Skip to content

The Hunter – Part 9

  • by
the-hunter-novel

✒️റിച്ചൂസ്

” മാഡം… തെക്കുംകര പോലീസ് ഈ പറഞ്ഞ ബോബിയേ പിടിച്ചിട്ടുണ്ട്… അവന്റെ കയ്യിലുള്ള ബാഗ് നോക്കിയപ്പോ അതിൽ നിന്ന് ഒരു വലിയ കോട്ടും ഒരു മാസ്കും കിട്ടി.. അവനെ ഇങ്ങോട്ട് കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്.. ഇനിയവനായിരിക്കോ മാഡം ആ കില്ലർ..????? ”

എല്ലാരുടെ മുഖത്തും ഒരമ്പരപ്പുണ്ടായി….എന്നാൽ അവന്തിക കൂൾ ആയിരുന്നു.. അവളുടെ മുഖത്തെ ഭാവങ്ങളുടെ അർത്ഥം എന്തെന്ന് ആർക്കും വായിച്ചെടുക്കാൻ കഴിഞ്ഞില്ല…
കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ ബോബിയെ അങ്ങോട്ട് കൊണ്ട് വന്നു…

അവനെ കണ്ടാൽ തന്നെ ഒരു കള്ള ലക്ഷണം തോന്നുന്നുണ്ട്…അവന്റെ മുഖത്തു എന്തോ പരിഭ്രമം ഉള്ളപോലെ ..അവന്റെ ബാഗിലെ മാസ്കും വലിയ കോട്ടും അവന്തിക പുറത്തെടുത്തു തിരിച്ചും മറിച്ചും നോക്കി….

” well.. ബോബി എന്നല്ലേ പേര്.. താനെന്താ വല്ല കോമേഡിയനോ ജോക്കറോ മറ്റോ ആണോ… ബാഗിൽ മാസ്ക് ഉം കോട്ടും ഒക്കെ..തനിക് ഇത്‌ എവിടുന്നു കിട്ടി …” ( അവന്തിക )

” മാഡം.. എന്താണിങ്ങനെ ചോദിക്കുന്നത്… ഇവൻ തന്നെയാണ് കില്ലർ .. അതെല്ലേ അമേയ പറഞ്ഞപോലെ ഉള്ള കോട്ടും മാസ്കും ഒക്കെ ഇവന്റെ ബാഗിൽ .. ” ( എബി )

” ഞാൻ ചോദിക്കയല്ലേ എബി… പ്ലീസ് let me to question him… ”

” സോറി മാഡം… ”

” താൻ ഒന്നും പറഞ്ഞില്ലല്ലോ ബോബി..നല്ല വില കൂടിയ കോട്ട് ഒക്കെ ആണല്ലോ..പുതുപുത്തനും …. ”

” ഇതെന്റെ അല്ല മാഡം… ”

” തന്റെ അല്ലെന്ന് എനിക്കും അറിയാം.. ഞങ്ങടെ മുന്നിലേക്ക് തന്നെ ഇരയാക്കി വിട്ട മറയത്തിരിക്കുന്ന ഞങ്ങളുടെ എതിരാളിയുടെ കോട്ടും മാസ്കും തന്റെ ബാഗിൽ എങ്ങനെ വന്നു എന്ന് മാത്രം എനിക്കറിഞ്ഞാൽ മതി.. ”

” മാഡം… ജാസ്മിൻ എന്റെ ഗേൾ ഫ്രണ്ട് ആണ്… ഞങ്ങൾ ഒരു ട്രിപ്പ്‌ പോകാൻ വേണ്ടി ബൈക്കിൽ തിരിച്ച ദിവസം ഷോപ്പിൽ നിന്ന് ഒരു സാധനം വാങ്ങാൻ ഞാനൊരിടത്തു വണ്ടി നിർത്തി… അവളെ അവിടെ ആക്കി റോഡ് ക്രോസ്സ് ചെയ്തു ഞാൻ സാധനം വാങ്ങാൻ പോയി.. തിരിച്ചു വന്നപ്പോൾ അവിടെ ഒന്നും അവളെ കണ്ടില്ല.. അവളുടെ ബാഗ് ആണെങ്കിൽ വണ്ടിയിൽ ഉണ്ടായിരുന്നു…..അവളുടെ ഫോണിൽ ക്ക് വിളിച്ചു നോക്കിയപ്പോ കിട്ടിയതും ഇല്ലാ… എനിക്ക് ആകെ ടെൻഷൻ ആയി..

വീട്ടിൽ ആരും അറിയാതെ ഇറങ്ങിയതാണ്.. അങ്ങനെ നിൽക്കുമ്പഴാ എന്റെ ബാഗിന്റെ സിപ് തുറന്ന് കിടക്കുന്നത് കണ്ടത്.. അതടക്കാൻ നോക്കിയപ്പോ ആണ് ഈ കോട്ടും മാസ്കും കണ്ടത്… അതെങ്ങനെ എന്റെ ബാഗിൽ വന്നു എന്നെനിക് അറിയില്ല……പിന്നീട് ഒന്നും അറിയാത്ത പോലെ ഞാൻ അവിടം വിട്ടു…ശേഷം ജാസ്മിൻ മിസ്സിംഗ്‌ ആണെന്നും പോലീസ് എന്നേ തിരയുന്നുണ്ട് എന്നും ഞാനറിഞ്ഞു.. അങ്ങനെ അവരുടെ കണ്ണിൽ പെടാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.. മാഡത്തിന്റെ പത്ര സമ്മേളനം ടീവിയിൽ കണ്ടപ്പോ ആണ് കില്ലറേ കുറിച്ചും അയാളുടെ വേഷത്തെ കുറിച്ചുമൊക്കെ മനസ്സിലായത്.. അപ്പോ ഈ മാസ്കും കോട്ടും എന്റെ കയ്യിൽ വെക്കുന്നത് ശരിയല്ല എന്ന് തോന്നി.. അത് കളയാൻ പോകും വഴിക്കാണ് എന്നേ പോലീസ് പിടിച്ചത്…. ”

” താൻ ഒരു തെറ്റും ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാണ് പോലീസ് നെ ഭയക്കുന്നത്…? ” ( സാകിർ )

” എന്റെ കൂടെ വന്നപ്പോൾ അല്ലേ അവളെ കാണാതായത്.. അപ്പൊ പോലീസ് ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കില്ല.. എന്നേ പ്രതിയാകുമോ എന്നുള്ള പേടി കൊണ്ട് ആണ് ഇത്രയും ദിവസം ഒളിവിൽ താമസിച്ചത്… ”

” ഇവൻ പറയുന്നത് എല്ലാം കള്ളമാണ് മാഡം..ഒക്കെ അവൻ മെനന്നെടുത്ത കഥയാണ് .. ഞാൻ ശരിക്കൊന്ന് പെരുമാറിയാൽ ഉള്ളത് ഉള്ളപോലെ പറയും…. ” ( ഹരി )

” no…ഇവനെ വിട്ടേക്… ഇവളെയും…രണ്ട് പേരും എപ്പോ വിളിച്ചാലും ഇവിടെ ഹാജരാവണം.. ഈ ജില്ല വിട്ടു പുറത്തു പോകരുത്…അഡ്രസ് എഴുതി മേടിച്ചെക്… ”

” മാഡം…അത് .. ” ( എബി )

” ഞാൻ പറഞ്ഞത് ചെയ്യ്… ”

” ok മാഡം… ”

അവർ പോയികഴിഞ്ഞതും അവന്തികയുടെ പെരുമാറ്റം മനസ്സിലാവാത്ത വണ്ണം എല്ലാരും അവന്തികയെ നോക്കി..

” സീ… ഇത്‌ നോക്ക്.. ഈ കോട്ട്…പുതുമണം മാറിയിട്ടില്ല…..അതയത് ബോബി ഇത്‌ ഒരു തവണ പോലും യൂസ് ചെയ്തിട്ടില്ല….ബോബി പറഞ്ഞതെല്ലാം ശരിയാണ്…എന്തായാലും ഇതുവരെയുള്ള കാര്യങ്ങൾ കൂട്ടി വായിക്കുമ്പോൾ ഈ സീരിസിലെ കില്ലറുടെ ഒരു ഇര ജാസ്മിൻ ആണ് എന്ന് തന്നെയാണ് സ്‌ട്രെസ് ചെയ്യുന്നത്.. കില്ലർ ജാസ്മിന്റെ നീരിക്ഷണങ്ങൾ വീക്ഷിച്ചിരുന്നു… അത്കൊണ്ട് തന്നെ ബോബി മാറിയ അവസരത്തിൽ അവളെ പൊക്കി ബോബിയുടെ ബാഗിൽ കില്ലർ ഉപയോകിക്കുന്ന തരത്തിലുള്ള കോട്ടും മാസ്കും വെക്കുന്നു… കാരണം എന്നെകിലും ജാസ്മിന്റെ നേരെ കേസ് തിരിയുമ്പോൾ നമ്മൾ തീർച്ചയായും അവളുടെ കാമുകൻ ബോബിയെ സംശയിക്കും…ഇതും കൂടി കണ്ടാൽ സംശയം കൂടും… അവന്റെ പിന്നാലെ കേസ് വഴിതിരിച്ചു വിടാൻ വേണ്ടിയുള്ള ചെറിയൊരു ഡ്രാമ..

but no യൂസ്… റോസ് മരിയയുടെ മൊഴിയും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്ന മണിക്കൂറുകളും വെച്ചു നോക്കുമ്പോ മരിച്ചത് ജാസ്മിൻ തന്നെയാണ് എന്നുള്ള ഊഹം കൂടി വരുന്നുണ്ട്….” ( അവന്തിക )

” മാഡം പറഞ്ഞത് ശരിയാണ് .. എനിക്ക് തോന്നുന്നത് അമേയയും അവന്റൊരു ഡ്രാമ ആണ് എന്നാണ് .. എന്തന്നാൽ അത്രയും brillent ആയി ഓരോ മൂവ്മെന്റ് ഉം നടത്തിയ കില്ലർ അമേയയോട് വൈരാഗ്യം ഉണ്ടങ്കിൽ ഒരിക്കലും അവളെ നമുക്ക് ആയി ആ കെട്ടിടത്തിൽ ഉപേക്ഷിക്കില്ല…അത് കില്ലർക്ക് പറ്റിയ ഒരു പാളീച്ചയല്ല.. മറിച് മനപ്പൂർവം ചെയ്തതത് ആയിക്കൂടെ ..എത്രയോ ദിവസം കിട്ടിയിട്ടും ഒന്ന് ഉപദ്രവിക്കുക പോലും ചെയ്യാതെ അവളെ ഇനിയും തീറ്റിപോറ്റുന്നതിൽ അർത്ഥമില്ലെന് കില്ലർ കരുതി കാണും..നമ്മക് മുന്നിൽ അവളെ കിട്ടിയാൽ തീർച്ചയായും കുറച്ചു നാൾ നമ്മളവളുടെ പിറകെ ആയിരിക്കും ..ആ നീട്ടി കിട്ടുന്ന സമയം അവന്ന് അടുത്ത കൊല ചെയ്യാനുള്ള സാവകാശം കിട്ടും… ” ( മാളവിക )

” പക്ഷേ എനിക്ക് തോന്നിയത് മറ്റൊന്ന് ആണ്… തീർച്ചയായും അമേയയെ ഈ കളിയിലേക് മനപ്പൂർവം കൊണ്ടുവന്നതാണ്……കാരണം.. മരിച്ചത് ജാസ്മിൻ ആണെകിൽ അവളുടെ കൊല മറക്കുന്നത് പകരം ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത മറ്റൊരു പെൺകുട്ടിയേ ഉപയോഗിക്കുന്നത്.. അത് പോലീസ് ന്റെ കേസ് അന്യോഷണത്തെ വഴി തിരിച്ചു വിടും.. ഒരിക്കലും നമുക്ക് ഒരു കണക്ഷൻ കിട്ടില്ല.. അത് തന്നെയാണ് കില്ലർ ആഗ്രഹിച്ചതും.. എത്രത്തോളം ആ ഒരു മിസ് understanding മുന്നോട്ട് പോകുമോ അത്രയും fast ആയി ഇരകളെ കൊല്ലാൻ സാധിക്കും…

പക്ഷേ.. അവന്റെ കെട്ടിടം പോലീസ് ട്രേസ് ചെയ്യുമെന്ന് അവൻ കരുതികാണില്ല.. അത്കൊണ്ട് അന്നേരം അവൻ അവന്റെ സേഫ്റ്റി ആണ് നോക്കിയത്…നമ്മൾ വരുന്നതിന് തൊട്ട് മുൻപ് ആയിക്കൂടെ അവൻ അവിടുന്ന് രക്ഷപെട്ടത്….ഹിമയുടെ പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്‌ കിട്ടിയാൽ നമുക്ക് കുറച്ചൂടെ കാര്യങ്ങൾ വ്യക്തമാകും… ” ( സാകിർ )

” അങ്ങനെയെങ്കിൽ അവന്റെ പ്ലാനുകൾക് മാറ്റം വന്നിരിക്കും… നമ്മൾ അവന്റെ അടുത്ത് എത്താറായിക്കൊണ്ടിരിക്കുന്നു എന്നുള്ളത് കൊണ്ട് കാര്യങ്ങൾ ഫാസ്റ്റ് ആക്കിയേക്കാം…ചിലപ്പോ അഞ്ചാമനെ പൊക്കിയിട്ടുണ്ടാകും.. തട്ടിയിരിക്കാനും ചാൻസ് ഉണ്ട്… പക്ഷേ..ആ രണ്ട് പേര് ആര്..? നമുക്ക് അവരെ എങ്കിലും രക്ഷിക്കാൻ സാധിക്കുമോ…? ” ( ഹരി )

” രക്ഷിക്കണം… ആ രണ്ട് പേര് ആരാണെന്നു എത്രയും പെട്ടന്ന് കണ്ട് പിടിക്കണം… അതിന് നമുക്ക് ഒരൊറ്റ വഴിയേ ഒള്ളു…അവന്റെ revenge എന്താണെന്നു അറിയണം…..അവന്റെ പ്രധികാര അഗ്നിയിൽ ചുട്ടരിഞ്ഞ ആളുകൾ വഴി നമ്മൾ അത് കണ്ടുപിടിക്കും .അതിൽ ബാക്കിയുള്ള ആ രണ്ട് പേരെ നമ്മൾ കണ്ടുപിടിച്ചു രക്ഷിക്കും ….അതിലേക് നമുക്കുള്ള വഴികാട്ടിയാണ് അമേയക് പകരം മരിച്ച പെൺകുട്ടി….. ” ( അവന്തിക )

” മാഡം… മരിച്ചത് ജാസ്മിൻ ആണെന് കൺഫേം ചെയ്യാൻ നമുക്കൊരു DNA ടെസ്റ്റ്‌ നടത്തിക്കൂടേ…..ആ പെൺകുട്ടിയുടെ പോസ്റ്റുമാർട്ടം സാംപിൾസ് ഫോറൻസിക് ലാബിൽ ഉള്ള സ്ഥിതിക്ക് ജാസ്മിന്റെ കൂടി എന്തെങ്കിലും സാംപിൾസ് അവളുടെ ഫ്ലാറ്റിൽ നിന്ന് കളക്റ്റ് ചെയ്താൽ കാര്യങ്ങൾ എളുപ്പമല്ലേ… ” ( എബി )

” ശരിയാണ്.. പക്ഷേ.. നമ്മുടെ കയ്യിൽ സമയം ഒട്ടും ഇല്ലാ… DNA test ന്ന് ആദ്യം കോർട്ട് ഓർഡർ വേണം. അതിന് ഇതിന്റെ ജെനുവിനിറ്റി കോർട്ടിനെ ബോധ്യപ്പെടുത്തണം.. may be ഐജി സർ ഇടപെട്ടാൽ ഫാസ്റ്റ് ആയേകാം.. എന്നാലും രണ്ട് മൂന്നു ദിവസം പിടിക്കില്ലേ….ഈ ദിവസങ്ങൾക്കുള്ളിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് predict ചെയ്യാൻ പോലും കഴിയില്ല.. any way….legally… അതിനുള്ള ഏർപ്പാട് ചെയ്തോളു…എങ്കിലും നമുക്ക് അതുവരെ കാത്ത് നിൽക്കാൻ കഴിയില്ല …..നമുക്ക് വേറെ വഴി കൂടി നോകിയെ പറ്റൂ… ” ( അവന്തിക )

” മാഡം..എന്റെ ഒരു ഊഹം ആണ്…. അമേയ ടാറ്റു ചെയ്തിട്ടുണ്ട് എന്ന് കില്ലർ എങ്ങനെ അറിഞ്ഞു..? . ഒന്നുങ്കിൽ അവളെ അടുത്തറിയുന്ന ആരെങ്കിലും ആയെകാം….. എത്രയോ പെൺകുട്ടികൾ കിടയിൽ നിന്ന് അമേയയേ തന്നെ എന്ത്കൊണ്ട് തിരഞ്ഞെടുത്തു.? . കാരണം ഈ ടാറ്റു തന്നെ.. ഒരിക്കലും ഒരാളുടെ ബോഡിയിലെ മറ്റു ഐഡന്റിഫിക്കേഷൻ മാർക്സ് മറ്റൊരാളിൽ കൊണ്ട് വരാൻ സാധിക്കില്ല.. അത് ഇതുപോലുള്ള ടാറ്റൂ മറ്റോ കൊണ്ടല്ലാതെ… റോയ് സർ അന്യോഷിച്ചപ്പോഴും ഇതിനാണ് കൂടുതൽ പ്രാധാന്യം കൊടുത്തത്.. ബോഡി വികൃതമായതിനാൽ ഈ ഒരു ടാറ്റു വെച് അവർ ഐഡന്റിഫയ് ചെയ്തു…

ഈ ഒരു കാര്യം അറിയാവുന്ന കില്ലർ ഒരു ടാറ്റു കടയിൽ പോയിട്ടുണ്ടാവാം…അവിടുന്നു അമേയയെ കാണുകയോ മറ്റോ ചെയ്തത് ആയിക്കൂടെ..അപ്പൊ അമേയയെ പൊക്കി അമേയ ആണ് മരിച്ചത് എന്ന് കാണിക്കാൻ കില്ലർ ആ പെൺകുട്ടിയുടെ ബോഡിയിൽ അവളുടേത് സമാനമായ ടാറ്റൂ കൊണ്ടുവന്നു.. ജാസ്മിൻ ടാറ്റൂ ഇതുവരെ ചെയ്തിട്ടില്ല എന്നുള്ളത് കൺഫേം ആണ്.. ആ സ്ഥിതിക് ഈ ടാറ്റൂ കില്ലർ ചെയ്തത് ആയിക്കൂടെ…അത്രയും പെർഫെക്ട് ആവണമെങ്കിൽ ചിലപ്പോ ഒരു ടാറ്റു എക്സ്പേർട്ട് നെ കൊണ്ട് ചെയ്യിപ്പിച്ചതാവാനും സാധ്യത ഉണ്ട് .അയാൾ ആ പെൺകുട്ടിയുടെ മുഖം കണ്ടിട്ടുണ്ടങ്കിൽ ..ആ വഴിക് ഒന്ന് ചിന്തിച്ചൂടെ… ” ( സാകിർ )

” അതിന് ചാൻസ് ഉണ്ട്.. അപ്പൊ അമേയ എവിടെ നിന്നാണ് ടാറ്റൂ ചെയ്തത് എന്നറിഞ്ഞാൽ… യെസ്….നമുക്ക് ഉടനെ അവിടെ എത്തണം… അമേയയേ കോൺടാക്ട് ചെയ്തു ഏത് ഷോപ് ആണെന് ചോദിക്ക്… ” ( അവന്തിക )

” ഓക്കേ മാഡം.. ”

💕💕💕

അമേയയോട് അന്യോഷിച്ച പ്രകാരം അവന്തികയും ടീമും പറയപ്പെട്ട ടാറ്റു ഷോപ്പിൽ എത്തി..അമേയ ജോലി ചെയ്യുന്ന കടയുടെ അടുത്ത് തന്നെയായിരുന്നു ഇത്‌ .. അത്യാവശ്യം വലിയ ഷോപ് ആയിരുന്നു.. നല്ല തിരക്കും ഉണ്ടായിരുന്നു… പോലീസ് നെ കണ്ടതും മേലാസകലം പച്ചകുത്തിയ രണ്ട് ഫ്രീക്കൻമാർ അവരുടെ അടുത്തേക് വന്നു….

” ഈ ഷോപ് ആരുടേ പേരിൽ ആണ്…? ”

അതിലെ ഒരു ഫ്രീക്കൻ മുന്നോട്ട് വന്നു…

” എന്റെയാണ്… പേര് എൽദോ … ”

” ഓക്കേ..ഇവിടെ ഈ കുരിശു മോഡൽ ടാറ്റൂ ചെയ്യുന്നുണ്ടോ… റീസെന്റ് ആയിട്ട് വല്ല പെൺകുട്ടികൾക്കും ചെയ്തിട്ടുണ്ടോ..? ”

” അങ്ങനെ ചോദിച്ചാൽ മാഡം ഇവിടം ദിവസം ഒരുപാട് പേര് വരുന്നുണ്ട്..അത്കൊണ്ട് ഓർമയിലേക് വരുന്നില്ല…പക്ഷേ ഇവിടെ രജിസ്റ്റർ ബുക്ക്‌ ഉണ്ട്.. അതിൽ എല്ലാരുടെ പേരും ഡീറ്റൈൽസും ചെയ്ത ടാറ്റൂ ഒക്കെയും കുറിച്ച് വെക്കാറുണ്ട്… ”

” അതൊന്ന് കാണട്ടെ… ”

എൽദോ അതെടുത്തു കൊണ്ടുവന്നു കാണിച്ചു… കുറച്ചു മറിച്ചു നോക്കിയതും അമേയയുടെ ഡീറ്റെയിൽസ് കണ്ടു….

” ഇവിടുന്നു വീട്ടിൽ പോയി ടാറ്റൂ ചെയ്തു കൊടുക്കുന്ന ഏർപ്പാട് ഉണ്ടോ…? ”

” ഇല്ല മാഡം.. ഇവിടെ വന്നാൽ ചെയ്തു കൊടുക്കും… ”

കില്ലർ ഒരിക്കലും ജാസ്മിനെ ഇവിടെ കൊണ്ട് വന്നു ടാറ്റൂ ചെയ്യിപ്പിക്കില്ല.. മറിച്ചു ഈ ഡീറ്റെയിൽസ് വെച്ചു ടാറ്റു എക്സ്പേർട്ട്നെ അവിടേക്കു കൊണ്ട് പോയി ചെയ്യിപ്പിച്ചത് ആവാം.. അങ്ങനെ എങ്കിൽ ഇവർ ആരെങ്കിലും കള്ളം പറയുന്നുണ്ടോ..? ഇനി വേറെ experts നെ കൊണ്ട് ചെയ്യിപ്പിച്ചത് ആയിക്കൂടെ..
അവന്തിക ഊഹിച്ചു..

” അപ്പൊ നിങ്ങൾ രണ്ടുപേരും ഇതുവരെ പുറത്തു പോയി ടാറ്റൂ ചെയ്തു കൊടുത്തിട്ടില്ല എന്നാണോ..? ”

” ഇല്ല മാഡം.. ”

” ഇവിടെ എത്ര സ്റ്റാഫ്സ് ഉണ്ട്…ഇവൻ മാത്രേ ഒള്ളോ ..? ”

” ഒരാളും കൂടി ഉണ്ട്.. ജെറി… ”

” അവനെവിടെ…..? ”

” കുറചായിട്ട് ആള് ലീവ് ആണ്….കടയിൽ ഒന്നും വരാറില്ല…സുഖമില്ലെന്ന് ആണ് പറഞ്ഞത്.. ”

” എവിടെ പോയാൽ അവനെ കാണാൻ പറ്റും…? ”

” വീട്ടിൽ കാണും… ”

അവരുടെ അടുത്ത് നിന്ന് ജെറിയുടെ വീട് മനസ്സിലാക്കി…..അവനെ തേടി അവന്തികയും ടീമും അവന്റെ വീട്ടിൽ എത്തി… പറഞ്ഞപോലെ ആള് അവിടെ തന്നെ ഉണ്ടായിരുന്നു… പെട്ടന്ന് പോലീസ് നെ കണ്ട് അവനൊന്ന് ഞെട്ടി…ഓടി രക്ഷപെടാൻ നോക്കിയതും എല്ലാരും കൂടി ചേർന്ന് ഒരുവിധം അവനെ പിടിച്ചു ഓഫീസിലോട്ട് കൊണ്ടുവന്നു…

💕💕💕

ജെറി ആ വലിയ റൂമിലെ കസേരയിൽ ഇരിക്കുകയാണ്… അവനാകെ കിതക്കുന്നുണ്ട്… അവന്റെ കഴുത്തിനു പിടിച്ചു കൊണ്ട് എബി അലറി…

” ടാ.. മര്യാദക് ചോദിക്കുന്നതിനു മറുപടി പറഞ്ഞോ.. ഇല്ലെങ്കിൽ മോനെ.. എന്റെ കയ്യിന്റെ ചൂട് നീ അറിയും… ”

” വേണ്ട എബി.. അവൻ പറഞ്ഞോളും… അല്ലേ ജെറി.. അപ്പൊ പറ… താൻ എന്തിനാ ഞങ്ങളെ കണ്ടപ്പോ ഓടിയത്..? ”

” അത് പിന്നെ.”

അവൻ പറയാൻ കൂട്ടാകാതിരുന്നപ്പോ എബി അവന്റെ മൂക്കിനിട്ട് നല്ലവണ്ണം ഒന്ന് കൊടുത്തു…

” എബി.. അവൻ പറയട്ടെ.. എന്താ ജെറി .. സുഖമില്ലേ… കുറച്ചു ദിവസായിട്ട് താൻ ഷോപ്പിലോട്ട് ഒന്നും ചെന്നിട്ടില്ലെന്ന് എൽദോ പറഞ്ഞല്ലോ.. ”

അവന്തിക വീണ്ടും ചോദ്യം എറിഞ്ഞു..
അതിനും അവന്റെ ഭാഗത്തു നിന്ന് ഒരു മറുപടിയും ഇല്ലാ…

” എബി…”

അവന്തിക എബിയെ വിളിച്ചതും പിന്നെ അഞ്ചു മിനിറ്റ് നേരം അവിടെ അടിപൂരം ആയിരുന്നു..ഹരിയും എബിയും സാകിറും മാറി മാറി അവന്റെ മേൽ ശരിക്ക് കൈ വെച്ചു… പിന്നൊരു നിലവിളി ആണ് കെട്ടത്..

” ഞാൻ പറയാം.. ഞാൻ.. പറയാ…അതിനു മുൻപ് എനിക്ക് ഒരു കുപ്പി വെള്ളം വേണം… ”

അവനൊരു കുപ്പി വെള്ളവും കൊടുത്തു അവന്തിക മറ്റൊരു ചെയറിൽ അവന്ന് അഭിമുഖമായി ഇരുന്നു…

” ഇതിന്റെ വല്ല കാര്യവും ഉണ്ടോ.. ആദ്യമേ ഉള്ളത് പറഞ്ഞിരുന്നേ … എന്തായാലും ഇനി പറ… ഞങ്ങളെ കണ്ടപ്പോ താൻ എന്തിന് ഓടി? ” ( അവന്തിക )

” അത് പിന്നെ.. പേടിച്ചിട്ട് ആണ്..? ”

” പേടിക്കാൻ താൻ എന്ത് തെറ്റാ ചെയ്തത്.? …

ചിറിയിൽ പൊടിഞ്ഞ ചോര തുടച്ചു കൊണ്ട് ജെറി അവന്തികയെ നോക്കി…

തുടരും…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!