Skip to content

പൗമി – ഭാഗം 14

poumi-novel

സ്റ്റാന്റിൽ വെച്ചിരിക്കുന്ന ബുള്ളറ്റിൽ ചാരി വിദൂരതയിലേക്ക് നോക്കി നിൽക്കുമ്പോൾ അവൾ കാണുന്നുണ്ടായിരുന്നു പൈൻമരങ്ങൾക്കിടയിലൂടെ അവളെ ലക്ഷ്യമാക്കി വരുന്ന ആ ജീപ്പിനെയും അവളുടെ കാലനെയും…..

അവൾ പതിയെ ആ സ്വാമി ഏൽപ്പിച്ച ചന്ദനം കഴുത്തിൽ തൊട്ട് ഇടം കൈ വിരലിൽ ആ മോതിരവും ഇട്ടു….

ആ ജീപ്പ് അവൾക്ക് അടുത്തേക്ക് വന്നു കൊണ്ടേയിരുന്നു……

അവൾ കണ്ണുകൾ ഇറുകിയടച്ചു…..

അവൾ പതിയെ കണ്ണു തുറന്നു ആ ജീപ്പ് അവൾക്ക് മുൻപിലായി നിർത്തിയിട്ടിരുന്നു.. …..അവളുടെ ഹൃദയമിടിപ്പിന്റെ താളത്തിന് വേഗതയേറി….

കണ്ണൊഴികെ മുഖത്തിന്റെ ബാക്കി ഭാഗങ്ങളൊക്കെ മറച്ചു വെച്ചൊരാൾ അതിൽ നിന്ന് പുറത്തേക്ക് ഇറങ്ങി…

വരുന്നത് വരട്ടെ എന്ന ഭാവത്തിൽ അവളും നിന്നു………അവൾക്ക് മുൻപിൽ നിൽക്കുന്നവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൾ കാണുന്നുണ്ടായിരുന്നു ആ കണ്ണുകളിൽ പകയുടെ കനലുകൾ എരിഞമരുന്നത്…..

അവൻ പതിയെ മുഖത്തെ മുഖം മൂടി വലിച്ചു മാറ്റി……

അവളുടെ കണ്ണുകൾ ഞെട്ടൽ ഉളവായി..ചുണ്ടുകൾ  ആ പേര് ഉച്ചരിച്ചു……

“അഖിൽ…..”

“അല്ല…നിന്റെ കാലൻ….”

“വാട്ട്…??”

“എന്തായാലും നിന്റെ ധൈര്യത്തെ ഞാൻ സമ്മതിച്ചിരിക്കുന്നു…..ഞാനോർത്തു പേടിച്ച് നീ വരില്ലെന്ന്….”

അവളപ്പോഴും അവനെ കണ്ട ഞെട്ടലിൽ നിൽക്കുവായിരുന്നു……

“അഖിൽ…നീ….നീയാണോ എന്നെ…..”

“അതേടി ഞാൻ തന്നെയാ…..നിനക്കറിയില്ല എന്നെ……”

ഒന്നിച്ചു ഓരേ ക്ലാസിൽ പഠിക്കുന്നവർ….ഒരിക്കലും ഇവനെ ഇങ്ങനെ പ്രതീക്ഷിച്ചതേ അല്ല…..

ഇടയ്ക്കിടെ വന്നു പ്രൊപോസ് ചെയ്യാറുണ്ടായിരുന്നെങ്കിലും ഇന്ന് വരെ മോശമായിട്ട് ഒരു നോട്ടം പോലും ഇവനിൽ നിന്നുണ്ടായിട്ടില്ല…..ആ ഇവൻ…..

അവൾ ഇടം കൈയ്യിലെ മോതിരത്തിൽ അമർത്തി പിടിച്ചു…..

“എന്തു പറ്റി….പൗർണമി അനന്തപത്മനാഭ അയ്യർക്ക് പേടി തോന്നുന്നുണ്ടോ…..??

ഈ കാട്ടിൽ നമ്മള് രണ്ടാളും ഒറ്റയ്ക്കാ….നീ ഒന്ന് നിലവിളിച്ചാൽ പോലും ഒരു പട്ടിയും കേൾക്കില്ല…..”

“ഛീ നിർത്തെടാ…..മര്യാദയ്ക്ക് പൊയ്ക്കോ… ഇല്ലേൽ ഞാൻ…..”

“ഇല്ലേൽ നീ എന്തോ ചെയ്യുവെന്നാ……

നാളെത്തെ പത്രത്തിൽ ഒരു വാർത്ത വരും ഏഴങ്ക സംഘത്തിന്റെ ക്രൂരമായ പീഢനത്തിനിരയായ മരണമടഞ ഡിജിപി യുടെ മകളുടെ…. അതായത് നിന്റെ…..”

അവൾ ഒരു ഞെട്ടലോടെ ചുറ്റിലും നോക്കി……

“നീ ആരെയാ ഈ നോക്കുന്നത്……. അവരൊക്കെ വരുന്നതേയുള്ളു……..”

“അഖിൽ നിന്നോട് ഞാൻ എന്ത് തെറ്റ് ചെയ്തു….. നമ്മള് നല്ല ഫ്രണ്ട്സ് അല്ലേ…..”

“അല്ലാ….”

അതൊരു അലർച്ച ആയിരുന്നു……

“അടങ്ങാത്ത പ്രണയമായിരുന്നില്ലേ എനിക്ക് നിന്നോട്….”

“അഖിൽ പ്ലീസ് എന്റെ വിവാഹം ഉറപ്പിച്ചു….”

“അറിയാം അതും അറിയാം……

അതിനു മുൻപ് എനിക്ക് നിന്നെ വേണം…..

എനിക്ക് കിട്ടാത്തത് ആർക്കും വേണ്ട….അതിന് അനുവാദിക്കില്ല ഞാൻ……”

പെട്ടന്നായിരുന്നു അവരെ ലക്ഷ്യം വെച്ച് നാല് ബുള്ളെറ്റുകൾ  പൈൻ മരങ്ങൾക്കിടയിലൂടെ ചീറിപ്പാഞ്ഞു വന്നത്…..

അത് അവളുടെ ഉള്ളിൽ ഭയത്തിന്റെ അലയൊലികൾ സൃഷ്ടിച്ചു…..

ധൈര്യം വിടാതെ അവൾ നിന്നു…..

ബൈക്കിൽ നിന്നീറങ്ങിയ ആൽവിനെയും ഗ്യാങ്ങിനെയും കണ്ടതും അവളുടെ ഉള്ള ധൈര്യം കൂടി ചോർന്നു പോയിരുന്നു……

“ആഹാ…പുലിക്കുട്ടി എന്താ പേടമാനെ പോലെ നിൽക്കുന്നത്……7സിംഹങ്ങളുടെ മുൻപിൽ പേടിച്ച് അരണ്ടു നിൽക്കുന്ന മാൻപേട….”

ആൽവിൻ അത് പറഞ്ഞു നിർത്തിയതും അവരെല്ലാം പൊട്ടിച്ചിരിച്ചു…

“തൂ…..സിംഹം പോലും….

എന്റെ കണ്ണിൽ നീയൊക്കെ വെറും തെരുവ് പട്ടികളാ…..”

“ഇത്രയൊക്കെ ആയിട്ടും അവളുടെ അഹങ്കാരത്തിന് കുറവ് ഉണ്ടോയെന്ന് നോക്കിയെ….”

ആൽവിൻ ദേഷ്യത്താൽ അഖിലിനോട് പറഞ്ഞു….

“ഹാ…അവളൊന്ന് ഷൈൻ ചെയ്യട്ടെടാ….ഒന്നൂല്ലേലും ഇച്ചിരി കൂടി കഴിഞാൽ തീരാനുള്ളതല്ലേ…….”

അപ്പോഴേക്കും അഖിൽ അവളുടെ അടുത്തേക്ക് നടന്നു തുടങ്ങിയിരുന്നു…..

“അഖിൽ..പോ…”

“നീ എന്തിനാ മോളെ പേടിക്കുന്നത്…..”

അവൻ അവളുടെ തോളിലേക്ക് കൈ വെയ്ക്കാനാഞതും അവൾ ഇടം കൈ കൊണ്ട് അവന്റെ കൈ തട്ടിമാറ്റി വലം കൈയ്യാൽ അവന്റെ കരണക്കുറ്റിക്ക് ഒന്ന് കൊടുത്തു……

അവളെ  പിടിക്കാനായി അടുത്തേക്ക് വന്ന ആൽവിന്റെ നെഞ്ചിലേക്ക് അവൾ ആഞു ചവിട്ടി……

അവൻ നിലത്തേക്ക് വീണപ്പോൾ അവൾ മുന്നോട്ടു ഓടി…..

ഉണങ്ങിവീണ പൈൻ ഇലകൾ എണ്ണയൊഴിച്ചിട്ടത് പോലെ തെന്നുന്നുണ്ടായി…..കാലിടറി വീഴാൻ പോയിട്ടും അവൾ ഓടി….

പെട്ടന്നായിരുന്നു പൈൻമരത്തിന്റെ പിന്നിൽ നിന്നും ഏതോ കൈകൾ അവളേ പിടിച്ചു വലിച്ചത്……

ഒറ്റയ്ക്കിറങ്ങി തിരിച്ച  നിമിഷത്തെ ശപിച്ചു കൊണ്ടവൾ കണ്ണുകൾ ഇറുക്കിയടച്ചു….

അയാളുടെ ശ്വാസം അവളുടെ നെറ്റിയിൽ തട്ടി….

അവൾ കണ്ണുകൾ വലിച്ചു തുറന്നു……

“അച്ചുവേട്ടാ……”

പേടി മാഞ്ഞ് അത്ഭുതം നിറഞ്ഞു അവളുടെ മിഴികളിൽ……

“ഇതെങ്ങനെ ഇവിടെ….”

അപ്പോഴേക്കും ആൽവിനും അഖിലും അവർക്ക് അടുത്തേക്ക് വന്നു….

അശ്വിൻ അവളെ ഒരു കൈയ്യിൽ തള്ളി പിന്നോട്ട് മാറ്റി….

മറ്റാരുടെയോ നെഞ്ചിൽ തട്ടിയിയിരുന്നു അവൾ നിന്നത്…

“പ്രവി പാച്ചൂ…നിങ്ങള്….”

അപ്പോഴേക്കും അഖിലിന്റെ ആളുകൾ വന്നിരുന്നു…….

അങ്ങോട്ടും ഇങ്ങോട്ടും എല്ലാവരും അടിക്കുന്നു…..പാച്ചുവിന്റെയും പ്രവിയുടെയും കൈയ്യിൽ ഹോക്കിസ്റ്റിക്ക് ഉണ്ടായിരുന്നു……..

അശ്വിൻ കൈ കൊണ്ടായിരുന്നു എല്ലാവരെയും അടിച്ചത്….

പ്രവിയുടെ നേരെ തടി കഷ്ണവുമായി ആൽവിൻ വരുന്നത് കണ്ടാണ് പൗമി പിന്നിൽ ഒളിപ്പിച്ചു വെച്ച തോക്ക് കൈയ്യിൽ എടുത്തത്….

പ്രവിയുടെ തലയിൽ അവൻ അടിക്കും മുൻപ് അവൾ ആ തോക്ക് എടുത്തു ശക്തിയായി അവന്റെ തലയിൽ ഇടിച്ചു….

കിട്ടിയ ഇടിയുടെ ആഘാതത്തിൽ അവൻ നിലത്തേക്ക് വീണു…..

അപ്പോഴേക്കും അശ്വിനും പ്രവിയും പാച്ചുവും കൂടി അവൻമാരെ തല്ലി ചതച്ചിരുന്നു…….

അശ്വിൻ അവളുടെ കൈതണ്ടയിൽ പിടുത്തം മുറുക്കി കൊണ്ട് നിലത്ത് കിടക്കുന്ന ആൽവിന്റെയും അഖിലിന്റെയും മുൻപിൽ ചെന്ന് നിന്നു്‌…..

അവരുടെയൊക്കെ നെറ്റിയിൽ നിന്നും മൂക്കിൽ നിന്നും രക്തം ഒഴുകൂന്നുണ്ടായിരുന്നു ….

