Skip to content

പൗമി – ഭാഗം 23

poumi-novel

“ദാ നിൽക്കുന്ന അശ്വിനെ ഞാൻ സ്നേഹിച്ചിട്ടുണ്ടെങ്കിൽ സ്വന്തമാക്കാനും എനിക്ക് അറിയാം… അതിനി നിന്നെ ഇല്ലാതാക്കിയിട്ടായാലും…….”

അവളത് പറഞ്ഞു നിർതിയതും അശ്വിന്റെ കൈകൾ അവളുടെ ഇടം കവളിൽ പതിഞ്ഞതും ഒന്നിച്ചായിരുന്നു…

“അശ്വിൻ നീ…..”

അശ്വിനു നേരെ വിരൽ ചൂണ്ടി കൊണ്ടായിരുന്നു ശ്രാവന്തി അത് പറഞ്ഞത്..

“എന്റെ പെണ്ണിനെ പറഞ്ഞാൽ തല്ലുവല്ലാ കൊല്ലും നിന്നെ ഞാൻ…”

അത് പറഞ്ഞു കൊണ്ട് അശ്വിൻ വീണ്ടും തോളിലൂടെ കൈയ്യിട്ട് പൗമിയെ  അവനരുകിലേക്ക് ചേർത്ത് പിടിച്ചു……

“ടീ..നീ ഓർത്ത് വെച്ചോ..നിന്നെ ഞാൻ വെറുതെ വിടില്ലാ…..

എനിക്കു വേണ്ടി മരിക്കാൻ പോലും തയ്യറായി നിന്ന ഇവനെ നീ എന്ത് കൈവിഷം കൊടുത്താ ഇങ്ങനെ നിന്റെ വരുതിയിലാക്കായിയത്…..??”

“ആത്മാർത്ഥ സ്നേഹം…”

“ടീ നീ കൂടുതൽ ഡയലോഗ് അടിക്കണ്ട…..എന്നെ ഞാൻ എല്ലാ അർത്ഥത്തിലും ഈ നിൽക്കുന്ന അശ്വിന് കൊടുത്തിട്ടുണ്ടെങ്കിൽ ഇവനെ കൊണ്ട് എന്റെ കഴുത്തിൽ താലി കെട്ടിക്കാനും എനിക്ക് അറിയാം……”

ശ്രാവന്തിയുടെ വായിൽ നിന്ന് വീണ വാക്കുകൾ കേട്ട് തറഞ്ഞു

നിൽക്കുകയായിരുന്നു പൗമി..

അശ്വിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല…

പൗമി പതിയെ അവളുടെ തോളിലൂടെ ചുറ്റി പിടിച്ചു കിടന്ന അശ്വിന്റെ കൈകളെടുത്ത് മാറ്റി…..

ഒരു ഞെട്ടലോടെ ആയിരുന്നു അശ്വിൻ പൗമിയെ നോക്കിയത്..

“പൗമി ഞാൻ….”

“നിർത്ത്..”

കൈപത്തി അവനു നേരെ ഉയർത്തി പിടിച്ചു കൊണ്ടായിരുന്നു അവൾ അത് പറഞത്….

ശ്രാവന്തിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…. അവൾ അശ്വിനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു…..

പൗമി പതിയെ കൈത്തണ്ടയാൽ മൂക്കിൻ തുമ്പിലെയും കവിളിലെയും വിയർപ്പ് തുള്ളികളെ ഒപ്പിയെടുത്തു കൊണ്ട് കൈ നിവർത്തി ശ്രാവന്തിയുടെ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുത്തു…

പ്രതീക്ഷിക്കാതെ കിട്ടിയ അടി ആയിരുന്നതിനാൽ അവളൊന്ന് ഞെട്ടി..

