നിന്നോട് ആരാ ഈകള്ളകഥ പറഞ്ഞത്
അതുവരെ കാണാത്ത ഒരു ഭാവം വേണുവിൽ ഉടലെടുത്തു,
“നീ കൊന്നവരിൽ നിനക്ക് പറ്റിയ ഒരു ചെറിയ ഒരു കൈപിഴ, ഇപ്പോഴും ജീവിച്ചിരിക്കുന്ന നിനക്കെതിരെ ഉള്ള ഒരു തെളിവ് ,
നീ മരിച്ചു എന്ന് വിശ്വസിച്ച ജോണി,
ജോണി എന്ന “ദേവനാരായണൻ ”
സ്വാതിയുടെ അച്ഛൻ
“അവൻ……. അവൻ…….. അവൻ മരിച്ചിട്ടില്ലേ
വേണു രോഷത്തോടെ ചോദിച്ചു
” ഇല്ല തനിക്കെതിരായി കാലം അവശേഷിപ്പിച്ച ഒരു തെളിവായി അദ്ദേഹം ഇപ്പോഴും ജീവനോടെ ഉണ്ട്,
വയനാട്ടിലെ ഒരു ഓൾഡേജ് ഹോമിൽ,
വിജയി പറഞ്ഞു
വേണുവിന്റെ മുഖത്തേക്ക് ഇതുവരെ അവർ ആരും കാണാത്ത ഒരു ഭാവം ഇരച്ചുകയറി,
രോഷത്തോടെ അയാൾ തലമുടി പിടിച്ചു വലിക്കാൻ തുടങ്ങി
അയാളുടെ ആ ഭാവം കണ്ട് വിജയും ആദിയും
സ്തംഭിച്ച് നിന്നു,
” ഇല്ല അവൻ ജീവിച്ചിരിക്കാൻ പാടില്ല,
ഒരു നാമജപം പോലെ അയാൾ പറഞ്ഞുകൊണ്ടിരുന്നു
രണ്ടു വണ്ടി പോലീസുകാർ അവരുടെ മുറ്റത്തേക്ക് വന്നിരുന്നു,
മുൻ സീറ്റിൽ നിന്നും കമ്മീഷണർ അഷറഫ് ഇറങ്ങി പറഞ്ഞു,
” നിങ്ങൾ ഇനി ഇവിടെ നിൽക്കേണ്ട കാര്യമില്ല,അറസ്റ്റ് നടപടികൾ ഞാൻ സ്വീകരിച്ചു കൊള്ളാം,
നാട്ടുകാർ ആരെങ്കിലും കണ്ടാൽ അത് നിങ്ങളുടെ കരിയറിനെ തന്നെ ചിലപ്പോൾ ബാധിച്ചേക്കാം, അതുകൊണ്ടാണ് നിങ്ങൾ പൊയ്ക്കോളൂ,
അഷറഫ് പറഞ്ഞു.
വിജയ് കാർ എടുത്തു, ആദി യാന്ത്രികമായി അവനോടൊപ്പം കാറിൽ കയറി,
അങ്ങോട്ടുള്ള യാത്രയിൽ അധികമൊന്നും രണ്ടുപേരും സംസാരിച്ചില്ല,കുറച്ച് നെരത്തെ ഇടവേളക്ക് ശേഷം ആദീ ചോദിച്ചു,
” നിനക്കെങ്ങനെ മനസ്സിലായി അയാളാണ് ഇതിനു പിന്നിലെന്ന് ?
“ആദ്യമൊന്നും എനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല, നിഷ്കളങ്കനായ ഒരു നാട്ടിൻപുറത്തുകാരൻ അത്രയേ ഞാൻ അയാളെ കുറിച്ച് കരുതിയിരുന്നുള്ളൂ, പക്ഷേ സംശയങ്ങൾ തുടങ്ങുന്നത് പിന്നീടാണ്,
ഒരിക്കലും നിന്നെ ദത്തൻ കൊല്ലില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു,
” അതെങ്ങനെ?
ആദി ചോദിച്ചു,
” കാരണം നീ അന്ന് സ്വാതിയെ കൂട്ടി പോയ ദിവസം , സ്വാതിയുടെ പിറന്നാൾ ദിവസം, ഞാൻ അയാളെ കാണാൻ പോയിരുന്നു,
വിജയ് ആ കഥ വിവരിച്ചു
ആദി കാറെടുത്ത് പോയതിനു ശേഷമാണ് വിജയ് ഉമ്മറത്തേക്ക് ചെല്ലുന്നത്,
അപ്പോൾ അവിടെ ഗീത മാത്രമേ ഉണ്ടായിരുന്നുള്ളൂ
, “ചേട്ടൻ ഇല്ലേ ?
“ഉണ്ട് സാറേ, ഞാൻ ഇപ്പോൾ വിളിക്കാം ,
പുറത്തേക്ക് വന്ന ദത്തൻ വിജയ് കണ്ടതും അയാളുടെ മുഖം വലിഞ്ഞു മുറുകി,
“എന്താണ്
ഗൗരവത്തിൽ അയാൾ ചോദിച്ചു .
