✒️ഏട്ടന്റെ കാന്താരി ( അവാനിയ )
ഇന്ന് ചിങ്ങം 1 ആയിരുന്ന കൊണ്ട് രാവിലെ കുളിച്ച് അമ്പലത്തിൽ ഒക്കെ പോയി , ഏട്ടന്റെ കൂടെയാണ് പോയത്…. അത് കഴിഞ്ഞ് വീട്ടിൽ വന്നു. അമ്മയുടെ സ്പെഷ്യൽ ദോശയും സാമ്പാറും കഴിച്ച് നേരെ കോളേജിലേക്ക് വിട്ടു..😁😁
കോളേജിൽ എത്തിയപ്പോൾ അച്ചുവും അമ്മുവും എത്തിയിരുന്നു…. ഇത് ആരാണ് എന്ന് മറന്നട്ടില്ലാലോ അല്ലേ…. അവർ തന്നെ നമ്മുടെ ചങ്ക്സ്….😍😍😍
അങ്ങനെ അവരുമായി സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും 1 സ്റ്റ് പീരിയഡ് ഒരു ചുള്ളൻ സർ കയറി വന്നു…. ക്ലാസ്സ് നല്ല ബോർ ആയിരുന്നെങ്കിലും….. പുള്ളിയുടെ ഭംഗിയിൽ ലയിച്ച് ആ പീരിയഡ് അങ്ങനെ പോയി…. പിന്നീട് 2 ടീച്ചേഴ്സ് ആണ് വന്നത്. അവരും നല്ല അന്തസായി വെറുപിച്ച് പോയി🥴 അത് കഴിഞ്ഞ് നമ്മുടെ സമയം വന്നെത്തി…. എന്താ അത് തന്നെ ഇന്റർവെൽ 😄 എനിക്കാണെങ്കിൽ വിശപ്പിന്റെ വിളി ഒക്കെ വന്നു തുടങ്ങിയിരുന്നു….. (Basically I am a വിശപ്പ് പ്രാന്തീ.😬😬😬 നിങ്ങള് Snickers പരസ്യം കണ്ടിട്ടില്ലേ…. വിശന്നാൽ നിങ്ങള് നിങ്ങള് അല്ലതാവും….അത് തന്നെ… അവർ ആ പരസ്യം എന്നെ ഉദ്ദേശിച്ച എന്ന തന്നെ ഉദ്ദേശിച്ച എന്നെ മാത്രം ഉദ്ദേശിച്ചാണ്🥴🥴😄😄)
പ്യാവം ഞാൻ😁😁😁 അങ്ങനെ ഞങ്ങൾ ഞങ്ങളുടെ തറവാട്ടിലേക്ക് പോയി അത് തന്നെ നമ്മുടെ ക്യാന്റീൻ…😃😃
അവിടെ ചെന്ന് 3 ബിരിയാണി പറഞ്ഞു ചെന്നത് ഞങ്ങൾ 3 പേരെങ്കിലും തിന്നു കഴിഞ്ഞപ്പോൾ ഒരു 10 15 പേര് ഉണ്ടായിരുന്നു…. എന്താല്ലേ എന്താ ഒത്തൊരുമ…..😁😁
അങ്ങനെ അതൊക്കെ കഴിഞ്ഞ് ഇരുന്നപ്പോൾ ആണ് അച്ചു ആ കാര്യം പറഞ്ഞത്… എന്താ എന്നല്ലേ…. ഇൗ ശനിയാഴ്ച ഒരു സിനിമ കാണാൻ പോകാമെന്ന്….. കേട്ട ഉടനെ അമ്മു സമ്മതിച്ചു…. എന്റെ കാര്യം എനിക് തന്നെ സംശയം ആയിരുന്നു…..
സിനിമ കാണാൻ പോവുന്ന ഒന്നും അച്ഛന് ഇഷ്ടമല്ല. അതുകൊണ്ട് സമ്മതിച്ച വരാമെന്ന് പറഞ്ഞു….
അങ്ങനെ അതിനു സമ്മതം വാങ്ങാൻ ഞാൻ നമ്മുടെ പോരാളിയുടെ കാല് പിടിച്ചു…. പക്ഷേ പോരാളി നല്ല അന്തസായി കൈ ഒഴിഞ്ഞു😢😢
അതിനു ശേഷം നമ്മുടെ ഏട്ടന്റെ കാല് പിടിക്കാൻ തീരുമാനിച്ചു…. അങ്ങനെ ഏട്ടന്റെ അടുത്തേയ്ക്ക് വളരെ വിനയപൂർവം നീങ്ങി😉😉😉
അങ്ങനെ ഏട്ടൻ അച്ഛനോട് സംസാരിച്ചു…. പക്ഷേ അച്ഛൻ അതിലും വലിയ ഒരു കണ്ടീഷൻ വെച്ചു…. എന്താ എന്നല്ലേ നിങ്ങള് തന്നെ കേട്ടോളൂ….
“സിനിമ കാണാൻ പോയിക്കോ പക്ഷേ ഒറ്റക്ക് പോവണ്ട” – അച്ഛൻ
” ഒറ്റക്ക് അല്ല അച്ഛാ എന്റെ കൂടെ എന്റെ ഫ്രണ്ട്സ് ഉണ്ട് ” – അനു
” നിങ്ങള് എല്ലാം പെണ്കുട്ടികൾ അല്ലേ…. നിങ്ങളുടെ കൂടെ ഏട്ടൻ കൂടെ വന്നാൽ മാത്രമേ ഞാൻ സമ്മതികുകയുള്ളു…” – അച്ഛൻ
ആഹാ സഭാഷ് അച്ഛന്റെ തീരുമാനം കേട്ടില്ലേ എന്റെ കൂടെ ഏട്ടൻ ഉണ്ടാവും എന്ന്… ഇതിലും ഭേദം ഞാൻ പോകാത്തത് അല്ലേ സുഹൃത്തുകളെ നിങ്ങള് തന്നെ പറ..😢😢
ഞാൻ ആയിട്ട് ഒരു തീരുമാനം പറയുന്നതിന് മുമ്പ് നമ്മുടെ പിള്ളേരെ ഒന്നു വിളിച്ച് ചോദിച്ചു….( കോൺഫറൻസ് കോൾ ആണ് ) ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി കേട്ട് ഞാൻ തലയിൽ കൈ വെച്ച് പോയി…
” എടീ ഏട്ടൻ ഇല്ലാതെ എന്നെ വിടില്ല എന്ന പറയുന്നെ…. ” – അനു
” അതിനെന്താ നിന്റെ ഏട്ടനും വന്നോട്ടെ…. ” – അച്ചു
” ഏട്ടൻ വന്നാൽ എന്നെ കൊണ്ട് ഒന്നും ചെയികില്ല… അങ്ങോട്ട് തിരിയാൻ പാടില്ല ഇങ്ങോട്ട് തിരിയാൻ പാടില്ല അങ്ങനെ ഒക്കെ ആവും… ” – അനു
” അതിനെന്താ നീ അങ്ങ് നല്ല കുട്ടിയായി ഇരുന്നേകണം… ” – അമ്മു
” എടീ ദുഷ്ടകളെ എന്നെ കൊണ്ട് മാത്രം അല്ല നിങ്ങളെയും ഒന്നിനും അനുവദിക്കില്ല… ” – അനു
” നിന്റെ ഏട്ടൻ ആളു കാണാൻ എങ്ങനെയാ mwonjan ആണോ… ” – അച്ചു
” ആ വലിയ കുഴപ്പം ഒന്നുമില്ല ” – അനു
” ആ അപ്പോള് ഞങ്ങൾക്കും കുഴപ്പം ഇല്ല ” – അമ്മു
” അതെന്താ അങ്ങനെ ” – അനു
” എടീ മണ്ടി തൽകാലം ഞങൾ നിന്റെ ഏട്ടനെ വായിനോക്കി സംതൃപ്തി അടന്നോളം… ” – അച്ചു
ഇന്നാണ് എനിക് ആ വലിയ സത്യം മനസ്സിലായത്… എന്റെ കൂടെ ഉള്ള 2 ഉം നല്ല അസ്സൽ കോഴികൾ ആണ്😭😭 ഇവരുടെ അടുത്തേയ്ക്ക് ഞാൻ എങ്ങനെ എന്റെ ഏട്ടനെ വിടും….😢😢🙄🙄
ഏട്ടൻ ഉള്ളതുകൊണ്ട് ഞാൻ വരുന്നില്ല എന്ന് പറഞ്ഞാല് അവറ്റകൾ എന്നെ കൊല്ലും…😭😭 അങ്ങനെ 2 ഉം കല്പിച്ച് ഞാൻ ഏട്ടന്റെ അടുത്തേയ്ക്ക് ചെന്നു….
” ഏട്ടാ എനിക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു ” – അനു
” വലിയ ബിൽഡ് ഉപ് ഒന്നും വേണ്ട കാര്യം മനസിലായി 😄 ” – ശ്രീ
ദെ ഇതാണ് നമ്മുടെ ഏട്ടൻ ഞാൻ പറയുന്നതിന് മുമ്പേ ഏട്ടന് എന്ന മനസ്സിലാവും….. എന്റെ എന്ത് വെഷമം ആയാലും സന്തോഷം ആയാലും അദ്യം തിരിച്ചറിയുന്നത് ഏട്ടൻ ആയിരിക്കും 😘😘😘😘
” ഏട്ടാ പ്ലീസ് എന്റെ കൂടെ വരണം… അല്ലെങ്കിൽ എന്റെ കൂട്ടുകാർ എന്നെ കൊല്ലും 😭 ” – അനു
” ശെരി ഞാൻ വരാം പക്ഷേ രാഗ് കൂടി ഉണ്ടാവും ” – ശ്രീ
ഹൈവ അടിപൊളി ഒന്നിനെ രക്ഷിക്കാൻ നോക്കുമ്പോ 2 ഉണ്ടാവുമെന്ന്….. ഇത് ഇവിടെ ചെന്ന് അവസാനിക്കും എന്ന് എനിക് അറിയത്തില്ല എന്റെ ദേവിയെ…🥴🥴
രാഗ് ഏട്ടനെ വിളിച്ച് ചോദിച്ചപ്പോൾ ഏട്ടന് ത്രിബിൾ ഒകെ….. കാര്യങ്ങള് പോണ ഒരു പോക്കേ….😭😭
_____________________________
അങ്ങനെ ആ ദിനം വന്നെത്തി അത് തന്നെ ശനിയാഴ്ച…. ഇൗ ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് തന്നെ ഞാനും രാഗ് ഏട്ടനും ഒരുപാട് അടുത്തു…. തെറ്റിദ്ധരിക്കണ്ട ഫ്രണ്ട്ഷിപ്പ് മാത്രേ ഉള്ളൂ….😄😄
ഏട്ടന്റെ ഉം നന്ദു ചേച്ചിയുടെയും ( ശ്രീയുടെ ലോവർ ) രാഗ് ഏട്ടന്റെ ഉം അഞ്ജന ചേച്ചിയുടെയും പ്രണയം നല്ല രീതിയിൽ നടക്കുന്നു….
ആ പിന്നെ ഒരു കാര്യം പറഞ്ഞില്ലല്ലോ അഞ്ജന ചേച്ചിയെ ഞാൻ പരിചയപെട്ടു…. രാഗ് ഏട്ടൻ പരിചയപെടുത്തി….. അങ്ങനെ ഇന്ന് ഞങ്ങൾ 5 പേരും കൂടി സിനിമ കാണാൻ പോവുകയാണ്… എന്താകും എന്ന് എനിക് തന്നെ ഒരു പിടിത്തോം ഇല്ല 😭😭😭
എന്ത് പ്രശ്നം ഉണ്ടായാലും ഇൗ 4 ഉം എന്റെ നെഞ്ചതോട്ടെ കേറോളു…😭😭 ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല….
