തനിക്ക് പേടിയുണ്ടോ….??”
അൽപം പോലും ഒന്ന് ചിന്തിക്കാതെ തന്നെ അവളുടെ മറുപടിയും വന്നു….
“എന്റെ മുന്നിലും പിന്നിലും ഇടതും വലതും നിഴൽ പോലെ നിങ്ങളൊക്കെ ഉള്ളപ്പോൾ ഞാനെന്തിന് പേടിക്കണം….”
ആ മറുപടി കേട്ടു കഴിഞ്ഞപ്പോഴേക്കും അവളെ ചുറ്റി വരിഞ്ഞ അവന്റെ കൈകൾ ഒന്നൂടെ മുറുകിയിരുന്നു……
രണ്ടുപേരുടേയും ചുണ്ടിൽ അവര് അറിയാതെ ഒരു പുഞ്ചിരി വിടർന്നു…
“അതേ ഇങ്ങനെ നിന്നാ മതിയോ….പോയി കുളിച്ചേ കുളിച്ച് ഫ്രഷായിക്കേ….”
അശ്വിന്റെ പുറത്ത് തള്ളി കൊണ്ട് ബാൽക്കണിയിൽ നിന്ന് അവരൊന്നിച്ച് അകത്തേക്ക് കയറുമ്പോഴും അവളറിഞ്ഞിരുന്നില്ല പുറത്തെ കുറ്റാകൂരിരുട്ടിൽ അവൾക്കായി കെണിയൊരുക്കി കാത്തിരുന്ന അവളുടെ ശത്രുവിനെ……..
ഉറങ്ങാൻ കിടക്കുമ്പോഴും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു….ആരൊക്കെയോ അവളെ പിൻ തുടരുന്നു എന്നൊരു തോന്നൽ അവളിൽ ഉടലെടുത്തു..
“താൻ ഇത് വരെ ഉറങ്ങിയില്ലേ….??”
ചുവരിലേക്കും നോക്കി ഉറങ്ങാതെ കിടക്കുന്ന പൗമിയുടെ
തൊട്ടടുത്ത് കിടന്നു കൊണ്ട് അശ്വിൻ ആയിരുന്നു അത് ചോദിച്ചത്…
“ഇല്ല അച്ചുവേട്ടാ…എന്തോ ഉറക്കം വരുന്നില്ല….”
“എന്റെ എടോ….താനിങ്ങനെ ടെൻഷൻ ആവാതെ…കേസ് ഒക്കെ നമ്മള് ജയിക്കും…. പേടിക്കണ്ടടോ….ഞങ്ങളൊക്കെ ഇല്ലേ കൂടെ….”
അവളുടെ വലം കൈയ്യിൽ വിരൽ ചേർത്ത് കൊണ്ടായിരുന്നു അവനത് പറഞ്ഞത്….
“പേടിയൊന്നും ഇല്ല അച്ചുവേട്ടാ….”
അവനടുത്തേക്ക് തിരിഞ്ഞു അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കൊണ്ടായിരുന്നു അവളത് പറഞ്ഞത്….
മെല്ല എപ്പോഴോ അവരുടെ മിഴികൾ ഉറക്കത്തിന് വഴി മാറി കൊടുത്തു….
“അച്ചു….പൗമി….കതക് ഒന്ന് തുറന്നേ…..”
വാതിലിന്റെ മറുപുറം അശ്വിന്റെ അച്ഛൻ ആയിരുന്നു….
അശ്വിൻ ഉണർന്നു ഫോണെടുത്ത് സമയം നോക്കി….
“1.45”
അവന്റെ അധങ്ങൾ അത് മന്ത്രിച്ചു…
“പൗമി… എഴുനേറ്റെ അച്ഛൻ വിളിക്കുന്നു…”
അവൻ അവളെ കുലുക്കി വിളിച്ചു…
“എന്താ അച്ഛാ…..”
വാതില് തുറന്നു കൊണ്ട് തിടുക്കത്തിൽ അവരത് ചോദിച്ചു…
“മോനെ…നമ്മുടെ രാമൻ ഇപ്പോൾ ഫോണിൽ വിളിച്ചു… നിന്നെ കൂട്ടി കൊണ്ട് പുറത്തേക്ക് ചെല്ലാൻ….”
“നമ്മുടെ സെക്യൂരിറ്റി രാമേട്ടൻ ആണോ…..??”
“മ്ം അതേ…”
രണ്ടാമത് ഒന്ന് ചിന്തിക്കാതെ അശ്വിനും പൗമിയും അശ്വിന്റെ അച്ഛനൊപ്പം പുറത്തേക്ക് ഇറങ്ങി…..
“എന്തിനായിരിക്കും ഈ അസമയത്ത് രാമേട്ടൻ വിളിച്ചത്…..??”
ഉത്തരം അറിയാത്ത ആ ചോദ്യം പൗമി സ്വയം അവളോട് തന്നെ ചോദിച്ചു….
അയാൾക്ക് അടുത്തേക്ക് നടക്കുന്ന ഓരോ നിമിഷവും അവളുടെ ഭയം ഇരട്ടിച്ചു കൊണ്ടേയിരുന്നു…
“എന്താ രാമേട്ടാ…എന്താ പറ്റിയത്..??”
നെറ്റിമേൽ കൈ അമർത്തി പിടിച്ചു കൊണ്ട് നിൽക്കുകയായിരുന്നു അയാൾ….
ചേർത്ത് പിടിച്ച വിരലുകൾക്ക് ഇടയിലൂടെ ഒഴുകി ഇറങ്ങുന്ന ചുവന്ന ദ്രാവകം രക്തമാണെന്ന് മനസ്സിലാക്കാൻ അവർക്ക് അധികം സമയം വേണ്ടി വന്നില്ല…..
“എന്താ പറ്റിയത്… തെളിച്ചു പറ…”
“കുഞ്ഞേ…ഒരു ബൈക്കിൽ രണ്ടു പേര് ഇത് വഴി വന്നു….മതില് ചാടി അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴേക്കും ഞാൻ കണ്ടു….ടോർച്ച് അടിച്ചു നോക്കിയപ്പോഴേക്കും അതിൽ ഒരുത്തൻ എന്തോ ഒന്ന് കൊണ്ട് എന്റെ തലയ്ക്ക് അടിച്ചു…. അതാ സംഭവിച്ചത്…”
“പൗമി…. നീ വേഗം മക്കളുടെ അടുത്തേക്ക് ചെല്ല്……പറയുന്നത് കേക്ക്…..വേഗം പോ….
അച്ചൻ രാമേട്ടനെയും കൊണ്ട് വേഗം ഹോസ്പിറ്റലിൽ പോ…..നമ്മൾ അറിയാതെ ആരോ ഈ കോംപൗണ്ടിൽ കയറിയിട്ടുണ്ട്…”
പൗമി ധൃതിയിൽ മുറിയിലേക്ക് കയറി…. മക്കൾ മൂന്നു പേരും സുഖമായി കിടന്നുറങ്ങുന്നു….
ആശ്വാസപൂർവ്വം അവൾ നെഞ്ചിലേക്ക് ഒന്ന് കൈ വച്ചു….
പെട്ടന്നായിരുന്നു ആ വീട്ടിലെ എല്ലാ ലൈറ്റുകളും ഒന്നിച്ചണഞ്ഞതും പൗമിയുടെ അലർച വീട് ആകമാനം വ്യാപിച്ചതും ….
പുറത്ത് നിന്ന അശ്വിനും അപ്പുറത്തെ മുറിയിൽ ഉറങ്ങി കൊണ്ടിരുന്ന അവന്റെ അമ്മയും ധൃതിയിൽ അവളുടെ അടുത്തേക്ക് വന്നു….
“എന്താ മോളെ…എന്താ പറ്റായത് …..എന്തിനാ കരഞ്ഞത്….??”
അശ്വിന്റെ അമ്മയായിരുന്നു അത് ചോദിച്ചത്
“എന്താടോ എന്താ പറ്റിയത് …..??”
“ആരോ…..ആരോ എന്റെ കൈയ്യിൽ പിടിച്ചത് പോലെ… ഇരുട്ടായത് കൊണ്ട് മുഖം കണ്ടില്ല…..ഞാൻ കരഞ്ഞപ്പോൾ കൈ വിട്ട് ഓടി….”
“താൻ ബാൽക്കണിയിൽ നിന്നുള്ള വാതില് അടച്ചിരുന്നോ…??”
“ഊവ്വ്.. അടച്ചിരുന്നു…..”
അശ്വിൻ വേഗം അങ്ങോട്ട് പോയി നോക്കി…..
“ആഹ് ബെസ്റ്റ്…താൻ ഡോറ് അടയ്ക്കാൻ മറന്നു….”
അവൻ അവിടെ വരെ പോയി നോക്കിയിട്ട് വന്ന് അവളോടായ് പറഞ്ഞു..
“എന്താ മോളെ ഇത്…. വാതിലൊക്കെ നല്ലോണം അടയ്ക്കണ്ടേ….”
അശ്വിന്റെ അമ്മ അവളെ സ്നേഹപൂർവ്വം ശ്വാസിച്ചു…..
പതിയെ അവർ മുറി വിട്ട് പുറത്തേക്കിറങ്ങി…..
പൗമി എന്തൊക്കെയോ ചിന്തിച്ചു തലയ്ക്ക് കൈ കൊടുത്തു ബെഡിലേക്ക് ഇരുന്നു……
അശ്വിന്റെ കരസ്പർശം അവളുടെ തോളിൽ പതിഞ്ഞപ്പോഴായിരുന്നു അവൾ മുഖം ഉയർത്തിയത്…
“വാതിൽ അടയ്ക്കാൻ മറന്നതല്ല….ആരോ അതിക്രമിച്ച് ഇവിടെ കയറിയിട്ടുണ്ട്…..”
നിലത്ത് നിന്ന് കിട്ടിയ ബാൽക്കണിയുടെ കൊളുത്ത് അവൻ അവൾക്ക് നേരെ നീട്ടി…
“അമ്മയെ വെറുതെ പേടിപ്പിക്കണ്ടല്ലോ എന്നോർത്ത് ഞാൻ അപ്പോൾ പറയാതെ ഇരുന്നതാ…..”
“ആരാ അച്ചുവേട്ടാ…..??”
“അറിയില്ല…ആരോ ഒരാൾ……
താൻ റൂമിൽ തന്നെ ഇരുന്നോ…ഇനിയങ്ങോട്ട് എപ്പഴും മക്കളുടെ മേൽ പ്രത്യേകം ശ്രദ്ധ വേണം…. “
അതിനു മറുപടിയായി അവളൊന്നു അമർത്തി മൂളി…
അവസാനിക്കാത്ത ചിന്തകളുടെ ആദിയും പേറി കൊണ്ട് പൗമി ഉണർന്നിരുന്ന് നേരം വെളുപ്പിച്ചു…… അപ്പോഴും ആ വീടിന് കാവലായി അശ്വിൻ പുറത്ത് ഉണ്ടായിരുന്നു…..
രാവിലെ മക്കളെ ഒരുക്കി സ്കൂൾ ബസിനടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോഴായിരുന്നു പിന്നിൽ നിന്ന് അശ്വിന്റെ വിളി വന്നത്…
“പൗമീ……”
“എന്താ അച്ചുവേട്ടാ…..??”
“ഇന്ന് തൊട്ടു മക്കളെ സ്കൂൾ ബസിൽ വിടണ്ട….ഇനിയങ്ങോട്ട് ഞാനോ താനോ മാത്രം ഇവരെ കൊണ്ട് വിടുകയും കൊണ്ട് വരികയും ചെയ്താൽ മതി….. പറഞ്ഞതൊക്കെ മനസ്സിലാവുന്നണ്ടല്ലോ അല്ലേ….??”
“മ്ം….”
അവളൊന്നു അമർത്തി മൂളി….
നിമിഷ നേരങ്ങൾക്കുള്ളിൽ അശ്വിന്റെ കാറ് മക്കളേയും കൊണ്ട് ഗേറ്റ് കടന്ന് പോകുന്നതും നോക്കി മൗനമായി അവൾ നിന്നു….
എന്നിട്ട് വേഗം തന്നെ റെഡിയായി താഴേക്ക് ഇറങ്ങി വന്നു….അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു കോടതിയിലേക്ക് അവളിറങ്ങി….
ഇന്നാണ് തെളിവുകൾ കോടതിയിൽ ഹാജരാക്കേണ്ടത്…അതിന്റെ തെല്ലൊരു ഭയം അവൾക്ക് ഉണ്ടായിരുന്നു……. ഡ്രൈവിങ് സീറ്റിൽ ഇരിക്കുമ്പോഴും ഇടയ്ക്കിടെ അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി ലാപ്പും പെൻഡ്രൈവും മറക്കാതെ എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തി…..
വണ്ടി വളവു തിരിഞ്ഞപ്പോഴായിരുന്നു രണ്ട് ബൈക്കിലായി നാലു പോലീസുകാർ അവളെ പിൻതുടരുന്നത് മിററിലൂടെ അവൾ കണ്ടത്….
പതിയെ അവൾ വഴിയോരം ചേർത്ത് വണ്ടി നിർത്തി….
അപ്പോഴേക്കും ആ ബൈക്കുകൾ അവളുടെ കാറിനടുത്തായ് കൊണ്ട് നിർത്തി…
ഒരു പോലീസ്കാരൻ ഗ്ലാസ്സിൽ തട്ടി….അവൾ പതിയെ ഗ്ലാസ് താഴ്ത്തി..
അയാൾ അപ്പോഴേക്കും അവളെ അയാളുടെ ഐഡി കാണിച്ചു..
“മേഡം എനി പ്രോബ്ലം…??”
“നത്തിംഗ്..”
അവൾ ഗ്ലാസ് ഉയർത്തി അശ്വിനെ വിളിച്ചു…
“എന്താ ഇതൊക്കെ..??”
“തന്റെ പ്രൊട്ടക്ഷനു വേണ്ടി…”
“അച്ചുവേട്ടാ പ്ലീസ് ഐ നീഡ് സം പ്രൈവസി… എങ്ങോട്ട് തിരിഞ്ഞാലും പോലീസും തോക്കും…. മടുത്തു ഞാൻ….”
“ഞാൻ പറഞ്ഞല്ലോ….തന്റെ പ്രൊട്ടക്ഷൻ വേണ്ടിയാ…മുകളിൽ നിന്നുള്ള ഉത്തരവാ…അനുസരിച്ചേ പറ്റു ..ഞാനും.. താനും…”
അത് പറഞ്ഞു കൊണ്ട് മറുപുറത്ത് കോൾ കട്ടായി…
നെറ്റി ചുളിച്ചു കൊണ്ട് പൗമി വണ്ടിയെടുത്തു…..
കാറ് പാർക്ക് ചെയ്തു നിയമ പുസ്തകവും അത്യാവശ്യം വേണ്ട സാധനങ്ങളും കൈയ്യിലെടുത്ത് കൊണ്ട് അവൾ വേഗം കോടതി ലക്ഷ്യമാക്കി നടന്നു…..
നിമിഷ നേരങ്ങൾക്കുള്ളിൽ മാധ്യമങ്ങൾ അവളെ വളഞ്ഞു…
“മാം ഈ കേസ് ജയിക്കും എന്ന് പ്രതീക്ഷയുണ്ടോ…??”
“പ്രതികളെന്ന് സംശയിക്കുന്ന ആളുകളെ പറ്റി എന്തേലും സൂചന തരാൻ കഴിയോമോ….”
“ഇത്രയും ശക്തമായ തെളിവുകൾ കൈയ്യിൽ ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ടാണ് പ്രതികരിക്കാൻ ഇത്രമാത്രം വൈകിയത്…??”
