അങ്ങനേ പിന്നീട് ഹോസ്പിറ്റലിലേ ഇത്തിരി നേരത്തേ ഒത്തിരി സംസാരങ്ങൾക്കൊടുവിൽ ഞങ്ങളേ എയ്ഞ്ചൽസിനോടും ഉമ്മച്ചിയോടുമൊക്കേ യാത്രയും പറഞ്ഞ് അവിടേ നിന്നും വീട് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു…
നീണ്ടുകിടക്കുന്ന വഴികളിലത്രയും എന്റേ മനസ്സ് മാത്രം എന്റേ കൂടേ വരാൻ കൂട്ടാക്കിയതേയില്ല…
ഹോസ്പിറ്റലും കാക്കുവും ന്റേ ഷാനുവും എയ്ഞ്ചൽസും ആദിയും ഐഷുവും അങ്ങനങ്ങനേ എത്രയൊക്കേ കൂട്ടിയും കുറച്ചും നോക്കിയിട്ടും ഉത്തരം കിട്ടാത്ത ഒരുപാട് ഒരുപാട് ചോദ്യങ്ങളിലൂടേയായിരുന്നു ഞാൻ പിന്നിട്ട വഴികളിലൂടേ കടന്നു വന്നു കൊണ്ടിരുന്നത്…
ഒരു കണക്കിന് ചിന്തിച്ചാൽ അള്ളാന്റേ ഓരോ പരീക്ഷണങ്ങളേയ്…
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച എന്റേ ഷാനൂ ഇന്നെന്റേ കൂടേയില്ല… പകരം ന്റേ ഈ മൊഞ്ചന്റേ ഉപ്പയുടേയും ഉമ്മയുടേയും ഒക്കേകൂടേ അല്ലേ ഇപ്പോഴത്തേ യാത്ര … അവരൊക്കേയായില്ലേ എനിക്ക് ഇപ്പോഴുള്ള ഏക ആശ്രയം…
സത്യത്തിൽ ഇവരൊക്കേ ഞങ്ങളേ ഇത്രയൊക്കേ കെയർ ചെയ്യുന്നത് എന്തിനാണെന്ന് പോലും എനിക്ക് മനസ്സിലാകുന്നതേയില്ല. … സ്വന്തം മക്കളല്ലായിരുന്നിട്ട് കൂടി അവരുടേ സ്വന്തം മക്കളേ നോക്കുന്നത് പോലേയല്ലേ ഞങ്ങളേയും നോക്കുന്നത്…
ഇവരുടെയൊക്കെ സ്നേഹം കാണുമ്പോളാണ് സത്യത്തിൽ എനിക്ക് പേടിയാകുന്നത്. ഇനി ഒരു പക്ഷേ ഈ ഉമ്മയുടെയും ഉപ്പയുടെയും പൊന്നു മോൻ ഒരുപാടൊരുപാട് സ്നേഹിക്കുന്ന അവന്റേ മാത്രം പെണ്ണാണ് ഈ ഞാൻ എന്ന് ഇവരറിയുമ്പോൾ …. അല്ലെങ്കിൽ ഇനി ഞാനും സ്നേഹിക്കുന്നത് ഇവരുടേ മകനെയാണെന്നറിയുമ്പോൾ അത് ഒരു പക്ഷേ എന്നേ സ്വന്തം മകളേ പോലേ സ്നേഹിക്കുന്ന ഈ ഉമ്മയോടും ഉപ്പയോടും ഞങ്ങൾ രണ്ട് പേരും ചെയ്യുന്ന ചതിയായി മാറുമോ എന്നാണെന്റെ പേടി…
എനിക്കാണേൽ ഷാനുവിനേയും അവനാണേൽ എന്നേയും വിട്ട് പിരിയുന്നത് ഓർക്കാൻ പോലും കഴിയുന്നതേയില്ല…
ന്റേ … ഷാനൂ നീ അറിയുന്നുണ്ടോ വാവേ ഇതൊക്കേ … എന്തിനാ … എന്തിനാ എന്നേ നീ ഇങ്ങനേ തനിച്ചാക്കി ആരോരുമില്ലാതേ ഹോസ്പിറ്റലിലേ നാല് ചുമരുകൾക്കുള്ളിൽ ഒറ്റക്ക് കഴിയുന്നേ…
എനിക്ക് കാണാൻ കൊതിയാകുന്നു മുത്തേ നിന്നേ … നീ വരുന്നതും കാത്തിരിക്കാണ് ഞാൻ … കണ്ടില്ലേ ഷാനു നീ വരുന്നതിന് മുമ്പേ നിന്റേ ഉപ്പയേ ഉപ്പാ എന്ന് ഞാൻ വിളിച്ച് തുടങ്ങിയത്… അവർക്കാർക്കും ഇപ്പോഴും അറിയില്ലാ.. ഏത് അർത്ഥത്തിലാണ് ഞാൻ ഇങ്ങനേ വിളിക്കുന്നതെന്ന് പോലും ..