“ഇവളുടെ മേൽ നിനക്കൊക്കെ വേണ്ടാത്ത വല്ല വിചാരങ്ങളും തോന്നിയിട്ടുണ്ടെങ്കിൽ അതങ്ങ് മറന്നേക്കൂ…. ഇവള് അശ്വിന്റെ പെണ്ണാ……”

അവനത് പറയുമ്പോൾ അവൾ തലയുയർത്തി തന്നെ നിന്നു….

“ഇനി നിന്റെയൊക്കെ ഒരു നിഴലെങ്കിലും എന്റെ പെണ്ണിന്റെ മേൽ വീണാൽ…. ഇപ്പോ കിട്ടിയതൊന്നും ആയിരിക്കില്ല ഇനി കിട്ടാൻ പോകുന്നത്… ഓർമ്മയിൽ വെച്ചോ…..”

അതും പറഞ്ഞു അവൻ അവളുടെ കൈയ്യിലെ പിടുത്തം വിടാതെ മുൻപോട്ടു നടന്നു….

“ഞങ്ങടെ പെങ്ങളെ തൊട്ടാൽ ഉണ്ടല്ലോ…ഇനി നീയൊന്നും ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാവില്ല അതോർത്തോ….”

പ്രവി അത് പറയുമ്പോൾ പാച്ചു അഖിലിന്റെ നെഞ്ചിൽ അമർത്തി ചവിട്ടി മുൻപോട്ടു നടന്നു…..

അവളുടെ ബുള്ളറ്റിന്റെ അടുത്ത് വന്നിട്ടായിരുന്നു അവൻ അവളുടെ കൈയ്യിലെ പിടുത്തം വിട്ടത്….

“എന്താടീ നിന്റെ ഉദ്ദേശം….”

അശ്വിൻ ദേഷ്യത്തോടെ ആയിരുന്നു അത് ചോദിച്ചത്….

“അളിയാ….ഇവിടെ ഇനി അധികം നേരം നിൽക്കണ്ടാ….

നമുക്ക് വീട്ടിലേക്ക് പോകാം…എന്നിട്ടാവാം ഇവളോട് എല്ലാം ചോദിക്കുന്നത്….”

പ്രവി ആയിരുന്നു അത് പറഞത്

“ടാ പാച്ചൂ നീ ഇവളുടെ കൂടെ പോ…”

പാച്ചു ആയിരുന്നു അവളുടെ ബുള്ളറ്റ് എടുത്തത്…

“ശരി…നീയും അളിയനും കാറിൽ വാ…”

ആ ബുള്ളറ്റ് പതിയെ ചലിച്ചു തുടങ്ങി…. പാച്ചൂനോട് എന്തേലും മിണ്ടണമെന്ന് ഉണ്ടായിരുന്നെങ്കിലും പതിവിനു വിപരീതമായിട്ടുള്ള അവന്റെ മുഖത്തെ ദേഷ്യം അവളെ അതിന് അനുവദിച്ചില്ല….

ദീർഘ നേരത്തെ യാത്രയ്ക്കൊടുവിൽ അവർ വീട്ടിലെത്തി…..

അവൾ വണ്ടിയിൽ നിന്നിറങ്ങി വീട് തുറന്നു അകത്ത് കയറി നേരെ അടുക്കളയിൽ പോയി കുറച്ചു തണുത്ത വെള്ളം കുടിച്ചു….

അപ്പൊഴേക്കും അശ്വിനും പ്രവിയും അവിടെ എത്തിയിരുന്നു…

ടെൻഷൻ കൊണ്ട് പൗമി വിരലുകൾ കൂട്ടി തിരുമ്മി കൊണ്ടിരുന്നു….

“ടീ നിന്റെ ഉദ്ദേശം എന്താ….??”

ദേഷ്യത്താൽ അശ്വിനായിരുന്നു അത് ചോദിച്ചത്…

“അളിയാ ഇങ്ങനല്ല ഇവളോട് ചോദിക്കണ്ടത്….രണ്ടെണ്ണം അങ്ങോട്ട് കൊടുക്കണം…..”

പ്രവി അതും പറഞ്ഞു കൊണ്ട് അവൾക്ക് നേരെ കൈയ്യോങ്ങി ചെന്നു….പാച്ചുവും അശ്വിനും കൂടെ അവനെ പിടിച്ച് മാറ്റി…

“ഏയ് എന്താ പ്രവി ഇത്…”

“അളിയന് പറഞാ മനസ്സിലാവില്ല….അങ്ങനെയാ ഇവളെ ഞങ്ങള് കൊണ്ട് നടന്നത്…

പെങ്ങളായിട്ടല്ല..മോളായിട്ടാ ഞങ്ങള് കണ്ടത്…. എന്നിട്ടും ഇവള് ഞങ്ങളോട് ഒരു വാക്ക് പറഞില്ല….

ഇന്ന് നമ്മള് അവിടെ ചെന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവളുടെ അവസ്ഥ…..”

പൗമി മുഖം കുനിച്ചു നിന്നു…

“സോറി പ്രവി….”

“നീ മിണ്ടരുത്…..ഒരക്ഷരം മിണ്ടരുത്….

തീർന്നു എല്ലാം….

ഇനിയൊക്കെയും നിനക്ക് നിന്റെ ഇഷ്ടം പോലെ ആവാം…..

ഞങ്ങള് നിന്റെ ഒരു കാര്യത്തിലും ഇടപെടാൻ വരില്ല….”

നിറകണ്ണുകളോടെ പൗമി പ്രവിയുടെയും പാച്ചൂന്റെയും അശ്വിന്റെയും മുഖത്തേക്ക് നോക്കി…..

“അത് പിന്നെ…നമ്മള് ഒന്നിച്ചു പോയിട്ട് നിങ്ങൾക്ക് എന്തേലും പറ്റിയാ എനിക്ക് സഹിക്കാൻ പറ്റില്ല പ്രവി അതോണ്ടാ ഞാൻ……”

“എല്ലാം പോയി ഒറ്റയ്ക്ക് നേരിടാൻ എന്ന് വെച്ചാൽ നീ ആരാ…”

അവൾ ഒന്നും മിണ്ടാതെ നിന്നു….

“ടാ പ്രവി മതിയെടാ….”

പാച്ചൂ ആയിരുന്നു അത് പറഞ്ഞത്…

“എന്റെ വിഷമം കൊണ്ട് പറയുന്നതല്ലേടാ…..

ഇവൾക്ക് എന്തേലും പറ്റിയാൽ നമ്മളൊക്കെ എങ്ങനാടാ ജീവിക്കുന്നത്….നമ്മടെ ജീവനല്ലേ ഇവള്…..”

പ്രവിയുടെ ആ വാക്കുകൾ പൗമിയെ വീണ്ടും സങ്കടത്തിലാഴ്ത്തി….

അവളോടി പോയി അവന്റെ മുൻപിൽ മുട്ട് കുത്തിയിരുന്ന് അന്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു….

“സോറി പ്രവി എല്ലാം എന്റെ തെറ്റാ….ഞാനാ നിങ്ങളോട് ഒന്നും പറയാഞത്….

പ്രവീ…എന്നെ ഒന്ന് അടിച്ചോ….എന്നോട് മിണ്ടാതെ ഇരിക്കല്ലേ…പ്ലീസ്…പറ്റില്ല പ്രവി എനിക്ക്…..”

പാച്ചു അവളെ പിടിച്ചു മാറ്റാൻ ചെന്നെങ്കിലും അവൾ അവനെ തട്ടി മാറ്റി കൊണ്ട് വീണ്ടും അലറി കരഞ്ഞു…..

അശ്വിൻ അവളെ ഒരൽഭുതത്തോടെ നോക്കി…… സഹോദരങ്ങളെ ഇത്ര മാത്രം സ്നേഹിക്കാനാകുമെങ്കിൽ ഇവൾക്ക് ഉറപ്പായും എന്നെ മനസ്സിലാക്കി സ്നേഹിക്കാൻ  സാധിക്കും ഇവൾക്കൊരു നല്ല ഭാര്യ ആകാൻ സാധിക്കും അവൻ മനസ്സാലെ പറഞ്ഞു…..

പ്രവി പതിയെ അവളെ പിടിച്ചെഴുനേൽപിച്ചു….

അവൾ അവന്റെ നെഞ്ചോരം ചേർന്ന് നിന്നു കരഞ്ഞു…..

“പോട്ടെ…..ഏട്ടന്റെ സങ്കടം കൊണ്ട് പറഞ്ഞു പോയതാ….”

അവൻ അവളെ ആശ്വസിപ്പിച്ചു…

അൽപ നേരത്തെ മൗനത്തിനു ശേഷം അവൾ സംസാരിച്ചു തുടങ്ങി….

“നിങ്ങൾ എങ്ങനെയാ അറിഞത് ഞാൻ അവിടെ ഓണ്ടെന്ന്…..??”

“അന്ന് അശ്വിൻ വന്നു പോയ രാത്രി നിനക്ക് ഓർമ്മയില്ലേ….

അന്ന് നീ ഡ്രസ്സ് മാറാൻ പോയപ്പോ നിന്റെ ജ്വലറി ബോക്‌സ് ഞങ്ങളുടെ കൈതട്ടി താഴെ വീണിരുന്നു….

അതിൽ നിന്നൊരു റിംഗ് നിന്റെ കട്ടിലിന്റെ അടിയിലേക്ക് ഉരുണ്ട്  പോയി….അതെടുക്കാനായി കട്ടിലിന്റെ അടിയിലേക്ക് കയറിയപ്പോഴാണ് ഉണങ്ങി കരിഞൊരു റീത്ത് കണ്ടത്

പൂക്കൾ കരിഞു പോയെങ്കിലും അതിൽ എഴുതി വെച്ചിരുന്ന അക്ഷരങ്ങൾക്ക് മങ്ങലൊന്നും ഉണ്ടായിരുന്നില….നിന്റെ മരണവും ജനനവും അതിൽ എഴുതിയിരുന്നു….അതിന്റെ കൂടെ ഒരു കത്തും …..

അത് വായിക്കാൻ തുടങ്ങിയപ്പോഴേക്കും നീ വന്നു…..

അന്ന് നീ ഉറങ്ങി കഴിഞ്ഞു ഞാനും പാച്ചുവും നിന്റെ റൂമിൽ പോയിരുന്നു….

ആ റൂം മൊത്തം അരിച്ചു പെറുക്കി… നിന്റെ ഡയറി വായിച്ചു…

അതിൽ നിന്നാണ് മനസ്സിലായത് അവൻ നിന്റെ കാലൻ ആണെന്ന്….

അപ്പോൾ തന്നെ ഞങ്ങൾ അത് അളിയനെ വിളിച്ചു പറഞ്ഞു….

അങ്ങനെ അളിയാനാണ് പറഞത് രാവിലെ നിന്നെ പിൻ തുടരാൻ….

നീ അറിയുന്നില്ലായിരുന്നേ ഉള്ളു….ഇന്ന് രാവിലെ തൊട്ടു ഞങ്ങൾ നിന്റെ പിന്നാലെ ഉണ്ടായിരുന്നു…..”

അവൾ വിശ്വാസം വരാതെ അവനെ നോക്കി….

എന്നിട്ട് പതിയെ ചിരിച്ചു…

“ദേ ഒരു വീക്ക് അങ്ങ് തന്നാലുണ്ടല്ലോ…”

പ്രവി അവളുടെ നേരെ തമാശയ്ക്ക് കൈയ്യോങ്ങി….

“പോട്ടെ പ്രവി വിട്ടേക്ക്….”

അശ്വിനായിരുന്നു അത് പറഞ്ഞത്

“ഓ…അളിയോ…എന്തോ എങ്ങനെ….

ഇപ്പോഴേ ഭാര്യയെ സപ്പോർട്ട് ചെയ്തു തുടങ്ങിയോ…്‌”

പാച്ചുവും പ്രവിയും അവനെ വെറുതെ കളിയാക്കി….

അശ്വിൻ ചമ്മൽ കൊണ്ടൊന്ന് ചിരിച്ചു….

“ടാ പാച്ചു ഒന്നിങ്ങോട്ട് വന്നേ….”

പ്രവി അവനെ അകത്തോട്ട് വിളിച്ചു

“എന്താടാ…പ്രവി??”

“അവര് എന്തേലും സംസാരിക്കുന്നേൽ സംസാരിക്കട്ടെ…”

പാച്ചു ചിരിച്ചോണ്ട് ഒന്ന് തലയാട്ടി…

×××××

“അച്ചുവേട്ടാ…”

“മ്ം എന്താ….”

“ദേഷ്യവാണോ….”

“ആണേൽ…..”

“സോറി….”

“സോറി മാത്രേ ഉള്ളോ…..”

അവൻ അവളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് ചോദിച്ചു….

അവൾക്ക് അധികം നേരം അവന്റെ മുഖത്തേക്ക് നോക്കാനായില്ല…..

അവൾ നാണത്താൽ മുഖം കുനിച്ചു….

അവൻ അവളെ ഇടുപ്പിലൂടെ കൈയ്യിട്ട് അവനിലേക്ക് അടുപ്പിച്ചു…

“വിട്…വിട്….പ്രവിയും പാച്ചുവും വരും…..”

“ഇല്ലെന്നെ….അവര് നമ്മള് സംസാരിക്കാൻ വേണ്ടി മാറി തന്നതല്ലേ…..”

“ആണോ…??”

“ആന്നേ……വേഗം താ…എനിക്ക് പോകണം….ഉച്ചകഴിഞ്ഞ് ഡ്യൂട്ടി ഉണ്ട് …..”

“എന്ത്….”

അവൻ അവളുടെ കവിളിലേക്ക് ഒന്നമർത്തി ചുംബിച്ചു…..

പെട്ടന്നവൾ കണ്ണുകൾ ഇറുക്കിയടച്ചു….

“ഛീ….കള്ളപോലീസ്…..”

“എന്തേയ് ഇഷ്ടായില്ലേ….എന്നാലിങ്ങ് തിരിച്ചു തന്നേക്ക്….”

അവൾ ചുണ്ടുകൾ പതിയെ അവനിലേക്ക് അടുപ്പിച്ചു….

“അളിയാ…..”

പാച്ചുവായിരുന്നു അത്

അശ്വിനും പൗമിയും പെട്ടന്ന് അകന്ന് മാറി….

അവർ മൂന്നു പേരും വല്ലാതെ ചമ്മിയിരുന്നു…

“സോറി അളിയ….”

പൗമി അപ്പോഴും മുഖം ചരിച്ചു പിടിച്ചു നിന്ന് ചിരിക്കുകയായിരുന്നു….

അശ്വിൻ നന്നായിട്ടൊന്ന് ചമ്മിയെന്ന് അവൾക്കും മനസ്സിലായി….

“അച്ചോവേട്ടന് ഡ്യൂട്ടി ഉള്ളതല്ലേ….”

പെട്ടെന്ന് അവനെ രക്ഷിക്കാനെന്നോണം അവൾ പറഞ്ഞു….

“അതെ…..അതെ…..”

അവൻ ധൃതിയിൽ പുറത്തേക്കിറങ്ങി….

അപ്പോഴേക്കും പ്രവിയും അങ്ങോട്ട് വന്നു….

എല്ലാവരോടും യാത്ര പറഞ്ഞു അശ്വിൻ ഇറങ്ങി…

അവന്റെ കാറ് കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ ആ വാതിൽ പടിയിൽ നിന്നു…

“ടീ ടീ ഇങ്ങ് കേറി പോരെ….അളിയനങ്ങ് പോയി…..”

അവൾ പതിയെ ചിരിച്ചോണ്ട് സ്റ്റെയറ് കയറി….

“എന്തായിരുന്നു കുറിച്ച് മുൻപ്….??”

“എന്ത്….?”

അവൾ ഒന്നും അറിയാത്തത് പോലെ നോക്കി…

“അളിയനെന്തോ സമ്മാനം തന്നല്ലോ….??”

“എ..എന്ത്…..ഛീ നാണമില്ലാത്തവൻ….”

അതും പറഞ്ഞു അവൾ മുറിയിലേക്കോടി……

കണ്ണാടിക്കു മുൻപിൽ ചെന്ന് നിന്ന് അവൻ ചുംബിച്ച കവിളിൽ പതിയെ ഒന്ന് വിരലോടിച്ചു കൊണ്ട് നാണത്താൽ മുഖം കുനിച്ചു….

ശേഷം കട്ടിലിലേക്ക് കയറി കിടന്നു….. എപ്പോഴോ ഒന്ന് മയങ്ങി…..

വൈകിട്ട് പാച്ചു വന്ന് വിളിക്കുമ്പോഴായിരുന്നു അവൾ ഉറക്കം ഉണർന്നത്….

“എന്താടാ…..??”

“നേരം എത്രായീന്ന് വല്ല പിടിയും ഉണ്ടോ…?അച്ഛൻ താഴേക്ക് വിളിക്കുന്നു…..?”

“ആ….ഞാൻ വരാം നീ പൊക്കോ…..”

അവൾ വേഗം ഡ്രസ്സ് മാറി താഴേക്ക് ചെന്നു….

“എന്താ അച്ഛാ വിളിച്ചത്….??”

“മോളെ…അശ്വിന്റെ പേരന്റ്സ് രണ്ടു പേരും യൂ കെ യിൽ അല്ലേ…..

ഇന്നലെ ഞങ്ങളൊന്ന് കോണ്ടാക്ട് ചെയ്തിരുന്നു….

അശ്വിന് ഇരുപത്തിയേഴ് വയസ്സ് കഴിയും മുൻപേ വിവാഹം നടക്കണം….. അല്ലെങ്കിൽ പിന്നൊരു മംഗല്ല്യ യോഗം ഉണ്ടാവില്ലെന്ന്…..

അത് കൊണ്ട് അവർക്ക് ഇത് എത്രയും വേഗം നടത്തണമെന്ന്……”

അവളൊരു ഞെട്ടലോടെ ആയിരുന്നു അത് കേട്ടത്….പാച്ചുവും പ്രവിയും ഇരുന്നിടത്ത് നിന്ന് എഴുനേറ്റു……

“എന്താ അച്ഛാ …..ഇവള് കുട്ടിയല്ലേ….ഇപ്പോഴെ….”

“ടാ മോനെ നമ്മള് പറയുന്നത് പോലെ അല്ലാ…..ഈ ജോതിഷ്യത്തിലും ചില കാര്യങ്ങളൊക്കെയുണ്ട്…….”

“എന്നും പറഞ്ഞു….”

“വിവാഹം നടക്കണം കഴിയുന്നതും മൂന്നാലു മാസത്തിനുള്ളിൽ……”

അച്ഛൻ പറയുന്നത് കേട്ട് ഒന്നും മിണ്ടാനാവതെ ഒരു പ്രതിമ കണക്കെ അവൾ നിന്നു….

“അവള് പഠിക്കുവല്ലേ അച്ഛാ….ഇപ്പോൾ എങ്ങനെയാ…….”

അത് പറഞ്ഞു കൊണ്ട് അവൻ ദയനീയമായി പൗമിയുടെ മുഖത്തേക്ക് ഒന്ന് നോക്കി…..

“അതും അല്ലെങ്കിൽ പിന്നൊരു വഴിയേ ഉള്ളു….എന്റെ മോള് അവനെയങ്ങ് മറന്നേക്കൂ….”

അനന്തപത്മനാഭന്റെ ആ ഉറച്ച വാക്കുകൾ കേട്ടതും  പൗമിക്ക് അവൾ ഭൂമി കുഴിഞ് താഴേക്ക് പോകുന്നത് പോലെ തോന്നി…..

അവളൊന്നും മിണ്ടാതെ നിറഞ്ഞു വന്ന കണ്ണുനീർ തുള്ളികൾ കൈതണ്ടയാൽ ഒപ്പി മുകളിലേക്ക് ഉള്ള സ്റ്റെപ്പുകൾ കയറി………..

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “പൗമി – ഭാഗം 14”

  1. ഇപ്പോഴ ശ്വാസം നേരെ വീണത്. അവൾ രക്ഷപ്പെട്ടല്ലോ.ഇനി കല്യാണത്തിനു പുതിയ പ്രശ്നങ്ങൾ വല്ലതും ഉണ്ടാകുമോ?

Leave a Reply

Don`t copy text!