പിന്നെ 2 കോഴികൾക്ക് ആണ് ഞാൻ എന്റെ എട്ടൻമാരെ ഇട്ടു കൊടുകുന്നെ…😬😬
അങ്ങനെ ഞങ്ങൾ തീയേറ്ററിൽ എത്തി… സീറ്റിൽ ഇരുന്നപ്പോൾ എന്നെ പിടിച്ച് 2 ഏറ്റൻമാരുടെയും നടുവിൽ ഇരുത്തി…. സത്യത്തിൽ ഞാൻ എന്തിനാ വന്നെ അല്ലേ…🙄🙄
പക്ഷേ അവരുടെ നടുക് ഇരുന്നപ്പോൾ ഞാൻ ഒരിക്കലും അനുഭവിക്കാത്ത ഒരു സുരക്ഷിതത്വം അനുഭവിച്ചു…🤩🥰🥰
അച്ചു പറഞ്ഞ സിനിമ എന്തായാലും അതിഗംഭീരം….. ഉറങ്ങി ബാക്കിയുള്ളവരുടെ കണ്ണ് കഴച്ച്..😄😄 അത്രേം ബോറൻ സിനിമ…. മറ്റെ ടിന്റുമോൻ ജോകിൽ പറയുന്ന പോലെ വയറ്റിൽ ഉള്ള കോഴി വരെ കൂവി😉😉
ആദ്യമൊക്കെ കഷ്ടപ്പെട്ട് കണ്ടിരുന്നെങ്കിൽ ഉം പിന്നീട് ഞാൻ ഏട്ടന്റെ കൈയിൽ കെടന്നു ഉറങ്ങി..😁😁
പിന്നെ സിനിമ കഴിഞ്ഞപ്പോഴാണ് എന്നെ ഏട്ടൻ വിളിച്ചത്…. പക്ഷേ എഴുന്നേറ്റപ്പോൾ ഞാൻ രാഗ് ഏട്ടന്റെ കൈയിൽ ആണ് കെടന്നിരുന്നത്…. ഇതെന്ത് മറിമായം എന്ന് ആലോചിച്ച് ഇരുന്നപ്പോൾ ഏട്ടൻ തലകിട്ട് ഒരു കൊട്ട് തന്ന് എഴുന്നേക് ബാക്കി വീട്ടിൽ പോയി ഉറങ്ങാം എന്ന് പറഞ്ഞു😁😁😄😄
അങ്ങനെ അവിടുന്ന് ഒരു ഐസ്ക്രീം ഷോപ്പ് ലേക് പോയി. എന്നിട്ട് രാഗ് ഏട്ടൻ എല്ലാർക്കും ഐസ്ക്രീം വാങ്ങി തന്നു… പിന്നീട് ഞങ്ങൾ വീട്ടിലേക്ക് തിരിച്ച് പോയി….
———————————————
( രാഗ് )
അവരുടെ കൂടെ സിനിമ കാണാൻ പോയി ശെരിക്കും ആ അങ്ങളയുടെയും പെങ്ങളുടെയും കൂടെ വരുമ്പോൾ എന്തോ വല്ലാത്ത സന്തോഷം സമാധാനം ഒക്കെ ആണ്…
നല്ല പക്ക ബോറൻ സിനിമ ആയിരുന്നു. കുറച്ച് നേരം കണ്ടിരുന്നു പിന്നീട് അവള് ശ്രീയുടെ കൈയിൽ കെടന്നു ഉറങ്ങുന്നത് ആണ് കണ്ടത്… ഇന്റർവെൽ സമയത്ത് കൂടെ ഉണ്ടായിരുന്ന കുട്ടികൾ കോഫീ വേണം എന്ന് പറഞ്ഞു അവരെ ഒറ്റയ്ക്ക് വിടാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് ശ്രീ അവരുടെ കൂടെ പോയി. അപ്പോ ഇവളെ വിളിച്ചെങ്കിലും പെണ്ണ് നല്ല ഉറക്കം ആയിരുന്നു… അതുകൊണ്ടാ അവളെ എന്റെ കൈയിൽ കിടത്തിയത്…😁
സിനിമ കുറച്ച് കഴിഞ്ഞപ്പോ എനിക്കും ഉറക്കം വന്നു… ഞാൻ അവളുടെ തലയുടെ മുകളിൽ തലവെച്ച് ഉറങ്ങി പോയി