എല്ലാം അറിയുമ്പോൾ അവർ എങ്ങനേ സ്വീകരിക്കും എന്നും എനിക്കറിയില്ല… പക്ഷേ എനിക്ക് എന്റേ ഈ കൈകളിൽ ചേർത്ത് പിടിച്ച് കൊണ്ട് നിന്റേ മാറോട് ചേർന്ന് നടക്കണം ഷാനൂ … എത്രത്തോളം ഇപ്പോൾ നിന്നേ ഞാൻ മിസ്സ് ചെയ്യുന്നുണ്ട് എന്ന് നീയങ്ങാനും അറിയുന്നുണ്ടോ …
എന്നേ നിനക്ക് അത്രക്ക് ജീവനായത് കൊണ്ടല്ലേ ഞാൻ ഈ പ്രോജക്ടിൽ നിന്റേ കൂടേ പങ്കെടുക്കാൻ നീ ഈ വാശി പിടിച്ചത്. അതുകൊണ്ടല്ലേ മുത്തേ നമുക്ക് ഇങ്ങനെയൊക്കെ സംഭവിച്ചതും… എന്നെ ഇങ്ങനെ സ്നേഹിക്കെണ്ടായിരുന്നുവെന്ന് നിനക്കിപ്പോൾ തോന്നുന്നുണ്ടാവും ലേ …. ഷാനു …. ഞാൻ കാത്തിരിക്കാണ് നിന്നേ … ഒന്ന് വേഗം വന്നു കൂടേ നിനക്ക് ….നിന്റേ ഈ ഷാനയേ കാണാൻ …
എന്നൊക്കെ ഞാൻ എന്തൊക്കെയോ എന്നോട് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ …
എന്നേ ഒരുപാട് തോണ്ടിയും പിച്ചിയും ഷാനാ…. എന്ന് വിളിച്ചപ്പോയായിരുന്നു ഞാൻ സ്ഥിര കാല ബോധത്തിലേക്ക് തിരിച്ച് വന്നത്…
പെട്ടന്ന് ഞാൻ തിരിഞ്ഞ് നോക്കിയതും എന്റേ തൊട്ടരികിൽ ഇരിക്കുന്ന നിച്ചു എന്നേ തന്നേ നോക്കിയിരിക്കായ്രുന്നു…
ഞാൻ പിരികം പൊക്കി എന്താ എന്ന് ചോദിച്ചതും ….
എന്താ ഷാനാ …. നീ കൊറേ നേരായല്ലോ പുറത്തേക്ക് തന്നേ ഇങ്ങനേ നോക്കിയിരിക്കുന്നു… ഇതിന് മാത്രം എന്താ ഇങ്ങനേ ഒരുപാട് ആലോചിച്ച് കൂട്ടാൻ …..
അവൻറെ ആ സങ്കടത്തോട് കൂടിയുള്ള ചോദ്യം കേട്ടതും ഒരു നിമിഷം ഞാൻ ഓന്റേ മുഖത്തേക്ക് തന്നെ ഒന്ന് നോക്കി നിന്നു പോയി…. അത് പിന്നേ എന്താണ് എനിക്ക് ഇങ്ങനെ ഇതിനു മാത്രം ആലോചിച്ചിരിക്കാൻ എന്ന് അവന് തന്നെ അറിഞ്ഞു കൊണ്ടുള്ള ഒരു ചോദ്യം കേട്ടാൽ ആരായാലും നോക്കി നിന്ന് പോകൂലേ …
ഏയ് … ഒന്നുല്ലടാ … ഞാൻ ചുമ്മാ ഇങ്ങനേ പുറത്തേക്ക് … ഓരോന്ന്.
ഉം. മതി മതി… ഇനി പറഞ്ഞു ബുദ്ധിമുട്ടണ്ട … ഷാന…. ഞാനൊന്ന് നിന്റേ തോളിൽ ചാരി കിടന്നോട്ടേ
വളരേ താഴ്ന്ന സ്വരത്തിൽ ആ പാവത്തിന്റേ ചോദ്യം കേട്ടതും ഞാൻ ചെറുപുഞ്ചിരി നൽകിക്കൊണ്ട് എന്റേ കൈകൾ അവന്റേ തോളിലൂടേ കൊണ്ട് പോയി എന്റേ തോളിലേക്ക് അവന്റേ തല ചെരിച്ച് കിടത്തി…
എന്നിട്ട് അവന്റേ തലയിലും കഴുത്തിലുമായി എന്റേ കൈകൾ കൊണ്ട് പതിയേ തട്ടിതലോടാൻ തുടങ്ങി…
അവൻ അതെല്ലാം ആസ്വദിച്ചു കൊണ്ട് അങ്ങനേ കിടന്നു…
പാവം … ചെറുപ്പം തൊട്ടേ സ്വന്തം ഉമ്മയുടെയും ഉപ്പയുടേയും സന്തോഷവും സ്നേഹവും എന്താണെന്ന് പോലും അറിയാതേ വളർന്നു.. ജീവിതത്തിൽ എത്രയൊക്കെ കഷ്ടപ്പാടുകൾ അനുഭവിച്ചതാ ഇവനും . എന്നിട്ടും ഇവന് പോലും വീണ്ടും വീണ്ടും ഇങ്ങനേ ഓരോന്ന് വിടാതെ പിന്തുടരുകയാണല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം…
ഒന്നാലോചിച്ചാൽ ഷാനുവിന്റേ ഉമ്മയും ഉപ്പയും എത്ര നന്മയുള്ളവരാ … ഈ ഒരവസ്ഥയിൽ പോലും സ്വന്തം മകൻ ഹോസ്പിറ്റൽ കിടന്നിട്ട് കൂടി അവന് കൊടുക്കേണ്ട അതേ പരിഗണനയും സ്നേഹവും അല്ലേ നിച്ചുവിനും കൊടുക്കുന്നത്….
ഒരു ഉമ്മയുടെയും ഉപ്പയുടേയും സന്തോഷവും സ്നേഹവും പരിഗണനയും ഒക്കേ ഇവന് ഇത്രയും കാലം കൊടുത്തതും അവര് തന്നേയല്ലേ ….
ഇത് പോലേ ഒരുപാട് ഒരുപാട് പുണ്ണ്യം ചെയ്തിട്ടുണ്ടാകും ഈ ഉപ്പയും ഉമ്മയും … എന്നിട്ടും ഇവർക്ക് എന്തിനാ അള്ളാ ഇങ്ങനൊരു വിധി… ഇവരുടേ മകനേ എത്രയും പെട്ടെന്നുതന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് തന്നൂടേ നിനക്ക് ….
ന്റേ കാക്കുവിനേയും ഷാനുവിനേയും ഒന്ന് തിരിച്ച് താ ഞങ്ങൾക്ക് …പ്ലീസ് . ഞങ്ങളുടെയൊക്കെ മനസ്സിൻറെ ഉള്ളിൽ കിടന്ന് വിങ്ങാൻ പറ്റുന്നതിനേക്കാളും എത്രയോ ഇരട്ടി വേദന ഇപ്പോൾ തന്നേ ഞങ്ങൾ അനുഭവിച്ചു കഴിഞ്ഞു… ഇനിയെങ്കിലും നിൻറെ പരീക്ഷണം ഒന്ന് നിർത്തിക്കൂടെ ……
ഷാനാ ….
ഉം….എന്തടാ നിച്ചു….
എന്താ ഇങ്ങനേ ആരും ഒന്നും മിണ്ടാതേയിരിക്കുന്നു…
ഏയ് .. ഒന്നുല്ലടാ …
ഷാനാ …. നമ്മളേ ആ സ്ക്കൂളും നമ്മളേ ക്ലാസ്സും നീയും ഷാനുവും.. ഞാനും നിന്റേ ഫ്രണ്ട്സുമൊക്കേയുള്ള സന്തോഷവും ഇണക്കവും പിണക്കവും അടി കൂടലും … വീട്ടിലാണേൽ നമ്മളേ ഫെബിന്റേയും ഷാനുവിന്റേയും പൊരിഞ്ഞ തല്ലും വാശിയും … ഇപ്പോ ചിന്തിച്ചാൽ അതൊക്കേ എത്ര രസമായിരുന്നല്ലേ …. ഇനി എല്ലാം നമുക്ക് ഒരിക്കൽ കൂടി തിരിച്ചു കിട്ടോ ഷാനാ….
നഷ്ട സ്വപ്നങ്ങൾക്കൊടുവിൽ എല്ലാം ഒരിക്കൽ കൂടി തിരിച്ചു കിട്ടുമോയെന്ന പ്രത്യാശ നിറഞ്ഞ ആകാംശഭരിതമായ അവന്റേ ആ ചോദ്യത്തിന് മുന്നിൽ അടിപതറിക്കൊണ്ട് തിരിച്ച് എന്ത് മറുപടി നൽകണമെന്ന് എനിക്കും അറിയണില്ലായിരുന്നു
എനിക്കറിയില്ലടാ .. ഞാനും ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്…. പക്ഷേ ഇനി ഒരവസരം കിട്ടിയാൽ അടി കൂടലിനും വഴക്കിനും ഒന്നിനും ഞാൻ ഇല്ല… എന്നേ സ്നേഹിച്ചവർക്കൊക്കേ അതിന്റേ നൂറിരട്ടി സ്നേഹം വേണം എനിക്ക് തിരിച്ച് കൊടുക്കാൻ…
എന്നും പറഞ്ഞ് കഴിഞ്ഞു പോയ പല ഓർമ്മകളും എന്റേ മനസ്സിലൂടേ പെട്ടന്ന് മിന്നിമറഞ്ഞു..
ഞാൻ ആ പാവത്തിനേ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടാകുമല്ലേ നിച്ചു…..എല്ലാം മറന്ന് ഞങ്ങൾ ഒത്തൊരുമിച്ചപ്പോഴേക്കുമല്ലേ പ്രതീക്ഷിക്കാതേ ഇങ്ങനെയൊക്കേ നമ്മളേ പിന്തുടർന്ന് വന്നത്…
ഇനി എല്ലാത്തിനും പകരമായി എനിക്ക് ഒരുപാട് ഒരുപാട് സ്നേഹിക്കണം…എന്റേ ജീവനക്കാളേറേ..,. അള്ളാ …ഞങ്ങൾക്ക് ഒരവസരം കൂടേ… പ്ലീസ് .
