പിന്നെയും……. ഈശ്വര !!എന്ത് കഷ്ടമാണ്…….
സതീഷേട്ടൻ ആണല്ലോ നോട്ടീസ് തന്നത് അപ്പോഴേക്കും മനുവേട്ടൻ പോകാൻ ഇറങ്ങി കഴിഞ്ഞിരുന്നു…. പിന്നെ എങ്ങനെ…? ”
ഇനി ഇതു സതീഷേട്ടൻ എഴുതിയത് ആയിരിക്കുമോ…..? ‘
“”എന്തായിങ്ങനെ…..? “”
നോട്ടീസും മടക്കി നേരത്തെ വച്ച പേപ്പറിന്റ കൂട്ടത്തിൽ തിരുകി വച്ചു…. അവിടെ ഇരിക്കട്ടെ ഇനി അങ്ങോട്ട് നോക്കരുത് എന്ന് മനസ്സിനോട് കണ്ണുരുട്ടികൊണ്ടു പറഞ്ഞു……
കുളിച്ചിട്ട് വന്നു….. അപ്പോഴേക്കും വിദ്യ ഉടുപ്പൊക്കെ ഇട്ടു തയ്യാറായി കഴിഞ്ഞു…..
“”ചേച്ചി പച്ച കസവിന്റെ പാവാടയും ബ്ലൗസും ഇട്ടാൽ മതി….. “”
“അത് പുത്തൻ അല്ലേ….. വേറെ ഇടാം ഇവിടെ അടുത്ത് വരെ പോയാൽ പോരേ….. ”
“വേണ്ട അത് നല്ല രസമാ നീ സുന്ദരി ആയിരിക്കും അത് ഇട്ടു വാ…. ”
“മ് ”
അലമാരയിൽ നിന്നും പച്ചകസവു പാവാടയും ബ്ലൗസും എടുത്തു…..
അച്ഛനോട് ഈ കളർ തന്നെ വേണമെന്ന് വാശി പിടിച്ചു വാങ്ങിയതാ…. തയ്യൽ കടയിലെ ചേച്ചി നല്ലതു പോലെ തുന്നി തന്നു…
“ചേച്ചി ഷേപ്പ് ഓക്കെ അടിച്ചു ബ്ലൗസിൽ…. പാവാട നിറയെ ഞൊറിവ് ഇട്ടു തുന്നി….
“ഷെയിപ്പ് ഓക്കെ ചെയ്താൽ അച്ഛൻ വഴക്ക് പറയും ചേച്ചി….. ”
“നിന്റെ പാകത്തിനെ അടിച്ചിട്ടുള്ളു അതിട്ടിട്ടു അച്ഛൻ വഴക്ക് പറഞ്ഞാൽ ഇങ്ങു കൊണ്ടുപോരെ…. ”
അന്ന് രാത്രി അച്ഛനെ ഇതിട്ടു കാണിച്ചപ്പോൾ സന്തോഷം കൊണ്ട് അച്ഛൻ പറഞ്ഞു ഇപ്പോഴാണല്ലോ നിന്റെ പാകത്തിന് ഉടുപ്പ് തൈച്ചതു….
നന്നായിട്ടുണ്ട് മോൾക്ക് നല്ല പാകം. നിറവും ചേരുന്നുണ്ട്…..
എന്തായാലും അത് തന്നെ എടുത്തു… സ്കൂളിൽ എന്തായാലും ഇടാൻ പറ്റില്ല… എന്നും യൂണിഫോം ആണ്….
ഞാൻ അത് ഇട്ടു ഈറൻ ആയത് കൊണ്ടു മുടി കെട്ടിവയ്ക്കാതെ നിവർത്തി ഇട്ടു ചെറിയ പിന് കുത്തി വച്ചു…
ഒരുങ്ങി ഇറങ്ങി വന്നപ്പോൾ അമ്മ ഒരു മാത്ര നോക്കി നിന്നു….
“എന്താമ്മേ…. ”
“ഒന്നുമില്ല…… ”
“അവിടെ നിലക്ക്…….. ”
അമ്മ പെട്ടന്നു അകത്തേക്ക് പോയി… കുറച്ച് കഴിഞ്ഞു മടങ്ങി വന്നു… അപ്പോൾ അമ്മയുടെ കയ്യിൽ എനിക്കായി ഒരു സമ്മാനം ഉണ്ടായിരുന്നു….. പാലയ്ക്ക മാല…..
അമ്മ തന്നെ എനിക്ക് അത് കഴുത്തിൽ ഇട്ടു തന്നു അപ്പോഴേക്കും സുമിത്രേടത്തി താഴെ റോഡിൽ വന്നു നിന്നു വിളിച്ചു….
“നീ ഒന്ന് വരുന്നുണ്ടോ….? കല്യാണത്തിന് അല്ലാ പോകുന്നത്… ”
“ഓ ദാ വരുന്നു നീ നടന്നോ….”
അമ്മ അതിന്റ കൊളുത്തു മുറുക്കി ഇട്ടിട്ടു നേരെ പിടിച്ചു വച്ചു ഭംഗി നോക്കി…. നന്നായിട്ടുണ്ട്…. ഇതിന്റെ കൂടെ നല്ല ചേർച്ച ഉണ്ട്…. സൂക്ഷിക്കണേ….
ഇറങ്ങാൻ നേരം അമ്മ ഓർമിപ്പിച്ചു..
അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി അപ്പോഴേക്കും സുമിത്രേടത്തിയും വിദ്യയും കുറെ മുന്നിൽ എത്തിയിരുന്നു….
റോഡിന്റെ അപ്പുറത്ത് ഉള്ള വയലിന്റെ അക്കരെ ആണ് കാവ്.. സുമിത്രേടത്തിക്ക് സർപ്പദോഷം ഉള്ളതു കൊണ്ടാണ് കുട്ടികൾ ഉണ്ടാകാത്തത് എന്നും പറഞ്ഞു ദോഷം തീരാൻ വേണ്ടി എല്ലാ മാസവും കാവിൽ പോകും…
കുറച്ചു നടന്നും ഓടിയും ഞാനും അവരുടെ ഒപ്പം എത്തി….
“വൃന്ദാ മോളെ നിനക്ക് ഇതു നന്നായി ചേരുന്നുണ്ട്… സുന്ദരി ആയിട്ടുണ്ട് കേട്ടോ…. സുമിത്രേടത്തി പറഞ്ഞു
“ഞാൻ പറഞ്ഞിട്ട അവൾ ഇത് ഇട്ടത്…. “വലിയ ഗമയോടെ വിദ്യ പറഞ്ഞു…
കാര്യം പറഞ്ഞു നടന്നു കാവിൽ എത്തി…. ഭഗവതി പ്രതിഷ്ഠയും ഉണ്ട്… അവിടെ തൊഴുത് ഇറങ്ങിയപ്പോൾ സുമിത്രേടത്തി ആരോടോ കാര്യം പറഞ്ഞു നിൽക്കുന്നത് കണ്ടു അങ്ങോട്ട് ചെന്നു….
ആദ്യം കണ്ണിൽ പെട്ടതെ നല്ല നീളം ഉള്ള ചുരുണ്ട മുടി ഇഴകൾ ആയിരുന്നു….. മുഖത്ത് നല്ല വലുപ്പത്തിൽ കുംകുമം കൊണ്ടു തൊട്ട ഒരു പൊട്ട്….. ആ മുഖത്ത് അതു കണ്ടപ്പോൾ ആണ് കുംകുമപൊട്ടിനു ഇത്രയും ഭംഗി തോന്നിയത്….
കരിമഷി എഴുതിയ ചെറിയ കണ്ണുകൾ നല്ല പുഞ്ചിരി…. എവിടെയൊക്കെയോ വച്ചു ഞാൻ കണ്ടിട്ടുണ്ട് ആ മുഖം ഇന്നാണ് ഇത്രയും അടുത്ത് കണ്ടത്….
തൊട്ട് അടുത്ത് നിൽക്കുന്ന കുട്ടിയെ എപ്പോഴാണ് ശ്രദ്ധിച്ചത്… മനുവേട്ടന്റെ കൂടെ ഉച്ചക്ക് കണ്ട പെൺകുട്ടി…
“ഇതു ആരാ സുമിത്രേ….? എന്നെ ചൂണ്ടി കൊണ്ടു അവർ ചോദിച്ചു..
“വൃന്ദാ…. നമ്മുടെ വാസുവേട്ടന്റെ മോളാ… “?
“അപ്പോൾ ഇതോ..? “വിദ്യ ചൂണ്ടി ചോദിച്ചു
അവൾ രണ്ടാമത്തേത് ഇവളാണ് മൂത്തത് “”
“ഞാൻ കരുതി ഇവൾക്ക് ഇളയതായിരിയ്ക്കും ഇനി ഉള്ളത് എന്ന്… മോളെ ഞാൻ കണ്ടിട്ടില്ല എപ്പോഴും നിങ്ങൾ രണ്ടാളെയും കാണാറുണ്ട്… ”
“ഇവളാണ് മൂത്തത് എങ്കിലും ദേണ്ടെ ഇവളാണ് അവിടെ മൂത്തത് വിദ്യയെ ചേർത്തു സുമിത്രേട്ടത്തി പറഞ്ഞു ”
“വൃന്ദാ ഇതു ആരാണെന്നു അറിയാമൊ? ”
“ഞാൻ കണ്ടിട്ടുണ്ട്…… ”
“ഇതാണ് മനുവിന്റെ അമ്മ…. “ലക്ഷ്മിഏടത്തി…
ഞാൻ ആ മുഖത്തേക്ക് നോക്കി ചിരിച്ചു…. മനുവേട്ടന് അമ്മയുടെ ചെറിയ ഛായ കിട്ടിയിട്ടുണ്ട്…
“ഈ കുട്ടി ഏതാ ചേച്ചി….. ”
“”ചന്ദ്രേട്ടന്റെ സഹോദരിയുടെ മോളാ ഗീതു… അവൾ തിരുവനന്തപുരതാണ് മനുവിന്റെ കൂടെ വന്നതാ…. “”
“അവധി കഴിയുമ്പ്പോഴേ തിരിച്ചു പോകുന്നുള്ളോ? ”
രണ്ടുആഴ്ച കഴിഞ്ഞു മനു തിരിച്ചു പോകും അപ്പോൾ പോകുന്നെങ്കിൽ പോകാം ഇല്ലെങ്കിൽ അത് കഴിഞ്ഞു പോയാലും മതി…. ”
“മനു ഇപ്പോൾ എന്ത് ചെയ്യുന്നു…. “?
“ഇനിയും എന്തൊക്കയോ പഠിക്കണം എഴുതണം എന്നൊക്കെ പറയുന്നത് കേട്ടു… തല്ക്കാലം ഒരു നല്ല കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട് ആറു മാസത്തെ ട്രെയിനിങ് കഴിഞ്ഞു.. ഇനി ജോലിക്ക് കയറാം…. ”
“ചേച്ചി കാവിൽ പോയോ…? ”
“പോയി… “സുമിത്ര പോയിട്ടു വാ സന്ധ്യ കഴിഞ്ഞാൽ പോക്ക് നടക്കില്ല…. ”
“എന്നാൽ ശരി ചേച്ചി….. ”
ഞങ്ങൾ കാവിലേക്ക് നടന്നു….
സുമിത്രേടത്തി മനസറിഞ്ഞു പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടു…. ഞാൻ തൊഴുത് കാവിനു വെളിയിലേക്ക് നടന്നു….
വൈകിട്ടത്തെ പൂജ കഴിഞ്ഞേ പ്രസാദം കിട്ടൂ അതുവരെ പ്രസാദം വേണ്ടവർ ചുറ്റമ്പലത്തിലോ ആലിന്റെ ചുവട്ടിലോ ഇരിക്കും….
സുമിത്രേടത്തി കൂടി വന്നിട്ട് ഞങ്ങൾ ആലിന്റെ ചുവട്ടിലേക്ക് പോയി അവിടെ ഇറക്കാനുള്ള സ്ഥലം കുറവ് ആയിരുന്നു.. സുമിത്രേടത്തിയും വിദ്യയും അവർക്ക് പരിചയമുള്ളവരുടെ ഇടയ്ക്ക് ഇരുന്നു….
ഞാൻ ചുറ്റമ്പലത്തിൽ ഇരിക്കാം എന്ന് പറഞ്ഞു ചുറ്റമ്പലത്തിലെ തിട്ടയിൽ ഇരുന്നു…
അഴികൾക്ക് ഇടയിലൂടെ എനിക്ക് അവർ ഇരിക്കുന്നത് കാണാം… വാതിലിന്റെ മറവിൽ ഉള്ളിലേക്ക് കയറി വെളിയിലേക്ക് നോക്കി ഇരുന്നു….. ചിലരൊക്കെ വരുകയും പോകുകയും ചെയ്തു കൊണ്ടിരുന്നു…..
“സഖി… നിൻമിഴിയിലെ ദർശനപുണ്യമാകാൻ കൊതിക്കുന്നു ഇന്നു ഞാൻ… ”
അടുത്തിരുന്നു ആരോ പറയുന്നത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി…
തൂണിന്റെ മറുവശത്തെ മറവിൽ ആരോ ഇരിക്കുന്നു….. അങ്ങോട്ട് നോക്കി ഇരിക്കുന്നത് കൊണ്ടു മുഖം കാണാൻ വയ്യ…..
എന്നാലും മനസ് പറഞ്ഞു അത് തന്നെ….
ഒരു നിമിഷത്തിനു ശേഷം ആ മുഖം എന്റെ നേർക്ക് തിരിഞ്ഞു വന്നു…
എന്നെ നോക്കി പുഞ്ചിരിക്കുന്ന മുഖത്തേക്ക് വിശ്വസിക്കാൻ ആകാതെ ഞാൻ നോക്കി….. “മനുവേട്ടൻ……. “”
“കുറച്ചു നീങ്ങി ഇരിക്ക്….. “എന്നെ നോക്കി പറഞ്ഞു
ഞാൻ കുറച്ചുകൂടി നീങ്ങി ഇരുന്നു… തൂണിനിപ്പുറത്തു വന്നു എന്റെ ഒപ്പം ഇരുന്നു….
ആ മുഖത്തേക്ക് ഒന്നുകൂടി നോക്കാനുള്ള ധൈര്യം വന്നില്ല…..
“പരീക്ഷ നന്നായി എഴുതിയോ….? ”
“മ് ”
“കാലിന്റെ മുറിവ് ഓക്കെ നേരെ ആയോ.? ”
“മ് ”
“നീ ഊമ ആണോ? മിണ്ടില്ലേ… “?
“നേരെ ആയി….. ”
“എന്താ ഒരു ദേഷ്യം….? ”
“ഒന്നുമില്ല… ”
“ഇത്തിരി കുശുമ്പ് തോന്നിയോ..? ”
“എന്തിനു ”
“ഗീതുവിനെ കണ്ടപ്പോൾ..? ”
ഒരു കുശുമ്പും തോന്നിയില്ല… ”
“എന്നാലും…. ”
“ഒരു എന്നാലും ഇല്ല…. ”
ഒന്ന് മാറി തരൂ എനിക്ക് പോകണം… ഞാൻ പോകാൻ ആയി എഴുനേൽക്കാൻ ആഞ്ഞു….
പെട്ടന്ന് എന്റെ കയ്യിൽ ശക്തിയായി പിടിച്ചു… നീ എങ്ങും പോകുന്നില്ല ഇരിക്കടി അവിടെ…
പെട്ടന്ന് തന്നെ ഞാൻ ഇരുന്നിടത്തു ഇരുന്നു…
കൈയിലെ പിടി വിട്ടില്ല.. പിടി അയച്ചു എന്റെ വലതു കൈയിൽ കൈ കോർത്തു പിടിച്ചു…
പിടി വിടിവിക്കാൻ നോക്കിയിട്ട് പറ്റുന്നില്ല….
മറ്റാരും കാണാതെ കൈ ഞാൻ പാവാടയുടെ തുമ്പിൽ ഒളിപ്പിച്ചു…
കുറച്ചു കൂടി എന്നോട് ചേർന്നു ഇരുന്നു…
“പറ… എന്താ സങ്കടം? കളവു പറയാൻ നിൽക്കണ്ട… അമ്പലം ആണ്..?
ഞാൻ തല തിരിച്ചു നോക്കി… മുന്നോട്ടു തന്നെ നോക്കി ഇരിക്കുന്നു….
“പറ….. ”
“എന്തിനാ പറയാതെ പോയത്…….?”
ചോദ്യം ചോദിച്ചു കഴിഞ്ഞാണ് ചോദ്യത്തെ കുറിച്ച് ചിന്തിച്ചത്…. ഇതായിരുന്നോ എന്റെ സങ്കടം…. മനുവേട്ടൻ എന്ത് കരുതി കാണും….. ഓരോരോ ചിന്തകൾ കൊണ്ടു തല കുമ്പിട്ടു പോയി….
അപ്പോഴേക്കും കൈയിലെ പിടി മുറുകി… അത് അപ്പുറത്തെ വശത്തേക്ക് പോകുന്നു…..
തല ഉയർത്തി നോക്കി
മുറുക്കി പിടിച്ച കൈ കുറച്ച് കൂടെ മുറുക്കി ആ നെഞ്ചോടു ചേർത്തു വച്ചു… ഒരു നിമിഷത്തിനു ശേഷം അതിനു മുകളിൽ ചുണ്ടുകളും ചൂടു ശ്വാസവും വന്നു പതിച്ചു……
(സുന്ദരസ്വപനങ്ങൾ കണ്ടുറങ്ങി സ്നേഹത്തോടെ കാത്തിരിക്കുക… )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ഇതിപ്പോഴും തുടങ്ങിയതും അവസാനിക്കും ഒരുമിച്ച് ആണല്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ♥️♥️♥️♥️♥️