പിന്നെ ശ്രീ വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത്. അതിനു ശേഷം അവൻ അവളെ വിളിച്ച് എഴുന്നേപിച്ച്..എന്തുകൊണ്ടോ വല്ലാത്ത ഒരു ആത്മബന്ധം തോന്നുകയാണ് അവളോട്…. അഞ്ജന പോലും എന്നോട് ഇങ്ങനെ അടുത്ത് പെരുമാറുക ഒന്നും ചെയ്യാറില്ല… ഇവളോട് എന്തോ ഒരു പ്രത്യേക വാത്സല്യം തോന്നുകയാണ്….😘😘😘
ചിലപ്പോൾ എനിക് ഒരു പെങ്ങൾ ഇല്ലാത്തത് കൊണ്ടാവാം…🥰🥰
————————————————-
( ശ്രീ )
സത്യത്തിൽ അവള് അവന്റെ കൈയിൽ കെടക്കുന്ന കണ്ടപ്പോൾ മനസ്സ് കൊണ്ട് ആഗ്രഹിച്ച് പോയി ഇവർ ഒന്നായെങ്കിൽ എന്ന്….. എന്തോ അവനെ തന്നെ എനിക്ക് എന്റെ അളിയൻ ആയി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നുകയാണ്… പക്ഷേ ഇനി അതൊന്നും നടക്കില്ലല്ലോ…. അവന് അഞ്ജന യെ ഇഷ്ടം ആണല്ലോ…. 😔
————————————————-
( അനു )
ഞാൻ എന്നാലും എങ്ങനെയാ രാഗ് ഏട്ടന്റെ കൈയിൽ വന്നെ….. എന്തായാലും ഞാൻ വിചാരിച്ചിരുന്ന പോലത്തെ പ്രശ്നം ഒന്നും ഉണ്ടായില്ല😁😁
🌞🌞🌜🌜⭐⭐
2 ദിവസങ്ങൾക്ക് ശേഷം…
ഇന്നാണ് പിന്നെ കോളജിൽ പോവുന്നെ… ചെന്നപ്പോൾ മുതൽ അവറ്റകൾ എന്തോ അർത്ഥം വെച്ച് ഒക്കെ ആണ് സംസാരിക്കുന്നത്…. എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല….🙄
അങ്ങനെ ചോദിക്കാൻ തീരുമാനിച്ചു….
” എന്താണ് നിങ്ങള് ഇങ്ങനെയൊക്കെ പറയുന്നത്… ” – അനു
” ഞങ്ങൾ പറയുന്നത് ആണ് കുറ്റം…. ചിലരൊക്കെ ഏട്ടൻ ഉണ്ടാവും ഏട്ടന്റെ കൂട്ടുകാരൻ ഉണ്ടാവും എന്നൊക്കെ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല…” – അച്ചു
” എന്താ നിങ്ങള് പറയുന്നത് എനിക് ഒന്നും മനസ്സിലാവുന്നില്ല ” – അനു
“എന്താ ഇനിയും പറഞ്ഞു തരണ്ടെ….എടി അമ്മു അതങ്ങ് കാണിച്ച് കൊടുക്ക് നമ്മുടെ അനു കൊച്ചിനു 😄” – അച്ചു
ആ സമയം അമ്മു എനിക് നേരെ അവളുടെ ഫോൺ നീട്ടി….
അതിലെ കാഴ്ച കണ്ട് എനിക് എന്റെ തന്നെ നിയന്ത്രണം നഷ്ടപ്പെട്ട് ഞാൻ ആ ഫോൺ എറിഞ്ഞു പൊട്ടിച്ചു..😠😠😠
“എന്താ നീ ഇൗ കാണിച്ചെ” – അച്ചു
” അയ്യോ എന്റെ ഫോൺ, എടി ദുഷ്ടെ…. നീ എന്ത് പണിയാണ് കാണിച്ചത്…😠😠 ” – അമ്മു
എനിക്കാണേൽ ദേഷ്യം കൊണ്ട് കണ്ണ് കാണുന്നില്ല…😠😠😠
അല്ല നിങ്ങള്ക് വെല്ലതും മനസിലായോ പിള്ളേരെ….
ആ ഫോട്ടോ എന്താണെന്ന്…. നമ്മൾ ഇന്നലെ തീയേറ്ററിൽ പോയില്ലേ അപ്പോ ഞാൻ രാഗ് ഏട്ടന്റെ കൈയിൽ കെടകുന്ന ഫോട്ടോ ആണ് അത്….
രാഗ് ഏട്ടൻ ആണെങ്കിൽ എന്റെ തലയുടെ മുകളിൽ തല വെച്ചിട്ടുണ്ട്…. ഇതാണ് ആ ഫോട്ടോയിൽ… ഇതുകൊണ്ടാണ് അവറ്റകൾ എന്നെ കളിയാക്കിയത്…🙄🙄 എനിക്കാണെങ്കിൽ ദേഷ്യം വന്നാൽ കണ്ണ് കാണില്ല കൈയിൽ കിട്ടുന്നതൊക്കെ തവിട് പൊടി ആവുകയും ചെയും😁😁
അതാണ് ദെ ഇപ്പോ സംഭവിച്ചത്…. ഞാൻ കൂടുതൽ ആയി ചോദിച്ചപ്പോ വെറുതെ എന്നെ പ്രാന്ത് ആകാൻ പറഞ്ഞത് ആണെന്നും…മറ്റും പറഞ്ഞു…. എന്തായാലും ഞാൻ അതിന്റെ ടെൻഷൻ ഇൽ ആയിരുന്നു കുറെ നേരം….
വൈകുന്നേരം ആയപ്പോൾ ഞാൻ തിരിച്ച് വീട്ടിലേക്ക് ചെന്നു…. രാഗ് ഏട്ടൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു…. വീട്ടിൽ ചെന്നപ്പോൾ മുതൽ എന്നെ പ്രാന്ത് ആകുകയായിരുന്ന്…. എനിക്കാണെങ്കിൽ എന്തോ വല്ലാത്ത ദേഷ്യം ആയിരുന്നു…. അവസാനം ഞാൻ പൊട്ടിത്തെറിച്ചു…. രാഗ് ഏട്ടൻ ഒരുപാട് വെഷമം ആയി എന്ന് തോന്നുന്നു..😢😢 അവല്മാർ അങ്ങനെ പറഞ്ഞപ്പോ മുതൽ… എന്തോ ഒരു വെഷമം…. അങ്ങനെ കുറച്ച് നേരം കൂടി കഴിഞ്ഞപ്പോ ഏട്ടൻ വന്നു…. എന്നാൽ ഞാൻ താഴേയ്ക്ക് ചെന്നില്ല…. ഞാൻ ചെന്നാൽ ഉറപ്പായിട്ടും ഏട്ടന് മനസ്സിലാവും എനിക് വെഷമം ഉണ്ടെന്ന്, കാരണം മറ്റെല്ലാവരെയും എനിക് പറ്റിക്കാൻ ആവും പക്ഷേ എട്ടനോഡ് പറ്റില്ല…. അതുകൊണ്ട് ഞാൻ താഴേയ്ക്ക് പോയില്ല….
____________________________
( രാഗ് )
അവള് വന്നപ്പോ തന്നെ ഞാൻ ചെന്ന് അവളെ പ്രാന്ത് ആകാൻ നോക്കിയതാണ്…. പക്ഷേ അവൾക് എന്തോ ഭയങ്കരമായി ദേഷ്യം വന്നെന്ന് തോന്നുന്നു…. അതുകൊണ്ടാ ഒച്ച ഉണ്ടാക്കിയപ്പോൾ തന്നെ ഞാൻ അവളുടെ അടുത്ത് നിന്ന് പോയത്…
ശ്രീ വരുമ്പോൾ എങ്കിലും വരുമെന്ന് വിചാരിച്ച്.. പക്ഷേ അവള് ശ്രീ വന്നപ്പോൾ പോലും താഴേയ്ക്ക് വന്നില്ല…. എന്ത് പറ്റി ആവോ ഇൗ പെണ്ണിന്…. 🙄🙄
____________________________
( ശ്രീ )
എന്താ ഇന്ന് അവളെ താഴേയ്ക്ക് കാണാനേ…. എന്തോ പറ്റിയട്ടുണ്ട്…🙄 ആ അവളുടെ അടുത്ത് ചെന്ന് നോക്കാം…
ഞാൻ അവളുടെ മുറിയിലേക്ക് ചെന്നപ്പോൾ കെടകുക ആയിരുന്നു…. ഞാൻ അടുത്ത് ഇരുന്ന് അവളുടെ തലയിൽ തലോടി അപ്പോഴേക്കും എഴുന്നേറ്റു….
____________________________
( അനു )
സത്യത്തിൽ എട്ടനിൽ നിന്ന് രക്ഷപെടാൻ ആണ് ഞാൻ കെടന്നത് പക്ഷേ പെട്ടെന്ന് ഉറങ്ങി പോയി… പിന്നീട് എന്തോ ഒരു കരസ്പർശം ഉണ്ടായപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്. നോക്കിയപ്പോൾ ഏട്ടൻ എന്റെ തലയിൽ തലോടുന്നു. എന്തോ പെട്ടെന്ന് എനിക് കരച്ചിൽ വന്നു ഞാൻ അപ്പൊൾ തന്നെ എഴുന്നേറ്റ് ഏട്ടനെ കെട്ടിപിടിച്ചു കരഞ്ഞു….
കുറെ കഴിഞ്ഞ് എന്റെ വിഷമം തീർന്നു എന്ന് മനസ്സിലായപ്പോൾ ഏട്ടൻ എന്റെ മുഖം നേരെ നിറുത്തി എന്ത് പറ്റിയട എന്ന് ചോദിച്ചു…. ഞാൻ നടന്ന സംഭവങ്ങൾ ഒക്കെ പറഞ്ഞു…. അപ്പോ തന്നെ ഏട്ടൻ അതിനെന്താ അവർ പറഞ്ഞോട്ടെ എന്റെ വാവ വിഷമിക്കണ്ട എന്നൊക്കെ പറഞ്ഞു എന്നെ സമാധാനിപ്പിച്ചു….
” നീ രാഗ് നോട് ദേഷ്യപെട്ടോ ” -ശ്രീ
” അതേ ഏട്ടാ പെട്ടെന്ന് എന്നെ ചൂടകിയപ്പോ ഞാൻ കൊറേ ദേഷ്യപ്പെട്ടു….😔😔😔 സോറി ഏട്ടാ..😔” – അനു
” സാരില്ല എന്റെ മോള് പോയി ഒരു സോറി പറന്നേ അപ്പോ തീർന്നോളും പ്രശ്നം എല്ലാം….” – ശ്രീ
” ശെരി ഏട്ടാ ഞാൻ ഇപ്പൊ തന്നെ പോവാം…” – അനു
അങ്ങനെ ഞാൻ രാഗ് ഏട്ടന്റെ മുറിയിലേക്ക് ചെന്നു എന്നിട്ട് കാര്യങ്ങള് ഒക്കെ പറഞ്ഞു കൂട്ടത്തിൽ ചെയ്തതിനു ഒരു സോറിയും പറഞ്ഞു…. സോറി പറഞ്ഞപ്പോൾ തന്നെ എന്നോട് ദേഷ്യപ്പെട്ട് അതൊന്നും വേണ്ട ഫ്രണ്ട്സ് തമ്മിൽ സോറി പറയരുത് എന്ന് പറഞ്ഞു…. അവിടുന്ന് ഞങ്ങൾ യഥാർത്ഥത്തിൽ ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് തുടങ്ങുകയായിരുന്നു….😇😇😇
____________________________
2 മാസങ്ങൾക്ക് ശേഷം….
ഇൗ 2 മാസവും സന്തോഷത്തോടെയാണ് പോയത്…. രാഗ് ഏട്ടനും ആയി കൂടുതൽ അടുത്തു…. രാഗ് ഏട്ടൻ എന്നോട് എല്ലാം പറയും ഞാനും തിരിച്ച് അത്പോലെ തന്നെ…. ശെരിക്കും എന്റെ എട്ടനോഡ് ഞാൻ എങ്ങനെയാണോ അത്പോലെ തന്നെ….. പക്ഷേ എന്തുകൊണ്ടോ എനിക് രാഗ് ഏട്ടൻ എന്റെ ഏട്ടനെ പോലെ കാണാൻ ആവുന്നില്ല…🙄🙄 അഞ്ജന ചേച്ചിയുമായി കൂടുതൽ അടുത്തു…. ശെരിക്കും ഒരു പഞ്ച പാവം…. അങ്ങനെയാ തോന്നിയത്…😇😇
അങ്ങനെ എല്ലാവരും നല്ല സന്തോഷത്തിൽ ആണ്…. അച്ചുവും അമ്മുവും ഒക്കെ…. അച്ചു ഞാൻ അന്ന് പറഞ്ഞ ചുള്ളൻ സർ ഇല്ലേ പുള്ളിയായി അങ്ങ് സെറ്റ് ആയി…. 😜 അമ്മു സിംഗിൾ പസംഗെ സ്റ്റാറ്റസ് ഇട്ടു ഇപ്പോഴും വേരുപ്പിച്ചൊണ്ട് ഇരിക്കുന്നു…😇😇😇
നമ്മളും അങ്ങനെ തന്നെ ആണുട്ടോ….😬😬
നാളത്തെ ദിനം ഒരു പ്രത്യേകത ഉണ്ട്😇 എന്താ എന്നല്ലേ ആലോചിക്കുന്നത്….. മറ്റൊന്നും അല്ലട്ടോ നാളെയാണ്… ദെ നിങ്ങള് ഇൗ കാണുന്ന ഞാൻ ഇങ്ങോട്ട് വന്നത്…. 😬😬 അത് തന്നെ എന്റെ ജന്മദിനം…. അത് നാളെയാണ് നാളെയാണ് നാളെയാണ്…😇😇
എന്തായാലും ഞാൻ ആയിട്ട് ഒന്നും പറഞ്ഞില്ല…. ആരോടും…. ആരെങ്കിലും ഓർത്തിരുന്നാൽ വിഷ് ചെയ്യട്ടെ എന്ന് ആലോചിച്ചു…..
__________________________
( രാഗ് )
എത്ര പെട്ടെന്നാണ് 2 മാസം പോയത്….. അനു എത്ര പെട്ടെന്നാണ് എനിക് ഇത്ര പ്രിയപ്പെട്ട വൾ ആയത്…. അവള് അറിയാത്തത് ആയി ഇപ്പോ എന്റെ ജീവിതത്തിൽ ഒന്നുമില്ല…..അഞ്ജനയും അവളും നല്ല കൂട്ടാണ്…. അത് പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് അവള് നിങ്ങളോട് പറഞ്ഞോ ആവോ നാളെ അവളുടെ പിറന്നാള് ആണ്… അവൾക് എന്ത് വാങ്ങി കൊടുകും🙄 ഒരു പിടിയും ഇല്ല…😢😢
അവൾക് ഭയങ്കര സ്നേഹം അവളുടെ ചേട്ടനോട് ആണ്…. പിന്നെ ഐസ്ക്രീം അവൾക് ഒരുപാട് ഇഷ്ടം ആണ്. ആ എന്തെങ്കിലും വാങ്ങാം…😇😇
____________________________
ഇൗ സമയം മറ്റൊരിടത്ത് ഒരു കൂടിക്കാഴ്ച നടക്കുക ആയിരുന്നു…. രാഗ് ന്റേ ജീവിതത്തിലെ വഴിത്തിരിവ് ആകാവുന്ന ഒരു കൂടിക്കാഴ്ച😐😐😐
അവിടുത്തെ കൂടിക്കാഴ്ചയിൽ 2 പേരാണ് ഉണ്ടായിരുന്നത്….. നന്ദു ഉം അഞ്ജന ഉം
ആരെ കുറിച്ചാണോ നന്ദന അറിയരുത് എന്ന് രാഗ് ആഗ്രഹിച്ചത് അവള് തന്നെ…..
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission