ചെവി അടഞ്ഞ് പോയത് പോലെ തോന്നി ആർച്ചക്ക് ,അതു കൊണ്ട് തന്നെ ഗുപ്തൻ പറഞ്ഞത് ആർച്ച കേട്ടില്ല
രണ്ടു മൂന്നു നിമിഷം വേണ്ടി വന്നു ആർച്ചക്ക് യഥാസ്ഥിതിയിലേക്ക് തിരിച്ച് വരാനായിട്ട്
താൻ ….
താനെന്താ എന്നെ ചെയ്തത്
പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല ദേ ഈ കവിളത്ത് ഒന്നു തന്നു
താനെന്തിനാ എന്നെ തല്ലിയത് എന്നെ തല്ലാൻ തന്നിക്കെന്താ അവകാശം
നെറിക്കേട് ആര് കാണിച്ചാലും ഞാൻ തല്ലും അതിന് പ്രത്യേകിച്ച് അവകാമൊന്നും വേണ്ട
തനിക്ക് നാണമില്ലേ സ്ത്രീകളെ തല്ലാൻ മെറിൻ ചോദിച്ചു
അങ്ങനെ ചോദിക്ക്
സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ ,പക്ഷേ സ്ത്രീകൾക്ക് കുറച്ച് അടക്കം വേണം കാണുന്ന ആണുങ്ങളുടെയൊക്കെ മെക്കിട്ട് കയറുന്ന സ്ത്രീകളെ ഞാൻ ബഹുമാനിക്കില്ല , അവർക്ക് ഇതു പോലത്തെ നല്ല അടി കൊടുത്താണ് ശീലം
മതി അണ്ണാ വാ നമ്മുക്ക് വേറെ എവിടെയെങ്കിലും പോയി കഴിക്കാം ഇനി ഇവിടെ അണ്ണൻ നിന്നാൽ ഇവളുമാരുടെ സ്വാഭാവം കൊണ്ട് ഇനി അടി വാങ്ങിച്ചു കൂട്ടാൻ സാധ്യതയുണ്ട്
നീ പറഞ്ഞത് ശരിയാണ് ഇനി ഇവിടെ നിന്ന് കഴിച്ചാൽ ശരിയാവില്ല ,
അപ്പോ ശരി കൊച്ചമ്മമാരെ ഇനി എവിടെയെങ്കിലും വച്ച് കണാം ,അന്ന് ഇത് പോലെ മൊട വല്ലതും കാണിച്ചാൽ ഇതു പോലെ ആവില്ല
ആർച്ചയുടെ കണ്ണിലേക്ക് നോക്കി കൊണ്ടാണ് ഗുപ്തൻ അത് പറഞ്ഞത്
അവന്റെ നോട്ടം നേരിടാനാവാതെ ആർച്ച തല താഴ്ത്തി, നോട്ടം കൊണ്ട് പോലും അവൻ തന്നെ അടിക്കുന്നതായി ആർച്ചക്ക് തോന്നി
തല ഉയർത്തി നോക്കുമ്പോഴെക്കും കാറിൽ കയറി പോയി കഴിഞ്ഞിരുന്നു
എന്നാലും ആർച്ചേ നിനക്ക് മാത്രം എന്താ ഇങ്ങനെ
എങ്ങനെ
വരുന്നവരും പോകുന്നവരും നിന്നെ മാത്രം തല്ലുന്നതെന്താ
പോടീ ..
നിന്റെ മമ്മിയോട് പറയ് നിന്റെ ജാതകമൊന്നു നോക്കിക്കാൻ ,നിനക്ക് വല്ല അടിയുടെ അപകാരം ആണെങ്കിലോ
നീ മിണ്ടാതിരുന്നോ അവനോടുള്ള ദേഷ്യം ഞാൻ നിന്നോട് തീർക്കും
ഉവ്വ് തീർക്കും ,അവനോടുള്ള കലി അവനോട് തീർക്കണം അല്ലാതെ എന്നോടല്ല ,അവന്റെ അടി വാങ്ങി അവൻ പറയുന്നത് മിണ്ടാതെ കേട്ട് നിന്നിട്ട് അവൻ പോയി കഴിഞ്ഞപ്പോൾ എന്നോട് തീർക്കാൻ പ്പോകുന്നു
ആർച്ച അതിന് മറുപടി പറഞ്ഞില്ല
എന്തായാലും നിനക്ക് ഒന്നു സമാധാനിക്കാം ഇന്ന് അടി കിട്ടിയത് ഗുണ്ടകളുടെ കൈയ്യിൽ നിന്നല്ലല്ലോ ,ഫിലിം സ്റ്റാറിനെ പോലെ ഒരു ചുള്ളന്റെ കൈ കൊണ്ടല്ലേ,ഇനിയിപ്പോ ചില ഫിലിമിൽ കാണുന്നത് പോലെ ആദ്യം അടി പിന്നെ ഇഷ്ടം അതുപോലെ നിങ്ങൾ രണ്ടു പേരും ലൈനാവോ
നീയൊന്ന് മിണ്ടാതിരിക്കോ ,
എന്തെങ്കിലും കഴിച്ചിട്ട് വേഗം പോകാം
അങ്ങനെ പറയുമ്പോഴും ആരായിരിക്കും അവൻ അതായിരുന്നു ആർച്ചയുടെ മനസ്സിൽ ,അവനെ കണ്ടു പിടിക്കണം
*
അണ്ണാ ….
എന്താടാ …
ആ പെണ്ണ് ഏതാ അണ്ണാ
നീ യത് മനസ്സിൽ വച്ചോണ്ടിരിക്കുകയാണോ,
കാണാൻ സുന്ദരിയാണ് പക്ഷേ ആ സൗന്ദര്യം പ്രവൃത്തിയിൽ ഇല്ല, അതാരാണെന്നറിഞ്ഞിരുന്നെങ്കിൽ ഒരു സമാധാനമായേനെ
അണ്ണാ അവളുടെ കൂട്ടുക്കാരി അവളെ ആർച്ച എന്നൊ മറ്റൊ ആണ് വിളിച്ചത്
ആർച്ചയെന്നോ
എനിക്കങ്ങനെ കേട്ടപ്പോലെ തോന്നി ,ഇനി അവൾ അണ്ണന്റെ ആർച്ചയായിരിക്കുമോ, അണ്ണനാണെങ്കിൽ അവളെ കണ്ടിട്ടുമില്ല
ഗുപ്തൻ കാറ് നിറുത്തി ,ഫോണെടുത്ത് ആർക്കൊ മെസ്സേജ് അയച്ചു
എന്താ അണ്ണാ എന്താ വണ്ടി നിറുത്തിയത്
മിണ്ടരുതെന്ന് ചുണ്ടത്ത് വിരൽ വച്ച് കാണിച്ചു ഗുപ്തൻ
പെട്ടെന്ന് ഗുപ്ത ന്റെ മെസ്സേജിന് റിപ്ലേ വന്നു
രണ്ടു മൂന്നു ഫോട്ടോസ് ആയിരുന്നു
അത് ആർച്ചയുടെ ഫോട്ടോ ആയിരുന്നു
നിനക്കിപ്പോ എന്താ അറിയേണ്ടത്, അതിനുള്ള മറുപടി
ഗുപ്തൻ അവനെ ആർച്ചയുടെ ഫോട്ടോസ് കാണിച്ചു
ഇത് ലവളല്ലേ ,
അണ്ണനീ ഫോട്ടോ എവിടെന്ന് കിട്ടി
ടാ …..ഇവള് സുധയാന്റിയുടെ മകൾ ആർച്ചയാണ് ,എന്റെ തല്ല് പാഴായില്ല അത് അർഹതയുള്ള ആൾക്കാണ് കിട്ടിയത്
പറയാതെ വയ്യാ അണ്ണാ നിങ്ങള് നല്ല മാച്ചാണ് ,ഇനിയിപ്പോ ഇവള് തന്നെ മതി ഞങ്ങളുടെ അണ്ണിയായി ,സ്വാഭാവം കൊണ്ട് അണ്ണനു ചേർന്ന പെണ്ണാണ് ,
മതീടാ ചെലച്ചത് നീയൊന്ന് നിറുത്ത്,
ശരി നിറുത്തി
ആർച്ചയെ മെരുക്കാൻ നല്ല അടി കൊടുക്കേണ്ടി വരും ,എന്നാലെ ആർച്ചയെന്ന പടകുതിരയെ തനിക്ക് മെരുക്കാനാവു ,എത്ര അടി കൊടുത്തിട്ടായാലും താൻ മെരുക്കും മെരുക്കിയിരിക്കും
*
മമ്മീ …
എന്താ ആർച്ചേ ..നീയെന്തിനാ ഒച്ച വക്കുന്നത് ,വാതിൽ തുറന്നിട്ടുണ്ടല്ലോ
ആർച്ച വന്ന് സുധയുടെ മുൻപിൽ വന്ന് നിന്നു
മമ്മി … ദേ നോക്ക് ഒരു വൃത്തികെട്ടവൻ എന്നെ തല്ലി
തല്ലേ …. ആര് നിന്നെയെന്തിനാ അവൻ തല്ലുന്നത് ,നിനക്ക് അവനെ തിരിച്ച് തല്ലാമായിരുന്നില്ലേ ,അല്ലെങ്കിൽ ആളുകളെ വിളിച്ച് കൂട്ടി അവനെ തല്ലിക്കാമായിരുന്നില്ലേ ,ഇതൊന്നും ചെയ്യാതെ ആരുടെയോ അടി വാങ്ങി മോങ്ങി കൊണ്ട് അവൾ വന്നിരിക്കുന്നു
അവനെ അടിക്കാൻ ഞാൻ കൈ ഓങ്ങിയതാണ് , പക്ഷേ
അവൻ നിന്നെ തല്ലി ,നീയെന്റെ വില കളയും ,എന്റെ മോളെ തല്ലിയവൻ ആരായാലും അവനെ ഞാൻ അവനെ വെറുതെ വിടില്ല
അവന്റെ കാര്യം മമ്മീ എനിക്ക് വിട്ടേക്ക്, അവനെ ഞാൻ കൈകാര്യം ചെയ്തോളാം
അപ്പോഴെക്കും ദേവൻ അവിടെക്ക് വന്നു
എന്താ ആർ ച്ചേ … ആരെ തല്ലിയ കാര്യമാണ് നീ പറയുന്നത്
അത് ഡാഡീ ..
അതൊന്നുമല്ല ദേവേട്ടാ … അവള് സീരിയലിന്റെ കാര്യമാണ് പറഞ്ഞ്
ഓ അപ്പോ ആർച്ചയിപ്പോ സീരിയൽ കാണാൻ പോയിട്ട് വരുന്ന വഴിയാണ് അല്ലേ ,ടീ വിയിൽ അല്ലേ നിങ്ങളിപ്പോ തിയറ്ററിൽ പോയാണോ സീരിയൽ കാണുന്നത്
ദേവേട്ടൻ കളിയാക്കുകയാണോ
ഞാൻ കളിയാക്കിയതല്ല സുധേ …
അമ്മയും മകളും എന്തൊക്കെയോ പ്ലാൻ ചെയ്യുന്നതു പോലെ എനിക്ക് തോന്നുണ്ട് ,അത് എന്ത് തന്നെയായലും അതിവിടെ വച്ച് അവസാനിപ്പിച്ചോ അത് മാത്രമാണ് എനിക്ക് നിങ്ങളോട് രണ്ടു പേരൊടും പറയാനുള്ളത്, അവസാനിപ്പിച്ചില്ലെങ്കിൽ ആർക്കും രക്ഷിക്കാൻ പറ്റാത്ത പടുകുഴിയിൽ ആയിരിക്കും നിങ്ങൾ വീഴുക
ദേവേട്ടൻ എന്താ ഇങ്ങനെയൊക്കെ പറയുന്നത് ,എന്തോ മനസ്സിൽ വച്ചോണ്ട് പറയുന്നത് പോലെ
ശരത്തിന്റെ കല്യാണം അടുത്ത് തന്നെ ഉണ്ടാവും ,അത് നടക്കാതിരിക്കാൻ നീയും മോളും ഏതറ്റം വരെ പോകുമെന്ന് എനിക്കറിയാം
അത് ശരിയാണ് ,ഏതറ്റം വരെയും ഞാൻ പോകും ,അതിനിടക്ക് ഏത് പടുകുഴിയിൽ വീണാലും ഞങ്ങൾ ഏണിറ്റുവരും
*
ഞായാറാഴ്ച
ഇന്നാണ് ഗൗരിയുടെ വീട്ടിലേക്ക് പോകുന്നത്
ദേവൻ സുധയെ കൂട്ടി നേരത്തെ തന്നെ ശരത്തിന്റെ വീട്ടിലെത്തി
വരുണിന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട് ,പിന്നെ ഒന്നു രണ്ടു അടുത്ത ബന്ധുക്കൾ
ശരത്തിന്റെ അമ്മ എല്ലാവർക്കും ചായ കൊടുത്തു ,
സുധമാത്രം കുടിച്ചില്ല ,എത്ര നിർബന്ധിച്ചിട്ടും സുധ ഒരു പച്ച വെള്ളം കുടിച്ചില്ല
എന്താ ആന്റി ഒന്നും കഴിക്കാത്തത് ഇവിടെ ആർക്കും പകർച്ചവ്യാധിയൊന്നുമില്ല
ശരത്ത് പറഞ്ഞു
എനിക്ക് വേണ്ട അത്ര തന്നെ
അപ്പോഴാണ് അഭിരാമി അവിടെക്ക് വന്നത്
എന്റെ ഏട്ടത്തി ഇത് എന്ത് കാട്ടിയാണ് സാരി ഉടുത്തിരിക്കുന്നത് ,ഇതിന്റെ ഞൊറിയൊക്കെ ശരിക്കുമല്ല കിടക്കുന്നത്
ശരത്ത് അഭിരാമിയുടെ അടുത്തെത്തി താഴെ ഇരുന്നു അഭിരാമിയുടെ സാരിയുടെ ഞൊറിവ് ശരിയാക്കി കൊടുത്തു
നിനക്ക് നാണമില്ലേ ശരത്തേ ഇങ്ങനെയൊക്കെ ചെയ്യാൻ ,നിന്റെ കല്യാണമൊക്കെ കഴിഞ്ഞ് നീ ഇങ്ങനെയൊക്കെ ഇവൾക്ക് ചെയ്ത് കൊടുത്താൻ നിന്റെ പെണ്ണ് എന്ത് കരുതും
സുധയുടെ ചോദ്യം കേട്ടപ്പോൾ അഭിരാമിയുടെ മുഖത്ത് ഒരു മങ്ങൽ ഉണ്ടായി
എന്ത് കരുതുമെന്നാണ് ആന്റി പറയുന്നത്, ഒന്നും കരുതില്ല കാരണം ഗൗരിക്ക് ആന്റിയുടെ പോലെ ഇടുങ്ങിയ മനസ്സല്ല
പിന്നെ ആർച്ചയെ കെട്ടിച്ചു വിടുന്ന വീട്ടിലാണെങ്കിൽ ആന്റി പറഞ്ഞത് തന്നെ സംഭവിക്കും
എന്താ സംഭവിക്കുന്നതെന്ന് ഞാൻ കാണിച്ച് തരാം ,ഗൗരിയല്ല എന്റെ മകൾ ആർച്ചയാണ് ഈ വീട്ടിലേക്ക് മരുമകളായി വരുന്നത്
സുധ മനസ്സിൽ പറഞ്ഞു
ദേവൻ സുധയെ ഒന്ന് നോക്കി ,എന്തിനാണ് വടി കൊടുത്ത് അടി വാങ്ങുന്നത് എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം
പത്തു മണിയായപ്പോൾ ഗൗരിയുടെ വീട്ടിലേക്ക് പുറപ്പെട്ടു
ഗൗരിയുടെ വീട്ടിലേക്ക് കാറ് ചെല്ലില്ലായിരുന്നു
കാറൊക്കെ ഗീതേച്ചിയുടെ വീട്ടിലാണ് ഇട്ടത്
അവിടെ നിന്ന് ഒരു ചെറിയ ഇടവഴി അത് അവസാനിക്കുന്നത് ഗൗരിയുടെ വീട്ടിലേക്ക്
ഹൊ ഇത് എന്ത് സ്ഥലമാണ് ,ഇവിടെ എങ്ങനെ ജീവിക്കും ,വരുണും ഇവിടെ പെട്ട് പോയല്ലോ
സുധ ഉറക്കെ പറഞ്ഞു
അവർ പറഞ്ഞ് ആരും കേട്ടതായി ഭാവിച്ചില്ല
മാഷ് അവിടെ നിന്നും ഓടി പിടഞ്ഞ് വരുന്നുണ്ടായിരുന്നു
ഇവിടെ ക്ക് കാറ് വരാത്തത് ബുദ്ധിമുട്ടായല്ലേ
ഇതൊക്കെ ബുദ്ധിമുട്ടാണോ മാഷേ ,നാട്ടിൻ പുറത്തിന്റെ നന്മ അതൊന്ന് വേറെ തന്നെയാണ്
ദേവൻ പറഞ്ഞു
മാഷുടെ ഭാര്യയും ഗീതയും ഭർത്താവും കൂടി എല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ചിരുത്തി
അവിടെ ഇരിക്കുമ്പോഴും ശരത്തിന്റെ കണ്ണുകൾ മൂക്കുത്തിയെ തേടുകയായിരുന്നു
മൂക്കുത്തി സാരിയിൽ എങ്ങനെ ആയിരിക്കും, അതായിരുന്നു അവന്റെ ചിന്ത
ഗൗരിയുടെ അമ്മ എല്ലാവർക്കും ചായകൊടുത്തു കഴിക്കാനുള്ളത് കൊണ്ട് വച്ചു
ഇനി പെൺകുട്ടിയെ വിളിക്കാലെ
മാഷ് ചോദിച്ചു
പ്രത്യേകിച്ച് കാണന്നൊന്നുമില്ലല്ലോ ,എല്ലാ വരും ഗൗരിയെ കണ്ടിട്ടുള്ളതല്ലേ
സുധ ചോദിച്ചു
ശരത്തിന്റെ അമ്മ സുധയുടെ തുടയിൽ ഒന്നമർത്തി
മാഷ് ഗൗരിയെ വിളിക്ക്
ഗൗരിയുടെ അമ്മ ഗൗരിയെ കൂട്ടികൊണ്ട് വന്നു
ഗൗരിയെ കണ്ടതും എല്ലാവരുടെ മുഖത്ത് സന്തോഷമായിരുന്നു
സുധയുടെ ഒഴിച്ച്
ശരത്ത് ഗൗരിയെ കണ്ണിമക്കാതെ നോക്കുകയായിരുന്നു കാരണം സാരിയിൽ അവന്റെ മൂക്കുത്തി അതീവ സുന്ദരിയായിരുന്നു
ഗൗരിക്ക് എല്ലാവരുടെയും മുഖത്ത് നോക്കാൻ ചമ്മൽ തോന്നി
പ്രത്യേകിച്ച് ശരത്തിന്റെ മുഖത്ത്
ഗൗരി .. ചമ്മലൊന്നും വേണ്ടാട്ടോ ,മുഖമുയർത്തി എല്ലാവരെയും ഒന്ന് നോക്ക്
അഭി രാമി ഗൗരിയുടെ അടുത്തു വന്നിട്ട് പറഞ്ഞു
ഗൗരി മുഖമുയർത്തി എല്ലാവരെയും നോക്കി അവസാനം നോക്കിയത് ശരത്തിന്റെ മുഖത്താണ്
ശരത്ത് അവളെ നോക്കി കണ്ണിറുക്കി കാണിച്ചു
എല്ലാവരും കണ്ടില്ലേ ഗൗരിയെ ,എന്നാ ഗൗരി നമ്മുക്കിനി ഇവിടെ നിൽക്കണ്ട അകത്തേക്ക് പോകാം ഗൗരി
അഭിരാമി ഗൗരിയെ കൊണ്ട് അകത്തേക്ക് പോയി
വരുണിന്റെ അച്ഛനും അമ്മക്കും മാഷിന്റെ മുഖത്ത് നോക്കാൻ ഒരു വല്ലായ്മ ഉണ്ടായിരുന്നു
പക്ഷേ മാഷ് അവരോട് നല്ല രീതിയിൽ ആണ് പെരുമാറിയത്
ഇനിയിപ്പോ ബാക്കി കാര്യങ്ങൾ തീരുമാനിക്കാം
ശരത്തിന്റെ അച്ഛൻ പറഞ്ഞു
കല്യാണം എത്രയും പെട്ടെന്ന് നടത്താം ഇനി അധികം പോക്ക് വരവൊന്നും വേണ്ട
ദേവൻ പറഞ്ഞു
അതല്ലാ മാഷിനും ബന്ധുക്കൾക്കും നമ്മുടെ വീട് കാണണ്ടേ ,അപ്പോ അടുയാഴ്ച ഇവിടെ നിന്ന് അവിടെക്ക് വരട്ടേ
അന്ന് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം
ഇളയ പെണ്ണിന്റെ കാര്യം തീരുമാനിക്കണില്ലേ ,അതും ഒരാളെ കണ്ട് വച്ചിട്ടുണ്ടല്ലോ
സുധ പറഞ്ഞു
ദേവൻ സുധയെ ഒന്നു കടുപ്പിച്ചു നോക്കി
ദേവേട്ടൻ എന്നെ നോക്കി പേടിപ്പിക്കണ്ട എനക്ക് പറയാനുള്ളത് ഞാൻ പറയും
മാഷിന്റെ മക്കളെ പോലെയുള്ള മക്കൾ ഉണ്ടായാൽ പിന്നെ മതാപിതാക്കൾക്ക് ഒരു കാര്യത്തിലും ടെൻഷൻ വേണ്ട ,അവർക്കുള്ള ആളെ കൈയ്യും കലാശവും കാണിച്ച് സ്വന്തമാക്കും ,അതില് വീഴാൻ കുറെ പെൺ കോന്തൻമാരും ,പറഞ്ഞിട്ടെന്താ അച്ഛനമ്മമാർ പെൺമക്കളെ അടക്കി വളർത്തിയില്ലെങ്കിൽ എല്ലാ ആൺകുട്ടികളുടെയും ഗതി ഇതുതന്നെ
മാഷിന് സുധ മുഖത്തടിച്ച പോലെ തോന്നി
മറ്റുള്ളവരും ആകെ വല്ലാതായി
ആന്റി ഒന്നു മിണ്ടാതെതിരിക്കോ ,എന്തിനാ ഒരൊന്ന് പറഞ്ഞ് അവനവന്റെ വില കളയുന്നത്
ശരത്തിന് ദേഷ്യം വന്നു
നീ എന്റെ വായടച്ചിരുന്നോ അവസാനം കണ്ടോ ഇവളുമാരൊക്കെ കാലെടുത്ത് വച്ച് തറവാട് കുളം തോണ്ടും
സുധേ .. നീ എഴുനേൽക്ക്
എന്തിന്
ഏണിക്കാനല്ലേ പറഞ്ഞത്
ദേവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു
സുധ എഴുനേറ്റു
വാ നമ്മുക്ക് പോകാം
അയ്യോ എന്താ ഇങ്ങനെയൊക്കെ പറയുന്നത് ഒന്നും കഴിക്കാതെ ,ഞങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുണ്ടായെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു
അയ്യോ മാഷേ … മാഷുടെ ഭാഗത്ത് നിന്ന് ഒരു തെറ്റുമുണ്ടായിട്ടില്ല ,ഇത് എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണ് ഭ്രാന്തിയായ ഭാര്യയെ ഇങ്ങനത്തെ ഒരു ചടങ്ങിന് കൊണ്ടുവരാൻ പാടില്ലായിരുന്നു ,ഇവിടെ നിന്ന് നേരെ മെന്റൽ ഹോസ്പിറ്റലിലേക്കാണ് കൊണ്ടു പോകുന്നത് ഇനി വൈകിയാൽ ശരിയാവില്ല
ദേവേട്ടൻ എന്താ പറഞ്ഞത് എനിക്ക് ഭാന്ത്രാണെന്നോ
സുധ അലറുകയായിരുന്നു ,വേറൊരു വീട്ടിൽ ആണെന്നോ ചുറ്റും ആളുകൾ ഉണ്ടെന്ന് നോക്കാതെ യാ യി രു സുധയുടെ പ്രതികരണം
ദേവന് താൻ മറ്റുള്ളവരുടെ മുൻപിൽ അപമാനിക്കപ്പെട്ട പോലെ തോന്നി
ആയാൾ ആ ദേഷ്യം തീർത്തത് സുധയുടെ ചെകിടത്താണ്
എല്ലാവരും സ്തംഭിച്ചു പോയി
ദേവാ നീ എന്താ കാണിച്ചത്
വരുണിന്റെ അമ്മ ചോദിച്ചു
സുധ എല്ലാവരെയും അരിശത്തോടെ നോക്കിയിട്ട് വീട്ടിൽ നിന്നും ഇറങ്ങി പോയി
മാഷേ …. ഞങ്ങളിറങ്ങുകയാണ് ഇനി ഇവിടെ നിന്നാൽ ശരിയാവില്ല അതുകൊണ്ടാട്ടോ മാഷേ …
ഇനി നമ്മുക്ക് കാണ ലോ
ദേവൻ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി
സുധയുടെ സ്വാഭാവം അറിയാവുന്നത് കൊണ്ട് ആരും ദേവനെ തടഞ്ഞില്ല
മാഷേ .. മാഷ് വിഷമിക്കണ്ട ,അത് സുധക്ക് പതിവാണ്, ഇനി നമ്മുക്ക് വരുണിന്റയും ഗംഗയുടെയും കാര്യത്തിൽ ഒരു തീരുമാനത്തിലെത്തണം
അത് … ഞാനല്ലല്ലോ പറയണ്ടത്, പിന്നെ അവള് പഠിക്കുകയല്ലേ ,രണ്ടു വർഷം കൂടി കഴിയണം
അതു മതി മാഷേ ഗംഗ യുടെ പഠിപ്പ് കഴിഞ്ഞിട്ട് മതി ,പക്ഷേ ഗംഗ എന്റെ മകനുള്ളതാണെന്നുള്ള ഒരുറപ്പ് മതി ഞങ്ങൾക്ക്
വരുണിന്റെ അച്ഛൻ പറഞ്ഞു
എനിക്ക് സമ്മതമാണ്
അപ്പോ എല്ലാ കാര്യങ്ങൾക്കും ഒരു തീരുമാനമായി സന്തോഷം
ശരത്തിന്റെ അച്ഛൻ പറഞ്ഞു
ഭക്ഷണം കഴിച്ചിട്ടാണ് എല്ലാവരും മടങ്ങിയത്
നീ ഗൗരിയോട് യാത്ര പറഞ്ഞോ
ഇറങ്ങാൻ നേരം ശ്യാം ശരത്തിനോട് ചോദിച്ചു
ശരിയാടാ നീ പോയി ഗൗരിയോട് യാത്ര പറയ്
ഇനി ഇതു പോലെ ഒരു ചാൻസ് കിട്ടില്ലാട്ടോ അഭിരാമി പറഞ്ഞു
ശരത്ത് തിരിച്ച് വീടിനകത്തേക്ക് കയറി
ഗൗരി റൂമിലായിരുന്നു
ഇറങ്ങാൻ നേരം സാറ് തന്നെ ഒന്നു നോക്കിയത് പോലുമില്ല ,മനസ്സിൽ ഒരു ചെറിയ വിഷമം തോന്നി ,
അത് ഗംഗകണ്ടു പിടിക്കുകയും ചെയ്തു
എന്നാലും പോയപ്പോൾ ശരത്തേട്ടൻ ചേച്ചിയെ ഒന്നു.. എന്നു പറഞ്ഞപ്പോഴെക്കും ശരത്തിന്റെ ശബ്ദം കേട്ടു
എന്താ ഗംഗേ എന്നെ പറ്റി എന്താ പറയുന്നത്
അയ്യോ ഒന്നുമില്ല എന്ന് പറഞ്ഞ് ഗംഗ മുൻവശത്തേക്ക് പോയി
ശരത്ത് ഗൗരിയുടെ അടുത്തേക്ക് ചെന്നു
എന്താടോ മുഖം വീർപ്പിച്ചു നിൽക്കുന്നത്
ഒന്നൂലാ
അത് കളളം ഞാൻ പറയാതെ പോയീന്ന് കരുതിയല്ലേ ഈ സുന്ദരമായ മുഖം ഇങ്ങനെ വീർപ്പിച്ച് പിടിച്ചേക്കുന്നത്
ഗൗരിയുടെ മുഖത്ത് ഒരു ചിരിയുണ്ടായി
ഈ മുഖം വീർപ്പ് മാറാൻ ഒരു മരുന്നുണ്ട് എന്റെ കൈയ്യിൽ
എന്തു മരുന്ന് ….
അതൊക്കെയുണ്ട് ആദ്യം കണ്ണടക്ക് ഈ മരുന്നു കണ്ണു കൊണ്ട് കാണരുര് ,കണ്ടാൽ പിന്നെ മരുന്ന് ഫലിക്കില്ല
ഗൗരി കണ്ണച്ചു പിടിച്ചു
ശരത്ത് ഗൗരിയെ ചേർത്ത് പിടിച്ചിട്ട് അടച്ച് പിടിച്ചിരിക്കുന്ന കണ്ണുകളിൽ ഉമ്മ വച്ചു
ഗൗരി പിടഞ്ഞ് മാറാൻ നോക്കി
ശരത്ത് സമ്മതിച്ചില്ല
ഗൗരി പതിയെ കണ്ണുതുറന്ന് ശരത്തിനെ നോക്കി
അവന്റെ കണ്ണുകളിൽ രണ്ടു കുഞ്ഞു നക്ഷത്രങ്ങൾ സ്നേഹത്തിന്റെ തിളങ്ങുന്നുണ്ടായിരുന്നു
*
ശരത്തേ ….
ഗുപ്തനായിരുന്നു
ഗുപ്താ …
നീയെന്താ ഇവിടെ നിൽക്കുന്നത്
ഞാൻ .. അത് ഒരാളെ കാണാനായിട്ടാണ്
ഉവ്വ് എനിക്ക് മനസ്സിലായി ഗൗരിയെ കാണാനല്ലേ
അതെ … താനെങ്ങനെ കണ്ടു പിടിച്ചു
തന്റെ മാഷിന്റെ മോളെ ഒന്ന് കാണണമെങ്കിൽ ഇവിടെയൊക്കെ കാത്ത് നിന്ന് അകലെ നിന്ന് കാണാം
ശരത്തിന്റെ സംസാരം കേട്ടിട്ട് ഗുപ്തൻ ചിരിച്ചു
ഇന്നലത്തെ പരിപാടിയിൽ ആന്റി പ്രശ്നമുണ്ടാക്കിയല്ലേ
അത് ഗുപ്തൻ എങ്ങനെ അറിഞ്ഞു ,ആന്റി അടുത്ത ക്വാട്ടേഷൻ തന്നോ
ഏയ് ഇല്ല ,ഇന്നലെ വരുൺ വിളിച്ചിട്ടുണ്ടായിരുന്നു ,അപ്പോൾ പറഞ്ഞതാണ്
ഇനിയിപ്പോ കല്യാണത്തിന് ആന്റി എന്താണാവോ കാട്ടി കൂട്ടുന്നത് ,ആന്റി യായത് കൊണ്ട് എന്തും ചെയ്യും
അതോർത്ത് ശരത്ത് ടെൻഷൻ അടിക്കണ്ട ആർച്ചയുടെയും ആന്റിയുടെയും കാര്യം എനിക്ക് വിട്ടേക്ക് ,അവരുടെ ഭാഗത്ത് നിന്ന് പ്രശനമുണ്ടാകാതെ ഞാൻ നോക്കി കൊള്ളാം
ഗുപ്തന്റെ മുഖത്ത് ഒരു ദൃഢഭാവം ഉണ്ടായിരുന്നു
ഗുപ്താ .. തനിക്ക് ഗൗരിയെ കാണണോ, ഗൗരി വരുന്നുണ്ട്
വേണം കാണാണമെന്ന് ആഗ്രഹമുണ്ടായിരുന്നു ,കുത്തിലെ കണ്ടതാണ്
ശരത്ത് വേഗം ഫോണെടുത്ത് ഗൗരി യെ വിളിച്ച് താൻ നിൽക്കുന്ന ഭാഗത്തേക്ക് വരാൻ പറഞ്ഞു
ഗൗരി അവരുടെ അടുത്തേക്ക് വന്നു
താൻ നേരം വൈകിയോ
ഉവ്വ്
ശരത്തിന് ഗുപ്തനെ എന്ത് പറഞ്ഞാണ് ഗൗരിക്ക് പരിചയപ്പെടുത്തേണ്ടത് എന്നൊരു ആശങ്കയുണ്ടായി
ഇത് ഗുപ്തൻ..
ആ പേര് കേട്ടപ്പോൾ ഗൗരി ഒന്നു കൂടി ഗുപ്തനെ നോക്കി
ശരത്തിന്റെ പ്രശ്നം ഗുപ്ത ന് മനസ്സിലായി
ഗൗരിക്ക് എന്നെ മനസ്സിലായോ
ഞാനാണ് ആർച്ചയെ വിവാഹം കഴിക്കുന്നത്
ശരത്ത് ഞെട്ടലോടെ ഗുപ്തനെ നോക്കി
വെറുതെ എന്ന മട്ടിൽ ഗുപ്തൻ രണ്ണു കണ്ണും അടച്ച് കാണിച്ചു
*
ആർ ച്ചേ നീയവനെ കണ്ടു പിടിച്ചോ
ഇല്ല മമ്മീ
പക്ഷേ ഞാൻ കണ്ടു പിടിക്കും
പിടിക്കണം അത് നിന്റെ ജോലിയാണ്
ശരി മമ്മീ ഞാൻ കണ്ടു പിടിക്കും
വാതിൽ ആരോ മുട്ടുന്നുണ്ടായിരുന്നു
ഇതാരാ ഇത്
കോളിംഗ് ബെൽ അടിച്ചുകൂടെ
ഞാൻ നോക്കാം ,ആ ഗുണ്ടകൾ ആണെങ്കിലോ
ജനലിൽ കൂടി നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനാണെന്ന് സുധക്ക് മനസ്സിലായി ,മുഖം കണാൻ പറ്റില്ല ,എന്തായാലും ഗുണ്ടകൾ അല്ല
സുധ വാതിൽ തുറന്നു
ഗുപ്തനായിരുന്നു അത്
നീയെന്താ ഇവിടെ
ഞാൻ അകത്തേക്ക് കയറട്ടേ എന്നിട്ട് പറയാം, അങ്കിളി വിടെ ഇല്ല’
ഇല്ല
ഗുപ്തനെ കണ്ടതും ആർച്ച ഓടി വന്നു
മമ്മീ ഇവനാണ് എന്നെ തല്ലിയത്
അതെ ഞാനാ ണ് ആന്റി തല്ലിയത്
നീ എന്തിനാ തല്ലിയത് ഇവളെ
അത് അവൾക്കും എനിക്കും അറിയാം
ഞാനിപ്പോൾ വന്നത് ഞങ്ങൾ തമ്മിലുള്ള മോതിരം മാറ്റം നടത്താനാണ്
മോതിരമാറ്റം നടത്താനോ
ഗുപ്താ ഞാൻ പോലീസിനെ വിളിക്കണോ
വിളിക്ക് അവരും സാക്ഷിയാവട്ടെ, എനിക്കും പറയാനുണ്ട്
നീ എന്താ വിചാരിച്ചത് എന്നെ കെട്ടാമെന്നോ
അതേ
ഗുപ്തൻ പോക്കറ്റിൽ ഒരു മോതിരം എടുത്തു കൈയ്യിൽ പിടിച്ചു
ആർച്ചയുടെ അടുത്ത് വന്നു
അപ്പോഴെക്കും രണ്ടു മൂന്നു പേര് ഹാളിലേക്ക് വന്നു
തങ്ങൾ ട്രാപ്പിലാണെന്ന് ആർച്ചക്ക് മനസ്സിലായി ,
ഗുപ്തൻ ആർച്ചയുടെ കൈ പിടിച്ചു
വിടെടാ …സുധ ഗുപ്തന്റെ കൈ പിടിച്ച് മറ്റാൻ ശ്രമിച്ചു
ആന്റി വെറുതെ അവർക്ക് പണിയുണ്ടാക്കരുത്
ആർച്ചക്ക് അവനെ കൊല്ലണമെന്നുണ്ടായിരുന്നു പക്ഷേ …
ഗുപ്തൻ ആർച്ചയെ മോതിരം അണിയിച്ചു,
അപ്പോ നമ്മുടെ മോതിരമാറ്റം കഴിഞ്ഞു
ഇനി ഇതു പോലെ തന്നെ പെട്ടെന്നായിരിക്കും കല്യാണവും ,
ഈ മോതിരം എങ്ങാനും നീ ഊരി കളഞ്ഞാൽ അന്ന് നീ ഗുപ്തന്റെ തനി സ്വരൂപം കാണും
തുടരും
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
രജിത പ്രദീപ് എടയാട്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission