✒️F_B_L
റൂമിൽ പാത്തൂനെ കണ്ടില്ല. അപ്പോഴാണ് റൂമിലെ ബാത്റൂമിന്റെ ചവിട്ടുപടിയിൽ പാത്തൂന്റെ പാത്തൂന്റെ കൈ കണ്ടത്.
അജു അവൾക്കരികിലേക്ക് ഓടിയെത്തിയതും
രക്തത്തിൽ കുളിച്ച്കിടക്കുന്ന പാത്തൂനെയാണ് കണ്ടത്.
“റബ്ബേ… എന്റെ പാത്തു” അജു അവളെ കോരിയെടുത്ത് മടിയിൽ കിടത്തി.
ബാത്റൂമിൽ തളംകെട്ടിയ രക്തത്തിൽ ഇരുന്ന് അജു അവളെ കവിൾ പതിയെ തട്ടിവിളിച്ചു.
“മോളെ പാത്തൂ… ഞാനാടാ നിന്റെ അജുക്കയാടാ… കണ്ണുതുറക്കെടാ… നീ പറഞ്ഞതുമായിട്ടാ ഞാൻ വന്നിരിക്കുന്നത്. കണ്ണുതുറക്ക് പാത്തൂ”
അജൂന്റെ ശബ്ദം ആ പരിസരമാകെ മുഴങ്ങിക്കേട്ടു.
അടുത്ത വീട്ടിൽ വെട്ടം തെളിഞ്ഞിട്ടും പാത്തു കണ്ണുതുറന്നില്ല.
അവളെയും പൊക്കിയെടുത്ത് അജു ഉപ്പയുടെ കാറിലേക്ക് കിടത്തി അവൻ വണ്ടി വളരെ വേഗത്തിൽ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
“അയ്യോ ഇവിടെ ഡോക്ടർ ഇല്ല. നിങ്ങൾ വലിയ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് എത്തിക്കാൻ നോക്ക്” അവിടത്തെ സെക്യൂരിറ്റി പറഞ്ഞു.
അവിടന്നങ്ങോട്ട് നിലവിളിയോടെ ആംബുലൻസ് കുതിച്ചുപാഞ്ഞു.
ആകെ രക്തത്തിൽ മുങ്ങിയ ആകെയുള്ള താത്തയെ കണ്ട് പേടിച്ച് വിറങ്ങലിച്ച ഫായി ഉപ്പയുടെ കൂടെ കുതിച്ചുപായുന്ന ആംബുലൻസിന് പുറകെ…
പ്രിയപ്പെട്ട മകൾക്ക് ഒന്നും വരുത്തല്ലേ എന്നായിരുന്നു ആ ഉമ്മയുടെയും ഉപ്പയുടെയും പ്രാർത്ഥന.
“പാത്തൂ… ഒന്ന് കണ്ണ് തുറക്ക് മോളെ, ഈ കിടപ്പ് എനിക്ക് സഹിക്കാൻ പറ്റുന്നില്ല പെണ്ണെ. പാത്തൂ”
ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലിരുന്ന് അജു പാത്തൂനെ ഉണർത്താൻ ശ്രമിച്ചു.
വണ്ടി നിശ്ചലമായി.
ഡോർ തുറന്ന് അജുതന്നെ അവളെ പൊക്കിയെടുത്ത് സ്ട്രക്ച്ചറിൽ കിടത്തി.
മറ്റാരൊക്കെയോ ചേർന്ന് സ്ട്രക്ച്ചർ മുന്നോട്ടുതള്ളുമ്പോഴും അജു അവളെ തട്ടിവിളിക്കുന്നുണ്ടായിരുന്നു.
Icu റൂമിന്റെ അകത്തേക്ക് അവളെ കൊണ്ടുപോയതും അജൂനെ ഡോക്ടർ തടഞ്ഞു.
നിമിഷനേരംകൊണ്ട് ആ വാതിൽ തുറന്ന് പുറത്തേക്ക് വന്ന സിസ്റ്റർ
“പേഷ്യന്റിന്റെ പേര്”
“ഫാത്തിമ”
“നിങ്ങൾ ഫാത്തിമയുടെ…?”
“ഭർത്താവാണ്”
ആ സിസ്റ്റർ അകത്തേക്ക് പോയി. വീണ്ടും ആ വാതിലടഞ്ഞു.
ഓടിക്കിതച്ച് അജൂനരികിലെത്തിയ ആ ഉമ്മയും വാപ്പയും അവനെ എന്തുപറഞ്ഞ് സമാധാനിപ്പിക്കണം എന്നറിയാതെ മകളുടെ അവസ്ഥക്കുമുന്നിൽ വിറങ്ങലിച്ചുനിന്നു.
Icu വിൽനിന്ന് പുറത്തേക്കുവന്ന സിസ്റ്റർ
“എത്രയും പെട്ടെന്ന് ഒരു ഓപറേഷൻ വേണം” എന്ന് പറഞ്ഞ് അജൂനുനേരെ ഒരു ഫോം നീട്ടി.
“ഇതിൽ ഒപ്പിടണം. എങ്കിലേ ഓപ്പറേഷൻ നടത്താൻ കഴിയൂ” എന്ന് സിസ്റ്റർ പറഞ്ഞപ്പോൾ അജു ആ ഫോമിലേക്ക് വിറയാർന്ന കൈകളാൽ ഒപ്പിട്ടു.
“ഈ സർജറിയിൽ രോഗിക്ക് എന്തെങ്കിലും സംഭിച്ചാൽ ഹോസ്പിറ്റലും അധികാരികളും ഉത്തരാവാദിയല്ല” എന്ന ഫോമായിരുന്നു അത്.
പാത്തൂന്റെ ഉമ്മ അജൂന്റെ വീട്ടിലേക്ക് വിളിച്ച് അറീച്ചിരുന്നത്കൊണ്ട് അനസും ഉപ്പയും ആശുപത്രിയിൽ എത്തി.
വീണ്ടും ആ icu റൂമിന്റെ ഡോർ തുറന്നപ്പോൾ അജു പ്രതീക്ഷയോടെ എഴുനേറ്റ് സിസ്റ്ററെ നോക്കി.
“ഇത് ഫാത്തിമയുടെ ആഭരണങ്ങളാണ്” എന്ന് പറഞ്ഞ് സിസ്റ്റർ അകത്തുകയറി വീണ്ടും ആ വാതിലടഞ്ഞു.
“മോനെ അജൂ… പാത്തൂന് കുഴപ്പമൊന്നും ഉണ്ടാവില്ലടാ. നീ എഴുനേറ്റ് ആ കയ്യിലെ മുറിവൊന്ന് ഡോക്ടറെ കാണിക്ക്.”
“അതൊന്നും കുഴപ്പല്ല. ന്റെ പാത്തൂനെ കാണാതെ ഞാനിനി ഇവിടുന്ന് എങ്ങോട്ടും ഇല്ല.”
“ന്റെ പാത്തൂനെയും ഞങ്ങളുടെ കുഞ്ഞിനേയും നീ രക്ഷിക്കണേ” എന്ന് അജു പ്രാർത്ഥിച്ചു.
പക്ഷെ…
“ഉമ്മയെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല” എന്ന് ഡോക്ടർ പറഞ്ഞപ്പോൾ
അജു തളർന്നുപോയി.
ഭൂമിയിലേക്ക് പിറന്നുവീഴാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഭർത്താവെന്ന പദവിയിൽനിന്ന് ഒരു ഉപ്പയിലേക്കുള്ള സ്ഥാനം അരികെ നിൽക്കേ ഒരു കയ്യകലത്തിൽ അത് നഷ്ടപ്പെട്ട വേദനയിൽ അജു ആ റൂമിനുപുറത്തെ കസേരയിലേക്കിരുന്നു.
“ഡോക്ടർ ആ പേഷ്യന്റ്…” അകത്തുനിന്നും സിസ്റ്റർ വന്ന് പറഞ്ഞതും ഡോക്ടർ തിരികെ അകത്തേക്ക് കയറി.
പഠിച്ചപണി പതിനെട്ടും നോക്കിയിയിട്ടും ആ ഡോക്ടർക്ക് പാത്തൂനെ രക്ഷിക്കാനായില്ല.
തന്റെ കുഞ്ഞിനുപുറകേ അവളും ലോകത്തോട് വിടപറഞ്ഞു എന്ന് പറയാൻ ആ ഡോക്ടർക്ക് എന്തോ ബുദ്ധിമുട്ട് തോന്നി.
പറയാതെ പറ്റില്ലല്ലോ എന്നോർത്തപ്പോൾ ഡോക്ടർ പുറത്തേക്കിറങ്ങി.
കയ്യിൽ ഒലിച്ചിറങ്ങുന്ന രക്തവുമായി ഇരിക്കുന്ന അജൂന്റെ മുന്നിലൂടെ ഡോക്ടർ അജൂന്റെ ഉപ്പയുടെ അരികിലെത്തി.
“ക്ഷമിക്കണം… കുഞ്ഞിന്റെ ഉമ്മയും…” എന്ന് പറഞ്ഞതും
“റബ്ബേ…” എന്ന അജൂന്റെ ഉപ്പയുടെ ശബ്ദമുയർന്നു.
എല്ലാവരും ഡോക്ടറുടെ ചുറ്റും കൂടിയതും
“നമ്മുടെ പാത്തു…” എന്ന് പാത്തൂന്റെ ഉമ്മയും നിലവിളിച്ചു.
തന്റെ സന്തോഷം ഇവിടെ ഈ ഹോസ്പിറ്റൽ അവസാനിച്ചു എന്ന് അജൂന് മനസ്സിലായി.
വിധി വീണ്ടും അജൂനെ തോൽപിച്ചു.
പഴയകാര്യങ്ങൾ മറന്നപ്പോൾ എന്നും ഓർക്കാൻ പുതിയൊരു കഥയായി പാത്തു മാറി.
ഒരിറ്റ് കണ്ണീരുവീഴാതെ അജു ആ കസേരയിൽ ഇരിക്കുന്നത് കണ്ട് എല്ലാവരുടെയും നെഞ്ചുപിടച്ചു.
തറയിലേക്ക് നോക്കിയിരിക്കുന്ന അജൂന്റെ മുന്നിൽ സ്ട്രെക്ച്ചർ വന്നുനിന്നപ്പോൾ അജു എഴുനേറ്റു.
വെള്ളപുതച്ച പാത്തൂന്റെമുന്നിൽ നിന്ന് അജു വിറയലോടെ അവളുടെ പുതപ്പിന്റെ ഒരുഭാഗം മാറ്റിയതും അവന്റെ കണ്ണുകൾ നിറഞ്ഞു.
“എന്തിനാ പെണ്ണെ, ഇതിനുവേണ്ടിയാണോ നീ പോയത്. പറഞ്ഞതല്ലേ നിന്നോട് സൂക്ഷിക്കണമെന്ന്. എന്നിട്ടെന്തേ… അജൂനെ പറ്റിക്കാൻ വേണ്ടിയാണോ നീയിങ്ങനെ കണ്ണടച്ച് കിടക്കുന്നത്. കണ്ണ് തുറക്ക് പാത്തൂ… ഒന്ന് നോക്ക് പെണ്ണെ എന്നെ. ദേ ഞാനാ നിന്റെ അജുക്കയാടാ… ഒന്ന് നോക്കെടാ പാത്തൂ…” അജു അവളെ ചേർത്തുപിടിക്കാൻ ശ്രമിച്ചപ്പോൾ അനസ് അവനെ തടഞ്ഞു.
“അനുക്കാ… എന്റെ പാത്തു, ഞാൻ വീണ്ടും ഒറ്റക്കായി അനുക്കാ… നിങ്ങളാരെങ്കിലും അവളെയൊന്ന് വിളിച്ചുനോക്ക്. ചിലപ്പോ പാത്തു കണ്ണുതുറക്കും.” അജു വേദനയോടെ പറഞ്ഞു.
“എന്റെ കുഞ്ഞെവിടെ. എനിക്കെന്റെ കുഞ്ഞിനെ കാണണം” എന്ന് പറഞ്ഞപ്പോൾ അനസും ഉപ്പയും അജൂനെ പിടിച്ച് പാത്തൂനരികിൽ വെള്ളപുതച്ച ആ കുഞ്ഞിന്റെ അടുത്തേക്ക് അവനെ നീക്കിനിർത്തി.
അജൂന്റെ ഉപ്പ ആ കുഞ്ഞിന്റെ മുഖത്തുനിന്നും പുതപ്പുയർത്തിയതും അജു ആ കുഞ്ഞിനെ വാരിയെടുത്തു.
ചലനമറ്റ ആ കുഞ്ഞികൈകൾ നോക്കി വിതുമ്പാനല്ലാതെ മറ്റൊന്നിനും അജൂനായില്ല.
_________________________
സുബ്ഹി ബാങ്കിന്റെ ഈരടിക്കുശേഷം അതേ മൈക്കിൽ പാത്തൂന്റെ മരണവാർത്ത കേട്ട് രാവുണ്ണിയേട്ടന്റെ കയ്യിലെ ചായഗ്ലാസ് താഴെവീണു.
“ദൈവമേ… നമ്മുടെ അജൂന്റെ പെണ്ണ്”
കത്തിക്കൊണ്ടിരുന്ന അടുപ്പിൽ വെള്ളം കോരിയൊഴിച്ച് രാവുണ്ണ്യേട്ടൻ കടയുടെ ഷട്ടർ താഴ്ത്തി.
ഹന്നയോടൊപ്പം ഉറങ്ങിക്കിടന്ന ഹാരിസിന്റെ ഫോണിൽ ശിവേട്ടൻ വിളിച്ചുപറഞ്ഞ കാര്യംകെട്ട് ഹാരിസും ബെഡിൽ തരിച്ചിരുന്നു.
“അജുക്ക…”
ഹാരിസിന്റെ വിളികേട്ട് ഫോണെടുത്തതും കേട്ടവാർത്ത വിശ്വസിക്കാനാവാതെ റിയാസ്.
അജൂന്റെ സാമ്രാജ്യത്തിൽ എല്ലാ വണ്ടികളും അനക്കമില്ലാതെ കിടന്നു.
അജൂന്റെ വീടിന്റെ പരിസരം ഒന്നടങ്കം വിതുമ്പി.
അജൂന്റെ വീടിനുമുന്നിൽ ആളുകൾ കൂടുവാൻ തുടങ്ങിയപ്പോൾ ജുമിയും ഉമ്മയും സഹലയും നിശ്ചലമായി..
പലരും പലയിടത്തായി നിന്ന് പലതും പറയുന്നു.
അജൂന്റെ വീടിനുമുന്നിൽ ആംബുലൻസ് വന്നുനിന്നതും ആദ്യം ഇറങ്ങിയത് അജ്മലായിരുന്നു.
ചുറ്റുംനിൽക്കുന്നവരെ നോക്കാതെ വീടിനകത്തേക്ക് കയറി പോക്കറ്റിലുണ്ടായിരുന്ന പാത്തൂന്റെ ആഭരണം അലമാരയിൽ വെച്ച് ബെഡിലേക്ക് വീണു.
ഒന്ന് പൊട്ടിക്കരയണമെന്നുണ്ട് അവന്. പക്ഷെ കഴിയുന്നില്ല.
ബാത്‌റൂമിൽ കയറി വെള്ളം തിരിച്ചിട്ട് ഷവറിനുതാഴെ ഒരുപാടുനേരം അജു നിന്നു.
കയ്യിലെ മുറിവിലെ നീരൊഴുക്ക് നിലച്ചിരുന്നു.
എങ്കിലും അവന്റെ ദേഹത്തുപറ്റി ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ പാത്തൂന്റെ രക്തത്തിന്റെ നിറമുണ്ടായിരുന്നു.
ബാത്റൂമിന്റെ ഡോറിൽ തട്ടിയുള്ള വിളികേട്ട് അജു പുറത്തിറങ്ങി.
നനഞ്ഞ മുണ്ടിന്റെ ഒരുവശം കീറി മറ്റൊന്നും ശ്രദ്ധിക്കാതെ അവൻ അവന്റെ കയ്യിലെ മുറിവുവെച്ചുകെട്ടി.
അലമാരതുറന്ന് ഒരു മുണ്ടും ഷർട്ടും എടുത്തിട്ട് അജു റിയാസിന്റെകൂടെ താഴേക്കിറങ്ങി.
വെള്ളപുതച്ചുകിടക്കുന്ന പാത്തൂന്റെയും കുഞ്ഞിന്റെയും ചുറ്റും പലരും നിൽക്കുന്നുണ്ട്. പലരുടെയും കണ്ണിൽ നനവുണ്ട്. പല റൂമുകളിലായി അടക്കിയുള്ള വിതുമ്പൽ കേൾക്കുന്നുണ്ട്.
ഉമ്മറത്തെ കസേരയിൽ രണ്ട് ഉപ്പമാരും തളർന്നിരിക്കുണ്ട്.
അജു അവസാനമായി പാത്തൂനെയും കുഞ്ഞിനേയും കാണാൻ വേണ്ടി അവരെ കിടത്തിയ കട്ടിലിനടുത്തേക്ക് നടന്ന് പാത്തൂനരികിൽ ഇരുന്നു.
“പാത്തൂ… ഞാനാ വിളിക്കുന്നെ, ഒന്ന് കണ്ണ്തുറന്ന് നോക്ക് പെണ്ണെ” അജൂന്റെ വാക്കുകൾ ചുറ്റിലും നിന്ന ഓരോ മനുഷ്യമനസ്സിനെയും നൊമ്പരപ്പെടുത്തി.
