✒️റിച്ചൂസ്
” 1 min.. സ്റ്റോപ്പ്.. revesre കൊടുക്ക് ..Zoom ചെയ്യ്… യെസ്….. !!! ” ( അവന്തിക )
കമ്പ്യൂട്ടറിൽ ദൃശ്യങ്ങൾ കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് അവന്തിക പോസ് ചെയ്തു സൂം ചെയ്യാൻ പറഞ്ഞു..
നേഴ്സ് വേഷത്തിലുള്ള ആ യുവതി താഴെ വരാന്തയിലൂടെ പുറത്തേക് പോകവേ ഒരാളുമായി കൂട്ടിയിടിക്കുന്നു.. അതിനിടയിൽ അവളുടെ മാസ്ക് മുഖത്തു നിന്ന് മാറുന്നു ….നൊടിയിടയിൽ അവളതു തിരിച്ചിടുന്നുണ്ട്…ആ സെക്കൻഡിൽ ആണ് അവന്തിക സ്റ്റോപ്പ് ചെയ്യാൻ പറഞ്ഞത്….മാത്രമല്ല…എല്ലാം സെക്കന്റ്കൾ ക്കുള്ളിൽ നടന്നത് കൊണ്ട് സൂം ചെയ്യുമ്പോൾ അത്രതന്നെ അവളുടെ മുഖം ക്ലിയർ ഇല്ല…
” ഈ വീഡിയോസ് എല്ലാം collect ചെയ്യ്.. ഒരു കമ്പ്യൂട്ടർ expert നേ കൊണ്ട് ഈ വീഡിയോയിൽ നിന്നും കുറച്ചൂടെ ക്ലാരിറ്റിയിൽ അവളുടെ ഫോട്ടോ എനിക്ക് കിട്ടണം .. എത്രയും പെട്ടെന്ന് വേണം…”
അവന്തിക എബിക്ക് ഓർഡർ കൊടുത്തു ഡോക്ടറുടെ അടുത്തേക് പോയി….
” ഡോക്ടർ… എന്താണ് മരണ കാരണം എന്ന് കിട്ടിയോ…? ”
” ഞങ്ങൾ ഡ്രോപ്പ് ഇട്ടിരുന്ന ബോട്ടിലിലേക് അവർ എന്തോ കുത്തിവെച്ചിരിക്കുകയാണ്… അതൊരു പോയ്സൺ ആയിരിക്കാം….അതെന്താണെന്നു അറിയാൻ ആ liquid പരിശോധനക്കയക്കേണ്ടിവരും …”
” ഓക്കേ ഡോക്ടർ.. ബോഡി പോസ്റ്മാർട്ടത്തിനു അയക്കാണ്…..ഇവിടുത്തെ procedures ഒക്കെ കഴിഞ്ഞില്ലേ… ”
” കഴിഞ്ഞു.. നിങ്ങൾക് കൊണ്ടുപോകാം… ”
ബെന്നിയുടെ ബോഡി പോസ്റ്റ്മോർട്ടത്തിനു അയച്ചു… liquid ബോട്ടിൽ ഫോറൻസിക് ലേക്കും….അവന്തിക നേരെ ഓഫീസിലോട്ട് വിട്ടു….കൂടെ ബാക്കി ടീം മെംബേർസ് എല്ലാം ഉണ്ടായിരുന്നു… അവന്തിക വല്ലാതെ ദേഷ്യത്തിൽ ആയിരുന്നു…..സാക്കിറിനോടും മാളവികയോടും ആണ് അതെല്ലാം തീർത്തത്…
” ഈ കേസ് എത്ര തലവേദന ആണെന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം… ബെന്നിയിലായിരുന്നു ഏക പ്രതീക്ഷ….നിങളുടെ ഒരു അശ്രദ്ധ കൊണ്ട് എത്ര വലിയ നഷ്ടമാണ് നമുക്ക് സംഭവിച്ചത് എന്ന് വല്ല ബോധവും ഉണ്ടോ… ഡ്യൂട്ടി സമയത്ത് ഡ്യൂട്ടി ചെയ്യണം.. അല്ലാതെ… ”
” മാഡം… ” ( മാളവിക )
” shut അപ്പ്…. എനിക്ക് ഒരു explanationഉം കേൾക്കണ്ട…..ഇത്ര നിസാരമാണ് ഇതെന്ന് വിചാരിച്ചോ… നിങ്ങളെഒക്കെ അവിടെ കാവൽ നിർത്തിയ എന്നേ പറഞ്ഞാൽ മതിയല്ലോ…അറ്റ്ലീസ്റ്റ് അവരെ ഒന്ന് ചെക് ചെയ്തിരുന്നെങ്കിൽ…. ഇതിപ്പോ പോലീസ് കസ്റ്റഡിയിൽ ഹോസ്പിറ്റലിൽ കിടക്കുന്ന അഞ്ചാമനേ പോലീസ് ന്റെ മൂക്കിൻ തുമ്പത്തു വെച്ചു ഒരു കൂസലുമില്ലാതെ തീർത്തിട്ട് അതേ പോലീസ്കാരുടെ മുമ്പിലൂടെ ഞെളിഞ്ഞു ഇറങ്ങി പോയ കില്ലറുടെ പാതി ബുദ്ധിയും കോമെൻസൻസുപോലും നിങ്ങൾക് ആർക്കും ഇല്ലാതെ പോയല്ലോ.. കഷ്ട്ടം…നിങ്ങൾക് ഓരോന് ചെയ്തു വെച്ചാൽ മതിയാലോ.. മുകളിൽ ഉള്ളവരോട് സമാധാനം പറയേണ്ടത് ഞാൻ അല്ലേ .. ”
