Skip to content

മിഴിനിറയാതെ – ഭാഗം 32

aksharathalukal-pranaya-novel

വയനാട്ടിൽ നിന്നും തിരിച്ചുവന്ന വിജയ് തീർത്തും വ്യത്യസ്തനായ ഒരു മനുഷ്യനായിരുന്നു,
താൻ അറിഞ്ഞ സത്യങ്ങൾ തന്നെ പൊള്ളിക്കുന്നതായി അവനു തോന്നി,
യാന്ത്രികമായി കോളിംഗ് ബെല്ലിൽ അമർത്തി അവൻ നിന്നും,
തുറന്നത് സ്വാദിയായിരുന്നു,

“രണ്ടുദിവസം എവിടെയായിരുന്നു ചേട്ടാ,

സ്വാതി ചോദിച്ചതൊന്നും വിജയ് കേട്ടില്ല

അവൾ ഒരിക്കൽ കൂടി ചോദിച്ചു

” വിജയേട്ടൻ എവിടെയായിരുന്നു രണ്ട് ദിവസം?

“ഞാൻ വയനാട്ടിൽ പോയതായിരുന്നു ,ഇടയ്ക്കുള്ളതാ

” അമ്മയ്ക്കറിയാം,

” ചായ എടുക്കട്ടെ

സ്വാതി ചോദിച്ചു

” ഇപ്പോൾ വേണ്ട ഞാൻ ഒന്നു കുളിച്ചിട്ട് വരാം ,

അത്രയും പറഞ്ഞ് വിജയ് മുറിയിലേക്ക് നടന്നു,

അവൻറെ മുഖത്ത് ഗൗരവം സ്വാതിയിൽ ഒരു ആശങ്ക ഉണർത്തിയിരുന്നു,
മുറിയിൽ എത്തിയതിനുശേഷവും വിജയ് അസ്വസ്ഥനായിരുന്നു,

താൻ അറിഞ്ഞ സത്യങ്ങൾ അവൻറെ മനസ്സിൽ നൃത്തമാടി കൊണ്ടേയിരുന്നു,
ഷവറിനു ചുവട്ടിൽ നിൽക്കുമ്പോഴും പലവിധ ചോദ്യങ്ങളും അവൻറെ മനസ്സിൽ ഉയർന്നു,
അവൻ ആദിയുടെ മുറിയിലേക്ക് ചെന്നു,
ആദി പാട്ട് കേൾക്കുകയായിരുന്നു,
വിജയെ കണ്ടപ്പോഴേക്കും ഇയർഫോൺ മാറ്റി ചോദിച്ചു,

” നീ എവിടെയായിരുന്നു രണ്ട് ദിവസം,
വയനാട് പോയിരുന്നോ?

“അതെ

“ഞാൻ നിന്നെ വിളിച്ചിരുന്നു, നീ എന്താ ഫോൺ എടുക്കാതിരുന്നത്, നീ കൂടി ഇല്ലാതെ ഞാൻ ഇവിടെ ആകെ ബോറടിച്ചു പോയി, പിന്നെ ഞാൻ ഇപ്പൊ സ്വാതിയെ പറ്റിച്ചു കൊണ്ടിരിക്കുവാ,
അവളെ വിഷമിപ്പിക്കുന്നത് ശരിയല്ല എങ്കിലും വെറുതെ ഒരു രസം ,

“നമുക്ക് ഒരു സ്ഥലം വരെ പോകാം, നീ വേഗം റെഡി ആവ്

“വിജയ് എന്താ നിൻറെ മുഖം വല്ലാതിരിക്കുന്നത്,

“അതൊക്കെയുണ്ട് ഞാൻ പറയാം നീ വേഗം റെഡിയായി വാ, 10 മിനിറ്റിനുള്ളിൽ താഴെ വെയിറ്റ് ചെയ്യാം

വിജയ് താഴേക്ക് വരുമ്പോൾ പാർവതി അമ്മയും സ്വാതിയും ഹാളിൽ ടിവി കാണുകയായിരുന്നു,

” നീ എന്താണ് ഒന്നും പറയാതെ പോയത്, ഞാൻ എന്ത് വിഷമിച്ചു, നിന്നെ വിളിച്ചിട്ടും കിട്ടിയില്ല,

പാർവ്വതിയമ്മ പറഞ്ഞു

“പെട്ടെന്ന് പപ്പയെ കാണണമെന്ന് തോന്നി, അതുകൊണ്ടാ പോയത്, ഒരു ദിവസമെങ്കിലും കൂടെ നിൽക്കണം എന്ന് പപ്പക്കും ഒരു ആഗ്രഹം,

“ഒന്നോ രണ്ടോ ദിവസം നീ പോയി അവിടെ നിൽക്കുന്നത് നല്ല കാര്യമല്ലേ മോനെ,
പക്ഷേ അമ്മയോട് ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നു,
ആദിയെ പോലെ തന്നെയല്ലേ നീയെനിക്ക്,
നീയൊന്നു മാറിനിന്നാൽ ,ഒന്ന് വരാൻ താമസിച്ചാൽ അമ്മയുടെ മനസ്സുരുകും,
എത്ര പ്രാവശ്യം ഞാൻ നിന്നെ വിളിച്ചു എന്നറിയോ, വയനാട്ടിലേക്കുള്ള റോഡ് മുഴുവൻ എനിക്ക് പേടിയാ തന്നെ ഉള്ള നിന്റെ ഡ്രൈവിംഗ്,
വിളിച്ചിട്ട് കിട്ടിയില്ലേൽ ടെൻഷനാ

“ഞാനീങ്ങ് വന്നില്ലേ അമ്മേ?

അവര് പറഞ്ഞ വാക്കുകൾ വിജയുടെ ഹൃദയത്തിൻറെ കോണിലെവിടെയോ കൊണ്ടിരുന്നു,
ഒരിക്കലും വേറെ വ്യത്യാസം കാണിച്ചിരുന്നില്ല പാർവതി,
സ്വന്തം മകനായി തന്നെയാണ് അവർ തന്നെ കരുതിയിട്ട് ഉള്ളത് വിജയിക്കും അത് അറിയാം, അറിയാതെയാണെങ്കിലും അമ്മയ്ക്ക് ഒന്ന് വേദനിച്ചാൽ ആദിയെപോലെ തന്നെ വിജയിക്കും നോവ് ഉണ്ട് ,

“ഞാനും ആദിയും ഒന്ന് പുറത്തേക്ക് പോവാ,

“എങ്ങോട്ട് ആണ് മോനെ,

“അതൊക്കെ ഉണ്ട് ഞാൻ വന്നിട്ട് പറയാം,
അവൻ ഇപ്പോ റെഡി ആയിട്ടു വരും,

ഒരു ബ്ലൂ ലെെൻ ഷർട്ടും ബ്ലാക്ക് ജീൻസും ഇട്ട് ആദി അവിടേക്ക് വന്നു ,

“അമ്മ ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വരാം,

ആദി പാർവതി അമ്മയോട് പറഞ്ഞു,

” ഒരുപാട് വൈകാതെ എത്താം രണ്ടാളും,
എനിക്ക് കുറച്ച് കാര്യങ്ങൾ നിങ്ങളോട് സംസാരിക്കാൻ ഉണ്ട്,

“ഒരുപാട് വൈകില്ലമ്മേ

വിജയ് ആണ് മറുപടി പറഞ്ഞത്,
സ്വാതിയെ ഒളികണ്ണിട്ടു നോക്കി ആദി വിജയ് യോടൊപ്പം കാറിലേക്ക് കയറി ,

അങ്ങോട്ടുള്ള യാത്രയിൽ വിജയ് നിശബ്ദനായിരുന്നു,

ആദി അത് ശ്രദ്ധിച്ചു,

” നീ എങ്ങോട്ടാ പോകുന്നത്?

” അഷറഫിനെ കാണാൻ

“എന്താ? നിൻറെ മനസ്സിൽ?

“ഒക്കെ ഞാൻ പറയാം,

അഷറഫിന്റെ ഓഫീസിനു മുൻപിൽ ചെന്ന് കാർ നിന്നു, ആദിയേം വിജയേം കണ്ടപ്പോൾ തന്നെ സ്നേഹപൂർവ്വം അഷ്റഫ് രണ്ടുപേരെയും സ്വീകരിച്ചു,

” എന്താ ഈ സമയത്ത്,

“കുറച്ച് ഇംപോർട്ട് ഉള്ള കാര്യങ്ങൾ പറയാൻ വേണ്ടി വന്നതാ

വിജയിയായിരുന്നു തുടക്കമിട്ടത്

“വിജയ് അഷറഫിനോട് പറഞ്ഞ കാര്യങ്ങൾ കേട്ട് ആദി ഞെട്ടിപ്പോയിരുന്നു,

“തെളിവുകൾ കുറവായിരിക്കും, പക്ഷേ
തെളിവുകൾ കുറവൊന്നുമില്ല വിജയ് ,
ജീവിച്ചിരിക്കുന്ന ഒരു തെളിവ്, ഒരു വലിയ തെളിവ് ഉണ്ട്,
അതിനപ്പുറം മറ്റ് തെളിവുകൾ ഒന്നും വേണ്ട ,

“അപ്പൊ ഇനി അടുത്ത സ്റ്റെപ്പ് എന്താണ് നീ പറയുന്നത്,

ആദി ചോദിച്ചു,

“അടുത്ത സ്റ്റെപ്പ് അറസ്റ്റ് തന്നെയാണ്, പക്ഷേ ഇത്രയും പഴക്കമുള്ള കേസ് ആയതുകൊണ്ട് ചിലപ്പോ രക്ഷപ്പെടാനുള്ള ചാൻസ് ഉണ്ടാരുന്നു,
പക്ഷെ അദ്ദേഹം ജീവിച്ചിരിക്കുന്നോണ്ട് സാരമില്ല,

” അപ്പോൾ അങ്ങനെ തന്നെ ചെയ്യാം,

വിജയ് ചോദിച്ചു

” ചെയ്യാം,

” അറസ്റ്റ് എന്നത്തേക്ക് ഉണ്ടാകും

” നാളെ തന്നെ

” എന്തിന് നാളെ ആക്കുന്നത്, ഇന്ന് തന്നെ പോകാം,

ആദി രോഷാകുലനായി

“ഇന്നെനിക്ക് സിഎം പങ്കെടുക്കുന്ന ഒരു മീറ്റിംഗ് ഉണ്ട് ആദി, ഒരുകാരണവശാലും ഞാനും ഫ്രീ അല്ല,

അഷറഫ് പറഞ്ഞു

“പോകുമ്പോൾ ഞങ്ങൾ രണ്ടുപേരും ആദ്യം പോകും,
ഞങ്ങൾ എല്ലാ സത്യങ്ങളും അറിഞ്ഞു എന്നറിയുമ്പോൾ അവൻറെ മുഖം എനിക്കൊന്ന് കാണണം,

വിജയ് പറഞ്ഞു

“പക്ഷേ ഇത്രയും ദൂരം ആദിക്ക് ഹെൽത്ത് ഒക്കെ ആണോ?

“എനിക്ക് ഒരു കുഴപ്പവുമില്ല അഷറൂ

” എങ്കിൽ അങ്ങനെ ചെയ്യാം നിങ്ങൾ ചെന്ന് ഒരു 10 മിനിറ്റിനുള്ളിൽ ഞാനും പോലീസുകാരും വരാം

” അതുമതി

വിജയിക്ക് ആശ്വാസം തോന്നി, ആദിയുടെ മനസ്സ് കലുഷിതമായിരുന്നു,
ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തകളാണ് കേട്ടതും അറിഞ്ഞതും,

വീട്ടിൽ വന്നപ്പോൾ ആദിയുടെ മുഖത്ത് പോയ പഴയ സന്തോഷം ഇല്ല എന്ന് സ്വാതി ശ്രദ്ധിച്ചിരുന്നു,

” നിങ്ങൾ ഇത്ര പെട്ടെന്ന് വന്നോ?

പാർവതി അമ്മ ചോദിച്ചു,

” അമ്മയല്ലേ പെട്ടെന്ന് വരണം എന്ന് പറഞ്ഞത്

വിജയ് തമാശയായി പറഞ്ഞു,
ആദിയുടെ മുഖം അപ്പോഴും പ്രസന്നമായിരുന്നില്ല,

“എന്തുപറ്റി ആദിക്ക്

പാർവതി അമ്മ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു,

” ഒന്നുമില്ല ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം,

അതും പറഞ്ഞു ആദി മുകളിലേക്ക് പോയി,
അവനെ അനുഗമിച്ച വിജയ് മുകളിലേക്ക് പോകുന്നത് കണ്ടു, പാർവ്വതിയമ്മ വിജയ് വിളിച്ചു,

“മോനെ സ്വാതിയുടെ പഠിക്കുന്ന കാര്യം പറയാനാ ഞാൻ ഇരുന്നത്,
അവളുടെ സർട്ടിഫിക്കറ്റുകൾ ഒക്കെ വാങ്ങണ്ടേ ?

“അതൊക്കെ വാങ്ങാനുള്ള ഏർപ്പാടുകൾ ചെയ്യാമമ്മേ,

“അവൾക്ക് മെഡിസിന് പോകണം എന്ന് ഒരു ആഗ്രഹം ഉണ്ട് അവൾക്ക്,
അവൾ പറയുന്നത് മെറിറ്റിൽ തന്നെ അഡ്മിഷൻ കിട്ടുമെന്നാണ് പറയുന്നത്,
എൻട്രൻസിന് വേണ്ട ഫോർമാലിറ്റീസ് എന്താണെന്ന് വെച്ചാൽ നീ അവളെ കൊണ്ടുപോയി ചെയ്യണം,

” അതിന് സ്വാതി വരണമെന്നില്ല, ഞാൻ ചെയ്തോളാം, പേടിക്കേണ്ട സ്വാതി എക്സാം എഴുതാൻ മാത്രം വന്നാൽ മതി,

അത് പറഞ്ഞ് അവൻ കയറിപോയി

കുറേ ദിവസങ്ങൾക്കു ശേഷമാണ് പ്രിയ ശ്രീമംഗലത്തേക്ക് എത്തുന്നത്, ആദിയെ കണ്ടപ്പോൾ അവൾക്ക് പഴയപോലെ വിഷമമോ നഷ്ടബോധമോ ഒന്നും തോന്നിയിരുന്നില്ല,
ആദിയോടെ വളരെ കൂൾ ആയി സ്നേഹത്തോടെ തന്നെയായിരുന്നു പ്രിയ സംസാരിച്ചത്, കൂടെ തന്നെ കിരണുയായി തന്റെ എൻഗേജ്മെൻറ് ഉടനുണ്ടാകുമെന്നും പറഞ്ഞു,
അത് കേട്ടപ്പോൾ പാർവതി അമ്മയ്ക്കും സന്തോഷമായിരുന്നു,
പിന്നീട് വീണ്ടും കുറെ നേരം സ്വാതിയുടെ ഒപ്പമിരുന്ന് എൻട്രൻസ് എക്സാമിനേഷന് ഹെൽപ്പ് ചെയ്യാൻ ഉള്ള ക്വസ്റ്റ്യൻസ് മറ്റും തയ്യാറാക്കി കൊടുത്തതിനു ശേഷമാണ് പ്രിയ അവിടെ നിന്ന് പോയത്,

വൈകുന്നേരം അത്താഴത്തിന് ഇരുന്നപ്പോൾ പാർവതി അമ്മയോട് വിജയ് പറഞ്ഞു,

“നാളെ വെളുപ്പിന് ഞാനും ആദിയും കൂടെ ഒരു യാത്ര പോകുന്നുണ്ട്,
വൈകുന്നേരമേ തിരിച്ചു വരു,

“എവിടേക്കാ പോകുന്നത്?

പാർവതി അമ്മ ആകാംക്ഷയോടെ തിരക്കി

” സ്വാതിയുടെ നാട്ടിലേക്ക്, സ്വാതിയുടെ സർട്ടിഫിക്കറ്റുകൾക്ക് മേടിക്കേണ്ട,
പിന്നെ വേറെ കുറച്ചു കാര്യങ്ങൾ ഉണ്ട്,

“ഞാൻ കൂടി വന്നോട്ടെ വല്യമ്മയും അപ്പുവിനെ ഒന്ന് കാണാമല്ലോ

സ്വാതി ഇടയ്ക്ക് കയ്യിൽ പറഞ്ഞു,

” അത് ഇപ്പോൾ വേണ്ട സ്വാതി, സ്വാതിയെ എന്താണെങ്കിലും ഒന്ന് കൊണ്ടുപോകുന്നുണ്ട്, ഇപ്പോൾ ഞങ്ങൾ മാത്രം പോയിട്ട് വരാം, വേറെ കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്,

പിന്നീട് സ്വാതി ഒന്നും മിണ്ടിയില്ല, ആഹാരം കഴിക്കുന്നത് വരെ എല്ലാവരും മൗനം ആയിരുന്നു, ശേഷം എല്ലാവരും ഉറങ്ങാൻ ആയി മുറികളിലേക്ക് പോയി,

കാലത്ത് തന്നെ ആദിയും വിജയും റെഡിയായി, അങ്ങോട്ടുള്ള യാത്രയ്ക്കായി അവർ ആരംഭിച്ചു ,
അങ്ങോട്ടുള്ള ഓരോ യാത്രയും ഓരോ സ്ഥലങ്ങളും കാണുമ്പോഴും ആദിയുടെ മനസ്സിൽ ഓരോ ഓർമ്മകളും നാമ്പിടുകയായിരുന്നു.
സ്വാതിയുടെ ഒപ്പമുള്ള നിമിഷങ്ങളും ആദ്യമായി ഈ നാട്ടിൽ വന്നതും എല്ലാം അവന്റെ മനസ്സിൽ എത്തി,

വേണുവിന്റെ വീടിന് മുൻപിൽ കാർ നിർത്തി,
വിജയിക്ക് പിന്നാലെ ആദിയും വേണുവിന്റെ വീട്ടിലേക്ക് നടന്നു,

അതിരാവിലെ തന്നെ വിജയേം ആദിയേയും കണ്ട് വേണു പരിഭ്രമിച്ചു,

“അയ്യോ നിങ്ങൾ എന്താ ഈ സമയത്ത്,

” ഞങ്ങൾ സ്വാതിയുടെ സർട്ടിഫിക്കറ്റുകൾ വാങ്ങാൻ വന്നതാ,
പിന്നെ വേറെ കുറച്ച് കാര്യങ്ങൾ കൂടി ഉണ്ട് ,
വേണു ചേട്ടനെ കണ്ടിട്ട് ബാക്കി കാര്യങ്ങളൊക്കെ തുടങ്ങാം എന്ന് കരുതി ,

” അകത്തേക്ക് കയറി ഇരിക്കാം വരൂ ,

വേണു അവരെ സന്തോഷപൂർവ്വം അകത്തേക്ക് ക്ഷണിച്ചു,
ഭാര്യയും മോളും ഇവിടെയില്ല,അവളുടെ
വീട്ടിൽ പോയിരിക്കുകയാണ്, അതുകൊണ്ട് ഞാൻ തന്നെ ചായ ഉണ്ടാക്കാം

“ചായ ഒന്നും വേണ്ട,പിന്നെ നന്നായി
ഭാര്യയും മോളും ഇല്ലാത്തത്, ചേട്ടനോട് ഒറ്റയ്ക്ക് സംസാരിക്കാൻ ആണ് ഞങ്ങൾ വന്നത്,

” എന്താ സാറേ

വേണു നിഷ്കളങ്ക ഭാവത്തിൽ ചോദിച്ചു,

” അങ്ങനെ കാര്യമായിട്ടൊന്നുമില്ല ,ചേട്ടന് ഓർമ്മയുണ്ടോ സീതയെ,
സ്വാതിയുടെ അമ്മയെ,
എങ്ങനെ മറക്കും അല്ലെ,
കാരണം ചേട്ടൻറെ ഹൃദയത്തിൽ അത്രയ്ക്ക് പതിഞ്ഞുപോയ രൂപം ആയിരുന്നല്ലോ അത്,

വേണുവിനെ മുഖഭാവം മാറുന്നത് രണ്ടുപേരും തിരിച്ചറിഞ്ഞു ,

“ആരാ പറഞ്ഞത് ഇതൊക്കെ സാറിനോട് ,

“പറഞ്ഞത് ആരെങ്കിലും ആവട്ടെ സംഭവം സത്യമാണല്ലോ,
ഒരു പ്രണയം ഉണ്ടാകുന്നത് ഒരു തെറ്റൊന്നുമല്ല,
പക്ഷേ ആ പ്രണയം സാക്ഷാത്കരിച്ചില്ല എന്ന് പറഞ്ഞു കുറെ ആളുകളെ ദ്രോഹിക്കുന്നത് ഒരു വലിയ തെറ്റാണ്,

വിജയ് പറഞ്ഞു

“നിങ്ങൾ എന്തൊക്കെ ആണ് പറയുന്നത്,

വേണുവിന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു,

“നിർത്തെടാ നാറീ നിൻറെ നാടകം

പറഞ്ഞത് ആദിയായിരുന്നു,
ആദി കസേരയിൽ നിന്നും എഴുന്നേറ്റു വേണുവിന്റെ കഴുത്തിനു കുത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു,

“താൻ ഇനി ഒന്നും മറയ്ക്കാൻ ശ്രമിക്കേണ്ട,
എല്ലാം ഞങ്ങൾ അറിഞ്ഞു,

വിജയ് പറഞ്ഞു

” എന്ത് അറിഞ്ഞു എന്നാണ് നിങ്ങൾ പറയുന്നത്,

“അതിന് കുറച്ച് കാലം പുറകോട്ട് പോകണം,
സീത നിങ്ങളുടെ മനസ്സിൽ കയറിയ കാലം, വേണുവിന് സീതയില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് അവസ്ഥ, വേണു വിവാഹം ആലോചിച്ചു പക്ഷേ സീത സമ്മതിച്ചില്ല,
പിന്നീടാണ് ഒരു അനാഥ പയ്യനുമായി സീത ഇഷ്ടമാണെന്ന് വേണു അറിയുന്നത്,
അയാൾക്ക് അത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ഏതുവിധേനയും ആ ബന്ധം നശിപ്പിക്കണമെന്ന് അയാൾ മനസ്സിലുറപ്പിച്ചു, അതിനുശേഷം സീതയെ സ്വന്തമാക്കണമെന്നും,
വേണുവിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് കൊണ്ട് സീത അവനുമായി നാടുവിടുന്നു ,
പക്ഷേ വേണുവിനെ മനസ്സിൽ നിന്നും സീത പോയിരുന്നില്ല,സീതയെ തന്നെ വിവാഹം കഴിക്കണമെന്ന് വേണു മനസ്സിൽ തീരുമാനിച്ചു,സീതയെ കണ്ടുപിടിക്കാൻ അയാൾ കിണഞ്ഞു പരിശ്രമിച്ചു , പക്ഷേ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല,
പിന്നീട് വീട്ടുകാർ നിർബന്ധിച്ചു വേണുവിനെ മറ്റൊരു വിവാഹം കഴിപ്പിക്കുന്നു,
അപ്പോഴും സീത മനസ്സിലുണ്ട്, പിന്നീട് ഒരു സുഹൃത്ത് വഴി സീത കൽകട്ടയിൽ ഉണ്ടെന്ന് അറിയുന്നു ,
ഉടനെ അവിടേക്ക് ട്രെയിൻ കയറി ,
അവിടെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി മേടിച്ചു, അവരുടെ തൊട്ടടുത്തുള്ള
ഫ്ലാറ്റിൽ താമസമാക്കി,
സീതയെ പലവട്ടം കണ്ടു പരിചയം പുതുക്കി,
പക്ഷേ സീതയും ജോണിയും തമ്മിൽ സ്നേഹത്തോടെ ജീവിക്കുന്നത് വേണുവിന് സഹിക്കാൻ കഴിഞ്ഞില്ല, ഒരിക്കൽ താൻ ആഗ്രഹിച്ച, താൻ കൂടെ ജീവിക്കണം എന്ന് കൊതിച്ച പെണ്ണ് മറ്റൊരുത്തന്റെ ഒപ്പം സന്തോഷത്തോടെ ജീവിക്കുന്നത് അംഗീകരിക്കാൻ വേണുവിന് ആയില്ല,
ഒടുവിൽ ഒരു ആക്സിഡൻറിൽ ജോണിയെ ഇല്ലാതാക്കാൻ കഴിഞ്ഞു,
ആക്സിഡൻറ് എന്ന് തോന്നിപ്പിക്കുന്ന ഒരു കൊലപാതകം,
അതിൽ വേണു വിജയിച്ചു, ആരും വേണുവിനെ സംശയിച്ചില്ല ,
പിന്നീട് നാട്ടിലുള്ള ചില സുഹൃത്തുക്കൾ മുഖേന സീതയുടെ വീട്ടിൽ അറിയിക്കുന്നു,
ഗർഭിണിയായ സീതയെ വീട്ടുകാർ നാട്ടിലേക്ക് കൊണ്ടൊവരുന്നു,
അപ്പോഴെല്ലാം സീതയുടെ മനസ്സിൽ വേണുവിന് ഒരു ദൈവദൂതൻ സ്ഥാനമാണ്, സീത നാട്ടിൽ എത്തിയതോടെ വേണു സ്വാഭാവികമായും ആ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരുന്നു, കാരണങ്ങൾ ഉണ്ടാക്കി ഭാര്യയുമായി പിരിയുന്നു,
ഇനി സഹിക്കാൻ വയ്യാതെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിൽ പോകുന്നു, ഗർഭിണിയാണെന്ന പരിഗണന പോലും അവർക്ക് വേണു കൊടുത്തിരുന്നില്ല, കാരണം മനസ്സിൽ നിറയെ സീത ആണല്ലോ,
അവർ പോയ ഉടനെ തന്നെ വേണു സീതയുടെ വീട്ടിലെത്തി വിവാഹം കഴിക്കാൻ താല്പര്യം ആണെന്നും,തന്റെ കുടുംബജീവിതം പൂർണ്ണ പരാജയമാണെന്നും അറിയിക്കുന്നു ,
സീതക്ക് ഒരു കുഞ്ഞു ഉണ്ടായാൽ അതിനെ താൻ സ്വന്തം കുഞ്ഞിനെ പോലെ നോക്കി കൊള്ളാം എന്നും, ആ കുഞ്ഞു ഒരിക്കലും തനിക്ക് ഒരു ഭാരമാകുന്നില്ലെന്നും അറിയിക്കുന്നു,വേണുവിന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് കുഞ്ഞിനു വേണ്ടിയാണ് ഇനിയുള്ള ജീവിതം, എന്തുവന്നാലും ആ കുഞ്ഞിനെ വേണ്ടി മാത്രമായിരിക്കും സീതയുടെ ജീവിതം ഇനി എന്നും, ഒരു വിവാഹത്തിനെ പറ്റി താൻ ആലോചിക്കുക പോലും ഇല്ലന്നും സീതപറയുന്നു,
അവിടെ വേണുവിന്റെ സകല പ്രതീക്ഷകളും തകർന്നുവീണു, പക്ഷേ അയാൾ പിന്മാറിയില്ല, കുഞ്ഞ് ജനിച്ചതിനുശേഷം പെൺകുഞ്ഞാണ് എന്നറിഞ്ഞു,
സീതയെ ആരുമില്ലാത്ത ഒരു ദിവസം ഒറ്റയ്ക്ക് കാണാൻ അയാൾ പോകുന്നു , ഒരു പെൺകുട്ടിയുടെ ഭാവിയാണ് സീത മുൻപിൽ കാണുന്നത് എങ്കിൽ അവൾക്ക് അച്ഛനായി താൻ ഉണ്ടാകുമെന്നും പറയുന്നു, ഇപ്പോഴും സ്വന്തം കുഞ്ഞിനെ ഒന്ന് കാണാൻ പോലും അയാൾ പോയില്ല എന്നുള്ളത് മറ്റൊരു വസ്തുത,
എന്തുവന്നാലും ഇനി ഒരു വിവാഹജീവിതം താൻ ആഗ്രഹിക്കുന്നില്ല എന്ന് സീത പറഞ്ഞു ,
പ്രകോപിതനായ വേണു സീതയെ കയറി പിടിക്കാൻ നോക്കുന്നു,
മൽപ്പിടുത്തത്തിനൊടുവിൽ ഭിത്തിയിലെ ആണിയേൽ തല തട്ടി സീത മരിക്കുന്നു,
അത് പ്രസവാനന്തരം ആയ പ്രശ്നങ്ങൾ കൊണ്ടുള്ള മരണം ആയിരിക്കാം എന്ന് സീതയുടെ വീട്ടുകാർ കരുതുന്നു, കാരണം ആ മൽപിടുത്തത്തിൽ സീതയ്ക്ക് ബ്ലീഡിങ് ആയിരുന്നു,
അവിടെയും വേണു സേഫ്,
പക്ഷേ തൻറെ പ്രിയപ്പെട്ടവളുടെ മരണത്തിന് കാരണം താൻ ആണെന്നുള്ള കുറ്റബോധം അത് വേണുവിനെ മനസ്സിൽ നിറഞ്ഞു കിടന്നു ,
അതിനോടൊപ്പം സീതയുടെ മകൾ കാരണമാണ് വീണ്ടും സീതയെ തനിക്കു നഷ്ടപ്പെട്ടത് എന്നുള്ള ദേഷ്യവും,
ഇതുരണ്ടും അയാളെ ഒരു ഭ്രാന്തനാക്കി,
ഡോക്ടർ ചന്ദ്രശേഖരന്റെ അടുത്ത് ചികിത്സതേടുന്നു,
ചികിത്സയ്ക്ക് ശേഷം തിരികെ വന്ന വേണുവിന് വീട്ടുകാർ പ്രശ്നങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി ഭാര്യയുടെയും മകളുടെയും അടുത്തേക്ക് വിടുന്നു ,
വേണുവിന്റെ പ്രശ്നം എന്താണെന്നുള്ളത് വീട്ടുകാർക്കു പോലും അജ്ഞാതമായ കാരണമാണ്,
ഭാര്യയൊട് ചെയ്ത തെറ്റുകളെല്ലാം മാപ്പ് പറഞ്ഞ് അയാൾ പുതിയൊരു ജീവിതം ആരംഭിക്കുന്നു, പക്ഷേ സീതയുടെ മകളോടുള്ള പക അയാളുടെ മനസ്സിൽ കനൽ ആയിരുന്നു,
അവൾ വളർന്നു വന്നപ്പോൾ തൻറെ മകളുടെ കൂട്ടുകാരിയായി എങ്കിലും അവളോടുള്ള വാശി മനസ്സിൻറെ ഒരു കോണിൽ കിടന്നു,
തനിക്ക് സീതയെ കിട്ടാതിരുന്നത് മകൾ കാരണം ആണെന്നുള്ള വിശ്വാസത്തിൽ അവളെ ദ്രോഹിക്കാൻ പലവിധ കാരണങ്ങൾ തെരഞ്ഞെടുക്കുന്നു,
തൻറെ സുഹൃത്തുകൂടിയായ സുജിത്തിന് ദത്തന്റെ സാഹായി ആക്കുന്നു,അത് വഴി ദത്തൻറെ മനസ്സിൽ വിഷം കുത്തി വെച്ച് അവളെ ദ്രോഹിക്കാൻ ശ്രമിക്കുന്നു,
എന്നിട്ട് പ്രത്യക്ഷത്തിൽ അവൾക്ക് രക്ഷകനായി നിൽക്കുന്നു ,
തന്നെ ഞങ്ങൾ സംശയിക്കില്ലായിരുന്നു, ഒരുതുള്ളി സംശയം പോലെ എനിക്ക് തന്നെ ഇല്ലായിരുന്നു, പക്ഷേ അന്ന് വീട്ടിൽ വന്നപ്പോൾ സ്വാതിയെ കൊണ്ടുപോകാനായി താൻ വാശിപിടിച്ചപ്പോൾ എന്തിനായിരുന്നു എന്ന് ഞാൻ ചിന്തിച്ചു, പിന്നീട് കമ്പനിയിലെ ഡ്രൈവർ ആയിരുന്നു എന്നറിഞ്ഞപ്പോൾ പപ്പയോട് തന്നെപ്പറ്റി തിരക്കിയപ്പോഴാണ് തന്നെ പറ്റി അറിയുന്നത്,
അന്ന് രവീന്ദ്രൻ അങ്കിളിന് ആക്സിഡൻറ് നടക്കുമ്പോൾ രവീന്ദ്രൻ അങ്കിളും താനും മാത്രമേ വണ്ടിയിൽ ഉണ്ടായിരുന്നു എന്ന് അറിഞ്ഞത്, അന്ന് ബിസിനസ് ആവശ്യത്തിനായി രവീന്ദ്രൻ അങ്കിൾ കൊണ്ടുപോയ മൂന്നു ലക്ഷം രൂപ എവിടെ പോയെന്ന് ഇന്നും ആർക്കും അറിയില്ല,
അതുകൊണ്ടാണ് താൻ ഈ സ്ഥിതിയിൽ ആയതെന്ന് തന്റെ സുഹൃത്ത് വഴി ഞാനറിഞ്ഞു,
രവീന്ദ്രൻ അങ്കിളിനെ മരണത്തിന് പിന്നിലും താൻ ഉണ്ടെന്നുള്ള കാര്യം എനിക്ക് ഉറപ്പാ ,

വിജയ് എല്ലാം പറഞ്ഞു നിർത്തിയതും വേണുവിന്റെ മുഖം ചുവന്നു,

” നിന്നോട് ആരാ ഈകള്ളകഥ പറഞ്ഞത്

അതുവരെ കാണാത്ത ഒരു ഭാവം വേണുവിൽ ഉടലെടുത്തു,

“നീ കൊന്നവരിൽ നിനക്ക് പറ്റിയ ഒരു ചെറിയ ഒരു കൈപിഴ, ഇപ്പോഴും ജീവിച്ചിരിക്കുന്ന നിനക്കെതിരെ ഉള്ള ഒരു തെളിവ് ,
നീ മരിച്ചു എന്ന് വിശ്വസിച്ച ജോണി,

ജോണി എന്ന “ദേവനാരായണൻ ”

സ്വാതിയുടെ അച്ഛൻ

(തുടരും)

എല്ലാ സംശയങ്ങളും അടുത്ത പാർട്ടിൽ ഇടുന്നത് ആയിരിക്കും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.8/5 - (21 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “മിഴിനിറയാതെ – ഭാഗം 32”

  1. Adipowli…. Appo vijayne villian sthanath ninn maattiyitt venuvine villian sthanam kodutho? Katta waiting for next part

Leave a Reply

Don`t copy text!