“എനിക്ക് അല്പം സംസാരിക്കാൻ ഉണ്ടായിരുന്നു,
“എന്നോടോ? എന്താ?
“അതൊക്കെ പറയാം ചേട്ടന് വിരോധമില്ലെങ്കിൽ അങ്ങോട്ട് ഇരിക്കാം
താല്പര്യമില്ലാതെ അയാൾ വിജയെ അനുഗമിച്ചു,
മുറിയിൽ ചെന്ന ശേഷം വിജയ് ഒരു വോഡ്കയുടെ കുപ്പി പൊട്ടിച്ചു,
“ചേട്ടാ എങ്ങനെ അടിക്കുമോ?
“അത് അവിടെ നിൽക്കട്ടെ എന്താ പറയാനുള്ളത്?
” എനിക്ക് പറയാനുള്ളത് ചേട്ടനും കൂടി ഗുണമുള്ള ഒരു കാര്യമാണ്,
” എന്താണ്
“ചേട്ടന് സ്വാതിയുടെ മേൽ ഒരു കണ്ണ് ഉണ്ടെന്ന് എനിക്കറിയാം,
പിന്നെ ആദിക്ക് സ്വാതിയെ ഇഷ്ടമാണ് ചേട്ടാ, എന്താണെങ്കിലും അവൻ അവളെ ചേട്ടന് തരില്ല,
“തരില്ലെങ്കിൽ മേടിക്കാൻ എനിക്കറിയാം,
അയാൾ പറഞ്ഞു
“അതിനു ഞാൻ ചേട്ടനെ സഹായിക്കാം,
” എന്താണ് ഈ പറയുന്നത്
“ചേട്ടന് എന്താ വേണ്ടത്, സ്വാതിയെ അത് ഞാൻ ചേട്ടനെ തരാം,
“അതിൽ തനിക്ക് എന്താ ലാഭം? താൻ എന്ത് സ്വാതിയെ എനിക്ക് തരുന്നത്,
അതും തൻറെ കൂട്ടുകാരൻ സ്നേഹിക്കുന്ന പെണ്ണിനെ,
” അതിനു എനിക്കൊരു ലാഭം ഉണ്ടെന്ന് കൂട്ടിക്കോ, ഇല്ലെങ്കിൽ ഇവിടെ കിടക്കുന്ന ചേട്ടനെ സഹായിക്കേണ്ട കാര്യം എനിക്കില്ലല്ലോ,
“താൻ എന്തൊക്കെയാ പറയുന്നത്
” അത് ചേട്ടാ എൻറെ ലക്ഷ്യം ആദിയാണ്,
അവൻ വിവാഹം കഴിക്കാൻ പാടില്ല, അത് എൻറെ ഒരു ലക്ഷ്യം ആണ്,
അതുകൊണ്ടുതന്നെ അവനെ ഒതുക്കണം,
എന്താണെങ്കിലും സ്വാതിയെ വിവാഹം കഴിക്കാൻ ഞാൻ അവനെ സമ്മതിക്കില്ല,
ചേട്ടന് സ്വാതിയെ വേണേൽ എന്റെ കൂടെ നിന്നാൽ മതി, ചേട്ടന് ലാഭം രണ്ടാണ് ഒന്ന് സ്വാതിയും പിന്നെ ഞാൻ തരുന്ന കാശും,
വിജയുടെ വാക്കുകൾ കേട്ട് ദത്തൻ ഒന്ന് ആലോചിച്ചു,
“നന്നായി ആലോചിച്ച് പറഞ്ഞാൽ മതി,
“ആലോചിക്കാൻ ഒന്നുമില്ല എനിക്ക് സമ്മതമാണ് പക്ഷേ താൻ എന്നെ ചതിച്ചാലോ
” ഞാൻ ചതിക്കില്ല ചേട്ടൻ ചതിക്കാതെ ഇരുന്നാൽ മതി,
ഞങ്ങൾ ഇന്ന് തിരിച്ച് തിരുവനന്തപുരത്തേക്ക് പോകും,ആദിയെ പിന്നെ സ്വാതി കാണില്ല,
അതിനു വേണ്ട കാര്യങ്ങൾ ഞാൻ ചെയ്തോളാം,ആദിയെ സ്വാതി കാണാത്തടത്തോളം കാലം സ്വാതി ചേട്ടൻറെ സ്വന്തം ആണ്, എങ്ങനെ വേണമെങ്കിലും സ്വാതിയെ ചേട്ടന് ഇവിടെനിന്നും കടത്താം, അല്ലെങ്കിൽ അത് ഞാൻ അറേഞ്ച് ചെയ്തു തരാം,അതിന് പകരം എനിക്ക് കുറച്ച് സഹായങ്ങൾ ചെയ്തു തരേണ്ടി വരും എന്ന് കൂട്ടിക്കോ,
അതെന്താണെന്ന് ഞാൻ വഴിയെ പറയാം,
“അവളെ എനിക്ക് കിട്ടുമെങ്കിൽ ചാകാനും ഞാൻ തയ്യാറാണ്,
കൗശലത്തോടെ പറഞ്ഞു
“അതുമതി,
“അത്രയും പറഞ്ഞു വാക്ക് ഉറപ്പിച്ചാണ് അയാൾ അന്ന് അവിടെ നിന്ന് പോയത് പിന്നെ നിന്നെ ആരെങ്കിലും കൊല്ലാൻ ശ്രമിക്കില്ല എനിക്ക് ഉറപ്പായിരുന്നു,
ഞാൻ അങ്ങനെ ഒരു കെണി വച്ചത് നീ തിരുവനന്തപുരത്ത് വന്ന് പ്രശ്നങ്ങൾ എല്ലാം പറഞ്ഞുതീർത്തു അമ്മയെക്കൊണ്ട് സമ്മതിപ്പിച്ച് സ്വാതിയുടെ വിവാഹത്തിനു സമ്മതിക്കാൻ വേണ്ടി ആയിരുന്നു,അതുവരെ അയാൾ നിനക്ക് ഇടയിൽ ഒരു പ്രശ്നത്തിനും വരാതിരിക്കാൻ, അയാളുടെ മുഖത്ത് എന്തോ ഒരു പന്തികേട് എനിക്ക് തോന്നിയിരുന്നു ആദ്യമായി കണ്ടപ്പോൾ, അയാൾ നിന്നെ അപകടപ്പെടുത്താൻ ശ്രമിക്കുമെന്ന് ഞാൻ ഭയന്നു,
ഞാൻ അങ്ങനെ പറഞ്ഞതു കൊണ്ട് അയാൾ ഒന്നും ചെയ്യില്ല എന്ന് എനിക്ക് 100% ഉറപ്പായിരുന്നു, അതുകൊണ്ടുതന്നെ അന്ന് ആക്സിഡൻറ് ഉണ്ടായത് ഏത് മാർഗത്തിൽ ആണെന്ന് ഞാൻ വിചാരിച്ചത്,
ദത്തനെ കൂടെ നിർത്തുന്നത് നല്ലതാണ് എന്ന് എനിക്ക് തോന്നി,
ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ തന്നെ ഇയാൾ ഒരു ബുദ്ധിയില്ലാത്തവൻ ആണെന്ന് എനിക്ക് തോന്നിയിരുന്നു, അയാളെ നമ്മുടെ ഒപ്പംനിർത്തി സ്വാതിയുടേം നിന്റെയും വിവാഹം നടന്നതിനു ശേഷം അയാളെ പോലീസു വഴി ഒഴിവാക്കാമെന്ന് ഞാൻ വിചാരിച്ചു, അത് അഷറഫ് എനിക്ക് പറഞ്ഞു തന്ന ബുദ്ധി ആയിരുന്നു, അതുകൊണ്ടുതന്നെ അയാൾ നിന്നെ ഒന്നും ചെയ്യില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു, പിന്നെ എങ്ങനെയാണ് നിനക്ക് ആക്സിഡണ്ട് സംഭവിച്ചത്?
അപ്പൊ ശരിക്കും നിൻറെ ശത്രു അല്ല സ്വാതിയുടെ ശത്രു അത് മറ്റോരാൾ ആണെന്ന് ഞാൻ അന്ന് തന്നെ മനസ്സിലാക്കി,
” നിനക്ക് ആക്സിഡൻറ് നടന്ന ശേഷം പിറ്റേ ദിവസം ഞാൻ ആ സ്ഥലത്ത് വന്ന് അവിടെ നാട്ടുകാരോട് അന്വേഷിച്ചപ്പോൾ കാറിൽ ഇടിച്ചത് ബസ് ആണെന്ന് ഞാൻ അറിഞ്ഞു,
പക്ഷേ പിന്നീട് ദത്തൻ എൻറെ കസ്റ്റഡിയിലായി, പക്ഷേ നിന്നെ അപകടപ്പെടുത്തിയത് അയാൾ ആണെന്നു അയാൾ നൂറ്വട്ടം എന്നോട് ആവർത്തിച്ചു, അയാൾ തന്നെയാണ് ചെയ്തതെന്ന്, മദ്യലഹരിയിൽ അയാളുടെ സഹായിയായ സുജിത്ത് നിർബന്ധിച്ചിട്ടാണ് അയാൾ അത് ചെയ്യാൻ തയ്യാറായതെന്ന്, അയാൾ തന്നെയാണ് നിന്നെ ആക്സിഡൻറ് ആക്കിയത് എന്ന്,
അതെന്നിൽ കൺഫ്യൂഷൻ ആക്കി,
അതുകൊണ്ടാണ് സ്ഥലത്ത് വന്ന് ഞാൻ തിരക്കിയത്, ഒരു ലോറി അവിടെ വന്നിരുന്നു എന്നുള്ളത് സത്യമാണ് നാട്ടുകാർ പറഞ്ഞു, പക്ഷേ കാറിൽ ഇടിച്ചത് ലോറി ആയിരുന്നില്ല, ഒരു ബസ് ആയിരുന്നു അത്രേ, എതിർദിശയിൽ നിന്നുവന്ന ബസ് കാറിലിടിച്ച് അതിനുശേഷം നിർത്താതെ പോവുകയായിരുന്നു,
ആ ബസ്സ് പത്തനംതിട്ട രജിസ്ട്രേഷൻ ആയിരുന്നു,
നിൻറെ ഓർമ്മ പോയി എന്ന് ഡോക്ടർ പറഞ്ഞ ടൈമിൽ ഞാൻ പിന്നെ അതിൻറെ പുറകെ പോയില്ല, പിന്നെ ദത്തൻ എന്നോട് നൂറു വട്ടം പറഞ്ഞു അത് ചെയ്തത് അയാൾ തന്നെയാണ് എന്ന്, അഥവാ അയാളെ അങ്ങനെ വിശ്വസിപ്പിച്ചിരുന്നു .
പിന്നീട് ഞാൻ ഇത് എവിടുന്നു തുടങ്ങും എന്ന് അറിയാതെ നിന്നപ്പോൾ,.
ഒരു നിഷ്കളങ്ക ഭാവം ആയിട്ട് അയാൾ വീണ്ടും എൻറെ മുൻപിൽ എത്തി സ്വാതി പറഞ്ഞയച്ചത് ആണെന്നും പറഞ്ഞു അപ്പോഴും ഞാൻ അയാളെ സംശയിച്ചില്ല,.
സ്വാതിയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു വന്നേതാകുമെന്ന് കരുതി,
പക്ഷേ ഞാൻ പറഞ്ഞ വിവരങ്ങൾ കൂടാതെ റിസപ്ഷനിൽ നിന്ന് നിന്റെ രോഗവിവരത്തെപ്പറ്റി വേണു തിരക്കിയായിരുന്നു, അത് ഞാൻ കണ്ടു ,പക്ഷേ അസ്വാഭാവികമായി ഒന്നും എനിക്ക് തോന്നിയിരുന്നില്ല,സ്വാതിയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാവും എന്ന് കരുതി ,
പിന്നീട് സ്വാതി അവിടെ നിന്നാൽ യഥാർത്ഥ ശത്രുവിനെ നമുക്ക് കാണാൻ കഴിയും എന്ന് ഞാൻ വിശ്വസിച്ചു,
സ്വാതിയുടെ വീടിനു മുൻപിൽ നമ്മുടെ കുറെ ആളുകളെ നിർത്തി ,
ആരുമറിയാതെ, സാധാരണ കോൺട്രാക്ടർ തൊഴിലാളികളായി, അവിടെനിന്നും ഓരോ വരവിലും അവർ നിരീക്ഷണങ്ങൾ നടത്തി എന്നെ വിളിച്ചു പറയാൻ തുടങ്ങി, സ്വാതി ഏറ്റവും കൂടുതൽ പോകുന്നത് വേണിയുടെ വീട്ടിൽ ആണെന്ന് ഞാൻ കണ്ടു, അതിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ല,
സ്വാതി ഇവിടെ വന്നാൽ
യഥാർത്ഥ ശത്രു നമ്മുടെ മുൻപിൽ എത്തുമെന്ന് ഞാൻ വിശ്വസിച്ചു ,പക്ഷേ എങ്ങനെ അമ്മയോട് സ്വാതിയെപ്പറ്റിയോ അവളുടെ അച്ഛനെ പറ്റിയോ പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല, ആ സമയത്താണ് ദൈവം കാണിച്ചു തന്ന പോലെ പ്രിയ എൻറെ മുൻപിൽ എത്തുന്നത്, പ്രിയ എന്നോട് കുറെ കാര്യങ്ങൾ തുറന്നു പറഞ്ഞു, അത് എന്താണെന്ന് നീ അറിയേണ്ട, അത് ഒരിക്കലും അറിയില്ല എന്ന് ഞാൻ അവൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്, അതുകൊണ്ട് ഞാൻ നിന്നോട് പറയില്ല, പക്ഷേ പ്രിയ വഴി ഞാൻ നിൻറെ അമ്മയോട് സംസാരിച്ചു, സ്വാതിയെ പറ്റി അറിയിച്ചു, കാര്യങ്ങൾ എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ തന്നെ അമ്മ മുൻകൈയ്യെടുത്ത് സ്വാതിയെ ഇവിടെ കൊണ്ടുവന്നു, പക്ഷേ സ്വാതി നമ്മുടെ വീട്ടിൽ വന്നാൽ ദത്തന് എന്നോടുള്ള വിശ്വാസം കുറയും എന്ന് ഞാൻ കരുതി, ആ വരവിനെ ഞാൻ എതിർക്കാൻ ശ്രമിച്ചു,
പക്ഷേ അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ വേണ്ടി ഒരു വലിയ കള്ളകഥ എനിക്ക് അയാളോട് പറയേണ്ടിവന്നു,
“എന്ത് കള്ളക്കഥ?
” എനിക്ക് നിന്നോട് അടങ്ങാത്ത പകയാണെന്ന്, നിൻറെ അച്ഛൻ എൻറെ അച്ഛനെ ചതിച്ചാണ് ഈ നിലയിൽ എത്തിയത് എന്ന്, എന്നെ പൊന്നുപോലെ നോക്കിയ ആ മനുഷ്യനെ തെറ്റുകാരൻ ആക്കി എനിക്ക് സംസാരിക്കേണ്ടി വന്നു, അതിന് അന്ന് തന്നെ അദ്ദേഹം ഉറങ്ങുന്ന മണ്ണിന് മുൻപിൽ നിന്ന് ഞാൻ കണ്ണുനീരോടെ ഞാൻ മാപ്പ് പറഞ്ഞതാണ് ആദി,
നിനക്ക് വേണ്ടി, നിന്നെ രക്ഷിക്കാൻ വേണ്ടി, നിൻറെ പെണ്ണിന്റെ ജീവനുവേണ്ടി എനിക്ക് അങ്ങിനെ ഒരു കള്ളം പറയേണ്ടി വന്നു,
വിജയ് കരഞ്ഞു
” എൻറെ ആ വാക്കുകളിൽ വിശ്വാസം നൽകി വെറുതെ കുറെ ചോദ്യങ്ങൾ ഞാൻ അയാളോട് ചോദിച്ചു, വേണുവിനോട് അയാൾക്ക് തീർത്താൽ തീരാത്ത ദേഷ്യം ആണെന്ന് എനിക്ക് മനസ്സിലായി, അയാളുടെ വാക്കുകളിൽ നിന്നും വേണുവിനെ ഞാൻ സംശയിച്ചിരുന്നില്ല,
ഇതിനിടെ നിനക്ക് ഓർമ്മ തിരിച്ചു കിട്ടി എന്ന് പറഞ്ഞപ്പോൾ ഞാൻ അതിൽ കൂടുതൽ ടെൻഷനടിച്ചു, കാരണം നിൻറെ എതിരാളികൾ ആരാണെന്നറിയാതെ നീ എല്ലാവരോടും ഓർമ്മ തിരിച്ചു കിട്ടി എന്ന് പറഞ്ഞാൽ നിൻറെ മരണം ആഗ്രഹിക്കുന്നവൻ വീണ്ടും രംഗത്ത് വരും, എൻറെ അന്വേഷണം മുഴുവൻ പാതിവഴിയിൽ ആയി പോകും, അതുകൊണ്ടാണ് ആരോടും ഇപ്പോൾ ഒന്നും പറയണ്ട എന്ന് ഞാൻ നിന്നോട് പറഞ്ഞത്,
സ്വാതിയെ കാണാനായി അയാൾ നമ്മുടെ വീട്ടിൽ വന്ന ദിവസം അന്നാണ് ആദ്യമായി ഞാൻ വേണുവിനെ സംശയിക്കുന്നത് ,
സ്വാതിയെ വീട്ടിൽനിന്ന് കൊണ്ടുപോകാൻ അയാൾ തിടുക്കം കാട്ടുന്നത് പോലെ എനിക്ക് തോന്നി,
അത് സ്വാതിയുടെ ഭാവിയെ കരുതി ആണ് എന്ന് അമ്മ പറഞ്ഞത് പക്ഷേ അതല്ല ഞാൻ അയാളുടെ മുഖത്ത് കണ്ടത്,
അതിനുശേഷം ഡോക്ടർ ചന്ദ്രശേഖരൻ എന്നോട് അയാളെ എവിടെയോ കണ്ടു മറന്നത് പോലെ തോന്നി എന്ന് പറഞ്ഞപ്പോഴും എൻറെ മനസ്സിൽ അയാളെപ്പറ്റി ഒരു വിശ്വാസ കുറവുണ്ടായിരുന്നില്ല,
മനസ്സ് വല്ലാതെ ഡിസ്റ്റർബ് ആയതുകൊണ്ടാണ് പപ്പയെ കാണാൻ വേണ്ടി പോയത്, അവിടെ വച്ചാണ് ആ മനുഷ്യനെ ഞാൻ കാണുന്നത്,
നിൻറെ അമ്മാവനെ,
അവിടെ പുതുതായി വന്ന അന്തേവാസി ,
പപ്പയാണ് അയാളെ എനിക്ക് പരിചയപ്പെടുത്തിത്തന്നത്, അനാഥനായ ഒരു മനുഷ്യൻ താടിയും മുടിയും വളർന്ന അദ്ദേഹത്തെ എനിക്ക് ആദ്യം മനസ്സിലായില്ല,
ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് നിൻറെ അമ്മാവൻ ആണ് എനിക്ക് മനസ്സിലായത് സ്വാതിയുടെ കയ്യിൽ നിന്നും കിട്ടിയ ചിത്രം വെച്ച് നോക്കിയപ്പോൾ അദ്ദേഹമാണെന്ന് എനിക്ക് ഉറപ്പായി,
വെറുതെ സംസാരിച്ചു. സംസാരിച്ചപ്പോഴാണ് അദ്ദേഹത്തെ പറ്റി എനിക്ക് അറിയാൻ സാധിച്ചത് .
ബോംബെയിലെ ഒരു ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തളർന്നുവെന്ന് കരുതിയിരുന്ന അദ്ദേഹം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നത് ഒരുപക്ഷേ നമ്മളൊക്കെ സത്യങ്ങൾ പറഞ്ഞു തരാൻ വേണ്ടി ആയിരിക്കും,
അദ്ദേഹം എന്നോട് പറഞ്ഞു
ആക്സിഡൻറിന്റെ അവസാന നിമിഷം അയാൾ കണ്ട മനുഷ്യൻ വേണുവായിരുന്നുവെന്ന്,വേണു സ്നേഹിച്ച പെണ്ണിനെ തട്ടിയെടുത്തത് പേരിലാണ് തന്നെ കൊല്ലുന്നത് അയാൾ പറഞ്ഞിരുന്നു ,
അതിനുശേഷമാണ് വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചത്,
മരിച്ചു എന്ന് കരുതിയാണ് വേണു അവിടെ നിന്നും പോയത്, പക്ഷേ അവിടെ നിന്നും വന്ന ഒരു ദൈവത്തിൻറെ കരങ്ങൾ അയാളെ ഹോസ്പിറ്റലിൽ എത്തിച്ചു, പക്ഷേ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരാൻ വർഷങ്ങളെടുത്തു,
വേണു അയാളുടെ മുഖത്ത് നോക്കി പറഞ്ഞിരുന്നു,
“സീതയെ അയാൾ വിവാഹം കഴിക്കുമെന്നും,
സീതയോടൊപ്പം ജീവിക്കും എന്നും,
ജോണിയെ കൊന്നത് വേണുവാണെന്ന് സീത ഒരിക്കലും അറിയില്ലെന്നും,
അത് കേട്ടപ്പോൾ തന്നെ വേണുവിനെ പറ്റിയുള്ള സംശയങ്ങൾ ഉറപ്പിക്കുകയായിരുന്നു ഞാൻ,
പിന്നീട് ഡോക്ടർ ചന്ദ്രശേഖരനെ വിളിച്ച് പഴയ ആ പേഷ്യന്റിനെ കുറിച്ച് ചോദിച്ചു,
ഒരുപാട് വൈകി ആണെങ്കിലും അദ്ദേഹം ഓർത്തെടുത്തു ആ രോഗിയെ
” സ്വന്തം ഭാര്യയെ സ്നേഹിക്കാൻ പോലും കഴിയാതെ പഴയ കാമുകിയുടെ മുഖം മാത്രം മനസ്സിൽ തെളിയുന്ന വേണു എന്ന ആ സൈക്കോയെ ,
സ്വന്തം ഭാര്യയെ പ്രാപിക്കാൻ പോലും അയാൾക്ക് കഴിയുന്നില്ല,
ആ സമയത്തും അയാളുടെ മനസ്സിൽ നിറയുന്നത് കാമുകിയുടെ മുഖമാണ് അതോടെ ആ വികാരങ്ങളിൽ നിന്ന് മാറി പോകുന്നു, അതുകൊണ്ടു തന്നെ ദാമ്പത്യ ജീവിതം പൂർണ പരാജയമാണെന്ന് ഡോക്ടറോട് പറഞ്ഞു,
അന്ന് അയാളെ മാനസികരോഗത്തിന്റെ വക്കിൽ നിന്നും തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി ഡോക്ടർ പറഞ്ഞ ഒരു വാക്ക്, അതാണ് പിന്നീടുള്ള സ്വാതിയുടെ ജീവിതത്തെ മാറ്റിമറിച്ചത്,
” നിങ്ങളുടെ മകൾക്ക് വേണ്ടിയെങ്കിലും നിങ്ങൾ നന്നായി ജീവിക്കണം, നിങ്ങൾ സ്നേഹിച്ച പെൺകുട്ടി ഇപ്പോൾ മറ്റൊരാളുടെ ഭാര്യയാണ്, ഒരു കുഞ്ഞിൻറെ അമ്മയാണ്, നിങ്ങൾക്ക് ഇപ്പോൾ ഒരു മകളുണ്ട് നിങ്ങൾക്ക് അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ പ്രതികാരം നിങ്ങളുടെ മക്കളെ നന്നായി വളർത്തുക എന്നുള്ളതാണ്,
നിങ്ങളുടെ മകളെ അവളുടെ മകളെ കാളും ഏറ്റവും നല്ലതായി വളരണം, നിങ്ങൾ മാതാപിതാക്കൾ ഒന്നിച്ചുനിൽക്കണം,
നിങ്ങളുടെ മനസ്സിൽ നിന്നും പഴയ കാമുകിയുടെ മുഖം മാറ്റി അവിടെ സ്വന്തം ഭാര്യയുടെ മുഖം ചേർക്കണമെന്ന്,വേണുവിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഡോക്ടർ പറഞ്ഞ ഒരു വാക്ക് ആണ്,
പക്ഷേ അത് വേണുവിന്റെ മനസ്സിൻറെ ആഴങ്ങളിൽ കിടന്നു,
വേണു അത് അക്ഷരംപ്രതി അനുസരിക്കാൻ ശ്രമിച്ചു,
തൻറെ മകളെ സ്വാതി യെക്കാൾ നന്നായി വളർത്താൻ ശ്രമിച്ചു,
പക്ഷേ അവിടെയും വേണുവിനു പരാജയമായിരുന്നു,
പഠനത്തിലും കലകളിലും എല്ലാം സ്വാതി എന്നും വേണിയെക്കാൾ ഉയർന്നുതന്നെ നിന്നു,
പഠിച്ച ക്ലാസ്സുകളിൽ എല്ലാം അവൾ ഒന്നാം റാങ്ക് കരസ്ഥമാക്കി പോരാത്തതിന് കലകളിലും,
വേണിയിൽ നിന്നും സ്വാതിയും നീയും തമ്മിൽ ഇഷ്ടത്തിലാണ് പോയി എന്നറിഞ്ഞ വേണുവിന് സഹിക്കാൻ പറ്റിയില്ല.
സീതയുടെ മകളെ ഒരു ഡോക്ടർ വിവാഹം കഴിക്കുക,അയാൾക്ക് അത് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല, എന്നും സ്വാതി തൻറെ മകൾക്ക് താഴെ ആയിരിക്കണമെന്നാണ് അയാൾ ആഗ്രഹിച്ചത്, പഠനത്തിൽ അത് സാധിച്ചില്ല പക്ഷേ ജീവിതത്തിൽ ഒരിക്കലും അത് നടന്നു കൂടാ എന്ന് അയാൾ മനസ്സിലുറപ്പിച്ചു, സ്വാതിയുടെ ഭർത്താവ് ഒരിക്കലും ഒരു ഡോക്ടർ ആകാൻ പാടില്ല, ഒരിക്കലും ആ ബന്ധത്തിൽ നിന്നും നീ പിന്മാറില്ല എന്ന് വേണിയിൽ നിന്ന് അറിഞ്ഞ അയാൾ നിന്നെ കൊല്ലുക അല്ലാതെ മറ്റു മാർഗം ഇല്ല എന്ന് മനസ്സിലുറപ്പിച്ചു, അങ്ങനെയാണ് നിന്നെ കൊല്ലാൻ ഉള്ള പരിപാടി നടക്കുന്നത് ,അതിനായി അയാൾ കുറേ ദിവസമായി നിൻറെ പുറകെ ഉണ്ടായിരുന്നു, അതിനായി നേരത്തെ തന്നെ ദത്തന്റെ സഹായിയായ സുജിത്തിനെ തൻറെ വശത്തു നിർത്തി , അവനെക്കൊണ്ട് ദത്തനോട് സംസാരിച്ചു,
നിന്നെ കൊല്ലാനായി പറഞ്ഞുവിട്ടു,
പ്രത്യക്ഷത്തിൽ നിനക്ക് എന്തെങ്കിലും വന്നാൽ പ്രതി ദത്തനാകണമെന്ന് അയാൾ നേരത്തെ തീരുമാനിച്ചിരുന്നു, പക്ഷേ അയാൾ തന്നെ ആക്സിഡൻറ് ഉണ്ടാക്കുകയും ചെയ്തു, മദ്യലഹരിയിലായിരുന്ന ദത്തൻ ആണ് അത് ചെയ്തതെന്ന് സുജിത്ത് വഴി അയാൾ ദത്തനെ വിശ്വസിപ്പിച്ചു, ഒരു അന്വേഷണം വന്നാലും അത് ദത്തന്റെ നേര തിരിക്ക ആയിരുന്നു അയാളുടെ ഉദ്ദേശം, മദ്യം കഴിച്ച് കഴിഞ്ഞാൽ പിന്നീട് കെട്ട് വിടുന്നത് വരെ അന്ന് നടന്ന കാര്യങ്ങളൊന്നും ദത്തന് ഓർമ്മയില്ല എന്ന് സുജിത്ത് വഴി വേണു മനസ്സിലാക്കി,
ദത്തനിൽ നിന്നും സുജിത്തിനെ പറ്റി അറിഞ്ഞ ഞാനും അഷറഫും സുജിത്തിനെ കാണാൻ വേണ്ടി പോയി, നന്നായി ഒന്നു കുടഞ്ഞപ്പോൾ എല്ലാ കാര്യങ്ങളും സുജിത്ത് പറഞ്ഞു,
പണത്തിന് അത്യാവശ്യം ഉള്ള സുജിത്തിന് അയാൾ വിലക്ക് എടുക്കുകയായിരുന്നു ,
സ്വാതിയുടെ മുത്തശ്ശിയെ കൊല്ലണമെന്ന് എരിവ് കയറ്റിയതും സുജിത്ത് വഴി വേണുവായിരുന്നു,
കാരണം ആരുമില്ലാതെ സ്വാതി നിക്കണമെന്നത് സീതയോടുള്ള ഒരു പ്രതികാരമായി അയാളുടെ ഭ്രാന്തൻ മനസ്സ് കണ്ടു, മുത്തശ്ശി കൂടി മരിച്ചു പോകുമ്പോൾ പൂർണമായും താൻ ഒറ്റപ്പെട്ടു എന്ന് മനസ്സിലാക്കുമ്പോൾ , അതിനോടൊപ്പം നീ ഇനി ഒരിക്കലും വരില്ല എന്ന് അറിയുമ്പോൾ സ്വാതി ജീവിതം മടുത്തു സ്വന്തമായി ആത്മഹത്യക്ക് ശ്രമിക്കും, അങ്ങനെ സ്വാതി സ്വന്തമായി മരിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം ,അതുവഴി സീതയോടുള്ള ഉള്ള പ്രതികാരം പൂർത്തിയാക്കുക,
“എത്ര വിദഗ്ധമായാണ് അയാൾ അഭിനയിച്ചത്
അവിശ്വസനീയതയോടെ ആദി പറഞ്ഞു,
” അത് മാത്രമല്ല , ഞാൻ വേറെ കുറച്ചു സത്യങ്ങൾ കൂടി പപ്പ പറഞ്ഞ് ഞാൻ അറിഞ്ഞു,
നിൻറെ അച്ഛൻറെ മരണത്തിന് പിന്നിലും ഇയാളാണ്, വർഷങ്ങൾക്ക് മുൻപ് ഇയാൾ നമ്മുടെ കമ്പനിയിലെ ഡ്രൈവർ ആയിരുന്നു,
അന്ന് നിൻറെ അച്ഛൻ ആക്സിഡന്റ് ആയ ആ രാത്രിയിൽ അയാളും അങ്കിളും മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ, അന്ന് അതിൽനിന്നും പോയ മൂന്നു ലക്ഷം രൂപ ഇതുവരെ ആരുടെ കയ്യിലും കിട്ടിയിട്ടില്ല, ആ കാശുകൊണ്ടാണ് അയാൾ ഈ നിലയിലായതെണെന്നാണ് എൻറെ അനുമാനം, അങ്ങനെയാണെങ്കിൽ ആ ആക്സിഡൻറ് അയാൾ മനപ്പൂർവം ഉണ്ടാക്കിയതാണ്, ഇല്ലെങ്കിൽ അത്ഭുതകരമായി അയാൾ മാത്രം എങ്ങനെ രക്ഷപ്പെട്ടു ?
“ആ സംശയം ഇപ്പോൾ എനിക്കും ഇല്ലാതില്ല, ഏതാണെങ്കിലും എല്ലാം ഉടനെ തെളിയും,
ഇതെല്ലാം സ്വാതിയോടെ എങ്ങനെ പറയും?
” അതോർത്തു നീ വിഷമിക്കേണ്ട എല്ലാം സ്വാതി യോട് ഞാൻ പറഞ്ഞോളാം,
” അതിൻറെതായ രീതിയിൽ എല്ലാം നീ തന്നെ പറഞ്ഞാൽ മതി ,
പക്ഷേ പറയുമ്പോൾ ഒരു കാര്യം മാത്രം പറയരുത്,
എനിക്ക് ഓർമ്മ തിരിച്ചു കിട്ടി എന്ന് ,
“ആദി അതെന്താ നീ അങ്ങനെ പറയുന്നത്, എല്ലാം കലങ്ങി തെളിഞ്ഞില്ലേ,
ഇനി സ്വാതി അറിയട്ടെ
“സമയമായിട്ടില്ല വിജയ്,
“ഇനി എപ്പോഴാ അറിയേണ്ടത്
“അതിനു സമയം ആകുന്നതേയുള്ളൂ,
അതിനുമുൻപ് ആദ്യം നമുക്ക് അമ്മാവനെ കാണാൻ പോകണം ,
കാണാൻ പോയ മാത്രംപോരാ കൂട്ടികൊണ്ടു വരണം, ആദ്യം അവളുടെ അച്ഛനെ സ്വാതിക്ക് നൽകുകയാണ് വേണ്ടത്,
ആദി പറഞ്ഞത് ശരിയാണെന്ന് വിജയിക്കും തോന്നി,
ഉടനെ വിജയുടെ ഫോണിൽ ഒരു കോൾ വന്നു,
കോൾ അറ്റൻഡ് ചെയ്തശേഷം വിജയുടെ മുഖഭാവം മാറി,
കാൾ കട്ട് ചെയ്ത ശേഷം ആദി ചോദിച്ചു,
” എന്താടാ? എന്തുപറ്റി ?
“അത് ഒരു ബാഡ് ന്യൂസ് ഉണ്ടെടാ
” എന്താ
(തുടരും)
ഈ പാർട്ടിൽ തീർക്കാം എന്ന് കരുതി,
ഈ പാർട്ടിൽ തീർന്നില്ല,
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
വീണ്ടും twist? എല്ലാം കലങ്ങി തെളിയുമെന്ന വിശ്വാസത്തോടെ ശുഭമായ ഒരു പര്യവസാനത്തിനായി കാത്തിരിക്കുന്നു ❤❤❤❤
Vijay Appo villian allayirunnulle? Veniye ini vijay sweekarikkuvo?sweekarichal mathiyayirunnu…..
Eniyum twist .waiting
Innu theerkkuvaano ?