സമയം പന്ത്രണ്ടര കഴിഞ്ഞു… ലാപ്പും പെൻഡ്രൈവും എടുത്തു ബാൽക്കണിയിലേക്കുള്ള വാതിലും ചാരി പൗമി മുറിയിലേക്ക് നടന്നു…
എല്ലാം ഭദ്രാമായി വെച്ച് ശബ്ദമുണ്ടാക്കി മക്കളെ ഉണർത്താതെ അവൾ അശ്വിനരുകിലേക്ക് കിടന്നു…..ഇനിയെന്ത്…എന്ന ചിന്ത അവളിൽ വലിയൊരു ആശങ്കയുളവാക്കി….കഴുത്തിൽ കിടന്ന താലിയിൽ വിരൽ ചുഴറ്റി കൊണ്ട് കിടന്ന അവളുടെ തുറന്നു പിടിച്ച മിഴികളെപ്പോഴോ മയക്കത്തിനു വഴിമാറി കൊടുത്തു….
രാവിലെ ജോലികളെല്ലാം തീർത്ത് അശ്വിനേ കാളും മുൻപേ അവളിറങ്ങി….
ബൈപാസ് റോഡിനടുത്തെ ബീച്ചിനു സൈഡിലെ വലിയ വാകമരചുവട്ടിൽ അവളെയും കാത്ത് അയാൾ ഉണ്ടായിരുന്നു…..
കാറ് കുറച്ചു പിന്നിലായി നിർത്തിയിട്ടു കൊണ്ട് വാകമരചുവട്ടിൽ കിടക്കുന്ന കറുത്ത കാറിനെ ലഷ്യമാക്കി കൊണ്ടവൾ മണൽപ്പരപ്പിലൂടെ നടന്നു നീങ്ങി…..
ഒഴുകിയെത്തുന്ന കടൽകാറ്റ് അവളുടെ ചെമ്പൻ മുടിയിഴകളേയും അലസമായി അഴിഞ്ഞു കിടന്ന സാരി തുമ്പിനേയും പിന്നിലേക്ക് ആക്കി കൊണ്ടേയിരുന്നു…….
ആ കറുത്ത കാറിനടുത്തേക്കുള്ള ദൂരം കുറയും തോറും പൗമിയുടെ മുഖം കൂടുതൽ തെളിഞ്ഞു വന്നു…..
“പ്രവീ…..”
അവൾ മെല്ലെ വിളിച്ചു…..
“ആഹാ വന്നോ…??”
ഇടയ്ക്കിടെ പൊങ്ങി താഴുന്ന തിരമാലകളിൽ നിന്ന് കണ്ണെടുക്കാതെ തന്നെ അവൻ അത് അവളോടായ് ചോദിച്ചു….
“മ്ം….”
“എന്താ പൗമീ..ഇത്ര അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്…..??!”
“അത് പിന്നെ…. പ്രവീ…..”
“വേഗം പറയ്യ് പൗമീ……”
“അത്ര വേഗത്തിൽ പറഞ്ഞു തീർക്കാനുള്ള കാര്യങ്ങളല്ല ഇത്……നമുക്ക് ഒന്ന് നടന്നാലോ……”
അത് പറഞ്ഞു കൊണ്ട് കാറ്റിൽ പാറി കളിക്കുന്ന സാരി തുമ്പിനെ ഉള്ളം കൈയ്യിലേക്ക് ഒതുക്കാൻ ശ്രമിച്ചു കൊണ്ട് അവൾ മെല്ലെ മുൻപോട്ടു നടന്നു…. പ്രവിയും അവൾക്ക് ഒപ്പം നടന്നു…..
“ഇനിയേലും പറയ്യ് പൗമി…..”
അവളുടെ ചിന്തകൾ വർഷങ്ങൾ പിന്നിലേക്ക് പോയി….
പണ്ടേതോ ഒരു പത്ര വാർത്തയിലൂടെ മാത്രം പ്രവി അറിഞ്ഞ ഇന്ദുവിന്റെ ജീവിത്തെ കുറിച്ചും അവളുടെ സ്വപ്നങ്ങളെ കുറിച്ചും ഒടുവിൽ അവൾക്ക് എന്താണ് സംഭവിച്ചതെന്നും അതിനെതിരെ ഉള്ള തെളിവുകളെ പറ്റിയും ആയിരുന്നു പൗമിക്ക് പ്രവിയോട് പറയുവാൻ ഉണ്ടായിരുന്നത്……
“ആ കേസ് ഒക്കെ പണ്ടേ ക്ലോസ് ചെയ്തത് അല്ലേ…??”
“ക്ലോസ് ചെയ്തത് അല്ലല്ലോ പ്രവി…ജഡ്ജിമാർ മുതൽ താഴേക്ക് ഉള്ള ഓരോ ആളുകൾക്കും പണം വാരി എറിഞ്ഞു മനപ്പൂർവ്വം ഒതുക്കി തീർത്തതല്ലേ…..”
അത് പറഞ്ഞു കൊണ്ട് അവളൊന്ന് നെടുവീർപ്പിട്ടു…..
“ഞാൻ എന്താണ് ചെയ്യേണ്ടത് അത് പറ……??”
“പ്രവി എനിക്ക് വേണ്ടി രണ്ട് കാര്യങ്ങൾ ചെയ്യണം…. ഒന്ന് ഈ കേസ് പ്രവി വാദിക്കണം…ഇന്ദുവിന് നീതി വാങ്ങി കൊടുക്കണം…..
രണ്ട്, ഈ കാര്യം ഇന്ന് എല്ലാവരും മറന്നിരിക്കുകയാണ്… ഇന്ദുവിന് പകരം പുതിയ ഇരകൾ പത്രത്താളുകളിൽ സ്ഥാനം പിടിച്ചപ്പോൾ സമൂഹം അവളെ സമർത്ഥമായി മറന്നിരിക്കുകയാണ്…. ഇന്ദുവിനെ വീണ്ടും മറ്റുള്ളവർ അറിയണം… ഇന്ദു വധക്കേസ് ഇനിയും പത്രതാളുകളിൽ ഇടം പിടിക്കണം….. അതൊരു ചർച്ചാ വിഷയം ആകണം….. കേസ് റീ ഓപ്പൺ ചെയ്യണം…. അതിനു പ്രവി എന്നെ സഹായിക്കണം….”
“ഇപ്പോൾ ഈ പറഞ്ഞ കാര്യങ്ങളുടെയൊക്കെ സീരിയസ്നെസ്സ് നിനക്ക് അറിയുവോ പൗമീ….ഇതിന്റെ വരും വരായ്കകൾ ഒക്കെ അറിഞ്ഞിട്ടാണോ നീ ഈ സംസാരിക്കുന്നത്…..നീ പറഞ്ഞത് വെച്ചു നോക്കുമ്പോൾ ഇതിന്റെ പിന്നിലുള്ളവർ അത്ര നിസാരക്കാരല്ല…..”
“പ്രവീ ഒന്ന് നിർത്ത്….ഐ നോ എവരിതിങ്…പ്രവി അഞ്ച് വർഷം പഠിച്ച നിയമം തന്നെയാ ഞാനും പഠിച്ചത്… സോ എന്നെ ഇതിൽ നിന്ന് പിൻമാറ്റാൻ ശ്രമിക്കണ്ട…..ഒരടി പോലും പിന്നോട്ട് പോവില്ല പൗർണമി…..”
“ഓക്കേ….പൗമി കൂൾ…..അശ്വിനോട് ഒന്ന് ആലോചിച്ചു നീ ഒരു തീരുമാനം എടുക്ക്……എന്നിട്ട് ആകാം ബാക്കി….”
“ഇല്ല പ്രവി …ഇതിൽ ഇനി ആലോചിക്കാൻ ഒന്നും ഇല്ല….അച്ചുവേട്ടൻ നീതിക്ക് ഒപ്പമേ നിൽക്കു….ഒരിക്കലും എതിര് പറയില്ല…..ആ വിശ്വാസം എനിക്ക് ഉണ്ട്….”
“മ്ം….പിന്നേ, ഈ കേസ് നീ തന്നെ ഹാൻഡിൽ ചെയ്യണം…. നിന്നെ കൊണ്ട് പറ്റും പൗമി… ഐ ആമ് ഷുവർ….”
“ഇല്ല…പ്രവി വേണം ഇത് വാദിക്കാൻ…”
“ഇങ്ങോട്ട് ഒന്നും പറയണ്ടാ…ഇന്ദുവിന് നീതി വാങ്ങി കൊടുക്കാൻ നിന്നെ കൊണ്ടേ കഴിയു പൗമീ…….”
“മ്ം…..”
അവളൊന്ന് അമർത്തി മൂളി…
“പിന്നെ ഈ കാര്യം ജനങ്ങളിലേക്ക് എത്തിക്കാൻ…. എന്റെ ഒരു ഫ്രണ്ട് ഉണ്ട് ജസ്റ്റിൻ… അവൻ ഒരു ചാനലിൽ വർക്ക് ചെയ്യുവാ…ഞാൻ ഇതേ പറ്റി അവനോടു സംസാരിക്കാം..ഐ ആമ് ഷുവർ പൗമി..ഈ ന്യൂസ് എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തും…പറ്റിയാൽ ഇന്ന് ഈവനിംഗ് തന്നെ നിനക്ക് ലൈവായി ജനങ്ങളോട് ഈ കേസിനെ പറ്റി പറയാനുള്ള സാഹചര്യം ഉണ്ടാവും……..”
“എനിക്ക് ഇത് പൂർണമായും വിശ്വസിക്കാമോ….”
“പ്രവീണിന് വാക്ക് ഒന്നേയുള്ളൂ…..”
“ഓക്കേ പ്രവി….അപ്പോൾ നമുക്ക് ഈവനിംഗ് കാണാം…. കോർട്ടിൽ എത്താൻ ടൈം ആയി…”
“മ്ം ശരി…സൂക്ഷിച്ച് പോ…ബൈ..”
“ഓക്കേ ബൈ…”
അവൾ വേഗം നടന്ന് കാറിനടുത്ത് എത്തി…എന്നിട്ട് കോർട്ടിലേക്ക് യാത്ര തിരിച്ചു..
മനസ്സിലെന്തോ ഭയം അവളെ വേട്ടയാടുന്നത് പോലെ അവൾക്ക് തോന്നി….
“തളരില്ല ഞാൻ….പിന്നോട്ട് ഒരടി മാറില്ല….്”
അവളുടെ അധരങ്ങൾ മെല്ലെയത് മന്ത്രിച്ചു…
പാർക്കിംഗ് ഏരിയായിൽ കാറ് നിർത്തി അവൾ ഇറങ്ങി….
കാറിന്റെ പിൻസീറ്റിൽ ഇരുന്ന നിയമ പുസ്തകങ്ങളും പേപ്പറുകളും ഒക്കെയെടുത്ത് എതിരെ വരുന്നവർക്ക് എല്ലാം ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൾ കോർട്ടിനുള്ളിലേക്ക് നടന്നു….
ഉച്ചയായപ്പോഴേക്കും അവൾ ആഗ്രഹിച്ചത് പോലെ ഒരു വാർത്ത അവളെ തേടി എത്തി…
“പൗമീ വൈകിട്ട് കൃത്യം 7.30 നു അവരുടെ ഓഫീസിൽ ചെല്ലണം….തനിച്ച് പോകണ്ട…ഞാനും പാച്ചുവും വരാം ഒപ്പം….
പിന്നെ അളിയനോട് ഞാൻ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു….ഒക്കെ അറിഞ്ഞപ്പോൾ അളിയനും സപ്പോർട്ട് ആണ്..”
“മ്ം….പ്രവി ഞാനിപ്പോൾ കുറച്ചു ബിസിയാ….വൈകുന്നേരം ഇറങ്ങും മുൻപ് വിളിക്കാം….”
“ഓക്കേ…”
പ്രവിക്കും പാച്ചുവിനും ഒപ്പം മുൻപോട്ട് നടക്കുമ്പോൾ പൗമിക്ക് തെല്ലൊരു ഭയം പോലും ഇല്ലായിരുന്നു…
“പൗമി ഇതാണ് ജസ്റ്റിൻ…”
“ഹായ്…”
“ഹായ്…..മേഡം ക്യാമറയൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്.. ദാ ഇവിടെ നോക്കി പറയാനുള്ളത് കൃത്യമായി അങ്ങ് പറഞ്ഞാൽ മതി …”
“മ്ം ഓക്കേ….”
അവൾ മെല്ലെ പ്രവിയുടെയും പാച്ചുവിന്റെയും മുഖത്തേക്ക് നോക്കി….
അവർ രണ്ടാളും അവളെ നോക്കി മെല്ലെ പുഞ്ചിരിച്ചു… ധൈര്യമായി പറഞ്ഞോ എന്ന അർത്ഥത്തിൽ അവർ രണ്ടാളും അവളെ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു…
പതിയെ അവൾ പറഞ്ഞു തുടങ്ങി ഇന്ദുവിനെ കുറിച്ച്…അവൾക്ക് സംഭവിച്ച അപകടത്തെ പറ്റി…അത് തെളിയിക്കാനായി പൗമിയുടെ കൈയ്യിലെ തെളിവുകളെ പറ്റി…
എല്ലാത്തിനും ഒടുവിൽ ഇനിയൊരു ഇന്ദു നമുക്കിടയിൽ നിന്ന് ഉണ്ടാവാതിരിക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് അവൾ സംസാരം അവസാനിപ്പിച്ചപ്പോൾ അവളറിയാതെ തന്നെ അവളുടെ രണ്ടു കണ്ണുകളും നിറഞ്ഞിരുന്നു…..
പൗമിയുടെ വാക്കുകളെ നിമിഷ നേരം കൊണ്ടായിരുന്നു സമൂഹ മാധ്യമങ്ങളും ജനപ്രതിനിധി കളും ഏറ്റെടുത്തത്…
ഓഫീസിൽ ഇരുന്ന് അശ്വിനും കാണുന്നുണ്ടായിരുന്നു ന്യൂസ്…. എപ്പോഴൊക്കെയോ അവനും അവളോട്‌ഒരു പ്രത്യേക ബഹുമാനം തോന്നി…….
ജസ്റ്റിസ് നന്ദിയും പറഞ്ഞു അവിടെ നിന്ന് ഇറങ്ങുമ്പോഴും പൗമിക്ക് ഭയം ഉണ്ടായിരുന്നില്ല….
“പൗമി നീ ഇനി കുറിച്ച് സൂക്ഷിക്കണം…..”
പ്രവി ആയിരുന്നു അത് പറഞ്ഞത്
“ഞാനും അത് അങ്ങോട്ട് പറയാൻ തുടങ്ങുവായിരുന്നു….”
പാച്ചുവും കൂട്ടിച്ചേർത്തു…
“പൗമീ.. നീ ഇനി ഒറ്റയ്ക്ക് പോകണ്ടാ….പ്രവി പൗമിയെ കൊണ്ട് വിട്ടിട്ട് വാ…”
“എന്താ പാച്ചൂ ഇത് ഞാനെന്താ കൊച്ചു കുട്ടിയോ…..ഞാൻ തനിച്ച് പൊയ്ക്കോളാം…..”
പെട്ടെന്ന് എന്തോ പറയാനായി വന്ന പ്രവിയുടെ വാ പൊത്തി കൊണ്ടവൾ മെല്ലെ പറഞ്ഞു..
“രണ്ടാളും വേഗം വീട്ടിൽ പൊയ്ക്കേ…ഞാൻ തനിച്ച് പൊയ്ക്കോളാം…. ഇനി അഥവാ എന്തേലും പ്രശ്നം ഉണ്ടേൽ ഞാൻ വിളിച്ചോളാം…തൽക്കാലം രണ്ടു പേരും സ്ഥലം വിട്….”
അതും പറഞ്ഞു കൊണ്ട് അവൾ വണ്ടിയെടുത്ത്…..
സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തെ കീറി മുറിച്ചു കൊണ്ട് റോഡിലേക്ക് ഒഴുകി പരന്ന ഇരുട്ടിനെ അവൾക്ക് പേടി ഉണ്ടായിരുന്നില്ല….അവളുടെ ഒർമ്മകളിലൊക്കെയും നിറം മങ്ങിയ ഇന്ദുവിന്റെ മുഖമായിരുന്നു… ആ മുഖം ഒരു പ്രത്യേക ഊർജം ആയിരുന്നു അവൾക്ക് നൽകിയത്…
പോർച്ചിൽ കാറും പാർക്ക് ചെയത് വീടിനുള്ളിലേക് കയറുമ്പോൾ തന്നെ കേൾക്കാമായിരുന്നു പിങ്കിയുടെ കരച്ചിൽ….
മുത്തശ്ശിയുടെ എളിയിലിരുന്ന് കണ്ണ് തിരുമി കരയുകയാണ് പിങ്കി…
കൈയ്യിലിരുന്ന പുസ്തകവും കോട്ടും ഒക്കെ ടേബിളിൽ വെച്ച് അവൾ വേഗം പിങ്കിയെ എടുത്തു…
“എന്തിനാ അമ്മേ മോള് കരയുന്നത്…??”
“വൈകിട്ട് ആയപ്പോൾ മോളെ ടി വി യിൽ കണ്ടപ്പോൾ തൊട്ടു അമ്മയെ കാണാണം എന്ന് പറഞ്ഞു തുടങ്ങിയ കരച്ചിലാ…..”
“മ്ം….”
“ഞങ്ങള് രണ്ടാളും കണ്ടിരുന്നു ടി വിയിൽ…. അറിഞ്ഞപ്പോൾ തൊട്ട് മൂന്നാലു പ്രാവശ്യം അനന്തനും ലക്ഷ്മിയും മാറി മാറി വിളിച്ചു…. മോളെ വിളിച്ചു കിട്ടിയില്ലന്ന്…..വന്നാൽ ഉടനെ വിളിക്കണം എന്നാ പറഞ്ഞത്…..”
അത് പറഞ്ഞു കൊണ്ട് ആയിരുന്നു അശ്വിന്റെ അച്ഛൻ അവിടേക്ക് വന്നത്…
“എന്റെ ഫോൺ സൈലന്റ് ആയിരുന്നു….ഞാനിപ്പോൾ തന്നെ വീട്ടിലേക്ക് വിളിച്ചോളാം അച്ഛാ…”
“മ്ം…..ടി വി യിൽ പറഞ്ഞതൊക്കെ കേട്ടു…. മോള് ഇനി പ്രത്യേകം ഒന്ന് സൂക്ഷിക്കണം കേട്ടോ……ഒന്നിനും മടിക്കാത്തവരാ ചുറ്റിലും ഉള്ളത്…അതോർമ്മ വേണം എപ്പോഴും…..”
“ശ്രദ്ധിച്ചോളാം അച്ഛാ ഞാൻ…”
അത് പറഞ്ഞു കൊണ്ട് അവൾ മോളെ അമ്മയ്ക്ക് നേരെ നീട്ടി…
പക്ഷേ പിങ്കി പൗമിയുടെ കൈയ്യിൽ നിന്നും പോകാൻ കൂട്ടാക്കിയതേ ഇല്ല…..
അവൾ കൈയ്യിൽ ഫോണും എടുത്തു പിങ്കിയേം കൊണ്ട് നേരെ മുകളിലേക്ക് നടന്നു…എന്നിട്ട് അനന്തപത്മനാഭനെ വിളിച്ചു…
“അച്ഛാ…”
“എന്തൊക്കെയാ മോളെ ഞങ്ങളിന്ന് കണ്ടത്……എന്തിനാ ഇതൊക്കെ.. ഇതിന്റെ സീരിയസ്നെസ്സ് ഒക്കെ ഞാൻ അന്നേ നിനക്ക് പറഞ്ഞു മനസ്സിലാക്കി തന്നത് അല്ലേ….എന്നിട്ടും എന്തിനാ…..!!”
“അച്ഛന് എങ്ങനെ ഇതൊക്കെ ഇത്ര പെട്ടെന്ന് മറക്കാൻ സാധിച്ചു…മകള് ക്രൂരമായി പീഡിപ്പിക്കപ്പെട്ടതറിഞ്ഞ് നെഞ്ച് പൊട്ടി മരിച്ചു പോയ ആ അച്ഛനെയും അമ്മയേയും മറക്കാൻ കഴിയുമോ എന്റെ അച്ഛന്…..ഇന്ദുവിന് നീതി ലഭിക്കാതെ പോയതിൽ അച്ഛനും ഇല്ലേ ചെറിയൊരു പങ്ക്….??”
“മതി പൗമീ……മുപ്പത്തിരണ്ട് വർഷത്തെ സർവ്വീസിനിടയിൽ നിന്റെ അച്ഛൻ ചെയ്തു പോയ ഒരേ ഒരു തെറ്റ്…..ഇന്ദുവിന് ഉള്ള നീതിയും നിന്റെ ജീവനും ഒന്നിച്ചു വെച്ച് നീട്ടിയപ്പോൾ സ്വാർത്ഥനായ ഈ അച്ഛൻ തിരഞ്ഞെടുത്തത് നിന്നെ ആയിരുന്നു….. ഒരുപക്ഷേ ഇന്ദുവിന് നീതി ലഭിച്ചിരുന്നുവെങ്കിൽ ഇന്നെന്റെ മോള് അച്ഛന്റെ മുൻപിൽ ഇങ്ങനെ ഉണ്ടാവുമായിരുന്നില്ല……”
“കുറ്റപ്പെടുത്തിയതല്ല അച്ഛാ…അറിഞ്ഞോ അറിയാതെയോ അച്ഛനു പറ്റിയ ചെറിരൊരു പിഴവ്…..അച്ഛന് ഇന്ദുവിന് നൽകാൻ കഴിയാതെ പോയ നീതി എന്നിലൂടെ ലഭിക്കണം….
നമ്മുടെ പിങ്കിയെ പോലെ എന്നെ പോലെ ആർച്ചയെ പോലെ നിവി ഏടത്തിയെ പോലെ തന്നെയാ ഇന്ദുവും…
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം ഇന്ദുവിന് നീതി ലഭിക്കണം.. ആ ചിന്തയേ എനിക്ക് ഇപ്പോൾ ഉള്ളു….”
“മ്ം…..മോള് സൂക്ഷിക്കണം… അച്ഛന് അത്രയേ പറയാനുള്ളു…അമ്മ ഇതൊക്കെ അറിഞ്ഞപ്പോൾ മുതൽ ഇവിടെ കിടന്നു ദേഷ്യപ്പെടുവാ….സാരമില്ല..അച്ഛനെല്ലാം അമ്മയെ പറഞ്ഞു മനസ്സിലാക്കിക്കോളാം…”
“മ്ം ശരി അച്ഛാ….”
ഫോൺ വെച്ച് അവളൊന്ന് ഫ്രഷായി വന്നപ്പോഴേക്കും അശ്വിൻ എത്തിയിരുന്നു…
“ചായ കുടിച്ചോ….”
മറുപടി ഒന്നും പറയാതെ അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു…
“അച്ചുവേട്ടാ…ഞാൻ ചോദിച്ചത് കേട്ടില്ലേ…ചായ കുടിച്ചോ….???
ഇതെന്നാന്നേ ആദ്യമായിട്ട് കാണുന്നത് പോലെ നോക്കുന്നത്….??”
“നീയും നിന്റെ പ്രണയവും എനിക്ക് എന്നും പുതുമയുള്ളതല്ലേ പൗമീ…..”
“ആഹാ..കള്ളപോലീസിന് സാഹിത്യം ഒക്കെ വരുന്നുണ്ടല്ലോ…..ഇന്നെന്തോ കാര്യമായിട്ട് സംഭവിച്ചല്ലോ….”
അവൻ മെല്ലെ ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവളുടെ കൈയ്യും പിടിച്ചു ബാൽക്കണിയിലേക്ക് നടന്നു…..
ഇടുപ്പിലൂടെ കൈ ചുറ്റി അവളുടെ തോളിൽ മുഖം വെച്ചു കൊണ്ട് അവൻ മെല്ലെ ചോദിച്ചു…
“തനിക്ക് പേടിയുണ്ടോ….??”
അൽപം പോലും ഒന്ന് ചിന്തിക്കാതെ തന്നെ അവളുടെ മറുപടിയും വന്നു….
“എന്റെ മുന്നിലും പിന്നിലും ഇടതും വലതും നിഴൽ പോലെ നിങ്ങളൊക്കെ ഉള്ളപ്പോൾ ഞാനെന്തിന് പേടിക്കണം….”
ആ മറുപടി കേട്ടു കഴിഞ്ഞപ്പോഴേക്കും അവളെ ചുറ്റി വരിഞ്ഞ അവന്റെ കൈകൾ ഒന്നൂടെ മുറുകിയിരുന്നു……
രണ്ടുപേരുടേയും ചുണ്ടിൽ അവര് അറിയാതെ ഒരു പുഞ്ചിരി വിടർന്നു…
“അതേ ഇങ്ങനെ നിന്നാ മതിയോ….പോയി കുളിച്ചേ കുളിച്ച് ഫ്രഷായിക്കേ….”
അശ്വിന്റെ പുറത്ത് തള്ളി കൊണ്ട് ബാൽക്കണിയിൽ നിന്ന് അവരൊന്നിച്ച് അകത്തേക്ക് കയറുമ്പോഴും അവളറിഞ്ഞിരുന്നില്ല പുറത്തെ കുറ്റാകൂരിരുട്ടിൽ അവൾക്കായി കെണിയൊരുക്കി കാത്തിരുന്ന അവളുടെ ശത്രുവിനെ……..
(തുടരും)
അടുത്ത ഭാഗം അവസാനത്തേത്….
ഒത്തിരി ഇഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി😍😍😘😘
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ഒരു ദുരന്തത്തോടു കൂടിയുളള പര്യവസാനമാണോ? പൗമിയെ പോലെ നല്ലത് മാത്രം സംഭവിക്കും എന്ന ശുഭാപ്തി വിശ്വാസം മാത്രം. 💖💖💖💖💖💖💖💖💖💖💖