Skip to content

The Hunter – Part 14

  • by
the-hunter-novel

✒️റിച്ചൂസ്

ഏകദേശം 2 മണിക്കൂറത്തെ യാത്രക്കൊടുവിൽ വണ്ടി ഒരു കെട്ടിടത്തിന് മുമ്പിൽ ചെന്നു നിന്നു…
എല്ലാരും അന്തം വിട്ടു ചുറ്റും നോക്കുകയാണ്…. അവിടെയുള്ള വലിയ ബോഡ് കണ്ടതും എല്ലാവരും ഞെട്ടിത്തരിച്ചു പോയി…..

സ്നേഹസാന്ദ്ര മാനസികാരോഗ്യ കേന്ദ്രം !!!!

അവർ വണ്ടിയിൽ നിന്ന് ഇറങ്ങിയതും അവിടേക്കു ഒരു മധ്യവയസ്‌ക ഓടി വന്നു…

” അവന്തിക മാഡം അല്ലേ.. ഞാൻ ആണ് വിളിച്ചത്…. ”

എല്ലാരും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അന്തം വിട്ടു നിക്കുകയാണ്…

അതൊരു ഡോക്ടർ നടത്തുന്ന ആശുപത്രി ആണ്.. പുറത്തെല്ലാം ഒരേ കളർ വസ്ത്രം ധരിച്ച ഒരുപാട് രോഗികൾ ഓരോ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് കാണാം….ചിലർ ഊനാലാടുന്നു…കളിക്കുന്നു.. ചെടികൾ നനക്കുന്നു…. ചിലരെ ഒക്കെ കണ്ടാൽ അസുഖമുള്ളവരായി തോന്നുകയേ ഇല്ലാ…… മേല്നോട്ടത്തിനായി നീല സാരിയിൽ 5-6 സ്റ്റാഫ് നേഴ്സ്മാരും ഉണ്ട്…. ഇപ്പൊ അവന്തികയുടെ അടുത്തേക് ഓടി വന്ന സ്ത്രീയും അവിടത്തെ ഒരു സ്റ്റാഫ് നേഴ്സ് ആണ്…

” ഇയാൾ പറഞ്ഞതൊക്കെ ഉള്ളതാണോ ..”( അവന്തിക )

” ഉവ്വ് മാഡം…പത്രത്തിൽ ഒറ്റ നോട്ടം കണ്ടപ്പഴേ എനിക്ക് ഉറപ്പായി…അതിവിടത്തെ കൊച്ചാണെന്ന്…അപ്പൊ തന്നെ പാത്രത്തിൽ കൊടുത്ത സ്റ്റേഷനിലെ നമ്പറിലേക് വിളിച്ചു… അവരോട് കാര്യം പറഞ്ഞപ്പോ മാഡത്തിന്റെ നമ്പർ തന്നു …. മാഡം വാ.. ഞാൻ കാണിച്ചു തരാം… ”

” ഡോക്ടറേ കാണണ്ടേ… ” ( അവന്തിക )

” സക്കറിയ ഡോക്ടർ സർ ഇവിടെ ഇല്ലാ… പുറത്തു പോയേകുവാ… സാർ അറിഞ്ഞാൽ കാണാൻ സമ്മതിച്ചെന്നു വരില്ല… ”

അപ്പഴേക്കും ബാക്കിയുള്ളവർക് ഏകദേശം കാര്യങ്ങൾ പിടികിട്ടി..

അവരെ ആ നേഴ്സ് കൂട്ടി കൊണ്ടുപോയത് ആശുപത്രിയുടെ കുറച്ചകത്തേക്കായിട്ടുള്ള ഒരു ഭാഗത്തേക് ആണ്……അവിടെ ഗ്രില്ലിട്ട ഒരു ഡോർ…അത് പൂട്ടിയിരുന്നു… ആ സ്ത്രീ താവ് തുറന്നു… ആ വാതിൽ തുറന്നതും വീണ്ടും അകത്തേക്കൊരു ഇടുങ്ങിയ നീണ്ട വരാന്ത പോലെ… അപ്പുറവും ഇപ്പുറവും വലിയ വലിയ സെല്ലുകൾ..അതിലൊന്നും ആരും ഇല്ലാ …മങ്ങിയ വെളിച്ചമാണ് അവിടെ എല്ലാം…എങ്ങും നിശബ്ദത…..അവരുടെ ചവിട്ടടിയുടെ ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ട്…

” ഇവിടെക്ക് ആർക്കും പ്രവേശനമില്ല മാഡം…. ഡോക്ടർ സാർ ആരെയും ഇവിടേക്ക് വരാൻ അനുവദിക്കാറില്ല….ഇപ്പൊ സാർ പുറത്തു പോയോണ്ടാ ഞാൻ.. നമുക്ക് വേഗം കണ്ടിട്ട് പോകാം…. ഞാൻ തുറന്ന് തന്നു എന്ന് സാർ അറിഞ്ഞാൽ പ്രശ്‌നാവും.. ”

നടന്നു കൊണ്ടിരിക്കെ ആ നേഴ്സ് ആരോടെന്നില്ലാതെ പറഞ്ഞു….വരാന്ത അവസാനിക്കുന്നിടം ആ സ്ത്രീ നിന്നു ഒരു സെല്ലിലേക് ചൂണ്ടി കാണിച്ചു…..

” മാഡം…. ഇതാണ്… ”

അവന്തികയും കൂട്ടരും ആ സെല്ലിലെക്ക് നോക്കി…. അതിനകം അരണ്ട വെളിച്ചമാണ്.. എന്നാലും അകത്തേക്കു വെക്തമായി കാണാം..ചുമരുകൾ എല്ലാം എന്തൊക്കെയോ കുത്തി വരച്ചു വൃത്തികേട് ആക്കി വെച്ചിട്ടുണ്ട് .. നിലത്തൊക്കെ വിവിധ നിറത്തിലുള്ള മെഴുകുകൾ ചിന്നി ചിതറി കിടക്കുന്നുണ്ട് … സെല്ലിന്റെ ഇടതു ഭാഗത്തെ കട്ടിലിൽ മുട്ടിനു തലവെച്ചു ഒരു പെണ്ണ് കിടക്കുന്നു ….മുടി പറ്റെ വെട്ടി ചെറുതാക്കി കുറ്റിയാക്കി നിർത്തിയിട്ടുണ്ട്.. കാലിലേ ചങ്ങല അവൾക്കൊരു അസ്വസ്ഥത പോലെ … ഇടക്കിടെ വലതു കൈകൊണ്ട് ചൊറിയുന്നുണ്ട്… ചങ്ങല കിടന്നിടം ചുവന്നു വൃണമായിട്ടുണ്ട്…ഇടതു കയ്യിൽ ഒരു പാവാ മുറുകെ പിടിച്ചിട്ടുണ്ട് ….മുട്ടിനകത്തു തല പൂഴ്ത്തി വെച്ചിരിക്കുന്നത് കൊണ്ട് മുഖം കാണാൻ കഴിയുന്നില്ല…..

” അവളിങ്ങനായാണ് മാഡം… അവളുടേതായൊരു ലോകം.. ആരും ശല്യം ചെയ്യുന്നത് ഇഷ്ട്ടം അല്ലാ.. കുഞ്ഞേ .. ആനി കുഞ്ഞേ .. ഇങ്ങോട്ട് നോക്ക്.. ”

അവൾ ഒരു കുലുക്കവുമില്ല.. കേട്ടഭാവം പോലും നടിക്കുന്നില്ല…..അവന്തിക സെല്ലിന്റെ കമ്പികളിൽ കൈ കൊണ്ടടിച്ചു ശബ്ദം ഉണ്ടാക്കി… അപ്പോൾ അവൾ പതിയെ തല ഉയർത്തി സെല്ലിന്റെ പുറത്തേക് നോക്കി…. വീണ്ടും മറ്റെന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു…

ആശുപത്രിയിൽ വെച്ചു വേഷം മാറി വന്നു ബെന്നിയെ കൊന്നു അതി വിദഗ്ധമായി രക്ഷപെട്ട… പോലീസ് അന്യോഷിച്ചു കൊണ്ടിരിക്കുന്ന യുവതിയേ തങ്ങളുടെ കണ്മുന്നിൽ സെല്ലഴികൾകിടയിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടതും അവന്തികയും കൂട്ടരും അന്താളിച്ചു പോയി…..കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു അവർക്കാ ഷോക്കിൽ നിന്നു പുറത്തു വരാൻ….

” ഇവൾ… എത്രനാൾ ആയി ഇവിടെ…? ശരിക്കും ഭ്രാന്ത് ആണോ..? ”

” ഇവിടെ ഒരു രണ്ട് വർഷത്തോളം ആയന്നാ കേട്ടത് …. ഞാൻ ഒരു ആറുമാസമായിട്ടേ ഇവിടെ ജോലിക്ക് കയറിയിട്ടൊള്ളു…പക്ഷേ.. ആരെയും ഇവിടേക്ക് വരാൻ അനുവദിക്കാറില്ല എന്ന് പറഞ്ഞില്ലേ.. അത് കൊണ്ട് ഈ കുഞ്ഞിനെ ഞാൻ കുറച്ചു നൽകു മുന്പാ ആദ്യമായി കാണുന്നത്…ഡോക്ടർ സാറുടെ മുറിയിൽ വെച് ..മുഴു വട്ടല്ലാതെ പിന്നെ…..ഡോക്ടർ സാർ ക്ക് വലിയ കാര്യാണ്… സർ പറഞ്ഞാ കുഞ്ഞനുസരിക്കും… ”

“ഈ സെൽന്റെ കീ എവിടെ…? ” ( അവന്തിക )

” അയ്യോ… അത് ഡോക്ടർ സാറുടെ മുറിയിലാ… സാർ ഉം പിന്നെ മേരികുട്ടിയും അല്ലാതെ വേറെ ആരും ഇങ്ങോട്ട് വരാറില്ല…ഇത്‌ തുറക്കാറും ഇല്ലാ… കുഞ്ഞിന് മേരികുട്ടിയെ മാത്രേ പറ്റു…അവരാണ് കുഞ്ഞിനെ കുളിപ്പികേം കഴിപ്പിക്കേം ഒക്കെ ചെയ്യുന്നത്… ”

” മേരിക്കുട്ടിയോ.. ആൾ ഇന്ന് ഇണ്ടോ ഇവിടെ..? ”

” ആ.. ഉണ്ട് മാഡം.. കാണണോ.. വിളിക്കാം… ”

” നിക്ക്… പറയാം… ഇവളെ ഇതിനകത്തു നിന്നു പുറത്തു വിടാറേ ഇല്ലേ…? ”

” ഡോക്ടർ സാർ ആണ് കുഞ്ഞിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റടുത്തിരിക്കുന്നത്… സാർ ഇവിടെ ഉള്ളപ്പോൾ ഒക്കെ അധിക ദിവസങ്ങളിലും കുഞ്ഞിനെ സാറിന്റെ കാറിൽ പുറത്തു കൊണ്ട് പോകും….പിന്നെ വൈകിയിട്ടേ തിരിച്ചു വരൂ.. ”

” ഓഹോ…..എവിടേക് ആണ് പോകുന്നത് എന്നറിയോ…? ”

” അതൊന്നും അറിയില്ല… ഡോക്ടർ സാർ ഒരു ദേഷ്യക്കാരൻ ആണ്… അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാൽ കടിച്ചു കീറാൻ വരും… ”

” രാത്രി ഒക്കെ പുറത്ത് പോകാറുണ്ടോ..? ”

” ഇടക്കൊക്കെ….ഈയിടെ കുറച്ചു കൂടുതൽ ആണ്… കാറ്റ് കൊള്ളാൻ ആണത്രേ…. ”

” ഓക്കേ.. മിനിയാന്ന് ഇവർ പുറത്തു പോയിരുന്നോ…? ”

അവർ ഒന്ന് ഓർത്ത് കൊണ്ട്..

” ഉവ്വ്.. പോയിരുന്നു… അന്ന് വളരെ ലേറ്റ് ആയിട്ടാണ് വന്നു കേറിയത്…നന്നേ ഇരുട്ടിയിട്ടുണ്ടാകും… ”

” അത് ശരി…”

അവന്തിക അവളെ തന്നെ നോക്കി നിന്നു…..അവൾ അവന്തികയെ ശ്രദ്ധിക്കുന്നില്ല….അവന്തിക സെല്ലിലേക് നോക്കി കൊണ്ട് തന്നെ…

” മേരികുട്ടിയെ ചെന്ന് വിളിക്ക്.. എനിക്ക് സംസാരിക്കണം… ”

” ഓക്കേ മാഡം… ഞാൻ ഇപ്പൊ വരാം… ”

ആ നേഴ്സ് പോയതും

” മാഡം..ഇവളെ തന്നെയാണോ നമ്മൾ തേടുന്നത്… കണ്ടിട്ട് മുഴു ഭ്രാന്തി ആണെന്നാ തോന്നുന്നത്.. ” ( മാളവിക )

” ആ നേഴ്സ് പറഞ്ഞത് കേട്ടില്ലേ… എപ്പോഴും ഡോക്ടർ ഇവളെ പുറത്തു കൊണ്ട് പോകാറുണ്ട്.. എന്തിന്.. സംഭവം നടന്ന സമയത്തും ഇവൾ പുറത്താണ്.. അത്കൊണ്ട് എനിക്ക് തോന്നുന്നത് മാഡം.. ഇവൾ ഭ്രാന്ത് അഭിനയിക്കുകയാണ് എന്നാണ്.. നമ്മളെ ഒക്കെ കബളിപ്പിക്കാൻ ഇവൾ കെട്ടുന്ന മറ്റൊരു വേഷമായിക്കൂടെ ഇത്‌.. ” ( എബി )

” അതുതന്നെ …..പിടിക്കപ്പെടും എന്ന് മുൻകൂട്ടി അറിയാവുന്നത് കൊണ്ട് തിരക്കഥയിട്ട് ഡ്രാമ കളിക്കാണ്… ഭ്രാന്തിയേ ആരും സംശയിക്കില്ലല്ലോ… ” ( സാകിർ )

” ഇതിപ്പോ ഈ നേഴ്സ് വിളിച്ചു പറഞ്ഞില്ലെങ്കിൽ നമ്മൾ അറിയില്ലല്ലോ… ഡോക്ടർ എന്ത്കൊണ്ട് ഈ വാർത്ത കണ്ടപ്പോൾ നമ്മളെ അറിയിച്ചില്ല..? മനപ്പൂർവം മറച്ചു വെച്ചപോലെ … ” ( ഹരി )

“നിങ്ങൾ പറഞ്ഞത് ശരിയാണ്…ഞാനും അത് തന്നെയാണ് ചിന്തിച്ചത്…പറഞ്ഞു കേട്ടപോലെ ആ ഡോക്ടറും ഇവളും ചേർന്നുള്ള കളിയായിക്കൂടെ എല്ലാം ….ഇവൾ തെന്നെയാണ് ബെന്നിയെ കൊന്നത്….ഇവളെ നേരെ ഒന്ന് ചോദ്യം ചെയ്താൽ എല്ലാം പുറത്തു വരും… ” ( അവന്തിക )

അടുത്ത ക്ഷണം സെല്ലിനോട് ചേർന്നു നിൽക്കുന്ന അവന്തികയുടെ കഴുത്തിൽ ഒരു കൈ മുറുകി.. ആനിയുടെ ആയിരുന്നത്… അവന്തിക ശ്വാസം കിട്ടാതെ പിടയുകയാണ്..അവളുടെ കണ്ണ് പുറത്തേക് തള്ളിവന്നു …ആനി ആണെകിൽ അലറി വിളിക്കുകയാണ്‌…ഇടക്ക് പൊട്ടിച്ചിരിക്കുന്നുമ് ഉണ്ട് ….ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം കണ്ടു ബാക്കിയുള്ളവർ പരിഭ്രമിച്ചു അവളുടെ കൈ വിടുവിക്കാൻ നോക്കുന്നുണ്ട്.. പക്ഷേ.. കഴിയുന്നില്ല.. അത്രക്ക് ബലത്തിൽ ആണ് അവൾ മുറുക്കിയിരിക്കുന്നത്…

ഇത്‌ കണ്ടു കൊണ്ടാണ് സക്കറിയ ഡോക്ടർ അങ്ങോട്ട് കടന്നു വരുന്നത്.. പിന്നാലെ മേരികുട്ടിയും മറ്റേ നേഴ്സ് ഉം ഉണ്ട്…

ഡോക്ടർ സക്കറിയ.. കണ്ടാൽ അത്ര പ്രായം തോന്നിക്കുന്നില്ല ….വെൽ ഡ്രെസ്സ്‌ഡ്.. എന്നാൽ ഈ ഹോസ്പിറ്റൽ കുറെ വര്ഷങ്ങളായി നോക്കി നടത്തുന്ന സീനിയർ ഡോക്ടർ ആണ് ഇയാൾ..

” ആനി.. വിട്.. വിടാനല്ലേ പറഞ്ഞേ… ”

ഡോക്ടർ ഓടി വന്നു എങ്ങനൊക്കെയോ അവളോട് ദേഷ്യപ്പെട്ടു ആനിയുടെ കൈ വിടുവിച്ചു… അപ്പോൾ അവൾ പേടിച്ചു കട്ടിലിൽ പോയി മുഖം പൊത്തിയിരുന്നു…

അവന്തിക ചുമച്ചു കൊണ്ട് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി…. മേരിക്കുട്ടി വെള്ളമെടുത്തു കൊണ്ട് വന്നു.. അത് കുടിച്ചപ്പോൾ ആണ് അവന്തികക്ക് ആശ്വാസം ആയത്…

” what stupid are you doing here… എന്റെ അനുവാദം ഇല്ലാതെ ആരോട് ചോദിച്ചിട്ടാണ് ഇതിനകത്തേക് കയറിയത്…ത്രേസിയാമ്മേ.. നിങ്ങൾ ആണോ ഇത്‌ തുറന്നു കൊടുത്തത് .. ”

ഡോക്ടർ പൊട്ടിത്തെറിച്ചു….

” we are from crime branch…..ഞങ്ങൾ അന്യോഷിക്കുന്ന കൊലപാതകകേസുകളിൽ ഈ കുട്ടിക്ക് പങ്കുണ്ട് എന്ന് ഞങ്ങൾ സംശയിക്കുന്നു.. അത് ക്ലിയർ ചെയ്യാൻ ആണ് വന്നത്.. ”

എബി കാർഡ് കാണിച്ചു കൊണ്ട് പറഞ്ഞു… പത്രം ഡോക്ടറുടെ കയ്യിൽ കൊടുത്തു…

” ആയിക്കോട്ടെ .. നിങളുടെ അന്യോഷണത്തിനു ഞാൻ തടസ്സം പറഞ്ഞില്ലല്ലോ.. പക്ഷേ… ഇതെന്റെ ഹോസ്പിറ്റൽ ആണ്… ഇവിടെ ഉള്ള എന്റെ ഒരു patient നെ അതും അത്രയും complicated ആയ എപ്പോ വേണമെങ്കിലും violent ആകാവുന്ന ഒരു patient നെ കാണാൻ വരുമ്പോ അറ്റ്ലീസ്റ്റ് അവരെ ചികില്സിക്കുന്ന എന്നോട് ഒരു വാക് ചോദിക്കേണ്ട മര്യാദ നിങ്ങൾക്കുണ്ട്…..ഇപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ എന്ത് ചെയ്യും…. ”

” സോറി ഡോക്ടർ…. but….” ( സാകിർ )

” സ്റ്റോപ്പ്… ഫസ്റ്റ് എല്ലാരും ഒന്ന് പുറത്തു പോകു… അവൾ എല്ലാരേയും കണ്ടു വല്ലാത്തൊരു അവസ്ഥയിൽ ആണ്.. പ്ലീസ് ….പുറത്തു പോകു…പറഞ്ഞത് കേട്ടില്ലേ… മേരിക്കുട്ടി.. ഇവരോട് പുറത്തു പോകാൻ പറയു… ”

മനസ്സില്ലാതെ അവർ പുറത്തു പോയി…

” മാഡം.. എന്തെങ്കിലും പറ്റിയോ.. ” ( എബി )

” ഇല്ലാ.. കുഴപ്പൊന്നുല്ലാ… ” ( അവന്തിക )

അവന്തികയുടെ കഴുത്തിൽ അവളുടെ നഖം തട്ടി മുറിഞ്ഞിട്ടുണ്ട്…

” അവൾ മനപ്പൂർവം ചെയ്തതാ.. അതൊറപ്പാ… അവളുടെ കണ്ണ് കണ്ടില്ലേ.. പകയാണ്…. ” ( മാളവിക )

” മാഡം ശ്രദ്ധിച്ചോ.. ബെന്നിയേ കുറിച്ച് പറഞ്ഞപ്പഴാ അവൾ violent ആയത്…അവൾ എല്ലാം അറിയുന്നുണ്ട്.. ഒന്നും അറിഞ്ഞ ഭാവം നടിക്കാത്തതാ… ” ( ഹരി )

” മാഡം..ഈ ഡോക്ടർ ക്ക് എല്ലാം അറിയാം.. അങ്ങേരെ അങ് നേരാവണ്ണം ചോദ്യം ചെയ്താൽ … ” ( സാകിർ )

അവന്തിക കഴുത്ത് ഉഴിഞ്ഞു കൊണ്ട്

” വരട്ടെ … അവരുടെ അഭിനയം എവിടം വരെ പോകുമെന്ന് നോക്കട്ടെ … ”

💕💕💕

അല്പസമയം കഴിഞ്ഞു ഡോക്ടർ പുറത്തോട്ട് വന്നു… ഡോക്ടറെ കാത്തു അവന്തികയും കൂട്ടരും പുറത്തു നിപ്പുണ്ട്…

” ഡോക്ടർ…. ഞങ്ങള്ക് ആനിയെ ചോദ്യം ചെയ്യണം… ” ( അവന്തിക )

” എന്ത് nonsence ആണ് നിങ്ങളീ പറയുന്നത്…..she is a mental patient.. എപ്പോഴാണ് അവൾ മാനസിക വിപ്രാദികൾ കാണിക്കാ എന്ന് പറയാൻ കഴിയില്ല….. അങ്ങനെ ഒരാളെ നിങ്ങൾക് സംസാരിക്കാൻ വിട്ടു തരാൻ എനിക്ക് കഴിയില്ല… ”

” നിങ്ങൾക് അവൾ നിങളുടെ patient ആണെങ്കിൽ ഞങ്ങള്ക് അവൾ 5 കൊലപാതക കേസിലെ പ്രതിയാണ്… വ്യക്തമായ തെളിവുകളോടായാണ് ഞങ്ങൾ വന്നിരിക്കുന്നത് … അത്കൊണ്ട് സംസാരിക്കാൻ അവസരം ഉണ്ടാക്കി തന്നെ പറ്റു…ഡോക്ടർ ക്ക് ഞങ്ങൾ അവളെ ചോദ്യം ചെയ്യുന്നതിൽ അലോസരം ഉള്ളപോലെ തോന്നുന്നല്ലോ ….എന്താ.. അവളുടെ ഭ്രാന്തു അഭിനയം ഞങ്ങൾ കണ്ടു പിടിക്കുമെന്ന ഭയം ആണോ.. ” ( അവന്തിക )

” സീ…നിങ്ങൾ അവളെ ചോദ്യം ചെയ്യുകയോ ചെയ്യാതിരിക്കുകയോ.. അതിൽ എനിക്ക് എന്ത് പ്രശ്നം. പക്ഷേ …2 വർഷത്തോളമായി മാനസിക വിഭ്രാന്തികൾക് ഞാൻ അവളെ ചികിൽസിച്ചു കൊണ്ടിരിക്കുകയാണ്…എനിക്ക് കള്ളം പറയണ്ട ആവശ്യമില്ല ..അങ്ങനെ ഉള്ള ഒരാളെ നിങ്ങൾക് ചോദ്യം ചെയ്യണമെങ്കിൽ അതിന്റെതായ procedures ഉണ്ട്….. u come with a psychiatrist….ഞാൻ അവസരം ഉണ്ടാക്കിത്തരാം… അല്ലാതെ .. അവൾ കാരണം നിങ്ങൾക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് സമാധാനം പറയാൻ സമയമില്ല… ”

” ഓക്കേ ഡോക്ടർ… ഞങ്ങൾ വീണ്ടും വരാം.. വന്നല്ലേ പറ്റു… ഞങ്ങളുടെ ആവശ്യമായി പോയില്ലേ…. and ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ……ഈ പത്ര വാർത്ത കണ്ടു എന്ത് കൊണ്ട് ഡോക്ടർ ഞങ്ങളെ ഈ വിവരം അറിയിച്ചില്ല…? ” ( അവന്തിക )

” i am.. 100 % sure… ഇത്‌ ആനിയല്ല എന്നത് കൊണ്ട് തന്നെ ..പറഞ്ഞല്ലോ.. she is a mental patient..ചുറ്റുപാടുള്ള ഒരു കാര്യവും അവളറിയുന്നില്ല….. ഈ സെല്ലഴികൾ ക്കുള്ളിൽ കഴിയുന്ന അവളെങ്ങനെ ഇത്രയും ദൂരെയുള്ള സ്ഥലത്തു വന്നു ഇത്രയും കൊലപാതകങ്ങൾ ഒക്കെ …its not fair..”

” dont be silly ഡോക്ടർ…..മിക്കപ്പോഴും നിങ്ങൾ അവളെ കൊണ്ട് പുറത്തേക് പോകുന്നതായി ഞങ്ങൾക്ക് അറിയാം… അതെല്ലാം treatment ന്റെ ഭാഗമായി ആണെന്ന് ആണോ പറഞ്ഞു വരുന്നത്… ”

” why not…ഇതെല്ലാം treatment ന്റെ ഭാഗങ്ങൾ ആണ്… അവളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്… അത് ശാന്തമാക്കിഎടുക്കണം.. അതിന് ചിലപ്പോ പുറത്തു കൊണ്ട് പോയെന്നിരിക്കും……അതൊക്കെ എന്റെ ഇഷ്ട്ടം…. ”

“ഓക്കേ… ഓക്കേ… ഡോക്ടർ സംരക്ഷിക്കാൻ നോക്കുന്നത് ഒരു ക്രിമിനൽനെയാണെന്ന് ഓർത്താൽ കൊള്ളാം… താങ്കൾ പറഞ്ഞത് മുഴുവനായി ഒന്നും ഞങ്ങൾ വിശ്വസിച്ചു എന്ന് കരുതണ്ട…”

” നിങ്ങൾ വിശ്വസിക്കുകയോ ഇല്ലാതിരിക്കുകയോ… അതെന്റെ വിഷയം അല്ലാ… ഞാൻ ഉള്ളത് പറഞ്ഞു..അത്രമാത്രം… ”

“മറ്റൊരു കാര്യം …ഈ patient ന്റെ ഗാർഡിയൻ ആരാണ്…?..ഇവൾ ഏത് നാട്ടുകാരി ആണ് .? .ഇവൾക് സന്ദർശകർ ഉണ്ടോ..? ”

തുടരും….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!