ഓരോരുത്തരും അവൾക്കു നേരെ ചോദ്യങ്ങൾ എറിഞ്ഞു കൊണ്ടേയിരുന്നു…..
ഒന്നിനും ചെവി കൊടുക്കാതെ അവൾ
കോടതി മുറി ലക്ഷ്യമാക്കി നടന്നു….
അവൾ അകത്തേക്ക് കയറിയപ്പോഴേക്കും അകത്തുണ്ടായിരുന്നവരൊക്കെ പുറത്തേക്ക് ഇറങ്ങി….. അവളും ജഡ്ജിമാരും മാത്രമായി അതിനുള്ളിൽ…
ഏകദേശം ഒന്നര മണിക്കുറത്തെ സംസാരത്തിനു ശേഷം അവൾ പുറത്തേക്ക് ഇറങ്ങി….
അപ്പോഴും മാധ്യമങ്ങൾ അവളെ വളഞ്ഞിരുന്നു…
“മേഡം കേസിനെ പറ്റി എന്തേലും…..”
“ഇപ്പോൾ അതിനെ പറ്റി ഒന്നും പറയാറായിട്ടില്ല…സോ പ്ലീസ്…”
അത് പറഞ്ഞു കൊണ്ട് പൗമി വേഗം പുറത്തേക്ക് നടന്നു…
“പൗർണമി അനന്തപത്മനാഭ അയ്യർ….ഒന്ന് നിന്നേ…..”
പിന്നിലേക്ക് തിരിഞ്ഞതും അവളൊരു നിമിഷം ഞെട്ടി…
“അലൻ…”
കുറച്ച് ഉറക്കെ അവളത് പറഞ്ഞു…
“അലൻ സേവ്യർ….
ഇനിയൊരു തോൽവി കൂടി നിനക്ക് താങ്ങാനാവുമോ പൗർണമി….അതും ഈ അലന്റെ മുൻപിൽ…”
“ഛീ നിർത്തെടാ…അന്ന് നിനക്ക് മുൻപിൽ ഞാൻ തോറ്റ് പോയത് നിന്റെ കഴിവ് കൊണ്ടോ എന്റെ കഴിവ്കേട് കൊണ്ടോ അല്ല…മറിച്ച് നിന്റെ പൂത്ത കാശിനു മുൻപിൽ കണ്ണടഞ്ഞുപോയ നട്ടല്ലില്ലാത്ത ചില ഉദ്യോഗസ്ഥർ കാരണമാ…..പക്ഷേ ഇവിടെ അതുണ്ടാവില്ല….
നീതി ദേവത ന്യയത്തിനു മുന്നിൽ കണ്ണടച്ചാൽ പൗമിയുടെ കോടതി അവർക്കൊരു ശിക്ഷ വിധിക്കും….
തനിക്ക് അറിയാലോ പൗർണമിയെ…….”
അത് പറഞ്ഞു കൊണ്ട് അവൾ മുൻപോട്ടു നടന്നു…..
വൈകിട്ട് സ്കൂളിൽ പോയി മക്കളേയും കൂട്ടി കൊണ്ട് ആയിരുന്നു അവൾ വീട്ടിലേക്ക് ചെന്നത്…..
“പോകുന്ന വഴിക്ക് എന്തേലും….??”
അശ്വിന്റെ അച്ഛനായിരുന്നു അത്….
“ഏയ് ഇല്ല അച്ഛാ……അച്ഛാ രാമേട്ടന്…”
“കുഴപ്പം ഒന്നും ഇല്ല മോളെ…..ഞാൻ പറഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു ഇനി വന്നാൽ മതിയെന്ന്….”
“അത് ഏതായാലും നന്നായി….”
അത് പറഞ്ഞു കൊണ്ട് അവൾ മുകളിലെ റൂമിലേക്ക് നടന്നു…
പിങ്കിയും കിച്ചൂസും ഡ്രോയിംഗ് റൂമിൽ ഭിത്തിയിൽ പടം വരയ്ക്കുകയായിരുന്നു…
“അപ്പൂസ് എവിടെ….. പിങ്കി…അപ്പു എന്തേ…??”
പിങ്കി കുഞ്ഞി വിരലുകൾ റൂമിലേക്ക് ചൂണ്ടീ….
പൗമി വേഗം മുറിയിലേക്ക് നടന്നു….
“അപ്പുകുട്ടാ എന്താ പറ്റിയെ…..??”
അപ്പോഴേക്കും അവൻ ഉറങ്ങിയിരുന്നു…അവൾ വെറുതെ അവന്റെ നെറ്റിമേൽ ഒന്ന് കൈ വച്ചു…. അവനു ചെറിയ പനിയുണ്ടായിരുന്നു…..ഒരു തുണി നനച്ചു അവന്റെ നെറ്റിമേൽ ഇട്ടു കൊണ്ട് അവൾ അവന്റെ അടുത്തേക്ക് കിടന്നു…. എപ്പോഴോ പതിയെ അവളും മയങ്ങി പോയി….
“പൗമീ……”
അശ്വിൻ തട്ടി വിളിക്കുമ്പോഴായിരുന്നു അവൾ ഉണർന്നത്….
അപ്പൂസ് അപ്പോഴും നല്ല ഉറക്കം ആയിരുന്നു….
“പിങ്കിയും കിച്ചുവും….”
ഉറക്കത്തിന്റെ ആലസ്യത്തിൽ വേച്ചു വേച്ചു നടന്നു കൊണ്ട് അവൾ ഡ്രോയിംഗ് റൂമിലേക്ക് നടന്നു….
അവർ അവിടെ ഉണ്ടായിരുന്നില്ല….
“അച്ചുവേട്ടാ അവര്…..”
“താൻ എന്തൊക്കെയാ ഈ പറയുന്നത്… അവരല്ലേ താഴെ അച്ഛന്റേം അമ്മയുടേയും കൂടെ ഇരുന്നു കാർട്ടൂൺ കാണുന്നത്….”
ഭിത്തിയിൽ ചാരി നിന്നു കൊണ്ടവൾ ആശ്വാസപൂർവ്വം നെഞ്ചിലേക്ക് കൈ വച്ചു….
അശ്വിൻ അവളെ ചുമലിൽ പിടിച്ചു കൊണ്ട് നേരെ നിർത്തി….
“എന്താടോ പറ്റിയത് ……??”
“ഒന്നൂല്ല അച്ചുവേട്ടാ….”
പതിയെ അവൾ ബാൽക്കണിയിലേക്ക് നടന്നു…പിന്നാലെ അശ്വിനും…
“പാച്ചുവും പ്രവിയും ഒക്കെ വിളിച്ചിട്ട് താനെന്താ ഫോൺ എടുക്കാഞ്ഞെ…”
“അത് സൈലന്റ് മോഡിൽ ആവും……അവരെന്തിനാ….”
“ഇന്നത്തെ കാര്യങ്ങൾ ഒക്കെ അറിയാൻ ആയിരുന്നു…. പിന്നെ ഞാൻ പറഞ്ഞു എല്ലാം….”
“മ്ംം….”
“എന്തേലും ടെൻഷൻ ഉണ്ടോ….തനിക്ക്…”
കോടതി മുറ്റത്ത് വെച്ച് അലനെ കണ്ടത് അടക്കം ഉള്ള കാര്യങ്ങൾ അവൾ അവനോടു പറഞ്ഞു……
“ഹോ…ഇതായിരുന്നോ കാര്യം…”
“അച്ചുവേട്ടൻ എത്ര നിസ്സാരമായിട്ടാണ് അത് പറഞ്ഞത്….ഈ പൗമിയുടെ ആദ്യ തോൽവി അവനു മുൻപിൽ ആയിരുന്നു…. മറക്കാൻ പറ്റില്ല എനിക്ക് ഒന്നും…..”
ടെൻഷൻ കൊണ്ട് പൗമി വിരലുകൾ കൂട്ടി പിടിച്ചിരുന്നു….
അശ്വിൻ പതിയെ അവളുടെ കൈയ്യിലേക്ക് വിരൽ ചേർത്തു…
“ആദ്യത്തെ തോൽവിയല്ല പൗമി….ആദ്യത്തേയും അവസാനത്തേതും……നീതിയുടെ ഭാഗത്ത് നിൽക്കുന്നവർക്ക് തോൽവിയില്ല പൗമി……”
അവൻ വാക്കുകളാൽ അവളെ ആശ്വസിപ്പിച്ചു കൊണ്ടേ ഇരുന്നു……
വർഷങ്ങളോരോന്നും കാല ചക്രത്തിൽ നിന്ന് കൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു…
മൂന്നുവർഷം മുപ്പത്തിയേഴു ദിവസത്തെ പൗമിയുടെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ നാളെയാണ് ഇന്ദു വധക്കേസിനു കോടതി വിധി പറയുന്നത്…….
ആ രാത്രി അവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല…..രാത്രിയുടെ ഏഴാം യാമത്തിലും ബാൽക്കണിയെ പൊതിഞ്ഞു പിടിച്ച അരണ്ട നീല വെളിച്ചത്തിലൂടവൾ ഇരിപ്പുറയ്ക്കാതെ നടന്നു….
ഭൂമിയിലെ പൗർണമിയെ നോക്കി ആകാശത്തിലെ പൗർണമി പുഞ്ചിരിക്കുന്നുണ്ടായിരുന്നു……പക്ഷേ പൗമി ഇതൊന്നും കാണുന്നുണ്ടായിരുന്നില്ല…..അവൾ മറ്റേതോ ലോകത്ത് ആയിരുന്നു…..
രാവിലെ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു പാച്ചുവിനും പ്രവിക്കും അശ്വിനും ഒപ്പം പുറത്തേക്ക് ഇറങ്ങുമ്പോൾ പിങ്കികുട്ടി പിന്നിൽ നിന്ന് അവളെ നോക്കി വിളിച്ചു പറയുന്നുണ്ടായിരുന്നു..
“ആൾ ദ ബെസ്റ്റ് അമ്മ…ഇന്ദു വിൽ ഡെഫനിറ്റിലി ഗെറ്റ് ജെസ്റ്റിസ്…. അമ്മ പേടിക്കണ്ടാട്ടോ….”
ഉമ്മറത്ത് നിന്ന പിങ്കിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ടവൾ കാറിൽ കയറി……
പോകും വഴി ആരും പരസ്പരം ഒന്നും മിണ്ടിയില്ല…
കോടതി മുറ്റത്ത് ചെന്നിറങ്ങിയതും പത്രക്കാർ അവളുടെ കാറിനെ വളഞ്ഞു…
ഒരു വിധം പണിപ്പെട്ട് അവളിറങ്ങി…..
“മേഡം. ..ഇന്ദുവിന് നീതി കിട്ടുമെന്ന് പ്രതിക്ഷിക്കുന്നുണ്ടോ…..”
ഓരോരുത്തരും ചോദ്യങ്ങൾ അവൾക്ക് നേരെ എറിഞ്ഞു കൊണ്ടേയിരുന്നു….
ഒന്നും വകവെക്കാതെ പൗമി മുന്നോട്ടു നടന്നു…..
പതൈനൊന്നരയ്ക്കായിരുന്നു വിധി പറയുന്നത്…. പൗമിയുടെ കണ്ണുകൾ വാച്ചിലെ സൂചിക്കൊപ്പം സഞ്ചരിച്ചു കൊണ്ടേയിരുന്നു…
അവൾക്ക് എതിർ വശത്തായി വിജയം ഉറപ്പിച്ചു കൊണ്ട് അലൻ ഉണ്ടായിരുന്നു…… അവളുടെ മുഖത്തെ പരിഭ്രാന്തി അവനുള്ളിൽ ഒരു പുഞ്ചിരി വിരിയിച്ചു…
അൽപം സമയത്തിനു ശേഷം ജഡ്ജി കോടതി മുറിക്കുള്ളിലേക്ക് പ്രവേശിച്ചു….എല്ലാവരും ബഹുമാനപൂർവ്വം എണീറ്റു നിന്ന്.. ശേഷം ഇരുന്നു…
സമയം വീണ്ടും കടന്നുപോയി…..ഒടുവിൽ പതിനൊന്നരയിലേക്ക് എത്തി….പൗമി മുഖം കുനിച്ചിരുന്നു….
ഓരോ സെക്കന്റുകളും മണിക്കൂറുകളുടെ ദൈർഘ്യത്തിൽ കടന്ന് പോയി….പൗമിക്ക് ചെവി കൊട്ടിയടയ്ക്കും പോലെ തോന്നി…
“ആയതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ പ്രതികൾക്ക് വിധിച്ചതായി ഈ കോടതി അറിയിക്കുന്നു…..”
വണ്ട് മൂളുന്നത് പോലെ അവൾ അത് കേട്ടു….
വിശ്വാസം വരാത്തത് പോലെ അവൾ അലന്റെ മുഖത്തേക്ക് നോക്കി….
അവന്റെ നെറ്റി ചുളിഞ്ഞിരുന്നു….മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി…
പൗമിയുടെ പരിഭ്രാന്തി നിറഞ്ഞ കണ്ണുകളിൽ പുഞ്ചിരി വിടർന്നു….
അവളുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു
“ഫൈനലി ഇന്ദു ഗോട്ട് ജസ്റ്റിസ്..”
കോടതി നടപടികൾ പൂർത്തിയായ ശേഷം പൗമി പുറത്തേക്ക് ഇറങ്ങി…
“പൗമി കൺഗ്രാറ്റ്സ്….”
പ്രവിയും പാച്ചുവും ആയിരുന്നു അത്….വിധി അറിയാനായി കാത്തു നിന്ന ഓരോരുത്തരും അവൾക്ക് ആശംസ അറിയിച്ചു….
അവൾ നേരെ പത്രക്കാർക്ക് അടുത്തേക്ക് നടന്നു….
അവർ ചോദിക്കും മുൻപേ അങ്ങോട്ടായ് പറഞ്ഞു…..”ഇന്ദു ഗോട്ട് ജസ്റ്റിസ്…..”
ഏകദേശം അരമണിക്കൂർ അവൾ അവരോട് സംസാരിച്ചു….
ബാക്കിയുള്ളവരെല്ലാം ടിവിയിൽ കൂടി അത് കാണുന്നുണ്ടായിരുന്നു…
“ഞാൻ പറഞ്ഞൈല്ലേ ഈ കേസ് എന്റെ അമ്മ ജയിക്കും എന്ന്….”
ടിവിയിൽ നിന്ന് കണ്ണെടുക്കാതെ പിങ്കിയത് പറഞ്ഞു…
“മുത്തശ്ശാ എനിക്കും എന്റെ അമ്മയെ പോലെ വക്കീൽ ആവണം…..”
പിങ്കിയുടെ പെട്ടന്നുള്ള ആ സംസാരത്തിൽ അശ്വിന്റെ അച്ഛനും അമ്മയും പുഞ്ചിരിച്ചു…
പതിമൂന്ന് വർഷങ്ങൾക്ക് ശേഷമുള്ളൊരു വൈകുന്നേരം….
അശ്വിൻ പൗമിയെ തന്റെ ജീവിത സഖിയാക്കിയിട്ട് ഇന്നേക്ക് ഇരുപത്തി മൂന്നു വർഷം..
കുടുംബക്കാര് മാത്രം ഉള്ളൊരു ചെറിയ ഫംഗ്ഷൻ….
“അതെങ്ങനെയാ അനുസരണ തീരെ ഇല്ല…..നീയൊരു പെണ്ണാണെന്ന് ഉള്ള വിചാരം എങ്കിലും ഉണ്ടോ പിങ്കി നിനക്ക്…. അതെങ്ങനെയാ കൊഞ്ചിച്ച് വഷളാക്കാൻ കുറച്ചു പേര് ഉണ്ടല്ലോ…..എന്താന്ന് വെച്ചാൽ ചെയ്യ്…..”
അമ്മയെ പോലെ വക്കിലാവാൻ വേണ്ടി പിങ്കിയും കിച്ചുവും ലോ കോളേജിൽ ചേർന്നു… ഇപ്പോൾ രണ്ടാം വർഷം..
അപ്പൂസ് അവന്റെ അച്ഛനെ പോലെയും ആകാൻ തീരുമാനിച്ചു…
പതിവ് പോലെ ലോക്കോളേജിൽ അടിയും ഉണ്ടാക്കി നെറ്റിയും മുറിച്ചു നിൽക്കുകയായിരുന്നു പിങ്കിയും കിച്ചുവും…
“പോട്ടെ പൗമി…. നല്ലൊരു ദിവസം ആയിട്ട് വെറുതെ കുട്ടികളെ വഴക്ക് പറയണ്ടാ….”
ലക്ഷ്മി ആയിരുന്നു പൗമിയോടായ് അത് പറഞ്ഞത്…..പാച്ചുവും പ്രവിയും അശ്വിന്റെ അമ്മയും അച്ഛനും ആർച്ചയും നിവിയും എല്ലാവരും അതിനെ പിൻ താങ്ങി…..
അശ്വിൻ ആണേൽ ചെറു ചിരിയോടെ പൗമിയെ നോക്കി നിൽക്കുകയായിരുന്നു….
ദേഷ്യത്താൽ കൈയ്യിലിരുന്ന ചൂരൽ വടി നിലത്തേക്ക് എറിഞ്ഞു പൗമി മുകളിലേക്ക് നടന്നു…
അവളെ സോപ്പിടാൻ പിങ്കിയും പിന്നാലെ നടന്നു…
“വക്കീലേ…സോറി ട്ടോ….”
പിങ്കി പിന്നാലെ നടന്ന് പൗമിയോടായ് പറഞ്ഞു….
“മോൾക്ക് വിഷമം ആയോ….ഞാൻ അപ്പോൾ അങ്ങനെ പറഞ്ഞില്ലാരുന്നേൽ അവിടെ കണ്ട എല്ലാരും കൂടി നിന്നെ ശരിയാക്കിയേനെ…..”
“എന്റെ അമ്മ മുത്തല്ലേ…..”
പൗമിയുടെ കവിളിൽ കൊഞ്ചിച്ച് കൊണ്ട് പിങ്കി പറഞ്ഞു
“വേദനയുണ്ടോ….??”
പിങ്കിയുടെ നെറ്റിയിലെ മുറിവിലേക്ക് വിരൽ ചേർത്ത് പൗമി ചോദിച്ചു..
ഇല്ലാ എന്ന അർത്ഥത്തിൽ പിങ്കി കണ്ണുകൾ ഇറുക്കി അടച്ചു കാണിച്ചു….
പൗമിയുടെ നീളൻ കൈ വിരലുകൾ പിങ്കിയുടെ കവിളിനെ തലോടി….
പെട്ടന്നായിരുന്നു പിന്നിൽ നിൽക്കുന്ന അശ്വിനെ പൗമി കണ്ടത്….
അവൾ പതിയെ പിങ്കിയുടെ കവിളിൽ ഒരു കിഴുക്ക് കൊടുത്തു അവളെ ശ്വാസിക്കാൻ തുടങ്ങി…
അശ്വിന് അത് കണ്ട് ചിരി വന്നെങ്കിലും അവനൊന്നും മിണ്ടാതെ നിന്നു….
“അസത്തേ…നിന്നെ ഇനി എന്റെ മുൻപിൽ കണ്ട് പോവരുത്…”
എന്നു പറഞ്ഞു പൗമി പിങ്കിയെ അശ്വിനടുത്തേക്ക് തിരിച്ചു നിർത്തി….
അമ്മയിലെ പെട്ടന്നുണ്ടായ ഭാവമാറ്റം അച്ഛനെ കണ്ടത് കൊണ്ട് ആണെന്ന് പിങ്കിക്കും മനസ്സിലായി…. അവൾ പതിയെ മുറി വിട്ടു പുറത്തേക്ക് ഇറങ്ങി…
“നന്നായിട്ടുണ്ട്….”
അശ്വിൻ പൗമിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…
“എ..എന്ത്…”
“അല്ല..ഈ അഭിനയം…”
അവൾ അവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു…
“അത്.. പിന്നെ…അച്ചുവേട്ടാ…”
“കൂടുതൽ ഉരുളണ്ടാ…താഴെ വെച്ച് തന്നെ എനിക്ക് ഇത് മനസ്സിലായതാ…പിന്നെ എവിടെ വരെ പോകും എന്നൊന്ന് നോക്കിയതാ..”
പൗമി ഒന്ന് ചിരിച്ചു…
“അച്ചുവേട്ടാ… അവൾക്ക് അറിയാം ശരിയും തെറ്റും നല്ലതും ചീത്തയും എല്ലാം…ഈ ആകാശം അവളുടേത് കൂടിയാണ്… പാറി പറന്നു നടക്കട്ടെ അവൾ…..”
വൈകിട്ട് ആയപ്പോഴേക്കും കേക്ക് കട്ട് ചെയ്യനായി പൗമിയും അശ്വിനും ഒന്നിച്ചു താഴേക്ക് ഇറങ്ങി ചെന്നു….
ആ ഇളം നീല നിറത്തിലുള്ള സാരിയിൽ പൗമി പതിവിലും സുന്ദരിയായി അശ്വിന് തോന്നി…
രണ്ട് പേരും ഒന്നിച്ചു കേക്ക് കട്ട് ചെയ്തു.. പരസ്പരം വായിൽ വച്ചു കൊടുത്തു…
മുറ്റത്തൊക്കെയും ഇരുട്ട് പടർന്നിരുന്നു…..
ആഘോഷങ്ങൾ ഒക്കെ കഴിഞ്ഞ് എല്ലാവരും പതിയെ മുറ്റത്തേക്ക് ഇറങ്ങി….
പ്രവിയോടും പാച്ചൂവിനോടും സംസാരിച്ചു നിൽക്കുകയായിരുന്നു പൗമി….
“എത്ര പെട്ടന്നാ വർഷങ്ങൾ കഴിഞ്ഞു പോയത്… അല്ലേ പ്രവി…..”
“പക്ഷേ നിനക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ പൗമീ….നീ എന്നും ഞങ്ങളുടെ പൗമി കുട്ടിയല്ലേ….”
പാച്ചു ആയിരുന്നു അവളുടെ തോളിലൂടെ കൈയ്യിട്ടു കൊണ്ട് അത് പറഞ്ഞത്…
പ്രവിയും അവളെ ചേർത്ത് പിടിച്ചു…..
ദൂരെ മാറി ബാൽക്കണിയിൽ നിന്ന് അശ്വിൻ അവളെ കൈ കാട്ടി വിളിച്ചു അവൾ പതിയെ അവനടുത്തേക്ക് നടന്നു….
“എന്താ അച്ചുവേട്ടാ ഇവിടെ നിന്ന് കളഞ്ഞത്..താഴേക്ക് വാ……”
അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…..
നിമിഷ നേരങ്ങൾക്കുള്ളിൽ പാരിജാതപൂക്കളുടെ മണം അവിടെ ആകമാനം വ്യാപിക്കുന്നത് അവളറിഞ്ഞു……
വീശിയടിച്ച നേർത്തൊരു ഇളം കാറ്റിൽ ബാൽക്കണിയുടെ കോണിൽ നിന്ന കുറ്റിമുല്ല പൂക്കൾ പൊഴിച്ചു…..അശ്വിൻ പൗമിയെ അവനോടു ചേർത്ത് നിർത്തി…ഇടയ്ക്ക് എപ്പോഴോ അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിത്തടത്തിലേക്ക് അമർന്നു…..അനുസരണയുള്ള കുട്ടിയേ പോൽ അവൾ അവനോടു പറ്റി ചേർന്ന് നിന്നു…..
മുറ്റത്തിനു നടുവിലെ ആമ്പൽ കുളത്തിലെ പാതി കലങ്ങിയ വെള്ളത്തിൽ അമ്പിളിമാമന്റെ മുഖം അവ്യക്തമായിരുന്നു…
കൂമ്പിയടഞ്ഞു നിൽക്കുന്ന ആമ്പൽ പൂവിലേക്കൂം ആകാശത്തിലേക്കും മാറി മാറി നോക്കി അവൾ അശ്വിനൊടായ് പണ്ടെപ്പോഴോ ചോദിച്ചൊരു ചോദ്യം പിന്നെയും ആവർത്തിച്ചു….
“അച്ചുവേട്ട അമ്പിളിമാമന്റെ കാമുകി ആരാണെന്ന് അറിയാമോ….??”
“ഇല്ല്യാ…..”
“ആമ്പൽപൂവ്……!!”
“അപ്പോൾ അശ്വിന്റെയൊ…..??”
അവൻ അവളോടായ് ചോദിച്ചു….
“പൗർണമി…..”
തെല്ലൊരു നാണത്തോടെ അവളത് പറഞ്ഞു നിർത്തി…….
താഴെന്ന് അപ്പോഴും പിങ്കിയുടെ പൊട്ടിച്ചിരി കേൾക്കാമായിരുന്നു……അശ്വിന്റെയും പൗമിയുടേയും ശ്രദ്ധ അവളിലേക്ക് മാത്രമായി ചുരുങ്ങിയപ്പോൾ പൂർണചന്ദ്ര നു തൊട്ടടുത്ത് നിന്ന ആ ഒറ്റ നക്ഷത്രത്തിന്റെ ശ്രദ്ധ മുഴുവനും പൗമിയിലും അശ്വിനിലും ആയിരുന്നു…… ആ നക്ഷത്രത്തിനപ്പോൾ ഇന്ദു വിന്റെ മുഖം ആയിരുന്നു….. അധികം ആരും കാണാതെ പോയൊരു മുഖം…അവൾ അവരെ നോക്കി പുഞ്ചിരിച്ചു… പിന്നെ മെല്ലെ മേഘങ്ങൾക്കിടയിലേക്ക് ആഴ്ന്നിറങ്ങി……. പതിയെ പതിയെ അപ്രത്യക്ഷമായി….
(അവസാനിച്ചു)
ഇതുവരെ സ്നേഹവും സപ്പോർട്ടും നൽകി കൂടെ നിന്ന എല്ലാ സൗഹൃദങ്ങൾക്കും ഒരുപാട് നന്ദി… എല്ലാവരും സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super.eniyum nalla story pratheekshikkunnu💐💐💐👍👍👍
Adipwoli
supper, onnum parayanilla. polichu