

( രാഗ് )

കാറിൽ കയറിയ അപ്പോള് മുതൽ പെണ്ണ് എന്തൊക്കെ ആലോചിച്ച് കൊണ്ടിരിക്കുകയാണ്….. ഇനി ബോംബ് ഇടാൻ മറ്റും ആവോ…. ഇവളായത് കൊണ്ട് പറയാൻ പറ്റില്ല….. അത്രേം കാഞ്ഞ വിത്ത് ആണ് അത്…. 😬😬

അതുകൊണ്ടാണ് ഞാൻ aa കൈയിൽ ഒന്നു തൊട്ടത്…. അപ്പോ അത് കണ്ടില്ലേ അവള് കൈ വലിച്ച് എടുത്ത്….. ഇപ്പോ നീ ഇതൊക്കെ കണിച്ചോ മോളെ നിന്നെ ഞാൻ കാണിച്ച് തരാം…. 😁😁

വീട്ടിൽ എത്തിയപ്പോൾ അച്ഛനും ശ്രീയും കൂടി എന്നെ പിടിച്ചു…. മുകളിലേക്ക് കയറാൻ മനഃപൂർവം ആണ് ഞാൻ അങ്ങനെ പറഞ്ഞത്…. ശ്രീയെ ഒന്നു കണ്ണ് ഇറുകി കാണിച്ചത് കൊണ്ടാണ് അവനും അങ്ങനെ പറഞ്ഞത്….

അവളെ ഇങ്ങനെ ചേർത്ത് പിടിച്ച് നടക്കാൻ നല്ല രസമുണ്ട്…. അവൾക് നന്നായി ദേഷ്യം വരുന്നുണ്ട്…. പക്ഷേ പെട്ടെന്ന് ആ പെണ്ണ് അങ്ങനെ പറഞ്ഞപ്പോ ഞാൻ ഒന്ന് പേടിച്ച്…. കാരണം അവളാണ് ആളു…. ചിലപ്പോ എന്നെ അവള് ഇവിടെ ഇട്ടിട്ട് പോവും…😬😬😁😁അതാണ് അപ്പോ തന്നെ ഞാൻ ഇച്ചിരി ഒത്തുങ്ങിയത്…. ഇതിനൊക്കെ ഞാൻ നിന്നെ എടുത്തോളാം….😏😎

നാളെ മുതൽ തുടങ്ങുക ആണ് മോളെ…. നിന്നെ ഞാൻ വീർപ് മുട്ടിക്കും എന്റെ സ്നേഹം കൊണ്ട്…..

പിന്നെ അപ്പച്ചിയും അവളുമർക്കും നല്ലൊരു ഡോസ് തന്നെ കൊടുക്കണം….😎😎

Wait and see😎😎

____________________________

അങ്ങനെ ഒരുവിധം അണ് ഞങ്ങൾ മുകളിൽ എത്തിയത്…. കാരണം എന്താണെന്ന് നിങ്ങൾക്ക് അറിയാമല്ലോ 😉😉

മുകളിൽ എത്തി അവള് എന്നെ കട്ടിലിലേക്ക് ഇരുത്തി…. അവള് നന്നായി വിയർകുന്നുണ്ട്….

പാവം നന്നായി ക്ഷീണിച്ചു…. എന്നെ അവിടെ ഇരുത്തിയിട് അവള് പുറത്തേക് പോകാൻ പോയപ്പോൾ ഞാൻ വേഗം അവളുടെ കൈ പിടിച്ച് വലിച്ച് എന്റെ അടുത്തേയ്ക്ക് ഇരുത്തി….

” നന്നായി ക്ഷീണിച്ച് പോയില്ലേ…. കുറച്ച് നേരം ഇവിടെ ഇരുന്നോ…. ” – രാഗ്

” No thanks for saying….. ” -അനു

ഞാൻ ഒന്ന് താണ് കൊടുത്തപ്പോൾ അവളുടെ അഹങ്കാരം കണ്ടില്ലേ…😒

പെട്ടെന്ന് നോക്കിയപ്പോൾ ആണ് അവള് വീണ്ടും പോവുന്നത് കണ്ടത്…. അവളെ ഇങ്ങോട്ട് വീണ്ടും എത്തിക്കാൻ വേണ്ടി ഞാൻ ഒരു ഗ്ലാസ്സ് വെള്ളം ചോദിച്ചു….

വെള്ളം തന്നപ്പോൾ ഞാൻ അവളുടെ കൈയിൽ തൊട്ടു എങ്കിലും അവള് അപ്പോള് തന്നെ കൈ വലിച്ച് അങ്ങോട്ട്…. അവള് ഒരു രീതിയിലും അടുക്കുന്നില്ല…..

ഇൗ പെണ്ണിനോട് ഇങ്ങനെ തുടർന്ന് പോവാൻ ആവില്ല…. താഴ്ന്നു കൊടുക്കുമ്പോൾ അവള് തലയിൽ കയറി നിരങ്ങുകയാണ്….. 😒

പിന്നെ എന്ത് ചെയും എന്ന് ആലോചിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് പെട്ടെന്ന് അനു വന്ന് അടുത്ത് ഇരുന്നത്.

എന്റെ ഗുരുവായരപ്പാ ഇതെന്ത് മറിമായം എന്ന് ആലോചിച്ച് ഇരുന്നപ്പോൾ അവള് എന്റെ ഇടത്തെ കൈ അവളുടെ കൈക്ക്‌ ഉള്ളിൽ ആക്കി….. പിന്നീട് നടന്നത് ഒക്കെ സ്വപ്നം ആണോ എന്ന് പോലും തോന്നി പോയി……😳

അവള് എന്റെ വലത്തേ കൈ ഒന്ന് തലോടി…. എന്നിട്ട് വേദന ഉണ്ടോ എന്ന് ചോദിച്ചു ഞാൻ ഒരു പാവ കുട്ടിയെ പോലെ തലയാട്ടി…. ഉടനെ ഇപ്പോ മറോട്ടോ എന്നും പറഞ്ഞു അവള് പ്ലാസ്റ്റർ ഇട്ട സ്ഥലം ചുംബിച്ചു….. 😘

ഞാൻ ആണെങ്കിൽ ഇതൊക്കെ എന്ത് എന്ന് ആലോചിക്കുക ആയിരുന്നു…..

പെട്ടെന്ന് അവള് എന്നെ കെട്ടിപിടിച്ചു…😳

എന്നിട്ട് എന്റെ കാതോരം വന്ന് പുറത്ത് വന്ദന നിൽപ്പുണ്ട് എന്ന് പറഞ്ഞു….

അപ്പോഴാണ് എനിക് കാര്യങ്ങള് പിടികിട്ടിയത്…. അവളെ കാണിക്കാൻ വേണ്ടിയാണ് എന്റെ ഭാര്യ ഇൗ കോപ്രായം ഒക്കെ ചെയ്ത് കൂട്ടുന്നത്….🙄

അദ്യം എനിക് ചിരി വന്നു…. പിന്നെ അത് ഒന്നു മുതലകിയാല്ലോ എന്ന് ആലോചിച്ച്,😉😉

അവള് എന്നെ വിട്ടപ്പോൾ ഞാൻ അവളെ ചേർത്ത് പിടിച്ച് പെണ്ണ് ഇതൊക്കെ എന്ത് എന്ന രീതിയിൽ നോക്കുന്നുണ്ട്…. പക്ഷേ വന്ദന നില്കുന്നത് കൊണ്ട് പ്രതികരിക്കുന്നില്ല….. എന്നിട്ട് അവളോട് 2 3 ഡയലോഗ് അടിച്ച്😄

” എന്താ മോളെ നിനക്ക് ഹോസ്പിറ്റലിൽ വെച്ച് തന്നത് ഒന്നും പോരെ… എന്താ മോളെ ഇങ്ങനെ ആവുന്നത്…. അത്പോലെ ഒരു ഉമ്മ വേണമെങ്കിൽ ചേട്ടനോട് ചോദിച്ചാൽ പോരേ…. ഇങ്ങനെ ഒക്കെ ചെയ്യണോ…. ഇനി ഒരു ഉമ്മ കിട്ടിയില്ല എന്ന പരാതി വേണ്ട….. അല്ല എവിടെയാ വേണ്ടത് ചുണ്ടിൽ അല്ലേ….. ” – രാഗ്

പെണ്ണ് ഉമ്മയോ ഞാനോ എപ്പോ എങ്ങനെ എന്ന രീതിയിൽ എന്നെ മിഴിച്ച് നോക്കുന്നു…..

എന്നിട്ട് എന്തോ ബോധോദയം വന്നത്പോലെ അത് പറഞ്ഞു….

” ചുണ്ടിൽ അല്ലേ നേരത്തെ തന്നത് ഇത് നെറ്റിയിൽ മതി…. ” – അനു

ഞാൻ ആണെങ്കിൽ അപ്പോ തന്നെ അവളുടെ നൈറ്റിയുടെ നേർക് എന്റെ ചുണ്ട് കൊണ്ടുപോയി….. എന്റെ അദ്യ ചുംബനം 😍😍…. പക്ഷേ ആ മോഹം അവള് നടത്തി തന്നില്ല…. 🙄 അതിനു മുന്നേ അവള് എന്നെ പിടിച്ച് തള്ളി…. കാരണം വന്ദന പോയിരുന്നു….

” മതി അഭിനയം അവള് പോയി😒” – അനു

” ശേ മിസ്സ് ആയി….😣” – രാഗ്

” എന്ത് മിസ്സ് ആയെന്ന് ” – അനു

” ഒന്നുമില്ല…. ഞാൻ ഒരു ആത്മഗതം പറഞ്ഞത് ആണേ… Anyway thanks for helping ” – രാഗ്

അത് പറഞ്ഞപ്പോൾ തന്നെ പെണ്ണ് ഒകെയും പറഞ്ഞു പുറത്തേക് പോയി…. ആ വന്ദനയിക്ക്‌ പോകാൻ കണ്ട നേരം….. അവള് ഇച്ചിരി നേരം കൂടി നുന്നിരുന്നെങ്കിൽ ചുളിവിൽ ഒരു ഉമ്മ ഒപ്പിക്കായിരുന്ന്….. ഞാൻ ഇച്ചിരി പ്രതീക്ഷിച്ച്….. 😉😋

ഇവളെ വളക്കാൻ ഉള്ള മാർഗ്ഗം അധികം അടുപ്പം കാണാതെ ആവുക എന്നത് തന്നെയാണ്…..

പക്ഷേ അവളുമായി ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാകണം

അതെങ്ങനെ ചെയും എന്ന് ഞാൻ ആലോചിക്കുക ആണ്…🤔🤔 നിങ്ങള്ക് എന്തെങ്കിലും ഐഡിയ ഉണ്ടോ പിള്ളേരെ…..

____________________________

( അനു )

മുകളിൽ എത്തിയപ്പോ ഞാൻ ശെരിക്കും ക്ഷീണിച്ചിരുന്നു…. എന്ത് മുടിഞ്ഞ കട്ടി ആണ് ഇവന്….. എനിക് കൈയും കാലും ഒക്കെ വേദനിക്കുന്നു…. ഞാൻ അവിടുന്ന് ഇറങ്ങാൻ പോയപ്പോൾ ആണ് അവൻ എന്റെ കൈയിൽ പിടിച്ച് അവിടെ ഇരുത്തിയത്…. എന്നിട്ട് വിശ്രമിക്കാൻ പറഞ്ഞു ഞാൻ അപ്പോ ഒരു ചെറിയ ജാഡ ഇട്ടു 😁 കൂടാതെ അവൻ ഐസിയുവിൽ വെച്ച് പറഞ്ഞത് ശെരിക്കും മനസ്സിൽ നിൽക്കുന്നുണ്ടായിരുന്നു.. അതാണ് അങ്ങനെ പറഞ്ഞത്….. പെട്ടെന്ന് ആണ് അവന് വെള്ളം വേണമെന്ന് പറഞ്ഞത് അത് കൊടുത്തപ്പോൾ എന്റെ കൈയിൽ തൊട്ടു…. ഞാൻ ഒന്നും മിണ്ടിയില്ല…. അതും കഴിഞ്ഞ് പുറത്തേക് ഇറങ്ങിയപ്പോൾ ആണ് വന്ദന വരുന്നത് കണ്ടത് അതുകൊണ്ടാണ് ആ കോപ്രായം മുഴുവൻ കാണിച്ച് കൂട്ടിയത്…. 😁

പക്ഷേ അവൻ ചെയ്തത് കണ്ടില്ലേ…. അവസരം മുതലെടുക്കാൻ നോക്കി😡

പുറത്തേക്ക് ഇറങ്ങിയപ്പോൾ ദേഷ്യം പിടിച്ച് നിൽക്കുന്ന വന്ദനയേ ആണ് കണ്ടത്….. അത് കണ്ടപ്പോ മനസിന് ഒരു കുളിര് 😉

ഒന്നോർത്താൽ അവള് ആ ഉമ്മയുടെ സമയത്ത് പോയത് നന്നായി അതല്ലെങ്കിൽ എല്ലാം കുളം ആകുമായിരുന്നു…. 🙄

അവളെ നോക്കി ഒരു ലോഡ്‌ പുച്ഛം വാരി വിതറി ഞാൻ അടുക്കളയിലേക്ക് പോയി😏😏😏

____________________________

ഇതേ സമയം നന്ദനയുടെ മുറിയിൽ…..

കരഞ്ഞു കൊണ്ടാണ് വന്ദന അങ്ങോട്ടേക്ക് വന്നത്….

” എന്താ മോളെ എന്ത് പറ്റി…. ” – നന്ദന

വന്ദന അവൾക് വള്ളി പുള്ളി തെറ്റാതെ ആ മുറിയിൽ കണ്ടത് ഒക്കെ പറഞ്ഞു….

” ചേച്ചി അവരു തമ്മിൽ വല്ലാത്ത സ്നേഹം ആണ്…. അതല്ലെങ്കിൽ ഏട്ടൻ അവൾക് ഉമ്മ ഒക്കെ കൊടുകോ😔” – വന്ദന

പെട്ടെന്ന് ആണ് അങ്ങോട്ടേക്ക് അപ്പചി കയറി വന്നത്….

” എന്താ മക്കളെ എന്താ പ്രശ്നം…. ” – അപ്പചി

” ഒന്നും പറയണ്ട അമ്മേ…. അവള് തന്നെയാ പ്രശ്നം…. ശ്രീയും രാഗും അവളുടെ കൂടെ ഉള്ളിടത്തോളം നമുക്ക് അവളെ ഒന്നും ചെയ്യാൻ ആവില്ല…. ” – നന്ദന

” ഇവൾ എന്തിനാണ് കരയുന്നത്…. ” – അപ്പചി

അപ്പചിയോടും എല്ലാം പറഞ്ഞു….

” അപ്പോ അവരും വല്ലാത്ത സ്നേഹത്തിൽ ആണ്…. അല്ലേ…. അപ്പോ ഇനി ഭീഷണി ഒന്നും നടക്കില്ല…. ഒരൊറ്റ വഴിയെ ഉള്ളൂ അവരെ നമ്മൾ ആയി കാരണം ഉണ്ടാക്കി പിരികുക…. ” – അപ്പചി

” അതെങ്ങനെയാ അമ്മേ അവന് അവളെ വല്ലാത്ത വിശ്വാസം ആണ്… ” – നന്ദന

” ആ വിശ്വാസം ഒക്കെ നമുക്ക് തകർക്കണം…. ” – അപ്പചി

____________________________

( ശ്രീ )

നന്ദന വിചാരിച്ചത് പോലെ ഒന്നുമല്ല….. അവള് അന്ന് ചെയ്തത് കണ്ടില്ലേ…. എന്റെ അനുവിന്റെ കുരക്കിന് പിടിച്ച് ശ്വാസം മുട്ടിച്ചു…. 😔 ഞാൻ അപ്പോ ചെന്നില്ലയിരുന്നെങ്കിൽ എന്റെ അനു ശ്വാസം മുട്ടി മരിച്ചു പോകുമായിരുന്നു….. ആലോചിക്കുമ്പോൾ തന്നെ ദേഷ്യം ഇരച്ചു കയറുന്നു😡

നന്ദനയെ വിളിച്ച് ഒന്ന് കാണണം എന്ന് പറഞ്ഞു….

ചിലതൊക്കെ മനസ്സിൽ തീരുമാനിച്ച് കൊണ്ട് തന്നെ….

പറഞ്ഞ സ്ഥലത്ത് ഞാൻ പെട്ടെന്ന് എത്തി… അവളും ഉടനെ തന്നെ വന്നു….

വന്നപ്പോൾ തന്നെ ഒരു ക്ഷമാർപ്പണം ആയിരുന്നു….😒

” ശ്രീ ചെയ്തത് തെറ്റ് ആണെന്ന് അറിയാം നീ ഒന്ന് ക്ഷമിക്കൂ….. ” – നന്ദന

” തെറ്റ് ആണെന്ന് അറിയാമെങ്കിൽ പിന്നെ എന്തിനാണ് അത് ചെയ്തത്” – ശ്രീ

” അത് അനു അവള് ഞങ്ങളുടെ വാക്കുകൾ കേൾക്കുന്നില്ല അനുസരികുന്നില്ല….. അവള് തന്നിഷ്ടം കാണിക്കുക ആണ്….. അവള് എന്റെ അനിയത്തിയെ തല്ലി….. ” – ശ്രീ

” അവള് എന്തിനാണ് നിന്റെ അനിയത്തിയെ തല്ലിയത്…. ” – ശ്രീ

” അത്…. ശ്രീ…… ” – നന്ദന

” പറ നന്ദന…. എന്താ കാര്യം…. ” – ശ്രീ

” അത് ശ്രീ എനിക് അറിയില്ല….” – നന്ദന

” നിനക്ക് അറിയില്ലേ…. എങ്കിൽ ഞാൻ പറഞ്ഞു തരാം …. ” – ശ്രീ

” വന്ദന അവൾക് രാഗ് നേ ഇഷ്ടം ആണ്…. അതാണ് കാരണം…. എന്താ ശരിയല്ലേ…. ” – നന്ദന

” അതേ അതാണ് കാരണം…. അവൾക് രാഗിനേ പണ്ട് മുതൽ ഇഷ്ടം ആണ് ” – നന്ദന

” അപ്പോ പിന്നെ എന്റെ പെങ്ങൾ ചെയ്ത കുറ്റം എന്താണ്….. തന്റെ ഭർത്താവിനെ മറ്റൊരു കണ്ണിലൂടെ കാണുന്നതിന് അവള് ഇതെങ്കിലും ചെയ്യണ്ടേ…. ” – ശ്രീ

” പക്ഷേ ശ്രീ വന്ദനയിക്ക് അവനെ ഒരുപാട് ഇഷ്ടം ആണ്…. ” – നന്ദന

” അപ്പോ നീ അവളുടെ കൂടെ ഇൗ തെമമാടിത്തരതിന് കൂട്ട് നിൽകുകയാണോ…. ” – ശ്രീ

” അവള് എന്റെ അനിയത്തി അല്ലേ ശ്രീ എനിക് അവളുടെ കൂടെ നിന്നെ പറ്റൂ…. ” – നന്ദന

” അങ്ങനെയാണോ….. എന്നാല് ഒന്നു കേട്ടോ…. അനു ഇൗ ശ്രീയുടെ പെങ്ങൾ ആണ്…. ഞാൻ ഉണ്ടാവും അവളുടെ കൂടെ എന്തിനും…. ” – ശ്രീ

” പിന്നെ ഒരു കാര്യം കൂടി വെറുതെ അവളുടെ ജീവിതത്തിൽ കേറി കളിച്ച് അത് നശിപ്പിക്കരുത്….. ” – ശ്രീ

” ശ്രീ നീ എന്തിനാ എന്നോട് റിക്വസ്റ്റ് ചെയുന്നേ…. ” – നന്ദന

” ഇതൊരു റിക്വസ്റ്റ് അല്ല…. ഭീഷണി അഥവാ താക്കീത് ആണ്….. ഇനി എന്റെ പെങ്ങളുടെ ജീവിതത്തിൽ കയറി കളിച്ചാൽ…. കത്തിക്കും ഞാൻ അതിപ്പോ ആരായാലും….. ” – ശ്രീ

” ശ്രീ നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്…. എന്തിനാ ഇങ്ങനെ പറയുന്നത്…. അവള് എന്റെ അനിയത്തി കൂടി അല്ലേ …. ” – ശ്രീ

” നിന്റെ അനിയത്തി എന്നല്ല ആരായാലും…. അതിപ്പോ നീയയാലും കൊല്ലും ഞാൻ.
.. ഇത് കൂടി ആലോചിച്ചിട്ട് വേണം മക്കൾ എന്റെ പെങ്ങളുടെ ജീവിതത്തിൽ കയറി കളിക്കാൻ ” – ശ്രീ

എന്ന ഒകെ ഞാൻ പോണ് ബൈ എന്നും പറഞ്ഞു ഞാൻ അവിടെ നിന്ന് പോന്നു…..

____________________________

( നന്ദന )

അനു അനു അനു എന്ത് പറഞ്ഞാലും അനു…..

ഇവനെ ഞാൻ എങ്ങനെ മെരുക്കും എന്റെ ദേവിയെ…..

അനു…. ഓരോ ദിവസം ചെല്ലുംതോറും നിന്നോടുള്ള എന്റെ പക കൂടി വരുകയാണ്…..

നിന്നെ ഞാൻ നശിപ്പിക്കും ഇനി ഞാൻ ആയിരിക്കും നിന്റെ അന്തക….😡😡😡

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!