മുൻപിൽ നിൽക്കുന്ന അനന്തപത്മനാഭനെ കണ്ടതും അവൾക്ക് ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..
“അച്ഛാ ഞാൻ… ഞാൻ….”
അയാൾ അവൾക്ക് അടുത്തേക്ക് നടക്കുന്നതിന് അനുസരിച്ച് അവൾ പിന്നോട്ട് നടന്നു…
“നീ എന്താ ഈ റൂമിൽ….??”
“അത് പിന്നെ അച്ഛാ..ഞാൻ… അറിയാതെ….”
“എനിക്ക് വ്യക്തമായൊരു ഉത്തരം വേണം… പറ ഈ രാത്രിയിൽ നീ എന്തിനാ ഇവിടെ കയറിയത്…??”
“ഇന്ദുവിനെ പറ്റി അറിയാൻ…..അവളെ ഇല്ലാതെ ആക്കിയത് ആരാണ് എന്നറിയാൻ….അവൾക്ക് നീതി വാങ്ങി കൊടുക്കാൻ….”
പൗമി ഓരോ വാക്കുകൾ ഉച്ചരിക്കുമ്പോഴും അനന്തപത്മനാഭന്റെ മുഖത്തെ ഭയം കൂടി കൂടി വന്നു….
“മതി…നിർത്ത്….ഇറങ്ങ് ഈ റൂമിൽ നിന്ന്…..”
അയാൾ അവളെ പിടിച്ച് റൂമിനു പുറത്ത് ഇറക്കി..
“അച്ഛൻ ആരെയാ പേടിക്കുന്നത്… അവൾക്ക് നീതി കിട്ടണ്ടേ…ഒന്നൂല്ലേലും അച്ഛനൊരു പോലീസ് ഓഫീസർ അല്ലേ….എങ്ങനെ ഇത്ര സെൽഫിഷ് ആയിട്ട് ചിന്തിക്കാൻ സാധിക്കുന്നു…”
“പൗമി നീ ഒന്നെന്റെ കൺമുന്നിൽ നിന്നു പോകുന്നുണ്ടോ….”
ജീവിതത്തിൽ അന്നാദ്യമായി അവൾക്ക് അനന്തപത്മനാഭനോട് ദേഷ്യം തോന്നി….
കൈയ്യിൽ അയാൾ അറിയാതെ ചുരുട്ടിപ്പിടിച്ച ന്യൂസ്പേപ്പർ കട്ടിംങ്സുമായി അവൾ റൂമിലേക്ക് നടന്നൂ…..
ലൈറ്റിട്ട് കൊണ്ട് ചുരുണ്ടു പോയ ആ പേപ്പർ കഷ്ണം അവൾ നിവർത്തി….. ആ പേപ്പറിലൂടെ അവ്യക്തമായി തെളിഞ്ഞു വന്ന ആ മുഖങ്ങൾ പൗമിക്കുള്ളിൽ ഒരു ഞെട്ടൽ ഉളവാക്കി…
അവളുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു.. ആൽവിൻ..അഖിൽ..
അവരെ കൂടാതെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു ആ പേപ്പറിൽ പേരറിയാത്ത ആരോ ഒരാൾ….
“ഇവരാണോ ഇന്ദൂനെ…..”
വിശ്വാസം വരാതെ അവളാ ചോദ്യം വീണ്ടും അവളോടായ് തന്നെ പലയാവർത്തി ചോദിച്ചു കൊണ്ടിരുന്നു…..
“അശ്വിൻ…..അശ്വിൻ ഒന്നെണീറ്റേ….”
ഉറങ്ങി കിടന്ന അശ്വിനെ അവൾ കുലുക്കി വിളിച്ചു…
“എന്തേ പൗമി.. നിനക്ക് ഉറക്കവും ഇല്ലേ…..??”
“ദേ ഇതൊന്ന് നോക്കിയേ…..”
കൈയ്യിലിരുന്ന പേപ്പർ അവൾ അശ്വിനു നേരെ നീട്ടി…
“ഇതിലിപ്പോ എന്താ….”
അതും പറഞ്ഞു കൊണ്ട് അവൻ പത്രത്തിലേക്ക് കണ്ണോടിച്ചു…
“ഇന്ദൂ വധം…..”
ആ തലകെട്ട് വായിച്ചപ്പോൾ അവന്റെയുള്ളിലും ഒരു ഞെട്ടൽ ഉയർന്നു…
ആൽവിൻ അഖിൽ ജിതിൻ….
അവൻ പതിയെ ആ പേരുകൾ വായിച്ചു…
പൗമിയുടെ മുഖത്ത് അടിഞ്ഞു കൂടി നിന്ന നിർവികാരത തെല്ലൊരു നിമിഷത്തേക്ക് അശ്വിനെയും ഒന്നുലച്ചു….
“ഇതെങ്ങനെ….”
അവൾ പതിയെ കുറച്ച് മുൻപ് നടന്ന കാര്യങ്ങൾ ഓരോന്നും അശ്വിനോടായി പറഞ്ഞു….
“എന്നിട്ട് സാർ നിന്നെ എന്തേലും പറഞ്ഞോ….??”
“മ് ം…..”
അവന്റെ ചോദ്യത്തിനുത്തരം അവളൊരു മൂളലിൽ ഒതുക്കി….
അശ്വിൻ കുറച്ചു സമയം മൗനമായി
ഇരുന്നു…
“എന്താ ഇനി ഉദ്ദേശ്യം….??ഇവിടം കൊണ്ട് നിർത്താനാണോ അതോ മുന്നോട്ടു പോകാനോ…?”
“മുന്നോട്ടു പോകാൻ…..”
വാക്കുകളിൽ ചെറിയൊരു പതർച്ച പോലും ഇല്ലാതെ ദൃഢമായിട്ടവൾ അത് പറഞ്ഞു നിർത്തി……..
“ഭ്രാന്താണോ പൗമി നിനക്ക്…..??അതൊക്കെ കഴിഞ്ഞു…. ആളുകൾ മറന്നു തുടങ്ങിയ കാര്യവാ ഇത്… ഇനി നീ ആയിട്ട് ഇത് കുത്തി പൊക്കണോ…..??”
“വേണം അശ്വിൻ….എന്നെ പോലെ ഒരു പെണ്ണാ അവളും…സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ ഉണ്ടായിരുന്നൊരു പെണ്ണ്….ആയുസ്സ് എത്താതെ അവൾ ഈ ലോകത്ത് നിന്ന് പോയിട്ടുണ്ടെങ്കിൽ അതിന്റെ ഒരേയൊരു കാരണം അവൾ പെണ്ണായി പിറന്നു പോയി എന്നതാണ്….
അവളെ ഇല്ലാതാക്കിയവരെ ഞാൻ നിയമത്തിനു മുൻപിൽ കൊണ്ടുവരും…ഇത് അവൾക്ക് വേണ്ടി മാത്രമല്ല… നൊന്ത് പ്രസവിച്ച മകളെ കഴുകൻ കണ്ണുകൾ ഉള്ള കാലൻമാർ കൊത്തിവലിച്ചപ്പോൾ നെഞ്ചു പൊട്ടി മരിച്ചു പോയൊരു അമ്മയ്ക്കും നിസ്സഹായതയോടെ അതെല്ലാം നോക്കി കണ്ട് സമനില തെറ്റി ഒടുവിൽ മരണത്തിനു കീഴടങ്ങേണ്ടി വന്ന ഒരു അച്ഛനും നീതി കിട്ടാതെ പോയ ഒരുപാട് പെൺകുട്ടികൾക്കും വേണ്ടി…”
“പൗമീ നീ….”
“വിലക്കാൻ വരണ്ടാ…..എനിക്ക് ഒരു വാക്കേ ഉള്ളു….ഞാൻ പിൻമാറില്ല…..”
പരസ്പരം തർക്കിച്ചും വാദിച്ചും ഒരു രാത്രി ഇരുട്ടി വെളുത്തത് പോലും അവർ അറിഞ്ഞിരുന്നില്ല….
“ഇല്ല പൗമി ഞാൻ ഇതിന് സമ്മതിക്കില്ല…..
ഇതിന്റെ പിന്നാലെ പോയി നിനക്ക് എന്തേലും അരുതാത്തത് സംഭവിച്ചാൽ…..”
“എനിക്ക് പറയാനുള്ളത് എല്ലാം ഞാൻ പറഞ്ഞില്ലേ…
ഏട്ടൻ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത്….??”
രാവിലെ ആയപ്പോഴേക്കും സംഭവം കൃത്യമായി പ്രവിയുടെയും പാച്ചുവിന്റെയും ചെവിയിലും എത്തി….
“ടീ മോളെ വേണ്ടടീ…..അതൊക്കെ ഒരു നല്ല കാര്യവാ….എന്നാലും അതിനു വേണ്ടി ഇറങ്ങി തിരിച്ചു നിനക്ക് എന്തേലും അരുതാത്തത്…..”
“ഹേയ് പ്രവി എന്തിനാ ഇങ്ങനെ ചിന്തിച്ചു കാടുകയറുന്നത്….അങ്ങനെയൊന്നും ഉണ്ടാവില്ല….”
“ഈ കാര്യത്തിൽ ഞങ്ങൾ ആരും അല്ല അളിയനാണ് തീരുമാനം എടുക്കേണ്ടത്….”
“ആഹ് …ഇവൾടെ ഇഷ്ട്ടത്തിന് എന്താണെന്ന് വെച്ചാൽ ചെയ്യട്ടേ…..ഞാനൊന്നും പറയുന്നില്ല…..”
അതും പറഞ്ഞു ധൃതിയിൽ അശ്വിൻ അകത്തേക്ക് പോയി പിന്നാലെ പൗമിയും…….
******
മൂന്നു വർഷങ്ങൾക്കിപ്പുറം ഒരു പകൽ….
ഫൈനൽ ഇയർ എക്സാമിനുള്ള തയ്യാറെടുപ്പിൽ ആണ് പൗമിയും പാച്ചുവും…
“ടീ പൗമി വല്ലതും പഠിച്ചോ…??”
പാർക്കിംഗ് ഏരിയായിൽ നിന്ന് കൊണ്ട് ടെസ്റ്റ് ബുക്കിലെ പേജുകൾ ഓരോന്നും ധൃതിയിൽ മറിക്കുന്നതിനിടയാണ് പാച്ചു പൗമിയോടായി അത് ചോദിച്ചത്…
“എവിടുന്ന്….ഇന്നലെ ഫുള്ളും തലവേദന ആയിരുന്നു..ടാ…ഒരു വക നോക്കിട്ടില്ല….”
അവൻ പതിയെ വാച്ചിലേക്ക് ഒന്ന് നോക്കി…
“ബെല്ലടിക്കാൻ സമയം ആകുന്നു…. വാ എക്സാം ഹോളിലേക്ക് പോകാം….”
“എനിക്ക് വയ്യടാ….”
“എന്നാ പറ്റി്….”
അവളുടെ നെറ്റിയിൽ വിരൽ ചേർത്ത് കൊണ്ടായിരുന്നു അവനത് ചോദിച്ചത്…
“പനിയൊന്നും ഇല്ലല്ലോ…??”
“പക്ഷേ എനിക്ക് തല ചുറ്റുന്നു….”
“ടീ രാവിലെ വല്ലതും കഴിച്ചായിരുന്നോ….??”
“ഇല്ലെടാ….”
“ചുമ്മാതല്ല… അതെങ്ങനാ രാവിലെ ഭക്ഷണം കഴിക്കുന്ന ശീലം നിനക്ക് പണ്ടേ ഇല്ലല്ലോ….
ഈ എക്സാമിന് ഇറങ്ങുമ്പോൾ എങ്കിലും വല്ലതും കഴിച്ചൂടെ നിനക്ക്….”
“മ്ം..”
“വാ നടക്ക്….”
അവൻ പതിയെ അവളുടെ കൈയ്യിലേക്ക് പിടിച്ചു….
അവനൊപ്പം അവളും നടന്നു ഹോളിലേക്ക്…….
എക്സാം വേഗം എഴുതി തീർത്തിട്ട് അവൾ പതിയെ ഡെസ്ക്കിലേക്ക് തല വെച്ച് കിടന്നു….
എപ്പോഴോ ഒന്ന് മയങ്ങി….
“ടീ….എഴുനേൽക്ക്….!!!”
“എന്താ പാച്ചൂ……??”
“ഇത് നമ്മുടെ വീടല്ലാ…ഇങ്ങനെ കിടന്നു ഉറങ്ങാൻ…. അതൊക്കെ പോട്ടെ എക്സാമിനു വല്ലതും എഴുതിയോ…??”
“ആ പാസ്സാകാൻ ഉള്ളതൊക്കെ എഴുതിയിട്ടാ ഞാൻ കിടന്നത്….”
“എന്നാ വാ പോകാം….”
അവൾ പതിയെ പാച്ചുവിനൊപ്പം പുറത്തേക്ക് നടന്നു…
“ടീ ഞാനൊന്ന് വാഷ്റൂം വരെ പോയിട്ട് വരാം….നീ ഇന്ന് ഒറ്റയ്ക്ക് പോകണ്ടാ ഞാൻ കൊണ്ട് വിടാം….
തൽക്കാലം നീ ഇവിടെ നിക്ക്….”
വരന്തായിൽ നിന്നു കൊണ്ട് അവൾ ആ കോളേജിന്റെ ഭംഗി ആസ്വദിച്ചു……
അഞ്ചു വർഷങ്ങൾക്ക് മുൻപ് പാച്ചുവിന്റെ ബുള്ളറ്റിനു പിന്നിലിരുന്ന് ആദ്യമായി കോളേജ് മുറ്റത്തിറങ്ങിയതു മുതൽ ഇന്നലെ വരെയുള്ള കാര്യങ്ങളോരോന്നും ഒരു അവളുടെ മനസ്സിന്റെ ഇടനാഴിയിലൂടെ പതിയെ ഇഴഞ്ഞു നീങ്ങി….
എനിക്ക് എന്തൊക്കെയോ ആയിരുന്നു ഈ കോളേജ് അവൾ മനസ്സിൽ പറഞ്ഞു…..
“എന്താണ് മേഡം ഇവിടെ തനിച്ച്….”
തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ അഖിൽ…
അവൾ പുരികമുയർത്തി അവനെ ദേഷ്യത്തോടെ നോക്കി…
“മൂന്ന് വർഷം ഞാൻ നിന്നോട് ഒരു വഴക്കിനും വന്നിട്ടില്ല….പ്ലീസ് അഖിൽ എന്നെ വിട്ടേക്ക്…”
“ഹാ അങ്ങനങ്ങ് പോകല്ലേ മോളെ……”
“നിനക്ക് എന്താ….?”
“പ്രേമം….നിന്നോട്…”
“ഛീ ബാസ്റ്റഡ് നിർത്തെടാ….”
“ഹാ ചൂടാകാതെ പൗമി…..നീ ഇങ്ങനെ എന്റെ മുൻപിൽ നിന്ന് ചൂടാകുമ്പോൾ എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടി കൂടി വരുവാ…..
ഒന്നൂല്ലേലും നിന്റെ ശരീരത്തിന്റെ ചൂട് ഒന്നറിയാൻ ഞാനും കുറച്ച് കൊതിച്ചതല്ലേ…..”
അവനത് പറഞ്ഞു തീർന്നതും അടുത്ത നിമിഷം പൗമിയുടെ കൈകൾ അവന്റെ കവിളിൽ പതിച്ചു….
“ശരിരത്തിന്റെ ചൂട് അറിയിക്കാൻ താൽപര്യമില്ല….അത് എന്റെ കൈയ്യിന്റെ ചൂട് അറിഞ്ഞപ്പോൾ മനസ്സിലായി കാണുമല്ലോ….
എരന്ന് വാങ്ങരുത് ഒന്നും…. ഓർമ്മയിൽ സൂക്ഷിച്ചോ…..ഇനി ഇതുപോലെ അടി തന്ന് നന്നാക്കാൻ എപ്പോഴും ഞാനുണ്ടായെന്ന് വരില്ല…..”
അതും പറഞ്ഞു കൊണ്ട് അവൾ മുൻപോട്ടു നടന്നു….
“ടീ നീ എന്താ ഇവിടെ നിൽക്കുന്നത്….ഞാൻ മോളിൽ നിൽക്കാൻ അല്ലേ പറഞ്ഞത്….”
പാർക്കിംഗ് ഏരിയായിൽ നിൽക്കുന്ന പൗമിയോടായിട്ടായിരുന്നു പാച്ചു അത് ചോദിച്ചത്…
“ആ…അവിടെ നിന്ന് മടുത്തപ്പോൾ ഞാൻ ഇങ്ങ് പോന്നൂ….
എന്നെ ഒന്ന് വീട്ടിൽ കൊണ്ട് വിടാവോ….
മനുഷ്യന്റെ തല നേരെ നിക്കുന്നില്ല…..”
“ആഹ് അതിന് എന്തേലും കഴിക്കണം….
വണ്ടിയിൽ കയറ്….ആദ്യം എന്തേലും കഴിക്കാം….,”
ബുള്ളറ്റ് വഴിയോരങ്ങളോരോന്നും താണ്ടി കൊണ്ടേയിരുന്നു….
ചുട്ടു പൊള്ളുന്ന വെയിലിനെ വകവെയ്ക്കാതെ ചൂടു കാറ്റ് വീശിയടിച്ചു കൊണ്ടേയിരുന്നു….
“പാച്ചൂ…വണ്ടി നിർത്തിക്കേ…..”
അവന്റെ തോളിൽ പതിയെ തട്ടികൊണ്ടായിരുന്നു അവളത് പറഞ്ഞത്…
വഴിക്ക് സൈഡ് ചേർത്ത് അവൻ നിർത്തി….
അവൾ വേഗം വണ്ടിയിൽ നിന്നും ചാടിയിറങ്ങി ഹെൽമറ്റൂരി അവന് കൊടുത്തു….
എന്നിട്ട് പതിയെ ഒന്ന് ഓക്കാനിച്ചു….
വെറും മഞ വെള്ളം മാത്രം….
പാച്ചു അവളെ സൂക്ഷിച്ചൊന്ന് നോക്കി….
“എന്താടാ….??”
“ഇതെന്താ ഇപ്പോ ഒരു ഛർദ്ദി…..??”
“എന്തേയ് എനിക്ക് ഛർദ്ദിച്ചൂടേ…..”
“എന്നാൽ പറ…ഹോസ്പിറ്റലിൽ പോണോ ഫുഡ് കഴിക്കാൻ പോകണോ….”
“ഹോസ്പിറ്റൽ…”
അവനെ നോക്കാതെ അവൾ അലസമായി അത് പറഞ്ഞു..
“എങ്ങനെ എങ്ങനെ….”
“ദേ പാച്ചൂ…. ചുമ്മാ എന്നെ ഇട്ട് ആക്കല്ലേ…..”
അത് പറഞ്ഞു കൊണ്ട് അവൾ അവന്റെ ബൈക്കിനു പിന്നിലേക്ക് കയറി…
ഹോസ്പിറ്റലിന്റെ ഇടനാഴിയിലൂടെ പാച്ചുവിന്റെ കൈ കോർത്തു പിടിച്ചു കൊണ്ട് മുൻപോട്ടു നീങ്ങുമ്പോൾ പൗമിയുടെ ഉള്ളിൽ നിർവചിക്കാനാകാത്തൊരു വികാരമായിരുന്നു….
“ഗൈനോകോളജിസ്റ്റ് ഇന്ദുദേവി….”
ആ ബോർഡിനു മുൻപിൽ എത്തിയതും പൗമി പാച്ചുവിന്റെ കൈകളിൽ ഇറുക്കി പിടിച്ചു…
“പേടിക്കണ്ട വാ….”
അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഡോക്ടറുടെ അനുവാദം വാങ്ങി റൂമിലേക്ക് കയറി…
നഴ്സ് അപ്പോഴേക്കും അവളുടെ ചീട്ടുമായി അവിടേക്ക് വന്നു….
ഡോക്ടർ പതിയെ അത് നിവർത്തി നോക്കി…
“പൗർണമി അല്ലേ…”
“അതെ ഡോക്ടർ…”
“ഇത് ഹസ്ബെന്റ് ആണോ….??”
“നോ ഡോക്ടർ.. ഹീ ഇസ് മൈ ബ്രദർ…”
“ഓക്കേ….എന്താണ് പ്രോബ്ലം….??”
“അത് പിന്നെ ഡോക്ടർ രാവിലെ ഒന്ന് വൊമിറ്റ് ചെയ്തു…”
“കല്ല്യാണം കഴിഞ്ഞിട്ട് എത്ര നാളായി ??”
“മൂന്നു വർഷം കഴിഞ്ഞു…”
“കുട്ടികൾ….??”
“ഇതുവരെ ഇല്ല….”
“മ്ം..ഓക്കേ…ബ്രദർ കുറച്ചു സമയം പുറത്ത് വെയിറ്റ് ചെയ്യു….”
പാച്ചൂ അപ്പോഴേക്കും റൂമിന്റെ പുറത്തേക്ക് ഇറങ്ങി…
ബ്ലഡ്ഡും യൂറിനും ടെസ്റ്റ് ചെയ്യാൻ കൊടുത്തിട്ട് അവളും പതിയെ റൂമിന്റെ പുറത്തേക്ക് ഇറങ്ങി…
“എന്ത് പറഞ്ഞു…??”
” വൺ അവർ വെയിറ്റ് ചെയ്യാൻ പറഞ്ഞു….”
ആ ഒരു മണിക്കൂർ അവൾ പാച്ചുവിന്റെ തോളിൽ തല ചായ്ച്ചു കിടന്നു….
“പൗർണമി…”
നഴ്സ് വന്ന് വിളിച്ചപ്പോൾ ആയിരുന്നു അവൾ എഴുനേറ്റത്….
പാച്ചുവിനൊപ്പം വീണ്ടും ഡോക്ടറുടെ റൂമിലേക്ക് നടന്നു…
“മ്ം..ഇരിക്കു….”
പാച്ചുവും പൗമിയും പരസ്പരം മുഖത്തോട് മുഖം നോക്കി….
“എനിവേ ഒരു ഗുഡ് ന്യൂസ് ഉണ്ട്…..നിങ്ങളുടെ വീട്ടിലേക്ക് പുതിയ ഒരാൾ കൂടി….
ഷീ ഇസ് പ്രഗ്നന്റ്….
അത്യാവശ്യം കഴിക്കാനുള്ള മരുന്നിന്റെ ഡിറ്റേൽസ് ഞാൻ ഇതിൽ എഴുതിയിട്ടുണ്ട്….”
ഡോക്ടർ ഓരോന്ന് പറയുമ്പോൾ പാച്ചു തലയാട്ടുന്നുണ്ടെങ്കിലും പൗമി ഒരു ഞെട്ടലിൽ ഇരിക്കുവായിരുന്നു….
“പൗമി.. എഴുനേൽക്ക്… പതിയെ…”
അവൾ അവനൊപ്പം നടന്നു..
“പാച്ചൂ……”
“എന്താ വയ്യേ….വിശക്കുന്നുണ്ടോ….??”
“ഇല്ല…എല്ലാരോടും പറയണ്ടേ….??”
“വേണം….”
അവൾ ഫോണെടുത്തു പ്രവിക്ക് മെസേജ് അയച്ചു..
“പ്രവി…ആഫ്റ്റർ ടെൻ മന്ത്സ്….നിന്നെ മാമാന്ന് വിളിക്കാൻ ഒരു കുട്ടി പൗമി വരാൻ പോകുന്നു…”
അത് സെൻഡ് ചെയ്തു അവൾ അശ്വിനെ വിളിച്ചു…
കുറേനേരം വിളിച്ചപ്പോൾ ബെൽ ഉണ്ടായിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അത് സ്വിച്ചോഫ് ആയി….
“ടീ അളിയനെ വിളിച്ചോ…”
“ആ…വിളിച്ച് അങ്ങേര് ഫോൺ സ്വിച്ചോഫ് ചെയ്തു…”
“ആ എന്തേലും തിരക്ക് ആകും… ഞാൻ അമ്മയേയും അച്ഛനേയും വിളിച്ച് പറഞ്ഞിട്ടുണ്ട്….”
“മ്ം…”
“വാ പോകാം….”
ബൈക്കിനു പിന്നിൽ പാച്ചുവിന്റെ തോളിൽ തലചായ്ച്ച് കൊണ്ട് വീട്ടിലേക്ക് പോകുമ്പോൾ എപ്പോഴൊക്കെയോ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു…..
അവർ നേരെ പോയത് പൗമിയുടെ വീട്ടിലേക്ക് ആയിരുന്നു….
വീട് തുറന്ന് അവൾ നേരെ പോയി അവളുടെ റൂമിൽ ചെന്ന് കിടന്നു…..
“ടീ എന്തേലും കഴിക്ക്…”
“ഇപ്പോൾ ഒന്നും വേണ്ടടാ…ഒന്നുറങ്ങിയാൽ മതി….”
അതും പറഞ്ഞായിരുന്നു അവൾ കട്ടിലിലേക്ക് കിടന്നത്…..
കിടന്നപാടെ അവളുറങ്ങി….
വൈകുന്നേരം പ്രവി തട്ടി വിളിക്കുമ്പോഴായിരുന്നു അവളുണർന്നത്….
“പ്രവീ…..”
അവനെന്തോ തിരിച്ചു പറയാൻ തുടങ്ങിയപ്പോഴായിരുന്നു റൂമിന്റെ വെളിയിൽ നിന്ന് പാച്ചു പറഞ്ഞത്…
“ടാ അളിയൻ വന്നിട്ടുണ്ട്…”
“ദേ ഞങ്ങൾ ആയിട്ട് അളിയനോട് ഒന്നും പറഞിട്ടില്ല….നീ വേണം പറയാൻ…
നീ ഫോൺ വിളിച്ചിട്ട് അളിയൻ എടുക്കാത്തതിന് നീ പിണങ്ങി വന്നതാണെന്നാ പറഞ്ഞേക്കുന്നത്….”
”മ്ം..”
അതും പറഞ്ഞു പ്രവി റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി….
“പൗമിക്കുട്ടീ.. ..”
“ആഹ് കൂടുതൽ സോപ്പിംഗ് ഒന്നും വേണ്ടാ….
നിങ്ങക്ക് അല്ലേലും എന്നേ വേണ്ടല്ലോ….എപ്പോ കണ്ട നേരവും ജോലി ജോലി….”
“ഹാ പിണങ്ങാതെ….നിന്റെ പിണക്കം മാറ്റാൻ ഒരു വഴി ഉണ്ട്….നമ്മൾ ഇന്നൊരു മൂവിക്ക് പോകുന്നു…”
“ആ ഞാനെങ്ങും വരുന്നില്ല….”
“അത് പറഞാൽ പറ്റില്ല….”
അത് പറഞ്ഞു കൊണ്ടവൻ അലമാരി തുറന്ന് അവൾക്ക് ഇടനായി ഒരു ജീൻസും ടോപ്പും എടുത്തു പുറത്തേക്ക് ഇട്ടു…
“വേഗം ഡ്രസ്സ് മാറ്…”
“ഈ ജീൻസ് ഒക്കെ ഇട്ടാൽ കുഞ്ഞാവയ്ക്ക് ശ്വാസം മുട്ടും….”
“ഏ…ഏത് കുഞ്ഞാവ…????”
“എന്റെ വയറ്റിൽ കിടക്കുന്ന നിങ്ങടെ കൊച്ച്….”
“പൗമി ചുമ്മാ കളിക്കല്ലേ….”
“വേണേൽ വിശ്വസിക്ക്….”
“പോടീ….”
“അതേടോ കള്ളപ്പോലീസേ….സത്യം…”
അവൻ വിശ്വാസം വരാതെ അവളുടെ മുഖത്തേക്ക് നോക്കി….
അവൾ റിസൾട്ട് എടുത്തു അവന്റെ കൈയ്യിലേക്ക് കൊടുത്തു….
“പൗർണമി അശ്വിൻ…
പ്രഗ്നൻസി പോസിറ്റീവ്….”
അത് വായിച്ചു നിർത്തിയതും അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞതും അവന്റെ കൈകൾ അവളുടെ വയറിനെ വട്ടം ചുറ്റിയതും ഒന്നിച്ചായിരുന്നു
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
നന്നായി പോകുന്നുണ്ട്. പക്ഷെ എവിടെയോ ഒരു അപകടം ഉള്ളതു പോലെ.