ഷാനാ …. നമ്മളേ ഷാനുവില്ലാതേ ഞാൻ എങ്ങനേയാടീ വീട്ടിലേക്ക് വരാ … എൻറെ ജീവിതത്തിൽ ഇതുവരെ എനിക്ക് അവനില്ലാതെ ആ വീട്ടിൽ നിൽക്കേണ്ടി വന്നിട്ടില്ല … നമുക്ക് തിരിച്ചു ഹോസ്പിറ്റലിലേക്ക് തന്നെ പോയാലോ …
അവനെ എനിക്ക് അവിടേ പോയാൽ കാണാനൊന്നും കഴിയില്ലെങ്കിലും എന്റേ അരികിൽ തന്നേ ഒരു ചുമരിനപ്പുറം അവനുണ്ടാകുമല്ലോ.. അങ്ങനെയെങ്കിലും ആശ്വസിക്കാലോ. എനിക്കത് മതി. പ്ലീസ്
എന്ന് പറഞ്ഞതും ഞാൻ ഒന്ന് കൂടേ അവനേ ചേർത്ത് മുറുകേയങ്ങ് പിടിച്ചു….
അവൻ ചോദിച്ചതിന് എന്തു മറുപടി കൊടുക്കണമെന്നു മാത്രം എനിക്കറിയില്ലായിരുന്നു. പക്ഷേ ഞങ്ങളിലേ മിഴിനീർകണം ധാര ധാരയായ് ഒഴുകി തുടങ്ങിയിരുന്നു….
ഷാനുവിന്റേ ഉപ്പയും ഉമ്മയും ഇതെല്ലാം കാറിന്റേ മുന്നിലിരുന്ന് കേൾക്കുന്നുണ്ടെങ്കിലും സത്യത്തിൽ അവർക്കും എന്തു മറുപടി കൊടുക്കണമെന്ന് അറിയുന്നുണ്ടായിരുന്നില്ല…
ശരിക്കും നിച്ചു ഇങ്ങനെയൊക്കെ പറയുകയാണെങ്കിൽ അപ്പോൾ അവരുടെ വിശമം എത്രത്തോളം ആയിരിക്കും….
അവൻ പറഞ്ഞത് സത്യമാണ്… നിച്ചു ആ വീട്ടിലേക്ക് വന്നതിനു ശേഷം ഇത്രയും കാലം ഷാനു ഇല്ലാതെ അവന് ആ വീട്ടിൽ കഴിയേണ്ടി വന്നിട്ടേയില്ല… സ്വന്തം കൂടപ്പിറപ്പുകളെ പോലെ ആയിരുന്നില്ലേ അവർ കഴിഞ്ഞിരുന്നത്.
ഫെബിയെ കാണുമ്പോഴാണ് അതിനെക്കാളേറേ കഷ്ടം തോന്നുന്നത് … ഞങ്ങളുടെ സജാദ്ക്ക സ്വപ്നങ്ങളിൽ മാത്രമേ ഇനിയുള്ള കാലമുള്ളൂ എന്ന് വിശ്വസിക്കാൻ ഞങ്ങൾക്കാർക്കും ഇന്നും കഴിയുന്നതേയില്ല.
എന്തിനും ഏതിനും ഞങ്ങൾക്ക് ധൈര്യം തന്ന് കൊണ്ട് എപ്പോഴും മുന്നിൽ തന്നെ നിന്നിരുന്ന ഫെബി പോലും ഇന്ന് മൗനത്തെ കൂട്ടുപിടിച്ചു കഴിഞ്ഞിരിക്കുന്നു …
അറ്റ്ലീസ്റ്റ് അവളെങ്കിലും പഴയതുപോലെ കുറച്ചെങ്കിലും ഹാപ്പി ആയിരുന്നെങ്കിൽ ഞങ്ങൾക്കാർക്കും ഒരു പക്ഷേ ഇത്ര സങ്കടം ഉണ്ടാകില്ലായിരുന്നു .
ഞാൻ അങ്ങനേ ഓരോന്ന് ആലോചിച്ച് കൊണ്ടങ്ങനേയിരുന്നു…
പിന്നീടെപ്പോഴോ നിച്ചുവിനേ നോക്കിയപ്പോൾ അവൻ മയങ്ങി പോയി എന്ന് തോന്നിയപ്പോൾ ഞാൻ പതുക്കേ എൻറെ തോളിൽ നിന്നും അവൻറെ തല പിടിച്ച് എൻറെ മടിയിലേക്ക് കിടത്തി …
ഒരു കണക്കിന് ഓന് മയങ്ങി പോയതും നന്നായി … ഇല്ലെങ്കിൽ ഓന്റേ ചോദ്യങ്ങൾക്കുള്ള മറുപടി ഒന്നും കൊടുക്കാൻ എനിക്ക് കഴിയില്ലായിരുന്നു….
അങ്ങനേ മണിക്കൂറുകൾക്കുശേഷം ഞങ്ങൾ ഷാനുവിന്റേ വീട്ടിലെത്തി നിച്ചുവിനേ പതുക്കേ വീൽചെയറിലേക്ക് ഇരുത്തി കൊണ്ട് ആ വീടിനകത്തേക്ക് കയറി…
എനിക്ക് പിന്നേ ഷാനുവിന്റേ വീട്ടിലെത്തി കഴിഞ്ഞാൽ ഓർമ്മകളുടേ പടു കൂടാരം തന്നേ ഉണ്ടാകുമല്ലോ മനസ്സിലേക്ക് ഓടിയെത്താൻ …
ആദ്യം തന്നേയെത്തിയത് എന്റേ പൊന്നുപ്പച്ചി തന്നേയായിരുന്നു… ഞങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം തല്ലിക്കെടുത്തിയ ഞങ്ങളുടേ പഴയ വീട് …
ഇവിടേക്ക് കാലെടുത്തു വച്ചു കഴിഞ്ഞാൽ മനസ്സിനു വല്ലാത്തൊരു ധൈര്യവും ന്റേ ഉപ്പച്ചി അടുത്തുള്ളതുപോലെയൊക്കെ ഒരു തോന്നലുമാണ് ..
ഈ വീട്ടിൽ നിന്നും പോയതിനു ശേഷം ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എൻറെ പൊന്നുപ്പച്ചിയുടെ ഓർമ്മകൾ ഉള്ള ഈ വീട്ടിലേക്ക് തന്നേ ഒരിക്കലെങ്കിലും ഒന്നെത്തിച്ചേരാൻ .
അതിന് വേണ്ടി എന്റേ മനസ്സിലേ സങ്കടം ആരേയും അറിയിക്കാതേ തന്നേ ഒരുപാട് കണ്ണീരും എനിക്ക് പൊഴിക്കേണ്ടി വന്നിട്ടുണ്ട്…
അങ്ങനെ അവസാനം പടച്ചോനെന്റേ ആഗ്രഹം കേട്ടതുപോലെയാണ് ഷാനു എന്റേ ജീവിതത്തിലേക്ക് കടന്നുവന്നുകൊണ്ട് എന്റേ ആഗ്രഹം നിറവേറ്റി തന്നത്…
ഇന്നിതാ ആ ഷാനു പോലുമില്ലാതേ വീണ്ടും ന്റേ ഉപ്പച്ചിയേ കാണാൻ ഈ വീട്ടിലേക്ക് ഉപ്പച്ചിന്റേ പൊന്നു മോള് വന്നിരിക്കുന്നു…
ഈ പൊന്നുമോൾക്കിന്ന് ഒരുപാട് സങ്കടങ്ങളുണ്ട് ഉപ്പച്ചീ പറയാൻ ….
അങ്ങനേ നിച്ചുവിനേ ഞാനും ഫെബിയും ചേർന്ന് റൂമിലേ ബെഡിലേക്ക് പതുക്കേ കിടത്തി….
കുറച്ചു മാസങ്ങളായി ഹോസ്പിറ്റൽ വാസമൊക്കേയായതിനാൽ വീടെല്ലാം ആകേ അലങ്കോലമായി കിടക്കുകയായിരുന്നു…
ഞാനും ഫെബിയും കൂടേ ഷാനുവിന്റേ ഉമ്മയേ സഹായിക്കാൻ തീരുമാനിച്ചു കൊണ്ട് ഓരോ പണികളിൽ ഏർപ്പെട്ടു കൊണ്ടേയിരുന്നു….
അതിനിടയിൽ ഒരു ചൂലുമെടുത്ത് റൂം വൃത്തിയാക്കാനെന്നോണം പതുക്കേ ഞാൻ ന്റേ ഉപ്പച്ചിയുടേയും ഷാനുവിന്റേയും ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന ആ റും ലക്ഷ്യമാക്കി നീങ്ങി..
റൂമിന്റേ ഡോർ തുറന്ന് അകത്തേക്ക് കയറാൻ നോക്കിയതും പെട്ടന്ന് നിക്കടി അവിടേയെന്ന് പുറകിൽ നിന്നും ഒരു ശബ്ദം കേട്ടത് പോലേ തോന്നി ഒരു നിമിഷം ഒന്ന് സ്റ്റക്കായി പോയി..
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അവിടേയാണേൽ ഒരു പൂച്ചക്കുഞ്ഞ് പോലുമില്ല…
ഒന്ന് ചുറ്റും നോക്കിയപ്പോഴാണ് ഷാനു അന്ന് എന്റേ സമ്മതം ഇല്ലാതേ എന്റേ റൂമിലേക്ക് ആരും കയറരുത് എന്നും പറഞ്ഞ് എന്നേയും ഫെബിയേയും ചീത്ത പറഞ്ഞ ആ ദിവസം മനസ്സിലേക്കോടിയെത്തിയത്…
എത്രയെത്ര രസമുള്ള ഓർമ്മകൾ ആയിരുന്നു അതൊക്കേ ….
ആ റൂമിൽ കയറിയപ്പോത്തൊട്ട് ശരിക്കും ഞാൻ ഷാനുവിനേ വല്ലാതേ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.
ഹാങ്കറിൽ തൂക്കി വെച്ചിരിക്കുന്ന അവന്റേ ഷർട്ടുകളിലൂടേ എന്റേ കൈകൾ ചലിക്കാൻ തുടങ്ങി..
എന്തോ … എന്റേ കൂടേ ഷാനു ആ റൂമിൽ ഉള്ളത് പോലേയൊക്കേ ഒരു തോന്നൽ…
അങ്ങനെയങ്ങനേ പതുക്കേ അവന്റേ ബെഡിൽ പോയി ഇരുന്ന് കൊണ്ട് അവന്റേ ഓർമ്മകളേ നെഞ്ചിലേറ്റി അവന്റേ തലയണയും കെട്ടിപ്പിടിച്ച് ഒരുപാട് ഒരുപാട് പൊട്ടി പൊട്ടിക്കരഞ്ഞു കൊണ്ട് എന്റേ ഉളളിലേ സങ്കടങ്ങൾ ഓരോന്നോരോന്നായി പുറത്തേക്ക് വന്ന് തുടങ്ങി…
ശരിക്കും നമുക്ക് വേണ്ടപ്പെട്ടവരുടേ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്നയിടത്ത് തനിച്ചിരിക്കുമ്പോഴാണ് ആ നഷ്ടത്തിന്റേ ആഴം എത്രത്തോളമുണ്ടെന്ന് നമുക്ക് മനസ്സിലായി തുടങ്ങുന്നത്…
പെട്ടന്ന് ഒരു തണുത്ത കുളിർ തെന്നൽ എന്റേ കാതുകളേ തട്ടി തലോടിയപ്പോഴാണ് ഞാനാ ഭാഗത്തേക്ക് തല ചെരിച്ച് കൊണ്ട് നോക്കിയത്…
ഈ നിമിഷം അറിയാതേ എന്റേ ചുണ്ടുകൾ ഉപ്പച്ചിയെന്ന് മന്ത്രിച്ചു തുടങ്ങുകയും ചെയ്തു….
അതേ ന്റേ ഉപ്പച്ചി ഇവിടെ എവിടെയൊക്കെയോ എന്റേ ചാരത്ത് തന്നേ നിൽപ്പുണ്ട്….
ഞാൻ ചുറ്റിലും നോക്കിയപ്പോൾ അന്ന് ന്റേ ഉപ്പച്ചി മേശന്റേ മുകളിലേ ഫ്രൈം ചെയ്തു വെച്ചിരുന്ന ഫോട്ടോയിലിരുന്ന് എന്നേ തന്നേ നോക്കി ചിരിക്കുന്നതാ ന്റേ ഓർമ്മയിലേക്ക് വന്നത്…
അങ്ങനേ പിന്നേ ഞാനവിടേക്കും നോക്കി ന്റേ സങ്കടങ്ങളെല്ലാം ഉപ്പച്ചിനോട് പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് ഫെബി ആ റൂമിലേക്ക് കയറി വന്നത്…
ഞാനപ്പോ തന്നേ ഒലിച്ചിറങ്ങി കൊണ്ടിരുന്ന ന്റേ മിഴിനീർ കണങ്ങളെയൊക്കേ മായ്ച്ചു കളഞ്ഞു…
ന്നിട്ട് ഒരു ചെറു പുഞ്ചിരിയും ഫെബിക്ക് സമ്മാനിച്ചു …
എനിക്കറിയാം ഷാനാ നീ ഈ റൂമിൽ തന്നേ കാണുംന്ന്… പിന്നേയ് …. ഉമ്മച്ചി വിളിച്ചിരുന്നു നമ്മളിവിടേയെത്തിയോ എന്നറിയാൻ..
നീയവിടേയായിരിക്കും എന്ന് വിചാരിച്ച് നാജിയും പാത്തുവും വന്നിരുന്നെന്ന് എന്റേ വീട്ടിൽ…
അപ്പോ അവരോട് ഉമ്മച്ചി പറഞ്ഞു നിച്ചു വന്നിട്ടുണ്ട് നമ്മളിവിടേയാണുള്ളതെന്ന് . അങ്ങനേ ഉമ്മച്ചിന്റേ കൂടേ അവര് രണ്ട് പേരും ഇവിടേക്ക് വരുന്നുണ്ടെന്നാ പറഞ്ഞത്.. നീ വാ താഴേക്ക് …
ഇങ്ങോട്ട് വരുന്നുണ്ടെന്നോ …ഉം… ശരി ഞാനിപ്പോ വരാം ഫെബി … നീ നടന്നോ ..
ഓക്കേ …വേഗം വാട്ടോ…
സാധാരണ ന്റേ ചങ്ക്സ് ഞങ്ങളേ കാണാൻ വരുമ്പോഴാണ് കുറച്ചെങ്കിലുമൊക്കേ ഒരാശ്വാസം തോന്നാറുള്ളത്…
പക്ഷേ ഇന്നെന്തോ അവര് ഇവിടേക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ആകെ ഒരു ഇരുട്ട് കയറുന്നത് പോലെ ….
അവരിവിടേയെത്തിക്കഴിഞ്ഞാൽ ഒരു പക്ഷേ അത് ന്റേ നിച്ചുവിന് കൂടുതൽ സങ്കടമാകും …
പാവം … എത്ര ആഗ്രഹിച്ചതാ ന്റേ ചങ്ക് നാജിയേ അവന്റേത് മാത്രം ആക്കാൻ ….
ഞാനാണേൽ മനസ്സ് കൊണ്ട് അവരേ ഒന്നിപ്പിക്കാനും പ്ലാൻ ചെയ്തിരുന്നു .
പക്ഷേ ഇങ്ങനൊരവസ്ഥയിൽ ഞാനാ കാര്യം ചിന്തിക്കുക തന്നേ വേണ്ട… നിച്ചുവിനാണേൽ അവളേ കണ്ടാൽ പഴയതൊന്നും ഓർമ്മയിലേക്ക് വരാതിരിക്കുകയുമില്ല.. അപ്പോപ്പിന്നേ എന്താ ഇപ്പോ ഒരു വഴി….
തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission