ശങ്കരന്റെ നെഞ്ചിൽ കാലമർത്തി നിന്ന ജന്തു അയാളുടെ കഴുത്തു ലക്ഷ്യമാക്കി നീങ്ങി……. അരയിൽ സൂക്ഷിച്ചിരുന്ന കിഴി വിറക്കാൻ തുടങ്ങി……
ഒരുൾപ്രേരണപോലെ ശങ്കരന്റെ കൈ അതിൽ ചെന്നെത്തി…… സർവശക്തിയുമെടുത്തയാൾ ആ ജന്തുവിനെ തള്ളി…….
ശ്വാസമെടുക്കാൻ പാടുപെട്ടു തന്നെ അയാൾ മടിക്കുത്തിൽ നിന്നാ കിഴി പുറത്തെടുത്തു……. അതിൽ സൂക്ഷിച്ചിരുന്ന ഭസ്മം ആ ജന്തുവിന് നേരെ പ്രയോഗിച്ചു…….
അത് സ്പർശിച്ചമാത്രയിൽ തന്നെ ഉരുകി കത്താൻ തുടങ്ങി…… വേദനകൊണ്ടു പുളഞ്ഞു ആ ജന്തു കാളിയാർ മഠം ലക്ഷ്യമാക്കി പാഞ്ഞു……..
ശങ്കരൻ കാറിനു നേർക്കു പാഞ്ഞു…… അവിടെ ശിലപോലെ നിൽക്കുന്ന ഗോപിയെ വിളിച്ചു വണ്ടിയിൽ കേറ്റി…….തിരിഞ്ഞു ഗ്ലാസ്സിലൂടെ നോക്കിയ ശങ്കരന്റെ വായിലെ വെള്ളം വറ്റി…..
നൂറുകണക്കിന് ചെന്നായ്ക്കൾ പാടത്തൂടെ ഓടി വരുന്നു……കാർ മനയ്ക്കൽ തറവാട് ലക്ഷ്യമാക്കി പാഞ്ഞു……
പൂജകഴിഞ്ഞു മയങ്ങുകയായിരുന്നു ദത്തൻ….. ഉമ്മറത്ത് താളിയോലകളിൽ ഒന്ന് പരിശോധിക്കുകയാണ് ഹരി…… ഒരു കാർ മുറ്റത്തു വന്നു നിന്നത് കണ്ടു ഹരി കാറിനുള്ളിലേക്കു നോക്കി……
മധ്യവയസ്കനായ ഒരാൾ കാറിൽനിന്നിറങ്ങി…… ദേഹമാസകലം പൊടിയും മണ്ണും……താളിയോല കെട്ടിവെച്ചു ഹരി എഴുന്നേറ്റു ചെന്നു…..
“ആരാ…..? എവിടുന്നാ….? ”
ഒരന്ധാളിപ്പോടെ ശങ്കരൻ ആ മുഖത്തേക്ക് നോക്കി നിന്നു…….ഓർമകളിലെവിടെയോ തങ്ങി നിന്നൊരു മുഖം……മുഖത്തു തങ്ങി നിൽക്കുന്ന മന്ദഹാസം……
“എന്തുപറ്റി….? ”
ശങ്കരൻ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു…..
“ഞാൻ കുറച്ചു ദൂരെന്നാണ്……ദത്തൻതിരുമേനിടെ…..? ”
“അനന്തരവനാണ്…… അമ്മാവൻ പൂജ കഴിഞ്ഞ് വിശ്രമിക്കയാണ്……കയറിവരു…… ”
“കുറച്ചുവൈകി….. ”
ഹരി അകത്തേക്ക് പോയി…… ശങ്കരൻ പൂമുഖത്തുള്ള കസേരയിലിരുന്നു…… ചുവരിൽ മുന്തലമുറയുടെ ചിത്രങ്ങൾ അതിലൊന്നിൽ ശങ്കരന്റെ കണ്ണുടക്കി…… അയാളറിയാത്തെഴുനേറ്റു ആ ചിത്രത്തിനടുതായ് നിന്നു…….
“………”
പിന്നിൽ കാലൊച്ച കേട്ടു തിരിഞ്ഞുനോക്കി ശങ്കരൻ…..സംശയത്തോടെ തന്നെ നോക്കുന്ന കണ്ണുകളിൽ പെട്ടെന്ന് വന്ന തിളക്കം ശങ്കരൻ കണ്ടു……..
കുട്ടിക്കാലത്തെ തന്റെ കാളികൂട്ടുകാരനായ ശങ്കരനെ തിരിച്ചറിയാൻ അല്പം പോലും താമസമുണ്ടായില്ല…….
“ശങ്കരാ……? ”
വിളിച്ചുകൊണ്ടടുത്തേക്കോടി വന്നു ദത്തൻ…….. ശങ്കരന്റെ ഇരു തോളിലുമായി പിടിച്ചു കുലുക്കി…..
“മറന്നോ ഈ വഴിയൊക്കെ……? കാര്യമുണ്ടായാലേ വരൂ എന്നായി അല്ലേ……? ”
ദത്തൻ പരിഭവം പറഞ്ഞു…..
“ഏയ്….. അങ്ങനൊന്നുല്ല……അവിടെ തിരക്കൊഴിഞ്ഞിട്ടു വേണ്ടേ പുറത്തേക്ക് ഇറങ്ങാൻ…….? ”
“ഓ…… അവിടുത്തെ എല്ലാ ജോലിയും ഇപ്പോ ശങ്കരന്റെ തലയിലാണല്ലോ അല്ലേ…… ഞാൻ അത് മറന്നുപോയി……. ”
പറഞ്ഞിട്ടു കുലുങ്ങി ചിരിച്ചു ദത്തൻ……
“വന്നകാലിൽ നില്കാതെ അകത്തേക്ക് വന്നാൽ ഒരു കപ്പു കാപ്പി കുടിക്കാം……എന്നിട്ടാകാം സംസാരം ഒക്കെ…….”
അയാൾ ശങ്കരനെ അടിമുടിയൊന്നു നോക്കി……
“എന്തുപറ്റി ശങ്കരാ……. എന്താണ്ടയെ…..? ”
അപ്പോഴേക്കും ഹരി അങ്ങോട്ടേക്കുവന്നു…… ശങ്കരൻ ഹരിയെ നോക്കി…..
“അകത്തേക്കിരിക്കാം…….”
ദത്തൻ ശങ്കരനെയും കൂട്ടി അകത്തേക്ക് പോകാൻ നേരമാണ് ഗോപി മുറ്റത്തു നിക്കുന്നത് ശ്രദ്ധയിൽപെട്ടത്……
“ഹരി…… അയാളെക്കൂടെ അകത്തേക്ക് കൂട്ടി കൊണ്ട് വന്നോളൂ……..വേണ്ടപെട്ടവരാണ്…….”
ഹരി ചെന്നു ഗോപിയെയും കൂട്ടി അകത്തേക്ക് നടന്നു……..
ഈ സമയം മനക്കൽ തറവാടിന് പുറത്തൊരു കൂട്ടം ചെന്നായ്ക്കൾ വന്നു ഓരി ഇട്ടു……. മനയുടെ അകത്തേക്ക് കാലെടുത്തുവെക്കാൻ ആകാതെ അവ മുരണ്ടു…….
അകത്തളത്തിൽ ശങ്കരൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടെ കേൾകുകയായിരുന്നു ദത്തൻ……. തിട്ടടുക്കലായി ഹരിയും നില്പുണ്ട്…. ഇടക്കിടക്ക് ശങ്കരന്റെ നോട്ടം ഹരിയിൽ ചെന്നു നില്കുന്നത് ദത്തൻ ശ്രദ്ധിച്ചു…….
“എല്ലാം അതിന്റെതായ സമയത്തു നടക്കേണ്ടത് തന്നെയാണ്…….ഉടൻ പുറപ്പെടാം…… ഹരി നീയും വേണം…….”
“ഞാൻ…..? ”
“എല്ലാം പറയാം……… ”
ചിന്തിച്ചിരിക്കുന്ന ശങ്കരനെ നോക്കി ദത്തൻ ചോദിച്ചു…….
“ആ കുട്ടി…….? ”
“ഇല്ല ഇതുവരെ ഒന്നും ആയിട്ടില്ല……. ”
“ങും….. ”
“സേതു എന്തു പറഞ്ഞു……?
“ഒന്നും വെക്തമായി പറഞ്ഞിട്ടില്ല…….. എല്ലാരുംകൂടി ഇരുന്നുവേണം……… എത്രയും പെട്ടെന്ന്……. അത്രെ പറഞ്ഞിട്ടുള്ളു……..”
“ങും……. പൂജ കഴിഞ്ഞു പുറപ്പെടാം…… ശങ്കരൻ അപ്പോഴേക്കൊന്നു വിശ്രമിച്ചോള്ളൂ……… ഹരി……”
“വന്നോളൂ…….”
ശങ്കരനെ മുറിയിലാക്കി ഹരി ദത്തനടുത്തേക്കു വന്നു……. അവിടെ തന്നെ എന്തോ ആലോചിച്ചിരിക്കുന്ന ദത്തന്റെ മുഖത്തു വല്ലാത്തൊരു ഭാവം ഹരി ശ്രദ്ധിച്ചു……
“അമ്മാവാ…… എന്നോടെന്തെലും പറയാനുണ്ടോ…….? ”
“ഹും…… ”
“ആ വന്നിരിക്കുന്നതാരാ……..നമ്മളെങ്ങോട്ട പോകുന്നത്……… ഒരിക്കലും ഇവിടം വിട്ടു പുറത്തൊരു പൂജകൾക്കും പോകേണ്ടതായി വന്നിട്ടില്ല…….. ഇതിപ്പോ ആദ്യമായി………? ”
“ഓരോ മനുഷ്യജന്മത്തിനു പിന്നിലും ഒരോ കർമങ്ങൾ എഴുതി വെക്കപ്പെട്ടിട്ടുണ്ട്……..അത് ഭംഗിയിൽ നിർവഹിക്കുകയാണ് നമ്മുടെ ജോലി……. അതുപോലെ ഓരോ ജന്മങ്ങൾക്കു പിന്നിലും ഒരു കാരണം ഉണ്ട്……… ചിലരതിനെ തിരിച്ചറിയുന്നു……. അതുൾകൊണ്ട് അതിനനുസരിച്ചു ജീവിക്കുന്നു……. ചിലർക്കത്തിന് കഴിയില്ല……. നാമതിനെ കണ്ടെത്തണം…….അതിനായിട്ടാണ് നാം ഇപ്പോ പുറപ്പെടുന്നതെന്നു കൂട്ടിക്കൊൾക……… ”
“എനിക്കൊന്നും മനസിലാവണില്ല……… ”
“എല്ലാം വ്യക്തമാക്കാം…….ഇപ്പോൾ ഒന്ന് മാത്രം മനസിലാക്കുക…….ഒന്നും എളുപ്പമല്ല…… കടക്കാൻ കടമ്പകൾ ഏറെയാണ്……. ഒന്ന് കാലിടറിയാൽ നഷ്ടമാകുന്നത് പലതാണ്…….. തിരിച്ചു കിട്ടാത്ത പലതും…….പൂജക്കൊരുങ്ങികൊള്ളൂ……. അതിനു ശേഷമാകാം ബാക്കി……. ”
ഹരി പൂജകൾക്കായുള്ള ഒരുക്കങ്ങളാരംഭിച്ചു……. തട്ടങ്ങളിൽ പൂക്കൾ നിറച്ചു….. കുങ്കുമവും ചന്തനങ്ങളും ആവശ്യത്തിന് കരുതി ഹോമകുണ്ഡം തയ്യാറാക്കി ഭദ്രകാളിയുടെ രൂപം കളത്തിലൊരുക്കി…….
കുരുത്തോലകളും പന്തങ്ങളും കെട്ടിവെച്ചു……. എല്ലാം പെട്ടെന്ന് ചെയുന്നതിനിടയിലും ഉള്ളിൽ ഒരു കടലിരമ്പുന്ന പോലായിരുന്നു……. എന്താ അമ്മാവൻ പറഞ്ഞതിന്റ ഒക്കെ അർഥം……?
ആലോചിച്ചു നില്കുന്നതിനിടക്ക് ദത്തൻ പൂജക്കായി അങ്ങോട്ടേക്ക് കേറി വന്നു…… എല്ലാം ഒന്നു നോക്കി…… തൃപ്തിവരുത്തി……
ദേവിയുടെ മുന്നിൽ ഒരുക്കിയിരുന്ന ഹോമകുണ്ഡനത്തിനുമുന്നിലായ് ഇരുന്നു തൊട്ടടുത്ത പീഠത്തിൽ ഹരിയും…… പൂജകൾ ആരംഭിച്ചു…….. തൊട്ടടുകളായി വെച്ചിരുന്ന ഓട്ടുരുളിയിലേക്കു നോക്കി….. പടിപ്പുരയുടെ പുറത്തു ഒരു കൂട്ടം ചെന്നായ്ക്കൾ…… ദത്തനോന്നു ചിരിച്ചു……
ഒരുപിടി കുങ്കുമം എടുത്തു നെഞ്ചോടു ചേർത്തുപിടിച്ചു മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി……. തൊട്ടടുത്തിരുന്ന ഹരി ഹോമകുണ്ഡത്തിലേക്കു നെയ് പകർന്നുകൊണ്ടിരുന്നു……. തീ ആളിക്കത്തി….. അതിൽ നിന്നുണ്ടായ കറുത്ത പുകയിൽ നിന്നും ഒരു രൂപം ഉത്ഭവിക്കാൻ തുടങ്ങി……….
പൂർണരൂപം ഉൾക്കൊണ്ടപ്പോൾ തന്നെ ദത്തൻ കണ്ണു തുറന്നു………കൈയിൽ കരുതിയ കുങ്കുമം കാൽക്കൽ സമർപ്പിച്ചു…… സ്വർണ നിറത്തിലുള്ള വസ്ത്രമണിഞ്ഞ സുപർണ്ണൻ പ്രത്യക്ഷപെട്ടു…… ഹരി എഴുനേറ്റു വണങ്ങി നിന്നു…… നേദ്യം അർപ്പിച്ചു……..
“സുപർണാ…….മുറ്റത്തൊരുകൂട്ടം അതിഥികൾ കാത്തു നില്പുണ്ട്………വേണ്ടതെന്താന്നു വെച്ച കൊടുത്തയച്ചെക്ക്…….. ”
പൂർവികാരായി സ്വായത്തമാക്കിയ പല ദേവന്മാരും ദേവതകളും മനയ്ക്കൽ തറവാട്ടിലുണ്ട്…… ഒരു വിളിക്കപ്പുറത്തായി അവരെന്നും കാവലായിട്ടുണ്ട്……. ഒരിക്കലും അവിടുള്ളവർ അവരെ സ്വന്തമിഷ്ടങ്ങൾക്കായി ദുരുപയോഗിച്ചിട്ടില്ല…… തൃപ്തരാക്കി കൂടെ നിർത്തിപോന്നു…….
ദത്തന്റെ ആജ്ഞ കിട്ടിയമത്രയിൽ സുപർണൻ ഗരുഡാരൂപം സ്വീകരിച്ചു…….. കൂർത്ത നഗങ്ങൾ വെള്ളിപോലെ തിളങ്ങി…..നീല കൃഷ്ണമണികൾ തിളങ്ങി…….ഒന്നുറക്കെ ശബ്ദമുണ്ടാക്കി പടിപ്പുര ലക്ഷ്യമാക്കി പറന്നു……..
വരാന്തയ്യ്‌ലിരുന്നു അല്പം കാറ്റുകൊള്ളുകയായിരുന്ന ശങ്കരൻ അപ്പോഴാണത് കണ്ടത്……. രണ്ടാൾ വലുപ്പത്തിലുള്ളൊരു ഗരുഡൻ പടിക്കൽ വന്നിരുന്നു…….
ശങ്കരൻ അങ്ങോട്ടേക്കിറങ്ങി ചെന്നു….. അവിടെ പടിക്കലായി ഒരു കൂട്ടം ചെന്നായ്ക്കൾ…….തലേന്ന് നടന്നത് ഭീതിയോടെ അയാളോർത്തു…… തന്നെ പിന്തുടർന്നിവിടെ വരെ എത്തിയിരിക്കുന്നു…… അവറ്റകളുടെ കൂർത്തപല്ലുകളും തീക്കട്ടപോലുള്ള കണ്ണുകളും അയാളിലെ ഭയം ഇരട്ടിപ്പിച്ചു…….
ശങ്കരനെ കണ്ടയുടൻ അവ ഇരയെ കണ്ട ആർത്തിയോടെ അയൽക്കരികിലേക്കു കുതിച്ചു……..ശങ്കരൻ തിരിഞ്ഞോടി……. പൊടുന്നനെ പടിക്കലിരുന്ന ഗരുഡനോന്നു കരഞ്ഞു……. ചെന്നായ്ക്കൾ മുകളിലേക്കു നോക്കി……..നൂറുകണക്കിന് ഗരുഡന്മാർ നിമിഷ നേരംകൊണ്ട് പറന്നിറങ്ങി അവറ്റകൾക്കുമേൽ…..
ചിന്നിച്ചിതറി ഓടിയ ചെന്നായ്ക്കളെ കൊത്തിവലിച്ചു ഗരുഡന്മാർ……..നിമിഷ നേരംകൊണ്ടവിടം ശൂന്യമായി……സുപർണൻ തിരികെ ദത്തന് മുന്നിൽ പറന്നിറങ്ങി……പൂക്കളർപ്പിച്ചു നന്ദി പറഞ്ഞു തൊഴുതു വണങ്ങി…….സുപർണൻ മറഞ്ഞു…..
പൂജയവസാനിച്ചു…….
“ഹരി പോകാൻ തയ്യാറായിക്കോളു……വൈകണ്ട ഇനി……പറയാനുണ്ട് ഒരുപാട്….. യാത്രക്കിടയിൽ ആകാം………”
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super.thrilling