അടി കൊണ്ട വലത്തേ കവിളിൽ ഇരു കൈയ്യും പൊത്തിപ്പിടിച്ചു നിൽക്കുകയായിരുന്നു ശ്രാവന്തിയപ്പോൾ…

“ടീ മോളെ….നീ ഇങ്ങോട്ട് ഒന്ന് നോക്കിയെ.,

കെട്ടിക്കഴിഞ്ഞ് ആ രാത്രി ഈ മനുഷ്യൻ എന്നോട് പറഞ്ഞൊരു വാക്കുണ്ട്..”നിന്റെ പൂർണ സമ്മതത്തോടെ അല്ലാതെ ഒരിക്കലും നിന്നെ ഞാൻ തൊടില്ല എന്ന്”

ആ ഒരു വാക്ക് മാത്രം മതി എനിക്ക് നീ ഇപ്പോൾ പറഞ്ഞത് കള്ളം ആണെന്ന് മനസ്സിലാകാൻ…

നീ എന്താ ഓർത്തത് നീ പറയുന്ന പച്ചക്കള്ളം വെള്ളം തൊടാതെ വിഴുങ്ങി കെട്ട്താലിയും പൊട്ടിച്ചെറിഞ്ഞ് ഞാനെന്റെ പാട്ടിന് പോകുവെന്നോ..

എങ്കിൽ നിനക്ക് ആളുമാറി പോയി…ഐ ആംമ് പൗമി…

നിന്ന് വിയർക്കാതെ  മോള് സ്ഥലം വിടാൻ നോക്ക്…ചെല്ല്….”

“ടീ നീ ചെവിയിൽ നുള്ളിക്കോ…. നിന്നെയും ഇവനെയും അധിക കാലം ഒന്നിച്ചു വാഴിക്കില്ല ഞാൻ…”

അതും പറഞ്ഞു തികട്ടി വന്ന ദേഷ്യത്തിൽ ശ്രാവന്തി പൗമിയുടെ താലിമാലയിൽ പിടുത്തം മുറുക്കി..

“പൗമി ഇവളെ ഞാൻ അടിക്കണോ അതോ നീ അടിക്കുവോ…??”

അശ്വിനത് പറഞ്ഞു പൂർത്തിയാക്കും മുൻപ് പൗമിയുടെ അടുത്ത അടിയും ശ്രാവന്തിയുടെ കവിളിൽ പതിഞ്ഞു…

അടങ്ങാത്ത പകയുടെ കനലുകൾ ഒരു ഭ്രാന്തൻ തിരമാലയെ പോലെ ശ്രാവന്തിയുടെ കണ്ണുകൾക്കുള്ളിൽ ആഞ്ഞടിക്കുന്നുണ്ടായിരുന്നു…

പൗമി അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് അവളെയും കൊണ്ട് മണൽത്തരിയിലൂടെ മുൻപോട്ടു നടന്നു..

“ആദ്യം നീ എന്റെ ഏട്ടനെ പറ്റിച്ചു, അതിനു ശേഷം എന്റെ ഭർത്താവിനെ…ഇത്രയൊക്കെ കാണിച്ചിട്ടും നിന്നെ വെറുതെ വിട്ടത് നീ ഒരു പെണ്ണാണല്ലോ എന്ന് മാത്രം ഓർത്തിട്ടാ…..

നിന്റെ സ്ഥാനത്ത് ഒരു ആണ് ആയിരുന്നു എങ്കിൽ അവൻ ബാക്കി കാണില്ലായിരുന്നു…..

പോട്ടെ പോട്ടെന്ന് വയ്ക്കുമ്പോൾ ജീവിതം നശിപ്പിക്കാൻ ഞങ്ങൾക്ക് ഇടയിലേക്ക് വന്നാൽ ഉണ്ടല്ലോ നിന്റെ അമേരിക്കകാരൻ കെട്ടിയോനും വീട്ടുകാരും വെള്ളത്തുണിയിൽ പൊതിഞ്ഞ് എടുത്തോണ്ട് പോകേണ്ടിവരും നിന്നെ…..”

ശ്വാസം കിട്ടാതെ മുൻപിലേക്ക് തള്ളി പിടിച്ച അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ടായിരുന്നു പൗമി അത് പറഞത്..

അശ്വിൻ ഓടി വന്ന് പൗമിയെ അരക്കെട്ടിലൂടെ ചുറ്റി പിടിച്ചു കാലുകൾ നിലം തൊടീക്കാതെ പിന്നോട്ട് കൊണ്ട് പോയി..

“മതി….അവള് ചത്ത് പോകും….”

അപ്പോഴും കഴുത്തിൽ കൈകൾ ചുറ്റി പിടിച്ചു ശ്വാസമെടുക്കാനായി ശ്രാവന്തി പാടുപെടുന്നുണ്ടായിരുന്നു…..

അശ്വിൻ വീണ്ടും ശ്രാവന്തിയുടെ അടുത്തേക്ക് ചെന്നു…

“ടീ മോളെ ഗ്യാലറിയിൽ ഇരുന്നു കളി കണ്ടത് നിനക്ക് ഒരെണ്ണം പൊട്ടിക്കാൻ കഴിവില്ലാഞ്ഞിട്ടല്ല…എന്തു കൊണ്ടും അതിനു നല്ലത് എന്റെ ഭാര്യ ആണെന്ന് മനസ്സിലാക്കിയത് കൊണ്ടാ….

എന്തായാലും കിട്ടേണ്ടതൊക്കെ കിട്ടി ബോധിച്ചില്ലേ…എന്നാൽ ചെന്നാട്ടെ….”

“നീ നോക്കി ഇരുന്നോ അശ്വിൻ ശ്രാവന്തി ആരാണെന്ന് നീ അറിയുവാൻ പോകുന്നതേയുള്ളു….”

അതും പറഞ്ഞു കൊണ്ട് അവൾ അവനിൽ നിന്ന് അകലുമ്പോൾ അവനും പൗമിക്കടുത്തേക്ക് നടന്നിരുന്നു…

കാൽമുട്ടിൽ തല ചേർത്ത് ആർത്തിരമ്പി വരുന്ന കടലിനെയും അങ്ങ് അകലെ കടലിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങുന്ന സൂര്യഭഗവാനെയും നോക്കി ശാന്തമായിട്ട് ഇരിക്കുകയായിരുന്നു പൗമി അപ്പോൾ….

അശ്വിൻ പതിയെ അവൾക്ക് അരികിലേക്ക് ചെന്നിരുന്നു…

“എന്താണ് ഒരു ആലോചന…??”

“അത് പിന്നെ അച്ഛുവേട്ടാ..ശ്രാവന്തി..”

അവളത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് അശ്വിൻ അവളുടെ ചുണ്ടത്ത് ചൂണ്ടു വിരൽ ചേർത്തു….

“കല്ല്യാണം കഴിഞ്ഞു ജോലി തിരക്ക് കാരണം എങ്ങോട്ടും പോകാൻ പോലും പറ്റിയിട്ടില്ല…

ദയവ് ചെയ്തു ആ പിശാശിന്റെ കാര്യം പറഞ്ഞ് നല്ലൊരു സായാഹ്നം കൊളവാക്കരുത് പ്ലീസ്….”

അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവനെ നോക്കി….

സുര്യന്റെ പകുതിയിൽ കൂടുതലും കടിലിന്റെ അടിയിലായി…കടലിൽ വെള്ളത്തിലാകെ മൊത്തം ഒരു ചുവപ്പ് നിറം ഒഴുകി പരന്നു….പിന്നെ പതിയെ പതിയെ അത് ആ വെള്ളത്തിൽ അലിഞ്ഞു ഇല്ലാണ്ടായി……

അശ്വിൻ പൗമിയുടെ മടിയിൽ തലചേർത്തു കിടന്നു…..അവൾ അവന്റെ ചെമ്പൻ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു കൊണ്ടേയിരുന്നു….

അവൻ പതിയെ ആ കൈകളെ പിടിച്ചു അവന്റെ ചുണ്ടോരം ചേർത്ത് മെല്ലെയൊന്ന് ചുംബിച്ചു…

അവളും പതിയെ അവന്റെ നെറ്റിയിലേക്കൊന്ന് ചുണ്ടു ചേർത്തു….

അവന്റെ വിരലുകൾ ആകാശത്ത് തേങ്ങാ പൂള് പോലെ തെളിഞ്ഞു വന്ന അമ്പിളി മാമന് നേരെ ആയിരുന്നു….

പണ്ടൊക്കെ ചന്ദ്രനെ കാണുമ്പോൾ മുഖത്ത് ഒരു ചിരി ആയിരുന്നു എങ്കിൽ അച്ചുവേട്ടന്റെ കൂടെ കൂടിയതിനു ശേഷം ആണ് അത് നാണമായി മാറിയത്…

അവൾ ആകാശത്തേക്ക് നോക്കി നാണത്താൽ ഒന്ന് പുഞ്ചിരിച്ചു…

അവനപ്പോഴും  അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു ആ കിടപ്പ് തുടർന്നു…..

വീശിയടിച്ച കടൽകാറ്റിന്റെ ശക്തിയിൽ അവളുടെ സാരി ഞൊറികൾ തെന്നിമാറിയതും അവന്റെ ചുണ്ടുകൾ അവളുടെ വയറിലേക്കമർന്നു….

“ശ്ശൊ…ഈ പോലീസിനെ ഞാൻ ഇന്ന് ശരിയാക്കും…..”

അതും പറഞ്ഞു കൊണ്ട് അവൾ അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു….

കുറച്ചു സമയം കൂടി  അവിടെ ചിലവഴിച്ചിട്ട് അവർ വീട്ടിലേക്ക് മടങ്ങി….

“എവിടെ ആയിരുന്നു രണ്ടാളും…..??”

“ഞങ്ങൾ വെറുതെ പുറത്തേക്ക് ഒന്ന്….”

അശ്വിൻ ആയിരുന്നു അത് പറഞ്ഞത്..

”നിങ്ങള് രണ്ടാളും പോയി വേഷം ഒക്കെ മാറി വാ….

ഭക്ഷണം കഴിക്കാം…ഞങ്ങൾ നിങ്ങളെ വെയിറ്റ് ചെയ്തു ഇരിക്കുവായിരുന്നു….കുറച്ചു സംസാരിക്കാനും ഉണ്ട്…”

പൗമിയും അശ്വിനും വേഗം ഫ്രഷായി താഴേക്ക് ചെന്നു…

“എന്താ അച്ഛാ പറയാൻ ഉണ്ടെന്ന് പറഞ്ഞത്…??”

“ഭക്ഷണം കഴിക്ക് എന്നിട്ടാവാം സംസാരം….”

കഴിക്കുമ്പോഴും പൗമിയുടെയും അശ്വിന്റെയും ചിന്ത അച്ഛന് എന്താകും പറയാനുള്ളത് എന്നോർത്ത് ആയിരുന്നു….

അത് കൊണ്ട് തന്നെ അവർ രണ്ടാളും വേഗം കഴിച്ചെണിറ്റു…..

“എന്താ അച്ഛാ പറയാൻ ഉള്ളത്…..?”

ഹാളിൽ എല്ലാവരും നിരന്നിരുന്നു..അനന്തപത്മനാഭൻ എന്താണ് പറയുവാൻ പോകുന്നത് എന്ന ആകാംഷയിൽ…

“എനിക്ക് പറയാനുള്ളത് പ്രവീടെ വിവാഹ കാര്യം ആണ്…..”

“അച്ഛാ ഞാൻ പറഞ്ഞല്ലോ…എനിക്ക് ഇപ്പോഴേ ഒരു വിവാഹ ഒന്നും വേണ്ടെന്ന്…. “

“പ്രവി നീ മിണ്ടരുത്.. കുറേ ആയി ഞങ്ങളെ പറഞ്ഞു പറ്റിക്കുന്നു….

ഇനി അതല്ലാ നിന്റെ മനസ്സിൽ ആരേലും ഉണ്ടെങ്കിൽ അത് പറയ്…ഞാൻ ആ കുട്ടിയുടെ വീട്ടുകാരും ആയി സംസാരിക്കാം….”

“ഇല്ലച്ഛാ…അങ്ങനെ ആരും ഇല്ലാ….”

“എന്നാൽ പിന്നെ നിനക്ക് ഒരു വിവാഹത്തിനു സമ്മതിച്ചൂടെ….”

“അച്ഛാ ഞാൻ…..”

“പൗമീ….”

അനന്തപത്മനാഭന്റെ ശബ്ദം ഉയർന്നു…

കാരണം അയാൾക്ക് അറിയാമായിരുന്നു പ്രവി ഇത് അനുസരിക്കണമെങ്കിൽ പൗമി തന്നെ പറയണം എന്ന്..

“എന്താ പ്രവി ഇത്…അച്ഛനും അമ്മയ്ക്കും ഓരോരോ ആഗ്രഹങ്ങൾ ഇല്ലേ…നിനക്ക് എന്താ ഒരു വിവാഹം കഴിച്ചാൽ…

സമ്മതിക്ക് പ്രവി…..നിനക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടാൽ മാത്രം വിവാഹം കഴിച്ചാൽ മതി

ഞങ്ങൾ ആരും ഫോഴ്‌സ് ചെയ്തു ഇഷ്ടപ്പെടുത്തില്ല….

സമ്മതിക്ക് പ്രവി…”

കുറേ നേരത്തെ ആലോചനയ്ക്ക് ശേഷം അവൻ പാതി സമ്മതം മൂളി…

++++

നെറ്റിൽ എന്തോ തിരക്കിട്ട് സെർച്ച് ചെയ്യുവായിരുന്നു പൗമി….

“എന്താ പൗമി ഇത്ര കാര്യം ആയിട്ട് നോക്കുന്നത്….??”

“ഏയ് നത്തിംഗ് അച്ചുവേട്ടാ ….ഞാൻ വെറുതെ….??”

“വെറുതെ ഒന്നും അല്ല…കാര്യമായിട്ട് തന്നെ എന്തോ നോക്കുവാ….”

“അത് പിന്നെ നമ്മള് നാളെ അങ്ങ് പോവില്ലേ….അത് കൊണ്ട്…..

അച്ചുവേട്ടാ ഞാൻ ഒരു കാര്യം പറയട്ടേ..”

“മ്ം എന്താ….??”

“അത് പിന്നെ.. ഇന്ദു ഇല്ലേ…??”

“ഏത് ഇന്ദു…??”

“അച്ഛൻ അന്ന് അച്ഛുവേട്ടനോട് പറഞ്ഞ ഇന്ദു….

അവൾക്ക് നീതി കിട്ടണം അച്ചുവേട്ടാ….”

“എന്തൊക്കെയാ പൗമി നീ പറയുന്നത്….അഞ്ചു വർഷം മുമ്പ് തെളിവില്ലാതെ അവസാനിപ്പിച്ച കേസ് ആണ് അത്….

നമ്മള് രണ്ടാള് വിചാരിച്ചാൽ എന്ത് നടക്കാൻ ആണ്…..”

“അറിയില്ല അച്ചുവേട്ടാ… പക്ഷേ അവൾക്ക് നീതി കിട്ടണം എങ്കിലേ മകളുടെ മരണത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ആ അമ്മയുടെ ആത്മാവിന് ശാന്തി കിട്ടു…….

ഓരോ അപകടങ്ങളിൽ നിന്ന് എന്നെ രക്ഷിക്കുമ്പോഴും ആ മനുഷ്യന് ഒരു വിശ്വാസം ഉണ്ടായിരുന്നിരിക്കാം അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ എനിക്ക് സാധിക്കും എന്ന്.. 

ഏട്ടൻ തിരഞ്ഞെടുത്ത പ്രൊഫഷൻ ഏട്ടനെ പോലെ ആകാൻ വേണ്ടി മാത്രം ആണ് ഞാനും തിരഞെടുത്തത്….

പക്ഷേ ഇന്നെനിക്കു തോന്നുന്നു ഞാൻ നിയമം പഠിക്കുന്നതിന് എന്തെങ്കിലുംമൊക്കെ അർത്ഥം വേണമെന്ന്…..”

“ദേ ഇപ്പോൾ പറഞ്ഞ ആഗ്രഹം ഉള്ളിൽ തട്ടിൽ ആണെങ്കിൽ എന്ത് സഹായത്തിനും ഞാൻ ഉണ്ടാവും നിനക്കൊപ്പം…

പക്ഷേ നീ എനിക്കൊരു വാക്ക് തരണം….

ഈ കാര്യത്തിൽ നിന്റെ ജീവന് ആപത്തായി എന്തെങ്കിലും ഭീഷണിയോ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ നമ്മള് ഈ കേസ് അവസാനിപ്പിക്കും…ഓക്കേ ആണോ….”

“മ്ം ഓക്കേ ആണ്…”

ആ രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞു പൗമി എണീറ്റു….

അശ്വിൻ നല്ല ഉറക്കം ആയിരുന്നു… അത് കൊണ്ട് അവൾ അവനെ വിളിച്ചില്ല…

അവൾ നേരെ നടന്നത് പ്രവിയുടെ റൂമിന്റെ തൊട്ടടുത്തുള്ള റൂമിലേക്ക് ആയിരുന്നു…

അനന്തപത്മനാഭൻ മാത്രമേ ആ വീട്ടിൽ ആ മുറിയിൽ കയറുവുള്ളായിരുന്നു…മറ്റാർക്കും അവിടെ കയറാനുള്ള അനുവാദവും അയാൾ കൊടുത്തിരുന്നില്ല…

അച്ഛന്റെ റൂമിൽ നിന്ന് നേരത്തെ അടിച്ചു മാറ്റി വെച്ച താക്കോൽ എടുത്തു അവൾ വാതിൽ തുറന്നു…

പതിയെ ശബ്ദം ഉണ്ടാക്കാതെ അകത്തേക്ക് കയറി വാതിൽ അടച്ചു…

വെട്ടം കണ്ട് ആരെങ്കിലും കയറി വന്നാലോ എന്നോർത്ത് അവൾ റൂമിലെ ലൈറ്റ് ഇട്ടില്ല…

ഫോണിന്റെ വെളിച്ചത്തിൽ അവൾ അകത്തേക്ക് നടന്നു…

ഭിത്തിയിൽ ഒരുപാട് ന്യൂസ് പേപ്പർ ക്ലിപ്പുകൾ ഉണ്ടായിരുന്നു…. ഓരോന്നിലൂടെയും അവൾ വിരലോടിച്ചു….

അവൾ ആഗ്രഹിച്ചത് മാത്രം അവിടെ കണ്ടില്ല…

അവൾ വേഗം ടേബിളിൽ ഇരുന്ന സിസ്റ്റത്തിന്റെ മുൻപിൽ കിടന്ന ചെയറിലേക്ക് ഇരുന്നു

പതിയെ സിസ്റ്റം ഓൺ ചെയ്തു….

ഉദ്ദേശ്യം വെച്ച് പല പാസ്സ്വേഡ്കൾ മാറി മാറി അടിച്ചെങ്കിലും എല്ലാം ഇൻ കറക്ടായിരുന്നു……

അവൾ ടേബിളിനു പുറത്തേക്ക് ശക്തിയായി കൈ ചുരുട്ടി ഇടിച്ചു..

പെട്ടന്നായിരുന്നു മുറിയിലെ ടേബിളിന്റെ അടിയിൽ അടുക്കി വെച്ചിരിക്കുന്ന ഫയലുകൾ അവളുടെ ശ്രദ്ധയിൽ പെട്ടത്…

അവൾ ഓടിപോയി അതെല്ലാം എടുത്തു നിലത്തേക്ക് വലിച്ചിട്ട് നിലത്തിരുന്നു ഓരോന്നായി നോക്കി കൊണ്ടിരുന്നു…

ഉറക്കം വരുന്നുണ്ടെങ്കിലും ലഷ്യത്തിൽ നിന്ന് പിൻമാറാൻ അവൾ തയ്യാറായില്ല…

ഓരോ ഫയലുകൾ മറിച്ചു നോക്കുമ്പോഴായിരുന്നു അഞ്ച് വർഷം മുമ്പ് ബലാത്സംഗത്തിനിടയിൽ മരിച്ചു പോയ ഇന്ദുവിനെ പറ്റിയുള്ള വാർത്തയുടെ ന്യൂസ് പേപ്പർ കട്ടിംങ്സ് അവൾ കണ്ടത്..

അവൾ ആ ഫയലിൽ ഇരുന്ന പേപ്പറുകൾ എല്ലാം എടുത്തു…

“ഇതിങ്ങനെ കൊണ്ട് പോയാൽ അച്ഛന് അറിയാൻ പറ്റും …”

അവൾ മനസ്സിൽ പറഞ്ഞു….

എന്ത് ചെയ്യും എന്നോർത്ത് ഇരിക്കുമ്പോൾ ആയിരുന്നു

പെട്ടെന്ന് റൂമിലെ ലൈറ്റ് തെളിഞ്ഞത്…..

ഞെട്ടിത്തരിച്ചു കൊണ്ടവൾ ഇരുന്നിടത്ത് നിന്ന്  എഴുന്നേറ്റു..

കൈയ്യിലിരുന്ന ന്യൂസ് പേപ്പർ കട്ടിംങ്സ് ചുരുട്ടിപ്പിടിച്ചു കൊണ്ടവൾ പിന്നിലേക്ക് ഒളിപ്പിച്ചു….

മുൻപിൽ നിൽക്കുന്ന അനന്തപത്മനാഭനെ കണ്ടതും അവൾക്ക് ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..

“അച്ഛാ ഞാൻ… ഞാൻ….”

അയാൾ അവൾക്ക് അടുത്തേക്ക് നടക്കുന്നതിന് അനുസരിച്ച് അവൾ പിന്നോട്ട് നടന്നു…

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.5/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!