Skip to content

പൗമി – ഭാഗം 17

poumi-novel

ആ കാറ് ഗേറ്റ് കടന്നു പോകുന്നതും നോക്കി അവൾ നിന്നു…

പെട്ടന്നായിരുന്നു പാന്റിന്റെ പോക്കറ്റിൽ കിടന്നു ഫോൺ വൈബ്രേറ്റ് ചെയ്തത്….

പൗമി ആ കോളെടുത്ത് ഫോൺ ചെവിയോരം ചേർത്ത് പിടിച്ചു…

“ഹലോ…”

“ഹലോ..മനസ്സിലായോ എന്നെ??”

“ആഹ്…ആരാ..”

“നിന്റെ കാലൻ……”

“നീ എന്നെ ചിരിപ്പിച്ച് കൊല്ലുവോ…?

നിനക്ക് കിട്ടിയതൊന്നും പോരെ…”

അതും പറഞ്ഞു ഫോൺ ഇടത്തേ ചെവിയിൽ നിന്ന് വലത്തേ ചെവിയിലേക്ക് മാറ്റി പിടിച്ചു കൊണ്ട് പൗമി ഒന്ന് പൊട്ടിച്ചിരിച്ചു….

“പുതുമണവാട്ടി ആകാനുള്ള തയ്യാറെടുപ്പിലാണല്ലേ മോള്…..

ഈ അഖിൽ എന്തിലെങ്കിലും ഒന്ന് കണ്ണു വെച്ചിട്ടുണ്ടെങ്കിൽ ഏത് വിധേനയും അത് നേടിയെടുത്തിരിക്കും….സോ മോള് ആ പോലീസ്കാരനെയങ്ങ് മറന്നേക്കൂ കേട്ടോ….ഇല്ലേൽ ഒരുപാട് കരയേണ്ടിവരും….പോലീസ്കാരനെ തുന്നി കെട്ടി മുൻപിൽ കൊണ്ട് കിടത്തുമ്പോൾ പൊട്ടിക്കരയാൻ മാത്രേ നിന്നെ കൊണ്ട് പറ്റുള്ളു….”

അതും പറഞ്ഞു അവനൊന്ന് പൊട്ടിച്ചിരിച്ചു…

അവൾ പതിയെ ഫോണും കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു….

“ഛീ നിർത്തെടാ കോപ്പേ……നീ എന്തോ ഒണ്ടാക്കുവെന്നാ പറഞ്ഞു വരുന്നത്…

എന്റെ ഭർത്താവിനെ സൂക്ഷിക്കാൻ അങ്ങേർക്ക് അറിയാം….. പിന്നെ നിന്നെ പോലെ ഒരു പീറയെം കണ്ട് മുട്ട് വിറച്ചു പേടിച്ചിരിക്കാൾ അയാൾടെ പേര് അഖിൽ എന്നല്ല അശ്വിൻ എന്നാണ്….

ഫോൺ വെച്ചിട്ട് പോടാ നായെ….”

അതും പറഞ്ഞു പൗമി ഫോൺ കട്ട് ചെയ്തു…

അപ്പോഴായിരുന്നു പാച്ചു അവൾക്ക് അടുത്തേക്ക് വന്നത്….

“എന്താടീ….എന്നാ പറ്റി മുഖം വല്ലാതെ ഇരിക്കുന്നത്…..”

“അവനെന്നെ വീണ്ടും വിളിച്ചു പാച്ചൂ…..”

“ആര്….??”

അവൾ നടന്നതെല്ലാം അവനോടു പറഞ്ഞു….

“നീ ആ ഫോണിങ്ങ് തന്നേ….അവന് കിട്ടിയതൊന്നും മതിയായില്ലേ….”

“വേണ്ടടാ….നീ അച്ചുവേട്ടനെ ഒന്ന് വിളിച്ചു പറയ്….ഒന്നും ചെയ്യാൻ മടിയില്ലാത്തവനാ…എനീക്കെന്തോ…..”

“നീ പേടിക്കണ്ട… അളിയനെ ഞാൻ വിളിച്ചോളാം……”

വൈകിട്ട് പ്രവി വന്നതിനു ശേഷം അവർ മൂന്നുപേരും കൂടി അശ്വിനെ വിളിച്ചു…. അവൻ പറഞ കാര്യങ്ങളെല്ലാം അശ്വിനോട് പറഞ്ഞു….

“നിങ്ങളാരും പേടിക്കണ്ട…ഒന്നും സംഭവിക്കില്ല…അവൻ അന്നത്തെയാ ദേഷ്യത്തിന് പറഞതാ….

ഇപ്പോ നമ്മള് പ്രതികരിക്കാൻ പോയാൽ….അറിയാലോ കല്ല്യാണത്തിന് ഇനി ഒരുപാട് ദിവസങ്ങൾ ഒന്നും ഇല്ല….നാലാഴ്ച കൂടെയെ ഉള്ളു….

അതിന്റെ ഇടയിൽ നമ്മളായിട്ട് ഒരു പ്രശ്നത്തിനും പോകണ്ടാ….

സ്വയം സൂക്ഷിച്ചാൽ മതി……

പൗമി എവിടെ….??”

“അവൾ ഇവിടെ ഉണ്ട്….നല്ല ടെൻഷനിലാ ആള്….

കൊടുക്കാം ഫോൺ….”

അത് പറഞ്ഞു പ്രവി ഫോൺ പൗമിക്ക് നീട്ടി..

അവള് ഫോൺ വാങ്ങിച്ചപ്പോഴേക്കും പ്രവിയും പാച്ചുവും നൈസായിട്ട് എഴുനേറ്റു റൂമിലേക്ക് നടന്നു….

“എവിടാ….അച്ചുവേട്ടാ?”

“വീട്ടിലാ….കല്ല്യാണത്തിന്റെ ഓരോരോ തിരക്ക്….”

അത് കേട്ടപ്പോൾ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു….

“സൂക്ഷിക്കണേ…. “

“സൂക്ഷിച്ചോളാവേ…..”

അവനൊരു പ്രത്യേക ഈണത്തിൽ അത് പറഞപ്പോൾ അവള് പൊട്ടിച്ചിരിച്ചു…

“എന്റെ ഭാര്യേ നീ ഇങ്ങനെ പേടിച്ചാൽ എങ്ങനെയാ…. ശ്ശോ….”

“പോ ഞാൻ പേടീച്ചൊന്നും ഇല്ലാ…പിന്നെ…..”

“എന്നാ എന്റെ കുട്ടി വേഗം പോയി ഏട്ടൻമാരെ കെട്ടിപ്പിടിച്ചു ഉറങ്ങിക്കോ……….”

അവളൊന്നു ചിരിച്ചു കൊണ്ട് ഫോൺ വെച്ചു…. അവളുടെ ഉള്ളിൽ എവിടെയോ ഒരു ഭയവും മുളപൊട്ടിയിരുന്നു………

എക്സാം കഴിഞ്ഞു ഒരു മാസം അവധിയും കിട്ടി….

കല്ല്യാണത്തിന് ഇനി മൂന്ന് ആഴ്ച കൂടിയേ ഉള്ളു…….

രാവിലെ തന്നെ ഒരുങ്ങി ഉമ്മറത്തെ തൂണിൽ ചാരി അനന്തപത്മനാഭനും ലക്ഷ്മി യും ഇറങ്ങി വരുന്നതും നോക്കി നിൽക്കുവായിരുന്നു പൗമി….

മുഖത്തെ ടെൻഷൻ മറയ്ക്കാൻ എന്നോണം അവൾ ഇട്ടിരുന്ന പിങ്ക് ചുരിദാറിന്റെ ഷോൾ വിരൽ തുമ്പിലിട്ട് ചുഴറ്റി കൊണ്ടിരുന്നു…….

കാറിന്റെ ഫ്രണ്ട്സീറ്റിൽ ഇരുന്ന പ്രവി അത് കണ്ടു പുറത്തേക്ക് ഇറങ്ങി…

“എന്താ മുഖത്ത് ഒരു വിഷമം….”

?”

“ഇനി മൂന്നാഴ്ച കൂടിയേ ഞാൻ ഈ വീട്ടിൽ നിങ്ങൾക്കൊപ്പം ഉള്ളു…..അല്ലേ പ്രവി….”

“എന്തോന്നാടീ ഇത്…എപ്പോഴാണേലും വേണ്ടതല്ലേ ഇതൊക്കെ… ഇതിപ്പോ ഇച്ചിരി നേരത്തെ ആയെന്ന് മാത്രം….”

“എന്നാലും പ്രവി…”

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു….

“ശ്ശൊ ഈ പെണ്ണ്….

നീ ഇങ്ങോട്ട് വന്ന് കാറിൽ കയറിക്കേ…..”

അവളെ വണ്ടിയിൽ കയറ്റി ഇരുത്തിയിട്ട് പ്രവി അകത്തേക്ക് നോക്കി അമ്മയെയും അച്ഛനെയും വിളിച്ചു….

“ദാ വരുന്നെടാ…”

അവരുടെ കാറ് ചെന്ന് നിന്നത് ഒരു വലിയ ജ്വല്ലറി ഷോപ്പിനു മുൻപിൽ ആയിരുന്നു…..

വിളിച്ചു പറഞ്ഞത് അനുസരിച്ച് അശ്വിമും ഫാമിലിയും അവിടെ എത്തിയിരുന്നു…

പിന്നെല്ലാരും ഒന്നിച്ച് വെഡ്ഡിംങ് ഓർണമെൻസിന്റെ സെക്ഷനിലേക്ക് നടന്നും…

അശ്വിന്റെ അമ്മയും ലക്ഷ്മിയും ഒന്നിച്ചിരുന്നു മാലകളും വളകളും സെലക്ട് ചെയ്യാൻ തുടങ്ങി….

അച്ഛൻമാര് രണ്ടുപേരും ഓരോരോ കാര്യങ്ങള് പറഞ്ഞു അവർക്ക് അടുത്തായി ഇരുന്നു….

അശ്വിനും ആർച്ചയും പ്രവിയും പാച്ചുവും പൗമിയും കൂടി കമ്മലും നോക്കാൻ തുടങ്ങി…..

അശ്വിന്റെ നോട്ടങ്ങൾ പലപ്പോഴും പൗമിയിൽ മാത്രമായി ഒതുങ്ങി നിന്നു……അവളുടെ ചുണ്ടുകൾ അവളറിയാതെ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു….

പാച്ചു ഓരോ കമ്മലുകളും എടുത്ത് പ്രവിയുടെ കാതിൽ വെച്ച് ഭംഗി നോക്കി കൊണ്ടേയിരുന്നു അതെല്ലാം കണ്ടു ആർച്ച പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു…..

പൗമി അവരെ തന്നെ കുറേ നേരെം നോക്കി നിന്നു…

ആർച്ച അപ്പുറത്തേക്ക് മാറിയപ്പോൾ പതിയെ പാച്ചൂന്റെ അടുത്തേക്ക് നടന്നു….

“എന്താണ് ഇവിടെ ഒരു ചിരിയും കളിയും….അണ്ടർഗ്രൗണ്ടിൽ കൂടി വല്ല ലൈനും വലിക്കാനുള്ള പ്ലാനുണ്ടോ…..??”

“ഏയ്.. ഞാനോ..”

“മ്ം..മ്ം…”

അവള് അവനെ നോക്കി ഒന്നു തലകുലുക്കി…

അപ്പോഴേക്കും അമ്മമാര് രണ്ടുപേരും ഏകദേശം സ്വർണം ഒക്കെ എടുത്തിരുന്നു……. അതൊക്കെ പൗമിയെ ഒന്ന് ഇടീപ്പിച്ച് നോക്കി…..

ചേർച്ച ഇല്ലാത്ത മാലകൾ ഒക്കെയും മാറി വേറെ എടുത്തു…….

അവളുടെ കൈ അവളവിനു പറ്റീയ വളകളും എടുത്തു…നെറിചുട്ടിയും അരപ്പട്ടയും ഒക്കെ വാങ്ങി….

അശ്വിൻ ഫോണിടുത്ത് അവളുടെ ഒരു ഫോട്ടോയും എടുത്തു….

അവളും കണ്ണാടിയിൽ ഒന്ന് നോക്കി……

അപ്പോഴേക്കും തന്നെ  ഉച്ച ആയിരുന്നു….

അവർ വേഗം ഫുഡ്ഡും കഴിച്ചു ഡ്രെസ്സെടുക്കാൻ ആയി പോയി…..

അപ്പോഴും തന്നെ പൗമി നന്നായി മടുത്തിരുന്നു…

അത് മനസ്സിലാക്കി അശ്വിൻ എല്ലാവരോടുമായി പറഞ്ഞു..

“അല്ലേൽ ഡ്രസ്സ് നാളെ എടുത്താലോ…??”

“മോനെ നാളെത്തേക്ക് മാറ്റി വയ്ക്കണോ…??കല്ല്യാണത്തിന് ഇനി അധികം ദിവസങ്ങൾ  ഇല്ല….അതും അല്ലാ എനിക്ക് അധികം ലീവും കിട്ടില…”

ലക്ഷ്മി ആയിരുന്നു അത് പറഞത്… അശ്വിന്റെ അമ്മ അതിനെ പിൻതാങി…

പൗമി നിസഹിയതയോടെ അശ്വിന്റെ മുഖത്തേക്ക് നോക്കി…..

എല്ലാവരും വെഡ്ഡിംങ് സെക്ഷനിലേക്ക് നടന്നു…..

അശ്വിൻ പതിയെ പൗമിക്കടുത്തേക്ക് നടന്നു….

“എന്ത് പറ്റി മടുത്തോ….??”

“മ്ം…”

അതെ എന്ന അർത്ഥത്തിൽ തലകുലുക്കി കൊണ്ട് അവളൊന്നു മൂളി…

അവൻ അവളുടെ ഇടുപ്പിലൂടെ ഒന്ന് കൈ ചുറ്റി പിടിച്ചു…..

അവളൊന്ന് ഞെട്ടി കൊണ്ട് ചുറ്റിലും നോക്കി…

എല്ലാവരും അവരവരുടേതായ തിരക്കുകളിൽ ആയിരുന്നു…. ആരും അവരെ ശ്രദ്ധിക്കുന്നതേ ഉണ്ടായിരുന്നില്ല….

അവള് അവന്റെ മുഖത്തേക്ക് നോക്കി…. ഒരോ സെക്കന്റിലും അവന്റെ കൈകൾ മുറുകി കൊണ്ടേയിരുന്നു…

“വിട്…ആരേലും കാണും….”

“ഓ…അപ്പോ ആരും കാണാതെ ആണേൽ കുഴപ്പമില്ല അല്ലേ….”

“ഛീ…കള്ളപോലീസ്….”

അതും പറഞ്ഞു അവന്റെ കൈ വിടുവിച്ചു കൊണ്ടവൾ മുൻപോട്ടു ഓടി….

ഓരോ സാരിയിലൂടെ കണ്ണോടിക്കുമ്പോഴും നോട്ടം അവസാനം ചെന്നു നിൽക്കുന്നത് അശ്വിന്റെ മുഖത്തായിരുന്നു….

അവസാനം ഓറഞ്ച് കളർ സാരി തിരഞെടുത്തു….

പ്രവിക്കും പാച്ചൂനും നീല കളർ വിട്ടൊരു കളിയും ഇല്ല…അതോണ്ട് അവര് രണ്ടാളും റോയൽ ബ്ലൂ കളർ കുർത്ത എടുത്തു…

ലക്ഷ്മിക്കും അനന്തപത്മനാഭനും കുടുംബത്തിലെ തലമൂത്ത കാരണവൻമാർക്കെല്ലാം ഡ്രസ്സ് എടുത്തു…

എല്ലാം കഴിഞ്ഞു കടയിൽ നിന്നിറങ്ങുമ്പോൾ തന്നെ സമയം എട്ടര കഴിഞ്ഞിരുന്നു….

പിന്നെ ഒന്നിച്ചു പോയി ഫുഡൊക്കെ കഴിച്ചു എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു…

വീട്ടിലേക്ക് വന്നു കയറുമ്പോൾ തന്നെ എല്ലാവരും ക്ഷീണിച്ച് അവശരായിരുന്നു….

പൗമി ഡ്രസ്സും ഓർണമെന്റ്സും എല്ലാം അവളുടെ മുറിയിലെ അലമാരിയിൽ വെച്ച് പൂട്ടി കീ ലക്ഷ്മിയുടെ കൈയ്യിൽ കൊണ്ട് കൊടുത്തു….

പൗമി കിടക്കാനായി പാച്ചുവിന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവര് രണ്ടു പേരും ഫോണിൽ എന്തോ നോക്കി കൊണ്ട് കട്ടിൽപചിയിൽ ചാരി ഇരിക്കുവായിരുന്നോ….

അവൾ ചെന്ന് അവർക്ക് ഇടയിലേക്ക് ഇരുന്നു…..

“പ്രവീ…..”

“എന്താടീ….??”

“ഞാൻ കല്ല്യണം കഴിഞങ്ങ് പോയാൽ നിങ്ങള് രണ്ടാളും എന്നെ മിസ്സ് ചെയ്യുവോ….”

“ഹേയ്….”

ഒന്ന് ചിണുങി കൊണ്ടവൾ പാച്ചൂനെ വിളിച്ചു…

“പാച്ചൂ….”

“ഏയ് ഒട്ടും മിസ് ചെയ്യില്ലാടീ……ഞങ്ങൾക്ക് കട്ടിലിൽ കുറച്ചൂടെ സ്പെയിസ് കിട്ടൂലോ നീ പോയാൽ….”

“ടാ പന്നപട്ടീ….”

അതും പറഞ്ഞു കൊണ്ട് പൗമി പാച്ചൂന് ഒരു തൊഴി വച്ചു കൊടുത്തു….

പെട്ടെന്ന് കിട്ടിയ തൊഴി  ആയത് കൊണ്ട് അവൻ താഴേക്ക് വീണു…..

തലയിണയും എടുത്തു കൈയ്യിൽ പിടിച്ചു അവൾ പ്രവിയെ നോക്കി….

“എന്താ പൗമീ ഇത്… ഞങ്ങളൊരു തമാശ പറഞ്ഞതല്ലേ….നീ ആ തലയിണ അവിടെ വെക്ക്…എന്നിട്ടിങ്ങ് വന്നേ…ഏട്ടൻ കുറച്ചു കാര്യങ്ങളൊക്കെ പറയട്ടെ……”

അതും പറഞ്ഞു കൈയ്യിലിരുന്ന ഫോൺ കട്ടിലിന്റെ ഒരു അറ്റത്തേക്ക് വെച്ച് അവൻ അവൾക്ക് നേരെ കൈ നീട്ടി…..

ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ അവന്റെ കരവലയത്തിനുള്ളിൽ ആ നെഞ്ചിലെ ചൂട് പറ്റി കിടന്നു…..

“അശ്വിൻ നല്ലവനാ….എന്റെ മോൾക്ക് അവിടെ ഒരു കുറവും ഉണ്ടാവില്ല……

മോള് അവനെ അനുസരിക്കണം…….പിന്നെ അശ്വിന്റെ അമ്മയും അച്ഛനും രണ്ടു പേർക്കും നിന്നെ ഒരുപാട് ഇഷ്ട്മാ…..അവരെ നല്ലത് പോലെ ബഹുമാനിക്കണം……പിന്നെ അവര് നിങ്ങളുടെ കല്ല്യാണം കഴിഞ്ഞാൽ കൂടി പോയാൽ ഒരാഴ്ച കൂടിയേ അവിടെ കാണു…അറിയാലോ അവിടുത്തെ ബിസിനസ് അവര് രണ്ട് പേരും കൂടിയാ നടത്തുന്നത്…അതു കൊണ്ട് തന്നെ അധികം ദിവസം അവിടെ നിന്ന് മാറി നിൽക്കാൻ അവരെ കൊണ്ട് പറ്റില്ല…..

പിന്നെ ആർച്ച…നല്ല കുട്ടിയാ അവള് ഏകദേശം ഒരേ പ്രായം ആയിട്ട് വരുമെങ്കിലും സ്ഥാനം കൊണ്ട് മോള് അവൾക്ക് ഏട്ടത്തി അമ്മയാ…..അതൊക്കെ കണ്ടറിഞ്ഞ് വേണം നിൽക്കാൻ…..”

പ്രവിയുടെ നിർത്താതെയുള്ള ആ സംസാരത്തിന് മറുപടിയെന്നോണം അവളൊന്ന് അമർത്തി മൂളി…..

“എന്നാ മോള് കിടന്നോ….ഏട്ടൻ ഇതൊക്കെ ഒന്ന് പറഞ്ഞുന്നെ ഉള്ളു….മോൾക്ക് എല്ലാം ഒന്ന് മനസ്സിലാകാൻ….”

“പ്രവീ…..ഇന്ന് ഞാൻ നിന്റെ നെഞ്ചില് തല വെച്ച് കിടന്നു ഉറങ്ങിക്കോട്ടെ…..”

അവൻ അവളുടെ മുടിയിഴകളിൽ സ്നേഹപൂർവ്വം ഒന്ന് തലോടി…

അവന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുമ്പോൾ അവന്റെ ഹൃദയമിടിപ്പിന്റെ താളം അവൾക്ക് കേൾക്കാമായിരുന്നു ..്‌…കണ്ണുകൾ പാതി അടഞ്ഞു പതിയെ ഉറക്കത്തിനു വഴിമാറി കൊടുത്തു…….

ദിവസങ്ങളോരോന്നും കടന്നു പൊയ്ക്കൊണ്ടേ ഇരുന്നു……. നാളെയാണ് പൗമിയുടെയും അശ്വിന്റെയും വിവാഹം…….

“ടീ പൗമി എഴുനേൽക്ക്…..”

“അഞ്ച് മിനിറ്റ് പ്രവീ….”

“ടീ നാളെയാ നിന്റെ കല്ല്യാണം……”

“അത് നാളെ അല്ലേ….അതിനെന്തിനാ ഇന്ന് രാവിലെ നേരത്തെ എഴുനേൽക്കുന്നത്….”

ഉറക്കത്തിന്റെ ആലസ്യത്തിൽ ആയിരുന്നു അവളത് പറഞ്ഞത്…

പ്രവി ഓടി പോയി ബാത്റൂമിൽ നിന്ന് മഗ്ഗിൽ കുറിച്ച് വെള്ളം എടുത്തു കൊണ്ട് വന്ന് അവളുടെ മുഖത്തേക്ക് ഒഴിച്ചു…

അവൾ ചാടി എഴുനേറ്റു…

“ഛെ…..പ്രവി.ഒരുമാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത് കേട്ടോ…..”

“എഴുനേക്കെടീ…”

പ്രവി മേശമേൽ ഇരുന്ന ചൂരൽ എടുത്തു…

സാധാരണ പൗമിയും പാച്ചുവും പഠിക്കാത്തതിന് അവരെ ഒന്ന് പേടിപ്പിക്കാൻ വേണ്ടിയാണ് ഈ ചൂരൽ വാങ്ങി വെച്ചിരിക്കുന്നത്……

“എന്താ പ്രവി ഇതൊക്കെ…..ദേ നേരം വെളുത്തിട്ട് പോലും ഇല്ലാ…..

നോക്ക് പാച്ചൂ പോലും എഴുനേറ്റില്ല….പ്ലീസ് പ്രവി ഞാൻ ഉറങ്ങിക്കോട്ടെ…..”

“പോയി കുളിക്ക്…..”

“നേരം വെളുക്കുന്നേന് മുൻപെയോ….”

അവൻ ചുരൽ വെച്ച് മേശമേൽ ഒന്ന് ആഞ്ഞടിച്ചു…

അവൾ ശരിക്കും ഞെട്ടിയിരുന്നു….

“ഈ പ്രവിക്ക് വട്ടായോ….”

അവൾ മനസ്സിൽ പിറുപിറുത്തു…..

“എന്താ….”

“കുളിക്കാൻ പോവാന്ന് പറയുവായിരുന്നു………”

“മ്ം എന്നാ പോയി വേഗം കുളിക്ക്….”

അവള് അവളുടെ റൂമിലേക്ക് പോയി….കുളിക്കാൻ ഉള്ള ഡ്രെസ്സും എടുത്ത് ബാത്റൂമിൽ കയറി കുറച്ചു നേരം അതിനകത്ത് ഇരുന്നു ഉറങ്ങി…..

പിന്നെ വേഗന്നൊരു കാക്ക കുളി കുളിച്ചിറങ്ങി….

റൂം തുറന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ തന്നെ ബാൽക്കണയിൽ പ്രവി ഇരിക്കുന്നത് കണ്ടു….

“പ്രവി ഞാൻ കുളിച്ചു….”

“മ്ം ബാ അടോക്കളയിലേക്ക് പോകാം…..’

“ങേ…അടുക്കളയോ..ഞാനോ……..്.??”

അവൻ കൈയ്യിലിരുന്ന ചൂരൽ ഒന്ന് വീശി….

“വാ പോകാം….”

അവനു മുൻപേ വേഗത്തിൽ അവള് നടന്നു…..

അവള് കാണാതെ അവനൊന്ന് ചിരിച്ചു….

“എന്തിനാ പ്രവി അടുക്കളേൽ വരാൻ പറഞ്ഞെ…..??”

“ചായ ഇടാൻ…”

“ഞാനോ…”

“ആ…ഞാൻ തന്നെ വേഗം ഇട്…”

അവള് വേഗം ഗ്യാസ് ഓൺ ചെയ്തു ചായ ഇട്ടു…

“മഥുരം ഒക്കെ കറക്ടായിട്ട് ഇട്ടേ…..”

“മ്ം….”

“ആദ്യത്തെ കപ്പ് അവൾ അവന് നീട്ടി….”

അവനത് വാങ്ങി…

“ദേ ഞാൻ പറഞതൊക്കെ ഓർമ്മ ഉണ്ടല്ലോ അല്ലേ….ഇതുപോലെ വേണം അശ്വിന്റെ വീട്ടിലും….”

“മ്ം…”

അവളൊന്ന് തല കുലുക്കി…

അപ്പോഴായിരുന്നു കുളിയൊക്കെ കഴിഞ്ഞു ലക്ഷ്മി അടുക്കളയിലേക്ക് വന്നത്….

അവർ പൗമിയെയും പ്രവിയെയും മാറി മാറി നോക്കി….

“അമ്മേ ഞാനുണ്ടാക്കിയ ചായയാ..”

അവൾ ചായക്കപ്പ് ലക്ഷ്മി ക്ക് നേരെ നീട്ടി…

“വാങ്ങിക്കൊ അമ്മേ…അവളുണ്ടാക്കിയതാ….”

പൗമി പതിയെ മുറ്റത്തേക്ക് നടന്നു….

നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു…….

ഗേറ്റിനരുകിൽ പത്രം ഉണ്ടായിരുന്നു അവൾ അത് എടുത്തു… ഒന്ന് നിവർത്തി നോക്കി…….

വൈകുന്നേരം ആയപ്പോഴേക്കും അഥിതികൾ ഓരോരുത്തരായി എത്തി തുടങ്ങിയിരുന്നു….

വീട്ടിൽ എങ്ങോട്ട് തിരിഞാലും ആളുകൾ… പൗമിക്ക് ഒരുമാതിരി ശ്വാസം മുട്ടുന്നത് പോലെ തോന്നി…

അവൾ കുറച്ച് ആശ്വാസത്തിനായി അടുക്കള വാതിൽക്കൽ പോയി നിന്നു….

“ടീ പൗമി നീ ഇവിടെ നിക്കുവാണോ….ആ ബ്യൂട്ടീഷൻ ചേച്ചിയെ നിന്റെ റൂമിലേക്ക് പറഞ്ഞു വിട്ടിട്ടുണ്ട് വേഗം ചെന്ന് ഡ്രസ്സ് മാറ്….ചെല്ല്…”

“പ്രവീ….”

“എന്താടീ…..നീ ചെന്ന് വേഗം ഡ്രസ്സ് മാറ്….വരുന്ന ആളുകൾ എല്ലാം നിന്നെയാ അന്വേഷിക്കുന്നത്…..ചെല്ല്….”

അവൻ അവളുടെ കൈക്ക് പിടിച്ചു റൂമിന്റെ വാതിൽക്കൽ വരെ കൊണ്ട് വിട്ടു…

ഇട്ടിരുന്ന വേഷം മാറി   ബ്ലാക്കിൽ ഗോൾഡൻ കളർ സ്റ്റോൺ പതിപ്പിച്ച ദാവണി ഉടുത്തു….

മുടിയൊക്കെ കെട്ടി സിംപിൾ ആയിട്ട് ഒരു മാലയും രണ്ട് മൂന്നു വളയും മാത്രം ഇട്ട് താഴേക്ക് ഇറങ്ങി…

അഥിതികൾ ഒരോരുത്തരും വന്നു തുടങ്ങിയിരുന്നു….കുട്ടികളൊക്കെ അവിടെവിടെയായി ഓടി നടക്കുന്നുണ്ടായിരുന്നു….

കുറച്ചു പ്രായം ചെന്നവരൊക്കെ അവിടെ കൂടിയിരുന്നു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു……

തിരക്കുകൾക്ക് പിന്നാലെ പ്രവിയും പാച്ചുവും പായുമ്പോൾ അവർക്ക് ഒപ്പം ശ്രാവണും ഉണ്ടായിരുന്നു….

നാളെ ഈ നേരം ഞാൻ എവിടെയാ….

പൗമി സ്വയം ഒന്ന് ചിന്തിച്ചു നോക്കി….

അപ്പോഴായിരുന്നു ബാലചന്ദ്രൻ അങ്കിളും ഫാമിലിയും അങ്ങോട്ട് വന്നത്…അവർക്ക് ഒപ്പം രോഹിതും രോഹനും ഉണ്ടായിരുന്നു….

അനന്തപത്മനാഭനും ലക്ഷ്മിയും പൗമിയെയും വിളിച്ചു കൊണ്ട് അവർക്ക് അടുത്തേക്ക് ചെന്നു…

രോഹിത് അവളെ നോക്കുന്നുണ്ടായിരുന്നെങ്കിലും അവള് വല്ല്യ വെയിറ്റ് ഇട്ട് നിന്നു…

ബാലചന്ദ്രന്റെ ഭാര്യ പൗമിയുടെ കൈയ്യിലേക്ക് ഒരു കാപ്പ് വള ഇട്ടു കൊടുത്തു…

“ഏയ്…എന്തിനാ ബാലാ ഇതൊക്കെ….”

“അവള് ഞങ്ങളുടേയും കൂടെ മകളല്ലേ….എന്റെ മകൾക്ക് കൊടുക്കുന്നത് പോലെയേ ഉള്ളു…”

പൗമി അവരെ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി…. അവിടെ നിറയെയും ആളുകൾ ഉണ്ടായിരുന്നു…..

വീട് മുഴുവനും ലൈറ്റിൽ കുളിച്ചു നിൽക്കുകയായിരുന്നു…..അവൾ ഫോണെടുത്ത് ഒരു ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോഴായിരുന്നു പിന്നിൽ നിന്ന് രോഹിത് വിളിച്ചത്…

“പൗമീ…”

“എന്താ രോഹിത് …..??”

“തനിക്കു എന്നോട് ഇപ്പോഴും ദേഷ്യമാണോ…”

“ഏയ് എന്തിന്…”

ഫോട്ടോ എടുക്കുന്നതിനിടയിൽ അവന്റെ മുഖത്തേക്ക് പോലും നോക്കാതെ അവൾ പറഞ്ഞു…

“ആക്ച്ചൊലി ഞാനാ രോഹിതിനോട് സോറി പറയേണ്ടത്…എന്റെ ഭാഗത്തെ തെറ്റിന് രോഹിതിന്റെ കൈയ്യിൽ നിന്ന് കാശ് വാങ്ങിയതിന്….”

“ഏയ് അത് സാരമില്ല….അത് ഞാനെന്റെ പെങ്ങള് എന്നോട് കാണിച്ചൊരു കുറുമ്പ് ആയിട്ടേ കണ്ടിട്ടൊള്ളു….

പിന്നെ ശ്രീ പറഞ്ഞു എനിക്ക് തന്നെ നന്നായിട്ട് അറിയായിരുന്നു……”

“ശ്രീ….??”

അത് പറഞ്ഞു കൊണ്ട് ചോദ്യ ഭാവത്തിൽ അവൾ അവനെ നോക്കി…

” ശ്രാവൺ…അവനെന്റെ ബെസ്റ്റ് ഫ്രണ്ടാ….അവന്റെ ഫോണിൽ ഞാൻ ഒരിക്കൽ കണ്ടിരുന്നു തന്റെ ഫോട്ടോ…”

“ആഹാ….”

“പൗമീ നീ ഇവിടെ നിക്കുവാണോ….മൈലാഞ്ചി ഇടണ്ടേ…ഇപ്പോൾ ഇട്ടിലേ നല്ലോണം ചുവക്കു…”

അമ്മാവന്റെ മകൾ ശ്രീക്കുട്ടി ആയിരുന്നു അത്…

“ദാ വരുന്നു….”

അവൾ അത് പറഞ്ഞു പൂർത്തിയാക്കും  മുൻപേ ശ്രീക്കുട്ടി അവളുടെ കൈയ്യിൽ പിടിച്ചു…

“രോഹിത് നാളെ കല്ല്യാണത്തിനു വരില്ലേ…??”

“വരും..”

“നാളെ കാണാട്ടോ ഇപ്പോ ഇത്തിരി ബിസിയാ…”

അതും പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് നടന്നു….

മൈലാഞ്ചി ഇടുമ്പോൾ കുട്ടികളെല്ലാം അവൾക്ക് ചുറ്റും വന്നിരിപ്പുണ്ടായിരുന്നു…

രണ്ടു കൈയ്യുടേയും കൈമുട്ട് വരെ മൈലാഞ്ചി ഇട്ടു….

അവൾ ഒരിടത്തു മാറി അടങ്ങി ഒതുങ്ങി ഇരുന്നു…..

ഒപ്പം ശ്രീക്കുട്ടിയു മാളവികയും ഉണ്ടായിരുന്നു…

“ഒന്നോർത്തെ നാളെ ഈ സമയം പൗമി ചേച്ചീടെ ഫസ്റ്റ് നൈറ്റ്…”

മാളവിക അവളെ കളിയാക്കി പറഞ്ഞു….

“നീ പോടീ…മൊട്ടേന്ന് വിരിഞില്ല പെണ്ണ്….”

സമയം കൂടുംതോറും ഇരുട്ടിന്റെ കറുപ്പും കൂടി കൂടി വന്നു….

അവള് ആ വീട് മുഴുവനും നോക്കിയിട്ടും പ്രവിയെയും പാച്ചൂനെയും കണ്ടില്ല…

“അമ്മേ പാച്ചുവും പ്രവിയും എന്തേ…”

“അവര് മുല്ലപ്പൂവ് വാങ്ങാൻ പോയേക്കുവാ….”

“അല്ലാ  ആന്റി…പൂവ് ഫ്രിഡ്ജിൽ ഇരിപ്പുണ്ട്…അവർ ഇവിടെ എവിടെയോ ഉണ്ട്…..”

ശ്രീക്കുട്ടി ആയിരുന്നു അത് പറഞ്ഞത്…

അപ്പോഴെ പൗമിക്ക് തോന്നിയിരുന്നു അവർ ബാൽക്കണിയിൽ ഉണ്ടാകുമെന്ന്….

അവൾ നേരെ അവിടേക്ക് നടന്നു….

“ഇന്നൂടി കഴിഞ്ഞാൽ അവള് ഇവിടെ ഇല്ല…..അല്ലേടാ പ്രവി…..”

പാച്ചു അത് ചോദിക്കുമ്പോഴും പ്രവി പ്രത്യേകിച്ച് ഉത്തരം ഒന്നും ഇല്ലാതെ നിൽക്കുവായിരുന്നു…..

“അവള് കല്ല്യാണം ഒന്നും കഴിക്കാതെ എപ്പോഴും നമ്മുടെ പൗമി ആയിട്ട് എന്നും നമ്മുടെ കൂടെ തന്നെ ഉണ്ടായാൽ മതിയായിരുന്നു അല്ലേടാ പ്രവി….”

വീണ്ടും പ്രവി ഒന്നും മിണ്ടിയില്ല…

പക്ഷേ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു…….

“അയ്യെ ടാ നീ കരയുവാ….”

“എന്നും എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുന്ന കുട്ടിയാ അവള്…..അവളില്ലാതെ പറ്റീല്ലെടാ പാച്ചു…..”

നിറഞ്ഞു വന്ന മിഴികൾ ഒന്ന് തുടയ്ക്കാൻ പോലും ആകാതെ പൗമി ഭിത്തിയിൽ ചാരി നിന്നു….

അവൾ പെട്ടെന്ന് അടുത്ത റൂമിലേക്ക് കയറി…

വാഷ്റൂമിൽ പോയി കൈ കഴുകി…. ശേഷം മുഖവും ഒന്ന് വൃത്തിയായി കഴുകി്‌….മുഖം തുടച്ചു പതിയെ ബാൽക്കണിയിലേക്ക് നടന്നു….

“രണ്ടാളും ഇവിടെ വന്ന് നിൽക്കുവാ….വാ ഫുഡ് കഴിക്കാം….”

അവൾ അവരെയും വിളിച്ചു കൊണ്ട് താഴേക്ക് നടന്നു…..

അവർ മൂന്നു പേരും പരസ്പരം ഒന്നും മിണ്ടിയില്ല…..മൗനം അവർക്കിടയിൽ തളം കെട്ടി നിന്നു……പൗമി ഒന്നും കഴിക്കാതെ എണീറ്റു…….പിന്നാലെ തന്നെ പാച്ചുവും പ്രവിയും എഴുനേറ്റു…..

“ഞാനിന്ന് പൗമി ചേച്ചീടെ കൂടെയാ കിടക്കുന്നത്….”

മാളവിക ആയിരുന്നു അത് പറഞ്ഞത്…

“എന്നാൽ ഞാനും പൗമിയുടെ കൂടെയാ ഉറങ്ങുന്നത്…”

ശ്രീക്കുട്ടി യും പറഞ്ഞു നിർത്തി…

“പൗമി അധികം ഉറക്കം കളയണ്ടാ…നാളെ നേരത്തെ എഴുനേൽക്കാനുള്ളതാ…പോയി കിടന്നോ….നിങ്ങള് മൂന്നാളും കൂടി വർത്തമാനം പറഞ്ഞു കിടക്കരുത്…അലാറം വെച്ചേക്കണം കേട്ടോ”

“മ്ം…”

അവളൊന്ന് മൂളുക മാത്രം ചെയ്തു കൊണ്ട്  പ്രവിയെയും പാച്ചുവിനെയും മാറി മാറി ഒന്ന് നോക്കിയിട്ട്  മുകളിലേക്ക് നടന്നു….

കട്ടിലിൽ പൗമിക്ക് അപ്പുറവും ഇപ്പുറവും ആയി ശ്രീക്കുട്ടിയും മാളവികയും കിടന്നു…..

അവൾക്കെന്തോ ശ്വാസം മുട്ടുന്നത് പോലെ തോന്നി….. വെറുതെ ഫോൺ ഒന്നെടുത്ത് നോക്കിയപ്പോൾ അശ്വിന്റെ കുറയധികം മിസ്ഡ് കോൾസ് കണ്ടു….

കുറച്ച് നേരം അശ്വിന് മെസ്സെജ് അയച്ചു….

അശ്വിനോട് ഗുഡ്നൈറ്റ് പറഞ്ഞു കിടന്നിട്ടും അവൾക്ക് ഉറക്കം വന്നതേയില്ല….

തിരിഞ്ഞും മറിഞ്ഞും വെറുതെ കിടന്നു…..

അവൾ പതിയെ അവർക്ക് ഇടയിൽ നിന്നും എഴുനേറ്റു പാച്ചുവിന്റെ മുറിയിലേക്ക് നടന്നു….

വാതില് ചാരിയിരുന്നു… അവൾ അത് തുറന്നു….

കട്ടിലിന്റെ രണ്ടറ്റത്ത് മാറി പാച്ചുവും പ്രവിയും ഇരിപ്പുണ്ടായിരുന്നു…..അവൾ അവർക്ക് അടുത്തേക്ക് ചെന്നു……

“നീ ഉറങ്ങിയില്ലേ….??”

“നിങ്ങള് ആരെ പ്രതീക്ഷിച്ചാ ഈ ഇരിക്കുന്നത്….”

“ഏയ്…ഞങ്ങള് വെറുതെ ഉറക്കം വരാതെ….”

“ഉവ്വേ….”

“ഞങ്ങൾക്ക് അറിയാരുന്നെടി പോത്തേ എത്ര വൈകിയാലും നീ ഇങ്ങ് വരുമെന്ന്…..”

പാച്ചു ആയിരുന്നു അത് പറഞത്…

“നീ ഇല്ലാണ്ട് ഞങ്ങൾക്ക് ഇവിടെ ഉറങാൻ പറ്റുവോ….??”

“അപ്പോൾ നാളെയോ….”

അവളുടെ ആ ചോദ്യത്തിന് മൗനം മാത്രമായിരുന്നു ഉത്തരം…

“ദേ വേഗം കിടന്നേ… എനിക്ക് നാളെ രാവിലെ എഴുനേൽക്കാൻ ഉള്ളതാ….”

അടിഞ്ഞു കൂടി നിന്ന മൗനത്ത കീറി മുറിച്ചു കൊണ്ട് പൗമി ആയിരുന്നു അത് പറഞ്ഞത്….

പ്രവിയും പാച്ചുവും അവളുടെ കവിളുകളിൽ ഒന്നിച്ചു അമർത്തി ചുംബിച്ചു….

“ഏയ് ഇന്നെന്താ ഒരു പ്രത്യേക സ്നേഹം……”

“ഇന്നും കൂടിയല്ലേ ഞങ്ങൾക്ക് നീ സ്വന്തം…നാളെ തൊട്ട്…”

പറഞ്ഞു പൂർത്തിയാക്കാനാവാതെ പാച്ചു അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു….

“ഈ ചെക്കൻ…എന്നെ കൂടി….”

ഒന്നും മിണ്ടാതെ അവൾ അവർക്ക് ഇടയിൽ കിടന്നു…..അവർ രണ്ടുപേരും അവളെ കെട്ടിപ്പിടിച്ചു കിടന്നു….

നിറഞ്ഞു തുളുമ്പിയ മിഴികൾ എപ്പോഴോ ഉറക്കത്തിനു വഴി മാറി കൊടുത്തു…

പതിവിനു വിപരീതമായി പ്രവിയും പാച്ചുവും ഒന്നിച്ചായിരുന്നു അവളെ വിളിച്ചത്….

മടി കൂടാതെ അവൾ എഴുന്നേറ്റു……കുളിച്ചു…..അപ്പോഴേക്കും സമയം കുറച്ചു ആയിരുന്നു..

ആറ് മണി കഴിഞ്ഞപ്പോൾ ബ്യൂട്ടിഷൻ വന്നു….

ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു പൗമി സാരി ഉടുക്കുന്നത്…അതിന്റെ ടെൻഷനും അവൾക്ക് ആവോളം ഉണ്ടായിരുന്നു….

രണ്ട് മണിക്കൂറിനു ശേഷം അവളെ കണ്ടപ്പോൾ പ്രവിയും പാച്ചുവും അടക്കം എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു..  

ഓറഞ്ച് കളർ സാരിയും ഡാർക്ക് ഗ്രീനിൽ ഗോൾഡൻ സ്റ്റോൺസ് പതിപ്പിച്ച ബ്ലൗസും മുടിക്ക് പിന്നിൽ മാത്രമായൊതുങ്ങി നിൽക്കുന്ന മുല്ലപ്പൂവും കഴുത്തും കൈയ്യും നിറഞ്ഞു കിടക്കുന്ന ആഭരണങ്ങളും….എല്ലാവരും അവളെ തന്നെ നോക്കി കൊണ്ട് നിന്നു…..

പതിനൊന്നേ കാലിനാണ് മുഹൂർത്തം…

പൗമിയെ താഴെ ദക്ഷിണ കൊടുക്കാനായി അന്വേഷിക്കുന്നുണ്ടായിരുന്നു ….ശ്രീക്കുട്ടിയും മാളവികയും ചേർന്ന് അവളെ താഴേക്ക് കൊണ്ടു പോയി…

അച്ഛനും അമ്മയ്ക്കും തലമൂത്ത കാരണവൻമാർക്കും എല്ലാം ദക്ഷിണ കൊടുത്തു …..നേരെ അവൾ ചെന്ന് പ്രവിയുടെ കാലിൽ തൊട്ട് തൊഴുതു..

“ഏട്ടനെന്നെ അനുഗ്രഹിക്കണം…..”

അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു…

“ഈ പെണ്ണ്…”

അവൻ അവളുടെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു….

“എന്നാ പിന്നെ അധികം താമസിപ്പിക്കണ്ട…..രാഹുകാലത്തിനു മുൻപങ്ങ് ഇറങ്ങാം…”

അവിടെ കാരണവൻമാരിൽ ആരോ ഒരാൾ അത് പറഞ്ഞു….

പ്രവിയുടെയും പാച്ചുവിന്റെ യും കൈയ്യിൽ പിടിച്ചു കൊണ്ട് ആ വലിയ വീടിന്റെ പടി കളോരോന്നും അവളിറങ്ങി…..

മുറ്റത്ത് നിന്ന് ആ വീടിനെയൊന്ന് ആകപ്പാടെ നോക്കി…..

നഷ്ടപ്പെടലിന്റെ വേദന അവളുടെ മുഖത്ത് പ്രകടമായിരുന്നു….

പ്രവി ഡോറ് തുറന്നു കൊടുത്തു….കാറിന്റെ ഫ്രണ്ട് സീറ്റിൽ അവൾ കയറി…..

ആ കാറ് വന്നു നിന്നത് ഒരു വലിയ ഓഡിറ്റോറിയത്തിനു മുൻപിൽ ആയിരുന്നു…

ചെർക്കൻ കൂട്ടര് വന്നിട്ടില്ലാത്തത് കൊണ്ട് ലക്ഷ്മിയും പൗമിയുടെ അമ്മായിമാരും അവളെ ഗ്രീൻ റൂമിലേക്ക് കൊണ്ട് പോയി….

വരുന്ന അതിഥി കളെ സ്വീകരിക്കാനായി എല്ലാവരും ഹാളിലേക്ക് പോയപ്പോൾ ശ്രീക്കുട്ടിയും മാളവികയും മാത്രമായി പൗമിക്കടുത്ത്…

ചെർക്കൻ വന്നു എന്ന് കേട്ടതും അവരും താഴേക്ക് ഓടി…..

പൗമി കൈയ്യിലിരുന്ന ഫോണിൽ ഒരു സെൽഫി എടുത്തു….

പെട്ടന്നായിരുന്നു പിന്നാമ്പുറത്ത് ഒരു ശബ്ദം കേട്ടത് അവൾ അങ്ങോട്ടേക്ക് നടക്കുമ്പോൾ ആരോ ഒരാൾ അവിടെ നിന്നും ഓടി മറയുന്നത് കണ്ടു…

അപ്പോഴെക്കും പ്രവി അവിടേക്ക് വന്നു…

“നീ ഇവിടെ എന്ത് നോക്കി നിക്കുവാ….താഴെ എല്ലാവരും വന്നു….

നിനക്ക് കുടിക്കാൻ എന്തേലും വേണോ…”

“എനിക്ക് ഒന്നും വേണ്ട പ്രവി ….അവിടെന്ന് ആരോ ഓടി പോയി….”

“തോന്നിയതാകും….ദേ അവരൊക്കെ വന്നു…. മുഹൂർത്തത്തിനു സമയം ആകുന്നു….

ചിരിച്ചോണ്ട് ഇറങ്ങി വരണം കേട്ടോ…”

“കേട്ടു പ്രവി…”

താലം പിടിച്ചു നിൽക്കുന്ന കുട്ടികൾക്കു  പിന്നിലായി അനന്തപത്മനാഭനും ലക്ഷ്മിക്കും  പ്രവിക്കും പാച്ചുവിനും ഒപ്പം ഒരു തട്ടിൽ നിറയെ പഴങ്ങളും വാൽക്കണ്ണാടിയും കത്തജ്വലിച്ചു കൊണ്ടിരിക്കുന്ന ദീപവുമായി പൗമി നടന്നു….

അവൾ ആ ഓഡിറ്റോറിയത്തിലേക്ക് കയറിയതും അവിടുത്തെ എല്ലാ ലൈറ്റുകളും ഒന്നിച്ചു അണഞു….

ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് മാത്രമായി….നാണത്താലും ചെറു പുഞ്ചിരിയാലും അവളുടെ മുഖം കുനിഞ്ഞിരുന്നു…..

അവൾക്ക് ഇരു വശങ്ങളിലുമായി പ്രവിയും പാച്ചുവും നിന്നു….

അവൾ തട്ടി വീഴാതെ ഇരിക്കാനായി പ്രവി അവളുടെ സാരി ഞൊറികൾ പതിയെ പൊക്കിപ്പിടിച്ചു കൊടുത്തു……

അവിടെ കൂടിയവരയല്ലാം അവരുടെ സഹോദര സ്നേഹത്തെ അസൂയയോടെ നോക്കി കണ്ടു…

പൗമി പതിയെ മുഖമുയർത്തി മണ്ഡപത്തിൽ ഇരുന്ന അശ്വിനെ നോക്കി…. അവനും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു….

എല്ലാവർക്കും ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അവൾ അശ്വിനടുത്തേക്ക് നടന്നു അവന്റേതു മാത്രമാകാനായ്….

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “പൗമി – ഭാഗം 17”

  1. സത്യത്തിൽ കല്യാണത്തിന്റെ സന്തോഷത്തെക്കാൾ എന്തെങ്കിലും അനർഥം ഉണ്ടാവുമോ എന്ന് ഉള്ള ഭയമാണ് കൂടുതൽ. പൗമി അശ്വിന്റെ ജീവിതസഖിയായി എന്നും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു 💕💕💕💕💕

Leave a Reply

Don`t copy text!