“നോക്കില്ലല്ലേ… നീയും എന്നെ ഒഴിവാക്കിപ്പോയി അല്ലെ” അജു അവളുട നെറ്റിയിൽ ചുംബിച്ചു.
വിതുമ്പുന്ന മനസ്സുകളുടെ കണ്ണിൽ നനവുപടർത്തിയ വേദനിപ്പിക്കുന്ന കാഴ്ച.
അജൂനെ താങ്ങിപ്പിടിച്ച് റിയാസ് അവിടെനിന്നും മാറിനിന്നു.
“വിധി വീണ്ടും എന്നെ തോൽപിച്ചു”
അജൂന്റെ വാക്ക് റിയാസിന് സഹിക്കാനായില്ല.
ഉസ്താദെത്തി ദുആ ചെയ്ത് ആ രണ്ടുശരീരങ്ങൾ മയ്യിത്ത് കട്ടിലിലേറി പോകുമ്പോൾ വീടിനകത്തുനിന്നും അവരെ സ്നേഹിച്ചവരുടെ, ഇഷ്ടപ്പെട്ടവരുടെ തേങ്ങിയുള്ള കരച്ചിൽ അവിടമാകെ പരന്നു.
തന്റെ പ്രിയപ്പെട്ടവളുടെ അവസാനയാത്ര അജൂന്റെയും ബന്ധുക്കളുടെയും തോളിലേറിയായിരുന്നു.
ദിക്ർ ചൊല്ലി ഓരോ ചുവടും മുന്നോട്ടുവെക്കുമ്പോൾ അജൂന്റെ മനസ്സ് നിശ്ചലമായിരുന്നു.
അവന്റെ മുന്നിൽ പാത്തൂന്റെയും കുഞ്ഞിന്റെയും മുഖമല്ലാതെ മറ്റൊന്നുമില്ല.
അഫിയുടെയും ഉപ്പയുടെയും അരികിൽ പാത്തൂനും കുഞ്ഞിനും ആറടിമണ്ണ് നൽകി നാട്ടുകാര് പിരിഞ്ഞപ്പോൾ അജു അവർക്കരികിലിരുന്നു.
ഏറെനേരം ആ ഇരിപ്പ് തുടർന്നപ്പോൾ റിയാസും ഹാരിസും അവനെ അവിടെന്ന് എഴുന്നേൽപ്പിച്ചു.
ആദ്യം മുതലേ അജൂനെ അകമറിഞ്ഞ്സ്നേഹിച്ചവർ അജൂനെക്കാൾ മുന്നേ അവനെ തനിച്ചാക്കി അകലേക്ക് പോയി.
സന്തോഷത്തോടെയുള്ള ജീവിതത്തിൽ വിധി പലപ്പോഴായി അവനെ തോൽപിച്ചു.
മൈലാഞ്ചിക്കാടിട്ടിലെ അവസാനത്തെ മീസാൻകല്ലും കഴിഞ്ഞ് അജു ഒന്ന് തിരിഞ്ഞുനോക്കി.
ജീവനുതുല്യം സ്നേഹിച്ചവരൊക്കെ അവനിൽനിന്ന് ഒത്തിരി അകലെയാണ്.
മരണത്തിലൂടെയല്ലാതെ എത്തിപ്പെടാൻ കഴിയാത്ത അത്രയും അകലെ…
ശുഭം…
ഇത്രയും part ക്ഷമയോടെ വായിച്ച പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും നന്ദി. നിങ്ങളുടെ വിലയേറിയ അഭിപ്രായം അറീക്കുക.
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ഇത് വല്ലാത്ത ചതിയായി പോയി. പാത്തുവിനെ കൊല്ലേണ്ടിയിരുന്നില്ല. പാവം അജു.
Vendayirunnu pathuvineyenkilum thirichu kodukkamayirunnille
Ending so sad
ഇങ്ങനെ ഒരു ending വേണ്ടായിരുന്നു so sad
ചതിച്ചു അല്ലെ… ഒരുപാട് ഇഷ്ടത്തോടെ വായിച്ചു വന്നതാ 😞😞😞😞😞
😭😭😭
അവസാനം ഒരു മാതിരി കോപ്പിലെ ഏർപ്പാടായി പോയി എന്തിനാടാ ദുഷ്ടാ അതുങ്ങളെ കൊന്നേ
😭😭😭😭😭
Enaa ppadya kaaniche njn karaghu poyi 😭😭😭😭😭😭😭
കരയിപ്പിച്ചു