അപ്പഴേക്കും ഐജിയുടെ കാൾ വന്നു…
” കണ്ടോ.. ഐജി സർ.. ഞാൻ ഇനിയെന്താ അദ്ദേഹത്തോട് പറയേണ്ടത്… ”
അവന്തിക ഫോൺ എടുത്തു…5 മിനിറ്റ് സംസാരത്തിനു ശേഷം കാൾ വെച്ചു അവന്തിക ദേഷ്യത്തോടെ കസേരയിൽ ഇരുന്നു…
” ഒരാഴ്ചക്കുള്ളിൽ ഇതിനൊരു തീരുമാനം ഉണ്ടാക്കിയില്ലെങ്കിൽ എന്റെ കയ്യിൽ നിന്ന് ഈ കേസ് പോകും…ക്രൈം ബ്രാഞ്ച്ൽ വേറെയും SP മാരുണ്ട് എന്നോർമിപ്പിച്ച ഐജി സർ ഫോൺ വെച്ചത്.. സമാധാനം ആയല്ലോ എല്ലാവർക്കും… ”
മാളവികയും സാകിറും വല്ലാതെആയിരുന്നു… അവർ വേണം എന്ന് വെച്ചു ചെയ്തതല്ലോ ഒന്നും.. സംഭവിച്ചു പോയതല്ലേ…
“മാഡം..ക്ഷമിക്കണം…..അത്കൊണ്ട് തീരില്ല എന്നറിയാം…വേണമെങ്കിൽ ഞാൻ ഈ സ്ഥാനം ഒഴിയാം.. വേറെ ആരെയെങ്കിലും… ” ( മാളവിക )
അവന്തിക കൈ ഉയർത്തികൊണ്ട്…
” അതിന്റെ ഒന്നും ആവശ്യമില്ല.. ഇത് കൊണ്ട് ഒന്നും ഈ അവന്തിക തളരില്ല….ഒരാഴ്ച കൊണ്ട് ഞാൻ അവരെ കണ്ടു പിടിച്ചിരിക്കും…. ഇനി ഒരാൾ കൂടി.. അയാളെ എങ്കിലും ഞാൻ രക്ഷിക്കും….പ്ലീസ്. ഇനിയെങ്കിലും കുറച്ചു ബോധത്തോടെ പെരുമാറണം….just think about the killers..ഇത്രയും planned ആയി ഒരു കാര്യം അവർ എക്സിക്യൂട്ട് ചെയ്യുന്നുണ്ടങ്കിൽ their eyes are sharped and they are watching each and every moment of us… നമ്മൾ ബെന്നിയെ അവിടെ കൊണ്ട് വന്ന സമയം തൊട്ട് അവൾ അവിടെ ഉണ്ട്…. ഒരു നല്ല ചാൻസ് നു വേണ്ടി അവൾ വെയിറ്റ് ചെയ്യുകയായിരുന്നു.. anyway… അവളുടെ മുഖം വെക്തമാവട്ടെ…. ഇനി മുമ്പോട്ട് പോകണമെങ്കി അവളിലൂടെ സാധിക്കു.. നാളെ early morning ബെന്നിയുടെ ഫ്ലാറ്റ് വരെ പോകണം..ഫോറൻസിക് ടീമിനെയും കൂട്ടിക്കോളൂ .. അവനെ കുറിച്ച് ഡീറ്റൈൽഡ് ആയി അന്യോഷിക്കണം… ”
” ഓക്കേ മാഡം… ”
💕💕💕
അടുത്ത ദിവസം രാവിലെതന്നെ ബെന്നിയുടെ ഫ്ലാറ്റിൽ അവന്തികയും ടീമും എത്തി..കൂടെ രണ്ട് മൂന്ന് ഫോറൻസിക് വിദഗ്ധരും ഉണ്ട് .. പോലീസ് കണ്ട്രോളിൽ ആയിരുന്നത് കൊണ്ട് അതിനകത്തേക് ആർക്കും കടക്കാൻ സാധിക്കില്ല… സാകിറും ഹരിയും തൊട്ടടുത്ത ഫ്ളാറ്റുകളിലും വാച്ച്മാനോടും ഒക്കെ ബെന്നിയെ കുറിച് ചോദിച്ചറിയാൻ പോയി… മാളവിക ഫ്ലാറ്റ് തുറന്നു അവർ അകത്തു കടന്നു… ഒരു പിടിവലി നടന്ന സൂചന കാണാൻ ഉണ്ട്.. അവർ വിശദമായി അതിനകം നോക്കി…..താഴെ ഫ്ലോറിൽ ചോര ഉണങ്ങി കിടക്കുന്നുണ്ട്….നിലത്തെല്ലാം ചില്ലു കഷ്ണങ്ങളും മറ്റു പലതും അവിടെ ഇവിടെയായി ചിന്നി ചിതറി കിടക്കുന്നു ….
” മാഡം .. ഇത് നോക്ക്… ഫോണിന്റെ ഭാഗങ്ങൾ ആണെന് തോനുന്നു.. ചിലപ്പോൾ പിടിവലിക്കിടയിൽ ബെന്നിയുടെ കയ്യിൽ നിന്ന് തെറിച്ചു വീണപ്പോ പൊട്ടിയതാവാം ….ഫോൺ കില്ലറുടെ കയ്യിൽ ആയിരിക്കണം..” ( മാളവിക )
താഴെ ഫ്ലോറിൽ ഒരു മൂലയിൽ നിന്ന് ലഭിച്ച ഫോണിന്റെ ഭാഗങ്ങൾ മാളവിക എവിടെന്സ് ബാഗിൽ ആക്കി..
ടേബിളിൽ തന്നെ മദ്യവും ബെഡിൽ പാതി കഴിച്ചു വെച്ച ഭക്ഷണപ്പൊതിയും കാണാം…അത് നോക്കി കൊണ്ട്
” മാഡം… ബെന്നി ഒരിക്കലും ക്ഷണിച്ചു വന്ന അതിഥി ആയിരിക്കില്ല കില്ലർ…. ഇവിടെ ഒരു ഗ്ലാസ് മാത്രമേ ഇരിപ്പൊള്ളൂ.. മാത്രല്ല.. ബെന്നി കഴിച്ച ഭക്ഷണം പൂർത്തിയായിട്ടില്ല…മാഡം ശ്രദ്ധിച്ചിരുന്നോ…അവനെ ഇവിടുന്ന് കൊണ്ട് പോകുമ്പോഴും അവന്റെ കയ്യിൽ ഭക്ഷണത്തിന്റെ അവശിഷ്ടം ഉണ്ടായിരുന്നു… അതായത് ..രണ്ട് സാധ്യതകള് ഉണ്ട് . ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഈ ഫ്ലാറ്റിൽ ഒളിച്ചിരിക്കുന്ന കില്ലർ പുറത്തു വന്ന് ആക്രമിക്കുന്നു… അതില്ലെങ്കിൽ കഴിച്ചു കൊണ്ടിരിക്കെ കാളിംഗ് ബെൽ അടിച്ചപ്പോൾ ബെന്നി ഡോർ തുറന്നിട്ടുണ്ടാകാം.. അങ്ങനെ കില്ലർ അകത്തേക്ക് കടക്കാനും സാധ്യത ഉണ്ട്….anyway … ആ വ്യക്തിയെ ബെന്നി ഒരിക്കലും expect ചെയ്തിട്ടില്ല… ” ( എബി )
” അപ്പോൾ ബെന്നിക്ക് അറിയാത്ത ആൾ ആണ് കില്ലർ എന്നാണോ…? ” ( മാളവിക )
” ഒരിക്കലും അല്ലാ.. he knows the കില്ലർ… കാരണം അവസാനമായി ഞാൻ കേട്ടത് അവന്റെ യാചന ആയിരുന്നു….may be കില്ലറുടെ മുഖം അവൻ കണ്ടിട്ടുണ്ടാകാം… അത്കൊണ്ട് ആണ് അവൻ വാ തുറക്കുന്നതിനു മുൻപ് തന്നെ കില്ലർ ഹോസ്പിറ്റലിൽ വന്ന് അവനെ തീർത്തത് … അവൻ മരിച്ചു എന്ന് ഉറപ്പ് വരുത്തി മാത്രമേ കില്ലർ ഇവിടം വിടുമായിരുന്നൊള്ളു.. മാത്രല്ല ഇവിടെ ഉള്ള എവിടെന്സ് എല്ലാം അവൻ കൊണ്ട് പോകുകയും ചെയ്യും.. പക്ഷേ .. അതിനുള്ള സാവകാശം കില്ലർക്ക് കിട്ടിയിട്ടില്ല… നമ്മുടെ വരവ് കില്ലർ ഒട്ടും പ്രതീക്ഷിച്ചതല്ല…. അത്കൊണ്ട് ആണ് അല്പം ജീവൻ അവനിൽ ബാക്കി വന്നത്…..അപ്പോൾ തീർച്ചയായും നമുക്ക് ഇവിടെ നിന്ന് എന്തെങ്കിലും ഒക്കെ ഒരു ക്ലൂ കിട്ടും എന്നെന്റെ മനസ്സ് പറയുന്നു…അത് തീർച്ചയായും നമുക്ക് ആറാമനിലേക്ക് ഒരു വാതിൽ തുറന്ന് തരും… ” ( അവന്തിക )
കൂടുതൽ തിരച്ചിലിനൊടുവിൽ ബെഡിനടിയിൽ നിന്നൊരു പേഴ്സും ലാപ്ടോപ്ഉം ഒരു പൊതികെട്ടും അവർക്ക് കിട്ടി… എബി ലാപ്ടോപ് തുറന്നു നോക്കാനൊരു ശ്രമം നടത്തി..
” മാഡം… പാസ്സ് വേർഡ് ഇട്ടിട്ടുണ്ട്….. ഞാൻ കുറെ നോക്കി.. ഓപ്പൺ ആവുന്നില്ല… ”
” കയ്യിൽ വെക്ക്… ഒരു കമ്പ്യൂട്ടർ expert നേ ഓഫീസിലോട്ട് വിളിപ്പിക്ക് … രഹസ്യങ്ങളുടെ താവ് അപ്പോൾ തുറന്നോളും… ” ( അവന്തിക )
അവന്തിക അവന്റെ പേഴ്‌സ് പരിശോധിച്ചു… അതിൽ മുപ്പതിനായിരം രൂപയും കുറെ പ്രമുഖരുടെയും രാഷ്ട്രിയക്കാരുടെയും വിസിറ്റിങ് കാർഡ്കളും രണ്ട് മൂന്ന് എടിഎം കാർഡും ഉണ്ടായിരുന്നു… കൂട്ടത്തിൽ ഹിമയുടെ പാർലർന്റെ കാർഡ്ഉം വിശ്വനാഥന്റെ റിസോർട്ന്റെ കാർഡുമെല്ലാം ഉണ്ടായിരുന്നു…. അവന്റെ ഐഡന്റി കാർഡും ലൈസൻസ്ഉം അവർക്കതിൽ നിന്ന് കിട്ടി…
” അപ്പോൾ ബെന്നി ഹിമയുടെയും വിശ്വനാഥന്റെയും പരിചയക്കാരൻ തന്നെ…ഇവനൊരു പയ്യൻ ആണല്ലോ ….പത്തിരുപത്തേഴ് വയസ്സായിട്ടൊള്ളു…. കണ്ടാൽ പറയോ ഇവൻ വലിയൊരു പുള്ളിയാണെന്ന്… ( എബി )
” കാര്യങ്ങളുടെ ഏകദേശ ട്രാക്ക് മനസ്സിലായി… വരട്ടെ… കുറച്ചൂടെ ക്ലാരിറ്റി കിട്ടാനുണ്ട്…. ഹിമയുടെ പാർലറിലെ ഡയറിയിൽ നിന്ന് കിട്ടിയ നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്….ഹിമ പക്ഷേ ആ നമ്പറുകളിലേക്കും ബെന്നിക്കും ഒരുപാട് തവണ വിളിച്ചിട്ടുണ്ട്… ആരുടെ ഒക്കെയാണ് നമ്പറുകൾ …? എന്ത് കൊണ്ടാണ് പേര് മെൻഷൻ ചെയ്യാത്തത്..? ഇപ്പൊ എന്ത് കൊണ്ടാണ് ആ നമ്പറുകൾ എല്ലാം സ്വിച്ച്ഓഫ്…? ബെന്നിക്ക് ഇതിൽ എന്താണ് ഇടപാട്…? anyway.. ബെന്നിയുടെ കാൾ ലിസ്റ്റ് എടുക്കണം..അതിൽ നിന്ന് ഈ നമ്പേഴ്സിലെക് കാൾ പോയിട്ടുണ്ടോ എന്ന് നോക്കണം .. may be.. അവന്ന് രണ്ടോ അതിൽ അധികമോ സിമ്മുകൾ ഉണ്ടാകാം…. അതേ കുറിച്ചും ഒരന്യോഷണം നടത്തണം…അത്പോലെ ഈ ബെന്നി ഒരു നല്ല character ആണെന് തോന്നുന്നില്ല…അവനെ കുറിച് ഒരു ഡീറ്റെയിൽ അന്യോഷണം തന്നെ നടത്തണം.. ” ( അവന്തിക )
” ഓക്കേ മാഡം….”
എബി ആ പൊതി തുറന്ന് നോക്കി…. അത് കഞ്ചാവും ഹാൻഡ്‌സും തുടങ്ങിയ വീര്യം കൂടിയ മയക്കു മരുന്നുകൾ ആയിരുന്നു…
” അപ്പൊ ആള് മോശല്ല…തണ്ണി മാത്രല്ല..നമ്മൾ ഇതുവരെ കാണാത്ത items ഓക്കേ ഉണ്ട് ഇതിൽ… “( എബി )
ഫോറൻസിക് വിദഗ്ധരുടെ പരിശോധനക്ക് ശേഷം
” മാഡം….ഞങ്ങള്ക് ഒരു ഫിംഗർപ്രിന്റ് മാത്രേ ലഭിച്ചിട്ടുള്ളു …അത് മിക്കവാറും ബെന്നിയുടെ തന്നെയായിരിക്കും…. വേറെ ഒന്നും തന്നെ ഇല്ലാ… ”
അതിനു ശേഷം അവർ പോയി…
അപ്പോൾ എബിക്കൊരു കാൾ വന്നു…അവൻ സംസാരിക്കുന്നതിനിടയിൽ അവന്തികയോട് ആയി..
” മാഡം.. ആ ഹോസ്പിറ്റൽ വീഡിയോ ക്ലിപ്പ് ഏല്പിച്ച കമ്പ്യൂട്ടർ expert ആണ് ….കുറച്ചു ദൂരേയുള്ള cctv ദൃശ്യങ്ങൾ ആയത് കൊണ്ട് ക്ലാരിറ്റിയിൽ ഫോട്ടോ കിട്ടാൻ പ്രയാസം ആണെന്നാണ് പറയുന്നത്.. എങ്കിലും മാക്സിമം വെച്ചൊരു ഫോട്ടോ പ്രിന്റ് അടിച്ചിട്ടുണ്ട്… ”
” ഓക്കേ.. അത് ഇങ്ങോട്ട് ഫോർവേഡ് ആകാൻ പറയട്ടെ.. ഞാൻ ഒന്ന് നോക്കട്ടെ… ”
” ഒക്കെ മാഡം… ”
അഞ്ചുമിനിട്ടിനുള്ളിൽ എബിയുടെ വാട്ട്സാപ്പിൽ ഫോട്ടോ കിട്ടി.. അതും അത്രതന്നെ വെക്തമല്ലായിരുന്നു.. ഊഹിച്ചെടുക്കേണ്ട അവസ്ഥ…
” എബി…ഡിപ്പാർട്മെന്റ്ലേ drawing artist നേ വിളിപ്പിച്ചു ഇത് വെച് ഒരു രേഖ ചിത്രം വരപ്പിക്ക്… if he need.. ആ വീഡിയോ ക്ലിപ്പ് ഉം കാണിച്ചു കൊടുത്തോളു… താൻ ഇപ്പൊ തന്നെ പോയി അതിനുള്ള ഏർപ്പാട് ചെയ്യ്..and ഈ ലാപ്ടോപ് ഉം കൊണ്ട് പൊക്കോ…. with in one hour.. we will be there…ഓക്കേ ”
” ഓക്കേ മാഡം… ”
എബി പോയതും അവിടേക്കു സാകിറും ഹരിയും വന്നു…..
” മാഡം.പുള്ളിക്കാരൻ ആറുമാസത്തോളം ആയി ഇവിടെ തന്നെ ആണ് താമസം ..തൊട്ടടുത്തുള്ള ഫ്ലാറ്റിൽ ഉള്ളവർക്കൊന്നും ബെന്നിയെ കുറിച് അത്ര നല്ല അഭിപ്രായം അല്ലാ… ഒരുപാട് പരാതികൾ അവന്റെ മേൽ ഉണ്ട്….ഫാമിലീസ് ഒക്കെ വളരെ മോശമായിട്ട് ആണ് സംസാരിച്ചത്… വാച്ച് മാൻ പറഞ്ഞത് അവൻ പല ദിവസങ്ങളിലും പല പെൺകുട്ടികളുമായി ഇവിടെ പാതിരക്കു വരാറുണ്ട് എന്നാണ് ….ഇവന്റെ മേൽ ഈ ഫ്ലാറ്റ്കാർ ഒക്കെ ഒരു ആക്ഷൻ എടുക്കാൻ നിൽകുമ്പാഴാണ് ഇങ്ങനെ ഒരു സംഭവം…. അവന്ന് കുടുംബക്കാരൊന്നും ഉള്ളതായി അറിവില്ല….തോന്നിയ പോലെ നടക്കുന്നു.. ചെയ്യുന്നതിനൊക്കെ ചോയ്ക്കാൻ ചെന്നാൽ മെക്കട്ട് കയറുകയും ചെയ്യും…മരിച്ച നാലുപേരെയും വാച്ച് മാൻ ബെന്നിയുടെ കൂടെ കണ്ടിട്ടില്ല എന്ന മൊഴി ആണ് തന്നത് .. ” ( ഹരി )
” അവന്ന് ബന്ധുക്കൾ ഒന്നും ഇല്ലാത്ത സ്ഥിതിക് പോസ്റ്റ്‌മാർട്ടത്തിനു ശേഷം അവന്റെ ബോഡി എന്ത് ചെയ്യും…? ” ( സാകിർ )
” താൽക്കാലികം മോർച്ചറിയിൽ സൂക്ഷിക്കാം.. ഇതൊരു വാർത്ത ആയി മീഡിയ വഴി പുറത്തു വരുമ്പോ ആരെങ്കിലും അന്യോഷിച്ചു വരുന്നുണ്ടോ എന്ന് നോകാം.. ഇല്ലെങ്കിൽ പൊതു സ്മശാനത്തിൽ അടക്കാം.. ” ( അവന്തിക )
” അപ്പോ അവനൊരു പെണ്ണ് പിടിയൻ ആണല്ലോ മാഡം…..അവനോടു കൂട്ടുകെട്ടുള്ള ഹിമക്കും വിശ്വനാഥനും പിന്നെ എങ്ങനാ നല്ല ബാഗ്ഗ്രൗണ്ട് കാണാ …..” ( മാളവിക )
” ബെന്നി ഒരു ശരിയല്ല…അവന്റെ പ്രവർത്തികൾ വെച് he is absolutly wrong…അത് എല്ലാവരും തുറന്ന് സമ്മതിക്കുന്നുമ് ഉണ്ട്….അവന്റെ ലാപ്ടോപ് നമ്മുടെ കയ്യിൽ ഉണ്ടല്ലോ.. വരട്ടെ……അതിൽ നിന്ന് എന്തെങ്കിലും കിട്ടാതിരിക്കില്ല… ”
വീണ്ടും അവിടെ ഒക്കെ പരതിയെങ്കിലും അവർക്ക് സംശയത്തക്ക ഒന്നും കിട്ടിയില്ല…. ശേഷം അവർ ഓഫീസിലോട്ട് വിട്ടു….
💕💕💕
സമയം ഉച്ചയായോടടുക്കുന്നു.. ബെന്നിയുടെ ബോഡി പോസ്റ്റ്മോർട്ടം കഴിഞ്ഞു മോർചറിയിൽ സൂക്ഷിച്ചു… ഇതിനോടകം വിവരങ്ങൾ മീഡിയ വഴി ആകെ പാട്ടായിട്ടുണ്ട്…. എന്നാൽ ബെന്നിക്ക് വേണ്ടപെട്ടവരുടെ ഫോൺ കാളുകൾ ഒന്നും വന്നില്ല…..
Drawing artist രേഖ ചിത്രം വരച്ചു കൊണ്ടിരിക്കുകയാണ്… കമ്പ്യൂട്ടർ expert ന്ന് ലാപ്ടോപ് കൈമാറിയിട്ടുണ്ട്…. ഓപ്പൺ ആയാൽ അവർ വിവരം അറിയിക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്…
” മാഡം.. കഴിഞ്ഞു… ”
ഒടുവിൽ അക്ഷമയായി കാത്തിരിക്കുന്ന അവന്തികയുടെ മുമ്പിലേക് ആ ഫോട്ടോ എത്തി….
” മാഡം…..ഒരു ഊഹത്തിൽ നിന്ന് ആ വീഡിയോ ക്ലിപ്പ് ഉം ചിത്രവും എല്ലാം വെച്ചു വരച്ചതാണ്.. ഇതെന്നെ ആയിരിക്കണം ആ യുവതി എന്ന് പറയുന്നില്ല.. എന്നാൽ ഏകദേശം ഇത്പോലെ ഒക്കെ ആയിരിക്കും … ”
” ഓക്കേ.. thank you ”
അവന്തിക ആ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി.. ഇല്ലാ.. ഇതുവരെ താൻ ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല….കണ്ടാൽ ഒരു പാവം ആണെന് തോനുമെങ്കിലും അവളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ അഗ്നി കത്തിജ്വലിക്കുന്നത് കാണാം…
എല്ലാവരും ആ ചിത്രം വാങ്ങി നോക്കി.. എല്ലാരുടെയും മുഖത്തു സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു…
” മാഡം.. ഇനി നമ്മുടെ കാര്യങ്ങൾ എളുപ്പമായല്ലോ.. ഈ ഫോട്ടോ മീഡിയയിലും പത്രത്തിലും ഒക്കെ കൊടുത്താൽ 24 മണിക്കൂറിനുള്ളിൽ അവൾ എവിടെ ആണെങ്കിലും നമുക്ക് കണ്ടുപിടിക്കാൻ സാധിക്കും.. അറ്റ്ലീസ്റ്റ്.. അവളെ കുറിച് എന്തെങ്കിലും തുമ്പ് നമുക്ക് കിട്ടാതിരിക്കില്ല…. ” ( എബി )
” എബി സർ പറഞ്ഞത് ശരിയാ….ഇനി അവർക്ക് നമ്മുടെ കണ്ണ് വെട്ടിച്ചു രക്ഷപെടാൻ കഴിയില്ല… മാത്രല്ല.. അവളെ പിടിച്ചാൽ അടുത്ത ഇര ആരാണെന്നും എന്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നും ഒക്കെ കണ്ടുപിടിക്കാം…” ( സാകിർ )
” ഹ്മ്മ്… ഇപ്പോൾ തന്നെ അതിനുള്ള ഏർപ്പാട് ചെയ്തേക്… ഇന്നത്തെ ബ്രേക്കിംഗ് ന്യൂസും നാളത്തെ സായാഹ്നപത്രത്തിലെ ഫ്രന്റ് പേജ് വാർത്തയും ഇതായിരിക്കണം…അവരുടെ അടുത്തേക്കുള്ള നമ്മുടെ ദൂരം അങ്ങനെ ഇതാ കുറഞ്ഞു വന്നിരിക്കുന്നു…the signature of god എന്നൊക്കെ പറയില്ലേ.. ഇത്രയും കണ്ണിങ് ആയി പോലീസ് നേ ഒക്കെ വെറും നോക്കുകുത്തികൾ ആക്കി ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ ഓരോരുത്തരെയും കൊല ചെയ്ത കില്ലർ ഇത്രയും നിസാരമായ..ഒരു ചെറിയ അശ്രദ്ധ കൊണ്ട് പറ്റിയ പിഴവ് ഉണ്ടാക്കിയ പഴുതിലൂടെ പിടിക്കപെടുമെന്ന് ചിന്തിച്ചു കാണില്ല….. ” ( അവന്തിക )
” മാഡം… കില്ലറുടെ വേഷത്തെ കുറിച് നമ്മൾ പത്ര സമ്മേളനത്തിൽ വിവരം കൊടുത്തതല്ലേ.. പക്ഷേ.. അത്കൊണ്ട് കാര്യമായ പ്രയോജനം ഒന്നും ഉണ്ടായില്ല…..പിന്നെ കണ്ടന്നു പറഞ്ഞു കുറച്ചു ഫേക്ക് കാൾസ് വന്നത് മിച്ചം..രാത്രിയിൽ ഇറങ്ങി നടക്കുന്നത് കൊണ്ട് അധികം ആരും ശ്രദ്ധിക്കില്ല എന്നുള്ളതാണ് ഒരു സത്യം.. ..അത്പോലേ ഇവളെയും ആരും കണ്ടു കാണില്ലേ മാഡം…. ” ( ഹരി )
” ഈ യുവത്വം വരെയും മുഖം മൂടി അണിഞ്ഞു ജീവിക്കാൻ ആർക്കും സാധിക്കില്ലല്ലോ.. തീർച്ചയായും അവളെ അറിയുന്നവരോ കണ്ടവരോ ഉണ്ടായിരിക്കും…. നമുക്ക് കാത്തിരിക്കാം അത്തരം ഒരു കാൾനായി… ” ( അവന്തിക )
💕💕💕
” ജില്ലയിൽ നടന്നു വരുന്ന കൊലപാതകകേസിലെ സീരിയൽ കില്ലേഴ്സിലെ യുവതിയുടെ രേഖ ചിത്രം പോലീസ് പുറത്തു വിട്ടു.. എത്രയും പെട്ടെന്ന് തന്നെ അവരെ പിടികൂടാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് പോലീസ്…. നിലവിൽ ബെന്നി എന്ന യുവാവ് ഉൾപ്പെടെ 5 പേരുടെ ജീവനാണ് ഇല്ലാതായിരിക്കുന്നത്… ”
മീഡിയ വഴി വാർത്ത ആളിപ്പടർന്നു… അടുത്ത ദിവസത്തെ സായാഹ്ന പത്രത്തിലെ ചുടുള്ള വാർത്ത വായിച്ചു ജനങ്ങൾ നടുങ്ങി… ന്യൂസ് തുറന്നാൽ ഇതേ കുറിച്ചുള്ള ചർച്ചകൾ മാത്രം…
രാവിലെ തന്നെ ബെന്നിയുടെ ഫോറൻസിക് റിപ്പോർട്ട്‌ഉം പോസ്റ്റുമാർട്ടം റിപ്പോർട്ട് ഉം എല്ലാം അവന്തികയുടെ ടേബിളിൽ എത്തി..
ഡ്രിപ് ഇട്ട ബോട്ടിലിൽ high ലെവലിൽ സയനെയ്ടും മറ്റു രണ്ട് മൂന്ന് മാരകമായ വിഷങ്ങൾ കൂട്ടി കലർത്തി ഇൻജെക്റ്റ് ചെയ്തിരിക്കുകയാണ്..ഇതൊരു തുള്ളി ബ്ലഡിൽ കലർന്നാൽ അടുത്ത സെക്കന്റ് ൽ ബോഡിയിൽ oxygen സപ്ലൈ നിലക്കും…external ഒരു oxygen സപ്ലൈ കിട്ടിയാലും ബോഡി ആൾറെഡിവീക് ആയിരിക്കെ അതിനോട് പ്രതികരിക്കുന്നതിനു മുൻപ് തന്നെ heart ന്റെയും ബ്രെയിൻന്റെയും function നിലച്ചു സെക്കൻഡുകൾ കൊണ്ട് തന്നെ മരണം സംഭവിക്കും……ബെന്നിയുടെ ബോഡിയിൽ ഇതിന്റെ അളവ് വളരെ കൂടുതൽ ആയിരുന്നു…
എത്ര വിദഗ്ധമായി എക്സിക്യൂട്ട് ചെയ്ത murder…ബാക്കി നാലുപേരും അനുഭവിച്ചതിന്റെ ഒരു ആയിരം മടങ്ങു വേദന ആ സെക്കന്റുകളിൽ അവൻ അനുഭവിച്ചു കാണും …അവന്തിക നെടുവീർപ്പിട്ടു…..
” മാഡം..ഞങ്ങളുടെ അന്യോഷണത്തിൽ ബെന്നിക് ബന്ധുക്കൾ ഒന്നും ഉള്ളതായി ന്യൂസ് കിട്ടിയില്ല…കാരാക്കോട് പോലീസ് സ്റ്റേഷനിൽ അവന്റെ പേരിൽ 3-4 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.. കൂടാതെ അവൻ ഇതിനു മുൻപ് താമസിച്ചെടുത്തും അവന്റെ പേരിൽ ഒരുപാട് പരാതികൾ ഉണ്ട് …എല്ലാം പെണ്ണ് കേസും കഞ്ചാവും മയക്കുമരുന്ന് കൈവശം വെച്ചതിന്റെ പേരിൽ ഒക്കെയാണ്..വിവിധ ബാങ്കുകളിൽ ആയി കോടികളുടെ നിക്ഷേപം അവന്റെ പേരിൽ ഉണ്ട് ..അവന്റെ കാൾ ലിസ്റ്റ് ഡീറ്റെയിൽസ് വൈകുന്നേരത്തിനകം കിട്ടും ….” ( എബി )
“ഹ്മ്മ്.. ഇനിയും അവന്റെ ബോഡി വെച്ചോണ്ടിരിക്കുന്നതിൽ അർത്ഥമില്ല….ആരും വരാത്ത സ്ഥിതിക് പൊതു ശ്മശാനത്തിൽ അടക്കാനുള്ള ഏർപ്പാട് ചെയ്തേക്… ” ( അവന്തിക )
” ഓക്കേ മാഡം… ”
എബി പോയി അരമണിക്കൂർ കഴിഞ്ഞതും അവന്റൊരു കാൾ അവന്തികക്ക് വന്നു.. എത്രയും പെട്ടെന്ന് ബെന്നിയുടെ ബോഡി സൂക്ഷിച്ചു വെച്ചിരിക്കുന്ന ഹോസ്പിറ്റലിലേക് വരാനായിരുന്നു എബിയുടെ സന്ദേശം… അപ്പോൾ തന്നെ ബാക്കിയുള്ളവരെ കൂട്ടി അവന്തിക അവിടെ എത്തി…. മോർച്ചറിക്കു മുമ്പിൽ എബിയും മോർച്ചറി സ്റ്റാഫ്സ് ഉം ഒക്കെ ഉണ്ടായിരുന്നു…
” മാഡം.. അത്പിന്നേ… ബെന്നിയുടെ ബോഡി… ” ( എബി )
” ബെന്നിയുടെ ബോഡിക്ക് എന്താ.. കാര്യം തെളിച്ചു പറ.. ” ( അവന്തിക )
” മോർച്ചറിയിൽ ബെന്നിയുടെ ബോഡി ഇല്ലാ… ! ” ( എബി )
എബി മടിച്ചു മടിച്ചു പറഞ്ഞു…
” ബോഡി ഇല്ലാന്നോ.. പിന്നെ അതെവിടെ പോയി… ” ( അവന്തിക )
എല്ലാവരും ഇത് കേട്ട് അന്തം വിട്ടു നിക്കുകയാണ്…..
എബി അവരെ കൂട്ടി മോർച്ചറിക്ക് പിന്നിലേക്ക് നടന്നു….. അവിടെ കണ്ട കാഴ്ചയിൽ അവരെല്ലാവരും നടുങ്ങി…
മോർച്ചറിക് പിന്നിലെ തൊടിയിൽ ഒന്ന് രണ്ട് തെരുവ് നായ്ക്കൾ എന്തോ കുറച്ചു ഇറച്ചി കഷ്ണം കടിച്ചു വലിച്ചു തിന്നുന്നു….തൊട്ടടുത്തു തന്നെ വലിയ ഒരു plastic കവർ കിടപ്പുണ്ട്…അവർ അതിനടുത്തേക് ചെന്നു….എന്നാൽ നായ്ക്കൾ അവിടെ നിന്നും പോകാൻ കൂട്ടാക്കുന്നില്ല….. കുറച്ചു മാറി നിന്നു ശ്രദ്ധിച്ചപ്പോൾ ആ പ്ലാസ്റ്റിക് കവറിലെ ടാഗിൽ ബെന്നി എന്ന് എഴുതിയിട്ടുള്ളത് കണ്ടതും അവന്തിക മൂക് പൊതി ഓക്കാനിച്ചു കൊണ്ട് പിന്നോട്ട് വലിഞ്ഞു..
” മാഡം… രാവിലെ വാച്ച് മാൻന്റെ ശ്രദ്ധയിൽ ആണ് പെട്ടത്… നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചതും നടന്നില്ല.. തെരുവ് നായ്ക്കൾ ഒരുപാട് ഉണ്ടായിരുന്നു….അത്കൊണ്ട് ആർക്കും ഈ പരിസരത്തേക് അടുക്കാൻ കഴിഞ്ഞില്ല.. ഞാൻ വന്നു ബെന്നിയുടെ ബോഡി നോക്കിയപ്പോൾ കാണാനില്ല.. പിന്നെ ഇവർ പറഞ്ഞ പ്രകാരം ചെന്ന് നോക്കിയപ്പോൾ ആണ് കാര്യം പിടികിട്ടിയത്..അപ്പഴേക്കും ഈ അവസ്ഥ ആയിരുന്നു… ആരോ ബെന്നിയുടെ ബോഡി ഇവിടെ കൊണ്ട് ഇട്ടതാണ്…കില്ലേഴ്സ് തന്നെ ആയിരിക്കാൻ ആണ് സാധ്യത …. മോർച്ചറിയുടെ താവ് പൊട്ടിച്ചാണ് അകത്തു കടന്നത് എന്ന് തോനുന്നു…ഈ ഭാഗത്തു cctv ഒന്നും ഇല്ലാ… ” ( എബി )
” അവന്റെ ജീവനറ്റ ശരീരത്തെ പോലും വെറുതെ വിട്ടില്ലല്ലോ…ദുഷ്ടന്മാർ … ” ( മാളവിക )
അപ്പഴേക്കും അവന്തികക്ക് ഒരു കാൾ വന്നു……അടുത്ത നിമിഷം ബാക്കിയുള്ളവരെ കൂട്ടി അവന്തിക പുറപ്പെട്ടു….കൊടിഞ്ഞുർ എന്ന സ്ഥലം വരെ പോകണം എന്ന് മാത്രം എല്ലാവരോടും പറഞ്ഞു… അവിടെ എന്താണ് എന്ന ആരുടെയും ചോദ്യത്തിന് അവന്തിക മറുപടി പറഞ്ഞില്ല…
ഏകദേശം 2 മണിക്കൂറത്തെ യാത്രക്കൊടുവിൽ വണ്ടി ഒരു കെട്ടിടത്തിന് മുമ്പിൽ ചെന്നു നിന്നു…
എല്ലാരും അന്തം വിട്ടു ചുറ്റും നോക്കുകയാണ്…. അവിടെയുള്ള വലിയ ബോഡ് കണ്ടതും എല്ലാവരും ഞെട്ടിത്തരിച്ചു പോയി…..
സ്നേഹസാന്ദ്ര മാനസികാരോഗ്യ കേന്ദ്രം !!!!
തുടരും…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission