✒️റിച്ചൂസ്
സർ.. എന്റെ പെങ്ങൾ മിസ്സിംഗ് ആണ്.. ” !!!!!
” what…? ” ( SP )
എല്ലാരും ഞെട്ടിത്തരിച്ചു നിൽക്കുകയാണ്..
” അതേ സർ…. രാവിലെ സാധാരണ പോലെ ബാങ്കിലേക്ക് പോയതാണ്.. പക്ഷേ…ഇപ്പൊ വീട്ടീന്ന് അവളെ വിളിച്ചപ്പോ ഫോൺ സ്വിച്ച് ഓഫ്.. അപ്പോ ബാങ്കിൽ ലേക് വിളിച്ചു….. അവർ പറഞ്ഞത് വൈകീട്ട് 4 ന്ന് ആരുടെയോ വണ്ടിയിൽ അവൾ കയറി പോയി എന്നാണ്…..ഇപ്പൊ 7 കഴിഞ്ഞില്ലേ …ഈ നേരം വരെ വീട്ടിൽ എത്തിയിട്ടില്ല…..എനിക്ക് എന്തോ പേടിയാകുന്നു സർ…ഇനി ഹിമയും അവന്റെ കയ്യിൽ …”
” dont worry അനിരുദ്ധ്…ഹിമ ചിലപ്പോ വല്ല ഫ്രണ്ട്സിന്റെ വീട്ടിലും പോയതാവും….7 അല്ലേ ആയുള്ളൂ. അവൾ വരും.. താൻ പേടിക്കാതിരിക്ക്… ”
” ഫ്രണ്ട്സിന്റെ വീട്ടിലൊക്കെ അന്യോഷിച്ചു എന്നാണ് വൈഫ് പറഞ്ഞത്… പിന്നെ അവളെങ്ങനെ പറയാതെ പോകുന്ന ആളല്ല….. എന്തെങ്കിലും ഒന്ന് ചെയ്യൂ സർ.. ”
” ഹിമ ഏത് ബാങ്കിൽ ആണ് വർക്ക് ചെയ്യുന്നേ…? ”
” SST private bank….. ”
” അത് ടൌൺ ന്ന് മുമ്പുള്ള… ആ… മേലേപ്പടി വില്ലേജ് ൽ അല്ലേ… ”
” അതേ സർ…..ഇതും കില്ലറുടെ പരിപാടിയാണെങ്കിൽ ഹിമയേ എങ്കിലും നമുക് രക്ഷിക്കണം സർ… ” ( dysp)
” സീ..we want to confirm first .. ഹിമ ആരുടെയോ കൂടെ കാറിൽ കയറി പോയി എന്നല്ലേ പറഞ്ഞേ… ബാങ്കിന്റെ മുന്നിൽ cctv ഇല്ലേ…. ആ ഫോറ്റേജ്സ് ചെക്ക് ചെയ്യണം.. ഹിമ ആരുടേ കൂടെയാ പോയതെന്നറിയണം….” ( SP)
” കഴിഞ്ഞ 2 murder ലും അവൻ ഹൈഡ് and seek കളിച്ചു… ഇതിപ്പോ അവൻ വെളിച്ചത്തു വന്നിരിക്കുന്നു അവൻ നമുക്ക് ഇട്ട് ഒരു challenge വിളിച്ചതായിട്ട എനിക്ക് തോനുന്നത് ..പകൽ സമയം പബ്ലിക്ൽ വച്ചു ഹിമയെ കൊണ്ട് പോകണമെങ്കിൽ സാമാന്യ ധൈര്യം ഒന്നുമല്ലോ അവന്ന് ..എങ്ങനെയായാലും നമ്മൾ അവനെ കണ്ട് പിടിക്കില്ല എന്നുള്ളൊരു ഓവർ കോൺഫിഡൻസ് …..നമ്മടെ ഓരോ നീക്കങ്ങളും അറിഞ്ഞു പ്രവർത്തിക്കും പോലെ… ” ( CI)
” യെസ്.. he is watching each and every movement of us…അവൻ എന്നും നമുക് ഒരു പടി മുന്പേ കരുക്കൾ നീക്കുന്നുണ്ട്… അത്പോലെ അവൻ ഈ പബ്ലിസിറ്റി അത്ര പിടിച്ചിട്ടില്ല എന്ന് തോനുന്നു….കാര്യങ്ങൾ കുറച്ചു ഫാസ്റ്റ് ആകുന്ന പോലെ..അവൻ പിടിക്കപ്പെടും മുൻപ് അവന്റെ ലക്ഷ്യം നിറവേറ്റാനുള്ള തന്ത്രപ്പാട് ….അത് തന്നെയാണ് നമുക്കും വേണ്ടത്… അവൻ ഫാസ്റ്റ് ആകുമ്പോൾ എവിടെയെങ്കിലും ഒരു ദൈവത്തിന്റെ തെളിവ് അവശേഷിക്കും….
സതാശിവാ… ഇപ്പൊ തന്നെ ആ ബാങ്കിന്റെ മാനേജറേ കോൺടാക്ട് ചെയ്തു cctv ചെക് ചെയ്യണം ……അനിരുദ്ധ് … താൻ അപ്പഴേക്കും ട്രാഫിക് control room ഇൽ പോയി bank ന്ന് അടുത്തുള്ള എല്ലാ ഭാഗങ്ങളിലേയും cctv ഫോട്ടേജസും കളക്ട്ട് ചെയ്തു വെക്ക് …… ”
” ശരി സർ.. ”
“മിസ്സായതെല്ലാം പെൺകുട്ടികൾ..ഇപ്പൊ ഇതാ ഹിമയും…. അവൻ പെൺകുട്ടികളെ ആണല്ലോ ടാർഗറ്റ് ചെയ്യുന്നത്… ഒന്നില്ലങ്കിൽ അവനൊരു സൈക്കോ..അല്ലങ്കിൽ ഇവരോടൊക്കെ അവൻ എന്തോ കാരണത്താൽ revenge ചെയ്യുന്നു..അങ്ങനെ ആണെങ്കിൽ ഇവർ മൂന്നുപേരും തമ്മിൽ വല്ല ബന്ധവും ഉണ്ടങ്കിൽ ആ കണക്ഷനിലൂടെ നമുക് അവനിലേക് എത്താൻ പറ്റില്ലേ സർ …. ” ( dysp )
“ഈ സിറ്റുവേഷനിൽ നമുക്ക് എത്രയും പെട്ടന്ന് ഹിമ യേ കണ്ടുപിടിച്ചു രക്ഷിക്കുക എന്ന ടാർഗറ്റ് ആണ് ഉള്ളത്….so ഏറ്റവും easy വേ യിലൂടെ move ചെയ്യുന്നതാണ് ബുദ്ധി .. come ഓൺ.. make it ഫാസ്റ്റ്… ”
SP വാക്കി ടോക്കി എടുത്തു എല്ലാ പോലീസ് ഫോഴ്‌സിനും ഹിമയുടെ മിസിങ് ഇൻഫർമേഷൻ പാസ്സ് ചെയ്തു…ഒരു വാഹനങ്ങളും ചെക് ചെയ്യാതെ കടത്തി വിടരുത് എന്ന താകീതും കൊടുത്തു…
ശേഷം SP യും dysp യും സതാശിവനും അപ്പോൾ തന്നെ bank ലോട്ട് വിട്ടു.. സതാശിവൻ bank മാനേജർ നമ്പർ സംഘടിപ്പിച്ചു അദ്ദേഹത്തെ വിളിച്ചു bank ലോട്ട് വരാൻ പറഞ്ഞു…
ബാങ്കിൽ എത്തി അവർ 4 മണിക് ശേഷമുള്ള front cctv photages നോക്കി… അതിൽ അവർ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് …
4.05 ന്ന് ബാങ്ക് ന്റെ മുന്നിൽ ഹിമ ആരെയോ കാത്തു നില്കുന്നു….3 മിനിറ്റിനു ശേഷം ഒരു പഴയ മോഡൽ റെഡ് മാരുതി കാർ ഹിമയുടെ മുമ്പിൽ വന്നു നില്കുന്നു…ഡോർ തുറന്ന് ഹിമ അതിൽ കയറിയതും അടുത്ത നിമിഷം വണ്ടി പോകുന്നു…
വണ്ടിയുടെ നമ്പർ പ്ലേറ്റ് വെക്തമല്ലായിരുന്നു.. ഡ്രൈവിംഗ് സീറ്റിലുമുള്ള ആളെ കാണാൻ വേണ്ടി SP വീണ്ടും വീണ്ടും അത് റീവൈൻഡ് ചെയ്തു നോക്കി…
Car വിൻഡോസ് കയറ്റിയിരുന്നു….മാത്രമല്ല ചെറുതായിട്ട് കൂളിംഗ് ഫിലിം ഉള്ള വിൻഡോസ് ആയിരുന്നു…അതിനാൽ വളരെ കുറഞ്ഞരീതിയിലെ അകത്തേക്ക് കാണുന്നുള്ളൂ…..പക്ഷേ ഹിമ സൈഡിലേക് നിന്നാണ് ഡോർ തുറക്കുന്നത്…ആ ഒരു സ്പോട് മാത്രമാണ് വണ്ടിയുടെ അകം ദൃശ്യമാകുന്നത്… ആ സ്പോട്ടിൽ SP പോസ് ചെയ്തു സൂം ചെയ്തു….ഒരുതരം faux fur hooded black coat ധരിച്ച ഒരാൾ…മുഖം കാണാൻ കഴിയുന്നില്ല.. ആ തൊപ്പിയുടെ ഭാഗം കൊണ്ട് നല്ലവണ്ണം സൈഡ് മറച്ചിരിക്കുന്നു…..
” സർ… its he… the കില്ലർ.. confirm…
മാളങ്കരയിലെ കപ്പിയാർ വർഗീസും ഇങ്ങനൊരാളെ കണ്ടതായിട്ട് അല്ലേ പറഞ്ഞേ…. ”
” യെസ്…. സൈഡ് വ്യൂ അല്ലേ മിസ്സായിട്ടുള്ളു….ഇവിടെ ഒരുപാട് കടകൾ ഒക്കെ ഉണ്ടല്ലോ.. ആരെങ്കിലും ഒരാൾ ശ്രദ്ധിച്ചിട്ടുണ്ടങ്കിൽ…..നിങ്ങളൊന്ന് ചെന്ന് അന്യോഷിക്ക്… ”
” ഒക്കെ സർ… ”
SP ബാങ്കിൽ നിന്ന് പുറത്തിറങ്ങി…മാനേജറും കൂടെ വന്നു… ബാങ്കിന്റെ തൊട്ടുമുമ്പിൽ ഒരു ബാർബർ ഷോപ് ആണ്… സൈഡിൽ ഒരു ഫോട്ടോ സ്റ്റുഡിയോ യും….പിന്നെ 500 മീറ്റർ അപ്പുറം മേലേപ്പടി വില്ലേജ് കവല..അവിടെയും ധാരാളം കടകൾ ഉണ്ട് …
” ഹിമ ബാങ്കിൽ നിന്ന് ഇറങ്ങുമ്പോ ഒന്നും പറഞ്ഞില്ലേ.. your bank time is upto 5.00…right..? ”
SP മാനേജർ ന്ന് നേരെ ചോദ്യമെറിഞ്ഞു..
” യെസ് സർ.. അല്പം നേരത്തെ ഇറങ്ങണം എന്ന് പറഞ്ഞു ഹിമ ഉച്ചക്ക് പെർമിഷൻ വാങ്ങിയിരുന്നു… ”
” i see… ”
dysp യും സതാശിവനും അൽപനേരം കൊണ്ട് തിരിച്ചു വന്നു..
” എന്തായി…? ”
” സർ.. അവർ ആരും ശ്രദ്ധിച്ചിട്ടില്ല എന്നാണ് പറഞ്ഞത്… പിന്നെയാ സ്റ്റുഡിയോകാരൻ പറഞ്ഞത് വണ്ടി വന്നു നിർത്തിയപ്പോ നോക്കി .. പക്ഷേ അയാൾ തല താഴ്ത്തി ഇരിക്കുകയായിരുന്നു എന്നാണ്.. അതോണ്ട് മുഖം വ്യക്തമായില്ല… എന്നാലും താടി ഉള്ള പോലെ തോന്നി എന്ന് പറഞ്ഞു… ” ( സതാശിവൻ )
” സർ.. ഇനി…? ” ( dysp)
” വണ്ടി പോയത് ലെഫ്റ്റ് ലോട്ട് ആണ്.. ഈ റോഡ് നേരെ പോയാൽ എത്തുന്നത് ടൌൺ ലേക്ക് അല്ലേ…ഇവിടുന്ന് ഒരു കഷ്ടി 11 കിലോമീറ്റർ ദൂരം ഉണ്ട് .. ഇടയിൽ വല്ല പോക്കറ്റ് റോഡ് ഓ മറ്റോ വരുന്നുണ്ടോ….ടൌൺ ടച്ച് ചെയ്യാതെ പോകാൻ പറ്റുന്ന….? ”
” no സർ… 8 കിലോമീറ്റർ കഴിഞ്ഞാൽ ഒരു റോഡ് വരുന്നുണ്ട്…അത് ടൗണിലേക്കുള്ള ഒരു ഷോട്ട് കട്ട് ആണ്.. 5 മിനുട്ട് കൊണ്ട് ടൌൺ എത്താം…. പക്ഷെ ആ റോഡ് ടൌൺ ടച്ച് ചെയ്യുന്ന ഭാഗത്തു പെട്രോളിംഗ് ന്ന് ഡെയിലി പോലീസെരുണ്ട്… അതോണ്ട് ആ വഴി ചൂസ് ചെയ്യാൻ സാധ്യത ഇല്ലാ….വരുന്ന എല്ലാ വണ്ടിയും അവർ ചെക് ചെയ്യും.. ”
” അപ്പോ ടൌൺ എത്താതെ വേറെ എങ്ങോട്ടും തിരിയാൻ പറ്റില്ല എന്നർത്ഥം…..ടൗണിൽ എല്ലാ ഭാഗത്തും പെട്രോളിംഗ് ശക്തമാണ്.. അത്കൊണ്ട് പോലീസെരുടെ മുമ്പിൽ അവൻ പെടാതെ നോക്കും … ചിലപ്പോ അവൻ രാത്രി ആവാൻ വേണ്ടി എവിടെ എങ്കിലും വെയിറ്റ് ചെയ്യുകയാണെങ്കിലോ….അങ്ങനെ എങ്കിൽ നമ്മൾ അവനെ ഈ രാത്രിയോടകം പിടിച്ചിരിക്കും….
അനിരുദ്ധ് നെ വിളിച്ചു കാർ ഡീറ്റെയിൽസ് പറഞ്ഞു കൊടുക്ക് …. അവൻ എവിടം വരെ എത്തീ എന്നറിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകും… ആ സമയം കൊണ്ട് നമുക്കും അവന്റെ വഴി ഒന്ന് പോയി നോക്കാം… ”
SP വണ്ടിയെടുത്തു…വാക്കി ടോകിയിൽ കാർ ഡീറ്റെയിൽസും എല്ലാ പോലീസ്കാർക്കും പാസ്സ് ചെയ്തു ..കുറച്ചു ദൂരം പോയതും അനിരുദ്ധ് ന്റെ കാൾ വന്നു…SP ഫോൺ സ്പീക്കറിൽ ഇട്ടു…
” സർ…മേലേപ്പടി വില്ലേജ് കഴിഞ്ഞു രണ്ട് സ്ഥലങ്ങളിൽ ആണ് cctv വരുന്നത് …..4.35 ന്ന് 6 കിലോമീറ്റർ കഴിഞ്ഞു വരുന്ന cctv യിൽ കാർ പാസ്സ് ചെയ്തതായി കാണുന്നുണ്ട്…. പിന്നെ അടുത്ത cctv വരുന്നത് ടൌൺ ന്ന് മുമ്പുള്ള പബ്ലിക് സ്കൂളിന്ന് അടുത്തായിട്ട് ആണ്…അതായത് 10 കിലോമീറ്റർ കഴിഞ്ഞ്…. പക്ഷേ അതിൽ കാർ പാസ്സ് ചെയ്തതായി കാണുന്നില്ല……”
” അപ്പൊ അവൻ ടൌൺ ടച്ച് ചെയ്തിട്ടില്ല… അതിനിടയിൽ എവിടെയോ അവൻ തങ്ങിയിട്ടുണ്ട്…”
” സർ…..7 കിലോമീറ്റർ കഴിഞ്ഞു ഒരു church വരുന്നുണ്ട്.. sacred heart church…അറിയാൻ കഴിഞ്ഞത്.. ആ പള്ളിയുടെ ഇരുപതാം വാർഷികം ആണ് ഇന്ന് എന്നാണ്.. അതിനോട് ബന്ധപെട്ടു പ്രാർത്ഥനയും കാര്യങ്ങളും ഒക്കെ പള്ളി മുറ്റത് വച്ചു നടക്കും… ധാരാളം വിശ്വാസികൾ പങ്കെടുക്കുന്ന ഒരു പരിപാടി ആണ്… അത്കൊണ്ട് തന്നെ vehicle പാർക്കിംഗ് നൊക്കെ പ്രതേകം ഗ്രൗണ്ട് തന്നെ സജ്ജമാക്കിയിട്ടുണ്ട്…പരിപാടി 5 മണിക്ക് ആണ് തുടങ്ങിയത്.. എനിക്ക് തോന്നുന്നത് അവൻ ഇനി ആ പരിസരത്തു എവിടെ എങ്കിലും… i mean പാർക്കിംഗ് area അവന്ന് ഹൈഡ് ചെയ്യാൻ പറ്റിയൊരു ഇടമല്ലേ.. ആരും ശ്രധിക്കില്ലല്ലോ…. ”
” ശരിയാണ് അനിരുദ്ധ് നിങ്ങൾ പറഞ്ഞത്.. അതിനു ഒരു വലിയ ചാൻസ് തന്നെയുണ്ട്… കാരണം പിന്നൊരു കിലോമീറ്റർ കഴിഞ്ഞാൽ ഷോട്ട് കട്ട് ആയി.. അപ്പോ അവന്റെ ലക്ഷ്യം ആ ഷോട്ട് കട്ട് വഴി ടൗണിൽ എത്തുക എന്നുള്ളത് തന്നെയായിരിക്കണം… ഒറ്റക് ആ വഴി പോയാൽ പോലീസ് തടയും.. so ഇരുട്ടും വരെ പാർക്കിങ്ങിൽ തങ്ങി പരിപാടി കഴിഞ്ഞു ആളുകൾ വാഹങ്ങൾ എടുക്കുമ്പോൾ അവരുടെ കൂടെ പോകുക എന്നായിരിക്കണം.. തീർച്ചയായും പരിപാടിക്ക് വന്ന മിക്ക പേരും ടൗണിൽ എത്താൻ ആ വഴി ചൂസ് ചെയ്യും…..അപ്പൊ അവൻ നമ്മുടെ കയ്യത്തും ദൂരത്തുണ്ട്…. ഇത്തവണ അവൻ നമ്മുടെ കയ്യിൽ നിന്ന് രക്ഷപ്പെടില്ല…..”
” ബട്ട് സർ 8. 30 ക്ക് പരിപാടി തീരും…ഇപ്പോൾ സമയം 8. 20..സർ എങ്ങനെ…. ”
” ഞങ്ങൾ അങ്ങോട്ട് പോയ്കൊണ്ടിരിക്കുകയാണ്…..കൂടുതൽ പോലീസ് ഫോഴ്സ് നോട് അവിടേക്കു എത്താൻ പറയു..താൻ വീട്ടിലോട് വിട്ടോളു.. വീട്ടുകാരെ സമാധാനിപ്പിക്കു …ഹിമയെ കിട്ടുക തന്നെ ചെയ്യും … ”
” ഒക്കെ സർ….”
SP ജീപ്പ് ചവിട്ടി വിട്ടു…
” സർ…4. 05 ന് പുറപ്പെട്ടിട്ട് 4.35 വരെ അവൻ എന്തെടുക്കായിരുന്നു…അരമണിക്കൂർ വേണോ 5 കിലോമീറ്റർ താണ്ടാൻ.. ” ( SI)
” ഹിമ ബോധത്തോടെ ഇരിക്കല്ലേ…ചിലപ്പോ ഒരു റിസ്ക് ഒഴിവാക്കാൻ ക്ലോറോഫോം തന്ത്രം അവളിലും പ്രയോഗിച്ചു കാണും.. പിന്നെ ആരും ശ്രദ്ധിക്കാതെ ഇരിക്കാൻ അവളെ വണ്ടിയിൽ ഹൈഡ് ചെയ്യാനൊക്കെ അവൻ എവിടെയെങ്കിലും കാർ നിർത്താനും ചാൻസ് ഉണ്ടല്ലോ….”
” ശരിയാണ് സർ… എന്തായാലും നമുക്ക് തലവേദന ആയെന്നു പറഞ്ഞാൽ മതിയല്ലോ.. ” ( dysp)
” don’t be silly ശ്രീ… അവനെ കണ്ടുപിടിക്കേണ്ടത് ഇപ്പൊ നമ്മുടെ prestige ന്റെ പ്രശ്‌നം ആണ്.. അവനെ എന്റെ കയ്യിൽ കിട്ടിയേ പറ്റൂ… ”
അവർ ചർച്ചിന് മുമ്പിൽ എത്തിയതും പള്ളി പിരിഞ്ഞു കഴിഞ്ഞിരുന്നു….റോഡ് ഒക്കെ ആകെ വണ്ടി തലങ്ങും വിലങ്ങും എടുത്തു ബ്ലോക്ക് ആണ്…..
” ഷിറ്റ്.. we ജസ്റ്റ് മിസ്…..”
SP യുടെ മുഖം ചുവന്നു തുടുത്തു… അപ്പഴേക്കും കുറച്ചു പോലീസുകാർ അങ്ങോട്ട് വന്നു…
” സർ…..ഞങ്ങൾക് control ചെയ്യാൻ കഴിഞ്ഞില്ല സർ… ആളുകൾ പോകാനുള്ള ധൃതിയിൽ ആണ് …. അവർ പറഞ്ഞിട്ട് കേൾക്കുന്നില്ല… ”
” സർ.. ഒന്ന് നോക്ക്.. ഇതിപ്പോ റെഡ് മാരുതി ടൈപ്പ് എത്ര കാറുകൾ ആണ്.. ഇതിൽ നിന്ന് എങ്ങനെ… ഇനിയവൻ പോയോ എന്നും അറിയില്ലല്ലോ…ഇവിടുന്നു വേറെ വല്ല വാഹങ്ങളിലേക്കും ഷിഫ്റ്റ് ആയിട്ടുണ്ടങ്കിലോ…. ” ( SI)
SP വാക്കി ടോക്കി എടുത്തു ഇൻഫർമേഷൻ കൊടുത്തു…
” നമ്മൾ ഇവിടെ വച്ചു split ആവുകയാണ്.. ഈ തിരക്ക് വച്ചു അവൻ ഇപ്പഴും ഷോട്ട് കട്ട് കടന്നുകാണില്ല …ശ്രീയും സതാശിവനും ഇവരുടെ കൂടെ ഷോട്ട് കട്ട് പിടിച്ചോളൂ…അവൻ ടൌൺ ജക്ഷനിൽ വെച്ചു ഏത് സൈഡ് ലേക്കാണ് തിരിഞ്ഞു പോവുക എന്നറിയില്ലല്ലോ.. ഞാൻ നേരെ പോയി ജംഗ്ഷനിൽ വെയിറ്റ് ചെയ്യാം…”
” ഒക്കെ സർ… ”
💕💕💕
” 📱SP അലക്സ് റോയ് ഇൻഫർമേഷൻ പാസിംഗ്.. sacred heart church കഴിഞ്ഞു വരുന്ന ഷോട്ട് കട്ട് മീറ്റ് ചെയ്യുന്ന ടൌൺ ഭാഗത്തു പെട്രോളിംഗ് ന്ന് നിൽക്കുന്ന പോലീസ് ഫോഴ്സ് ശ്രദ്ധിക്കുക… ആ വഴി വരുന്ന എല്ലാ വാഹങ്ങളും തടഞ്ഞു നിർത്തി കൃത്യമായി പരിശോധിക്കുക.. പ്രതേകിച്ചു റെഡ് മാരുതികൾ ഒരു കാരണവശാലും കടത്തി വിടരുത്… എല്ലാ പോലീസ് ഫോഴ്സ് ഉം എത്രയും പെട്ടന്ന് ഈ സ്പോട്ടിലും ജംഗ്ഷൻലും എത്തിച്ചേരുക…ഓവർ .📲…”
ഷോട്ട് കട്ട് ടൌൺ ടച്ച് ചെയ്യുന്ന സ്പോട്ടിൽ 4-5 പേരടങ്ങുന്ന പോലീസ് ടീം പെട്രോളിംഗ് തുടരുകയാണ്… പക്ഷെ ജീപ്പിലെ വാക്കി ടോക്കി ശബ്‌ദിക്കുന്നത് ആരും ശ്രദ്ധിച്ചില്ല..
വണ്ടികൾ ഒന്നൊന്നായി ഷോട്ട് കട്ട് ലുടെ വന്നുകൊണ്ടിരിക്കുന്നു….ചിലതെല്ലാം കൈ കാണിച്ചു നിർത്തി പരിശോധിക്കുന്നു…..
അന്നേരം ഒരു റെഡ് കളർ മാരുതി ഷോട്ട് കട്ട് ൽ നിന്ന് മെയിൻ റോഡിലേക്ക് കയറി…പോലീസ് ഓരോ വണ്ടികളോടും സൈഡ് ലോട്ട് നിർത്തിയിടാൻ ആവശ്യപ്പെടുകയാണ്.. പക്ഷേ.. മാരുതി നിർത്തുക എന്ന വണ്ണം ലെഫ്റ്റ് ലോട്ട് തിരിച്ചു ..പിന്നെ സ്പീഡിൽ ഓടിച്ചു പോയി…..നിർത്തുമെന്ന് കരുതിയ പോലീസ് അപ്പഴാണ് വണ്ടി ശരിക്ക് ശ്രദ്ധിക്കുന്നതും….
അവർ വേഗം വാക്കി ടോക്കി എടുത്തു മാരുതി മിസ്സായ കാര്യം പാസ്സ് ചെയ്തു… അടുത്ത നിമിഷം അവർ ജീപ്പ് എടുത്തു കാർ ന്റെ പിന്നാലെ വിട്ടു…..
രണ്ട് മൂന്ന് ജീപ്പ് പല ഭാഗങ്ങളിൽ നിന്നും അവരുമായി യോജിച്ചു….പക്ഷേ ആ റോഡ് നേരെ പോയാൽ ഒരുപാട് ഊടുവഴികൾ ഉണ്ട്…ആ കാരണത്താൽ പോലീസ് ആകെ കൺഫ്യൂസ്ഡ് ആയി.. ഓരോ ജീപ്പും split ആയി ഓരോ വഴി വിട്ടു….. കുറച്ചു പോയി ഒരു ടീം നാലഞ്ചു വളവുകൾക്ക് അപ്പുറം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടത്തി…
” ഇൻഫർമേഷൻ പാസിംഗ്….ടൗണിൽ നിന്ന് 5 കിലോമീറ്റർ മാറി ഡെന്റൽ ക്ലിനിക് ന്ന് ഓപ്പോസിറ്റ് റോഡിൽ ആലച്ചോഡ് ദേവി ക്ഷേത്രത്തിനടുത്തു കാർ ഉപേക്ഷിച്ച നിലയിൽ കണ്ടത്തിയിട്ടുണ്ട്…ഓവർ… ”
ഇൻഫർമേഷൻ കിട്ടിയതും കുറച്ചു നേരത്തിനുള്ളിൽ തന്നെ ശ്രീ സാറും സതാശിവനും ടീമും അവിടെ എത്തി.. SP വന്നു കൊണ്ടിരിക്കുകയായിരുന്നു…
അവർ SP യേ വിളിച്ചു…
” സർ… കാറിൽ ആരും ഇല്ലാ…they എസ്‌കേപ്ഡ്… ”
” ഞാൻ ഇതാ എത്തി.. 5 minutes…. ”
പോലീസ് ആ പരിസരം എല്ലാം നന്നായി പരിശോധിച്ചെങ്കിലും അവരെ കണ്ടത്താൻ കഴിഞ്ഞില്ല……SP നിരാശയോടെ പല്ലിറുമ്പി…
” വളരെ വിദഗ്ധമായി അവൻ കടന്നു കളഞ്ഞു…. ഹും…. വണ്ടി നന്നായി പരിശോധിക്ക്… അവനിലേക്ക് എത്താൻ എന്തെങ്കിലും ഒരു തുമ്പ്… എനിക്ക് വേണം.. കിട്ടിയേ പറ്റൂ…. ”
വണ്ടി പരിശോധിച്ചപ്പോൾ ഡ്രൈവിംഗ് സീറ്റിന്റെ അടിയിൽ നിന്ന് ചുരുട്ടി കൂട്ടിയ നിലയിൽ ഒരു ടവ്വലും 500 രൂപക്ക് പെട്രോൾ അടിച്ച ബില്ലും കിട്ടി…..
” ഈ പറഞ്ഞ പെട്രോൾ പമ്പിലെ cctv ചെക് ചെയ്യണം … പിന്നെ chassis നമ്പർ details നാളെ രാവിലെതന്നെ RTO ഓഫീസ് ന്ന് കളക്ട്ട് ചെയ്തു ആരുടെ പേരിലാ ഈ വണ്ടി എന്ന് നോക്കണം… സതാശിവ.. താൻ നേരിട്ട് പോണം… ”
” യെസ് സർ.. ”
” പിന്നെ… ശ്രീ..താൻ ഹിമയുടെ കാൾ list എടുക്കണം….എവിടെ വെച്ചാണ് ഫോൺ സ്വിച്ച് ഓഫ് ആയത് എന്ന് നോക്കണം.. എപ്പഴെങ്കിലും ഫോൺ ഓൺ ആയാൾ ടവർ ലൊക്കേഷൻ നമുക്ക് പാസ്സ് ചെയ്യാൻ പറയണം… then ടൌൺ ഫുൾ പോലീസ് ചെക്കിങ് തുടരട്ടെ….എത്ര ഫോഴ്സ് നെ വേണമെങ്കിലും അതിനു വേണ്ടി ഏർപ്പാടാക്കിക്കൊ…. ”
“ഒക്കെ സർ.. ”
💕💕💕
അടുത്ത ദിവസം രാവിലെ 11 മണി….SP ഓഫീസിലേക്ക് ഡീറ്റെയിൽസ് എല്ലാം കളക്റ്റ് ചെയ്തു ശ്രീയും സതാശിവനും എത്തി…ചർച്ച തുടങ്ങി കഴിഞ്ഞു..
” സർ ആ കാർ കാസർകോട് ഉള്ള ഒരു മത്തായിയുടെ പേരിൽ ആണ്.. അദ്ദേഹത്തെ കോൺടാക്ട് ചെയ്തപ്പോ അറിഞ്ഞത് അയാളുടെ വണ്ടി ഒരാഴ്ച മുൻപ് മിസ്സായി എന്നാണ്.. തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ചോദിച്ചപ്പോ അയാൾ പരാതി നൽകിയതായി അറിയാൻ കഴിഞ്ഞു…..” (SI)
“സ്വന്തം വണ്ടി കില്ലർ ഒരിക്കലും ഇപ്പരിവാടിക്ക് യൂസ് ചെയ്യില്ലല്ലോ… what about കാൾ ലിസ്റ്റ് ശ്രീ … ”
” സർ കാൾ ലിസ്റ്റ് എടുത്തു….. ”
ശ്രീ പറഞ്ഞു തുടങ്ങിയതും SP ക്ക് എത്രയും പെട്ടെന്ന് IG ഓഫീസിലേക്ക് വരണം എന്ന് പറഞ്ഞു കാൾ വന്നു… SP അപ്പോൾ തന്നെ അവിടേക്കു വിട്ടു..
💕💕💕
“റോയ്…കേസ് എങ്ങനെ പോകുന്നു … രണ്ട് murder നടന്നു..ഇപ്പോ ഇതാ CI അനിരുദ്ധ് ന്റെ പെങ്ങളും… any updates? … ” ( IG)
” സർ.. ഞങ്ങൾ അന്യോഷിച്ചു കൊണ്ടിരിക്കുകയാണ്… ഇന്നലെ ഞങ്ങൾ കില്ലറേ ചെസ് ചെയ്തു പിടിക്കാൻ ശ്രമിച്ചതാണ്.. പക്ഷേ.. വിദഗ്ധമായി അവൻ രക്ഷപെട്ടു….എങ്കിലും we are കോൺഫിഡന്റ് സർ… ഞങ്ങൾ കണ്ടുപിടിക്കുക തന്നെ ചെയ്യും… ”
” see റോയ്…..തനിക്കറിമായല്ലോ ഭരണ പക്ഷ party ഈ പ്രശ്നം ഏറ്റടുത്തിരിക്കുകയാണ്… മന്ത്രിസഭ വരെ കാര്യങ്ങൾ എത്തി.. ആ ചർച്ചയിൽ ഒരു തീരുമാനം എടുത്തിട്ടുണ്ട്… the case is handovering to crime branch….ആഭ്യന്തര മന്ത്രി ആണ് dgp ക്ക് ഉത്തരവ് കൈ മാറിയത്….. എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല…..crime branch SP ഇനി ഈ case മുന്നോട്ട് കൊണ്ടുപോകും…താ .. ആളെത്തിയല്ലോ.. ”
“സർ.. may i come in…”
” പ്ലീസ് … ”
28-30 പ്രായം തോന്നിക്കുന്ന വെൽ ഡ്രെസ്സ്‌ഡ് ഇൻസൈഡഡ് white ഷർട്ട് ആൻഡ് പാന്റ് ധരിച്ചു അകത്തേക്കു കടന്നു വന്ന വെക്തി SP ക്ക് കൈകൊടുത്തു സ്വയം പരിചയപ്പെടുത്തി…
” ഹായ്.. i am അവന്തിക മേനോൻ .. crime branch SP…”
റോയ് യുടെ മുഖത്തു ദേഷ്യമ് നിഴലിച്ചു.. എങ്കിലും കൈകൊടുത്തു… അവന്തിക ഒന്ന് പുഞ്ചിരിച്ചു അവന്റെ തൊട്ടടുത്തുള്ള സീറ്റിൽ ഇരുന്നു….
ഈ കുറഞ്ഞ ദിവസം കൊണ്ട് താൻ കില്ലറേ കണ്ടുപിടിക്കാൻ കിണഞ്ഞു പരിശ്രമിച്ചു ഒരുവിധം കില്ലറുടെ അടുത്ത് വരെ എത്തി…..ഈ നിമിഷത്തിൽ തന്നെ കേസിൽ നിന്ന് ഒഴിവാക്കി ആാാ സ്ഥാനം മറ്റൊരാൾക്ക് അതും ഒരു പെണ്ണിന് കൊടുത്തു എന്നറിഞ്ഞപ്പോൾ തന്റേടമുള്ള ഒരാണെന്ന നിലയിൽ SP യുടെ ചോര തിളച്ചു വന്നു…….അവനാണെങ്കിൽ ഒന്നും പറയാനും കയ്യാത്ത അവസ്ഥാ… dgp ഓർഡർ അല്ലേ…
” സർ….ഒന്നും കൂടി ഒന്നാലോയ്കമായിരുന്നില്ലേ…..we are moving the right way സർ…ഞങ്ങൾ ഇത്രയും effort എടുത്തിട്ട്… ”
” സീ റോയ്.. its ഓക്കേ… താനിപ്പഴും ഈ കേസിന്റെ ഭാഗം തന്നെയാണ്… അവന്തികക്ക് എന്ത് ഹെല്പ് വേണമെങ്കിലും റോയ് യോട് ചോയ്ക്കാം….”.
” ഹോ….sure സർ… ” ( അവന്തിക )
” അത്പോലെ നിങ്ങളുടെ പ്ലാൻസ് ഒക്കെ അവന്തികയുമായി ഷെയർ ചെയ്യാം….. താൻ കേസ് ഫയൽ ഒക്കെ അവന്തികയുടെ ഓഫീസിലോട്ട് അയച്ചേക്ക് .. ഓക്കേ..?
റോയ് എന്നാൽ പൊക്കോളു…we have to discuss some thing official… ”
ദേഷ്യം കടിച്ചമർത്തി കൊണ്ട് റോയ് ഓഫീസിൽ നിന്ന് പുറത്തേക്ക് പോയി…
” അവന്തിക.. make fast.. എത്രയും പെട്ടെന്ന് ഈ കേസുകൾക്കൊരു തിരശീല വീണിരിക്കണം… and താനടങ്ങുന്ന ഒരു 5 members ടീം അറേഞ്ച് ചെയ്തോളു…a special investigation team… ആരെ ഒക്കെ വേണം എന്ന് തനിക് decide ചെയ്യാം … ഓക്കേ.. അപ്പോ all the best… ”
പുറത്തെത്തി ജീപ്പിൽ കയറാൻ നിന്നതും പിറകിൽ നിന്നൊരു വിളി.. നോക്കിയപ്പോൾ അവന്തിക..
” റോയ് സർ… കേസ് ചുമതല പോയെന്നു കരുതി dont be upset ഓക്കേ…?
ഇന്നലെ വരെ എന്ത് നടന്നു.. അതെനിക്കറിയണ്ടാ… from today.. the ഗെയിം is started with the new substitutar….. റോയ് സർ കുറച്ചു ദിവസം നന്നായി വിയർത്തതല്ലേ.. ഇനി അല്പം റസ്റ്റ് എടുക്ക്..ഞാനൊന്ന് കളിച്ചു നോക്കട്ടെ സാറേ… .. ”
” കോൺഫിഡൻസ് നല്ലതാണ്.. ഓവർ അയാൾ തനിക് തന്നെയാണ് ദോഷം.. പിന്നെ കളിക്കുന്നത് ഒക്കെ കൊള്ളാം.. ചോര കാണാതെ നോക്കിക്കോ.. പോട്ടെ… അവന്തിക മാഡം…. ”
അതും പറഞ്ഞു അവൾക് നേരെ പുച്ഛം വാരി വിതറി SP റെബാൻ ഗ്ലാസ് എടുത്തു വച്ചു ജീപ്പിൽ കയറി പോയി ….
“ഹും… ഈ കേസിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകുന്നത് എങ്ങനെയാണ് എന്ന് നിങ്ങൾ നോക്കിക്കോ….ഈ അവന്തിക മേനോനെ വെറുമൊരു പെണ്ണായി പുച്ഛിച്ചു തള്ളാൻ വരട്ടെ……i am different…”
💕💕💕
അവന്തിക ഓഫീസിൽ എത്തിയപ്പോൾ കേസ് ഫയൽ ടേബിളിൽ ഇരിപ്പുണ്ടായിരുന്നു…..അവളെതടുത്തു നോക്കി…. മീര and അമേയ കൊലക്കേസ്.. കൂടെ ഹിമ മിസ്സിംഗ് കേസും… അവൾ കേസ് ഫയൽ വെക്തമായി സമയമെടുത്ത് ഇരുന്നു വായിച്ചു…
ഹ്മ്മ്…the case is something interseting.. അപ്പൊ കൊല്ലപ്പെട്ടതും മിസ്സായതും എല്ലാം നോക്കിയാലും പെൺകുട്ടികൾ..എല്ലാർക്കുപിന്നിലും same killer ..ഒരു തെളിവുകളുമില്ല… വെൽ planned.. ഓക്കേ.. നോക്കാം…
നിലവിൽ ഹിമ യുടെ മിസ്സിംഗ് നാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് എന്നതിനാൽ അവൾ ഹിമയുടെ കേസ് ഫയൽ എടുത്തു….
ഫോൺ ചെയ്തു ടീം മെമ്പേഴ്സിനോടല്ലാം ഓഫീസിലോട്ട് വരാൻ പറഞ്ഞു… എല്ലാവരും ക്രൈം ബ്രാഞ്ച് ഇൽ ഉള്ള ഡിറ്റക്റ്റീവ് മെംബേർസ് ആണ്…
ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ ഹരിദാസ്, സബ് ഇൻസ്‌പെക്ടർ സാകിർ, വുമൺ സെൽ ഇൻസ്‌പെക്ടർ മാളവിക നായർ,dysp എബി കുര്യൻ എന്നിവർ ഓഫീസിലെത്തി ചെയറുകളിൽ സ്ഥാനമെടുത്തു…
” ഓക്കേ..we have no more time to waste. എല്ലാരും കേസ് ഫയൽ വായിച്ചു കാണുമല്ലോ … lets come to the point. ..
ഹിമ…CI അനിരുദ്ധ് ന്റെ പെങ്ങൾ….വയസ്സ് 28..SST ബാങ്കിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു… കൂടാതെ ടൗണിൽ സൈഡ് ബിസിനസ് ആയി ലേഡീസ് ബ്യൂട്ടി പാർലർ നടത്തുന്നു…..ഇന്നലെ വൈകുന്നേരം തൊട്ട് മിസ്സിംഗ്…cctv ദൃശ്യങ്ങളിൽ വളരെ വെക്തമായി കാണാം ഹിമ സ്വമേധയാ ആണ് കാറിൽ കയറി പോകുന്നത്.. യാതൊരു വിധ പ്രലോഭനങ്ങളോ മറ്റോ അവിടെ നടക്കുന്നില്ല..ഉച്ചക്ക് ഹിമ വൈകുന്നേരം നേരത്തെ ഇറങ്ങാൻ പെർമിഷൻ മേടിച്ചതായി ബാങ്ക് മാനേജറുടെ മൊഴി ഉണ്ട് …what you think about it…? ”
” ഹിമക്ക് നന്നായി അറിയാവുന്ന ആരെങ്കിലും ആയിരിക്കാൻ ചാൻസ് ഇല്ലേ ആ കാറിൽ… ” ( സാകിർ )
” ചിലപ്പോ ഹിമ ക്ക് അറിയാവുന്ന ആരെങ്കിലും പറഞ്ഞയച്ച കാർ ആണെങ്കിലോ.. അങ്ങനെയും ആകാലോ.. ” ( മാളവിക )
” മാം…ഹിമയുടെ ഫോൺ call ലിസ്റ്റ് ഡീറ്റെയിൽസ് നോക്കുമ്പോ ഒരേ നമ്പറിൽ നിന്ന് രണ്ട് തവണ കാൾ വന്നിട്ടുണ്ട്.. ഒരണ്ണമ് ഉച്ചക്കും മറ്റൊന്ന് ഹിമ കാറിൽ കയറി പോയി എന്ന് പറയുന്നതിന്നു തൊട്ടു മുന്പും.. അതായത് 4.00 നും…നമ്പർ trace ചെയ്തപ്പോ ആ സിമ്മിൽ നിന്ന് ഈ രണ്ട് കാൾ മാത്രമേ പോയിട്ടുള്ളൂ… ടവർ ലൊക്കേഷൻ നോക്കുമ്പോ ബാങ്ക് ന്ന് പരിസരത്തു ആയാണ് phone സ്വിച്ച് ഓഫായതായി കാണിക്കുന്നത്…ഹിമ യുടെ ഫോണും ആ same ടവർ പരിധിയിൽ തന്നെയാണ് സ്വിച്ച് ഓഫ് ആയിരിക്കുന്നത്…ഇതുവരെ രണ്ട് ഫോണും ഓൺ ആയിട്ടില്ല.. . ” ( എബി )
” അപ്പോൾ ആ വിളിച്ച വെക്തി ആയിരിക്കണം ഒന്നിങ്കിൽ ഹിമയേ കൊണ്ട് പോയത്.. അല്ലങ്കിൽ അയാൾ ക്ക് അറിയാവുന്ന ആരോ…..may be ഹിമയെ തെറ്റിദ്ധരിപ്പിച്ചതും ആയിക്കൂടെ…അതായിരിക്കാം അവൾ അത്രയും കോൺഫിഡന്റ് ആയി അവൾ പ്രതീക്ഷിച്ച വെക്തി ആണെന് കരുതി ആ കാറിൽ കയറി പോയത് .. ” ( SP)
” ശരിയാണ് മാം.. ഇന്നലെ റോയ് സർ അവരെ ചെസ് ചെയ്യാൻ ശ്രമിച്ചപ്പോ അവർ സഞ്ചരിച്ച കാർ കണ്ടത്തി.. അതിൽ നിന്ന് ഒരു ടവ്വലും ഒരു പെട്രോൾ പമ്പ് ബില്ലും കിട്ടിയതായി പറയുന്നുണ്ട്.. it’s a സ്റ്റീൽഡ് കാർ and ടവൽ ഇൽ ക്ലോറോഫോമ് അടങ്ങിയിട്ടുണ്ട്..ആ പെട്രോൾ പമ്പ് ഇലെ cctv യിൽ car ദൃശ്യമാണ്.. പക്ഷേ അയാൾ ഒരു തവണ പോലും അതിലേക് നോക്കുന്നില്ല…very cunning… ” ( ഹരിദാസ്
” ഹിമയുടെ ഫാമിലി background അന്യോഷിക്കണം…ശത്രുക്കളോ മറ്റോ ..CI അനിരുദ്ധ് നെ പറ്റിയും… and ടൌൺ le അവരുടെ പാർലർ.. അതിൽ ആർകെങ്കിലും പാർട്ണർഷിപ് ഉണ്ടോ എന്നും…
മീര.. അമേയ.. ഹിമ.. ഇവർ ക്ക് കോമൺ ആയി വല്ല ബന്ധവും ഉണ്ടോ എന്ന് നോക്കണം… ഹിമയുടെ പാർലറിൽ വെച്ചുള്ള പരിചയമോ അല്ലങ്കിൽ പാർലറിലെ സ്റ്റാഫ്‌സിന്റെ ആരുടേലും ഫ്രണ്ട്സ് ആണോ ഇവരെന്നും …. അമേയ വർക്ക് ചെയ്ത ഷോപ്പിൽ പോയി ഹിമ യേ പരിചയമുണ്ടോ എന്ന് അവളുടെ കൊളീഗ്സിനോട് അന്യോഷിക്കണം…
നാളെ തന്നെ ഈ ഡീറ്റെയിൽസ് എല്ലാം എന്റെ ടേബിളിൽ എത്തിയിരിക്കണം.. ”
” ഓക്കേ മാം… ”
💕💕💕
ഞാൻ പതിയെ കണ്ണുകൾ തുറന്നു.. ഒഹ്ഹ്ഹ്… വല്ലാത്തൊരു ഭാരം തലക്കൊക്കെ…. ഞാനിതെവിടെയാണ്…?അയാൾ എന്നേ എന്തിനാണ് മയക്കിയത്..? ആരാണയാൾ…?.. എന്റെ ഫോൺ.. ബാഗ്…?
ചുറ്റും നോക്കിയപ്പോ ഞാൻ ഒരു വാൻ ഒക്കെ പോലെയുള്ള ഒരു വലിയ വാഹനത്തിൽ ആണെന് മനസ്സിലായി..മങ്ങിയ വെളിച്ചമാണ് അതിനകത്ത്…..വാഹനം ഓടീകൊണ്ടിരിക്കുകയാണ്……എന്നേ സീറ്റിൽ കിടത്തിയിരിക്കുകയാണ്…കിടക്കുമ്പോൾ എനിക്ക് ഡോർ വശത്തുള്ള വലിയ ചില്ലു ഗ്ലാസിലൂടെ പുറം വെക്തമായി കാണാം…എന്റെ രണ്ട് സൈഡിൽ ആയും വേറെയും രണ്ട് ചില്ലു ഗ്ലാസുകൾ ഉണ്ട്… ചുറ്റും നിറയെ മരങ്ങൾ തിങ്ങി നിറഞ്ഞ ഒരു വഴിയിലൂടെയാണ് വണ്ടി സഞ്ചരിക്കുന്നത്.. മാനം കറുത്തിരുണ്ട് മൂടിയിരിക്കുന്നു… നല്ല മഴക്ക് സാധ്യത ഉണ്ട്..പോരാത്തതിന് സന്ധ്യ കഴിഞ്ഞു എങ്ങും ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു …
പെട്ടെന്ന് വണ്ടി നിന്നു …..ഞാൻ മിണ്ടാതെ കണ്ണടച്ച് കിടന്നു……..ഡോർ തുറക്കുന്ന ശബ്ദം ഒന്നും കേൾക്കാനില്ല… ഞാൻ വീണ്ടും കണ്ണ് തുറന്നു….പതിയെ സീറ്റിൽ നിന്ന് എഴുനേറ്റ് ഡ്രൈവിംഗ് സീറ്റിലേക് നോക്കി.. അതിൽ ആരും ഇല്ലാ.. പതിയെ സൈഡ് ഗ്ലാസിലുടെ പുറത്തേക് നോക്കി… അയാൾ അവിടെ എന്തോ ചെയ്യുകയാണ്….ഞാൻ ശബ്ദം ഉണ്ടാകാതെ ഡോർ പാതി തുറന്നു പുറത്തു കടന്നു ……എന്നിട്ട് പതിയെ അയാൾ എന്ത് ചെയ്യുകയാണെന് വീക്ഷിച്ചു…
അയാൾ പഞ്ചർ ആയ ടയർ മാറ്റുകയാണ്…പക്ഷേ എനിക്ക് ഓപ്പോസിറ്റ് തിരിഞ്ഞു ഇരിക്കുന്നവത് കൊണ്ട് എനിക്ക് മുഖം കാണാൻ കഴിയുന്നില്ല…. ഇത് തന്നെ രക്ഷപെടാൻ പറ്റിയ അവസരം…. റോഡ് ന്റെ ഇരുവശത്തും വലിയ കാടാണ്….പിന്തിരിഞ്ഞോടിയൽ ഒരുപക്ഷെ അയാൾ കാണും.. അതിലും നല്ലത് ഈ കാട്ടിലേക്കു കയറുന്നത് ആണ്.. കുറച്ചു പോയി എവിടേലും ഒളിച്ചിരിക്കാം… അയാൾ പോയെന്നു ഉറപ്പായാൽ താഴേക്കു ഇറങ്ങി വന്നു വല്ല വണ്ടിക്കും കൈ കാണിച്ചു രക്ഷപെടാം… ഇനിയും ആലോചിച്ചു നിൽക്കാൻ സമയം ഇല്ലാ….ഞാൻ കാടിലെക് കയറാനായി നിന്നതും എന്റെ പിന്നിൽ ആരോ ഉള്ള പോലെ എനിക്ക് തോന്നി…
ഞാൻ അടുത്ത നിമിഷം തിരിഞ്ഞു നോക്കി….കറുത്ത വസ്ത്രധാരിയായ മാസ്ക് ധരിച് അയാൾ… കയ്യിൽ ഇരുമ്പിന്റെ കമ്പിയും… അയാൾ എന്റെ അടുത്തേക് വന്നു കൊണ്ടിരുന്നു….എന്റെ ചുണ്ടുകൾ വിറച്ചു.. അകെ പേടിച്ചു വിയർത്തു…..പെട്ടെന്ന് ഞാൻ അയാളെ പിന്നിലേക്കു തള്ളി കാട്ടിലേക്കു ഓടി…
അയാൾ എഴുനേറ്റ് വരുന്ന ആ സമയം മതിയായിരുന്നു എനിക്ക് കുറച്ചു ദൂരം ഓടി എത്താൻ… എന്തോ….കാലുകൾക്കു അന്നേരം വേഗത കുറഞ്ഞു വരുന്ന പോലെ തോന്നി.. ശരീരം വല്ലാതെ തളരുന്നു….ഞാൻ കിതച്ചു തുടങ്ങി. എങ്കിലും ഞാൻ കഴിയുന്ന പോലെ ഓടി.. അതൊരു കൂറ്റൻ കാടായിരുന്നു..മാനം മുട്ടെ വലിയ മരങ്ങൾ തിങ്ങി നിറഞ്ഞു വെളിച്ചം നന്നെ കുറവായിരുന്നു…എന്റെ ഉള്ളിൽ എന്തോ പേടി തോന്നി തുടങ്ങി…എങ്ങും നിശബ്ദമാണ്..ഓടുമ്പോൾ എന്റെ കാലുകൾ ഉണ്ടാകുന്ന ശബ്ദം ഒഴിച്ച് …
ആ നിശബ്ദത എന്റെ ഉള്ളിലെ ധൈര്യത്തെ കാർന്നു തിന്നു …
ചെയ്തത് മണ്ടത്തരമായി പോയി…ഇരുട്ട് വീണ് ഒന്നും നേരാവണ്ണം കാണുന്നു പോലും ഇല്ലാ..എവിടെ എത്തി എന്നറിയില്ല.. എത്ര ദൂരം സഞ്ചരിച്ചു എന്നറിയില്ല…ഇനിയെങ്ങനെ തിരിച്ചിറങ്ങും.. ഉള്ളിലെ ഭയം കൂടി കൂടി വന്നു… പക്ഷേ എന്റെ കാലുകൾ യാന്ത്രികമായി എങ്ങോട്ടെന്നില്ലാതെ ഓടി…ഇടക്ക് തട്ടിയും വലിഞ്ഞും വസ്ത്രം കീറി.. അതൊന്നും ഞാൻ കാര്യം ആക്കിയില്ല ..
ഇടക്കിടക്ക് ഞാൻ പിന്തിരിഞ്ഞു നോക്കി.. അയാൾ പിറകെ വരുന്നുണ്ടോ എന്ന് .. ഇല്ലാ…. ആരെയും കാണാനില്ല..ഞാനെന്റെ കാത് കൂർപ്പിച്ചു …ഇല ഞെരിയുന്ന ശബ്ദം കേള്കുന്നുണ്ടോ എന്ന്… ഇല്ലാ… ഓഹ്.. വയ്യാ.. ഇനി ഓടാൻ വയ്യ.. അത്രക് ഞാൻ തളർന്നു….
അപ്പഴാണ് എന്റെ മുമ്പിൽ വലിയ ഒരു കെട്ടിടം വെളിവായത്……ഇതിനകത്തു കയറി ഒളിക്കാം…അതാണ് ബുദ്ധി….ഞാൻ അതിനകത്തേക്ക് ഓടി കയറി….അതിനകം നല്ല ഇരുട്ടായിരുന്നു.. ഒന്നും കാണുന്നുണ്ടായിരുന്നില്ല…..
പെട്ടന്ന് അവിടം ലൈറ്റ് തെളിഞ്ഞു…..ഞാൻ ശരിക്കും ഞെട്ടി..പേടിച്ചു എന്റെ തൊണ്ട വറ്റി വരണ്ടു… ഹൃദയം പടപാടാന്ന് ഇടിക്കാൻ തുടങ്ങി… അതൊരു വലിയ ഹാൾ ആയിരുന്നു… എങ്ങും ഒരു വൃത്തികെട്ട മണം… നിലത്തെല്ലാം ചോര തളംകെട്ടി കിടക്കുന്നു..അത് കൂടി കണ്ടപ്പോൾ എന്റെ ഭയം പാതിമടങ് ഇരട്ടിച്ചു… നിശബ്ദമാറി ഒരു പാട്ട് കേൾക്കാൻ തുടങ്ങി.. അത് എന്റെ അടുത്ത് വരുകയാണ് …
” Oooo…laalallaaa…i am ur… killer.. Ooooo… laalallaaa..i am ur…. hunter…..”
അടുത്ത നിമിഷം പാട്ട് നിന്നു… ഞാൻ തിരിഞ്ഞതും ഇരുമ്പ് കമ്പി കൊണ്ട് എന്റെ തലക്ക് അടിയേറ്റതും ഞാൻ നിലത്തേക് വീണു…
💕💕💕
” മാഡം.. കാർ റെഡി ആണ്.. ”
” ഓക്കേ .. ഞാനിപ്പോ വരാം.. ഈ ഫയൽസ് ഒക്കെ കാറിലേക് വെച്ചേക്ക്… ”
” ശരി മാഡം… ”
സമയം 7 കഴിഞ്ഞു… അവന്തിക വീട്ടിലേക് പോകാനായി പുറത്തേക് നടന്നു… അപ്പൊഴാണ് ഒരാൾ കോൺസ്റ്റബിൾ മാധവനോട് സംസാരിക്കുന്നത് കേട്ടത്…
” സർ.. ഒന്ന് വന്ന് നോക്….ഉച്ച തൊട്ട് ആ വണ്ടി അവിടെ കിടക്കുന്നു.. ഇതുവരെ ആരും ആ വണ്ടി എടുത്തു കൊണ്ടുപോയിട്ടില്ല…അതിൽ ചാവി അടക്കം ഉണ്ട് .. no പാർക്കിംഗ് area യും ആണ്…”
” നാളെ വന്ന് നോകാടോ.. ഇപ്പോ താൻ പോ.. ”
” എന്താ മാധവാ.. എന്താണ് പ്രശ്നം..? ”
” അത് മേടം .. നമുടെ ഗേറ്റ് കഴിഞ്ഞു കുറച്ചപ്പുറത് ആ ആളൊഴിഞ്ഞിടത് മതിലിനോട് ചേർന്ന് ഒരു വണ്ടി കിടപ്പുണ്ട്.. അത് no പാർക്കിംഗ് area ആണ്…..”
” ഓഹ്… ആ കാർ ഇവിടെ കൊടുന്നിട്.. നമ്പർ പ്ലേറ്റ് വെച്ചു ആളെ പോക്കാലോ.. സ്റ്റേഷനിൽ അറീച്ചു നാളെ ആളെ വിളിപ്പിച്ചു ഫൈൻ അടപ്പിച്ചിട്ടു വിട്ടാൽ മതി.. ”
” ശരി മാഡം .. ”
മാധവൻ ഒരു ടോർച് എടുത്തു അയാളുടെ കൂടെ പോയി… അവന്തിക കാറിൽ കയറി വണ്ടി ഗേറ്റ് കടന്നതും
” മാഡം.. ഒന്ന് നിക്കണം… ”
മാധവന്റെ വിളിയാണ്… ആ ശബ്ദത്തിൽ ഒരു പരിഭ്രമം ഉണ്ടായിരുന്നു… അവന്തിക ഇറങ്ങി കാറിന്റെ അടുത്തേക് നടന്നു…
” മാഡം…ഇത് കണ്ടോ.. ”
മാധവൻ ടോർച് അടിച്ച ഭാഗത്തേക് അവന്തിക സൂക്ഷിച്ചു നോക്കി… കാറിന്റെ പിറകിൽ ഡിക്കിയുടെ ഭാഗത്തായി ചോരപ്പാടുകൾ ….
” ഡിക്കി തുറക്ക്… ”
മാധവൻ അല്പം ശങ്കിച്ച് ഡിക്കി തുറന്നു..
അതിനകത്തു ഒരു ചാക്കയിരുന്നു…. അതിന്മേലും ചോരപ്പാടുകൾ ഉണ്ടായിരുന്നു…
അവന്തിക തെല്ലൊന്ന് ഭയപ്പെട്ടു.. ശേഷം മാധവനോട് ചാക്കിന്റെ കെട്ടഴിക്കാൻ ആവശ്യപ്പെട്ടു… മാധവൻ എങ്ങനൊക്കെയോ കെട്ടഴിച്ചു അത് തുറന്നു..
അവന്തിക ചാക്കിലേക് ടോർച്ചടിച്ചു… മൂവരും ആ കാഴ്ച കണ്ട് ഞെട്ടി…
അതിൽ ഒരു പുരുഷന്റെ മൃതദേഹം ആയിരുന്നു… !!!!
തുടരും…
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission